Sunday, October 13, 2019

ചോരയിൽ കുതിർന്ന ദേശ സ്നേഹം

~~_ചോരയിൽ കുതിർന്ന ദേശസ്നേഹം_~~ 
   പച്ചപ്പ് നിറഞ്ഞ വയലിനരികിലെ ഒരു കൊച്ചു കുടിലിൽ താമസിക്കുന്ന നിർധനരായ ഹുസൈൻ ജമീല ദമ്പതികളുടെ നാലു മക്കളിൽ അവസാനത്തേത് ആണ് ഞാൻ ,എനിക് മൂത്തത് മൂന്ന് സഹോദരിമാർ ആണുള്ളത് ഒരാൾ വികലാംഗയും,മറ്റൊരാൾ ബധിരയും ,ആയപ്പോൾ ഞാനും ഒരു സഹോദരിയും മാത്രം ദൈവത്തിന്റെ വൃക്രദികൾ ഇല്ലാതെ ജന്മം എടുത്തു....
ഞങ്ങളുടെ മാതാവ് വളരെ നേരത്തെ തന്നെ മരിച്ചത് കൊണ്ട് ആ മാതൃ സ്നേഹം അറിയാനുള്ള ഭാഗ്യം മുഴുവനായില്ല....ഞങ്ങളെ സംരക്ഷിക്കുന്നത് ഉപ്പയുടെ കൂടെ ഉമ്മയുടെ അനിയത്തി ആണ്....
ഞാൻ പത്താം ക്ലാസ് കഴിഞ്ഞു പിന്നെ ജോലിക്ക് പോകാൻ തുടങ്ങിയിരുന്നു.....
ഉപ്പയും ഞാനും ജോലി ചെയ്യുന്ന വീട്ടിൽ ഒരു നേരമെങ്കിലും പട്ടിണിയില്ലാതെ ജീവിച്ചു പൊരുകയായിരുന്നു.....
പെങ്ങളുടെ അംഗവൈകല്യം കാരണം അവൾക്കും മറ്റവൽ ബധിര ആയത് കൊണ്ട് വിവാഹം ഒന്നും ആയിട്ടില്ല....രണ്ടു പേർ വയസ്സിനു മുകളിൽ ഇരിക്കുന്നത് കൊണ്ട് മൂന്നാമത്തെ ആളും കല്യാണത്തിന് സമ്മതിച്ചതുമില്ല....

എനിക് പഠിക്കാൻ താല്പര്യം ഉണ്ടായിട്ടും അതിനു പോകാൻ സാധിച്ചില്ല....
ഞങ്ങൾ അങ്ങെനെ ജീവിച്ചു പോകുന്നതിനിടയിൽ ആണ് ഉപ്പയ്ക് ഒരു നെഞ്ചു വേദന വരുന്നത്....
ആദ്യമൊക്കെ കാര്യമാക്കാതെ മുൻപോട്ട് പോയി ....
പിന്നീട് കലശലായ നെഞ്ചു വേദന ....ഞാൻ ഉപ്പയെയും കൂട്ടി അടുത്തുള്ള ജനറൽ ആശുപത്രിയിൽ പോയി ...
അവർ ഈ സി ജിയും മറ്റു പരിശോധിച്ചു അവർ അതിനൊരു പേരും നിർണയിച്ചു ഹെർട് ബ്ലോക്ക്.......പേര് പോലെ തന്നെ ആയിരിന്നു ഞങ്ങളും ബ്ലോക്ക് ആയി പോയി....ഉപ്പയ്ക് ഇനി പതിവ് പോലെ ജോലിക്ക് പോകാൻ പറ്റില്ല....ഇനി ഒരിക്കൽ കൂടി നെഞ്ചു വേദന വന്നാൽ ഓപറേഷൻ ചെയ്യേണ്ടി വരും അതിനുള്ള ക്യാഷ് ഇതൊക്കെ എവിടെന്നു കണ്ടെത്തും.....ഒന്നും ഒരു ആലോജനയുടെ അവസാനം എത്താത്ത പല ചിന്തകൾ മാത്രമായ ജീവിതം....
