Wednesday, May 13, 2020

*തിരിച്ചു കിട്ടിയ ജീവിതം*
 PART 1
____ _______
പകൽ വെളിച്ചത്തിൽ നിന്നും ഇരുട്ടിന്റെ തടവറയിലേക് പോയ ജീവിതം....
അതായിരുന്നു അവളുടെ വിവാഹ ജീവിതം....
നല്ല കുടുംബത്തിൽ ജനിച്ചു രണ്ടു ആങ്ങളമാരുടെ പെങ്ങളായി ജീവിച്ചു വളർന്നപ്പോഴൊന്നും അവൾ സങ്കടം അറിഞ്ഞതെ ഇല്ല.....
ആരായിരുന്നു അവൾ "എന്റെ മുഹ് സിന"
മുഹ് സി ന്നായിരുന്നു ഞാൻ അവളെ വിളിച്ചത്.....
വെറും രണ്ടു ദിവസത്തെ പ്രണയം....
ആ പ്രണയത്തിനപ്പുറം ഒരുപാട് ഓർമകൾ സമ്മാനിച്ച ജീവിതം....
ഞാൻ പറഞ്ഞു തുടങ്ങടെ എന്റെ മുഹ് സിയെ കുറിച്ചു....
അവൾ പാവമായിരുന്നു....
ഒന്നിനെയും നോവിക്കാത്ത സ്വന്തമായി ഇഷ്ടങ്ങൾ കൊണ്ടു നടക്കാത്ത ഒരു പ്രതിമ ....
പ്രതിമ അതാണ് അവൾക് ചേർന്ന പേര്.....
എന്നെ പരിജയപ്പെടുന്ന നാൾ വരെ അങ്ങെനെ ആയിരിന്നു.....
അല്ലലില്ലാതെ ജീവിച്ചു പോയ കുടുംബത്തിൽ താരട്ടും ഓമനത്വവും നിറഞ്ഞു കവിഞ്ഞു വളർന്ന മുഹ് സിക് ആ ജീവിതം സ്വർഗം ആയിരിന്നു....
വളരെ പക്വതയോടെയും തന്മയതോടെയും വളർത്തിയ അവളെ മാന്യതയും ബഹുമാനവും പഠിപ്പിച്ചു കൊടുത്തു തന്നെ ആ കുടുംബം അവളെ വളർത്തി....
അവൾ ഇന്ന് പക്വതയുള്ള പ്രായപൂർത്തിയെത്തിയ പെണ്ണാണ് അവളെ കെട്ടിച്ചു വിടുക എന്നത് തന്നെ ആണ് അവര്ക് മുൻപിലുള്ള പ്രധാന കടമയും.....
അങ്ങെനെ വെറും ഒരു കല്യാണമല്ല അവളെ അറിഞ്ഞു സ്നേഹിക്കാൻ സൗന്തര്യവും വിവേകവും ഉള്ള ഒരാളെ തിരഞ്ഞെടുക്കാൻ തന്നെ അവർ തീരുമാനിച്ചു.....
കൂടുതൽ ഒന്നും അവളെ പഠിക്കാൻ സമ്മതിച്ചില്ലേലും ആ സങ്കടം അവര്ക് മുൻപിൽ അവൾ കാണിച്ചതില്ല....
പ്രതിമ പോലെ എല്ലാം കേട്ട് നിന്നു
PART 2
*തിരിച്ചു കിട്ടിയ ജീവിതം*
 PART 2
____ _______
പലവിധ ആലോചനകളും കടന്നു വന്നു .....
കൊറേ ഒക്കെ അവർ തന്നെ ഉപേക്ഷിച്ചു പോയെങ്കിലും ഒടുവിൽ അവർ ഒരാളെ കണ്ടെത്തി...
കണ്ടാൽ മാന്യനും സൽസഭാവിയും....
കുടുംബവും മാന്യതയും നിറഞ്ഞ ഒരാൾ ....
അയാളുടെ ജീവിതം തുരന്ന് നോക്കാൻ അവർക് സാധിച്ചില്ല യെന്ന് തന്നെ ആണ് അവർക്ക് പറ്റിയ തെറ്റും അവർ വിശ്വാസത്തിൽ മുഹ് സിയെ അഷ്കരിന്റെ കൈകളിലേക്ക് ഏൽപ്പിച്ചു....
മുഹ് സിയുടെയും അഷ്കരിന്റെയും വീടുകൾ തമ്മിൽ മണിക്കൂറുകളുടെ അന്തരം ഉണ്ടായിരുന്നെങ്കിലും പെങ്ങളുടെ സന്തോഷം ആണ് അവർ ആഗ്രഹിച്ചതും....
അഷ്കർ നാട്ടിൽ മാന്യൻ ആണെങ്കിലും ഇരുട്ടിലെ കളികൾ ആണ് പലപ്പോഴും ....അത് ആരും അറിയുന്നില്ല എന്നതാണ് യാഥാർഥ്യവും....
അങ്ങെനെ കല്യാണം കഴിഞ്ഞു മുഹ് സിയേയും കൊണ്ട് അയാൾ അവരുടെ നാട്ടിലേക് പോയി.....
അവിടെ ഭർത്താവിന്റെ ഉമ്മയും പെങ്ങളും രണ്ടു ജേഷ്ട്ടന്മാരും.അവരുടെ വൈഫും ഒക്കെ ആയുള്ള കുടുംബം.....
ഇത്രനാളും ജീവിച്ച അന്തരീക്ഷത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് ചുറ്റുപാടിലേക്ക് അവളെ പറിച്ചു നടുമ്പോൾ അതിനെ ശുസ്രൂഷികേണ്ടത് പറിച്ചു നട്ട ആളുടെ ആണ്....ഇല്ലെങ്കിൽ അത് കരിഞ്ഞു പോകും....
അത് കൊണ്ട് തന്നെ അവളെ പരിപാലിക്കുന്നതിൽ അയാൾക്കു പറ്റിയ തെറ്റ്....
അവളുടെ ജീവിതത്തെ സാരമായി ബാധിച്ചു കൊണ്ടിരുന്നു....
എന്തു സംഭവിച്ചാലും അവൾ ഒഴിവാകാത്ത ഒന്നേ ഉള്ളു അവളുടെ ജീവിതത്തിൽ ഫർള് നിസ്കാരം,അതുപോലെ തഹജ്ജ്ദ്.....
രാത്രിയുടെ യാമങ്ങളിൽ ഉറക്കമുണർന്നു കുളിച്ചു വന്നു തന്റെ യജമാനനോട് സാഷ്ടാംഗം അർപ്പിച്ചു പ്രാർത്ഥിക്കുക അവളുടെ പതിവ് തന്നെ ആയിരിന്നു...
തികഞ്ഞ ദീനി ആയ അവൾ അവളുടെ പെരുമാറ്റത്തിലും അത് ശ്രദ്ധിച്ചിരുന്നു.....
PART 3
*തിരിച്ചു കിട്ടിയ ജീവിതം*
   ____              _______
അവളുടെ പ്രാർത്ഥന തന്നെ ആയിരിന്നു അവളുടെ  ശക്തി....
കല്യാണം കഴിഞ്ഞു വന്നു മാസങ്ങൾ ആയി എവിടെയും കൊണ്ടു പോയിട്ടില്ല....ഒരു വിരുന്നു സത്കാരത്തിനി പോലും ....
അതിൽ ഒന്നും അവൾ പരിഭവം പറഞ്ഞില്ല.....
എങ്കിലും അവൾക് അസഹനീയമായത് അയാളുടെ പെരുമാറ്റത്തിൽ ആയിരിന്നു.....
ഒരു അനുകമ്പയോ സ്നേഹമോ പ്രഗടിപ്പിക്കാത്ത അയാളുടെ ജീവിതത്തിൽ മുഹ്‌സി ഒരു കരട് ആയിരിന്നു എന്നറിയാൻ അവൾക് ഒരു കുട്ടി ആവേണ്ടി വന്നു.....
പ്രേശ്നങ്ങൾ വളരെ വലുതായി....
അയാൾ അവളെ തിരിഞ്ഞു നോക്കാതെ ആയി രാവിലെ പോകും രാത്രിയിൽ വരും ഒന്നും സംസാരിക്കാനോ ഒന്നിനും തുനിഞ്ഞതെ ഇല്ല.....
എങ്കിലും എല്ലാം പടച്ചവനിൽ മാത്രം അർപ്പിച്ചു അവൾ പിന്നെയും ജീവിച്ചു.....
അയാൾക്കു അവളെ വേണ്ടാതായി മിണ്ടാർ ഇല്ല...
ആവശ്യങ്ങൾ നിറവേറ്റതായി...
മക്കനെ ഹോസ്പിറ്റൽ കൊണ്ടു പോകാൻ പോലും കൂടെ വരാതെ ആയി.....
കാരണം ജോലി തിരക്ക് യെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുക ആയിരിന്നു....
ഒരിക്കലും കള്ളത്തരം അധിക നാൾ പിടിച്ചു നിർത്താൻ ആവില്ല യെന്ന് പറയാർ ഉണ്ടല്ലോ അത് തന്നെ ആണ് ഇവിടെയും സംഭവിച്ചത്....
മുഹ്‌സി എല്ലാം അറിയണം എന്നുള്ളത് പടച്ചവന്റെ നിശ്ചയം ആയതും കൊണ്ട് ഉം ആണ് അന്ന് അങ്ങെനെ സംഭവിച്ചത്
PART 4
[*തിരിച്ചു കിട്ടിയ ജീവിതം*
        PART 4
____              _______
അയാളുടെ നിർഭാഗ്യം യെന്ന് പറയട്ടെ മുഹ്‌സിയുടെ ഫോൺ പൊളിഞ്ഞു പോയി....
അന്ന് വരെ അവൾ അയാളുടെ ഫോണിലേക് പോലും അനുവാദമില്ലാതെ ശ്രദ്ദിച്ചിരിന്നില്ല....ഭർത്താവിന്റെ പൊരുതമില്ലാതെ അവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടം പോലും അവൾ അല്ലാഹുവിനെ ഭയന്നു സൂക്ഷിച്ചിരുന്നു...
അങ്ങെനെ അവളുടെ ഫോൺ പൊളിഞ്ഞു...അവളും ആയാളും തമ്മിലുള്ള യേക്ക സംഭാഷണം ആ ഫോണിൽ മാത്രമായിരുന്നു....
അന്ന് അവൾക് ഫോണില്ല എന്നത് കൊണ്ട് അയാൾ അയാളുടെ കയ്യിലെ ഫോൺ തരാമെന്നും കുറച്ചു അയാളുടെ ആവശ്യങ്ങൾ ഉണ്ട് അത് മറ്റൊരു ഫോണിലേക് ട്രാൻസ്ഫർ ചെയ്തു തരാമെന്നു പറഞ്ഞു അഷ്കർ ആ ഫോണിൽ നിന്നും പലതും മായ്ച്ചു തുടങ്ങി.....
പക്ഷെ പടച്ചവന്റെ അദൃശ്യമായ മറ അവരുടെ ജീവിതത്തിലേക്കു ആ ഫോൺ മുകേന പ്രശ്നം കൊണ്ട് വന്നു എങ്ങെനെ യെന്ന് ആയിരിക്കും ചിന്തിക്കുന്നത്....അതായിരുന്നു അയലുടെ കണ്ണുകളെ മറച്ചു വെച്ച റബ്ബിന്റെ ആദ്യത്തെ ജീവിത പരീക്ഷണം....
PART 5

*തിരിച്ചു കിട്ടിയ ജീവിതം*
 PART 5
____ _______
അതേ അന്ന് ആ ദിവസം അയാൾ അവൾക് നൽകിയ ഫോണ് അവൾ തിരിച്ചും മറിച്ചും നോക്കിയത് ആയിരുന്നില്ല...അവളുടെ കണ്ണുകൾ അതിലേക്ക് ഇറങ്ങിയതാണ്....
എന്തായിരുന്നു അവൾക് അതിൽ കാണാൻ പറ്റിയത്....അവളുടെ ചെവികൾക് കേൾക്കാൻ പറ്റാത്ത അവൾ എന്നല്ല ഏതൊരു നൊന്ത് പ്രസവിച്ച ഉമ്മയ്കും സഹിക്കാൻ ആവാത്ത അത്രയും കൂരരമായ വാക്കുകൾ ആയിരിന്നു അത് ആരോട് എന്താണ് എന്ന് പിന്നെയും തിരഞ്ഞു നോക്കി അപ്പോഴാണ് കാര്യങ്ങളുടെ പൂർണമായ വിവരം അവൾ അറിഞ്ഞത്.....
എന്തിനായിരുന്നു അവളെ ഇത്രയും കാലം അയാൾ ശ്രദ്ദിക്കാതിരിന്നു എന്നതും അവലുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാതിരിന്നു ന്നതും....
യദാര്ഥത്തിൽ അന്ന് സംഭവിച്ചത് ഇങ്ങെനെ ആയിരിന്നു....
അയാൾക്കു ഫോണിൽ ഓട്ടോമാറ്റിക് ഫോൺ റെക്കോഡിങ് ചെയ്യുന്ന ഒരു സംഭവം ഫോണിൽ ചെയ്ത്
വെച്ചിരുന്നു....പക്ഷെ അയാൾ ഡിലീറ്റ് ചെയ്തു കളഞ്ഞ കാര്യങ്ങളിൽ ഈ സംഭവം മാത്രം വിട്ട് പോയത് ഒരു കള്ളം എല്ലാ കാലവും മറച്ചു വെക്കാൻ ആവില്ലെന്ന സത്യം തിരിച്ചറിയാതെ ആയിരിന്നു....
അയാൾക്കു ഒരു പ്രണയം ഉണ്ടായിരുന്നു...തന്നെ കാൾ പ്രായം യേറിയതും വലിയ മക്കളും ഉള്ള സംഭന്നയായ ഒരു യുവതിയുമൊത്തു അയാൾ സംസാരിച്ച മുഴുവൻ സംഭാഷണങ്ങളും മുഹ് സിന കേൾക്കാൻ ഇടയായി എന്നാൽ അതിൽ അവളെ ഏറെ വേദനിപ്പിച്ചത് തന്റെ മകനെ സത്യം ചെയ്തു ഞാനും ഭാര്യയും തമ്മിൽ യാതൊരു ബന്ധമില്ലെന്നും അംഗനെ ഒരു ഭംദ്ദം ഉണ്ടായാൽ എന്റെ മകൻ കാൻസർ ബാധിച്ചു മരിക്കുകയും ചെയ്യട്ടെ ന്നു അശകർ പറഞ്ഞ വാക്കുകൾ ആയിരിന്നു
PART 6
*തിരിച്ചു കിട്ടിയ ജീവിതം*
 PART 6
____ _______
സഹിക്കവയ്യാതെ ഇനിയും പിടിച്ചു നിക്കാൻ പറ്റില്ല എന്നറിഞ്ഞു തന്റെ മകനെയും കൊണ്ട് മുഹ്സി അവളുടെ നാട്ടിലേക്ക് പോയി....
അയാൾ നാട്ടിലെ മാന്യൻ ആയതു കൊണ്ട് ഉം ഭാര്യ പിണങ്ങി പോയി ന്നു നാട്ടുകാർ പറയുന്നത് അയാൾക്ക് അഭിമാന പ്രശ്നം ആയിരിന്നു....
അതു കൊണ്ട് തന്നെ അയാൾ അവളെ കൂട്ടി കൊണ്ടു വരാൻ അവളുടെ നാട്ടിൽ പോയി ഒരുപാട് ശ്രമിച്ചെങ്കിലും അവൾ പോവാൻ കൂട്ടാക്കിയില്ല....
ഒടുവിൽ അയാൾ അവിടെത്തെ ട്രെയിനിൽ തല വെക്കുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണി പെടുത്തുകയും അതിനു ശ്രമിക്കുന്ന പോലെ അഭിനയിക്കുകയും ചെയ്ത്തപ്പോൾ അവൾ പാടെ എല്ലാം മറന്നു അയാളെ വിശ്വസിച്ചു...അവളുടെ വീട്ടുകാരുടെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കാതെ അവൾ അഷ്കരിന്റെ കൂടെ പോയി അതൊട് കൂടി വീട്ടുകാർ മുഹ് സിനക്ക് എതിരായി അയാൾക്കും ശത്രുവായി.....
അയാൾ നാട്ടിൽ വന്നു വേറെ ഒരു റൂം എടുത്തു താമസം മാറി.....സ്നേഹം കൊണ്ട് ആയിരുന്നില്ല.....
മറ്റുള്ളവർ ഒന്നും അറിയാതിരിക്കട്ടെ എന്നു കരുതിയാണ്.....
തിരിച്ചു വരവിൽ റൂം എടുത്തു മാറുന്നതിനു മുൻപ് കുറച്ചു ദിവസം ഭാര്യടൊപ്പം ആളുകളെ കാണിക്കാൻ ജീവിച്ചപ്പോൾ അവൾ വീണ്ടും ഗർഭിണി ആയി...
ഇപ്പോൾ അവൾ വാടക വീട്ടിലാണ് അയാൾ വീണ്ടും പഴയ സ്വഭാവം തുടങ്ങി....മുഹ് സിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കുട്ടികൾ രണ്ടാമത്തേതും ആവുന്നു വീട്ടുകാർ പിണങ്ങി ഇനി അവൾക് ഒരു ആശ്രയം അയാൾ തന്നെ ആണ്...
അവൾക് പ്രതികരിക്കാൻ അറിയില്ല എല്ലാം കെട്ടും കണ്ടും അനുഭവിച്ചും സഹിച്ചു ജീവിച്ചു...പ്രതിഫലം പടച്ചവൻ ആണ് തരുന്നത് എന് അവൾ മനസ്സിൽ നിശ്ചയിച്ചു ജീവിച്ചു....
മാസം 7 ആയി വലിയ വയർ അവൾക് താങ്ങാനും നടക്കാനും പറ്റാത്ത അവസ് ഥ ഒരു സഹായതിനി ആളുകൾ ഇല്ല.
തനിച്ചു ആ വീട്ടിൽ രണ്ടു മക്കളെയും കൊണ്ട് അവൾ ജീവിച്ചു...ഒന്നു വേദന വന്നാലോ മറ്റോ കൊണ്ടു പോവാൻ ആരുമില്ല....
മക്കൾക് അസുഗം ആയാൽ അയാൾ വന്നു കൊണ്ടു പോകും ആയിരിന്നു അത്രമേൽ എനിക് പുറത്തിറങ്ങാൻ അനുവാദമില്ല.സൂര്യ പ്രകാശവും ഉദയവും അസ്തമായവും കാണാത്ത മുഹ് സിന....
PART 7
[*തിരിച്ചു കിട്ടിയ ജീവിതം*
 PART 7
____ _______
അങ്ങെനെ ഒരു ദിവസം അവൾ ബാത്റൂമിലെക് വഴുതി വീണു നിരവയറുമായി കാൽ തെന്നി വീണ അവൾ വയർ അടിച്ചു വീണില്ല എന്നത് കൊണ്ട് ഭാഗ്യം കുഞ്ഞും അവളും ആപത്തു സംഭവിച്ചില്ല എങ്കിലും അവളുടെ കാൽ വേദനിച്ചിരിന്നു വൈകാതെ വേദന അസഹനീയമായി നീരു വെച്ചു......ഒന്നു ഹോസ്പിറ്റലിൽ പോവാൻ അവൾ അയാളെ വിളിച്ചു....
അയാൾ വന്നില്ല സമയം ഉച്ച കഴിഞ്ഞു....അവളുടെ കണ്ണുകൾ വേദന കൊണ്ട് ധാരധാരയായി ഒലിച്ചിറങ്ങി.....
സമയം വൈകുന്നേരം ആയി അയാൾ വന്നില്ല അയാൾ തന്റെ സുഹൃത്ത്നെ ഓട്ടോ പറഞ്ഞു വിട്ടു ഭാര്യയെ കൊണ്ടു പോവാൻ ....
അങ്ങെനെ ആ വീട്ടിൽ നിന്നും അവളെ കുറച്ചു പേർ ചേർന്ന് വണ്ടിയിൽ കയറ്റി വിട്ടു ഹോസ്പിറ്റലിൽ എത്തി പിടിച്ചു ഇറങ്ങണം തോളിൽ എന്റെ ചെറിയ മകനും ഉണ്ട്.....
കുട്ടിയെ ഡ്രൈവർ എടുക്കുകയും നിരവയറും വെച്ചു ഞാൻ ഇറങ്ങാൻ വയ്യാതെ ആയപ്പോൾ ഒരു വലിയുമ്മ വന് ചേർത്തു പിടിക്കുകയും ചെയ്തപ്പോൾ ഓട്ടോയിൽ നിന്നും ഞാൻ ഇറങ്ങി...പിന്നീട് നടക്കാൻ കൂടെ പിടിക്കാൻ വയസായ വലിയുമ്മക്ക് വയത്ത് കൊണ്ടും കൂടെ വന്ന ഓട്ടോ കാരന്റെ കയ്യ് പിടിച്ചു ഡോക്ടറുടെ അടുത്തു പോയി കാണിച്ചു exray എടുത്തപ്പോൾ എല്ല് പൊട്ടിയിട്ടുണ്ട്...ന്നു ഡോക്ടർ പറഞ്ഞു.....
അങ്ങെനെ എന്നെ പ്ലാസ്റ്റർ ഇടുമ്പോൾ വന്ന ഓട്ടോക്കാരൻ പുറത്തു പോയി ഫോൺ ചെയ്യുന്ന സംഭാഷണം ഞാൻ കേട്ടു....സങ്കടത്തിൽ മുകളിൽ സങ്കടം ആവുകയായിരുന്നു ആ വാക്കുകൾ....
PART 8

[*തിരിച്ചു കിട്ടിയ ജീവിതം*
 PART 8
____ _______
പുറത്തു പോയ അയാൾ ഫോണിൽ സംസാരിച്ചത് അഷ്കരിനോട് ആയിരിന്നു അതും വളരെ ദേഷ്യത്തിൽ....
നി എന്തു മനുഷ്യൻ അണടോ നിന്റെ ഭാര്യ പരസഹായമില്ലാതെ നടക്കാൻ പറ്റാതെ എന്റെ തോളിൽ കയ്യിട്ടു വരേണ്ടി വന്നു നിനക്കു നാണം ആവുന്നില്ലേ സ്വന്തം ഭാര്യയെ മറ്റൊരുതന്റെ കയ്യും പിടിച്ചു നടത്തി നിനക്കു നോക്കി നിക്കാൻ....
അതു പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു...
അപ്പോഴേക്കും എന്റെ കാലിനു പ്ലാസ്റ്റർ ഇട്ടിരുന്നു....
പുറത്തേക്കു നടക്കാൻ ആവാതെ ആ ഓട്ടോകരന്റെയും ഡോക്ടറിന്റെയും തോളിൽ പിടിച്ചു കൊണ്ട് പോകേണ്ടി വന്ന ഗതികേട് ഒരു പെണ്ണിനും ഉണ്ടായികാണാറുതെ എന്ന് അവൾ ഉരുകി പ്രാർത്ഥിച്ചു.......
എല്ലാം സഹിച്ചു കൊണ്ട് അവൾ വീണ്ടും ആ വാടക റൂമിൽ തന്നെ പോയി....ഇനി ഒരു തിരിച്ചു പോക്ക് പറ്റില്ല....എല്ലാവരും അവളെ കയ്യ് ഒഴിഞ്ഞിരിന്നു...ആകെയുള്ളത് ഇലയുമ്മയുടെ രണ്ട് ആണ്മക്കൾ ആയിരിന്നു അവൽകുണ്ടായിരുന്ന ധൈര്യം ...
അവർ അവളെ കുറെ അവരെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും അവർ കുടുംബമായി ജീവിക്കുന്നതല്ലേ ഞാനും മോനും അവർക്കൊരു ബാധ്യത ആവരുത് കരുതി എല്ലാം സഹിച്ചു....ആ തടവരകൾക്കുള്ളിൽ അവളുടെ ജീവിതം കൊണ്ട് പോയി....]
PART 9
[*തിരിച്ചു കിട്ടിയ ജീവിതം*
        PART 9
____              _______
അങ്ങെനെ അവൾ രണ്ടാമതും പ്രസവിച്ചു...അതും ആണ്കുട്ടി ആയിരിന്നു....
അവളുടെ കാര്യങ്ങൾ നോക്കാൻ ആരുമില്ലാതെ അവൾ തന്നെ എല്ലാം ഒറ്റയ്ക് ചെയ്തു ജീവിച്ചു....മരണം അത് പടച്ചവൻ അനുവധിനിയം ആക്കിയിരുന്നെങ്കിൽ അവൾ അത് ചെയ്യുമായിരുന്നു....പടച്ച റബ്ബിൽ ഏറെ ഭയഭക്തി കാണിക്കുന്ന അവൾക് അതൊരു പേടി ആയിരിന്നു.....ഉരുകി ഉരുകി ആ ജീവിതം അങ്ങെനെ വെളിച്ചം കടക്കാത്ത ആ നാലു ചുവരുകൾക്കുള്ളിൽ വർഷങ്ങൾ തള്ളി കളഞ്ഞു.....മൂത്ത മകൻ ഉപയോടും ഉപ്പയ്ക്ക് മൂത്തമകനോട് ഏറെ സ്നേഹമാണ് കാര്യങ്ങൾ ഒക്കെ ആ മകനോട് പറഞ്ഞു ഉമ്മയിൽ യെത്തിക്കുകയായി പിന്നീട് അയാളുടെ പതിവ്....
പിനീട് ഒരിക്കലു അഷ്കർ മുഹ്‌സിനയുടെ ജീവിതത്തിൽ ഒരു ഭർത്താവ് ആയിരുന്നില്ല...അയാളുടെ വസ്ത്രങ്ങൾ അലക്കി കൊടുക്കാനും മക്കൾക് ഭക്ഷണം കൊടുക്കാനും ശമ്പളം കൊടുക്കാത്ത ഒരു ജോലിക്കാരി ആയി മാത്രം ആയിരിന്നു അയാൾക്കു അവൾ....
ഒരു ദിവസം അയാൾ ആ ഫോണിൽ tiktok ഉം shareചാറ്റും  ഒക്കെ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു പറഞ്ഞു നിനക്കു ഒരു നേരം പോക്കിന് നി ഇതു ആസ്വതിച്ചോളൂ...ജീവിതം ഏറെ മടുപ്പ് ആവുന്നതല്ലെന്നു...
ഇനി അയാൾ പ്രതേകിച്ചു എന്തെങ്കിലും അതിൽ കണ്ടിരുന്നോ എന് അവൾ ഭയന്നു അതുകൊണ്ട് തന്നെ അതിൽ ഉള്ള കടന്നു കയറ്റം ഏറെ ശ്രദ്ധ ചെലുത്തിയിട്ടായിരുന്നു...ജീവിതം അത് കാരണം നഷ്ടപ്പെട്ടാൽ ഇത്രയും നാൾ സൂക്ഷിച്ച മാനവും അഭിമാനവും തകർന്നു പോവും
PART 10
[*തിരിച്ചു കിട്ടിയ ജീവിതം*
 PART 10
____ _______
അങ്ങെനെ വർഷം വീണ്ടും കഴിഞ്ഞു...മകന് 5 ഉം 4ഉം വായസ്സുകൾ ഉള്ളപ്പോൾ പോലും അയാളുടെ ആ സ്വഭാവം മാറിയില്ല...പഴയ പെണ്ണുമായുള്ള കരക്കവും ഒക്കെ ആയി....
നാട്ടിൽ എല്ലാരും അയാളുടെ മോശം സ്വഭാവം അറിഞ്ഞു കഴിഞ്ഞു.....പക്ഷെ മുഹ് സിന മാത്രം ഇതുവരെ ഒന്നും പറഞ്ഞില്ല അവൾക് പേടി ആയിരിന്നു മിണ്ടിയാൽ തലക്ക് അടിക്കുക പതിവ് ആയിരിന്നു അവൾകത് സഹിക്കാവുന്നതിലും അപ്പുറത് ആയിരിന്നു
.....
അങ്ങെനെ ഒരു ദിവസം അവൾ shareചാറ്റിൽ ഒരാളുടെ ഐഡി യിൽ ഒരു കുഞ്ഞിന്റെ ഫോട്ടോ കണ്ടു അത് അവളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി അത്രയ്ക് ഭംഗിയായിരുന്നു ആ മോൾക് .....
അങ്ങെനെ അവൾ അയാളുടെ ഐഡിയിൽ എല്ലാ പോസ്റ്റുകളും ലൈക്ക് അടിച്ചു പോകും...നല്ല നന്മകൾ മാത്രം പോസ്റ്ററുള്ള അയാളുടെ പോസ്റ്റുകൾ അവൾക് വലിയ ഇഷ്ടമായിരുന്നു....
അങ്ങെനെ ആ ഇഷ്ട്ടം കമന്റുകളിൽ നിന്നു ഇന്ബോക്സിലേക്ക് വഴി മാറി....
അവർ കുറച്ചു മാസങ്ങൾ നല്ല സുഹൃത്ത്ക്കൽ ആയി....
പരസ്പരം അവരുടെ ജീവിതകഥകൾ പറഞ്ഞു തുടങ്ങി.....
അപ്പോഴാണ് ആയാളും ജീവിതം വഴിമുട്ടി ഡിവോഴ് സ് ആവാൻ കഴിയാതെ നിൽക്കുന്നതായി അവൾ അറിഞ്ഞത്.....
അങ്ങെനെ പരസ്പരം അവർ തമ്മിൽ ഇഷ്ടത്തിൽ ആവുന്നു....അപ്പോഴേക്കും അവളുടെ വിവാഹ ജീവിതം 7 വർഷം കഴിഞ്ഞിരുന്നു എല്ലാം സഹിച്ചു ജീവിക്കുന്ന അവളെ അവൻ സ്വീകരിക്കാം എന്നു വാക്ക് കൊടുത്തു.....
PART 11
[*തിരിച്ചു കിട്ടിയ ജീവിതം*
 PART 11
____ _______
അങ്ങെനെ ആ വാക്കിന് പുറത്തു അവർ പരസ്പരം നല്ല ഇഷ്ട്ടം പങ്കു വെച്ചു നമ്പർ കൈമാറി.....മുഹ് സിന്റെ ഭർത്താവ് അശകർ രാത്രി 3 മണിക്ക് ആണ് വരാറുള്ളത്.....വരുമ്പോൾ ഏതാരവുമ്പോൾ അവളുടെ ഫോണിൽ വിളിച്ചു വാതിൽ തുറക്കാൻ പറയാറ് ഉണ്ടായിരുന്നു....
അത് കൊണ്ട് തന്നെ റഹീം വിളികുന്നത് പ്രേശ്നമല്ലെന്നു അവളും പറഞ്ഞു...റഹീം ഒരുപാട് തിരക്കുകൾ കഴിഞ്ഞു 12 മണിക്ക് ആണ് വിളിച്ചത്...
അന്ന് അവളോട് ഒരിത്തിരി നേരം സംസാരിച്ചിരുന്നു....
അപ്പോഴാണ് പതിവ് തെറ്റിച്ചു അയാൾ അവളുടെ ഫോണിലേക്കു വിളിച്ചത്......നമ്പർ ബിസി.....
പിടിക്കപ്പെട്ടു....7 വർഷം കാത്തു വെച്ച വിശ്വാസം തകർന്നു പോയി.....അയാൾക്കു ഒഴിവാക്കാൻ ഒരു കാരണം കിട്ടി....
റഹീം ആണെങ്കിൽ ഇന്നലെ പരിചയപ്പെട്ട ഒരു വ്യക്തി അഷ്കർ ഒഴിവാക്കിയാൽ റഹീം സ്വീകരിച്ചില്ല എങ്കിൽ അവൾ വഴിയില്ലാതെ ആവും....അവൾ വേഗം നമ്പർ ഒക്കെ ഡിലീറ്റ് ചെയ്തു.....വേഗം വാതിൽ തുറന്നു അവളുടെ റൂം വാതിൽ അടച്ചു പൂട്ടി അതിനുള്ളിൽ നിന്ന്
അയാൾ വന്നു ബഹളം തുടങ്ങി അവൾ വാതിൽ തുറന്നതെ ഇല്ല.....അവൾ കസ്റ്റമർ കെയർ ആണെന്ന് പറഞ്ഞു അയാൾക്കു ഫോൺ വേണം കൊടുത്തില്ല....
അപ്പോഴക്കെ അവൾ റാഹീമിനു മെസേജ് വിട്ടു പിടിക്കപ്പെട്ടു നി എന്നെ കൈ വിടുമോ ചോദിച്ചു....അവൻ അവളെ ചേർത്തു പിടിച്ചു....ഒരിക്കലും ഇല്ല പറഞ്ഞു അത് അവൾക് കൂടുതൽ ആത്മവിശ്വാസം ആയി.....
അവൾ അന്ന് വാതിൽ തുറന്ന് ഇല്ല...പിറ്റേന്ന് രാവിലെ അയാൾ പോകുന്നത് വരെ മൂത്രം പോലും ഒഴികതെ മക്കളെ മദ്രാസിൽ വിടാതെ സ്കൂളിൽ വിടാതെ അവൾ അതിനകത്തു പിടിച്ചു നിന്നു.....
രാവിലെ അയാൾ പോയപ്പോ വീണ്ടും അവൾ റാഹീമിനോട് ചോദിച്ചു ...അവൻ അതേ വാക്കിൽ ഉറച്ചു നിന്നു]
PART 12
[*തിരിച്ചു കിട്ടിയ ജീവിതം*
 PART 12
____ _______
അവൾ തന്റെ എല്ലാ കാര്യങ്ങളും പറയുന്ന അവളെക്കാൾ ഒത്തിരി വയസ്സുള്ള ഇലയുമ്മയുടെ മകനോട് കാര്യം പറഞ്ഞു...അയാൾ അവൾക് സപ്പോട്ട് നിന്നു...അതിനു മുൻപ് നി റാഹീമിനോട് എനിക് മെസേജ് വിടാൻ പറ ഞാൻ അറിയട്ടെ അവൻ നെറുള്ളവൻ ആണോ ന്നു...
അങ്ങെനെ മുഹ് സിന പറഞ്ഞതനുസരിച്ചു റഹീം ആയൾക് മെസേജ് വിട്ടു...അയാൾക്കും ഇഷ്ട്ടയി പക്ഷെ ആരും അറിയാതെ രണ്ടാം വിവാഹം കഴിച്ചു കൊടുക്കണം അത് മുഹ് സിക്കും അയാൾക്കും സമ്മതം ആണ്...അങ്ങെനെ അവൾ അയാളെ ഒഴിവാക്കി മക്കളെയും കൊണ്ടു പുതിയ റൂം എടുത്തു റഹീമിന്റെ കൂടെ താമസിക്കാൻ തീരുമാനിച്ചു....പക്ഷെ അഷ്കർ ആ കാര്യത്തെ അവളുടെ കുടുംബത്തിൽ മൊത്തം വിളിച്ചു പറഞ്ഞു അവളെ മോശകാരിയാക്കാൻ ശ്രമിച്ചു...ഇത്രകാലം ചെയ്ത തന്റെ തെറ്റുകളെ ന്യായികരിക്കാൻ ശ്രമിച്ചു....
അയാൾ രാത്രിയിൽ വന്നു ....വീണ്ടും ചോദ്യമായി അവൾ റഹീമിന് കാണിച്ചു കൊടുത്തില്ല...പകരം ഉച്ചത്തിൽ ആദ്യമായി അവൾ പറഞ്ഞു ഇനി എനിക് നിങ്ങളെ വേണ്ട ഡിവോഴ് സ് വേണം......
അയാൾ ഷോക്ക് ആയി ...
എന്തു വർഷം 7 കഴിഞ്ഞു ഇന്നും മുഖത്തു നോക്കി മിണ്ടാത്ത അവൾ എന്നെ നോക്കി എന്നെ വേണ്ട പറഞ്ഞിരിക്കുന്നു....അയാൾ ഉറപ്പിച്ചു ദീർകകലമായി ഇവർ തമ്മിൽ ഭംദ്ദം തുടങ്ങീട്ട് അയാൾ ഞാനില്ലാത്ത നേരത്തു ഇവിടെ വരുന്നുണ്ദ്
PART 13
[തിരിച്ചു കിട്ടിയ ജീവിതം
        PART 13
____              _______
അങ്ങെനെ അയാൾക്കു മനസ്സിലായി ഇത് കൈവിട്ടു പോയിരിക്കുന്നു...ഇനി ഭീഷണി നടക്കുകയില്ല....
ഒടുവിൽ അയാൾ അവളുടെ അടുത്തു സെന്റി ആയി പറഞ്ഞു ഇത്രയുകാലം ചെയ്തത് തെറ്റ് ആണ് നി എനിക് പൊറുത്തു തരണം ഞാനും നീയും മക്കളും മാത്രമുള്ള ജീവിതം നയിക്ക ഞാൻ ഇനി ഒരിക്കലും അടുത്ത റൂമിൽ പോയി കിടക്കൂല നമ്മൾ ഒരുമിച്ചു കിടന്നുറങ്ങും അങ്ങെനെ പലവിധ വാക്കുകളും പറഞ്ഞു....മുഹ്‌സിന അവളുടെ നിലപാടിൽ ഉറച്ചു നിന്നു ഇതിനും മുൻപും നിങ്ങൾ ഇങ്ങനെ പറഞ്ഞു കൂട്ടി കൊണ്ടു വന്നു വർഷം 6 കഴിഞ്ഞു ഞാൻ ഇവിടെ എങ്ങെനെ ജീവിക്കുന്നു യെന്ന് നിങ്ങൾ ചിന്തിച്ചില്ലല്ലോ ഇനി ഞാനും ചിന്തിക്കുന്നില്ല.....നിങ്ങൾക് ആളുകളുടെ മുൻപിൽ പറയാൻ ഒരു ഭാര്യയും കൊണ്ടു നടക്കാൻ മറ്റവളും  ഇനി അത് വേണ്ട  എനിക് നിങ്ങളെ വേണ്ട ന്നു അവൾ തീർച്ചപ്പെടുത്തി....
പിറ്റേ ദിവസം നേരം പുലർന്നു അയാൾ ഒന്നും പറയാതെ പോയി ....
കുറച്ചു കഴിയുമ്പോൾ അവളുടെ ഫോണിൽ ഒരു മെസേജ് വരുന്നു....
അവൾ ആ മെസ്സേജ് കണ്ടതും എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി നിന്നു പോയി.....
PART 14