ഞങ്ങൾ എന്നും തണൽ മാത്രമായ ഞങ്ങളുടെ ഉമ്മയുടെ നഷ്ട്ടം മനസ്സിനെ വേദനിപ്പിക്കുന്നതിനിടയിലാണ് ഉപ്പയ്ക്കും അസുഗം വന്നു കിടപ്പിലായതും....
ഇനി യിപ്പോൾ ഈ വീടിന്റെ ഏക ആശ്രയം എന്നിൽ മാത്രമായി....
വയ്യാത്ത ന്റെ രണ്ടു പെങ്ങന്മാർ അവർക്ക് മുൻപിൽ ന്തു ഞാൻ വെച്ച് നീട്ടും....എന്നീ ചിന്തകൾക്ക് ആക്കം കൂട്ടുന്നതിന് മുൻപായി വീണ്ടും ഉപ്പയ്ക് നെഞ്ചു വേദന അനുഭവപ്പെട്ടു.....
ഞാൻ വേഗം ഹോസ്പിറ്റലിൽ കൊണ്ടു പോയ ഉപ്പയെ ഡോക്ടർ അവിടെ അഡ്മിറ്റ് ചെയ്തു...കയ്യിലുണ്ടായിരുന്നതും സ്വരൂപിച്ചു കൂടിയതും എല്ലാം തീർന്നു തുടങ്ങി....ഹോസ്പിറ്റൽ വരാന്തയിൽ കിടന്നു കിടന്നു എന്റെ വസ്ത്രങ്ങളും മുഷിഞ്ഞു തുടങ്ങി ,ആളുകൾ എന്നെ കാണുമ്പോൾ മുഗം തിരിക്കാനും തുടങ്ങി....
ഡോക്ടർ എന്നെ വിളിക്കുന്നു യെന്ന് പറഞ്ഞു ഞാൻ ഓടി അടുക്കുമ്പോൾ കയ്യിൽ ഒരു ചീട്ട് തന്നു പറഞ്ഞു ഉടൻ ഈ മരുന്നു വാങ്ങി വരണം
ഞാൻ അങ്ങെനെ മെഡിക്കൽ ലക്ഷ്യമാക്കി നടന്നു......
അങ്ങെനെ മെഡിക്കലിൽ ചീട്ട് കാണിച്ചു മരുന്നു വേണം എന്ന് പറഞ്ഞപ്പോൾ അയാൾ ബില്ല് അടിച്ചിട്ട് പറഞ്ഞു 2500രൂപ ആകുമെന്ന്....ന്റെ കയ്യിൽ ആണെങ്കി എല്ലാം കൂടി 2495 രൂപയെ ഉണ്ടായിരുന്നുള്ളു.....
അയാൾ എനിക് മരുന്നു തന്നില്ല ,ഞാൻ പിന്നീട് കൊണ്ടു വരാമെന്നു പറഞ്ഞു അയാൾ സമ്മതിക്കുന്നില്ല കാരണം എന്റെ മുഷിഞ്ഞ വസ്ത്രം കണ്ടിട്ടാണോ ന്നറിയില്ല ....ഞാൻ പലതും പറഞ്ഞു നോക്കി ,ഒടുവിൽ കേന്ജ്ജി നോക്കി ഒരു നിവർത്തിയുമില്ലാതെ ഞാൻ തളർന്നു പോയി....
അപ്പോഴാണ് അതു വഴി വന്ന ഒരു മനുഷ്യൻ എന്നെ തട്ടി വിളിച്ചത്.....
ഞാൻ അയാളെ ഒന്നു തുറിച്ചു നോക്കി കറ് കറുത്ത ശരീരവും വെളുവെളുത്ത മനസ്സിനും ഉടമയായ ആ മനുഷ്യൻ എനിക് മരുന്നു വാങ്ങി തന്നു എന്നെ ഹോസ്പിറ്റലിലേക്ക് കൂട്ടി കൊണ്ടു പോയി.....
അവിടെ നിന്ന് അയാൾ ഉപ്പയെയും കണ്ടു സംസാരിച്ചു അവിടെത്തെ ചെലവിനുള്ള കാശും തന്നു മടങ്ങി പോകുമ്പോൾ കയ്യിൽ ഒരു കാർഡും തന്നിട്ട്ട് പറഞ്ഞു എന്ത് ആവശ്യം വന്നാലും ന്നെ വിളിക്കാൻ മടിക്കരുത് യെന്ന്.....
സത്യത്തിൽ അദ്ദേഹം ആരാണെന്ന് അറിയില്ല ഞങ്ങൾക് പക്ഷെ ഞങ്ങളുടെ മുന്പിലെത്തിയത് ദൈവദൂതനെ പോലെ ആയിരിന്നു....അയാൾ യാത്ര പറഞ്ഞു ഞങ്ങളിൽ നിന്നും അകന്നു പോയി....
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയ ഞാൻ എന്റെ ഡയറിയിൽ എന്റെ ജീവിതം എഴുതാൻ തുടങ്ങി .....ദിവസവും ഡയറി എഴുതുന്ന സ്വഭാവം എനിക് ഉണ്ടായിരുന്നു.....
ദിവസങ്ങൾ വീണ്ടും കടന്നു പോയി....എന്റെ ചെറിയ പെങ്ങൾക് പനി വന്നു രണ്ടു ദിവസമായി കിടപ്പിലാണ് ....ഈ സാമ്പത്തിക ബുദ്ദിമുട്ടിൽ അവൾ ഹോസ്പിറ്റലിൽ പോവാൻ തയ്യാറായിരുന്നില്ല ....ഉള്ള മരുന്നുകൾ കഴിച്ചു പിന്നെയും രണ്ടു ദിവസങ്ങൾ തള്ളി നീക്കി.....
പനി കൂടി വന്നു അവളുടെ സംസാരം പോലും നിന്നു...കൈകാലുകൾ ചലിക്കാതെ ആയി ...ഞങ്ങൾ ആകെ നിലവിട്ട് കരഞ്ഞു  ....ആളുകൾ കൂടി പെങ്ങളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി.....
എന്നാൽ അവൾ ഞങ്ങളിൽ നിന്നും കാണാ മറയത്തേക്ക് യാത്രയായിരുന്നു.....
വല്ലാതെ വേദനിച്ച ദിവസം 2 വൈകല്യങ്ങൾ ഉള്ള സഹോദരിമാർക് അവൾ മാത്രമായിരുന്നു തുണ ...അതും നഷ്ട്ടപ്പെട്ടു....ഇനി എന്റെ രണ്ടു പെങ്ങന്മാർ ....
എല്ലാം നഷ്ടമായി  ......
ഇനിയും എന്തെങ്കിലും ഒക്കെ ചെയ്യണം ഇനി ഒരു അസുഗം കൂടി വന്നാൽ പോലും ചികിൽസിക്കാൻ പൈസ ഇല്ല ....
ജീവിതം പട്ടിണി കൊണ്ട് തള്ളി നീക്കം ആരും അറിയില്ല....
ഞാൻ കയ്യിൽ കിടന്ന കാർഡ് എടുത്തു ആ നല്ല മനുഷ്യന് വിളിച്ചു.....
ചേട്ടാ ഇത് നവാസ് ആണ്...അന്ന് ഹോസ്പിറ്റലിൽ വെച്ച് നിങ്ങൾ സഹായിച്ച....
ആ.....മോനെ നീയോ...
എന്ത് പറ്റി മോനു....
എനിക് നല്ലൊരു ജോലി വേണം.....ഇനിയും പിടിച്ചു നിൽക്കാൻ പറ്റാതെ ആയി....