[[തിരിച്ചു കിട്ടിയ ജീവിതം 
_____PART 14_______
അവൾ ഉടൻ തന്നെ റഹീമിനു മെസേജ് വിട്ടു 
ഇക്കയുടെ പേരിൽ ആണ് ആ സിം ഉള്ളത് അതുകൊണ്ട് തന്നെ ഇക്ക ആ സിം ഡ്യൂപ്ലിക്കേറ്റ് എടുത്തു അടുത്ത 24 മണിക്കൂറിൽ സിം കട്ടാവും പിന്നെ അവൾക് റഹീമിനെ കൊണ്ടക്ട ചെയ്യാൻ സാധിക്കില്ല...റഹീം ഉള്ളത് വിദേശത്തു കൂടി ആണ് ...പരസ്പരം അറിയുന്നത് ഈ നമ്പറിൽ അതു പോയാൽ പിന്നെ എന്ത് ചെയ്യും അവൾക് വട്ട് പിടിച്ചു തുടങ്ങി ഒന്നും പറയാനും ചെയ്യാനും കഴിയാൻ ആവാതെ...റഹീം പറഞ്ഞു നി പോയി വേഗം മറ്റൊരു സിം എടുക്കുക എന്നിട്ട് അറീകുക നി പേടിക്കേണ്ട നിന്റെ കൂടെ എന്നും ഞാൻ ഉണ്ടാവും ഒരിക്കലും കയ്യ് വിടില്ല അവളെ അവൻ സമാധാനിപ്പിച്ചു കൊണ്ടിരുന്നു....
ഇന്ന് വരെ ഒരു കുടിവെള്ളത്തിന്റെ സ്വിച്ച് പോലും ഓണാക്കാൻ പുറത്തിറങ്ങാത്ത അവൾ അവളുടെ പ്രണയത്തിനു വേണ്ടി ജീവിതത്തിനു വേണ്ടി മറ്റൊരു സിം എടുത്തു കൊണ്ട് വന്നു....ആ നമ്പർ വെച്ചു എല്ലാ അപ്പ്ലിക്കേഷനുകളും പുതിയത് ഉണ്ടാക്കി എടുത്തു.....
എല്ലാ വിധ സപ്പോർട്ടിനും അവലുടെ ഇലയുമ്മയുടെ മകനും ഉള്ളത് ഏറെ ആശ്വാസം ആയിരിന്നു....
പക്ഷെ അന്ന് രാത്രി മുഹ് സിയും റഹീം ഉം ചാറ്റുന്നതിനിടയിൽ വേറെ ഒരു കാര്യം തീരുമാനിച്ചു നിങ്ങൾ വരാൻ ഇനിയും മാസങ്ങൾ യെടുകൂലെ അതു വരെ ഞാൻ ഇവിടെ പിടിച്ചു നിൽക്കാ നിങ്ങൾ വന്നാൽ എന്നെ കൂട്ടി കൊണ്ടു പോവാൻ വരണമെന്ന്.....
അങ്ങെനെ ആ തീരുമാനം ഉറപ്പിച്ചെടുത്ത രണ്ടുപേരും അന്ന് പിരിഞ്ഞു....രാത്രിയിൽ അഷ്കർ വന്നു അവളുടെ കാൽക്കൽ വീണു മാപ്പ് പറഞ്ഞു....അവളെ വേണമെന്നും അവരുടെ മക്കളുടെ കൂടെ ജീവിക്കാൻ ഒരവസരം തരണമെന്നും ഇനി ഒരിക്കലും ഒരു തെറ്റും ആവർത്തിക്കില്ലെന്നും പറഞ്ഞപ്പോൾ അവൾ ആ വാക്കിൽ സമ്മതം മൂളി ...
അവർ അങ്ങെനെ അന്ന് ഒരുമിച്ചു കഴിഞ്ഞു....
പിറ്റേ ദിവസം രാവിലെ എണീറ്റ റഹീം കണ്ട മെസേജ് ഇനി ഒരിക്കലും അവളെ തേടി പോകരുതെന്നും അയാൾ എല്ലാ തെറ്റും തിരിച്ചറിഞ്ഞു അവളുടെ കൂടെ ജീവിക്കാൻ തയ്യാറാണെന്നും ഉള്ള മെസേജ് ആയിരിന്നു....അതു കണ്ട റഹീം ഏറെ സന്തോഷവാനും അതുപോലെ സംഘടകാരനും ആയി.....
റഹീം അവളെ മറന്നതെ ഇല്ല...
പക്ഷെ അവളുടെ ജീവിതത്തിലേക്ക് രണ്ടാമത് ഒരിക്കലും അവൻ പോയതുമില്ല....
ഒരു മാസത്തിനു ശേഷം റഹീം അവൾ പറഞ്ഞത് സത്യം ആണോ അറിയാൻ അവലുടെ ഇലയുമ്മയുടെ മകനോട് ചോദിച്ചു....അതേ സത്യമാണ്...അവർ 7 വർശങ്ങൾക് ശേഷം അവർ ഇപ്പോൾ അവരുടെ ഹണിമൂന് യാത്രയിൽ ആണ്....
ഒരാഴ്ചയായി അവർ യാത്രകളിലാണ്....ഇനിയും ഒരാഴ്ച്ച കഴിഞ്ഞേ മടങ്ങി വറുള്ളൂ...
അവൾ ഇപ്പോൾ ഹാപ്പിയാണ്....7 വർഷത്തെ ഇരുൾ മൂടിയ ജീവിതത്തിൽ നിന്നും ഉയർപ്പിന് വേണ്ടിയാണ് പ്രണയത്തിന്റെ രൂപത്തിൽ നിങ്ങളെ അവളിലേക്ക് യെത്തിച്ചതെന്ന് അയാൾ പറഞ്ഞപ്പോഴേക്കും റഹീമിന്റെ കണ്ണുകളിൽ ധാര ധാര യായി വെള്ളം കുതിച്ചിരിന്നു.....
എങ്കിലും റഹീം സന്തോഷമായി അവൻ കാരണം അവൾക് തിരിച്ചു കിട്ടിയ ജീവിതം...
പിനീദ് ഒരിക്കലും അവളെ ജീവിതത്തിലേക്ക് റഹീം പോയതില്ല......
അതുവരെ പ്രതിമയായ മുഹ് സിന റഹീമിനെ പരിജയപ്പെട്ടപ്പോൾ പ്രതികരിച്ച ഒരു മാറ്റം അതായിരുന്നു അവലുടെ ജീവിതം മാറ്റി മറിച്ചത് .....
അവൾ ജീവിക്കുന്നു സന്തോഷമായി....
(ജീവിതത്തിൽ ആരും പകർത്തരുത്....ഒരാളുടെ ലൈഫിൽ സംഭവിച്ചു എന്ന് വിചാരിച്ചു ഇനി മറ്റുള്ളവർക്കും അത് ആവണം എന്നില്ല...
നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈകളിൽ ഭദ്രമാണ്
ഈ കഥ ഇവിടെ അവസാനിക്കുന്നു...
THE STORY WRITER
JABIR @ CHALINGAL

Monday, March 2, 2020

എന്റെ മാലാഖ


PART 1
_______________
മാലാഖ അങ്ങെനെ വിളിക്കാൻ ആണെനിക്കിഷ്ടം ....
അതല്ല അവർ മാലാഖ തന്നെയാണ്....
പുതിയൊരു ജീവിതത്തിലേക്ക് പ്രദീക്ഷകളിലേക്ക് പുതു വെളിച്ചത്തിന്റെ പ്രകാശവുമായി രോഗികളുടെ ഇടയിലേക്ക് അവരെ പരിചരിച്ചു കടന്നു ചെല്ലുന്ന അവർ തന്നെയാണ് "മാലാഖ".....
അവരെ ഞാൻ ആദ്യം കാണുമ്പോൾ വെളുത്ത വസ്ത്രം ധരിച്ചവർ ആയിരിന്നു....അവർ ഒരിക്കലും വിധവ ആയത് കൊണ്ടായിരുന്നില്ല അങ്ങെനെ ഒരു വസ്ത്രം അവർ അണിഞ്ഞത്....
മറ്റൊരാളുടെ ജീവിതം വിധവ ആകാതിരിക്കാൻ...
മറ്റൊരുതന്റെ മക്കൾ അനാഥർ ആവതിരിക്കാൻ....
പരിചരിക്കാൻ ആളില്ലാതെ വാർധക്യത്തിൽ എത്തിയ മറ്റൊരാളുടെ അപ്പനെയും അമ്മയെയും കയ്യ് പിടിച്ചെഴുൽപ്പിക്കാൻ....
അവരുടെ കുടുംബത്തെ തോളിൽ ഏറ്റാൻ അവർ സ്വയം തിരഞ്ഞെടുത്ത വസ്ത്രം ആണ് വെള്ള....
അവരുടെ ഹൃദയവും അതു പോലെ വെളുത്തതാണ്....നമ്മളിൽ പലരും ആണ് ചിലരെയെങ്കിലും കറുത്തവർ ആക്കിയത്....
അങ്ങെനെ ഒരു മാലാഖ ആ മാലഘയെക്കുറിച്ചാണ് ഞാൻ പറയുന്നത്....
ഓപറേഷൻ തീയേറ്ററിന്റെ അകത്തു ആകെ ഒരു ബഹളമാണ്....ആളുകൾ പുറത്തു വല്ലാതെ പരിഭ്രാന്തിയിലും.....
സിസ്റ്റർ പുറത്തു വന്നു ചോദിച്ചു മോളുന്റെ വീട്ടുകാർ ആരെങ്കിലും ഉണ്ടോ....കുറച്ചു കോട്ടൻ തുണികൾ ആവശ്യമാണ്...
വേഗം മോളുന്റെ വീട്ടുകാർ അതെടുത്തു കൊടുത്തു....കാത്തിരിക്കുകയാണ്.....
ആരയ കാത്തു നിൽക്കുന്നത്...ഇന്ന് ഈ ഭൂമിയിലേക് ഒരു അതിഥി വരുകയാണ്.....
ഒരു ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞു എല്ലാം തികഞ്ഞൊരു മണിമങ്ക....
കരച്ചിലോട് കൂടി തന്നെ ആ കുഞ്ഞു തല ഭൂമിയിലേക് കുനിഞ്ഞു അവിടെ കൂടിയ മാലഘമാരോട് ആ കുഞ്ഞിന്റെ നന്ദിയും പ്രകടമാക്കി ആണ് വരവ്....
എന്റെ മാലാഖ
PART 2
______________
അവർ എന്നെ കൈകളിൽ എടുത്തു.....
എന്നിലെ രക്ത കറകളും മറ്റും തുടച്ചു വൃത്തിയാക്കി അവർ പരസ്പരം കുറുക്കി കൊണ്ട് പറഞ്ഞു നല്ല മാലാഖ പോലുള്ളരു കുഞ്......
പക്ഷെ അന്നെനിക് മാലാഖ എന്തെന്നോ ആരാണെന്നോ അറിയാൻ പറ്റിയില്ല...കൂടെ നിന്നവർ ചെറു പുഞ്ചിരിയോടെ അവരുടെ കൈകളാൽ മോളുന്റെ വീട്ടുകാരുടെ കയ്യിലേക്ക് എന്നെ വെച്ചു കൊടുത്തു......
അന്ന് മുതൽ ആണ് എന്റെ യാത്ര ആരംഭിച്ചത്.....
മാതൃ ലാളനത്തിന്റെ ശുസ്രൂഷയുമായി അമ്മ കൂടെ ഉള്ളപ്പോഴും എന്നെ പരിചരിക്കാൻ കൂടെ ഒരു മറ്റൊരു മാലാഖ കൂടി ഉണ്ടായിരുന്നു....
ഞാൻ അപ്പിയിട്ടാൽ വൃത്തിയാക്കാനും മുള്ളിയാൽ ശുജികരിക്കാനും അമ്മയെ നല്ല കിടുകാച്ചി ചൂടുവെള്ളത്തിൽ പതപ്പിച്ചെടുത്തു കുളിപ്പിക്കാനും സമയ സമയങ്ങളിൽ അമ്മയ്ക്ക് ഭക്ഷണം നൽകി മരുന്നു നൽകി അമ്മയുടെ പരിചരണം മുഴുവൻ യേറ്റടുത്ത മറ്റൊരു മാലാഖ.......
ഞാൻ പോകുന്ന ഓരോ വഴികളും ഞാൻ കണ്ടത് ഓരോ മാലാഖമാരെ ആയിരിന്നു.....
മാലാഖമാരെ പിഴുതെറിയാൻ കാത്തിരുന്ന കഴുകൻമാർക്കിടയിൽ ചിറക് വിരിച്ചു അവൾ പോകുമ്പോൾ അവരും ഒന്നു അറിഞ്ഞിരുന്നെങ്കിൽ ഈ വിരിച്ച ചിറക്കുള്ളത് കൊണ്ടാണ് ഞാനും ശരിയായ രീതിയിൽ ജന്മം എടുത്തു വന്നതെന്ന്....
കാലങ്ങൾ മുൻപോട്ട് നീങ്ങി കഴിഞ്ഞു.....നല്ല സൗന്ദര്യം ഉള്ള ഒരു പെണ്ണ് പ്രായത്തേക്കാൾ ഏറെ ശരീര വളർച്ചയും....
എല്ലാ കുട്ടികളെ പോലെ കളിച്ചു നടക്കുന്നതിനിടയിൽ ആണ് കൂട്ടുകാരിൽ ഒരാളുടെ കാലിനു ഒരു കുപ്പി തറച്ചു ചോര വാർന്നൊലിക്കാൻ തുടങ്ങിയത്.....
അന്നെന്റെ കണ്ണുകൾക് അത് താങ്ങാൻ ആവാതെ ഞാൻ ബോധരഹിതയായി വീണു.....
സ്കൂളിലും കലയിലും ഏറെ മിടുക്കിയായ തന്നെ വളർന്നു...നന്നായി പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു
എന്റെ മാലാഖ
PART 3
____________!
പടിക്കുമ്പോഴൊന്നും എന്താവണം എന്നതിനെ കുറിച്ചു തീരുമാനങ്ങൾ ഒന്നും ഉണ്ടായതെ ഇല്ല....
എല്ലാ ക്ലാസുകളിലും നന്നായി പഠിച്ചു ഒരു ജോലി സ്വന്തം കാലിൽ നിന്നു മറ്റുള്ളവർക്കു ഞാൻ ഒരു ആശ്രയം ആവുകയല്ലാതെ ഞാൻ ഒരു ഭാരം ആവണം യെന്ന് ചിന്തിക്കാതെ ജീവിച്ചു പോയി.....
അന്ന് ഒരു ദിവസം എനിക് വല്ലാത്ത വയറു വേദന അനുഭവപ്പെട്ടു....എന്താണ് എങ്ങെനെ ആണ് എന്നൊന്നതും എനികരിയില്ലായിരുന്നു....
ആകെ പേടി ആയിരിന്നു....പറയാൻ ഉള്ള ധൈര്യമില്ല കൂടാതെ നാണവും....
ഒടുവിൽ ആ കാര്യവും എന്റെ പരിജാരക ആയിരുന്ന ഉമ്മ തന്നെ പറഞ്ഞു പഠിപ്പിച്ചു തന്നു.....പിന്നീട് അങ്ങോട്ട് എനിക് രക്തം കാണുമ്പോഴുള്ള പേടിയും തലകറക്കവും ഒക്കെ ഇല്ലാതെ ആയി....
ഒരാൾക് ഒരു കാര്യം സംഭവിച്ചാൽ എന്ത് പറയണം എന്ത് ചെയ്യണം എന്നുള്ളതിന് കുറിച്ചാണ് പിന്നീട് ചിന്ദിക്കാൻ തുടങ്ങിയത്....
മറ്റൊരു ദിവസം പനി വന്നിട്ടാണ് ഞങ്ങൾ അടുത്തുള്ള ഹോസ്പിറ്റലിൽ പോകുന്നത്.....
അന്ന്  ഞാൻ ഡോക്ടറുടെ കൂടെ ഒരു മാലാഖയെ കണ്ടു....ഡോക്ടറോളം തന്നെ ആളുകൾ ബഹുമാനിക്കുന്ന ഡോക്ടറുടെ നിർദേശങ്ങൾ മുഴുവൻ അക്ഷരം തെറ്റാതെ പ്രവർത്ഥികമാക്കുന്ന ഒരു മാലാഖ.....അവരെയും ആളുകൾക് ബഹുമാനമാണ്....
അന്ന് മുതലാണ് ഞാൻ മാലാഖയെ കുറിച്ചു അറിയാൻ തുടങ്ങിയത്.....
പിന്നീട് അവരുടെ കർമ്മങ്ങളിൽ ഓരോന്നായി എന്റെ കണ്ണുകൾ ഉടക്കി കൊണ്ടേ ഇരുന്നു....
പനി കൂടുതൽ ആയതു കൊണ്ട് തന്നെ എമേർജൻസി റൂമിൽ ആയിരിന്നു എന്നെ കിടത്തിയത്....
അപ്പോഴാണ് ആ റൂമിലേക്ക് ഒരു രോഗിയെയും കൊണ്ട് വരുന്നത്....കണ്ടാൽ പേടി തോന്നും പുറത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു യാചകൻ ആയിരിന്നു അത്....
കാലുകൾ വ്രണപ്പെട്ടു പുഴുക്കൾ അരിക്കുന്ന അവസ്‌ഥ ആയിരിന്നു.....
ഡോക്ടർ നോക്കി അടുത്തിരുന്ന മാലകയോട് പറഞ്ഞു ഇതൊന്നു ക്ളീൻ ചെയ്തു ഡ്രസിങ് ചെയ്തു കൊടുക്ക്......
അവർ അയാളുടെ അടുക്കൽ വന്നു ചിരിച്ചു കൊണ്ട് പേരും നാടും ഒക്കെ ചോദിക്കുന്നു....വെറുപ്പ് ദേഷ്യമോ ഒന്നും ആ മാലാഖയുടെ മുഖത്തു ഞാൻ കണ്ടതെ ഇല്ല....
കയ്യിൽ ഗ്ലൗസ് ധരിച്ചു ,,
ആന്റിസെപ്ടിക് കൊണ്ടു തുടച്ചു വൃത്തിയാക്കി മരുന്ന് പുരട്ടി ആ കാലിനു നല്ല രീതിയിൽ ബാൻഡേജ് ചെയ്തു കാര്യങ്ങൾ ഭംഗിയാക്കി അയച്ചു....അതെന്നെ അന്ന് കൂടുതൽ സന്തോഷിപ്പിച്ചു....പക്ഷെ അപ്പോഴും അങ്ങെനെ ചെയ്യുമ്പോ മനസ്സിനകത്തെ ഒരു ഫീൽ എന്തായിരിക്കും എന്നൊക്കെ അറിയാനുള്ള കൗതുകം ...
അമ്മയുടെ അനിയത്തി അവിടെ തന്നെ ഒരു ഹോസ്പിറ്റലിലെ സീനിയർ നഴ്‌സ് ആയിരിന്നു....ഞാൻ ഇലയമ്മയുടെ അടുത്തു പോയി.....അതിനെ കുറിച്ചു ഓരോന്നും ചോദിച്ചു മനസ്സിലാക്കി

എന്റെ മാലാഖ
PART 4
__________
മോളെ നഴ്‌സ് അത്‌ നിങ്ങൾക് പുറത്തു നിന്ന് നോക്കുമ്പോൾ അവരെ കുറിച്ചു ഒന്നും അറിയില്ല....
ഞങ്ങൾ നഴ്സ്മാർ ഡോക്ടറെ പോലെ തന്നെ തുല്യമായവരാണ്....ഞങ്ങൾ ഇല്ല എങ്കിൽ ഓരോ രോഗിയും മരിച്ചു  പോകുന്നതിനി തുല്യമാണ്.
ഞങ്ങൾ അവരെ സ്നേഹിക്കുന്നത് ഞങ്ങളുടെ സ്വന്തം പോലെ ആണ് ....
ഞങ്ങളുടെ ഓരോ പുഞ്ചിരിയിലും രോഗികൾക് കിട്ടുന്ന മൈൻഡ് പ്രെസെൻസ് അവരുടെ രോഗത്തെ തന്നെ കുറയ്ക്കും....
ഞങ്ങൾ രോഗികളോട് കാണിക്കുന്ന അമിതമായ സ്നേഹം പലരും ഞങ്ങളെ മോശകാരയി ചിത്രീകരിയ്ക്കുന്നുണ്ട്.....
മോൾക് അറിയോ....
നിന്നെ പോലെ തന്നെ ചെറുപ്പത്തിൽ എനിക് നഴ്‌സ് ആവാൻ വളരെ അധികം ഇഷ്ടമായിരുന്നു...പക്ഷെ +2എത്തുമ്പോഴേക്കും ഉപ്പ മരിച്ചു പോയി....
പിന്നെ പടിപ്പിക്കാൻ വളരെ ഏറെ പ്രയാസം ആയിരിന്നു വീട്ടിൽ ഉമ്മയ്ക്ക്....
അങ്ങനെ ഞാൻ പിസിയോ തെറാപ്പി പഠിക്കാൻ വേണ്ടി പോയി കാരണം നുസ്സിങ് പഠിച്ചു തീർക്കാൻ 7.50 ലക്ഷത്തോളം വേണം ആയിരിന്നു അതുകൊണ്ട് ആ സ്വപ്നം എന്നിൽ നിന്നും അകന്നു പോയി....
ഫിസിയോ ക്ക് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീട്ടിൽ കഷ്ടപാട് കൂടി അതിന്റെ ഫീസ് അടക്കാൻ പറ്റാതെ ആയി വീട്ടിൽ തന്നെ ആയി.....
അങ്ങനെ വീട്ടിൽ ഇരിക്കുന്ന സമയത്താണ് നാട്ടിലെ സഹായിയായ ഒരാൾ വീട്ടിൽ വരുന്നത്....അദ്ദേഹം പറഞ്ഞു അടുത്തുള്ള നഴ്സിങ് കോളേജിൽ ഓർഫൻ ആയിട്ടുള്ളവർക് 5 സീറ്റുകൾ എല്ലാ വർഷവും മാറ്റി വെക്കുന്നുണ്ട് മോൾക് താല്പര്യം ഇന്ടെങ്കിൽ ചേർന്നോളൂ......ഫീസ് ഒന്നും വേണ്ട ന്നു....
ഞങ്ങൾ അത് ആലോചിച്ചു പറയാം ന്നു പറഞ്ഞു ആളെ തിരിച്ചു വിട്ടു....
അങ്ങനെ അന്ന് രാത്രി വീട്ടിൽ ചർച്ച ആയിരിന്നു എന്നെ നഴ്‌സ് നു പറഞ്ഞു വിടുന്നതിനെ കുറിച്ച്....
കുടുംബത്തിൽ നിന്ന് തന്നെ ആദ്യ വന്ന വാക്ക് വേണ്ട നഴ്സ്മാർ ശരിയല്ല നല്ല വിവാഹം ഒന്നും നടക്കില്ല......എല്ലാവരും പോക്കാണ് ആളുകൾ ആ കണ്ണിൽ മാത്രമേ കാണുകയുള്ളൂ......
പോരാത്തതിനു ചുമയും  അഴുക്കളും മാരക രോഗങ്ങളും ഉണ്ടാവുന്ന ഒരു മേഖലയാണ് നമ്മുടെ കുടുംബത്തിന് അങ്ങെനെ ഒരാൾ വേണ്ട......
പക്ഷെ എനികത് ഒരു വാശി ആയിരിന്നു....


എന്റെ മാലാഖ
PART 5
________:::_____
ആ  വാശിയിലും എന്റെ ആഗ്രഹത്തിലും ഞാൻ നഴ്‌സ് ഇങ് ചേരാൻ ആഗ്രഹിച്ചു അദ്ദേഹത്തോട് വിളിച്ചു പറഞ്ഞു അപ്പോഴേക്കും ആ കോളജിലെ അഡ്മിഷൻ തീയതി കഴിഞ്ഞു ഒന്നരമാസം കഴിഞ്ഞിരുന്നു......പിന്നീട് അദ്ദേഹത്തിന്റെ സ്വതീനം ഉപയോഗിച്ചു ഞങ്ങൾ കുറച്ചു പേർക് അഡ്മിഷൻ എടുക്കാനുള്ള അവസരം നീട്ടികിട്ടി......
അഡ്മിഷൻ എടുക്കുന്ന സമയത്തു എനിക് +2വിനി 84%മാർക്കുള്ളത് കൊണ്ട് തന്നെ അഡ്മിഷനും എളുപ്പമായി തന്നെ കിട്ടി....
ഒന്നര മാസം വൈകി വന്നത് കൊണ്ട് ക്ലാസ്സുകൾ കുറെ നഷ്ടപ്പെട്ടുപോയി എങ്കിലും കിട്ടിയ ക്ലാസ്സുകൾ നന്നായി തന്നെ പഠിച്ചു വളർന്നു....ഒന്നാം വർഷം കഴിയുമ്പോൾ എനിക് ഒന്നാം റാങ്ക് ആയിരിന്നു ആ കോളേജിൽ
പിനീട് അങ്ങോട്ട് നല്ല രീതിയിൽ തന്നെ പഠിച്ചു വളർന്നു ....നാട്ടിൽ തന്നെ ഉള്ള ഒരു പ്രഗത്ഭ ഹോസ്പിറ്റലിൽ ജോലി കിട്ടി.....
എല്ലാം സെക്ഷനിലും ജോലി ചെയ്യണം ആയിരിന്നു.....
കുറച്ചു ദിവസം ഉണ്ടായിരുന്നത് ഓർത്തോ സെക്‌ഷനിൽ ആയതു കൊണ്ട് കുറെ അക്‌സിഡന്റ കേസുകൾ വന്നു....കാലുകൾ ഓടിഞ്ഞതും കൈകൾ ഒടിഞ്ഞതും ചോര വാർന്നൊലിക്കുന്നതും ആയ കുറെ രംഗങ്ങൾ മനസ്സിനെ വല്ലാതെ പേടിപ്പിച്ചു നിർത്തിയെങ്കിലും എന്റെ ആത്മ ധൈര്യം ഞാൻ കൈവിട്ടതെ ഇല്ല......
കുറച്ചു പരിചയവും മനകട്ടിയും ആയപ്പോൾ ഇഞ്ചക്ഷൻ വെക്കാൻ വേണ്ടി എന്റെ കയ്യിൽ തന്നു വിട്ടു......ഞാൻ കരുതി അഡ്മിറ്റ്ഡ് ആയ രോഗി ആയതു കൊണ്ട് ക്യാൻഡിലെ ഉണ്ടാകുമെന്ന് പക്ഷെ ഉണ്ടായതുമില്ല......
കയ്യിന്റെ ഞരവ് കണ്ടു പിടിച്ചു...ഇന്ജെക്ട് ചെയ്യുക ആദ്യ ടൈം എനിക് ഒരു വെല്ലുവിളി ആയിരിന്നു....ആരൊക്കെയോ കൂടെ ഉള്ളത് പോലെ ധൈര്യം സംഭരിച്ചു ഞാൻ ഇന്ജെക്ട് ചെയ്തു.....ഭാഗ്യം ഒറ്റ ടൈമിൽ തന്നെ ശരിയായത് എന്റെ ആത്മ വിശ്വാസം വർധിപ്പിച്ചു...

എന്റെ മാലാഖ
PART 6
_=====_____
പിന്നീട് അവർ എന്നെ ഓരോന്നും ഏല്പികൻ തുടങ്ങി....ഒരു ദിവസം രാത്രി ഞാൻ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക് പോവുകയായിരുന്നു...ദിവസവും പോകുന്ന ബസ്സ് പോയോ എന്നൊരു സംശയം......ആകെ പേടിയായി രാത്രി തനിച്ചാണ്.....നഴ്‌സ്മാരെ കാണുമ്പോൾ ആളുകളുടെ ഒരു നോട്ടമുണ്ട് അത് എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു....പെട്ടെന്ന് അവിടെ ഒരു സ്കൂട്ടർ വന്നു നിന്നു എന്നോട് ചോദിച്ചു....ബസ്സ് പോയോ....ഞാൻ പറഞ്ഞു അറിയില്ല....നിങ്ങൾ അവിടെ ഇറങ്ങാറുള്ള ആൾ അല്ലെ......ഏതായാലും ഒറ്റയ്ക് നിക്കണ്ട ഞാനും കൂട്ടിനു നിൽക്കാം ബസ്സ് വരുന്നത് വരെ......അപ്പോഴാണ് മനസ്സിലായത് ഞാൻ ഇടക് പോകാറുള്ള ബസ്സിലെ കണ്ടക്ടർ ആയിരിന്നു അത്....ശരിക്കും അന്ന് അയാൾ ഒരു ദൈവ ദൂതനെ പോലെ ആയിരിന്നു എന്നെ സഹായിക്കാൻ എത്തിയത്.....നഴ്‌സ് നെ കാണുമ്പോൾ മോശമായി ചിത്രീകരിക്കുന്ന മനുഷ്യരിൽ നിന്നും വിത്യാസതമായ ആളുകൾ ഉണ്ടെന്ന് എനിക് ബോധ്യമായി അന്ന്.....അപ്പോഴേക്കും എന്റെ ബസ്സ് വന്നു ഞാൻ അതിൽ കയറി പോയി.....
പിന്നീട് ഒരു ദിവസം ഇതു പോലെ ബസ്സ് കാത്തിരിക്കുന്ന സമയം ഒരു കാറിൽ കുറച്ചു ചെറുപ്പക്കാർ വന്നു ന്നോട് മോശമായി കുറെ സംസാരിച്ചു.....ഞാൻ മിണ്ടിയതെ ഇല്ല.....അപ്പോഴേക്കും കുറച്ചു പുറത്തു നിന്നുള്ള ആളുകൾ കൂടി വന്നപ്പോ അവർ വേഗം പോയി....അങ്ങെനെ ഓരോ രാത്രികളിലും കഷ്ടപ്പെട്ടു പേടിച്ചു ആണ് ഞങ്ങളെ പോലുള്ളവർ വീട്ടിൽ എത്താർ ഉള്ളത്...എന്നിട്ട് ഞങ്ങൾ മോശക്കാർ.....
ഞങ്ങളുടെ കൂട്ടത്തിലും ഉണ്ടാവും പണത്തിനു വേണ്ടി സുഗത്തിനു വേണ്ടി എന്തും ചെയ്യുന്ന കുറച്ചു ആളുകൾ അതിൽ എല്ലാം നഴ്‌സ് മാരെ പെടുത്തുമ്പോൾ കൽബ് പൊട്ടറുണ്ട്



എന്റെ മാലാഖ
PART 7
_______:_:_____
അങ്ങെനെ ജോലി ഒക്കെ ആയിരിക്കുമ്പോഴാണ് കല്യാണലോജനകൾ നടന്നത്....എല്ലാർക്കും നഴ്‌സ് എന്നത് കുറവ് മാത്രം ആയത് കൊണ്ട് പല ആലോചനകളും മുടങ്ങി പോയി....
ചില ആളുകൾക് കല്യാണം കഴിഞ്ഞാൽ ജോലി ഉപേക്ഷിക്കണം അങ്ങെനെ ഡിമാന്റ് എല്ലാം ഞാൻ നിരസിച്ചു....ഒടുവിൽ എന്നെ അറിയുന്ന മനസ്സിലാകുന്ന നഴ്സിന്റെ വില അറിയുന്ന ഒരാളെ എനിക് കിട്ടി ......
അങ്ങെനെ കല്യാണവും കഴിഞ്ഞു ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി....
ഓപറേഷൻ സെക്ഷൻ ആയിരിന്നു അന്ന്...ആ വീക്കിൽ എനിക് കിട്ടിയത്.....
രോഗിയുടെ അടി വയറിനി ഓപ്പറേഷൻ ....
രോഗിയെ സഞ്ചമാക്കണം...
24 മണിക്കൂർ മുൻപ് കട്ടിയുള്ള ആഹാരം നിർത്തി വെപ്പിച്ചു....
രോഗിയുടെ ശരീരത്തിലെ അടിഭാഗങ്ങൾ പോലും ഞങ്ങൾക് ഷേവ് ചെയ്യേണ്ടി വന്നു.....അവരുടെ ആഭരണങ്ങൾ ഊരി വെക്കാൻ പറഞ്ഞു തീയേറ്ററിൽ അവരെ കൊണ്ട് വരുമ്പോ പലപ്പോഴും അവർ വല്ല ഉറുക്കോ മറ്റോ പോലുള്ള സാധനങ്ങൾ ഊരി വെക്കാതെ ഞങ്ങൾക് ചീത്ത പോലും കെല്പിച്ചിട്ടുണ്ട്.....
അതു കഴിഞ്ഞു ഓപറേഷൻ റെഡി ആവുകായാണ്....
രോഗിയെ റ പോലെ മടക്കി കിടത്തി നടുമുള്ളു ഉരച്ചെടുത്തു മയക്കി കിടത്താനുള്ള ഇഞ്ചക്ഷൻ ഏത് ഒരാൾക്കും കണ്ടാൽ മനസ്സ് പിടഞ്ഞു പോകും ....
എന്നിട്ടും തളരാതെ പിടിച്ചു നിന്നു