നിനക്കു മുംബൈക് വരാൻ പറ്റുമോ .....വന്നാൽ ഞാൻ ശരിയാക്കി തരാമെന്നു ഏറ്റു അദ്ദേഹം ഫോൺ കട് ചെയ്തു.....
വീട്ടിൽ എത്തിയ ഞാൻ ഇലയുമ്മയോടും ഉപയോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി യാത്ര പോവാൻ തീരുമാനിച്ചു.......
അനാഥമാകുന്ന എന്റെ വീട് വരുന്നത് വരെ നോക്കാൻ അപ്പുറത്തെ രാമൻ ചേട്ടനോട് പറഞ്ഞു എന്റെ ഡയറിയും മറ്റു സാധനങ്ങളും എടുത്തു ഞാൻ പോവുകയാണ് മുംബൈ നഗരം ലക്ഷ്യം വെച്ച്............
PART5
അങ്ങെനെ വീട്ടിൽ നിന്നും സമ്മതം വാങ്ങി ഞാൻ മുംബൈക് പോകാൻ ഒരുങ്ങി പെങ്ങന്മാർക്ക് ഒരുപാട് മോഹന വാഗ്ദാനവുമായി ഇറങ്ങുമ്പോൾ അവർ ശരിക്കും ഒരു കിനാപക്ഷികളെ പോലെ ആണ്.....
ഒരുപാട് കിനാക്കൾ കണ്ടു ജീവിക്കാൻ വിധിക്കപ്പെട്ട 2 പക്ഷികൾ....
ഞാൻ അങ്ങെനെ നടന്നു അകന്നു.....ഞാൻ പഠിച്ച സ്കൂൾ മുറ്റത്തു എത്തി അതു വഴിയാണ് എന്റെ സഞ്ചാരപാത.....
ഒരു നിമിഷം ആ പ്രധാന കവാടത്തിൽ സ്തംഭിച്ചു ....
എന്റെ പഴയ കലാലയ ജീവിതം ,പഠിക്കാൻ ഏറെ മിടുക്കനായ എന്നെ സ്കൂൾ മുറ്റത്തെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർഅഭിനന്ദിച്ച രംഗം.....എന്നെ മനുഷ്യനായി വളർത്തിയ എന്റെ ക്ലാസ് ടീച്ചർ....എന്റെ സന്തത സഹചാരിയായ കളിക്കൂട്ടുകാരൻ എല്ലാം ഒരു നിമിഷം എന്റെ മനസ്സിന് കുളിർ കോരി നിറച്ചു.....പെട്ടെന്ന് ഒരു ശബ്ദം പിറകിലോട്ട് തിരിഞ്ഞു നോക്കി....സ്കൂളിനകത്തേക് പ്രവേശിക്കാൻ വഴി ചോദിക്കുന്ന സ്കൂൾ ബസ്സ് ....ഞാൻ വീണ്ടും എന്റെ പ്രാരാബ്ധങ്ങളിലേക് നടന്നകന്നു....
ഒരുപാട് ദൂരം യാത്ര ചെയ്ത ഞാൻ വീണ്ടും എന്റെ ഡയറിയിൽ എല്ലാം എഴുതി വെച്ച് യാത്ര തുടർന്നു....മുംബൈ യുടെ തെരുവോരങ്ങളിൽ ഞാൻ എന്റെ ഭാണ്ഢവുമായി വഴികൾ തിരഞ്ഞു നടന്നു...
ആദ്യ കാഴ്ചയായി   ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന ഒരു കുട്ടിയെ ആയിരിന്നു....കാൽ മുറിഞ്ഞു ചോര വാർന്നൊലിക്കുന്ന ആ കുട്ടി പലരുടെയും മുൻപിൽ യാചിക്കുന്നു....സ്വന്തം കീശ വീർപ്പിക്കാൻ അല്ലാതെ സഹമനുഷ്യരോട് കരുണകാണിക്കാത്ത കുറെ ജനക്കൂട്ടം ഒന്നു മുഖം തിരിച്ചു നോക്കാതെ നടന്നു നീങ്ങുന്നു....
ഞാൻ ആ കുട്ടിയെ വാരി എടുത്തു ആ കവിളിൽ ഒരു ഉമ്മ നൽകി അടുത്തുള്ള പൈപ്പിൻ ചുവട്ടിൽ നിന്നും അൽപ്പം വെള്ളമെടുത്തു ആ മുറിവ് കഴുകി വൃത്തിയാക്കി ന്റെ ബാഗിൽ നിന്നും ഒരു തുണിമുറിച് ആ കുട്ടിയുടെ കാലിൽ വെച്ചു കെട്ടി കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണവും നൽകി ഞാൻ വീണ്ടും നടന്നകന്നു....
ആ കാർഡ് എടുത്തു ആ നല്ല മനുഷ്യന് ഒന്നു വിളിച്ചു നോക്കി .....ഫോൺ റിങ് ചെയ്യുന്നില്ല....നിരാശനായി .....ജോലിക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞു....
ഒരു കടയിൽ കയറി വല്ലതും കഴിക്കാൻ വാങ്ങാനായി....അവിടെയും കണ്ടു....ഒരു ആത്മാർതതയും കാണിക്കാത്ത തരുന്ന ശമ്പളത്തിന് മാന്യമായി ജോലിചെയ്യാത്ത സ്വന്തം കീശ മാത്രം നിറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ജോലിക്കാരെ.....വല്ലാതെ മനസ്സ് അസ്വസ്ഥനായി.....ആരോടും ഒന്നും പറയുവാനോ ചെയ്യുവാനോ കഴിയാതെ നിസ്സഹായതയിൽ ഞാൻ വീണ്ടും നടന്നു നീങ്ങി....തുടരെ തുടരെ ഫോൺ വിളിച്ചു നോക്കിയതല്ലാതെ അദ്ദേഹത്തെ ഒന്നു ലൈനിൽ കിട്ടുവാൻ സാധിച്ചില്ല...ഞാൻ കാർഡിലെ അഡ്രസ്സ് തിരക്കി അദ്ദേഹത്തിന്റെ വസതിയിൽ എത്തി....
അദ്ദേഹം ഒരു കാൻസർ രോഗി ആണെന്നും അവസാന സ്റ്റേജിൽ ആണ് അസുഗം കൂടുതൽ ആയതു കൊണ്ട് ദൂരെ എവിടെയോ ഹോസ്പിറ്റലിൽ ആണെന്നും അറിയാൻ കഴിഞ്ഞു....ബേധമായൽ ഒരാഴ്ച കഴിഞ്ഞു തിരിച്ചു വരുമെന്നും പറഞ്ഞു....
ഞാൻ ആകെ തളർന്നു പോയി....ഞങ്ങളുടെ സങ്കടത്തിൽ നിന്നും രക്ഷിച്ച ആ മനുഷ്യൻ അതിനേക്കാൾ വലിയ സങ്കടത്തിൽ ആയിരിന്നു എന്നറിയാൻ വൈകി പോയി....ഇനി എന്ത് ചെയ്യും അദ്ദേഹം തിരിച്ചു വരുമോ....ഒന്നും അറിയില്ല ജീവിതം ആകെ വഴി മുട്ടിയായി നിന്നു....ഞാൻ ദൈവത്തിനു മുൻപിൽ യാചിച്ചു....

ഇനി ഒരു മടക്കം അതെന്റെ കുടുംബത്തിന് താങ്ങാൻ ആവുന്നതിലും അപ്പുരമായിരിക്കും എന്ന എന്റെ ചിന്ത എന്നെ വേറൊരു ജോലി തിരയാൻ പ്രേരിപ്പിച്ചു.....എല്ലാ വഴികളിലും സഞ്ചരിച്ചു ....