എന്റെ മാലാഖ
PART 8_____
 ഓപറേഷൻ റൂമിൽ നിന്നും ജോലി കഴിഞ്ഞു ഔട്ട് പേഷ്യൻസിനെ നോക്കാൻ ആയിരിന്നു അന്ന് എനിക് ചുമതല ഉണ്ടായിരുന്നത്.....
സീനിയർ നഴ്‌സ് ന്റെ കയ്യിൽ ഇഞ്ചക്ഷൻ തന്നിട്ട്  103 റൂമിൽ കിടക്കുന്ന അറബിക് ഇന്ജെക്ട് ചെയ്യാൻ ആയിരിന്നു പറഞ്ഞത്....
3 ദിവസം മുൻപ് കുവൈറ്റിൽ നിന്നും വന്ന അറബി ആയിരിന്നു...ഇടക്കിടക്ക് അയാൾ ഈ ഹോസ്പിറ്റലിലെ നിത്യ സന്ദർശകൻ കൂടി ആയിരിന്നു....
ഞാൻ റൂമിൽ കടന്നു പോകുമ്പോൾ അയാളുടെ കൂടെ ആരും ഉണ്ടായിരുന്നില്ല....
ഞാൻ അയാളോട് കയ്യ് നീട്ടാൻ പറഞ്ഞു ഇഞ്ചക്ഷൻ ചെയ്യാൻ ആയി അടുത്തു നിന്നപ്പോൾ അയാൾ എന്റെ ശരീരത്തിലെ അവയവത്തിൽ കയറി പിടിച്ചു.....എനിക്കത് സഹിക്കാൻ ആയില്ല.....എനിക് എന്നല്ല ആത്മാഭിമാനമുള്ള ഏതൊരു പെണ്ണിനും സഹിക്കാൻ പറ്റില്ല....
ഞാൻ കൊണ്ടു വന്ന മരുന്നുകൾ അവിടെ വലിച്ചെറിഞ്ഞു അയാളുടെ മുഖത്തേക് അടിയും കൊടുത്തു ഇറങ്ങി ഓടി......
സീനിയർ നഴ്സ് ന്റെ അടുത്തു കംപ്ലൈൻറ്ചെയ്തു......
പിന്നീട് അത് വലിയ പ്രശ്നം ആയി....ഞാൻ മനപൂർവം അറബിയിൽ നിന്നും പണം തട്ടാൻ വേണ്ടി ചെയ്തത് ആണെന്ന് വരെ മാനേജ്മെന്റ് പറഞ്ഞു പരത്തി.....
അറബിയുടെ മകൻ എന്നെ തിരഞ്ഞു നടക്കാൻ തുടങ്ങി.....
എന്നെ ഓരോ ഷിഫ്റ്റും ഓരോ സെക്‌ഷനിലേക് മാറ്റി മറിക്കാൻ തുടങ്ങി....
അവര്ക് അറബി ആയിരിന്നു വലുത്.....
ഇങ്ങനെയൊക്കെ ആണ് മോളെ ഓരോ നഴ്‌സ് ന്റെയും ജീവിതം....
അതു കൊണ്ട് എന്റെ മോള് ഒന്നു കൂടി ആലോജിക്ക് നമ്മൾ എത്ര നന്മ ചെയ്താലും മറ്റുള്ളവരുടെ മുൻപിൽ നമ്മൾ എന്നും മോശപ്പെട്ടവരാണ്....
ഇല്ല എനിക് സേവനം ചെയ്യണം രോഗിയെ പരിചരിക്കണം അതാണ് എനിക് കിട്ടുന്ന എന്റെ ഏറ്റവും വലിയ സന്തോഷം ...
ആ സന്തോഷത്തിൽ വേണം എനിക് ജീവിക്കാൻ.....
നഴ്‌സ് ന്നു കേട്ടാൽ മുഖം ചുളിക്കുന്നവരുടെ മുന്നിൽ നിന്ന് രോഗിയെ പരിചരിക്കണം
എന്നിട്ടും അവർ എന്നെ ക്രൂശിക്കുന്നുവെങ്കിൽ ക്രൂശിക്കട്ടെ .....
നാളെ അവരും വരുന്നത് ഞങ്ങളുടെ അരികിലേക്ക് തന്നെ ആണ്...അന്ന് അവർക്ക് അവർ ചെയ്ത പാപഭാരം പേറി നടക്കേണ്ടി വരും.....
ചില്ല് മേടയിൽ ഇരുന്നു കല്ലെറിയുന്നവർ യെറിയട്ടെ.....
എന്റെ തീരുമാനം അതെന്റെ സന്തോഷമാണ്.......
രോഗിയെ പരിചരിക്കുക എന്നത് എനിക് ഒരു പുണ്യമാണ് ഞാൻ അത് തുടരുക തന്നെ ചെയ്യും.....
THE END STORY
JABIR CHALINGAL


            ഒരു നിമിഷത്തെ അശ്രദ്ധ

തകർന്നത് നി ആയിരുന്നില്ല....നിന്നെ വിശ്വസിച്ച ഞാനും നമ്മുടെ മക്കളുമാണ്...നിന്റെ മാനമാണ്,അഭിമാനമാണ്.....
നി ചെയ്തു കൂട്ടിയ പ്രവർത്ഥനങ്ങൾക് ഒരു പങ്കാളി ഞാനും കൂടി ആയിരിക്കാം....എങ്ങെനെന്നെല്ലേ....നിന്റെ കൂടെ ഞാൻ ഇല്ല നിന്റെ ജീവിത ഉയർച്ചക്ക് വേണ്ടി മറ്റരു ദേശത് ജോലി ചെയ്യുന്നത്....എന്നെ കൂടി തെറ്റുകാരൻ ആക്കി....ഞാനില്ലാത്ത നിമിഷം നിന്റെ വികാരത്തെ നി നിയന്ധ്രികുമെന്നു ഞാൻ കരുതിയെങ്കിൽ അതായിരുന്നു എനിക് പറ്റിയ വലിയ തെറ്റ്....
ഇന്ന് നി നിന്റെ ശരീരം പങ്കു വെച്ചപ്പോൾ തകർന്നത് നി മാത്രമല്ല...
നമ്മുടെ കുടുംബം കൂടി ആയിരിന്നു...
നി അറിയാതെ നിന്റെ വിശ്വാസത്തെയും സ്വപ്നത്തെയും ചൂഷണം ചെയ്തവൻ .....
അവൻ നഷ്ടപ്പെടാൻ ഒന്നുമില്ല.....എല്ലാ പെണ്ണിനേയും പോലെ ഒരുവൾ മാത്രമായിരിക്കും അവനു നി....
എന്നാൽ എനിക് നി അങ്ങെനെ ആയിരുന്നോ....
നി എന്റെ ജീവനായിരുന്നു...എന്റെ എല്ലാം ആയിരിന്നു....
പക്ഷെ നി അത് അറിഞ്ഞില്ല നിന്നെ ഞാൻ അറിയിച്ചില്ല എന്റെ സ്നേഹം ഞാൻ നിന്നിൽ കാണിക്കാതെ എന്നിൽ മറച്ചു വെച്ചു...മറ്റൊരുതന്റെ പഞ്ചാര വാക്കിൽ നി മതിമറന്ന് വീഴും വരെ ഞാൻ നിന്നെ അത് അറിയിച്ചില്ല....തെറ്റാണ് തെറ്റുകാരനാണ് ഞാനും....
നിനക്കു അർഹിച്ചിച്ചത് നല്കാതിരിന്നതിൽ....
ഇനിയും നമ്മുക് ആ പഴയ ജീവിതം കിട്ടുമോ....
ഇല്ല...ഇന്ന് നിന്റെ ഒരു നിമിഷത്തെ അശ്രദ്ധ കാരണം നിന്റെ ശരീരത്തിന്റെ അഴക് ലോകം വീക്ഷിക്കുകയാണ്...ഇനിയും എനിക്കത് സഹിക്കാൻ ആവില്ല.....
(ഇതാണ് ഓരോ കുടുംബത്തിലും സംഭവിക്കുക....ദയവ് ചെയ്തു....സ്ത്രീകളുടെ സ്വപ്നത്തെ അവരുടെ ആഗ്രഹങ്ങളെ ചൂഷണം ചെയ്തു ആരും തകർക്കല്ലേ)
ജനനം നൽകിയ ജീവിതം

PART 1
______________::__________
ഒരു വലിയ കുടുംബത്തിലെ മൂന്നു ആണ്മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ചു വീണവനാണ് ഷെഫീഖ്.....
അതു കൊണ്ട് തന്നെ വീട്ടിൽ കുടുംബത്തിൽ ഏറെ ലാണനയും പരിഗണനയും കൂടി ആണ് അവൻ ജീവിച്ചു വളർന്നത്.....
സമ്പത്തും സൗഭാഗ്യവും ഏറെ ഉള്ള ആ കുടുംബത്തിന്റെ  നിർഭാഗ്യം ആണ് ഷെഫീഖ്....
കാരണം കുസൃതിയും പോക്രിത്തരവും കൊണ്ട് നാട്ടുകാരെ കൊണ്ട് ഉം അയൽവാസികളെ കൊണ്ടും യെന്ന് മോശം മാത്രം പറയിപ്പിച്ചു കൊണ്ടായിരുന്നു അവന്റെ വളർച്ചയുടെ ഓരോ ഘട്ടവും.....
മാതാപിതാക്കൾ ഒരുപാട് പ്രതിരോധിച്ചും പ്രതികരിച്ചു അവനെ വളർത്താൻ ശ്രമിച്ചുവെങ്കിലും അവന്റെ ഇഷ്ടത്തിനല്ലാതെ ഷെഫീഖ് ഒരിക്കലും ജീവിച്ചിട്ടില്ല എന്നതാണ് സത്യം.....
നാട്ടിൽ വന്നു പെടാർ ഉള്ള എല്ലാ പ്രശ്നങ്ങളിലും ഷെഫീഖിന്റെ പേര് കേൾക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല.....
കൂട്ടുകാരുടെ കൂടി ലഹരിക്ക് പോലും അടിമ പെട്ടു പാതിരാത്രിയിൽ കേറി വരുന്ന ദിവസങ്ങൾ പോലും ഉണ്ടായി....
ആ മാതാപിതാക്കൾക്ക് അവനെ കൊല്ലാനും പറ്റില്ല മകനായി യെന്ന ഒറ്റ കാരണം കൊണ്ട് അവരും എല്ലാം സഹിക്കാൻ തുടങ്ങി......
അങ്ങെനെ ആ ജീവിതം മാറ്റമില്ലാതെ തുടർന്ന് പോവാൻ തുടങ്ങി.....
ജനനം നൽകിയ ജീവിതം
PART 2
______________::__________
അങ്ങെനെ ഒരു ദിവസം വീട്ടിൽ ഗൗരവമുള്ള ചർച്ച നടക്കുകയാണ്.....
ഷെഫീഖ് വീട്ടിൽ ഇല്ല....ബാക്കി 2 ആണ് മക്കളും മാതാപിതാക്കളും ചുറ്റും ഇരുന്നു അവരുടെ ഭാര്യമാരും കൂടെ ഉണ്ട്.....
ചർച്ച മറ്റൊന്നുമല്ല ഷെഫീഖിന്റെ ജീവിതം.....
ഇനിയും ഇങ്ങെനെ വിട്ടാൽൽ പറ്റില്ല.....
ഉമ്മ വഴി വക്കിലെ ഔകർച്ചന്റെ മോൻ വല്ലാത്ത പെണ്ണ് പിടിയനും താന്തോന്നിയും ആയിരുന്നല്ലേ ഇപ്പോ നോക്ക് എങ്ങെനെ ഇൻഡ്.....
അവനെ പോലൊരു നല്ല മനുഷ്യൻ ഇപ്പൊ ഈ നാട്ടിൽ ഉണ്ടോ....???
അത് എങ്ങെനെ യ സംഭവിച്ചത്.....
ഓന്റെ മംഗലം കഴിഞ്ഞതിനു ശേഷമല്ലേ.....
അതു പോലെ നമ്മുടെ മാൻക്കന്റെ മോൻ എന്തൊരു കള്ളു കുടി ആയിനി ഇപ്പോ നോക്ക് കല്യാണം കഴിഞ്ഞു എന്തൊരു ഡീസന്റ് ആയിട്ടാണ് ജീവിതം.....
അങ്ങെനെ രണ്ടു മക്കളും അവരുടെ ഭാര്യമാരും മാതാപിതാക്കകളും ഓരോ ആളുകളുടെ കഥകളും പറഞ്ഞു ......
സ്വന്തം മകന്റെ ജീവിതവും കല്യാണം യെന്ന പരീക്ഷണം കൊണ്ട് പരീക്ഷ നടത്താൻ തീരുമാനിച്ചു......
പക്ഷെ പെണ്ണ് എവിടെന് കിട്ടും ആര് കൊടുക്കും .....
പെണ്ണ് കാണാൻ പോകുന്ന ദിവസമെങ്കിലും അവനെ സ്വബോധത്തിൽ കിട്ടണ്ടേ.....
അങ്ങെനെ പല ചിന്തകൾക് ശേഷം പല ആലോജനകൾക്ക് ശേഷം  അവർ ഒരു പെണ്ണ് ഇനെ കണ്ടു വെച്ചു.....
അത് മറ്റാരും ആയിരുന്നില്ലേ വടക്കലെ പാത്തുമ്മന്റെ 3 പെണ്ണ് മക്കളിൽ മൂത്തത്.....
ജെസീല......
അവളായിരുന്നു അവർക്കുള്ള പരീക്ഷണ വസ്തു.......
പാത്തുമ്മക്ക് മൂന്ന് പെണ്ണ് മക്കളാണ് ഭർത്താവ് മരണപ്പെട്ടു പോയി.....
നിർധനമായ കുടുംബത്തിൽ ജനിച്ച ആ പെണ്ണിന് സന്തോഷം എന്തെന്ന് പോലും അറിഞ്ഞതെ ഇല്ല.....
അവർ വന്നു പെണ്ണിനെ കണ്ടു ബോധിച്ചു.....ഷെഫീഖിന്റെ കാര്യം അവർ എല്ലാം മറച്ചു വെച്ചു.....
സ്ത്രീധനം ഒന്നും ആവിശ്യപ്പെട്ടത് ഇല്ല.....
തീരുമാനം പിന്നെ അറിയിക്കാം എന്ന രീതിയിൽ സത്കാരവും കഴിഞ്ഞു വന്നവർ മടങ്ങി പോയി
ജനനം നൽകിയ ജീവിതം
PART 3
______________::__________
വീട്ടിൽ സന്തോഷം ....
മോളെ ജെസി.....നിന്റെ ഭാഗ്യമാണ് അവർ ഒക്കെ വലിയ കുടുംബത്തിൽ നിന്നും സമ്പാദ്യവും ഉള്ള കുടുംബക്കാരാണ്.....
എന്റെ മോളെ സ്വഭാവം ഒന്നു കൊണ്ട് മാത്രമാണ് അവർ ഒന്നും ഇല്ലാത്ത ഈ വീട്ടിൽ വന്നു നിന്നെ ചോദിച്ചത്.....
എന്റെ മോൾക് ഇനി സന്തോഷമുള്ള ജീവിതകാലം ഉണ്ടാവും യെന്ന് നിറമിഴികളോടെ സന്തോഷത്തിൽ ആ ഉമ്മ മോളോട് പറഞ്ഞു കൊടുത്തു....
എന്നിട്ട് പറഞ്ഞു മോളെ വലിയ കാഷ്‌കാരന്റെ ഭാര്യ  ആയിട്ടമ്പോ ഈ ഉമ്മനെയും അനിയതിമാരെയും മറക്കരുത് യെന്ന് തമാശ രൂപത്തിൽ മോളോട് പറഞ്ഞപ്പോൾ ജെസീല ഉമ്മയെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു....
ഇനി ഈ വീട്ടിൽ അനിയതിമാരോടപ്പം ഉമ്മയോടപ്പം ഓലകുടിൽ ആണേലും ആ കൂരയിൽ കിടന്നുറങ്ങാൻ പറ്റില്ലല്ലോ എന്നോർത്തു അവൾ വീണ്ടു വീണ്ടും പൊട്ടി കരഞ്ഞു കൊണ്ട് ഇരുന്നു....
മറു ഭാഗത്തു പ്രമാണിയായ ഹംസ മുതലാളിയുടെ മകൻ ഷെഫീഖിന്റെ കല്യാണം ആർഭാടവും അലങ്കാരവും തോരണങ്ങളും കൊണ്ട് നിറഞ്ഞു......
വരുന്നവർക്ക് ഭക്ഷണം അത് എല്ലാ തരവും....
ഒന്നുമില്ലാത്ത പെണ്ണിനെ അണിയെച്ചൊരുക്കാൻ ഉള്ള സ്വര്ണങ്ങളൊന്നും ഷെഫീഖിന്റെ വീട്ടുകാർ കൊടുത്തില്ല....
ഒന്നുമില്ലാതെ വരുന്നതാണ് ഞങ്ങൾക് അന്തസ്സ് യെന്ന് ആണ് അവർ പറഞ്ഞത്...എന്നാൽ അതായിരുന്നില്ല കാരണം....
സ്വർണം അവർ കെട്ടി കൊടുത്താൽ പിന്നീട് ഷെഫീഖ് അത് നശിപ്പിച്ചു അവന്റെ ആവശ്യങ്ങൾ നടത്തുമെന്ന് അവർ ഭയന്നു.....
പക്ഷെ എന്നാലും ജെസിന്റെ നാട്ടുകാരും സഹായ പ്രവർത്തകരും ചേർന്നു പത്തു പവനോളം സ്വരൂപിച്ചെടുത്തു ജെസീലനെ കെട്ടിച്ചയച്ചു...
ജനനം നൽകിയ ജീവിതം
PART 4
______________::__________
ഷെഫീഖിന്റെ വീട് .....ആളുകളും പരിവാരങ്ങളും ഒക്കെ ഒഴിഞ്ഞിട്ടുണ്ട്....
ആദ്യരാത്രി മണിയറരാത്രി പതിവിലും വിപരീതമായി ആണ്......ഷെഫീഖിന്റെ വീട്ടിൽ തന്നെ ആണ് ആ ദിവസം....അവിടെ ആ കുടിലിൽ പ്രമാണിയായ മകന്റെ ആദ്യ രാത്രി പാടില്ലെന്ന വാദം മാത്രം ആയിരിന്നു.....
അതല്ലാതെ ആദ്യ രാത്രി തന്നെ മകൻ ഷെഫീഖിന്റെ സ്വഭാവം തിരിച്ചറിഞ്ഞു ആ ജീവിതം അവിടെ വെച്ചു തന്നെ അവസാനം ആവണ്ട കരുതി ആണ് അങ്ങേനെ ഒരു ന്യായം കൊണ്ടു വന്നത്.....
ചെറിയ വീട് ആണേലും അന്തസ്സും അഭിമാനവും കൊണ്ട് തന്നെ ആണ് പാത്തുമ്മ മക്കളെ വളർത്തിയത്......
രാത്രി മണിയറയിൽ ജെസീല സന്തോഷത്തിൽ പടച്ചവനോട് സ്തുതി പറഞ്ഞു പ്രാർഥനയും കഴിഞ്ഞു ആകാംക്ഷയിൽ പുതുമണവാളന്റെ വരവും കാത്തു ഇരിപ്പാണ്.....
ഒരുപാട് സ്വപ്നങ്ങളും പ്രദീക്ഷകളും ഇന്ന് വരെ ജീവിതത്തിൽ അറിഞ്ഞിട്ടില്ലാത്ത ജെസിക് ഇതൊരു പുതിയ വെളിച്ചതിലേക്കുള്ള യാത്രയാണ്...ആ യാത്രയിൽ കൂടെ ഉണ്ടാവേണ്ട അയാൾ അന്ന് രാത്രി വന്നത് തന്നെ രണ്ടു പേരുടെ തോളിൽ തൂങ്ങി ആയിരിന്നു.....
കൊണ്ടു വന്നവർ മണിയറയിൽ കിടത്തി പുതുമണവാട്ടിയെ ഒരു പുച്ഛത്തോടെയുള്ള പരിഹാസത്തോടെയുള്ള നോട്ടവും നോക്കി അവർ പോയി.....
അന്ന് രാത്രി മുഴുവനും അവൾ അവിടെ പടച്ചതമ്പുരാനോട് മനമുരുകി പ്രാർത്ഥിച്ചു...ഇന്ന് വരെ ഒരു തെറ്റും ചെയ്യാതെ ആത്മാഭിമാനത്തോടെ വളർന്നു ജീവിച്ച അവൾക് കിട്ടിയത് ഒരു സ്വബോധം നഷ്ടപെട്ടവനെ ആണല്ലോ യെന്നോർത്......

ജനനം നൽകിയ ജീവിതം
PART 5
___________::_::::::_________
അങ്ങെനെ കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ ആ സുജൂദിലായി മയങ്ങിയത് അറിഞ്ഞതെ ഇല്ല....
പ്രഭാതമായി കർമ്മങ്ങളും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞു അവൾ അടുക്കളയിലേക്ക് പോയി....
ആരും അവളെയൊന്നു ഗൗനിച്ചതെ ഇല്ല...
അവൾ പൊന്നും മിന്നുമായി വന്നവളല്ല ,വലിയ വീട്ടിലെ പെണ്ണുമല്ല ,ചോദിക്കാനും പറയാനും ആരുമില്ലത്ത ജെസിക്ക് ആ വീട്ടിലും ആരും സ്ഥാനമാനം നല്കിയതില്ല......ഷെഫീക്കിനില്ലാത്ത ബഹുമാനം അവന്റെ ഭാര്യക്ക് എങ്ങെനെ കിട്ടാൻ ആണ്....
അടുകളിയിൽ ജോലികാരിയുടെ കൂടെ തന്നെ അന്ന് മുതൽ ജെസിയുടെ സ്ഥാനവും ഉറപ്പിച്ചു.....
മറുഭാഗത്തു ജെസിയുടെ ഉമ്മ കരുതുന്നത് മകൾ അവിടെ സന്തോഷത്തിലും സമാധാനത്തിലും സുഖസൗകര്യങ്ങളും ആര്ഭാടങ്ങളും കൂടി ജീവിക്കുകയാണെന്നാണ്....
അത്രയ്ക്ക് ആയിരിന്നു ഷെഫീഖിന്റെ വീട്ടുകാരുടെ പെർഫോമൻസ്....
പരീക്ഷണം ആരംഭിച്ചു....
ആദ്യ വിഷയമായ ആദ്യരാത്രി തന്നെ പരാജയം പാവം ഒന്നും അറിയാത്ത ജെസി പടച്ചവനോട് എന്നും കിടന്നു പ്രാർത്ഥിക്കാൻ തുടങ്ങി......
ഷെഫീഖിന്
മാറ്റം വന്നതെ ഇല്ല....
അവൾ ആരോടും അവളുടെ പരിഭവം പറഞ്ഞതെ ഇല്ല....ഉമ്മ മകളെ കാണാൻ വന്നപ്പോഴും തകർത്തഭിനയിച്ച ജെസിക് ഉമ്മയെ കരയിപ്പിക്കാനും വിഷമിപ്പിക്കാനും തോന്നിയില്ല ഇത്രയും കാലം ഉമ്മ കഷ്ടപ്പെട്ടു....
മക്കളെ നോക്കി...വിവാഹം കഴിഞ്ഞു ഒരു മാസം ആയ മകൾ തിരിച്ചു വന്നാൽ അനിയതിമാരുടെ ജീവിതം.....
ഒക്കെ ഓർത്തു അവൾ സഹിച്ചു ആ വീട്ടിൽ ജീവിച്ചു

ജനനം നൽകിയ ജീവിതം
PART 6
__________:::_____________
തന്റെ ഭർത്താവിന് ഒരു ഭാര്യയുടെ പരിധി ലങ്കിക്കാതെ അവൾ ഉപദേശിച്ചും ശകാരിച്ചും സ്നേഹം കാണിച്ചും മാറ്റിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.....
അൽഹംദുലില്ലാഹ് ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട് ഞാൻ ആരാണെന്ന് മനസ്സിലാവാൻ തുടങ്ങിയിട്ടുണ്ട് .....
പക്ഷെ ഒരു ഭാര്യക് കിട്ടേണ്ടത് ഒന്നും ഇതുവരെ ലഭിച്ചതുമില്ല...
ആൽക്കഹോളിക്ക് ആയ സ്വബോധം നഷ്ട്ടപെട്ട ഒരാളുടെ കുട്ടിയെ പ്രസവിക്കാൻ ഇടവരുതല്ലേ എന്നും അവൾ എന്നും ദുആ ചെയ്തു കൊണ്ടിരുന്നു....
മക്കൾ അത് റഹ്മത് ആണ്...അവർ ഈ ഭൂമിയിൽ ജനികേണ്ടത് മാതാപിതാക്കളുടെ പൊരുത്തിൽ സന്തോഷത്തിൽ അവരുടെ പരസ്പര അറിവിലും ധാരനയിലും ഒക്കെ ആണ് അല്ലാതെ ജനിക്കുന്ന കുട്ടികൾ എന്താവുമെന് ഭയന്ന് പോകുന്നവലാണ് ജെസീല....
അങ്ങെനെ മാസങ്ങൾ വീണ്ടും നീണ്ടു പോയി....വീട്ടിലുള്ള എല്ലാ ദുരിതങ്ങളും പേറി ജീവിച്ചു ആരോടും ഒന്നും പറയാൻ ആവാതെ എല്ലാ സങ്കടങ്ങളും പടച്ചവനോട് പറഞ്ഞു ജീവിക്കുന്നത് പടച്ചവനും സഹിക്കാൻ ആയില്ലന്നു തോന്നുന്നു...
മാസം അഞ്ചു കഴിഞ്ഞു ഷെഫീഖ് ഇന്ന് വരെ ജെസിയെ ഒന്നു പുറത്തു കൊണ്ടു പോയില്ല...ഒരു വിരുന്നു സത്കാരമോ ഒന്നും അവൾ കണ്ടതില്ല...
പക്ഷെ എല്ലാം അറിയുന്നവൻ അവളുടെ കണ്ണീരിന് ചെറിയ ക്ഷമനം നൽകി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും അൽപ്പം സംസാരിക്കാനും ഒക്കെ തുടങ്ങി.....ഇന്ഷാല്ലാഹ് അവൾ പടച്ചവനെ സ്തുതിച്ചു അവരിലായി വിശ്വസിച്ചു.......
പരീക്ഷണം തീർന്നതെ ഇല്ല......അടുത്ത പരീക്ഷണം വന്നത് മറ്റൊരു തരത്തിൽ ആയിരിന്നു.....അവൾ പറഞ്ഞു ല ഹൊഉല വല കുവ്വത ഇല്ല ബില്ലാഹ്.....

ജനനം നൽകിയ ജീവിതം
_________PART 7________
ജെസിയുടെ കല്യാണം കഴിഞ്ഞു അഞ്ചാറു മാസം കഴിഞ്ഞില്ലേ കുട്ടികൾ ഒന്നും ആയില്ല ,,ആളുകൾ ഓരോന്നും കുത്തി പറയാൻ തുടങ്ങി....
അതിനിടയിൽ ആണ് വീട്ടിൽ വന്ന ഒരു ബന്ധു അവളോട്‌ പറഞ്ഞത്...ഇകക്കയ്ക് രാത്രി ബോധം ഉണ്ടാവൂലല്ലോ ആ കതക് ഒന്ന് തുറന്നു വെച്ചാൽ ഞാൻ വന്നോളം പിന്നെ ആളുകളുടെ ആ ചോദ്യവും അവസാനിക്കും ആരും അറിയാൻ പോകുന്നു ഇല്ലെന്നു.....
അവൾകത് തീരെ സഹിച്ചില്ല അവൻ പറഞ്ഞു തീരുന്നതിനു മുൻപ് അവന്റെ മുഖത്തേക്ക് ഒരു അടി കൊടുത്തു.....
അവൻ ആരും കണ്ടില്ലല്ലോ യെന്നോർത് വേഗം ഓടി .....
പതിയെ ജീവിതം തിരിച്ചു പിടിക്കാനുള്ള തത്ര പാടിലാണ് ജെസി....എങ്ങെനെയും തന്റെ ഭർത്താവിനെ ശരിയാക്കി എടുക്കണം അതിനുള്ള വഴികൾ പലതും പയറ്റി നോക്കി ഒന്നും ശരിയായില്ല....ഒരു കുട്ടി ആയാൽ ചിലപ്പോൾ നന്നാവുമെങ്കിലോ....
പക്ഷെ സ്വബോധം ഇല്ലാത്ത ഒരാളുടെ കുട്ടിയെ പ്രസവിക്കുന്നതിന്റെ ആപത്തു അവൾ ഭയന്നത് കൊണ്ട് ആ കടും കൈയ്യിക്ക് അവൾ തുനിഞ്ഞില്ല.....
പക്ഷെ പടച്ചവന്റെ വിധിയെ തടുക്കാൻ ആവില്ലല്ലോ.....
എത്ര വലിയ അതപതിച്ചവനെയും നേരിന്റെ പാതയിൽ നയിക്കാൻ ഒരു നിമിഷം മതിയല്ലോ.....
എന്തോ അന്ന് രാത്രി ഒന്നാം തീയതി കൊണ്ടു വന്ന മദ്യകുപ്പി താഴെ വീണു പൊട്ടി പോയി....
കടകൾ ഒന്നുമില്ല കുടിക്കാൻ കിട്ടാതെ വിഷമിച്ച ഷെഫീഖ് ബോധം ഉള്ളവനായി 8 മസങ്ങൾക് ശേഷം മണിയറയിൽ....
അവൾ അവന് അരികിൽ പോയി കുശലം പറഞ്ഞു....വുളു എടുത്തു വന്നു അവൾ നിസ്കരിച്ചു തന്റെ ഭർത്താവിലേക് ഒന്നു നോക്കി.....
എന്തോ അവന്റെ കണ്ണുകൾ അവളിൽ എന്തോ കണ്ടു ...
ആ കാഴ്ച്ച യിൽ ആ രാത്രി അവസാനിച്ചത് അവരുടെ മധുവിധു ആഘോഷത്തിൽ ആയിരിന്നു

ജനനം നൽകിയ ജീവിതം
_________PART 8________
അവൾ രാവിലെ സന്തോഷത്തോടെ എഴുനേറ്റു കുളിച്ചു നിസ്കരിച്ചു പതിവ് പോലെ അടുക്കള ജോലിയിൽ മുഴുകി....
ഷെഫീഖ് എഴുനേറ്റു...പതിവിലും വിപരീതമായി അവന്റെ മുഖവും സന്തോഷത്താൽ പ്രകാശിച്ചു.....
കഴിഞ്ഞു പോയ രാത്രിയുടെ മധുരമാണോ....
ആ കണ്ണുകളിൽ ജ്വലിക്കുന്ന പ്രകാശം....
ആ ലഹരി അവനെ മദ്യത്തേക്കാൾ ഏറെ പ്രിയമുള്ളതാക്കി.....രാത്രിയിലെ മദ്യപാനം വെറും പകലുകൾ മാത്രം ആയി മാറി എങ്കിലും പൂർണമായും  ഒരു ഭർത്താവ് ആവാൻ അവനു കഴിഞ്ഞതെ ഇല്ല....
വീട്ടിൽ ഉള്ള കഷ്ടപ്പാടുകളും കുത്തുവാകുകളും യേറി വന്നു....ഷെഫീഖ് ഒന്ന് തന്റേടത്തോടെ ആണായി നിന്നെങ്കിൽ അവൾക് ഈ ഗതി വരില്ലായിരുന്നു....ഇതിനിടയിൽ അവൾ ഗര്ഭിണിയും ആയി.....
ഷെഫീഖ് ഉപ്പ ആകാൻ പോകുന്നു എന്നറിഞ്ഞിട്ടും സന്തോഷിച്ചില്ല....ആരാണ് ഉപ്പ എന്താണ് ഭാര്യക് ചെയ്തു കൊടുക്കേണ്ടതെന്നോ ഒന്നും ആലോചിക്കാതെ അവൻ അങ്ങെനെ ജീവിച്ചു.....
അവനിൽ പ്രേതെകിച്ചും ഒരു മാറ്റം വന്നതെ ഇല്ല....
മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ തന്നെ ജെസിയുടെ പ്രസവം കഴിഞ്ഞു ആണ് കുട്ടി ആണ്....
പതിവ് ജീവിത ശൈലി കുഞ്ഞിനെ നോക്കാനോ അതിനെ ഒന്നു കൊഞ്ചിക്കനോ ഭാര്യയുമായി കുശലം പറയാനും നിന്നതെ ഇല്ല....
അങ്ങെനെ ഒരു ദിവസം
ആളുകളുടെ ഇടയിൽ ഷെഫീഖ് ഇരിക്കുന്നുണ്ടായിരുന്നു...
പല കഥകളും പറയുന്നതിനിടയിലും കൂട്ടത്തിൽ ഒരാൾ പറഞ്ഞു.....
ആ ഷെഫീഖ് ഉപ്പ ആയില്ലേ ....
ആണ് കുഞ്ഞി ആണല്ലേ....
അല്ലേലും നിനക്കു ഒക്കെ ആണ് കുട്ടിയെ മാത്രേ കിട്ടുള്ളൂ....പെണ്ണ് കുഞ്ഞിനെ കിട്ടണമെങ്കിൽ ഒരു യോഗ്യത വേണം...അതിനെ പോറ്റാൻ അർഹത വേണം അതിനെ സംരക്ഷിക്കൻ കഴിവ് വേണം അങ്ങെനെ ഉള്ളവർക് മാത്രേ പടച്ചവൻ പെണ്ണ് കുഞ്ഞിനെ കൊടുക്ക്......
അത് ആ വാക്ക് മുള്ളു പോലെ തറച്ചത് ഷെഫീഖിന്റെ ഹൃദയത്തിൽ ആയിരിന്നു....
അങ്ങെനെ ഷെഫീഖ് നാട്ടിൽ അറിയുന്ന ആളുകളുടെ മക്കളുടെ കണക്കും അവരുടെ ജീവിത ശൈലിയും തിരഞ്ഞു നോക്കി.....
പെണ്ണ് മക്കലുള്ളവരുടെ വീട് ഒരു പ്രേതകം പ്രകാശവും സന്തോഷവും.നിറഞ്ഞതായിരുന്നു...ചെറിയ ജോലി ആണെങ്കിലും അവരൊക്കെ ജീവിക്കുന്നത് നല്ല സന്തോഷത്തിലും ആഹ്ലാദത്തിലും ഒക്കെ ആയിരിന്നു....
മറ്റൊരു ദിവസം അറിയാതെ ആണ് ഷെഫീഖ് പള്ളിയിൽ എത്തി പെട്ടത്.....
പള്ളിയിൽ പോകാരില്ലായിരുന്ന ഷെഫീഖ് അന്ന് പള്ളിയിൽ കേട്ട പ്രസംഗവും പെണ്ണ് മക്കൾ അല്ലാഹുവിന്റെ റഹ്മാതും ബർകത്തും ആണെന്ന് ആയിരിന്നു....
ഒക്കെ കേട്ട് ഹൃദയം ഒരു പെണ്ണ് കുട്ടിക്ക് വേണ്ടി തുടിക്കാൻ തുടങ്ങിയ ഷെഫീഖ് വീട്ടിൽ പോയി.....