മുട്ടാവുന്ന വാതിലുകൾ ഒക്കെ മുട്ടി നോക്കി....എനിക് മുൻപിൽ തുറക്കപ്പെട്ട ഒരു വാതിലുകളും ഞാൻ കണ്ടില്ല....ആകെ തളർന്നു പോയി....
ഒരിറ്റു ദാഹജലം കുടിക്കാൻ കിട്ടാതെ അവശനായി നിൽക്കുമ്പോൾ അതാ പിറകിൽ നിന്നും ഒരാൾ തട്ടി വിളിക്കുന്നു....
ചിലപ്പോൾ ദൈവത്തിന്റെ അദൃശ്യമായ മറ്റൊരു കൈകൾ ആയിരിക്കണമെന്ന് കരുതി ഞാൻ ആർജ്ജവത്തോടെ സന്തോഷത്തോടെ തിരിഞ്ഞു നോക്കി....
അയാൾ എന്നെ ആശ്ലേഷിച്ചു....കുടിക്കാൻ വെള്ളം നൽകി....വിശപ്പടക്കാൻ ഭക്ഷണം...അദ്ദേഹം എന്റെ എല്ലാം കാര്യങ്ങളും തിരക്കി ....സഹായിക്കാം യെന്നേറ്റു....എന്നെ അദ്ദേഹത്തിന്റെ കൂടെ അവരുടെ സാങ്കേതത്തിലേക് കൂട്ടി കൊണ്ടു പോയി....
എന്നാൽ എനിക് മുൻപിൽ ദൈവം സൃഷ്ടിച്ച വലിയ പരീക്ഷണ ഘട്ടം തന്നെ ആയിരിന്നു എനിക്കത്....
ചുരുക്കം 2,3 പേര് മാത്രമുള്ള ഒരു സ്ഥലം മുഴുവനും അറബി വാക്കുകൾ കൊണ്ട് ചുവരെഴുത്തുകൾ.....അയാൾ എന്നെ നേരത്തെ വീക്ഷിച്ചിരിന്നു കാണണം ....അയാൾക്കു പറ്റിയ ആൾ ഞാനെന്നെന്നു കരുതി കാണണം ....അയാൾ ന്നോട് സംസാരിക്കാൻ തുടങ്ങി.....ഒരുപാട് മോഹനവാഗ്ദാനം...പെങ്ങളുടെ കാഴ്ചശക്തിക്ക് വേണ്ടി കണ്ണുകൾ വാങ്ങി തരാമെന്നും,വിഗലകയായ മറ്റൊരു പെങ്ങളുടെ ഓപറേഷൻ ചെയ്തു സുഗപ്പെടുത്താമെന്നും വപ്പയ്ക്കും ഞങ്ങൾക്കും കാലകളങ്ങളിലേക് സുഗിച്ചു ജീവിക്കാൻ പണവും അയാൾ വാഗ്ദാനം ചെയ്തു....ചെയ്യേണ്ടത് ഒന്നു മാത്രം ദേശ ദ്രോഹം.....
അയാൾ തരുന്ന ബാഗ് ജനകൂടാതിനിടയിൽ വെച്ചു യാത്രയാവുക....
ഒന്നും പറയാൻ കഴിഞ്ഞില്ല...അയാൾ ചിന്ദിക്കാൻ അവസരം തന്നു സമയം രാത്രി ആയി ഞാൻ ഉറക്കം നടിച്ചു.....അവരുടെ ഉറക്കാത്തിനിടയിൽ...ഞാൻ അവിടെ നിന്നും രക്ഷപെടാൻ ഒരുങ്ങി കാരണം എത്രെ പട്ടിണിയിലും എന്റെ രാജ്യത്തെ ദ്രോഹിക്കാൻ എനികവില്ലായിരുന്നു....
ഞാൻ കിട്ടിയ വഴികളിൽ കൂടി അവിടെ നിന്നും രക്ഷപെട്ടു....
ഞാൻ അവിടെ നിന്നും എവിടെയോ ഓടി എത്തി ...നേരം പുലർന്നു....വീണ്ടും യാത്രയായി....എത്തി പെട്ടത് ഒരു ബസ്സ് സ്റ്റോപ്പിലും അതാ അവിടെ രണ്ടു കുരുന്നുകൾ .....
അതിൽ ഒരു കുട്ടി കാഴ്ച നഷ്ടപെട്ടിരിക്കുന്നു...ആ കുട്ടി മറ്റേ കുട്ടിയോട് ചോദിക്കുന്നൊരു ചോദ്യം കേട്ട് ഞാൻ സന്തോഷവാനായി....
അല്ലയോ സഹോദരി കാഴ്ചയില്ലാത്ത ഞാൻ കാഴ്ച്ചയുള്ള നിങ്ങളിൽ കൂടി ഈ ലോകത്തെ തിരിച്ചറിയട്ടെയോ എന്നായിരുന്നു ആ ചോദ്യം....
ഞാൻ ആ കാര്യങ്ങളൊക്കെ എന്റെ ഡയറിയിൽ പകർത്തി....എന്തെങ്കിലും ഒക്കെ കൂട്ടി എഴുതാനുള്ള മോഹത്തിൽ ഒന്നു ചുറ്റും കണ്ണോടിച്ചു....അതാ......
ആൾക്കൂട്ടത്തിൽ ഒരുവൻ ഒരു സജജി അവിടെ വെച്ച് പോകുന്നു ....
ഞാൻ സൂക്ഷിച്ചു നോക്കി അത് അയാൾ തന്നെ എന്നെ ഇന്നലെ രക്ഷിക്കാം യെന്ന് യേറ്റയാൾ...ഞാൻ അതും ആ പുസ്തകത്തിൽ പകർത്തി ആ കുട്ടികളുടെ കയ്യിൽ ആ പുസ്തകവും വെച് അവരുടെ ഇടയിലേക്ക് ഓടി അടുത്തു.......
ആ സഞ്ചി വലിച്ചു കളയാൻ ദൂരേക് ഓടി....
പെട്ടെന്ന് ഒരു ശബ്ദം കേട്ട് ആ പിഞ്ചു മക്കൾ നോകുമ്പ കണ്ടത് അവരുടെ കയ്യിൽ പുസ്തകം കൊടുത്തു ഓടിയ ആ ചേട്ടനെ ആയിരിന്നു....അവൾ ആ കണ്ണു കാണാത്ത കുട്ടിയെയും കൊണ്ടു വീട്ടിലേക് ഓടി....
വീട്ടിൽ എത്തിയ ആ കുട്ടികൾ വാർത്ത മാധ്യമങ്ങളിൽ കണ്ടത് ചാവേർ ആക്രമണത്തിൽ മുംബൈ നഗരം കുലുങ്ങി ആൾ അപയമില്ല യെന്ന വാർത്തയായിരുന്നു....കുട്ടികൾ റൂമിൽ കയറി ആ ചേട്ടൻ തന്ന പുസ്തകമെടുത്തു വായിച്ചു തുടങ്ങി...
നിർധനനും ഒരു കുടുംബത്തിന്റെ ആശ്രയവുമായ പാവം നവാസ് ആണ് മരിച്ചെതെന്നും ചാവേർ അല്ല എന്നും ആ കുട്ടികൾക് അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു....അതു കേട്ട് ആ കാഴ്ചയില്ലാത്ത കുട്ടി പറഞ്ഞു ....
ഈ നശിച്ച മനുഷ്യ ചിന്തകളുള്ള ലോകത്തെ കാണാൻ കാഴ്ച്ച തരാത്ത ദൈവത്തിനു നന്ദി........
END BY
JABIR CHALINGAL

No comments:

Post a Comment