ജനനം നൽകിയ ജീവിതം
_________PART 9________
വീട്ടിൽ എത്തിയ ഷെഫീഖ് ഭാര്യയോട് കാര്യം പറഞ്ഞു....എനിക്കൊരു മോളെ വേണം.....
നിനക്കു ഇനി പ്രസവിക്കുന്നതിൽ ബുദ്ദിമുട്ടുണ്ടോ....???
എന്താണ് നിങ്ങൾ പറയുന്നത് നിങ്ങളുടെ സന്തോഷത്തിനു വേണ്ടി എത്ര പ്രസവിക്കാനും ഞാൻ തയ്യാറാണ് ..എന്റെ ആരോഗ്യം എത്ര ശയിച്ചാലും ഞാൻ നിങ്ങളുടെ ആഗ്രഹം സഫലീകരിച്ചു തരും....
പക്ഷെ നിങ്ങൾ അറിയാൻ  വേണ്ടി ഞാനൊന്നു പറഞ്ഞോട്ടെ.....
നിങ്ങൾ എന്നെങ്കിലും പടച്ചവനോട് നന്ദി പറഞ്ഞിട്ടുണ്ടോ??
എന്നെങ്കിലും നിങ്ങളുടെ ജീവിതത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ??
നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിച്ചിട്ടുണ്ടോ???
അവരോടുള്ള കടമ എന്താണെന്ന് അറിയോ???
നിങ്ങളുടെ സഹോദരന്മാരുടെ വാക്കുകൾ കേട്ടിട്ടുണ്ടോ???
എന്തിനീ നിങ്ങൾ മഹർ തന്നു സ്വീകരിച്ച എന്നെ നിങ്ങൾ ഗൗനിച്ചിട്ടുണ്ടോ???
അതും പോട്ടെ ആറു മാസം പ്രായമുള്ള നിങ്ങളുടെ രക്തത്തിൽ പിറന്ന ഈ കുഞ്ഞിന്റെ മുഖം നോക്കി നിങ്ങൾ ചിരിച്ചിട്ടുണ്ടോ???
ഇല്ലല്ലേ.....പിന്നെ എന്ത് യോഗ്യതയും അർഹതയും ആണ് നിങ്ങൾക് ഉള്ളത് ഇനിയും ഞാൻ പ്രസവിച്ചാൽ പടച്ചവൻ പെണ്കുഞ്ഞിനെ തരുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ???
ആചോദ്യങ്ങൾ ഒക്കെയും ഷെഫീഖിന്റെ ഹൃദയത്തെ കീറി മുറിച്ചു......
പറഞ്ഞു ജെസി നി പറഞ്ഞത്‌ സത്യം ആണ്...
പക്ഷെ ഞാൻ എങ്ങെനെ ഇത്രയും പെട്ടെന്ന് ഒരു മാറ്റം എന്നിൽ സൃഷ്ടിക്കുക...അത് എനിക് സാധ്യമല്ല....
ആ വാക്കുകൾ പറയുമ്പോഴേക്കും ഷെഫീഖിന്റെ കണ്ണുകളിൽ ആദ്യമായി കണ്ണുനീർ പൊഴിഞ്ഞു....

ജനനം നൽകിയ ജീവിതം
_________PART 10________
അപ്പോൾ ഇതു കണ്ടു സന്തോഷം വന്ന ജെസി അവന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു ഇനി എല്ലാം നേരെ ആവും ഞാൻ ഉണ്ട് നിങ്ങളുടെ കൂടെ തന്നെ......
അങ്ങെനെ ഷെഫീഖ് ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടു വരുത്താൻ ശ്രമിച്ചു.....
അതിൽ ആദ്യ പടി വീട്ടിൽ കയറി വരുമ്പോൾ മാതാപിതാക്കളോട് സലാം ചെല്ലി കൊണ്ടായിരുന്നു....
അൽഹംദുലില്ലാഹ് ഇത് കണ്ടു അവർ പോലും സന്തോഷിച്ചു.....
അവരുടെ മകനിൽ നിന്നും ഇന്ന് വരെ കാണാത്ത മാറ്റം അറിഞ്ഞു അവർ മരുമകളോട് ചോദിച്ചു എന്താണ് ജെസി ഷെഫീഖിന് മാറ്റം വരാൻ കാരണം ...വിവാഹം കഴിഞ്ഞു മാറ്റം വന്നില്ല ...ഒരു കുട്ടി പ്രസവിച്ചു ആറു മാസം ആയി അപ്പോഴും കണ്ടില്ല ഇപ്പോൾ എങ്ങെനെ....!!!
ആ കുട്ടി തന്നെയാണ് ഉമ്മ കാരണം ഒരു ജനനം ആണ് ജീവിതം സൃഷ്ടിക്കുന്നത്...
ആ ജീവിതത്തിലേക്കുള്ള ചവിട്ട് പടികൾ ആണ് അവരുടെ മക്കൾ ....യെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു....
വീണ്ടും മാസങ്ങൾ കഴിഞ്ഞു ആദ്യ കുട്ടിക്ക് ഒന്നാരവയസ്സ് കഴിയുമ്പോഴേക്കും ജെസി അടുത്തതും പ്രസവിച്ചു പക്ഷെ കിട്ടിയത് ആണ് കുട്ടിയെ തന്നെ ആയിരിന്നു.....
അപ്പോഴേക്കും ഷെഫീഖ് മദ്യപാനവും മറ്റു സ്വഭാവ ദൂഷ്യങ്ങളും അവസാനിപ്പിച്ചിരിന്നു....
നേരിന്റെ പാതയിൽ നന്മയിലേക് വന്നിരുന്നു...
ആകെ സങ്കടം ഒരു പെണ്കുഞ്ഞിനെ കിട്ടിയില്ല.....
ആഗ്രഹങ്ങൾ ഓരോന്നായി അവനിലും വേദന സൃഷ്ടിക്കാൻ തുടങ്ങി....അങ്ങെനെ സ്നേഹത്തിന്റെ ആഗ്രഹത്തിന്റെ ജീവിതത്തിന്റെ വേദനയെ കുറിച്ചും ഷെഫീഖ് മനസ്സിലാക്കി തുടങ്ങി....
ഷെഫീഖ് ഭാര്യയോട് ചോദിച്ചു....ഞാൻ നന്നായല്ലോ എന്നിട്ടെന്തേ നമ്മുക് പടച്ചവൻ പെണ്കുഞ്ഞിനെ തന്നില്ല...

ജനനം നൽകിയ ജീവിതം
_________PART 11________
ഭാര്യ ചോദിച്ചു......!
നിങ്ങൾ നിസ്കരിക്കാറുണ്ടോ??
ഉണ്ട്
നിങ്ങൾ മാതാപിതാക്കളുടെ കാര്യങ്ങൾ ശ്രദ്ധികറുണ്ടോ??
ഉണ്ട്
കുടുംബവും ഒത്തു സമ്പർക്കത്തിൽ ഏര്പെടാറുണ്ടോ??
ഉണ്ട്
ഭാര്യയെ പരിചരിക്കുകയും അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കാറുമുണ്ടോ??
ഉണ്ട്....എന്നാണ് എന്റെ വിശ്വാസം
ആ വിശ്വാസം നിങ്ങൾ സൂക്ഷിക്കാൻ നിങ്ങളത് അവളോട് എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ???
ഇല്ല....
നിങ്ങൾ ദുആ ചെയ്യാറുണ്ടോ???
ഉണ്ട്
ആർക്കൊക്കെ വേണ്ടിയാണ് എന്തിന് വേണ്ടിയാണ്...
ഞാൻ ദുആ ചെയ്യുന്നത് എന്റെ ആവശ്യങ്ങൾക് വേണ്ടി ആണ്
എനിക്കൊരു പെണ്ണ് കുഞ്ഞിക് വേണ്ടി ആണ്...
എന്നാൽ നിങ്ങൾ ചെയ്ത കാര്യങ്ങളിൽ ഇപ്പോൾ എന്തെങ്കിലും തെറ്റ് തോന്നുണ്ടോ നിങ്ങളുടെ ജീവിതത്തിൽ....
ആ തോന്നുന്നുണ്ട് ഭാര്യയുടെ സംതൃപ്തി ഞാൻ അവളോട് ചോദിച്ചിട്ടില്ല...അതേനിക്കൊരു തെറ്റ് ആയി തോന്നുന്നുണ്ട്....
ഷെഫീക്ക....
അതുപോലെ അതിനേക്കാൾ ഏറെ തെറ്റ് ആണ് പ്രാർത്ഥനയിൽ ബൗദിക ആവശ്യങ്ങൾ മാത്രം ഉൾപ്പെടുത്തുന്നത്...
നമ്മുടെ പ്രാർത്ഥനയിൽ നാം എന്നും ആദ്യം അല്ലാഹുവിനെ സ്‌തുതികുകയും പ്രവാചകരുടെ മേൽ സ്വലത് ചെല്ലുകയും നമ്മുടെ തെറ്റുകൾ പൊറുക്കാൻ ആവശ്യപ്പെടുകയും വേണം അതിനു ശേഷം നമ്മുടെ ആരോഗ്യം നിലനിർത്താൻ വേണ്ടിയും അത്രയും നാല് പടച്ചവനും സ്തുതി പറയാനും മറ്റുള്ളവരുടെ നന്മയ്ക്കും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കണം കൂടാതെ നമ്മുടെ മാതാപിതാക്കൾ,ഗുരുക്കന്മാർ മക്കൾ കുടുംബം എന്നിവരുടെ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണം .....
അതല്ലാതെ ബൗദിക ആവശ്യങ്ങളും ആഗ്രഹങ്ങൾക് വേണ്ടി നന്മ ചെയ്യലും ഉദ്ദേശം പൂർത്തിയവൻ പടച്ചവനെ പ്രീതിപ്പെടുത്തലും കൊണ്ട് അള്ളാഹു ഒരാൾക് നന്മ നൽകില്ല....
ഇക്ക ഇനിയുള്ള നാളുകൾ ജീവിതത്തിൽ ഇങ്ങനെ മാറ്റം വരുത്തി നോക്ക്
ജനനം നൽകിയ ജീവിതം
_________PART12 ________
അങ്ങെനെ ഷെഫീഖ് ഭാര്യ പറഞ്ഞു തന്ന കാര്യങ്ങൾ ഓരോന്ന് ആയി ചെയ്യാൻ തുടങ്ങി....
ഷെഫീഖിന്റെ ജീവിത മാറ്റം കണ്ട്
അവരുടെ ജീവിതത്തിൽ എല്ലാ ഉയർച്ചകളും വന്നു തുടങ്ങി.....
മരുമകളെ അവർ മകളായി കണ്ടു കൊണ്ട് രണ്ടാമത്തെ കുട്ടി യുടെ  തൊട്ടിൽ കെട്ട് പരിപാടി വലിയ ആഘോഷത്തോടെ അവർ കൊണ്ടാടി ...
പൊന്നും മിന്നുമായി ജെസിയും ആ വീട്ടിൽ സ്ഥാനമുള്ള ഭാര്യയായി....
മക്കൾ രണ്ടു പേരും നല്ല ജീവിതശൈലിയിൽ വളരാൻ തുടങ്ങി....
ജെസിന്റെ അനിയതിമാർക്ക് നല്ല ഭർത്താക്കന്മാരെ കൊണ്ടു ദീനിരീതിയിൽ കല്യാണം കഴിച്ചു വിടാൻ മുൻപന്തിയിൽ ഉണ്ടായതും ഷെഫീഖ് തന്നെ ആയിരിന്നു....
ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ്സും രണ്ടാമത്തെ കുട്ടി  ഒന്നര വയസ്സും ആയപ്പോൾ ജെസീല വീണ്ടും പ്രസവിച്ചു....
അൽഹംദുലില്ലാഹ്....
അവരുടെ ആഗ്രഹം പോലെ  അതൊരു തിളക്കമുള്ള പെണ്കുട്ടി ആയിരിന്നു...
മനസ്സും ശരീരവും ഏറെ പവിത്രമായ അവരുടെ ജീവിതത്തിലേക്ക് പ്രഭമയതോടെ ജനിച്ച ആ കുട്ടിക്ക് ഫാതിമത് നൂറ ബിൻത് ഷെഫീഖ് യെന്ന് പേരു വിളിക്കുകയും ചെയ്തു....
പിന്നീട് അങ്ങോട്ട് നൂർ (പ്രകാശം) പോലെ ആ കുഞ്ഞു അവിടെ അവരുടെ ജീവിതത്തിൽ വളർന്നു......
ആ കുഞ്ഞിന് തലയിൽ എണ്ണ വെച്ചു കുളിപ്പിക്കാനും കണ്മഷി എഴുതാനും തലമുടി ചീകി കെട്ടാനും ഷെഫീഖ് കാണിക്കുന്ന വെപ്രാളം ഒരുമ്മയും മക്കളോട് കാണിക്കുന്നതിൽ അപ്പുറത് ആയിരിന്നു....
അതായിരുന്നു....ജനനം നൽകിയ ജീവിതം..
THE END STORY
JABIR CHALINGAL

                   എന്റെ ഭാര്യ


___PART 1__

പതിവിലും വിപരീതമായൊരു പ്രഭാതം.....
കളിങ്  ബെൽ അടിക്കുന്നുണ്ട്.....
വീട്ടുടമസ്ഥൻ വാതിൽ തുറന്നു നോക്കി.....
ആരാ......???
രമേശന്റെ വീട് അല്ലെ ഇത്!
അല്ലല്ലോ ആരാ നിങ്ങൾ ?
ഞാനോ അവന്റെ കൂട്ടുകാരൻ ആണ് രണ്ടു വർഷമായി നേരിൽ കണ്ടിട്ട് അവന്റെ കല്യാണ ദിവസം ഇവിടെന്നു പോയതാണ്.....
അവരുടെ വീട് ഇതായിരുന്നു....
ഏത് നമ്മുടെ കാണാരന്റെ മകൻ രമേശൻ ആണോ?
ആ അതേ അവർ കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിയുമ്പോൾ തന്നെ വീട് വിറ്റു ഓഹരി ആയി എല്ലാരും വേറെ പോയല്ലോ.....അതിൽ രമേശൻ ഇവിടെ ഒരു 5 KM അപ്പുറം ഒരു വീട്ടിൽ താമസിക്കുന്നുണ്ട് കേട്ടിരുന്നു......
എന്നാൽ ആയി ചേട്ടാ.....
രമേശന്റെ സുഹൃത്ത് സതീശൻ രമേഷനെയും തിരഞ്ഞു ആണ് അങ്ങോട്ട് പോയത് ...
എന്താണ് ഇപ്പോ ഓഹരി ആയി മാറാൻ മാത്രം നല്ല സന്തുഷ്ട കുടുംബം ആയിരുന്നല്ലോ......നല്ല ഐയ്ക്കിയത്തിൽ പോയിരുന്ന കുടുംബം ഇങ്ങേനെ ആവാൻ മാത്രം എന്തായിരുന്നു കാരണം.....
അങ്ങെനെ രമേഷനെയും തിരഞ്ഞു സതീശൻ ആ നാട്ടിലും എത്തി.....പക്ഷെ അവിടെ നിന്നും ദൂരെ ഉള്ള വേറെ ഒരു സ്ഥലത്തേക്ക് മാറിയതായി അറിയാൻ പറ്റി......
സതീശൻ അവനെ കണ്ടെ പറ്റുള്ളൂ യെന്ന വാശിയിൽ ആയിരിന്നു ....
കാരണം അത്രമേൽ വലിയ സുഹൃത്ത്ക്കൽ ആയിരിന്നു അവർ ....എന്നാൽ കല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങൾ കഴിഞ്ഞതോടെ ഫോണുകൾ കിട്ടാതെ ആയ സതീശന് രമേശനെ കുറിച്ചു ഒന്നു അറിഞ്ഞതെ ഇല്ലായിരുന്നു
[എന്റെ ഭാര്യ
PART 2
__:::::____

സതീശനും രമേഷനും കുട്ടിക്കാലം മുതൽക്കേ ഒന്നിച്ചായിരുന്നു.....
ഒരു സ്കൂളിൽ പഠിച്ചു വളർന്ന കളി കൂട്ടുകാർ....
സതീശൻ കല്യാണം കഴിച്ചിരിന്നില്ല......
രണ്ടു വർഷത്തെ ഇടവേളക്കു ശേഷം കല്യാണം കഴിക്കാൻ വേണ്ടി വന്നതാണ്.....പക്ഷെ കൂട്ടുകാരൻ ഇല്ലാതെ ഒന്നും ചെയ്യില്ല എന്നുള്ളത് പണ്ട് മുതൽക്കേ അവർ തമ്മിലുള്ള കരാർ കൂടി ആയത് കൊണ്ടാണ് രമേശനെ തിരക്കി സതീശൻ അത്രയും ദൂരത്തേക്ക് യാത്രയായത്....
അങ്ങെനെ പലരോടും തിരക്കി തിരക്കി പല ഊട് വഴികളിലും സഞ്ചരിച്ചു.....ആ ഇടിഞ്ഞു വീഴാറായ ആ വീട്ടിൽ എത്തി.......
അകത്തു നിന്ന് ശക്തിയോട് കൂടി ചുമയ്ക്കുന്ന ശബ്ദം.....ഒരു ക്ലസ് വെള്ളത്തിനി വേണ്ടി പിറു പിറുക്കുന്നുണ്ട്.....അടുത്തു വെച്ചിട്ടുണ്ടായിരുന്ന പാത്രം മറ്റോ ആണ് താഴെ വീഴുന്ന ശബ്ദവും......
സതീശൻ പതിയെ വിളിച്ചു.....രമേഷാ.....രമേഷാ.....
മറുപടി ഒന്നും കിട്ടിയില്ല.....
ഉച്ചത്തിൽ വിളിച്ചു രമേഷാ...  രമേഷാ.....അപ്പോഴും മറുപടി ഒന്നുമില്ല.....
പണ്ടത്തെ ജീവിതമല്ല എന്നും എപ്പോഴും കേറി ചെല്ലാൻ പറ്റുന്ന സഹചര്യമല്ല .....അവന്റെ വീട്ടിൽ ഭാര്യയോ മറ്റോ കാണാൻ പാടില്ലാത്ത അവസ്ഥയിൽ മറ്റോ നികുന്നുണ്ടെങ്കിലോ ചെറിയ വീട് അല്ലെ സൗകര്യം കുറഞ്ഞത്.....
അവൻ വീണ്ടും വീണ്ടും വിളിച്ചു മറുപടി കിട്ടിയതെ ഇല്ല......ഒടുവിൽ ഇവിടെ ആരുമില്ലേ എന്നായി ചോദ്യം......അപ്പോഴാണ് അപ്പുറത്തെ വീട്ടിൽ നിന്നും ഒരു വൃദ്ധയായ സ്ത്രീ ആരാ അത് അവിടെ.........
അമ്മച്ചി.....ഇത് രമേശന്റെ വീട് അല്ലെ......
ആ അതെല്ലൊ മോൻ ആരാ.....
അമ്മച്ചി ഞാൻ അവന്റെ കൂട്ടുകാരന പേർഷ്യയിൽ ആയിരിന്നു.....കുറച്ചു ദിവാസയി വന്നിട്ട് രമേശൻ ഒന്നു കാണാൻ വന്നത് ആണ്....
ആണോ....
ന്ന മോന് അകത്തു കയറിക്കോ"
അതല്ല അമ്മച്ചി അപ്പൊ അവന്റെ ഭാര്യ ഇല്ലേ ....
ഭാര്യയോ......
നി എന്താടാ ചെറുക്ക പറയുന്നേ അവൻ കല്യാണം കഴിച്ചിട്ടില്ലല്ലോ....അവൻ ഇവിടെ വന്നിട്ട് ഒരു വർഷം ആയല്ലോ....."""
എന്റെ ദൈവമേ  ഇതെന്ത് മറിമായം ഇനി ആള് മാറിയതാണോ.....???
കുഴക്കുന്ന ചിന്തകൾക് അവസാനം കുറിക്കാനായി അകത്തു കയറിയ സതീശൻ കണ്ടു ഞെട്ടി......
[എന്റെ ഭാര്യ
PART 3__
__________:
തളർവാദവും ക്ഷയ രോഗവും പിടിച്ചു തീരെ അവശനായി കിടക്കുന്ന രമേശനെ കണ്ടു.....ഒന്നു ഞെട്ടയതായിരുന്നു ഞാൻ.....പണ്ടത്തെ കോലമൊക്കെ പോയിരിക്കുന്നു.....
വലിയ പ്രായമൊന്നും അവൻ ആയിട്ടുണ്ടായിരുന്നില്ല ....വെറും 30 വയസ്സ് പ്രായത്തിനുള്ളിൽ അവൻ കട്ടിലിൽ ആരാരും നോക്കാനില്ലാത്ത അവസ്ഥയിലേക്ക് എങ്ങെനെ ആയിരിന്നു എത്തിയത്....
മലമൂത്ര വിസർജനത്തിനു പോലും കൊണ്ടു പോവാൻ ആളില്ലാതെ വിഷമികുന്ന അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ആ വയസായ അമ്മച്ചി ആണ്.....

എന്താടാ രമേഷാ നിനക്കു പറ്റിയത്....
ആനയും അംബാരിയും
ഉണ്ടായിരുന്ന നിന്റെ വലിയ വീട്ടിൽ ഒരുപാട് കൂടുബക്കാരും ഉണ്ടായിരുന്നല്ലോ......???
ഇപ്പോൾ എങ്ങെനെ നി തനിച്ചായി.....എവിടെ നമ്മുടെ കളികൂട്ടുകാരി നിന്റെ പ്രിയ തൊഴി മാലതി എന്ന മാലു.....
അവൻ ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല......
ചുമയോട് കൂടി അവൻ കരഞ്ഞു കൊണ്ട് ഇരുന്നു....
ട രമേഷാ......നി എന്തിനാ കരയുന്നെ....നിനക്കു ഒരു വാക്ക് എന്നോട് പറയാം ആയിരുന്നില്ലേ ഞാൻ എല്ലാം അവസാനിപ്പിച്ചു നിന്റെ കൂടെ നിക്കുമായിരുന്നില്ലേ....ഈ സൗഹൃദത്തിനു നി അത്രമാത്രമേ വിലകല്പിച്ചിട്ടുള്ളൂ.....
ഇനി നി ഏതായാലും കരയണ്ട നിന്റെ കൂടെ ഞാൻ ഉണ്ടാവും ആരും ഇല്ലെങ്കിലും .......
നി എനിക് വെറുമൊരു കളിക്കൂട്ടുകാരൻ ആയിരുന്നില്ല ചങ്കിലെ ചോരയാണ്.......
ചങ്കിലെ ചോര ന്നു പറയാൻ ഒരു കാരണം കൂടി ഉണ്ടായിരുന്നു....ഇവരുടെ കുട്ടികാലത് സതീശൻ മുഴു പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിൽ നിന്നും ആയിരിന്നു സ്കൂളിൽ പോയിരുന്നത്....എന്നാൽ രമേശൻ വരുന്നത് പ്രതാപമുള്ള വീട്ടിൽ നിന്നും ....അവന്റെ ചോറ്റു തളികയായിരുന്നു സതീശന്റെ ജീവിതം.....അവർ അങ്ങെനെ ഒരു പാത്രത്തിൽ തിന്നു വളർന്നവൻ ആയിരിന്നു.....
അതുകൊണ്ട് തന്നെ രമേശനോടുള്ള കടപ്പാട് എന്നും സതീശൻ കാത്തു സൂക്ഷിച്ചിരുന്നു.....
ആ കടപ്പാട് തന്നെ ആയിരിന്നു ഇവരുടെ കുടുംബ ജീവിധത്തിലെ വലിയ പ്രശ്നം ആയി മാറിയതും.......
[എന്റെ ഭാര്യ
_____PART 4___
__====________
രമേഷനും സതീശനും ഒന്നിച്ചു പഠിച്ച സ്കൂളിലും അവരുടെ വീട്ടിന്റെ അടുത്തുള്ള പെണ്കുട്ടിയും ആയിരിന്നു മാലു.....
മാലുവും സതീശനും നല്ല കൂർമമായി ചിന്ദിച്ചു സ്കൂളിൽ പഠിച്ചു വളരുന്നവരും രമേശൻ പഠിക്കാൻ ഏറെ പിന്നിലാണെങ്കിലും എല്ലാം കലാസ്സുകളിലും വിജയിച്ചു ഒന്നിച്ചു തന്നെ ആയിരിന്നു മുൻപോട്ട് പോയിരുന്നതും....
രമേശന് മാലുവിനോട് ഒരു ഇഷ്ട്ടം ഉണ്ടായിരിന്നു....
മാലുവിന് ആണെങ്കിൽ സതീശനോടും ആയിരിന്നു ആ ഇഷ്ട്ടം ഉണ്ടായിരുന്നത്......
അങ്ങെനെ ആണ്
രമേശൻ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നത് ....
രമേശൻ ഈ കാര്യം ആദ്യം അറിയിച്ചത് സതീശനോട് ആയിരിന്നു.....സതീശന് സന്തോഷം ആയി.....
ഈ കാര്യം കളികൂട്ടുകാരിയായ മാലുവിനോട് പറയാൻ ആദ്യം ഓടിയതും അവൻ തന്നെ ആയിരിന്നു......
അങ്ങെനെ മാലുവിനോട് പറഞ്ഞു കഴിയുമ്പോഴേക്കും മാലു എല്ലാം തട്ടി കളഞ്ഞു....എനിക്കൊരിക്കലും രമേഷൻ ചേട്ടനെ ആങ്ങള ആയി അല്ലാതെ വേറെ ഒരു രീതിയിൽ കാണാൻ പറ്റില്ലെന്നും ഞാൻ സ്നേഹിച്ചത് നിങ്ങളെ ആണെന്നും എന്റെ മനസ്സും ശരീരവും അത് നിങ്ങൾക് മാത്രം അവകാശപ്പെട്ടതും ആണെന്നുള്ള മാലുവിന്റെ വാക്കിൽ ഉത്തരമില്ലാതെ പകച്ചു പോയി നിന്നവൻ ആയിരിന്നു സതീശൻ....
പക്ഷെ എന്റെ ചങ്കിലെ ചോരയായ കൂട്ടുകാരൻ എന്റെ ജീവന്റെ പാതി.....അവൻ ആഗ്രഹിച്ച പെണ്ണിനെ ഞാൻ സ്വന്തമാക്കിയാൽ എന്റെ കൂട്ടുകാരന്റെ അവസ്‌ഥ എന്താവും യെന്ന് ഭയന്നു അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു വെങ്കിലും പരാജയം തന്നെ ആയിരിന്നു വഴി.....ഏത് വിധേനയും ഇവളുടെ മനസ്സ് രമേശനെ കല്യാണം കഴിക്കുന്ന രീതിയിലേക്ക് കൊണ്ട് വരണം
യെന്ന് തന്നെ ചിന്ദിച്ചു പോകും വഴിയിൽ അബദ്ധത്തിൽ ആയിരിന്നു വണ്ടി ഒന്നു സ്ലിപ്പ് ആയി പാലത്തിൽ തട്ടി വെള്ളത്തിലേക് സതീശൻ വീണത്......
ആളുകൾ അടുത്തു തന്നെ ഉണ്ടായത് കൊണ്ട് സതീശനെ രക്ഷപ്പെടുത്താൻ സാധിച്ചു.......
ഹോസ്പിറ്റലിൽ കിടക്കുകയായിരുന്ന സതീശനെ കാണാൻ ആയിരിന്നു മാലു വന്നത്..
[എന്റെ ഭാര്യ
PART 5
______:_::::::
എന്നാൽ രമേശൻ കൂടെ ഉള്ളത് കൊണ്ട് തന്നെ സതീശന് ഒന്നും പറയാൻ പറ്റിയതുമില്ല.....അപ്പോഴാണ് ഡോക്ടർ തന്ന മരുന്നിന്റെ കുറിപ്പ് രമേശന്റെ കയ്യിൽ കൊടുത്തു മരുന്നു വാങ്ങാൻ പറഞ്ഞയകുന്നത്.....
ആ സമയം ആണ് സതീശൻ മാലുവിനോട് പറഞ്ഞത്.....നി രമേശനെ കല്യാണം കഴിച്ചില്ല എങ്കിൽ ഇനി ഈ ലോകത് ഞാൻ ജീവിച്ചിരിക്കില്ല......
എനിക്കെന്റെ കൂട്ടുകാരനെകൾ വലുതായി മറ്റൊന്നുമില്ല....
നി എന്നെ ഇഷ്ട്ടപ്പെട്ടത് സത്യമാണെങ്കിൽ എന്റെ വാക്കുകളെയും നി ഇഷ്ടപ്പെടും .......
അങ്ങെനെ അബദ്ധത്തിൽ വീണത് ആണെങ്കിലും ആ കാര്യത്തിൽ വീണു കിട്ടിയ ആയുധം വെച് മാലുവിനോട് പ്രതിരോധിച്ചപ്പോൾ മാലുവിന് അത് സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു....
അങ്ങെനെ മാലുവിന്റെയും രമേഷന്റെയും കല്യാണം നിശ്ചയിച്ചു.....സതീശൻ ഇനി നാട്ടിൽ നിന്നാൽ അവരുടെ കുടുംബ ജീവിതം തകർന്നു പോവും യെന്ന് കരുതി രമേശൻ അറിയാതെ വിദേശത്തേക്ക് ജോലി ശരിയാക്കി......
കല്യാണ ദിവസം അന്ന് ആയിരിന്നു സതീശൻ രമേശനോട് പോകുന്ന കാര്യം വെളിപ്പെടുത്തിയത്....
എല്ലാം റെഡി ആയി കഴിഞ്ഞു പോകാൻ ദിവസം പറഞ്ഞത് കൊണ്ട് തന്നെ അതിൽ നിന്നും പിന്മാറാൻ പറയാൻ രമേഷനും സാധിച്ചത് ഇല്ല....
അന്ന് അവരുടെ താലി ചാർത്തൽ  കഴിഞ്ഞു അവരെ അഭിസംബോധന ചെയ്തു യാത്രയായ സതീശൻ തിരിച്ചു വരുമ്പോൾ കാണുന്നത് ....സഹായിക്കാൻ ആരാരുമില്ലാതെ നിസഹായവസ്ഥയിൽ കിടപ്പിലായ രമേശനെ ആയിരിന്നു......ഇവർക്കിടയിൽ സംഭവിച്ച കാര്യങ്ങൾ അറിയാൻ മനസ്സ് വെമ്പിയെങ്കിലും അവന്റെ ആരോഗ്യം കണക്കിലെടുത്തു ഒന്നും ചോദിച്ചതുമില്ല അവൻ തന്നെ മനസ്സ് തുറന്നു പറയുന്നത് വരെ കാത്തിരിക്കാം യെന്ന് കരുതി ......
കാത്തിരിക്കില്ലേ  നിങ്ങൾ....ഇഷ്ടപെട്ടലും ഇല്ലെങ്കിൽ കമന്റിൽ കൂടി അറീകുക പോരായ്മകൾ പറയു തിരുത്താൻ ശ്രമിക്കാം
[എന്റെ ഭാര്യ
PART 6
____________
അമ്മച്ചി ഇത്രയും കാലം രമേശനെ നോക്കിയതിന് എന്ത് പ്രതിഫലം ആണ് തരേണ്ടതെന്ന് അറിയില്ല എങ്കിലും ഇതു വെച്ചോളൂ....
ഞാൻ രമേഷനെയും കൊണ്ട് പോവുകയ കുറച്ചു ദൂരം പോയാൽ നല്ലൊരു വൈദ്യൻ ഉണ്ട് അവിടെ കൊണ്ടു പോയാൽ ഇവന്റെ രോഗം ഒക്കെ മാറിക്കോളും....ഇപ്പോൾ ഇവനെ നോക്കാൻ ഞാൻ ഉണ്ടല്ലോ.......
അങ്ങെനെ രമേഷനുമായി യാതൊരു ബന്ധവുമില്ലാത ഒരു വർഷത്തോളം തന്റെ സ്വന്തം മകനെ പോലെ പ്രതിഫലം ആഗ്രഹിക്കാതെ നോക്കിയ അമ്മച്ചിക്ക് കുറച്ചു പണവും നൽകി രമേഷനെയും കൊണ്ട് സതീശൻ പോയി.......
വൈദ്യരുടെ അടുത് കൊണ്ടു പോയി......
വൈദ്യൻ നോക്കിയിട്ട് പറഞ്ഞു ശരീരത്തിന് വലിയ വൈകല്യങ്ങൾ ഒന്നുമില്ല മനസ്സിന് ആണ് പ്രശ്നം .....നമ്മുക് കുറച്ചു ദിവസങ്ങൾ നോക്കി എന്താ വേണ്ടതെന്ന് നോക്കാം അതിനു മുൻപ് ഇയാളുടെ കഥകൾ ഒക്കെ അറിഞ്ഞാൽ കൊള്ളം എന്നുണ്ടായിരുന്നു......
എന്നാൽ മാത്രമേ മുന്പോട്ടുള്ള ചികിത്സ നമ്മുക് തുടങ്ങാൻ പറ്റുള്ളൂ.....
ഹ ശരി വൈദ്യരെ എനിക് അറിയുന്ന ഒരു കാര്യം ഉണ്ട് വൈദ്യരെ അത് എന്താന്ന് വെച്ചാൽ ഞങ്ങൾ മൂന്ന് കൂട്ടുകാർ ആയിരിന്നു.....അതിൽ ഒരാൾ മാലു യെന്ന് പറയുന്ന കുട്ടി.....പാവം ആണ് നല്ല സ്വഭാവവും അതികം ആരോടും തന്റേടം കാണിക്കാത്ത കുട്ടിയും ആയിരിന്നു...എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന കുട്ടി ....
ആ കുട്ടിയെ വിവാഹം കഴിച്ചത് രമേശൻ ആയിരിന്നു...അതിനു ശേഷം രണ്ടു വർഷം ഞാൻ ഉണ്ടായിരുന്നില്ല ....ഞാൻ തിരിച്ചു വരുമ്പോഴേക്കാണ് ഇതൊക്കെ സംഭവിച്ചത്....
അപ്പോൾ അവന്റെ ഭാര്യ നിങ്ങളുടെ കൂട്ടുകാരി ഇപ്പോൾ എവിടെ ???
അറിയില്ല വൈദ്യർ ഞാൻ കരുതി ഞാൻ വരുമ്പോഴേക്കും അവർക്ക് കുട്ടികളൊക്കെ ആയി സന്തോഷത്തോടെ കഴിയുന്നുണ്ടാവും എന്നാണ്.......
എന്നാൽ നിങ്ങൾ ഒരു കാര്യം ചെയ്യ്.....ഇടക് ഇടക്ക് കൂട്ടുകാരനോട് പഴയതൊക്കെ ഓരോന്നു ചോദിച്ചു കൊണ്ടിരിക് എനിക് അപ്പുറത് ഒരു രോഗിക്ക് തളം വെക്കാനുണ്ട്...
എന്റെ ഭാര്യ
PART 7
_____________
വൈദ്യൻ പോയി കഴിഞ്ഞ ഞാൻ രമേശനെ അവിടെത്തെ ബെഡിൽ ചാരി കിടത്തി ഓരോന്നു പറഞ്ഞു സമാധാനിപ്പിച്ചു എടുത്തു....
ഇനിയും ഇങ്ങെനെ നീട്ടി കൊണ്ടു പോവാൻ പറ്റില്ലായിരുന്നല്ലോ.....
രമേഷാ......എവിടെ നമ്മുടെ മാലു.....നി പറ ഞാൻ അവളെ കൂട്ടി കൊണ്ടു വരാം.......
നിനക്കു ഇന്ന് ഈ അവസ്ഥയിൽ അവളൊരു തുണയാകും......
അപ്പോഴാണ് രമേശൻ പറഞ്ഞത് വേണ്ട കൂട്ടുകാരാ അവൾ നമ്മുടെ ആ പഴയ കൂട്ടുകാരി അല്ല.....
അവൾ നമ്മളോട് മറച്ചു വെക്കാത്തതായി ഒന്നുമില്ല യെന്ന് കരുതിയ നമ്മളാണ് വിഡ്ഢികൾ സതീശ.....നമ്മളാണ് വിഡ്ഢികൾ.....
എന്താണ് കൂട്ടുകാരാ നി ഈ പറയുന്നത് അതിനു മാത്രം ഇവിടെ എന്താ ഉണ്ടായത്......
അറിയില്ല ല്ലേ നി ഒന്നും .....??
സതീശൻ ഒന്നു വിറച്ചു പോയി.....
ഇല്ല ചങ്ങാതിയെ !!
അവൾക് ആരാ ഒരു കാമുകൻ ഉണ്ട്.....അത് അവൾ എന്നോട് പറഞ്ഞു.......
സതീശൻ ഒന്നു ഞെട്ടി അവൾ ഇനി എങ്ങാനും സതീശന്റെ പെര് പറഞ്ഞു കാണുമോ"""
ആരാ ചങ്ങാതിയെ അവൾ പറഞ്ഞുവോ....
ഇല്ല കൂട്ടുകാരാ അവൾ എന്തു ചോദിച്ചിട്ടും കാണിചിട്ടും അയാളുടെ പേരോ നാടോ വീടോ ഒന്നും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല.....
അത് കേട്ടപ്പോൾ സതീശന് കുറച്ചു ആശ്വാസമായി എങ്കിലും അവന്റെ യും കൂട്ടുകാരി ആണ് അവളുടെ ജീവിതം നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അതിന്റെ കാരണവും സതീശൻ ആണെന്നുള്ള കുറ്റബോധം ഉള്ളിൽ തട്ടി വിളിക്കാൻ തുടങ്ങി.....
എങ്കിലും ആദ്യം കൂട്ടുകാരന്റെ അവസ് ഥ ഒന്നു ശരിയാക്കി എടുക്കട്ടേ എന്നിട്ട് ആവാം മാലതിയെ തിരഞ്ഞു പോവാൽ യെന്ന് സതീശനും കണക്ക് കൂട്ടി....
[എന്റെ ഭാര്യ
PART 8
_____===____
രമേഷാ നി എന്താ സംഭവിച്ചതെന്ന് എന്നോട് പറയുമോ.......നമ്മുക് എല്ലാം ഒന്നു ശരിയാക്കി എടുക്കണം ഞാൻ ഇനി ഒരിക്കലും നിന്നെ വിട്ട് പോവില്ല കൂട്ടുകാരാ.....
ഉള്ളത് കൊണ്ട് പഴയ പോലെ നമ്മുക് ഇവിടെ സന്തോഷമായി ജീവിക്കണം.....
കൂട്ടുകാരാ സതീശ.....അന്ന് നി എന്റെ കല്യാണ ദിവസം പോയ രാത്രി ഞങ്ങളുടെ ആദ്യ മധുവിധു രാത്രി......!!!ഞാൻ അവളുടെ അരികിൽ പോയി.....അപ്പോൾ അവൾ പ്രാർത്ഥനയിൽ ആയിരിന്നു.....
പ്രാർത്ഥന കഴിഞ്ഞു.....അവൾ വന്നു എന്റെ അടുത്തു ഇരുന്നു എന്നിട്ട് എന്നോട് അവൾ പറഞ്ഞു രമേശൻ ചേട്ടാ .....
ഇന്ന് മുതൽ ഒരു മാസത്തോളം ഞാൻ വ്രതം യെടുത്തിട്ടുണ്ട്....
നിങ്ങളെ എനിക് കിട്ടാൻ വേണ്ടി ഞാൻ കാവിലമ്മക് വെളിച്ചം കത്തിച്ചു പ്രാർത്ഥിച്ചു....നേർന്നതാണ് ഒരു മാസത്തെ വ്രതം....
അതുകൊണ്ട് ചേട്ടൻ എന്നെ സ്പർഷികരുത്...ഒരു മാസത്തേക്കു ചേട്ടൻ മുകളിൽ കിടന്നോളൂ ഞാൻ താഴെ പായ വിരിച്ചു കിടന്നോളം യെന്ന്....
ആ വ്രതം നേരലിന് പിറകിൽ അവൾക് വലിയ ഒരു ഉദ്ദേശം തന്നെ ഉണ്ടായിരുന്നു എന്നുള്ളത് പിന്നെ പിന്നെ എനിക് അറിയാൻ തുടങ്ങി.....
അവൾ ആദ്യം എന്റെ വീട്ടിൽ ഓരോ ആളുകളെയും തമ്മിൽ തെറ്റിച്ചു.....വീട്ടിൽ പെശ്നങ്ങൾ ഉണ്ടാക്കി.....ഞാൻ തന്നെ ആയിരുന്നല്ലേ വീട്ടിലെ അവസാനത്തെ മകൻ അതു കൊണ്ട് തന്നെ പ്രശ്നം കുടുംബകലഹം വരെ എത്തിയപ്പോൾ വീട്ടിൽ പ്രശ്നം വെച്ചു പൂജാരി പറഞ്ഞു....വീട്ടിൽ കൊടിയ ആപത്തു സംഭവിക്കാൻ ഉണ്ടെന്നും മൃത്യ വരെ സംഭവിക്കുമെന്നും അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അവരവർ ഓഹരി വെച്ചു മാരുന്നതായിരിക്കും നല്ലത്...അത് കഴിഞ്ഞു വീട് കിട്ടുന്നത് ആർക്കാണെന്നു നോക്കി അവരുടെ ഗ്രഹനിലയും മറ്റും നോക്കി പ്രതിവിധി കണ്ടെത്താം യെന്ന് പറഞ്ഞു അന്ന് പൂജാരി പോയി......
പക്ഷെ ഇങ്ങനെയൊക്കെ പൂജാരിയെ കൊണ്ട് പറയിപ്പിച്ചതും മാലു തന്നെ ആയിരിന്നു എന്നാണ് കുറച്ചു മസങ്ങൾക് ശേഷം എനിക് മനസ്സിലായത്......
എന്റെ ഭാര്യ
PART 9
___====___
അങ്ങെനെ ഞങ്ങൾ ഓഹരി ആയപ്പോൾ വീട് കിട്ടിയത് എനിക് ആണ്....
ബാക്കിയുള്ളവർ ഒക്കെ അവരുടെ വിഹിതവും വാങ്ങി പരസ്പ്പരം മിണ്ടാതെ പിണങ്ങി തന്നെയാണ് പോയത്...കാരണം മാലുവാണ് ഇവിടെ ഉള്ള പ്രേശ്നങ്ങൾക് കാരണം എന്നറിയാം ആയിരിന്നു അവർക്കും.....
അതെങ്ങെനെ കൂട്ടുകാരാ മാലു ഇതൊക്കെ ചെയ്യുന്നത് അവൾ പാവമായിരുന്നല്ലോ.....
തന്നെ ആയിരിന്നു പക്ഷെ എങ്ങെനെ മാറി എന്തിനീ മാറി യെന്ന് എനിക് പോലും അറിയില്ലായിരുന്നു......
എന്നിട്ട് എന്തായി.....വീട് ഓഹരി ആയിട്ട് പൂജാരി വീണ്ടും വന്നോ....
ഹം വന്നു.....വീണ്ടും ഗൃഹ നില നോക്കി പറഞ്ഞു....ഈ വീട്ടിൽ ഇനിയൊരു പുതു ശരീരങ്ങൾ ഒന്നിക്കാൻ പാടില്ല......
എന്നും ഇനിയൊരു പുതുശരീരങ്ങൾ ഒന്നിക്കുമ്പോഴേക്കും നിങ്ങൾക് ഈ വീട് വിറ്റു പോവേണ്ടി വരുമെന്ന് പറഞ്ഞിട്ട് അയാൾ പറഞ്ഞു...രമേഷാ നിങ്ങൾക് കുഴപ്പമില്ല കല്യാണം കഴിഞ്ഞു ഒരു മാസം ആവറായില്ലേ നിങ്ങൾ പഴയ ശരീരങ്ങൾ ആയില്ലേ ഇനി നിങ്ങളുടെ മക്കൾ പുതു ജീവിതം നയിക്കുമ്പോഴേക്കും മാറിയാൽ മതി യെന്ന് പറഞ്ഞു....പക്ഷെ ഞങ്ങൾ അതുവരെ പുതു വധുവാരനമാർ തന്നെ ആണെന്ന് പൂജാരിക് അറിയില്ലല്ലോ....അംഗനെ ആണ് വീട് വിൽക്കാൻ വേണ്ടി ശ്രമിച്ചത്...വീട് വിറ്റു കിട്ടുമ്പോഴേക്കും മൂന്നു മാസങ്ങൾ എടുത്തിരുന്നു ...അതു വരെ ഞാനും മാലുവും ഇരു മുറികളിൽ ആയിരിന്നു ജീവിച്ചു പോയത്....
അങ്ങെനെ ഞങ്ങൾ വീട് വിറ്റു വേറെ ഒരു റൂം താത്കാലത്തേക് എടുത്തു...എന്റെ ക്യാഷ് ഒക്കെ ബാങ്കിൽ ആയിരിന്നു....അതിന്റെ പലിശ കൊണ്ട് റൂമിന്റെ വാടക കൊടുക്കാം യെന്നോകെ ആണ് കരുതിയത്.....പക്ഷെ അപ്പോഴാണ് അവളുടെ അച്ഛൻ മരിക്കുന്നത്.....അങ്ങെനെ അവളും ഞാനും അവളുടെ വീട്ടിൽ പോയി.....
പെട്ടെന്ന് സംഭവിച്ച മരണവും ഞങ്ങളുടെ അവിടെത്തെ വീട് മാറ്റവും ഒക്കെ ആയി വീണ്ടും ഇവിടെയും പ്രശ്നം വച്ചു....
ഒന്നിക്കാൻ പാടില്ലാത്ത രണ്ടു ആത്മാക്കൾ തമ്മിൽ ഒന്നിച്ചിട്ടുണ്ടെന്നും ഇരുമനസ്സും ശരീരവും ആയി തുടരുന്ന അവർ ഇനി ഇത് തുടർന്ന് പോവാൻ പാടില്ലെന്നും കണക്ക് നോക്കി പൂജാരി പറഞ്ഞപ്പോൾ എല്ലാവരും പരസ്പരം മുഖം നോക്കി നിന്നു...ആ വീട്ടിൽ കല്യാണം കഴിഞ്ഞത് ഞാനും മാലുവും മാത്രം ആയിരിന്നു അത് മൂന്നു മസങ്ങൾക് മുൻപ് പക്ഷെ ഇതുവരെ ഞങ്ങൾ ഒരുമിച്ചിട്ടില്ല എന്നത് അവർക്ക് അവിശ്വസനീയം ആയിരിന്നു...
[എന്റെ ഭാര്യ
PART 10
_______:::___
പൂജ കര്മങ്ങൾക്കിടയിൽ പൂജാരിയെയും ദൈവത്തെയും സാക്ഷി നിർത്തി എന്നോട് ചോദിച്ചപ്പോൾ നടന്നത് എന്താണെന്ന് ഞാനും പറഞ്ഞു.....അങ്ങെനെ അന്ന് ഞങ്ങൾ പിരിഞ്ഞു അവളെ അവളുടെ വീട്ടിൽ കൊണ്ടു വിട്ടു ഞാൻ താത്കാലത്തേക് എടുത്ത ആ റൂമിൽ പോയി താമസിക്കാൻ തുടങ്ങി....വൈകാതെ അടുത്ത ആറു മസങ്ങൾക് ശേഷം ഞങ്ങൾ നിയമ പരമായി വിവാഹ മോജിത ആയതിനു ശേഷം പിന്നീട് എനിക് ആ നാട്ടിൽ നിക്കാൻ മനസ്സ് വന്നില്ല....കുടുംബക്കാർ എന്നെ ആട്ടിയോടിച്ചു....
നീയുമില്ല മാലുവും ഇല്ല....
എല്ലാം ഉണ്ടായിരുന്ന ഞാൻ പെട്ടെന്ന് ഒരു ദിവസം ആരുമില്ലാതയപ്പോൾ തളർന്നു പോയി ചങ്ങാതി....
അങ്ങേനെയാണ് എന്നെ ഇനിയും ആരും തിരഞ്ഞു വരാൻ ഇല്ലല്ലോ എന്നോർത്തു ആരുടെയും കണ്ണുകൾ പോലും എത്താത്ത അത്രയും ദൂരമുള്ള സ്ഥലത്തേക് ഒരു കൂടു മാറ്റം നടത്തിയത്
___________
പക്ഷെ അവിടെയും എനിക് സമാധാനം കിട്ടിയില്ല എന്റെ ഓർമകൾ സന്തോഷങ്ങൾ നിറയെ മാലുവും നിയും മാത്രമായിരുന്നു കൂട്ടുകാരാ.....
അതെന്നെ വൈകാതെ ഇങ്ങെനെ ഒരു അവസ്ഥയിലേക്ക് തള്ളി വിടുമെന്ന് കരുതിയില്ല.....
രമേശൻ കരയാൻ തുടങ്ങി വൈദ്യൻ വന്നു....
എല്ലാം ഞാൻ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.....
വൈദ്യൻ പറഞ്ഞു നിങ്ങൾ ഒന്നു കൊണ്ടു വിഷമിക്കണ്ട നിങ്ങൾ ഉള്ളപ്പോൾ തന്നെ നിങ്ങളുടെ കൂട്ടുകാരന്റെ രോഗം പകുതിയും മാറിയിട്ടുണ്ട്....
ഇനി കുറച്ചു സന്ധി വാദങ്ങൾ നമ്മുക് രക്ത രാസയനി ചേർത്തു വെച്ചു രാതിയുടെ യാമത്തിൽ നിവർത്തി എടുക്കാം അതുവരെ നിങ്ങൾ ശാന്തമായി നിന്നോളൂ....യെന്ന്....
നാളെ മുതൽ നമ്മുക് അത് ആരംഭിക്ക......
യെന്ന് പറഞ്ഞു വൈദ്യൻ പോയി.....
വൈദ്യർ ഒരു നിമിഷം ഇനി എനിക് മറ്റൊരു കാര്യം കൂടി പറയാനുണ്ട്....നമ്മുക് പുറത്തു നിന്ന് സംസാരിക്കാം.....
അങ്ങെനെ രമേശനെ അവിടെയാക്കി പുറത്തു പോയി വൈദ്യരോട് ആദ്യം ഉണ്ടായ സംഭവം പറഞ്ഞു ...അവന്റെ ഭാര്യ അവനെ അങ്ങളായയി കണ്ടതെന്നും അവൾ ആഗ്രഹിച്ചത് എന്നെ ആണെന്ന് എന്റെ കൂട്ടുകാരനോട് എനിക് പറയാം പറ്റുമോ എന്ന്...
വൈദ്യൻ പറഞ്ഞു മിതമായ രീതിയിൽ കൂടുതൽ പ്രേശ്നങ്ങൾ ഉണ്ടാക്കാതെ പറയാൻ പറ്റുമെങ്കിൽ ഇപ്പോ പറയുന്നതാണ് ഉത്തമം എന്നാൽ അത് ചികിത്സ കോണ്ട് മാറ്റിയെടുക്കാം ...
ചികിത്സക് ശേഷം എന്തേലും സംഭവിച്ചാൽ അത് ബുദ്ദിമുറ്റവുമെന്നു പറഞ്ഞു....
അങ്ങെനെ ഞാൻ റൂമിൽ എത്തിയപ്പോൾ രമേശൻ ചോദിച്ചു സതീശ നി എന്താ വൈദ്യനോട് പറഞ്ഞത് ...എന്നോട് മാലു മറച്ചു വെച്ച പോലെ നിയും രഹസ്യങ്ങൾ മറച്ചു വെക്കാൻ തുടങ്ങിയോ...
[എന്റെ ഭാര്യ
PART 11
___________
സതീശൻ പൊട്ടി കരഞ്ഞു കൊണ്ട് രമേശന്റെ കാൽക്കൽ വീണു കൊണ്ട് മാപ്പ് പറഞ്ഞു....പക്ഷെ രമേശന് അവനെ എഴുനേല്പികൻ പറ്റിയില്ല....
കൂട്ടുകാരാ എന്താണേലും നി പറ ഈ ചങ്ങാതി ഒരിക്കലും നിന്നെ വെറുക്കില്ല....ഈ കൂട്ടുകാരൻ ജീവിതത്തിലേക്കു തിരിച്ചു വരുന്നുണ്ടെങ്കിലും അത് നിന്റെ സാമിപ്യം ഒന്നു കൊണ്ടാണ്......
അങ്ങെനെ സതീശൻ പതിയെ രമേശന്റെ അടുത്തു ആ കാര്യം പറഞ്ഞു.....നിനക്കു ഓർമയുണ്ടോ അന്ന് നി എന്നോട് മാലുവിന് കല്യാണം കഴിക്കണം യെന്ന് പറഞ്ഞപ്പോൾ ഞാൻ സന്തോഷം കൊണ്ട് മാലുവിന് അടുത്തു പോയത്....ഹ ഓർക്കുന്നുണ്ട് അതിനു എന്തായി.....
അന്ന് മാലു ഈ കല്യാണത്തിന് സമ്മതിച്ചില്ല അവൾക് ഇഷ്ട്ടം എന്നെ ആണെന്ന് ഉം നി അവൾക് ഒരു സഹോദരൻ മാത്രം ആണെന്ന് ആ നിലയിൽ അല്ലാതെ വേറെ ഒരു രീതിയിൽ നിന്നെ കാണാൻ പറ്റില്ലെന്ന് പറഞ്ഞു.....അവൾ സമ്മതിക്കാതെ ഞാൻ തിരിച്ചു വരുമ്പോഴാണ് വെള്ളത്തിൽ ബയ്ക് മറിഞ്ഞു വീണതും ആ കാര്യം മുതലെടുത്തു നിന്റെ സന്തോഷത്തിനു വേണ്ടി ഞാൻ അവളെ പറഞ്ഞു സമ്മതിപ്പിച്ചതാണ്.....യെന്ന് പറഞ്ഞപ്പോൾ......
രമേശൻ എന്നോട് ദേഷ്യപ്പെട്ടു....
നിനക്കു ഇത് എന്നോട് അന്ന് പറഞ്ഞിരിന്നേൽ ഒന്നും സംഭവിക്കല്ലായിരുന്നു ഇപ്പോൾ രണ്ടു പേരുടെയും ജീവിതം ഇങ്ങനെ യൊക്കെ ആയില്ലേ ....എട മണ്ട....
ഒരു പെണ്ണിനും തന്റെ സഹോദരൻ ആയി കണ്ടവനെ ഭർത്താവ് ആയി കാണാൻ പറ്റില്ല...അങ്ങെനെ സംഭവിൽ അവൾ പ്രതികരിക്കും ആ പ്രതികരണമാണ് നമ്മൾ കണ്ടത് അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവളും എന്നോട് ഇത് പറഞ്ഞില്ല നമ്മൾ തമ്മിലുള്ള സൗഹൃദം നഷ്ടപ്പെടേണ്ട കരുതിയാകും.....പാവം നമ്മുടെ മാലു നി പോയി അവളെ കൂട്ടി കൊണ്ട് വാ...ഇനി എന്റെ ചികിത്സ തുടങ്ങുവല്ലേ നിന്റെ ആവശ്യമില്ല ഇത് ഇവിടെ കഴിയുമ്പോഴേക്കും നി അവളെയും കൂട്ടി ഇവിടെ വാ.....അങ്ങെനെ അവളുടെ അഡ്രെസ് രമേശൻ സതീഷന് നൽകി വൈദ്യനെ പറഞ്ഞേൽപ്പിച്ചു മാലുവിന് തിരക്കി അവിടേക്ക് പോയി.....എന്നാൽ മാലുവിനെ ആ അഡ്രെസ്സിൽ കാണാൻ പറ്റിയതുമില്ല.....
പക്ഷെ മാലുവിനെ കുറിച്ചു അവിടുന്ന് അറിയാൻ കഴിഞ്ഞ കാര്യം കേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയി......]
[എന്റെ ഭാര്യ
PART 12
___________::___
എന്താണെന്നല്ലേ അവർ പറഞ്ഞത് മറ്റൊന്നും ആയിരുന്നില്ല  ഡിവോഴ്സ് കഴിഞ്ഞു കുറച്ചു മാസങ്ങൾ ഇവിടെ ഉണ്ടായിരുന്നു മാലു....പിന്നീട് ഒരു ദിവസം ഒരു ഫ്രിൻഡ് മാലുവിനെ കാണാൻ ഇവിടെ വരികയും കുറച്ചു കാര്യങ്ങൾ അവർ പരസ്പരം സംസാരിക്കുകയും ചെയ്തു ......
അതു കഴിഞ്ഞാണ് അവൾ ഞങ്ങളോട് പറഞ്ഞത് അവൾക് ജോലി കിട്ടിയിട്ട് ഉണ്ട് എന്നും ഇവിടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ല എന്നും പറഞ്ഞു പോയി
.....
അവൾ പോകുമ്പോൾ ജോലി സ്ഥലം യെന്ന് പറഞ്ഞു കൊടുത്തു യേഡ്രസ് തന്നേ ആയിരിന്നു എന്നെ അത്ഭുതപ്പെടുത്തിയത്....
അത് മറ്റൊന്നും ആയിരുന്നില്ല രമേശൻ ആ ഒരു വർഷം ജീവിച്ചിരുന്ന സ്ഥലം തന്നെ ആയിരിന്നു അത്....പക്ഷെ അപ്പോൾ അവിടെ മാലു എവിടെ എന്നത് കുഴക്കുന്ന ചോദ്യം ആയിരിന്നു
അങ്ങെനെ ഞാൻ വീണ്ടും രമേശന്റെ അരികിലേക് തന്നെ പോയി ഈ കാര്യം അവനെ അറിയിച്ചു....എന്നിട്ട് എന്റെ സംശയം ചോദിച്ചു...ഇനി എന്നെങ്കിലും നിന്റെ വീട്ടിൽ മാലു നിന്നെ കാണാൻ വന്നിട്ടുണ്ടോ....അവൻ പറഞ്ഞു ഇല്ല....
അപ്പോൾ ആ മുത്തശ്ശി യെ നിനക്കു അറിയോ....
ഇല്ല.....
അപ്പൊ പിന്നെ അത് മാലു ആകുമോ......ഹേയ് അവൾക് അത്ര വയസ്സ് ഒന്നും ആയില്ലല്ലോ....
വയസ്സ് എന്തിനാണ് ചങ്ങാതി അവൾ നമ്മുടെ സ്കൂളിൽ പ്രച്ഛന്ന വേഷത്തിൽ എന്നും സമ്മാനം നേടുന്നവൾ അല്ലെ ഇനി അത് അവൾ തന്നെ ആണെങ്കിലോ....
ചങ്ങാതി നി പോയി വരു.....
ഇനി വരുമ്പോ മാലുവിന്റെയും കൂട്ടി അല്ലാതെ വരരുത്.....
അങ്ങെനെ വീണ്ടും രമേശനെ തനിച്ചാക്കി സതീശൻ അവിടുത്തേക്ക് മാലുവിനെ തിരഞ്ഞു പോയി......
അവിടെ എത്തിയ സതീശൻ കണ്ടത് മറ്റൊന്നു ആയിരിന്നു....
എന്റെ ഭാര്യ
PART 13
_====_____
ആ മുത്തശി ഉണ്ടായിരുന്ന വീട്ടിനു മുൻപിൽ മാലു......
മാലുവും തീരെ പ്രദീക്ഷിച്ചില്ല സതീശൻ അവളെ തിരക്കി വരുമെന്ന്.....സതീശനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു...സന്തോഷം കൊണ്ടോ ദുഃഖം കൊണ്ടോ ഒന്നുന്നും അറിയില്ലായിരുന്നു....
മാലു......മതി പോയി കുളിച്ചു റെഡി ആയി വ നമ്മുക് പോകാം ....ബാക്കി ഒക്കെ പോകുമ്പോൾ സംസാരിക്കാം....അങ്ങെനെ മാലുവിന്റെയും കൂട്ടി സതീശൻ രമേശന്റെ അരികിലേക് പോയി.....
അപ്പോൾ സതീശൻ മാലുവിനോട് ചോദിച്ചു....എന്താ മാലു നി കണിച്ചു കൂട്ടിയത്...ഇങ്ങെനെയൊക്കെ എന്തിനാ ചെയ്തേ.....
സതീഷ്ട്ടണ് അറിയില്ല...ഒരു പെണ്ണിന് ഒരിക്കലും തന്റെ സഹോദരനെ മറ്റൊരു രീതിയിൽ കാണാൻ പറ്റില്ല...ഇനി അങ്ങെനെ സംഭവിച്ചിരിന്നേൽ ഞാൻ മരികുമായിരുന്നു.....
അതൊക്കെ കൊണ്ട ഞാൻ അങ്ങെനെ ചെയ്തത്......അപ്പോ എന്റെ ഫോൺ കിട്ടുന്നുണ്ടായിരുന്നില്ലല്ലോ അതെന്തേ....
കിട്ടിയിരുന്നെങ്കിൽ സതീഷേട്ടൻ നിങ്ങളോടു പറയുകയും നിങ്ങൾ അവിടുന്ന് നാട്ടിലേക് വരുകയും ചെയ്യും യെന്ന് ഞാനും ഭയന്നു.....അതുകൊണ്ടാണ് ഞാൻ അങ്ങെനെയൊക്കെ ചെയ്തത്......
ഒടുവിൽ അവർ ഹോസ്പിറ്റലിൽ എത്തി അപ്പോഴേക്കും സതീശന്റെ അസുഗം ഒക്കെ ഭൂരിഭാഗവും മാറിയിരുന്നു....
അങ്ങെനെ അവർ മൂന്നുപേരും പഴയപോലെ ഒരുമിച്ചിരുന്നു....എന്നിട്ട് ചോദിച്ചു....അപ്പൊ നി എങ്ങെനെ രമേശൻ ഉള്ള സ്ഥലത്തു എത്തി.....
[എന്റെ ഭാര്യ
PART 14
രമേഷേട്ടൻ പോയത് മുതൽ അവരെ നോക്കാൻ ഞാൻ ഒരാളെ ഏല്പിച്ചിരിന്നു അവർ ആണ് വന്നു പറഞ്ഞത് സുഖമില്ലാതെ കിടക്കുന്നുണ്ട് യെന്ന്.....
അങ്ങെനെ ആണ് ഞാൻ അവിടെ പോയത്......
എന്റെ സഹോദരനെ നോക്കേണ്ട കടമ എനിക് ഉണ്ടായിരുന്നു.....
ഓരോ ഭദ്ദങ്ങൾക്കും ഓരോ സ്ഥാനങ്ങളുണ്ട് ....
ആ സ്ഥാനങ്ങൾക്ക് പവിത്രത കല്പിക്കുമ്പോഴാണ് ബന്ധങ്ങൾ മുൻപോട്ട് പോകുന്നത്...എന്നാൽ മാത്രമേ നല്ലൊരു പവിത്രതയുള്ള ബന്ധം കൂടി ഉണ്ടാവുകയുള്ളൂ....
അതായിരുന്നു അവരുടെ സൗഹൃദം......
ഓരോ ബന്ധങ്ങൾക്കും അതിന്റെതായ മൂല്യങ്ങൾ ഉണ്ട് ആ മൂല്യങ്ങൾക്ക് അനുസരിച്ചു മാത്രമേ ജീവിക്കാൻ പാടുള്ളൂ...സൗഹ്രദത്തെ സൗഹൃദമായും സാഹോദര്യത്തെ സാഹോദര്യമായും രക്തബന്ധങ്ങളെ ആ നിലയിലും കാണുക എന്നാൽ മാത്രമേ മനുഷ്യൻ മനുഷ്യൻ ആവുകയുള്ളൂ.....
പിന്നീട് ഉള്ള മുഹൂർത്തത്തിൽ സതീശനും മാലതിയും സന്തോഷമുള്ള ജീവിതത്തിലേക്കു കാൽ എടുത്തു വെച്ചു......
രമേശന്റെ ഇഷ്ടങ്ങൾ അറിഞ്ഞു രമേശനെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി ആണ് ഇനി അവരുടെ കാത്തിരിപ്പ്......
ആ കാത്തിരിപ്പിന് അവസാനം കുറിച്ചത് അവരുടെ സ്കൂൾ സംഗമധിവസം ആയിരിന്നു......
അന്നാണ്
അന്നാണ് അവർ മൂന്നു കൂട്ടുകാരും ആ സംഗമ ഭൂമിയിലേക് പോകുന്നത്....
പഴയ കൂട്ടുകാർ ഒത്തൊരുമിച്ചു ചിരിച്ചും കളിച്ചും......
പഴയ കാലജീവിതം പുതുകുന്നതിനിടയിൽ ആണ് സതീശനും രമേഷനും അത് കാണാൻ ഇടയായത്....
ഒരു മരത്തണലിൽ വളരെ ഗൗരവത്തോടെ കൂടെ സംസാരിക്കുന്ന രേഷ്മയും മാലുവും.....
അവർക്ക് എന്തായിരിക്കും ഇത്രമേൽ ഗൗരവം എന്നറിയാൻ ആയി പോയപ്പോഴാണ്  ആ കഥകൾ ഒക്കെ അറിഞ്ഞത്.....
രേഷ്മക് രമേശനെ വല്ലാത്ത ഇഷ്ടമായിരുന്നു...പക്ഷെ പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് പറഞ്ഞതുമില്ല ..
ധൈര്യം വരുമ്പോഴേക്കും രമേശൻ മാലുവിനെ കല്യാണം കഴിച്ചിരുന്നു....പിന്നീട് രേഷ്മ വേറെ വിവാഹിത ആവുകയും ഭർത്താവ് എന്നും കള്ളുകുടിച്ചു ലക്കു കെട്ട് വരുന്ന ഒരാൾ ആയതു കൊണ്ടും അവൾ ഡിവോഴ്സ് ആയി നില്കുവായിരുന്നു.....അങ്ങെനെ ആണ് മറ്റൊരുതന്റെ ഭാര്യയായ രേഷ്മ ഇന്നെന്റെ ഭാര്യ ആയതും എന്റെ ഭാര്യ ആയ മാലു സതീശന്റെ ഭാര്യ ആയി മാറിയതും......
അങ്ങെനെ ആ കൂട്ടുകാർ നല്ല സന്തുഷ്ട ജീവിതം നയിക്കാൻ തുടങ്ങി....
THE STORY END
JABIR CHALINGAL

Sunday, February 16, 2020

നാലാം ഭാഗം

അടുത്ത വീട്ടിലെ അതിഥി

ഇനി എനിക് ആരുണ്ട് എന്റെ മകന് ആരുണ്ട്.....
ജനിച്ചു വീണത് മുതൽ മാതൃ സ്നേഹം അനുഭവിച്ചറിയാനുള്ള ഭാഗ്യമില്ലാതെ ഉമ്മയുടെ സ്നേഹവും വാത്സല്യവും എന്താണെന്ന് പോലും തിരിച്ചറിയാനുള്ള ഒരു ദിവസത്തെ അവകാശം പോലും നിഷേധിച്ചത് എന്തിനായിരുന്നു....?
അവൾ പോയി....
അവൾക് തുല്യമാവാൻ ഇനി ഒരാൾക്കും ആവില്ല എന്റെ സീനത്തില്ലാത്ത ഈ ലോകത്തിനു ഭംഗിയില്ല....സൗന്ദര്യമില്ല...
എന്റെ മനസ്സും ചുവടുകളും പിഴച്ചു തുടങ്ങി......
അതിനിടയിൽ എന്റെ മകന് പെരു വിളിച്ചു.....
സുൾഫിക്കർ.......
ഇനി അവനാണ് ആ പേരിനു അവകാശി എനിക്കൊരിക്കലും സുൾഫിക്കർ ആവാൻ പറ്റില്ല ഞാൻ റൗഫ് ആണ്....
നഷ്ട്ടപ്പെട്ടു പോയ മാതാവിന് പകരം എനിക് ഒരു മാതാവിനെ കിട്ടി '
എന്റെ മകനും അതു പോലെ മാതാവിനെ നഷ്ട്ടപ്പെട്ടു....
ഇനി അവനെ നോക്കാൻ ഒരാൾ വേണം യെന്ന് എല്ലാവരും നിർബന്ധിച്ചു തുടങ്ങി.....
എന്റെ ജീവിതത്തെക്കാൾ ഏറെ മകന് വേണ്ടി അത് ചെയ്യാൻ എല്ലാരുടെയും സമ്മർദ്ദം .....
അതേ ഇനി എന്റെ മകൻ ഒറ്റക്ക് ആവരുത് ....
ആരെ വിശ്വസിച്ചു കൂടെ കൂട്ടും.....
ചിന്തകൾക് അവസാനം ആകുന്നതിനു മുൻപ് എന്റെ സീനത്തിന്റ മരണത്തിനു പിറകിലുള്ള കളി ഞാൻ തിരിച്ചറിഞ്ഞു....
നമ്മുടെ നാട്ടിൽ ഒരു ശീലമുണ്ട് ഭാര്യ മരിച്ചാൽ അവളുടെ കുട്ടികളെ സ്വന്തമെന്നു കരുതി നോക്കാൻ അവരുടെ അനിയത്തിമാരെ കെട്ടുക എന്നുള്ളത്....
അതു പോലെ സഫൂറയുടെ വിവാഹലജനയുമായി അവളുടെ വാപ്പ വന്നു....
ഞാൻ ചോദിച്ചു.....കോയക്ക ......
അതിനു സഫൂറക്ക് സമ്മതം ആണോ....???
ആണ് മോനെ.....അവളാണ് ഞങ്ങളോട് ആദ്യം ഈ കാര്യം പറഞ്ഞത്.....ഓൾക് അതിനേക്കാൾ സന്തോഷം വേറെ ഇല്ല ...
നമ്മുടെ ചോര അല്ലേ അതിനെ നോക്കാനുള്ള അവകാശവും നമ്മുക്ക് ആണ് അത് കൊണ്ട് റൗഫ് ഇക്കയെ കല്യാണം കഴിക്കാൻ സമ്മതം ആണെന്നാണ് അവൾ പറഞ്ഞത്....
 ശരിക്കും സഫൂറക് എന്നോടുള്ള ഇഷ്ട്ടം മൂത്തു "
ഞാൻ സീനത്തിനോട് കാണിക്കുന്ന സ്നേഹം അവളിൽ അസൂയയുടെ കണിക പുറത്തു വന്നു സ്വന്തം ജേഷ്ട്ടത്തിയെ തന്റേതല്ലാത്ത കാരണം കൊണ്ട് കൊലപ്പെടുത്തി എന്നെ സ്വന്തം ആകാൻ ആയിരിന്നു അവൾ ഉദ്ദേശിച്ചത്
 ഞാൻ അവരോടു പറഞ്ഞു എനിക് ഇപ്പോ തീരുമാനം പറയാൻ വയ്യ.....
ഞാൻ ഒറ്റവാക്കിൽ ഇല്ല പറഞ്ഞാൽ ചിലപ്പോൾ അത് അവർക് മറ്റൊരു മോളെ കൂടി നഷ്ടമാവാൻ കാരണം ആയാലോ യെന്ന് ഞാൻ ഭയന്നു.....
എന്നെ കിട്ടാൻ വേണ്ടി സ്വന്തം കൂടെ പിറപ്പിനെ മരണത്തിലേക്ക് തള്ളി വിട്ട അവളൊരു മാനസിക രോഗി ആണെന്ന് ഞാൻ മനസ്സിലാക്കുന്നു.....
കുഞ്ഞിന്റെ കാര്യം ഓർത്തു നിങ്ങൾ വിഷമിക്കണ്ട അവന് നോക്കാൻ ആളുകൾ ഉണ്ട് അവന്റെ ഉപ്പയ്ക്ക് വളരാൻ യോഗമില്ലാത്ത ആ മാളിയേക്കൽ വീട്ടിൽ എന്റെ മകൻ സുൾഫിക്കർ എന്റെ പെറ്റുമയുടെ മകനായും പുള്ളിമകനായും വളരട്ടെ....
ഉപ്പാക്ക് കിട്ടാത്ത സൗഭാഗ്യങ്ങൾ അവൻ നേടട്ടെ....
എന്ത് സൗഭാഗ്യങ്ങൾ തേടി വന്നാലും പെറ്റുമായോളം ആ ഭാഗ്യങ്ങൾക് വില ഉണ്ടാവില്ല എന്ന തിരിച്ചറിവിൽ ഞാൻ എന്റെ മകൻ സുൽഫിക്കറിനെ എന്റെ പെങ്ങൾ സുലൈകയുടെ കൈകളിൽ ഏൽപ്പിച്ചു ദുബായിലേക് തിരിച്ചു......
യാത്രയിൽ ഉടനീളം എന്റെ സീനത്തിന്റ ഓർമകൾ തന്നെ ആയിരിന്നു.....
മറക്കാൻ ആവില്ല എനിക് ആ മുഖവും കുറച്ചു മാസങ്ങൾ മാത്രമായി അവൾ എനിക് തന്ന സ്വർഗ്ഗതുല്യമായ ജീവിതവും......
ഇനി മറ്റൊരു ജീവിതത്തിനെ കുറിച്ചു ചിന്ദിക്കാൻ ആവില്ല....
ഓർമകൾ മരിക്കാത്ത ജീവന്റെ തുടിപ്പുകൾ ഉള്ള നാൾ വരെ....
എല്ലാം ജോലികളും ഷാഹിനയെ ഏൽപ്പിച്ചു വന്നതാണ്....
ഒന്നും അറിയില്ല അവൾക് അവളൊരു പൊട്ടി പെണ്ണ് ആണ്...
ഇത്രയൊക്കെ സഹിച്ചിട്ടും കെട്ടിയവന്റെ വീട്ടുകാർ നഷ്ടപരിഹാരം തരാം ന്നു പറഞ്ഞിട്ടും തലാഖ് വാങ്ങി മറ്റൊരു ജീവിതത്തെ കുറിച്ചു ചിന്തിക്കാതെ.....അയാളിൽ ഉള്ള അവകാശം വേണ്ടാന്നു വെച് അവൾ വീട് വിട്ടു ഇറങ്ങിയതാണ്.....
ആ രണ്ടു മക്കളുടെ വാപ്പ യെന്നുള്ള അവകാശം എങ്കിലും ബാക്കി നിന്നോട്ടെ എന്നാണ് അവളുടെ വാദം ....
എനിക്കത് അംഗീകരിച്ചു കൊടുക്കാനല്ലാതെ അവളെ നിർബന്ധിക്കാൻ ആയതുമില്ല......
ദുബായിൽ എത്തിയ ഞാൻ കോയക്കക്ക് വിളിച്ചു പറഞ്ഞു.....
സഫൂറക്ക് മറ്റൊരു ആലോചന കൊണ്ടു വരാൻ .....
അത് അവളിൽ സൃഷ്ടിച്ച മാനസിക വിഭ്രാന്തി ആത്മഹത്യയിലേക്ക് നയിച്ചെങ്കിലും ആ ഉപ്പയുടെയും ഉമ്മയുടെയും ഭാഗ്യത്തിനി അവർക് അവളെ തിരിച്ചു കിട്ടി.....
നിരന്തരമായ കൗണ്സിലിംഗ് കൊണ്ട് അവളുടെ ചിന്തകളെ മാറ്റി ....
അവൾക്കായി മറ്റൊരുവനെ കണ്ടെത്തി....
എന്റെ സീനത്തിന്റ ആഭരണങ്ങൾ അണിയുക ഇനി അതവളാണ്.....
ഓർക്കാൻ വയ്യ എനിക്കത്....
എങ്കിലും ശത്രുവിനെ പോലും മിത്രുവാക്കിയ പ്രവാചകന്റെ ചര്യ ആണ് ഞാൻ പിന്തുടരണ്ടത്....
മറക്കാം ,ശമിക്കാം ,പ്രാർത്ഥിക്കാം നല്ലൊരു നാളേക്കായി.........
നഷ്ടങ്ങളെന്നും തിരിച്ചു കിട്ടാത്ത മൂല്യങ്ങളാണ് ....
അവയുടെ ഓർമകൾ പേറി എരിഞ്ഞു തീരാതേ നമ്മുക് ജീവിക്കാം

നാലാം ഭാഗം

ഒന്നുമില്ലാത്ത ജീവിതത്തിലേക്കു ഒരുപാട് പ്രദീക്ഷകളുമായി വന്ന സീനത്തു പോയി....
അവളുടെ ജീവൻ ബലിയർപ്പിച്ചു എനിക് വേണ്ടി എന്റെ കുടുംബത്തിന് വേണ്ടി സമ്മാനമായി നൽകിയ സുൽഫിക്കറിനേയും തന്നു....!
അവൻ ഇന്ന് അർഹതപെട്ടവരുടെ കൈകളിലാണ്.....!
അവൻ അവിടെ ജീവിക്കട്ടെ ഒന്നിനും ഭാഗ്യമില്ലാത്ത ഈ ഉപ്പയുടെ ജീവിതം ആകരുത് ഇനി എന്റെ മകന് ....
എല്ലാ അവകാശങ്ങളോടും കൂടി എല്ലാം സുഖ സൗകര്യങ്ങൾ അനുഭവിചു അവൻ വളരട്ടെ....
അപ്പോഴും പേടി ഒന്നേ ഉള്ളു.....
അവന്റെ ഉപ്പ ഇതുവരെ ആരെ കൊണ്ടും പറയിപ്പിച്ചില്ല.....
അവൻ ആർഭാടത്തിൽ ജീവിച്ചു വളർന്നു മനുഷ്യനോടുള്ള സാമീപ്യവും അവരുടെ ദുഃഖങ്ങളും മനസ്സിലാക്കാതെ പെരുമാറിയാൽ അതെന്റെ തോൽവി കൂടി ആണ്.....!
അവന്റെ അരികിൽ ഞാൻ ഉണ്ടാവണം എന്ന് എന്റെ മനസ്സ് മന്ത്രിച്ചു....
ഇനി ഇവിടെ നിന്ന് പോയാൽ ഒരു തിരിച്ചു വരവില്ല......
പക്ഷെ ഷാഹി അവളെ തനിച്ചാകാൻ മനസ്സ് അനുവദിക്കുന്നില്ല.....
അവളോടുള്ള സാമിപ്യം എന്നെ മറ്റൊരു തലത്തിലേക് എത്തിക്കുന്നുണ്ട്.....
തുറന്നു പറഞ്ഞാലോ....
ഇനി അവൾ അങ്ങെനെ ചിന്തിച്ചില്ല എങ്കിലോ.....
ആകെ മൂകമായൊരു അന്തരീക്ഷം.....
ഞാൻ അവളോട്‌ എന്റെ മനസ്സ് തുറന്നു പറഞ്ഞാലോ എന്ന് പലവട്ടം കരുതി.....
എന്നാൽ അത് എങ്ങെനെ പറയും എന്നായിരുന്നു എന്റെ ചിന്ത....
ഷാഹി.....നമ്മുക് ഇന്ന് ഒന്നു പുറത്തു പോയി ഭക്ഷണം കഴിച്ചാലോ.....?
ഇക്ക" ഞാനൊന്നു ചോദിച്ചോട്ടെ ?
ഇക്ക യ്ക്ക് എല്ലാം നഷ്ടമായില്ലേ....
ഇനി ഒന്നും ചിന്ദിക്കാൻ ഇല്ലല്ലോ എന്നാൽ പിന്നെ ഇനിയും ഈ ജീവിതം ഒറ്റയ്ക് കൊണ്ടു പോവണോ....???
നല്ല സമയം ഇതു തന്നെ ആണ് എന്റെ ഇഷ്ട്ടം അവളെ അറിയിക്കണം അതിനു വേണ്ടി ഞാൻ തിരഞ്ഞെടുത്ത വഴികൾ ആയിരിന്നു അവളോടുള്ള എന്റെ തിരിച്ചുള്ള മറുപടി....
ഷാഹി എത്ര കാലമായി നി അയാളെ സഹിക്കുന്നു...
ഒന്നും അല്ലാതിരിന്ന അയാളെ നി ആരൊക്കെയോ ആക്കിയില്ലേ ഒന്നും ഇല്ലാതിരുന്ന അയാൾക്കു ഇന്ന് എല്ലാം ആയില്ലേ അതു കൊണ്ടല്ലേ നിനക്കു നഷ്ട്ടപരിഹാരം തരാം എന്ന് പറഞ്ഞത്....
എന്നിട്ട് നി അത് വാങ്ങി വേറെ ഒരു ജീവിതത്തെ കുറിച്ചു ചിന്തിച്ചു കൂടെ.....???
ഇക്ക അങ്ങെനെ ചിന്ദിക്കാൻ ഞാൻ ആണല്ലല്ലോ ...
ഞാൻ ഇന്ന് രണ്ട് മക്കളുടെ ഉമ്മയാണ് അതും പെണ്ണ് മക്കൾ ....
അവരെ നോക്കാൻ കഴിയുന്ന മക്കളെ സ്ഥാനത്തു കാണാൻ പറ്റുന്ന ഒരാൾ എനിക് കിട്ടില്ല ഇക്ക....
പോരാത്തതിനു ആ വീട് അത് എന്റെ സ്വർണവും മറ്റും കൊണ്ട് ഉണ്ടാകിയത് ആണ് ...
അത് ഞാൻ വെറുതെ വിട്ട് കൊടുക്കണോ....???
ഒരു ഭാഗ്യവും ഇല്ലാത്ത എന്റെ മക്കൾക് ആകെയുള്ള അവകാശം ആ വീട് മാത്രം ആണ് ....
അവർക്ക് അതെങ്കിലും ഇരുന്നോട്ടെ....
ഷാഹി നി കരയുവാണോ???
ആളുകൾ നോക്കുന്നുണ്ട്....
ഞാൻ അറിയാതെ അവളുടെ മിഴികൾ തുടച്ചു പോയി.....
എന്താ ഇക്ക നിങ്ങൾ ഈ കാണിക്കുന്നത്...
സോറി ഷാഹി ഞാൻ അറിയാതെ പെട്ടെന്ന് എന്റെ സീനത്തു ആണെന്ന് കരുതി പോയി....
ഇക്ക എന്താ നിങ്ങൾ ഈ പറഞ്ഞത് സീനത്തോ....
എന്റെ ഈ മുഖത്തു നിങ്ങൾക് സീനത്തിനെ കാണാൻ പറ്റുന്നുണ്ടോ...അവൾ വികാരഭരിതയായി എന്നോട് ചോദിച്ചു.....
ഹ ഷാഹി ചില നേരങ്ങളിൽ ഞാൻ എന്റെ സീനത്തിനെ നിന്നിൽ കൂടി കാണുന്നുണ്ട്....
ഇക്ക എങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ അവിവേകം ആണെങ്കിൽ പൊറുക്കണം....
ഇക്ക എന്നോട് ചോദിച്ചില്ലെ മറ്റൊരു വിവാഹത്തെ കുറിച്ചു ചിന്ദിക്കാൻ.....
ഇപ്പോ ഞാൻ ചിന്തിക്കുന്നുണ്ട്....നിങ്ങളുടെ ഭാര്യയായി നിങ്ങളുടെ സീനത്തായി വരാൻ....
നിങ്ങൾക് എന്റെ മക്കളെ സ്വന്തമായി കരുതാനുള്ള മനസ്സ് ഉണ്ട്......
വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന് എന്നത് പോലെ ആണ് റൗഫിന്.....
അങ്ങോട്ട് പറയാനുള്ള വെപ്രാളം ഇങ്ങോട്ട് കിട്ടിയ ലോട്ടറി പോലെ ആയിരിന്നു.....
ആ വാകുകൾക് വേണ്ടി ആണ് ഞാൻ കാത്തിരുന്നത് യെന്ന് റൗഫ് മറുപടി പറഞ്ഞു....
ഇനി ഒന്നിക്കുന്നതിനു മുൻപ് ഒരു കടമ ഉണ്ട്....
ഡിവോഴ്സ് വാങ്ങണം......
അത് ഭർത്താവ് കൊടുത്തില്ലെങ്കിൽ ഒരു ഭാര്യക് ഭർത്താവിനെ ഡിവോഴ്സ് ചെയ്യാനും ഉള്ള അവകാശം ഇസ്‌ലാമിൽ ഉണ്ട്
അയാൾക്കു വേണ്ടതും ഡിവോഴ്സ് ആയതു കൊണ്ട് അതിന്റെ ആവശ്യമില്ല......
ഞങ്ങൾ രണ്ടു പേര് ജോലി റീസൈൻ ചെയ്തു നാട്ടിലേക് തിരിച്ചു.....
അവൾ അവളുടെ വീട്ടിലും ഞാൻ എന്റെ വീട്ടിലും....
എന്തോ ഭാഗ്യമാണ് സഫൂറ വേറെ വിവാഹം കഴിഞ്ഞു പോയിട്ടുണ്ട്......
ഇനി ആ വീട്ടിൽ ഇളയ രണ്ടു പെണ്കുട്ടികള് ഉണ്ട്....
പാവം അവർക് എന്നെ കാണുമ്പോൾ കരച്ചിൽ ആണ്....
ഷാഹി ഡിവോഴ്സിനുള്ള നടപടികൾ തുടങ്ങി....
ഉമ്മ പറഞ് മോനെ റൗഫ് കുഞ്ഞിനെ കാണാൻ പോലും പറ്റിയില്ലല്ലോ....
ഉമ്മയ്ക് കാണാൻ കൊതിയാവുന്നു....
സീനത്തിന്റ ഉമ്മയും ഇടക്ക് വന്നു സങ്കടം പറയുന്നുണ്ട്....
നി പോയി നമ്മളെ കുഞ്ഞിനെ കൊണ്ടു വാ...
ഇല്ല ഉമ്മ അതു പറ്റില്ല....
അവിടെ ഒരാൾ ആ കുഞ്ഞു ഉള്ളത് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്......
എന്നെ പ്രസവിച്ചതല്ലാതെ പോറ്റാൻ കഴിയാത്ത എന്റെ പെറ്റുമ.....
മറിയുമ്മ...
കല്യാണം കഴിഞ്ഞു 5 വർഷം ആയിട്ടും കുഞ്ഞിക്കാൽ കാണാത്ത എന്റെ പെങ്ങൾ സുലൈഖ .....
ഇല്ലായ്മകളിൽ ജീവിച്ചു വളരുന്ന നമ്മൾക് എന്തു കൊടുക്കാൻ പറ്റും.....
വേണ്ട ഉമ്മ അവൻ അവിടെ വളരട്ടെ നമ്മുക് ഇവിടെ നിന്ന് അവന്റെ ഒരോ വളർച്ചയും കാണാം.....
ഉമ്മയ്ക് വേണമെങ്കിൽ നമ്മുക് അങ്ങോട്ട് പോയി കുഞ്ഞിനെ കണ്ടു വരാം....
അങ്ങെനെ ഞാനും നബീസുമയും സീനത്തിന്റ ഉമ്മയും കൂടി മാളിയേക്കൽ തറവാട്ടിലേക്ക് പോയി കാണാൻ കണ്ണുകൾക് പോലും കാഴ്ച കുറഞ്ഞു പോയോ"
പച്ചപ്പുകൾ തിങ്ങി പൂക്കളും ,കായ്കനികളും നിറഞ്ഞ വലിയ മതിൽ കെട്ടുകൾക്കുള്ളിൽ പരന്നു കിടക്കുന്ന ആർഭാടങ്ങളുടെ അതി മനോഹരമായ കാഴ്ചകൾ ....
ഒരു നിമിഷം ഞാനെന്റെ കുട്ടിക്കാലം ഈ വീട്ടിൽ ആയിരുന്നെങ്കിൽ ഞാൻ ഇന്ന് ആരാവുമായിരുന്നു യെന്ന് ചിന്തിച്ചു.....
നല്ല തറവാട്ടിൽ ജനിച്ചത് കൊണ്ടോ അവരുടെ മക്കൾ ആയതു കൊണ്ടോ കാര്യമില്ല അതിനും ഒരു ഭാഗ്യം വേണം......
അത് അനുഭവിക്കാനുള്ള യോഗം....
നിനക്കു വിധിക്കപ്പെടാത്ത ഒന്നാണ് നി കഴിക്കാൻ പോകുന്നതെങ്കിൽ പോലും അത് നിന്റെ രണ്ടു ചുണ്ടുകൾക്കിടയിൽ നിന്നും നഷ്ട്ടപ്പെട്ടു പോകുമെന്ന വചനം ഞാൻ ഒരു വേള സ്മരിച്ചു പോയി.....
ഒന്നുമില്ലാതിരിന്ന കുടുംബം കൂട്ടി മുട്ടിക്കാൻ കഷ്ടപ്പെടുന്ന ദരിദ്രനായ പ്രവാസിയുടെ മകനായി ജനിച്ചവൻ.....
മീൻ കച്ചവടം ചെയ്തു അന്നന്നത്തെ ചിലവിനുള്ളത്‌ സമാഹരിച്ചു നീങ്ങുന്ന കൊയ്യക്കാടെ മകളുടെ വയറ്റിൽ ജന്മം കൊണ്ട ആ കുഞ്ഞു ഇന്ന് ആ നാട്ടിലെ സമ്പന്നരിൽ വെച് സമ്പന്നരായി അറിയപ്പെടുന്ന മാളിയേക്കൽ തറവാട്ടിൽ കഴിയുന്നു......
എന്തൊരു അത്ഭുതമാണ്....
വിധിക്കപെട്ടവനെ തടഞ്ഞു നിർത്താൻ ആവില്ല എന്ന മഹത് വചനം എത്ര സത്യം.....
മനുഷ്യൻ എല്ലാ അവസ്തകളിലും അവന്റെ ചിന്തകൾ മാറികൊണ്ടേ ഇരിക്കും...
ഒരു ആയുസ്സ് കൊണ്ട് നേടിയെടുത്ത നന്മകൾ വികൃതമാക്കാൻ ഒരു നിമിഷത്തെ തെറ്റ് മതി.....
മാളിയേക്കൽ വീട് അതൊരു സ്വപ്നം പോലെ ആയിരിന്നു റഉഫിനു....
ജീവിതത്തിലെ ഇരുപത്തി അഞ്ച് വർഷങ്ങൾ ദുരിതവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിൽ നിന്നുമാണ് ആ വീട്ടിലേക് എത്തുന്നത്....
വീട്ടിലെ ആഡംബര സുഗസൗകര്യങ്ങൾ റൗഫിന് തൊട്ടും ആലോസരപ്പെടുത്തിയതെ ഇല്ല.....
എവിടെ എന്റെ മകൻ സുൾഫിക്കർ...
അവൻ ഇവിടെയില്ല ഉമ്മയുടെ കൂടെ നമ്മുടെ മറ്റൊരു ഫ്‌ളാറ്റിലാണ് താമസം......
റൗഫ് നി പോകുമ്പോൾ ഉമ്മയോട് ഒന്നും പറയരുത്....
ഉമ്മയുടെ മനസ്സിൽ നി ഇന്നും ആ ഒരു വയസ്സുള്ള സുൽഫി ആണ്.....
അതുകൊണ്ട് തന്നെ ഉമ്മയുടെ കണ്ണിൽ നിന്റെ മകനാണ് ഉമ്മയ്ക് ഇന്നും ഉമ്മയുടെ മകൻ സുൾഫിക്കർ....
ഇനിയും മാസങ്ങൾ എടുകും ഉമ്മയ്ക് കുറച്ചെങ്കിലും മാറ്റം സംഭവിക്കാൻ അതുവരെ നി റൗഫ് ആയി ജീവിക്ക്....
നിന്റെ പേരിൽ ഉള്ള ഒരുപാട് ബിസ്സിനെസ്സുകൾ നോക്കി നി ഇവിടെ തന്നെ ജീവിക്ക്......
സുലൈകയുടെ വാക്കുകളിൽ ഞാൻ മതിമറന്ന് പോയി......
ഞാൻ ഇന്ന് പണവും പ്രതാപവും ഉള്ളവൻ ആണ്.....
ഞാൻ എന്റെ മകനെ കാണാൻ ആ വീട്ടിലേക്ക് പോയി.....
ഉമ്മ ഉറങ്ങുന്ന സമയത്തു മാത്രമേ കുഞ്ഞിനെ എടുക്കാൻ പറ്റുള്ളൂ......
ഞങ്ങൾ അങ്ങെനെ ആ ഫ്‌ളാറ്റ്‌ ലക്ഷ്യമാക്കി യാത്രയായി.....
അവിടെത്തെ ഫ്‌ലാറ്റ്....
കളികോപ്പുകൾ കൊണ്ട് കാലുകൾ വെക്കാൻ പോലും സ്ഥലമില്ല.....
ഞങ്ങൾ പതിയെ മുകളിൽ കയറി .....
മുത്തായ മോനല്ലേ...
സുൾഫിക്കർ മോനല്ലേ...
ഉമ്മാന്റെ കനിയല്ലേ...
കരളിന്റെ കുളിരല്ലേ.....
കുഞ്ഞിനെ മടിയിൽ ഇരുത്തികൊണ്ട് ഉമ്മ പാട്ടു പാടി കളിപ്പിക്കുകയാണ്....
ഞാൻ അനുഭവിക്കേണ്ട മാതൃ സ്നേഹം അനുഭവിക്കാൻ യോഗാമില്ലാതെ ഇന്നത് എന്റെ മകൻ അനുഭവിക്കുന്നു.....
ഒന്നു ചീഞ്ഞാൽ മാത്രമേ മറ്റൊന്നിനു വളം ആകുള്ളൂ യെന്ന് പറഞ്ഞത് പോലെ ആണ് കാര്യം ....
എന്റെ മോൻ ജനിച്ചത് എന്റെ പ്രിയപ്പെട്ട തിനെ എന്നിൽ നിന്നും അകറ്റി കൊണ്ടാണ്....
ഇന്ന് അവൻ വളരുന്നത് എനിക് അവകാശപ്പെട്ടതിനെ പുനർജീവിതത്തിലേക്ക് കൊണ്ടു വന്നു കൊണ്ടാണ്
ഉമ്മ ചോദിച്ചു ആരാണ് നിങ്ങളൊക്കെ.....
ഉമ്മ ഞങ്ങളൊക്കെ ഉമ്മാന്റെ മോനെ കാണാൻ വന്നവരാണ് ഉമ്മയ്ക്ക് മോനെ കിട്ടി യെന്ന് പറഞ്ഞതു കേട്ട്....
അങ്ങെനെ മറിയുമ്മ കുഞ്ഞിനെ എന്റെ നബീസുമ്മന്റെ കയ്യിൽ കൊടുത്തു പറഞ്ഞു നോക്കിക്കോളൂ എന്റെ സുൽഫി മോനെ......
അവർ അങ്ങെനെ കണ്ണു നിറയെ കണ്ടു തിരിച്ചു ഞങ്ങൾ ആ ആഡംബര വീട്ടിലേക്ക് പോയി.....
സീനത്തിന്റ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ട്....
ആറ്റു നോറ്റു കിട്ടിയ മോൻ .....
മോളെ ജീവിതം കൊടുത്തു കിട്ടിയ മോൻ ആ കുഞ്ഞിന്റെ കൂടെ ഒന്നിച്ചു കഴിയാനുള്ള ഒരു ഭാഗ്യം ഇല്ല.....
ഞാൻ ഉമ്മയെ ഓരോന്നും പറഞ്ഞു സമാധാനിപ്പിച്ചു....
ഒരു ദിവസം ആ വീട്ടിൽ അവരെയും കൊണ്ട് താമസിച്ചു.....
എനിക്കുള്ള ഓരോ അവകാശങ്ങളുടെയും രേഖകൾ അവളെനിക് തന്നു......
ഇന്ന് ഞാൻ സമ്പന്നൻ ആർക്കും എന്നെ വെല്ലാൻ കഴിയില്ല....
നാട്ടിലെ അബ്ബാസ് ഹാജിയെക്കാൾ ഏറെ.....
ഞാൻ ഉമ്മയെയും സീനത്തിന്റ ഉമ്മയെയും വീട്ടിൽ കൊണ്ടു വിടാൻ യാത്രയായി............


നാലു വർഷങ്ങൾക്ക് ശേഷമുള്ള ഒരു പകൽ

മോളെ ഉമ്മ ഹോസ്പിറ്റലിൽ പോയി വരാം എന്ന് പറഞ്ഞാണ് ഷാഹിന വീട്ടിൽ നിന്നും ഇറങ്ങിയത്.....!
ഷാഹിന അങ്ങെനെ ഹോസ്പിറ്റലിൽ ഇരിക്കുന്ന സമയം സ്ട്രക്ച്ചറിൽ ഒരാളെ കിടത്തി കൊണ്ടു വരുന്നുണ്ട്.....
സാധാരണ ആരാണ് എന്താണ് പറ്റിയത് എന്നറിയാൻ നോക്കിയതാണ്.....
എന്റെ അല്ലാഹ്......
ഇത് എന്റെ റൗഫ് ഇക്ക അല്ലെ ഇതെന്ത് പറ്റിയതാണ്.....!
താടി ഒക്കെ വച്ചു 
കീറി മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ടു......
ചോരയിൽ ഒലിക്കുന്ന റൗഫ് .......
ഷാഹി ആ കോലത്തിൽ അവനെ കണ്ടതും തല കറങ്ങി വീണു......
ആരൊക്കെയോ ചേർന്നു അവളെ എഴുനേല്പിച്ചു ഇരുത്തി ......
അവൾ ചോദിച്ചു....
നിങ്ങൾക്ക് എവിടെന്നാണ് ഇവരെ കിട്ടിയത് ഇദ്ദേഹത്തിന്റെ കൂടെ ആരുമില്ലേ....
എന്താ പെങ്ങളെ നിങ്ങൾക് ഇയാളെ അറിയുമോ......
ഹ അറിയാം എനിക് വേണ്ടപ്പെട്ട ഒരാൾ ആയിരിന്നു.......😢😢😢
😢
ഷാഹിനയുടെ ചോദ്യവും ആകാംക്ഷയും കണ്ടു കൊണ്ടു വന്നവരിൽ ഒരാൾ പറഞ്ഞു....
ഇയാൾ ആരാണെന്ന് അറിയില്ല....
എന്നാൽ ഇയാൾ എന്നും ഞങ്ങളുടെ ടൗണിലെ കടയിലെ ഉമ്മറപടിയിൽ ആയിരിക്കും ഉണ്ടാവുക....
ഇദ്ദേഹത്തെ ആരും തിരക്കി വരാർ ഇല്ല....
എന്നും ഒരു സീനത്തു എന്ന വാക്കുകൾ മാത്രമാണ് ഇയാൾ ഉരവിടുന്നത്‌.....
ആരാണെന്നോ എന്താണെന്നോ ഞങ്ങൾക് അറിയില്ല...
ഇന്ന് ടൗണിലെ ഒരു വണ്ടി അറിയാതെ ഒന്നു മുട്ടി പോയതാണ്.....
പ്രാന്തൻ ആയാലും അയാൾ ഒരു മനുഷ്യനല്ലേ അതാണ് ഞങ്ങൾ അയാളെ ഇവിടെ കൊണ്ടു വന്നത്......
ഷാഹിനയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.....
അതുകണ്ട് അയാൾ ചോദിച്ചു ഏയ് ഇനി നിങ്ങൾ ആണോ അയാൾ ഉരുവിടുന്ന ആ സീനത്ത്....
മറുപടി ഒന്നും ഷാഹി പറഞ്ഞതെ ഇല്ല....
റൗഫ് ഇക്കയ്ക്ക് എന്നെ മനസ്സിലാവുമോ.....
അവർക് എന്തായിരിക്കും പറ്റിയത്.....
മനസ്സ് ആകെ വിറങ്ങലിച്ചു നിക്കുകയാണ്.....
വീട്ടിൽ മക്കളെ അപ്പുറത്തെ താത്തനെ ഏല്പിച്ചാണ് വന്നത്....
ഇക്കയ്ക്ക് മരുന്നു കൊടുക്കാനുണ്ട്...
വീട്ടിൽ പോവാതെ നിവൃത്തിയില്ല.....
പക്ഷെ ഞാൻ പോയാൽ റൗഫ് ഇക്ക.....
തിരിച്ചു വന്നാൽ ഇവിടെ കാണാൻ സാധിച്ചില്ലെങ്കിലോ.....
എന്തു ചെയ്യും .........
കൊണ്ടു വന്നവരോട് തന്നെ ചോദിച്ചു ....
നിങ്ങൾ ഇന്ന് തന്നെ ഇദ്ദേഹത്തെ ഇവിടുന്ന് കൊണ്ടു പോകുമോ???
ഇല്ല......
അങ്ങെനെ ഞാൻ പേഴ്സിൽ നിന്നും കുറച്ചു ക്യാഷ്‌കൾ എടുത്തു അയാൾക്കു കൊടുത്തു പറഞ്ഞു.....
ഏട്ട നിങ്ങൾ ഒന്നു ഇയാൾക്കു നല്ലൊരു വസ്ത്രം വാങ്ങി കൊടുക്കണം....ആ മുടിയും താടിയും ഒക്കെ വെട്ടി വൃത്തിയാക്കി തരുമോ....
ഞാൻ നാളെ വന്നു കൂട്ടി കൊണ്ടു പോയ്‌കൊളം...
ഇപ്പോൾ എന്റെ വീട്ടിൽ മക്കൾ തനിച്ചാണ്....
എന്റെ ഭർത്താവിന് മരുന്നുകൾ കൊടുക്കേണ്ട സമയവും ആയി.....
എന്റെ വാക്കുകളിലെ ദയനീയ അവസ്‌ഥ മനസ്സിലാക്കി അയാൾ ആ യെന്ന് സമ്മതം മൂളി....
അയാളെ ഏൽപ്പിച്ചു നാളെ വരാം എന്ന് പറഞ്ഞു ശാഹി വീട്ടിലേക് യാത്രയായി....
ബസ്സിലെ മയക്കത്തിനിടയിൽ കഴിഞ്ഞു പോയ ചില ഓർമകൾ എന്നെ വേട്ടയാടി.....
ഹലോ ഷാഹി.....
ഞാൻ ഉമ്മമാരെ കൂട്ടി സുല്ഫിയെ കാണാൻ പോവുകയ.....
ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം ഇന്ഷാല്ലാഹ് അപ്പോഴേക്കും ഡിവോഴ്സിന്റെ കാര്യങ്ങളൊക്കെ നി ചെയ്യ്....
നല്ല സ്നേഹത്തോടെയുള്ള വാക്,എന്നെ ഒരുപാട് സ്വപ്നങ്ങളും പ്രദീക്ഷകളും കാണാൻ പ്രേരിപ്പിച്ച വാക്ക്....
എന്റെ കഴിഞ്ഞ 7 വർഷ കാലത്തെ ദാമ്പത്യത്തിൽ ഞാൻ ഇന്ന് വരെ കാണാത്ത പരിചരണം,സൂക്ഷ്മത,സംരക്ഷണം....അതൊക്കെ കണ്ടു ഞാൻ ആ സ്വപ്നത്തിൽ ആണ്....
എങ്ങെനെയും ഡിവോഴ്സ് വാങ്ങി മക്കളെയും കൊണ്ട് അവന് അരികിൽ പോവണം......
അതാണ് എന്റെ ലക്ഷ്യം......
ദുബായിൽ നിന്നും ഞാൻ വന്നത് അതിനായിരുന്നു ലക്ഷ്യമിട്ടതു ശ്രമിച്ചു കൊണ്ടിരുന്നതും.....
നഷ്ടപരിഹാര തുകയിൽ ഉടക്കിയ ഞങ്ങളുടെ ഡിവോഴ്സ് കുറച്ചു കൂടെ നീണ്ടു....
ഞങ്ങൾ ആദ്യം ഒരു ധാരണയിൽ എത്തിയാൽ മാത്രേ കോടതിയിലേക് പോവാൻ പറ്റുള്ളൂ.....
ഇനിയും നീട്ടി കൊണ്ട് പോവാൻ പറ്റില്ല എനിക് റൗഫ് ന്റെ കൂടെ ജീവിക്കണം നഷ്ടപരിഹാര തുക ഞാൻ വേണ്ടെന്ന് വച്ചു....
റൗഫ് പോകുന്നത് വലിയ സമ്പത്തുള്ള വീട്ടിലാണ് അവിടെ എനിക് സുഗം ആയിരിക്കും പിന്നെ എന്തിനു നഷ്ട പരിഹാരം ഓരോന്നും അങ്ങെനെ കണക്ക് കൂട്ടി വെച്ചു
അടുത്തത് വീടിന്റെ കാര്യം ആയിരിന്നു.....
അതിലും ഞാൻ വിട്ടു വീഴ്ച്ച ചെയ്തു.....
എനിക് അവകാശം വേണ്ട വീട് എപ്പോ വിൽകേണ്ടി വന്നാലും ഇല്ലെങ്കിലും നേർ പാതി അവകാശം മക്കൾക്ക്......
അതായിരുന്നു ഞങ്ങളുടെ കരാർ......
ഇനി ആദ്യം പോയി വക്കീലിനെ കാണണം നോട്ടീസ് അയക്കണം.....
ഞാൻ റൗഫിന് വിളിച്ചു....
ഇക്ക കാര്യങ്ങൾ ഏതാണ്ട് തീരുമാനം ആയി.....
ഞാൻ വക്കീലിനെ കാണാൻ പോവുകയാണ്.....
ഇക്കയ്ക്ക് എതിർപൊന്നും ഇല്ലല്ലോ.....
അതെന്താ മോളെ നി അങ്ങെനെ ചോദിക്കുന്നെ....
ഞാൻ എന്നെങ്കും നിന്നോട് ആ രീതിയിൽ പെരുമാറിയിട്ടുണ്ടോ??
നിനക്കു എന്നെ വിശ്വാസമില്ലേ.....??
ദാമ്പത്യത്തിൽ പ്രധാനം വിശ്വാസമാണ് മുത്തേ....
അങ്ങെനെ അല്ല ഇക്ക പിന്നീട് നിങ്ങൾക് ഞാനും എന്റെ രണ്ടു പെണ്ണ് മക്കളും ഭാധ്യദ ആവരുത്....
എന്റെ കയ്യിൽ ഒന്നുമില്ല ഉള്ളത് ഒക്കെ ഞാൻ നിങ്ങൾക് വേണ്ടി ഒഴിവാക്കുകയാണ്....
എന്റെ മോള് ഒരു കാര്യത്തിനും പേടിക്കേണ്ട നിന്റെ രണ്ടു മക്കൾ എന്റേതാണ്....
നിനക്കു ഒരിക്കലും കണ്ണുനീർ പൊഴിക്കേണ്ടി വരില്ല....
എത്ര നല്ല കരുതലുള്ള വാക്കുകൾ....
എല്ലാം നഷ്ട്ടപെട്ട ഒരു പെണ്ണിന് മറ്റൊരു ഭാഗത്തേക് ജീവിതം സമർപ്പിക്കാൻ ഇതിൽ കൂടുതൽ എന്തായിരുന്നു വേണ്ടത്....
മനുഷ്യരുടെ മനസ്സ് അതങ്ങെനെ ആണ് ...
നിമിഷ നേരം കൊണ്ട് അതെങ്ങോട്ട് വേണമെങ്കിലും ചായാം....
ഞാൻ റൗഫിനോടുള്ള വിശ്വാസം പുലർത്തി വക്കീൽ നോട്ടീസ് അയച്ചു....
അടുത്ത ദിവസം തന്നെ വക്കീൽ ഓഫീസിലേക്ക് ഞങ്ങളെ വിളിച്ചു വരുത്തി.....എല്ലാം കാര്യങ്ങളും ചോദിച്ചു അറിഞ്ഞു അവർ എഗ്രിമെന്റ് സൈൻ ചെയ്തു കോടതിയിലേക് നോട്ടീസ് കൈമാറി...
കുട്ടികളെ എനിക്കും സമ്പാദ്യം അയാൾക്കും.....
ഇനി ഞാൻ ഡിവോഴ്സ് കിട്ടുന്നത് വരെ എവിടെ പോകും....
സ്വന്തം വീട്ടിലേക്ക് പോയി....
ഉപ്പയുടെ അധ്വാനം കൊണ്ട് ഉണ്ടാക്കിയതെല്ലാം മറ്റൊരാൾക്കു വേണ്ടി നഷ്ടപ്പെടുത്തിയത്തിൽ ഞാൻ കേട്ട പഴിവാകുകൾ ...
എനിക് മക്കളെയും കൊണ്ട് അവിടെന്നു പോരേണ്ടി വന്നു....
അവസാനമായി കയ്യിൽ ഉണ്ടായിരുന്ന കൈവളയും വിറ്റു കുറച്ചു മാസത്തേക്ക് ഞാനും മക്കളും താമസം മാറി....
അപ്പോഴക്കെ ഞാൻ റൗഫിനോട് സംസാരിക്കാർ ഉണ്ടായിരുന്നു.....
അതിനിടയിൽ ഇക്കയും ജുമൈലയും കൂടി ഞങ്ങളുടെ വീട് വിറ്റു....
മക്കളുടെ ഓഹരി അവർ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തു.....
ബാക്കിയുള്ള പണം അതവൾ കൈക്കലാക്കി....
പാവം എന്റെ ഇക്ക പെണ്ണിന്റെ ശരീരത്തിൽ മയങ്ങി ഓരോ വിഡ്ഢിത്തരവും കാട്ടികൂട്ടി....
അതല്ലെങ്കിലും അങ്ങെനെയാണ് ചില ആണുങ്ങൾ....
സ്വന്തം പൂന്തോട്ടത്തിലെ പൂവ് എത്ര സുന്ദരമാണെങ്കിലും തൊട്ടടുത്ത തോട്ടത്തിലെ വാടിയ പൂവിനോടും ഇതൾ കൊഴിഞ്ഞ പൂവിനോടുമാണ് അവർക് ഇഷ്ട്ടം......
ഞാൻ അതൊന്നും ഇനി ശ്രദ്ധിക്കാൻ പോകുന്നില്ല എന്ന് തീരുമാനിച്ചത് കൊണ്ട് അവരുടെ കാര്യങ്ങളിൽ ഇടപെട്ടതും ഇല്ല......
കോടതി നോട്ടീസ് കിട്ടി അടുത്ത ദിവസം ഞങ്ങൾ കോടതിയിൽ ഹാജർ ആയി.....
രണ്ടു പേരെയും മൂന്നു കൗണ്സിലിംഗിന് ഉത്തരവിട്ടു......
അതു മൂന്നും കഴിയുന്നത് വരെ ഞങ്ങൾ ഞങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു......
വേണ്ട വേണ്ട....
എനിക് സുന്ദരമായ ജീവിതം റൗഫിന്റെ കൂടെ ഉണ്ട് അതാണ് എന്റെ സ്വപ്നം.....
ബാധ്യതകളോ ചിന്തകളോ ഇല്ലാതെ ആസ്വാദനം കിട്ടുന്ന ഇക്ക.......
പിന്നെ എന്തിനു വേണമെന്ന് വെക്കണം.....
കോടതി വീണ്ടും കൂടി.....
ഞങ്ങളുടെ തീരുമാനം ചോദിച്ചു....
സാറേ എനിക് വേണ്ട എത്രയും പെട്ടെന്ന് ഡിവോഴ്സ് തരണം.....
കോടതി വീണ്ടും ഞങ്ങൾക് മുൻപിൽ മറ്റൊരു നിബന്ധന വെച്ചു മൂന്നു മാസമുള്ള ജീവിതം കോടതിയുടെ മേൽനോട്ടത്തിൽ.....
എട്ട് വർഷം ജീവിച്ചു മടുത്ത എനിക് മൂന്നു മാസം വളരെ ദൂരമായി തോന്നിയില്ല.....
എന്നാൽ ആ മൂന്നു മാസം അതാണ് ഞങ്ങളുടെ ലൈഫിൽ വന്ന ഏറ്റവും വലിയ മാറ്റത്തിന്റെ തുടക്കം !
ഞങ്ങൾ അവിടുന്ന് പോകുമ്പോൾ ഉറപ്പിച്ചതാണ് ഇനി എന്തു വന്നാലും മൂന്നുമാസം അതിൽ കൂടുതൽ ഇല്ല എന്നു.....
വീട്ടിൽ എത്തിയ ഞാൻ സന്തോഷത്തിൽ ആണ്
 ഇനി കഷ്ടിച്ചു മൂന്നുമാസം നിന്നാൽ മതി ഡിവോഴ്സ് കിട്ടും...
അപ്പോഴേക്കും റൗഫിന് അവിടെത്തെ എല്ലാ കാര്യങ്ങളും പഠിക്കാൻ പറ്റും....
ഞാൻ ഈ വിവരം അറിയിക്കാൻ വേണ്ടി വിളിച്ചതാണ്......
പക്ഷെ കിട്ടിയില്ല....
സ്വിച്ച് ഓഫ്.....
ചിലപ്പോ തിരക്കിൽ ആയിരിക്കും പിന്നെ തിരിച്ചു വിളിക്കും ആയിരിക്കും....
അന്നത്തെ ദിവസം കഴിഞ്ഞു വിളി വന്നതെ ഇല്ല....
വിളിച്ചു നോക്കി സ്വിച്ച് ഓഫ് തന്നെ.... 
ചിലപ്പോ ഫോൺ കേടായി കാണും ഒരാഴ്ച്ച കഴിഞ്ഞു ....
വിവരമില്ല.....
എന്തു പറ്റി റൗഫിന്....
ഇങ്ങെനെ ഒന്നും ആയിരുന്നില്ലല്ലോ......
റൗഫിന്റെ കല്യാണത്തിന് പോയത് കൊണ്ട് അവന്റെ വീട് അറിയാം ഞാൻ അവിടെ പോയി അന്ന്യോഷിച്ചു......
അവർക്കും അറിയില്ല വിളിച്ചിട്ട് മാസങ്ങളായി പോലും.... 
അവനെ തിരക്കി പോവേണ്ടന്നും എന്റെ ഭാഗ്യങ്ങൾ നിങ്ങൾ ആണ് നഷ്ടപ്പെടുത്തിയതെന്നും പറഞ് ആണ് ഉമ്മയോട് അവസാനമായി ഫോൺ വെച്ചത്.....
എന്താണ് റൗഫിന് പറ്റിയത്.....
ഉമ്മയോട് അഡ്രെസ് തിരക്കി ഞാൻ അവനെ തിരക്കി പോയി....
അവിടെ എത്തിയ ഞാൻ അവനെ കണ്ടു അമ്പരന്നു.....
പണ്ടത്തെ റൗഫ് അല്ല ആകെ മാറിയിട്ടുണ്ട് മുടിയും വേഷവും....
മൊത്തം ആകെ ഫ്രീക് ലുക്ക്....
കണ്ടാൽ ഒരു ചെറിയ പ്രായം മാത്രേ തോന്നുള്ളൂ.....
വലിയ വണ്ടി ,
നിറയെ പരിചാരകർ.....
സമ്പത്ത് മനുഷ്യന്റെ പ്രകൃതിയെ തന്നെ ഇത്രയധികം മാറ്റം വരുമെന്ന് അന്ന് ഞാൻ മനസ്സിലാക്കി.....
ഞാൻ ഏറെ സന്തോഷിച്ചു.....
എന്റെ റൗഫ്.....
അവൻ വലിയ ആളായി.....
എന്നെ അവൻ ഇനി പളുങ്ക് പോലെ സുരക്ഷിതയായി സംരക്ഷിക്കും.....
ഞാൻ റൗഫിന് അരികിൽ എത്തി....
എന്താ ,ആരാ, എന്തുവേണം വ്യത്യസ്തമായ മൂന്ന് ചോദ്യങ്ങൾ ഞാൻ ഞെട്ടി തരിച്ചു....
റൗഫ് ഇത് ഷാഹിന....
നി മറന്നോ...?
ഓർക്കാൻ മാത്രം നമ്മൾ തമ്മിൽ എന്ത് ബന്ധം .....???
അപ്പോ നി അല്ലെ പറഞ്ഞത് എന്നെ സംരക്ഷിച്ചോളാം എന്ന്....?
എന്ന്, എപ്പോ നിനക്കു ഒന്നു ചിന്തിച്ചൂടെ....
അന്നത്തെ റൗഫ് അല്ല ഇത് മാളിയേക്കൽ വീടിന്റെ അവകാശി ആണ് ഞാൻ....
നിന്നെ പോലൊരു പെണ്ണിനെ കെട്ടിയാൽ എന്റെ അഭിമാനം ,നിലനിൽപ്പ്....
എല്ലാം പോകും എനിക്ക് പറ്റില്ല....
നിനക്കു വേണമെങ്കിൽ ഈ വീട്ടിലെ ജോലി കാരിയായി നിൽക്കാം നല്ല സാലറിയും തരാം......
അന്ന് വരെ ഞാൻ പടുത്തുയർത്തിയ സ്വപ്നങ്ങൾ,അവനോടുള്ള ,വിശ്വാസം തകർന്നു പോയി.....
അന്ന് അവൻ നല്ലൊരു മനുഷ്യൻ ആയതു കൊണ്ട് എന്റെ ശരീരവും ആവിശ്യപ്പെട്ടില്ല മറിച്ചായിരുന്നെങ്കിൽ അവനോടുള്ള വിശ്വാസത്തിലും ഇഷ്ടത്തിലും ഞാൻ എല്ലാം കൊടുക്കുമായിരുന്നു....
എന്റെ വിശ്വാസം തകർന്നതറിഞ്ഞു കണ്ണുകൾ ആ മുറ്റത്തു കണ്ണുനീർ പൊഴിച്ചു....
എന്റെ കണ്ണുനീർ അവനെ പിന്തുടരട്ടെ യെന്ന് ഞാനും ശപിച്ചു.......
കരയുന്നത് കണ്ടു പരിചാരകരെ കൊണ്ട് എന്നെ വെളിയിലാക്കി പുറം വാതിൽ അടച്ചു....
ഇനി എനിക്കെന്തുണ്ട്....
എന്റെ അവകാശങ്ങൾ അവനു വേണ്ടി നഷ്ടപ്പെടുത്തി.....
ദുബായിലെ ജോലി അതും പോയി.....
പേരിനൊരു ഭർത്താവ് അതും മൂന്നു മാസങ്ങൾ കഴിഞ്ഞാല് പോവും ഞാൻ വേണമെന്ന് പറഞ്ഞാലും കാര്യമില്ല ....
കോടതി നിയമങ്ങൾ ഒക്കെ അവസാനിച്ചു...
ഇനി ആ മൂന്നു മാസം എന്റെ ഇക്കയുടെ മനസ്സും കൂടി മാറാതെ ആ ജീവിതം തുറന്നു കിട്ടില്ല....
ഒക്കെ നഷ്ടമായി......
ഞാൻ കരഞ്ഞു അവശയായി വീട്ടിലേക് പോയി.....
വീട്ടിൽ എത്തിയപ്പോഴാണ് ആ കാഴ്ച്ച കണ്ടത്....
മക്കളടെ ഉപ്പയുടെ കാൽ പ്ലാസ്റ്റർ ഇട്ടു കിടക്കുന്നത്....
ഞാൻ ചോദിച്ചു എന്താ പറ്റിയെ ഒരു അക്‌സിഡന്റയതാണ്....
പിന്നെ എന്തേ ഇവിടെ വന്നു....
വീട്ടിൽ പോവാതിരിന്നെ.....
വീട്ടിൽ ആണ് പോയത്....
പക്ഷെ ഈ അവസ്ഥയിൽ എന്നെ നോക്കാൻ പറ്റില്ലെന്ന് ജുമൈല പറഞ്ഞു....
ഉമ്മയ്ക് വയസായില്ലേ.....
ഇനി ആരുണ്ട് എനിക് ....
നി അല്ലാതെ ഷാഹിന....
എല്ലാം എന്റെ തെറ്റാണ് എനിക് നി പൊറുക്കണം നമ്മുക് പിരിയേണ്ട ജീവിക്കണം..

ഹലോ .....ഏയ്..... സ്ഥലം എത്തി ഇറങ്ങേണ്ടേ......?
ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു..
കഴിഞ്ഞു പോയ കാര്യങ്ങൾ ഓർമ്മപ്പെടുത്തിയ ഉറക്കം എന്നെ വല്ലാതെ വേദനിപ്പിച്ചു
ബസ്സിൽ നിന്നും ഇറങ്ങിയ ഞാൻ നേരെ വീട്ടിൽ എത്തി.....
ഇക്ക ഇന്നും കിടപ്പിലാണ്....
ഷുഗറിന്റെ അസുഗം കൂടി ഉണ്ടായിരുന്നത് കൊണ്ട് കാലുകൾ കുറച്ചു കുറച്ചായി വെട്ടി മുറികേണ്ടി വന്നു....
ഇന്ന് എന്റെ മക്കളുടെ ഉപ്പയ്ക് ഒരു കയ്യ് സഹായം ഇല്ലാതെ ജീവിക്കാൻ പറ്റില്ല....
ഞാൻ ജോലി ചെയ്താണ് ഇക്കയെയും മക്കളെയും നോക്കുന്നത്.....
അല്ലെങ്കിലും പെണ്ണ് അങ്ങേനെയാണ്.....
ഭൂമിയോളം ചവിട്ടി താഴ്ത്തിയാലും അവൾ വീണ്ടും ഉയർന്നു നിൽക്കും അവർക്ക് തണലേകാൻ
ഞാൻ ക്ഷമിച്ചത് എനിക്കൊരു ജീവിതം കിട്ടാൻ വേണ്ടിയോ തുണക്കോ വേണ്ടി ആയിരിന്നില്ല ...
എന്റെ മക്കളുടെ വാപ്പ തെറ്റ് തിരുത്തി വന്നാൽ അതിനേക്കാൾ വലിയ സൗഭാഗ്യം എനിക് വേറെ ഇല്ല എന്ന് കരുതി ആണ് !
ഭർത്താവിന് എന്നും തുണ അത് ഭാര്യ തന്നെയാണ്...
എത്ര അധപതിച്ചവൻ ആയാലും അവനോടപ്പം നിൽക്കുന്നത് പുണ്യമാണ്....!
 ഞാൻ ഇന്ന് റൗഫിനെ കണ്ടു ഇക്ക.....
കണ്ടാൽ സഹിക്കാൻ പറ്റില്ല.....
ആരാരും തുണയില്ലതെ ഭ്രാന്തനെ പോലെ അലയുകയാണ്....
അവൻ എന്നെ കൊറേ സഹായിച്ചിട്ടുണ്ട്....
അതുപോലെ എന്നെ വഞ്ചിച്ചിട്ടും ഉണ്ട്.....
പക്ഷെ ഇന്ന് ഈ അവസ്ഥയിൽ അവൻ ചെയ്തതിനു പകരം വീട്ടാൻ എനിക്കാവില്ല അവനെ സഹായിക്കണം ,എന്താണ് പറ്റിയതെന്ന് അറിയണം.....
അവന്റെ മോൻ എവിടെ സമ്പത്ത് എല്ലാം എന്തു ചെയ്തു......
ഇക്ക ഞാൻ അവനെ ഇവിടെ കൂട്ടി കൊണ്ടു വരികയാണ്......
അവനെ കുറച്ചു ദിവസം ഇവിടെ നിർത്തണം എല്ലാം അറിയണം ,അവനെ സഹായിക്കാൻ പറ്റുമെങ്കിൽ സാഹയിക്കണം......!
അങ്ങെനെ രാവിലെ തന്നെ ഞാൻ ഹോസ്പിറ്റലിൽ പോയി....
റൗഫ് നു ആ പഴയ രൂപം വന്നിട്ടുണ്ട് അൽഹംദുലില്ലാഹ്
.....
അവൻ എന്നെ കണ്ടിട്ടില്ല....
ഞാൻ മുന്നിൽ ചെന്നാൽ എന്നെ തിരിച്ചറിയുമോ ??അതോ അന്നത്തെ പോലെ ആരാ എന്താ യെന്ന് ചോദിക്കുമോ???
എന്ത് വന്നാലും അവനെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ടു വരണം.....!
അവന്റെ നഷ്ടങ്ങൾ ഓരോന്നായി തിരിച്ചെടുക്കണം....!
അതിനു എനിക് സാധിക്കുമോ???? അതായിരുന്നു എനിക് മുൻപിലെ പ്രധാന വെല്ലുവിളി.....
ഞാൻ അവന്റെ അരികിൽ ചെന്നതും അവൻ എന്നെ മനസ്സിലായി....
എന്റെ കാൽക്കൽ വീണു കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു.....
ഞാൻ അവനെ പിടിച്ചു എഴുനേല്പിച്ചു....
എന്ത് റൗഫ് ഇക്ക ഇത്....
ഷാഹി......
അൽഹംദുലില്ലാഹ് ആ വിളി മറന്നിട്ടില്ല...
ഷാഹി ഞാൻ നിന്നോട് തെറ്റ് ചെയ്തു.....
നിന്റെ സ്നേഹം ഇഷ്ട്ടം എല്ലാം ഞാൻ തട്ടികളഞ്ഞു....
നിന്റെ സ്വപ്നങ്ങൾ തട്ടി തകർത്തു നിന്റെ ജീവിത വഴി ഓരോന്നായി മുടക്കി...
എനിക് അതിനു കിട്ടിയ ശിക്ഷയാണ് എനിക് പൊറുത്തു തരൂ....ഷാഹി....
അവൻ പൊട്ടി കരയുവാൻ തുടങ്ങി....
ഇക്ക കരയല്ലേ വാ നമ്മുക് വീട്ടിൽ പോകാം അവിടെ പോയി സംസാരിക്കാം....
ഇല്ല ഞാൻ വരുന്നില്ല നി എന്നോട് ക്ഷമിച്ചു പറയാതെ... 
ഇക്ക ഞാൻ ക്ഷമിച്ചത് കൊണ്ടല്ലേ വീട്ടിലേക് വിളിക്കുന്നത്...
അങ്ങെനെ ഞങ്ങൾ വീട്ടിലേക് പോയി..
പോകുന്ന വഴിയിൽ അവൻ എന്നോട് പലതും ചോദിച്ചു ഒന്നിനും വ്യക്തമായ ഉത്തരം ഞാൻ കൊടുത്തില്ല.....
സ്നേഹം അതൊരിക്കലും പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല അത് മനസ്സറിഞ്ഞു കിട്ടുന്നെ ആണ്.....
വീട്ടിൽ കടന്നു കയറിയ റൗഫ് കണ്ടത് ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു കിടക്കയിൽ കിടക്കുന്ന എന്റെ മക്കളുടെ ഉപ്പയാണ്.....
നടക്കാൻ ആരോഗ്യം ഉള്ളപ്പോൾ അവൾക് ഒരിറ്റു സ്നേഹം കൊടുക്കാതെ ആ മനുഷ്യന് ഇന്ന് ആശ്രയം അവൾ മാത്രമാണ് അയാളുടെ അഹങ്കാരത്തിന് അയാൾക്കു കിട്ടിയ തിരിച്ചടി അത് അങ്ങെനെ ആയിരുന്നെങ്കിൽ ഞാൻ അനുഭവിച്ചത് മറ്റൊന്നായിരുന്നു......
അതാണ് റൗഫ് ഷാഹിനയോട് പറയാൻ പോകുന്നത്....
മനുഷ്യൻ എല്ലാ അവസ്തകളിലും അവന്റെ ചിന്തകൾ മാറികൊണ്ടേ ഇരിക്കും...
അതുപോലൊരു അവസ്ഥയിലേക്കാണ് റൗഫും പോയി കൊണ്ടിരിന്നത്.....
അതറിയുമ്പോഴേക്കും എല്ലാം നഷ്ട്ടം ആയിരിന്നു....
ഒരു ആയുസ്സ് കൊണ്ട് നേടിയെടുത്ത നന്മകൾ വികൃതമാക്കാൻ ഒരു നിമിഷത്തെ തെറ്റ് മതി.....
അങ്ങെനെയൊരു തെറ്റ് അതായിരുന്നു എന്റെ അഹങ്കാരം....
മാളിയേക്കൽ വീട് അതൊരു സ്വപ്നം പോലെ ആയിരിന്നു എനിക്.....
തിന്നാൻ ഇഷ്ടമുള്ള വിഭവങ്ങൾ,ധരിക്കാൻ വിലകൂടിയ വസ്ത്രങ്ങൾ....
ആഗ്രഹങ്ങൾക് സാഫല്യമാകൻ കയ്യ് നിറയെ ക്യാഷ്....
സഞ്ചരിക്കാൻ ഏറ്റവും വലിയ കാറുകൾ....
എല്ലാം ഞാൻ വിചാരിക്കാത്ത എന്റെ കൈ വെള്ളയിൽ വന്നപ്പോൾ ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു പോയി.....
ആദ്യം ഞാൻ ചെയ്തത് എന്റെ പോറ്റുമ്മയെ ആയിരിന്നു വിളിച്ചത്....
ചെറുപ്പത്തിൽ ഏതോ പള്ളിയിൽ ആരോ ഉപേക്ഷിച്ച എന്നെ അവർ എടുത്തു കൊണ്ട് പോയി അവരുടെ മക്കളിൽ ഒരാളായി വളർത്തി ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി എന്നെ വളർത്തിയത് പോലും ഞാൻ മറന്നു...
അവരോട് എനിക് ദേഷ്യമായി....
കുട്ടികാലത്ത് ഞാൻ അനുഭവിക്കേണ്ട ആർഭാടങ്ങളും.അവകാശങ്ങളും അവരാണ് നിഷേധിച്ചത് യെന്ന് ഞാൻ മനസ്സിൽ കരുതി അവരെ എന്റെ ശത്രുവായി പ്രഖ്യാപിച്ചു.....
എന്റെ മനസ്സിൽ നിന്നും ഞാൻ അവരെ എടുത്തുകളഞ്ഞു......!
അതായിരുന്നു ഞാൻ ആദ്യം ചെയ്ത വലിയ തെറ്റ്......
അതിനു ശേഷം അവരും ആയുള്ള ബന്ധം ഉപേക്ഷിച്ചു ഒരു മാസത്തിനു ശേഷമാണ് നി വന്നത് എന്റെ അടുക്കൽ...
എല്ലാം പറഞ്ഞു മോഹിപ്പിച്ചു സുന്ദരമായ വാഗ്‌ദാനങ്ങൾ നൽകി നിന്റെ ജീവിതത്തിലെ സമ്പാദ്യങ്ങൾ എല്ലാം മറ്റുള്ളവർക്കു കൊടുപ്പിച്ചു .....
ഇറങ്ങി വരാൻ പ്രേരണ നൽകി....
അടുക്കൽ വന്ന നിന്നെയും ഞാൻ ഉപേക്ഷിച്ചു....
അന്ന് നി ഒഴുകിയ കണ്ണീരിൽ ഞാൻ വെന്തു നീരാൻ തുടങ്ങിയത് അറിയാൻ പറ്റിയില്ല......
എനിക് പറ്റിയ രണ്ടാമത്തെ തെറ്റ് അത് അങ്ങെനെ ആയിരിന്നു
പിന്നീട് അങ്ങോട്ട് ഓരോന്നും ഞാൻ കുഴിച്ച കുഴികൾ ആയിരിന്നു.....മകൻ സുൽഫിയുടെ വരവിൽ ഏറെ മാറ്റങ്ങൾ സംഭവിച്ച ഉമ്മയ്ക് അത് ഉമ്മയുടെ പേര കുട്ടിയാണെന് തിരിച്ചറിയാൻ പറ്റി....
ആ ഉമ്മയുടെ അടുക്കൽ ഉമ്മയുടെ ആഗ്രഹ സമയങ്ങളിൽ ഒക്കെ ഞാൻ പോവാതെ ഉമ്മയെ വേദനിപ്പിച്ചു കൊണ്ടിരുന്നു....
എനിക് കിട്ടിയ സൗഭാഗ്യം അതവരുടെ മകൻ ആയത് കൊണ്ടാണെന്നു ഞാൻ മറന്നു...
അങ്ങെനെ ഓരോ വലിയ തെറ്റുകളും ആവർത്തിച്ചു കൊണ്ടേ ഇരുന്നു....
സമ്പാദ്യം, പണം,ആർഭാടം അതിന്റെ ലഹരി ഞാൻ ആസ്വദിച്ചു തുടങ്ങിയ നാളുകൾ .....
എനിക് ചുറ്റുമുള്ളത് എല്ലാം ഞാൻ മറന്നു എന്റെ ചിന്തകളും പ്രഖ്യാപനങ്ങളും മാത്രം നടത്തി കൊണ്ടിരുന്നു....
അതിനിടയിൽ ബിസിനെസ്സിൽ എന്നെക്കാൾ വലിയവൻ വേറെ ഇല്ല യെന്നുള്ള അഹങ്കാരം 
എല്ലാം ഞാൻ ഉണ്ടാകിയെടുത്തത് ആണെന്ന് ഞാൻ വിശ്വസിച്ചു....
ഉണ്ടായിരുന്ന ജോലിയിലെ തലവൻ മാരെ പുറത്താക്കി.....
ഓരോ കമ്പനികളും നഷ്ടത്തിൽ ആയി.....
കൂപ് കുത്തി വീണു.....
ഒന്നു പോകുമ്പോൾ മറ്റൊന്നു അതായിരുന്നു അപ്പോഴും ചിന്തകൾ
എല്ലാ ബിസ്സിനെസ്സുകളും തകർന്നു എനിക് വെച്ചു തന്ന എന്റെ ഓരോ അവകാശങ്ങളും ഞാൻ എന്റെ അഹങ്കാരം കൊണ്ട് നശിപ്പിച്ചു.....
അവസാനം എന്റെ പണത്തിനോടും ആർഭടത്തിനൊടുമുള്ള ലഹരി കാരണം ഞാൻ സുലൈകയുടെ അവകാശങ്ങളിലും കയ്യ് വെച്ചു തുടങ്ങി....
എന്നാൽ അവിടെ എനിക് പിഴച്ചു അവൾ പ്രതികരിച്ചു തുടങ്ങി.....
അവരുടെ പണവും സ്വാധീനവും ഉപയോഗിച്ചു എന്നെ അവർ അവിടെ നിന്നും അടിച്ചിറക്കി.....
അപ്പൊ നിന്റെ മോനോ....???
അവൻ അവിടെ ജീവിക്കട്ടെ എന്റെ അഹങ്കാരത്തിൽ ഞാൻ എല്ലാം നശിപ്പിച്ചു കുടുംബവും പണവും പ്രതാപവും ഇനി ഞാൻ അവനെയും കൊണ്ട് എവിടെ പോകും....
അവനു കിട്ടുന്ന അർഹതയും അവന്റെ അവകാശവും ഞാൻ തട്ടി കളയേണ്ടല്ലോ കരുതി ഞാൻ അവനെ അവർക്ക് തന്നെ കൊടുത്തു.....
ഞാൻ പടിയിറങ്ങി....
പിന്നെ എനിക് എന്ത് സംഭവിച്ചു എന്നത് ഓർമയില്ല വർഷങ്ങൾ ആണോ മാസങ്ങൾ ആണോ കടന്നു പോയത്....
പോകുന്ന വഴികളിൽ ഒക്കെ നിന്റെ മുഖം തിരഞ്ഞു വിളിച്ചതൊക്കെ സീനത്തിനെയും.....
അവൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങെനെ ആവുമായിരുന്നില്ല.....
ഇക്ക പോട്ടെ കരയേണ്ട....
അർഹത ഇല്ലാത്ത അവകാശങ്ങൾ നാം ഒരിക്കലും തേടി പോകരുത്.....
നമ്മുക് അർഹത പെട്ടത് ആണെങ്കിൽ നമ്മുക് കിട്ടും.....
ജീവിതം ഒരു നൂൽപാലം പോലെയാണ്.....
അതൊന്നു അങ്ങോട്ടോ ഇങ്ങോട്ടോ വലിച്ചാൽ തീരവുന്നതെ ഉള്ളു....
ബന്ധങ്ങൾ സൂക്ഷിക്കാനുള്ളതാണ്...
ബന്ധം മുറിച്ചവന് സ്വർഗം പോലുമില്ല......
എന്ന് നിങ്ങൾ പടിച്ചതല്ലേ....
എന്നിട്ടും നിങ്ങൾക് എങ്ങെനെ ഇതു പറ്റി....
അറിയില്ല ഷാഹി....
ഒരു നിമിഷത്തെ അശ്രദ്ധ അഹങ്കാരം മനുഷ്യനെ മനുഷ്യനല്ലതാക്കി.....
റൗഫ് ഇക്ക നാളെ നിങ്ങൾ എന്റെ മക്കളുടെ ഉപ്പയ്ക്ക് കൂട്ടിരിക്കണം ഞാൻ ഒരിടം വരെ പോവുകയാണ്...
ചിലപ്പോൾ രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂ......
ഷാഹി പോയത് റൗഫിന്റെ പോറ്റുമയെ കാണാൻ ആയിരിന്നു...
അവിടെ എത്തിയ ഷാഹി അവരോട് എല്ലാം വിവരിച്ചു...
എന്നാൽ അവർ കരുതിയത് റൗഫ് ഇന്നും ആ വീട്ടിൽ സുഗം ആയി ജീവിക്കുന്നു എന്നാണ്.....
മോളെ എന്റെ മോൻ എവിടെ എനിക് അവനെ കാണണം അവനോട് വരാൻ പറ ഞങ്ങൾക് ഒരു ദേഷ്യവും ഇല്ല അവനോട്....
പെറ്റ വയറല്ലെങ്കിലും അവരും ഒരുമ്മയാണ് ആ നെഞ്ചിലെ ചൂട് കൊടുത്തു വളർത്തിയതാണ് അവനെയും.....!
അങ്ങെനെ ഒരുമ്മയ്ക്കും ഒരു മകനെയും തള്ളി പറയാൻ ആവില്ല.....
ആ ഉമ്മ മകനെ സ്വീകരിക്കാൻ വെമ്പി...
മോളെ എന്റെ മകനോട് വരാൻ പറയു....
ശരി ഉമ്മ ഞാൻ കൊണ്ടു വരാം....
ഞാൻ ഇപ്പോൾ ഇറങ്ങട്ടെ ഇനിയും പോകാൻ ഉണ്ട്....
പിന്നീട് ഷാഹി പോയത് സുലൈകയെ കാണാൻ ആയിരിന്നു.....
പക്ഷെ കാര്യങ്ങൾ നേരെ മറിച്ചായിരുന്നു നടന്നത്....
അവർ യദാർത്തത്തിൽ സഹോദരി സഹോദരൻ മാർ ആയിരുന്നില്ല....
ഉപ്പയുടെ വേറെ ഭാര്യയിലെ മകൾ ആയിരിന്നു സുലൈഖ
ഉമ്മയുടെയും ഉപ്പയുടെയും മകൻ ആയിരിന്നു റൗഫ്...
പക്ഷെ സുലൈകയുടെ ബന്ധുക്കൾ റൗഫ് ജനിച്ചപ്പോൾ 
 അവൾക് അവകാശം കിട്ടില്ല യെന്ന് പേടിച്ചാണ് ആ പള്ളിയിൽ നിന്നും കുഞ്ഞിനെ എടുത്തു മാറ്റി കളഞ്ഞത്....
പക്ഷെ കാര്യങ്ങൾ അവർക് അനുകൂലം ആയിരുന്നില്ല ....
സ്വത്തുക്കൾ ഒക്കെ റൗഫിന്റെ പേരിൽ ആയിരിന്നു
ഉമ്മ എഴുതി വെച്ചത്....
ഉമ്മയുടെ രോഗം ശരിയാവാതെ അത് അവർക്ക് മാറ്റാനും പറ്റില്ല.....
റൗഫിന്റെ ഒപ്പും വേണമായിരുന്നു.....
അതായിരുന്നു അവർ റൗഫിന് തിരക്കി വരാൻ ഉണ്ടായിരുന്ന കാരണം
റൗഫ് വന്നപ്പോൾ അവർക് വേണ്ടതൊക്കെ എടുത്തു ....
കുറച്ചു കുഞ്ഞിന്റെ പേരിലും റൗഫിനും കൊടുത്തു നിയമത്തിന്റെ മുൻപിൽ പൊടി ഇട്ടു അതായിരുന്നു അവിടെ സംഭവിച്ചത്....
പക്ഷെ ഇതൊന്നും അറിയാത്ത റൗഫ് ഈ അവസ്ഥയിൽ എത്തി.....
ഇനി ഏതായാലും നിയമ പോരാട്ടം നടത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്...
വീട്ടിൽ പോയി റൗഫിനോട് കാര്യങ്ങൾ പറയണം യെന്ന് തീരുമാനിച്ചു... 
വീട്ടിലെത്തിയ ഞാൻ എല്ലാം അവനോട് തുറന്നു പറഞ്ഞു...
അവൻ എനിക് തന്ന മറുപടി നേരെ മറിച്ചായിരുന്നു.....
അവനു അവന്റെ പോറ്റുമ്മയെയും പെറ്റുമ്മയേയും ഉമ്മ രണ്ട് ആണെങ്കിലും ഒരു ഉപ്പയുടെ മക്കൾ ആയ സുലൈഖായേയും കാണണം എന്ന് പറഞ്ഞു.....
മക്കളുടെ ഉപ്പയ്ക്കുള്ള കാര്യങ്ങൾ തൊട്ടടുത്തു ഏല്പിച്ചിറ്റ് അവൻ എന്നെയും കൂട്ടി പോയി....
ആദ്യം പോറ്റുമ്മയുടെ അടുക്കൽ എത്തി കാൽക്കൽ വീണു മാപ്പ് പറഞ്ഞു.....
ഉമ്മയോട് പൊരുത്തവും വാങ്ങി ഞങ്ങൾ മാളിയേക്കൽ വീട്ടിൽ പോയി....
റൗഫ് ..... സുൽഫിയെ
എന്റെ പൊന്നു മോനെ യെന്ന് വിളിച്ചു കൊണ്ട് കോരിയെടുത്തു കവിളുകൾ മാറി മാറി ഉമ്മ വെച്ചു.....
ഒരുപാട് സ്നേഹം കൊണ്ട് പൊതിഞ്ഞു.....
പെറ്റുമ്മയോടും കാൽക്കൽ വീണു മാപ്പ് പറഞ്ഞു.... പൊരുത്തം വാങ്ങി.....
ഷാഹി നി ഇവിടെ നിൽക് ഞാൻ സുലൈകയെ കണ്ടു വരാം.....
അവർ വാതിൽ അടച്ചു കുറെ നേരം സംസാരിച്ചു....
പുറത്തു വന്നു എന്റെ കൈകളിൽ ഒരു കവർ തന്നു......
എന്നിട്ട് പറഞ്ഞു ഇത് വീട്ടിൽ എത്തിയിട്ട് തുറന്നാൽ മതിയെന്ന്....
എന്നിട്ട് എന്നോട് കുറച്ചു നേരം കൂടി ഇരിക്കാൻ പറഞ്ഞു
അവൻ പള്ളിയിൽ പോയി പ്രാർത്ഥനയിൽ മുഴുകിയ
ആ സമയം അവനും ഈ ലോകം വെടിഞ്ഞു !

വീട്ടിലെത്തിയ ഷാഹിന തൻറെ കയ്യിൽ റൗഫ് ഏൽപ്പിച്ച കവർ തുറന്നു നോക്കി അവൾക്ക് ജീവിക്കാൻ ആവശ്യമായ പണത്തിന്റെ ഒരു ചെക്ക് ആയിരുന്നു അത്
അങ്ങനെ ഷാഹിന തൻറെ കയ്യിലുള്ള പണം കൊണ്ട് അവൾക്കൊരു വീടുണ്ടാക്കി !
റൗഫിന്റെ വിയോഗം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞു....
ഷാഹിയും ഭർത്താവും മക്കളും അവൻ കൊടുത്ത പൈസയിൽ വാങ്ങിയ ആ വീട്ടിൽ സുഗമായി സന്തോഷമായി ജീവിക്കുന്നു....
അവളുടെ ഭർത്താവ് മുറിഞ്ഞു പോയ കാലിനു പകരം മറ്റൊരു കാൽ വെച്ചു ചെറിയൊരു കച്ചവടം തുടങ്ങി അദ്ദേഹത്തിന് പറ്റുന്നത് പോലെ അവളെയും നോക്കുന്നുണ്ട്.....
മാളിയേക്കൽ വീട്ടിൽ സുൾഫിക്കർ ആഡംബര സൗകര്യങ്ങളോട് കൂടി വളരാൻ തുടങ്ങി....
ഒരു പ്രേശ്നങ്ങളില്ലാതെ കുടുംബം ഇരു ദിശകളിലും സുന്ദരമായി പോകുന്നത് എന്തോ ആർക്കോ പിടിച്ചില്ല.......!
കുട്ടികളില്ലാതിരിന്ന സുലൈകയും സുല്ഫിയെ തന്റെ മകനായി തന്നെ ആണ് സംരക്ഷിച്ചു പൊന്നതും ആ വീട്ടിലെ അവകാശങ്ങളിൽ ഒരു നേരിയ പങ്ക് അവന്റെ പേരിലും എഴുതിവെച്ചത്....
റൗഫ് മരിക്കുന്നതിന് മുമ്പ് സുൽഫിക്കറിനും ഷാഹിനയ്ക്കും ഒരു പങ്ക് വീതം 
വാങ്ങി കൊടുത്താണ് പോയത് അതു കൊണ്ടാണ് ഷാഹിനക് ഇന്ന് അവൾ അനുഭവിച്ച നരക ജീവിതത്തിൽ നിന്നും മോചനം കിട്ടിയത്....
വീട്ടിലെ സന്തോഷങ്ങൾക് ഒരു വെല്ലുവിളി അതാണ് മാളിയേക്കൽ തറവാട്ടിൽ ഇനി സംഭവിക്കാൻ പോകുന്നത്.....
പക്ഷെ അതെങ്ങെനെ എന്നോ മറ്റോ പ്രവജനങ്ങൾക്ക് പോലും ഇടമില്ലാത്ത അത്രയും നിർഭയമാണ്....
സത്യത്തിൽ മാളിയേക്കൽ കുടുംബത്തിനും സന്തോഷവും ആണത് എങ്കിലും ....
തറവാട്ടിലെ യതാർത്ത അവകാശിക്ക് അതൊരു വലിയ വേദന തന്നെ ആയിരിക്കും യെന്ന് ആ കുടുംബവും അറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു........!
മാളിയേക്കൽ വീട്ടിൽ സുൽഫിക്കറിന്റെ സന്തോഷ ദിനങ്ങൾക്ക് വിലങ് തടി ആയി ആണ് 
ആ സന്തോഷ വിവരം മാളിയേക്കൽ വീട്ടിൽ അലതല്ലി വന്നത്....
സുലൈഖ ഗർഭിണി ആയി.....
സന്തോഷവും ,ആഘോഷവും പൂത്തുലഞ്ഞ നാളുകൾ....
ആ തറവാട്ടിലേക്ക് മറ്റൊരു അവകാശി കൂടി....
ആണയാൽ തറവാട്ടിലെ രണ്ടാമത്തേത്....
നല്ല സ്നേഹവും പരിഗണനയുയും ലാണനവും കിട്ടും....
കൂടാതെ ആ കുട്ടിക്ക് ഉപ്പയും ഉമ്മയും ഉണ്ട്....
എത്ര വലിയ ആഡംബരത്തിൽ ജീവിച്ചാലും സമ്പാദ്യം ഉണ്ടായാലും സ്നേഹം പകുത്തു നൽകിയാലും അനാഥത്വം അതൊരു വേദനയാണ്....
ഒരു സങ്കടത്തിൽ കൂട്ടി ചേർത്തു പിടിക്കാൻ ആളില്ലാതെ മിഴികൾ വാർന്നൊലിക്കുമ്പോൾ തുടച്ചു നീക്കപ്പെടാൻ കഴിയാതെ പിന്നെയും പിന്നെയും മനസ് വേദനിപ്പിക്കപ്പെടുന്ന ഒരു അവസ്ഥ .....!
ദിവസങ്ങളും ആഴ്ചകളും കടന്നു പോകുന്നത് ആരും അറിഞ്ഞതെ ഇല്ല....
സുൽഫിക്കറിന്റെ കാര്യങ്ങൾ ശ്രദ്ദിക്കാൻ ആരുമില്ലാതെ ആയി....
ജോലിക്കരുടെ ശ്രദ്ധയിൽ ജീവിച്ചു പോവാൻ മാത്രമായി വിധിക്കപ്പെട്ട്......
സുല്ഫിയെ ഇന്ന് സ്കൂളിൽ ചേർകുവാണ് അവൻ ഒന്നാം ക്ലാസ്സിൽ നാട്ടിൽ പ്രഗത്ഭമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിട്ടും
അവനെ ചേർത്തത് നിലവാരമില്ലാത്ത സ്കൂളിൽ ആയിരിന്നു.......
മാസങ്ങൾ വീണ്ടും കഴിഞ്ഞു....സ്കൂളിൽ അവൻ ഹീറോ ആണ്....
പഠനത്തിലും ,കലയിലും ,മുൻപ്....
സ്വഭാവം അത് ബാക്കിയുള്ളവരെ മത്തു പിടിപ്പിക്കുന്ന രീതി....
സംസാരം ആരുടെയും ഹൃദയം കീഴടക്കുന്ന ശൈലി.....
അവന്റെ സ്വഭാവം കൊണ്ട് ബഹുമാനിക്കപ്പെട്ടത് അവന്റെ മാതാപിതാക്കളും ആ തറവാടും ആണ്...
പക്വത ഒരു ഒന്നാം ക്ലാസ് കാരന്റേത് ആയിരുന്നില്ല....
എല്ലാം തികഞ്ഞൊരു കുട്ടി അതേ ഉപ്പ റൗഫിന്റെ തനി പകർപ്പ് ....
സുലൈകയുടെ പ്രസവത്തിനു സമയം ആയി....
അവരൊക്കെ ആ ഒരു കാത്തിരിപ്പിലാണ്....
സുല്ഫിയുടെ വിധി നിർണയിക്കപ്പെടാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി....
ഇവിടെ ഷാഹിനയുടെ വീട്....
അവൾ ഏതോ കാര്യത്തിനിടയിൽ റൗഫിനെ ഓർത്തു പോയി....
റൗഫ് കൊടുത്ത കവറിനുള്ളിൽ മറ്റൊരു കടലാസുകൾ ഉണ്ടായിരുന്നു.....
പ്രിയപ്പെട്ട,
              ഷാഹി ജീവിതം യെന്ന മൂന്നക്ഷരത്തിൽ നിന്ന് ഞാൻ നന്മയും തിന്മയും ഏതാണെന്ന് തിരിച്ചറിഞ്ഞു....
ബന്ധങ്ങൾ തന്നെയാണ് പണത്തെക്കാൾ മൂല്യമുള്ളതെന്ന് തിരിച്ചറിയുമ്പോഴേക്കും കാലിനടിയിലെ മണ്ണുകൾ പോലും ഒലിച്ചു പോയിരുന്നു.....
ഇന്ന് എനിക് നന്മ തിരിച്ചറിയാൻ പറ്റുന്നുണ്ട്...
പക്ഷെ ആ നന്മയിൽ ജീവിക്കാൻ ഒരവസരം തേടിയുള്ള യാത്രയിലാണ് ഞാൻ....
എന്റെ മകൻ സുൽഫി ആഡംബരത്തിൽ ജീവിച്ചു നാളെ ഉപ്പയെ പോലെ ആകരുത്...
ബന്ധത്തിന്റെ വില എന്താണെന്ന് പഠിപ്പിച്ചു കൊടുക്കാൻ നിന്നോളം വലിയ ടീച്ചർ വേറെ ഇല്ല...
സമയം കിട്ടുമ്പോഴക്കെ നി അവനെ കാണണം സീനത്തിനെയും എന്നെയും കുറിച്ചു പറയണം ...!
നന്മയിലേക്ക് നയിക്കണം ....
നിന്റെ കൈകളിൽ എന്റെ മകൻ സുരക്ഷിതൻ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു...
യെന്ന് സ്വന്തം റൗഫ്.....
ഇക്ക ,നമ്മുക് ആ വീട്ടിലേക് പോവേണ്ടെ..?
റൗഫ് പോവുമ്പോ നമ്മളെ ഏൽപ്പിച്ചു പോയതല്ലേ ഞമ്മള് പോയിട്ട് ഒന്നും അറിയാതിരിന്നാൽ അത് അവനോട് ചെയ്യുന്ന തെറ്റ് അല്ലെ അവൻ നമ്മളെ വിശ്വസിച്ച വിശ്വാസമല്ലേ വലുത്....
നമ്മുക് കൊറേ ഒന്നും പോവേണ്ടല്ലോ ഇവിടെ കുറച്ചു അടുത്തു തന്നെ അല്ലെ.....
ഹ ഷാഹി നി പറഞ്ഞതും ശരിയാണ് അവൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നും ആ വാടക റൂമിൽ ബെഡിൽ നിനക്കു ഭാരമായി കിടക്കുമായിരുന്നു.....
അവന്റെ കരുണ കൊണ്ട് മാത്രം ആണ് ഞാൻ ഇന്ന് എഴുനേറ്റ് നിന്നതും ചെറുതായിട്ടെങ്കിലും അധ്വാനിച്ചു നിങ്ങളെ നോക്കുന്നതും.....
മക്കളെ അവിടെ വീട്ടിൽ തന്നെ ആക്കി ഞാനും ഇക്കയെയും കൂട്ടി മാളിയേക്കൽ വീട്ടിൽ പോയി....
ഞാൻ വിചാരിച്ചത് പോലെ ഒന്നും ആയിരുന്നില്ല എനിക് അവിടെ കാണാൻ പറ്റിയത്.....
പുറത്തെ ഗേറ്റ് അടച്ചിട്ടുണ്ട് ഞാൻ ഒരുപാട് ബെൽ അടിച്ചതിനു ശേഷമാണ് അവിടെത്തെ ജോലിക്കാരൻ വന്നു തുറന്നത്...
ആരാ....??
എന്ത് വേണം???
സുലൈഖ ഇല്ലേ,സുല്ഫിയെ കാണാൻ വന്നത് ആണ്!!!
മാഡം ഇല്ലല്ലോ ഹോസ്പിറ്റലിൽ ആണല്ലോ!!
എന്താ എന്തു പറ്റി സുലൈഖയ്ക്കു....
അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ അവർ പ്രസവിച്ചു പെണ്കുട്ടി ആണ്....!!!
മാഷാഅല്ലാഹ്....
എന്ന എനിക് സുല്ഫിയെ കാണാൻ പറ്റുമോ
ഹ പറ്റും നിങ്ങൾ അകത്തു കയറിക്കോളൂ....
അങ്ങെനെ ഞങ്ങൾ അകത്തു കയറി.....
സുല്ഫിയെ എല്ലായിടത്തും നോക്കി കണ്ടില്ല.....
അപ്പോഴേക്കും അവൻ താഴെ ജോലിക്കാരുടെ കൂടെ കൊച്ചു വർത്തമാനം പറഞ്ഞും അവരെ സഹായിച്ചു നിൽപ്പുണ്ടായിരുന്നു.....
ഞങ്ങൾ അങ്ങെനെ താഴെ തോട്ടത്തിൽ പോയി...
സുൽഫി.....യെന്ന് വിളിക്കേണ്ട താമസം അവൻ എന്നെ തിരിച്ചറിഞ്ഞു.....ഉമ്മ.....ഉമ്മ യെന്ന് വിളിച്ചു അവൻ എന്റെ അരികിൽ വന്നു എന്നെ കെട്ടി പിടിച്ചു.....
അവൻ എന്നെ മറന്നിട്ടില്ല ഒരു വർഷം ആവാൻ പോകുന്നു അവന്റെ ഉപ്പ മരിക്കുന്ന ദിവസം കണ്ടതാണ് ഞങ്ങൾ പരസ്പരം പിന്നെ ഇടക്ക് ഒരു ഫോൺ വിളി മാത്രം ആയിരിന്നു...
അവന്റെ ആ ഉമ്മ വിളിയിൽ എന്റെ രോമങ്ങൾ പോലും കുളിരേറ്റു നിന്നു......
എന്റെ രണ്ടു പെണ്മക്കൾക് തുണയായി പടച്ചവൻ തന്നതാണ് ഇവനെ എനിക്.....
മോനെ സുൽഫി എന്താ നിന്റെ വിശേഷം?????
എനിക്കിവിടെ നല്ല വിശേഷം ആണ്....
ഞങ്ങൾക് ഇവിടെ പുതിയ കുഞ്ഞാവ വരുന്നുണ്ട്....
മോന് ഭക്ഷണം ഒക്കെ നേരെ കിട്ടുന്നുണ്ടോ???
മോൻ ഉമ്മടെ കൂടെ വരുന്നോ???
സ്കൂൾ ഒക്കെ നന്നായി പടിക്കാറുണ്ടോ???
ഹ ഉമ്മ എനിക് നന്നായി ഇച്ചേച്ചി ഭക്ഷണം തരും...
സ്കൂളിൽ എനിക് നല്ല സ്വഭാവത്തിന് സമ്മാനം കിട്ടി ഉമ്മക് കാണണ്ടേ എന്റെ സമ്മാനം!!!
ഉമ്മ ഞാൻ വരുന്നില്ല വലിയുമ്മക്ക് എന്നെ കാണാതെ നിൽക്കാൻ പറ്റില്ല......
വലിയുമ്മക്ക് എന്നോട് ഇഷ്ട്ടാണ്....
കുഞ്ഞ ഇപ്പോ എന്നെ കാണുമ്പോ ചീത്ത പറയും മിണ്ടൂല അപ്പൊ എനിക് സങ്കടാവും....
എവിടെ നിന്റെ ട്രോഫി......
മോൻ പോയി ട്രോഫി എടുത്തു വാ.....
ഞാൻ ഇച്ചേച്ചിയോട് പോയി സംസാരിച്ചു വരാം....
അങ്ങെനെ ഞാൻ ചേച്ചിയോട് സംസാരിക്കുന്നതിനിടയിൽ അവനോട് കാണിക്കുന്ന വേർതിരിവ് അറിയാൻ പറ്റി...
ഉമ്മയ്ക് അവനോട് സ്നേഹമാണ് പക്ഷെ ഉമ്മയുടെ കയ്യിൽ പണ്ടത്തെ തീരുമാനങ്ങളൊന്നുമില്ല....ഉമ്മ മാനസിക രോഗി ആണെന്നാണ് അവർ പറയുന്നത്....
മോള് ഇവിടെന്നു സുല്ഫിയെ കൊണ്ട് പോണം ആരും ഒന്നും പറയില്ല...
ചോദിച്ചും വരില്ല....
മോൾക് മാത്രേ അവനെ നോക്കാൻ പറ്റു.....
അങ്ങെനെ ഞാൻ അവനെയും കൂട്ടി പുറപ്പെട്ടു എന്റെ മക്കൾക് ഒരു ആങ്ങളയയി.....
വീട്ടിൽ അവൻ വളർന്നു തുടങ്ങി.....
സുൽഫിയും എന്റെ മക്കളും തമ്മിലുള്ള കുറുമ്പുകളും കുസൃതികളും കാണുമ്പോ ചിലപ്പോ എന്റെ വയറിൽ വന്നവനാണെന്നു തോന്നും ....
വർഷങ്ങൾ അങ്ങെനെ കടന്നു പോയി.....
സുല്ഫിയുടെ ഓരോ സ്വത്തുക്കളും അവർ കൈക്കലാക്കി.....
സുലൈകയുടെ മകളും വളർന്നു വലുതായി റാഹില എന്നായിരുന്നു പേര് ...
അവൾ അവിടെത്തെ വലിയ പത്രാസുള്ള സ്കൂളിൽ പടികുമായിരുന്നു....
പഠിത്തത്തിൽ വളരെ പിറകൊട്ടാണെങ്കിലും കലവാസനയോട് വല്ലാത്ത ആരാധനയാണ് അവൾക്കും....
സുൽഫിയും റാഹില യും പരസ്പരം കണ്ടതെ ഇല്ല അവരുടെ തറവാട്ടിലെ മുറപ്പെണ്ണ് ആണെന്നും അവൻ അറിഞ്ഞതെ ഇല്ല....
കാലങ്ങൾ അവർ തമ്മിൽ കൂട്ടിമുട്ടിക്കും യെന്ന് പറഞ്ഞത് പോലെ ആയി....
അവരെയും കൂട്ടിമുട്ടിക്കാൻ ഒരു സമയം ഉണ്ടായിരുന്നു...
അതിനുള്ള കാത്തിരിപ്പ്‌....
അതിനിടയിൽ സുലൈഖ തന്റെ സ്വത്തുക്കൾ മുഴുവൻ തന്റെ ഏക മകളായ റിഹിലയുടെ പേരിൽ എഴുതിവെച്ചു...
ഇനിയൊരു അവകാശി ഉണ്ടാവില്ല യെന്ന് അവർ മനസ്സിലാക്കിയത് കൊണ്ടാവാം....
ഷാഹിന പലവട്ടം അവന്റെ അവകാശ നിഷേധനങ്ങൾക് എതിരെ ശബ്ദം ഉയർത്തി നോക്കി അതിന്റെ പേരിൽ പല കൊലഹങ്ങളും സംഭവിച്ചു....
അതിന്റെ നിയമ വശങ്ങൾ തേടി പല വഴികളും സഞ്ചരിച്ചു ....
റൗഫ് അവരുടെ ആരാണെന്നു തെളിയിക്കാൻ പറ്റിയതെ ഇല്ല....
കാരണം അത് അവർ മാത്രം അറിയുന്ന രഹസ്യങ്ങൾ ആയിരിന്നു...
കുറച്ചു കാലമെങ്കിലും ആർഭാടം എന്താണെന്നു അറിഞ്ഞു ജീവിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഉപ്പയും മോനും.....
എന്ത് തന്നെ ആയാലും സുൽഫി അവൻ ഉപ്പയെക്കാൾ കേമനാണ്....
നല്ല പക്വത.....
ജീവിത പാഠം കൊണ്ട് അവൻ തീർത്ത വിസ്മയം അത് മറ്റൊന്ന് ആയിരിന്നു....
ഒരു ദിവസം സ്കൂളിലെ കലാപരിപാടിയിൽ ഫസ്റ്റ് നേടി ജില്ലയിലെക് തിരഞ്ഞെടുക്കപ്പെട്ട സുൽഫി ഇനി മത്സരിക്കാൻ പോവേണ്ടത് റാഹില പിടിക്കുന്ന സ്കൂളിലേക്ക് ആണ്....
അന്ന് വരെ കണ്ടിട്ടില്ലാത്ത അവർ കണ്ടുമുട്ടാൻ പരിചയപ്പെടാൻ പടച്ചവൻ ഏകിയ അവസരം ആയിരിക്കും....
എന്നാൽ സുൽഫി പോകുന്ന അന്ന് ഷാഹി അവനോട് പറഞ്ഞതെ ഇല്ല അങ്ങെനെ ഒരാളെ കുറിച്ചു അവനത് അറിയേണ്ട കരുതി .....
സ്കൂളിൽ ചിത്ര മത്സരം കഴിഞ്ഞു സമ്മനങ്ങൾ പ്രഖ്യാപിച്ചു......
അതും സുൽഫിക്ക് ആയിരിന്നു...
സുൽഫി സമ്മാനം വാങ്ങി മടങ്ങി വീട്ടിലേക്....
റിഹിലയെ കാണാൻ അല്ലെങ്കിൽ സുല്ഫിയെ കാണാൻ റബ്ബ് നിശ്ചയിച്ചത് മറ്റൊരു വഴി ആയിരിന്നു....
അത് അവരെ പരസ്പരം കൂട്ടി മുട്ടിക്കാൻ പാകത്തിൽ ആയിരിക്കുമെന്ന് ആ സംഭവത്തിനു ശേഷം ആയിരിന്നു മനസ്സിലായത്
ചിത്ര രചനാ മത്സരം കഴിഞ്ഞു വിദ്യാർഥികൾ വരച്ച ചിത്രങ്ങൾ കാണാൻ അവിടെത്തെ കുട്ടികൾക് കിട്ടിയ അവസരം അതിൽ റാഹിലയും ഉണ്ടായിരുന്നു....
ചിത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം എന്നാൽ ഒരു ചിത്രം.....
മേഘം ഇരുണ്ടുകൂടി....
വിജനമായ ഒരു പ്രദേശം....ഒരു മരത്തിന്റെ പകുതി ഭാഗം വെട്ടി മാറ്റി
 വേരുകൾ മാത്രം ബാക്കിയായ മരത്തിന്റെ പൊത്തിൽ തള്ള പക്ഷി ബാക്കിയാക്കി പോയ അതിന്റെ കുഞ്ഞിന് തന്റെ ഉമിനീർ കൊണ്ട് ദാഹം ആകറ്റുന്ന ഒരു മുത്തശി.....
അതായിരുന്നു ആ ചിത്രത്തിന്റെ സാരം....!
അതവളുടെ കണ്ണുകളിൽ ഉടക്കിയത് ഹൃദയത്തെയും പിടിച്ചു കുലുക്കി....
ആ കലാകാരനെ തേടിയുള്ള യാത്ര അതായിരുന്നു സുല്ഫിയിലേക്കുള്ള അവളുടെ ദൂരം....
അവൾ അങ്ങെനെ ആ സൃഷ്ടിയുടെ സൃഷ്ട്ടവിനെ തിരഞ്ഞു ഒടുവിൽ അവളെ അത് ആ നിലവാരമില്ലാത്ത സ്കൂളിൽ എത്തിച്ചു....
അവൾക് അത്ഭുതമായി...
ഈ സ്കൂളിൽ നിന്നുമാണോ ആ കലാകാരൻ വിസ്മയം തീർത്തത്.....
അവനെ കുറിച്ചു കൂടുതൽ അറിയാനായി റാഹില ആഗ്രഹിച്ചു....
ആ ചിത്രത്തിന്റെ പകർപ്പുമായി ഓഫീസിൽ ചെന്നു പ്രിൻസിപ്പലിനെ കണ്ടു ...
ഇത് ആര് വരച്ചതാണ് ....
ആളെ ഒന്നും കാണാൻ പറ്റുമോ....
ഒന്നു അഭിനന്ദിക്കാൻ ആണ്....
പക്ഷെ ......
കാര്യങ്ങൾ അവിടെ കൊണ്ട് തീർന്നില്ല അവിടെയും സുൽഫി ഉണ്ടായിരുന്നില്ല...
മത്സരവിശ്യത്തിനി വേണ്ടി അവൻ കേരളത്തിന് പുറത്തുള്ള മറ്റൊരു സ്കൂളിലേക്ക് പോയിരുന്നു.....
കണ്ടെ തീരൂ എന്ന വാശി അവൾ അവിടേക്ക് പുറപ്പെട്ടു....
അപ്പോഴേക്കും അവിടെത്തെ വരയും കഴിഞ്ഞു സുൽഫി പോയിരുന്നു....
സുല്ഫിയുടെ വര ഏതാണെന്ന് അറിയാൻ അവൾ കൊറേ ഒന്നും പരിശ്രമിക്കേണ്ടിവന്നില്ല...
അവന്റെ വിസ്മയം തീർത്ത മറ്റൊരു കല......
ആ കലയാണ് കാര്യം മാറ്റി മറിച്ചത്.....
അവൻ അവിടെ വരച്ച വിസ്മയം നാലു ചുവരുകൾക്കുള്ളിൽ നിന്ന് ഒരു തുള്ളി സ്നേഹത്തിനു വേണ്ടി വിലപിക്കുന്ന സ്ത്രീ....
അവരുടെ കരങ്ങളിൽ അവരുടെ മക്കളുടെ ഓർമകൾ,
അപ്പോഴും മക്കൾ അതൊന്നും കാണാതെ പോകുന്നു.....
അങ്ങെനെയൊരു ചിത്രം കൂടി കണ്ടതോടെ അവളുടെ ഹൃദയമിടിപ്പ് കൂടി ആരാധനയായി....
എന്തു വില കൊടുത്തും സുല്ഫിയെ കാണുക അതായിരുന്നു ലക്ഷ്യം....
അങ്ങെനെ അവൾ സുല്ഫിയെ അന്യോഷിച്ചു അവന്റെ വീട്ടിലേക്ക് എത്തി.....
സുല്ഫിയുടെ വീട്ടിൽ ഷാഹി ഉണ്ടായിരുന്നില്ല...
ഉണ്ടായിരുന്നെങ്കിൽ പരസ്പരം തിരിച്ചറിയുമായിരുന്നു....
എന്നാൽ സുല്ഫിയെ അവൾ കണ്ടു അവളുടെ സ്നേഹവും ആരാധനയും പങ്ക് വെച്ചു ഓട്ടോഗ്രാഫ് എഴുതി വാങ്ങി....
ചിത്രകലയ്ക് ആവിശ്യമായത് അവൾ സമ്മാനമായി നൽകി....
സുൽഫിയോട് പറഞ്ഞു നിങ്ങൾ എന്റെ വീട്ടിലേക് വരുമോ എനിക് നിങ്ങളെ എന്റെ വീട്ടുകാർക്ക് പരിജയപ്പെടുത്തണം ...
എന്നാൽ സുൽഫി പോകാൻ സമ്മതിച്ചില്ല....
റിഹിലയോട് പിന്നീട് ഒരിക്കൽ ആവാം ഇപ്പോൾ ഉമ്മ ഇല്ല ഇവിടെ പെങ്ങന്മാർ ഒറ്റയ്ക്കാവും യെന്ന് പറഞ്ഞു.....
അവർ തിരിച്ചു പോയി....
ആ പോക്കിന് ശേഷം സുല്ഫിയുടെ പിറകെ അവൾ എന്നും വരാൻ തുടങ്ങി.....
അവർക്കിടയിൽ അതൊരു ഇഷ്ടവും സ്നേഹവും പ്രണയവും ആയി പന്തലിച്ചു
പ്രണയം പൂത്തു പുഷ്പ്പിച്ചു...കായ്കളും കനികളും നിറഞ്ഞു....
അവർ തമ്മിൽ വേർപിരിയാൻ ആവാത്ത അത്രയും സ്നേഹം ഉടലെടുത്തു...
എന്നാൽ ഇതൊന്നും റാഹിലയുടെ വീട്ടുകാരും ഷാഹിനയും അറിഞ്ഞതെ ഇല്ല....
അന്നൊരു ദിവസം അവളുടെ പതിനെട്ടാമത്തെ ജന്മദിനം ഘഭീരമായി മാളിയേക്കൽ തറവാട്ടിൽ നടക്കുകയാണ്....
റിഹില ഇപ്പോ വരാമെന്നു പറഞ്ഞു പോയതാണ്.....
ആളുകൾ തിരയുന്നുണ്ട് എവിടെ അവൾ.....
അവൾ പോയത് സുല്ഫിയെ കൂട്ടി കൊണ്ടു വരാൻ ആയിരിന്നു......
അവൾ സുല്ഫിയെയും കൊണ്ട് മാളിയേക്കൽ വീട് ലക്ഷ്യമാക്കി പോയി....
ആ വീടിനരികിൽ എത്തിയതും സുൽഫി ഞെട്ടി പോയി അവന്റെ ചെറുപ്രായത്തിൽ അവൻ കളിച്ചു വളർന്ന ആ വീട്....
അപ്പോൾ ഇവൾ ആരാണ്......
പല കുഴക്കുന്ന ചോദ്യങ്ങൾക്കിടയിൽ വണ്ടി അവിടെ വീടിന്‌ മുൻപിൽ.....
അവൻ പുറത്തിറങ്ങി അവന്റെ കുഞ്ഞയെ കണ്ടു അവൻ ഒന്നു പേടിച്ചു പോയി......
മോളെ റാഹില നി എവിടെയായിരുന്നു ഇത്രയും നേരം.....
അതോ ഉമ്മ ഇത് ആണ് സുൾഫിക്കർ....കലയുടെ വിസ്മയം തീർക്കുന്ന അപൂർവ പ്രതിഭ.....
സുലൈഖ സുല്ഫിയെയും അകത്തേക്ക് വിളിച്ചു. അവനു അത്ഭുതം ഇതെന്താ ആരും ഒന്നും പറയാതെ......
പരിപാടി കഴിയാൻ കാത്തിരിന്നതായിരുന്നു....
ആളുകൾ പോയി....
അവിടെ കോലാഹലങ്ങൾ
റാഹില വിളിച്ചു വരുത്തി അപമാനിച്ചത് പോലെ ആയി സുല്ഫിയെ...
അവൾകത് സഹിച്ചില്ല അവൾ അവനു വേണ്ടി വാദിച്ചു ...
ഒടുവിൽ എല്ലാം അവരറിഞ്ഞു ഇവർ പരസ്പരം മുറചെറുക്കനും പെണ്ണും ആണെന്ന്....
അത് റാഹിലയ്ക് കൂടുതൽ ധൈര്യം ആയിരിന്നു......
സുല്ഫിയെ വിട്ട് പോവാൻ അവൾ സമ്മതിച്ചില്ല
ഞാൻ സുല്ഫിയെ കൊണ്ടു വിട്ട് വരാമെന്നും അതു കഴിഞ്ഞു സംസാരിക്കാമെന്നും പറഞ്ഞു അവർ പോയി....
വീട്ടിലേക് എത്തിയ റിഹില ഷാഹിനയെയും കണ്ടു ....
അവളെ സ്വീകരിച്ചിരുത്തി....
കുടിക്കാനും നൽകി യാത്രയാക്കി....
റഹില നേരെ പോയത് അവളുടെ അവകാശങ്ങൾ മുഴുവൻ സുല്ഫിയുടെ പേരിലേക്ക് മാറ്റി എഴുതാൻ ആയിരിന്നു...
എല്ലാം എഴുതിവെച്ചു വീട്ടിൽ പോയി അവനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞു.....
വീട്ടുകാർ എതിർത്തു...
ഒന്നുമില്ലാത്ത അവന് പ്രതാപമുള്ള ഈ വീട്ടിലെ പെണ്ണിനെ കെട്ടിച്ചു കൊടുക്കില്ല.....
ആരു പറഞ്ഞു ഒന്നുമില്ലെന്ന് നിങ്ങൾ ഇപ്പോൾ നിന്ന് എന്നോട് സംസാരിക്കുന്ന ഈ വീട് പോലും അവന്റെ അവകാശമാണ് ഞാൻ മുഴുവനും അവൻ എഴുതികൊടുത്തു....
ഉമ്മയ്ക് പറ്റില്ലെങ്കിൽ പൊയ്ക്കോളൂ....
ഞങ്ങൾ ഇവിടെ ജീവിക്കും ഒടുവിൽ ഉമ്മയ്ക്ക് സമ്മതിക്കേണ്ടി വന്നു അല്ലെങ്കിൽ ജനങ്ങളുടെ ഇടയിൽ മാളിയേക്കൽ വീട്ടിലെ പെണ്ണ് മറ്റൊരുത്തന്റെ ഒപ്പം പോയി എന്ന നാണകേടിലാവും പിന്നെ സുലൈഖയ്ക്കു പുറത്തിറങ്ങാൻ പറ്റാതെയാവും....
റിഹില ഇതൊക്കെ എഴുതി കൊടുക്കുവാൻ മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു....
വലിയുമ്മ മരിക്കുന്നതിനു മുൻപ് സുല്ഫിയെയും റൗഫിന്റെയും കഥകൾ എല്ലാം കൊച്ചു മോൾക് പറഞ്ഞു കൊടുത്തിരുന്നു.....
നിന്റെ അവകാശങ്ങളിൽ നിന്ന് ഒരു വിഹിതം സുൽഫിക്ക് കൊടുക്കണമെന്നും അവനാണ് ഇതിന്റെ യതാർത്ഥ അവകാശിയും എന്നൊക്കെ ...
അവനോടുള്ള സ്നേഹവും വലിയുമ്മയുടെ വാക്കും അതായിരുന്നു അവനെ വീണ്ടും ഉയർച്ചയിലേക്ക് എത്തിച്ചത്...
വൈകാതെ അവരുടെ കല്യാണം കഴിഞ്ഞു സന്തോഷമായി അവർ ജീവിക്കാൻ തുടങ്ങി....
പണത്തിലും പ്രതാപത്തിലും അടി പതറാതെ ബഹുമാനിക്കേണ്ടവരെ ബഹുമാനിച്ചും അവൻ ജീവിക്കാൻ തുടങ്ങി.....
അതിനിടയിൽ അവന്റെ ഉമ്മ സീനത്തിന്റെ വീട്ടുകാരെയും അവൻ അകമഴിഞ് സഹായിക്കാൻ തുടങ്ങി....
ഷാഹിനയും ഉയർച്ചയിൽ എത്തി......
ജീവിതമാകുന്ന പുഴയിൽ സ്നേഹം കരം കവിഞ്ഞൊഴുകി അവർ സന്തോഷമായി ജീവിക്കുന്നു.....
THE END STORY...
JABIR CHALINGAL