കാണാൻ സുന്ദരിയും സുമുകിയും ആണ് ഞാൻ ,
വല്ലാതെ തടിച്ചിട്ടൊന്നുമില്ലെങ്കിലും ഒത്ത ശരീരവും ആയിരിന്നു....10 ആം ക്ലാസ്സിൽ വെച്ച് തന്നെ പഠനം നിർത്തിയ ഞാൻ വീട്ടിൽ തന്നെ ആണ് അപ്പുറത്തും ഇപ്പുറത്തും ആളുകൾ വന്നു എന്നെ ഒളിച്ചു നോക്കുമായിരുന്നു...
ഒരിക്കൽ ന്നെ കണ്ടു ലഹരിപ്പിടിച്ച ഒരാൾ കല്യാണലോജനയുമായി വീട്ടിൽ വന്നു....കാണാൻ തിരകേടില്ലാത്ത അയാൾ എന്നെ വിവാഹം ആലോചിച്ചപ്പോൾ ഞാനും മറുത്തൊന്നും പറയാതെ വീട്ടുകാരോട് സമ്മതം മൂളി....അങ്ങെനെ പ്രായത്തിന്റെ ചെറുപ്പത്തിൽ തന്നെ വിവാഹിതയും ആയി....നല്ല സന്തോഷമുള്ള ദിവസങ്ങൾ ,സ്നേഹത്തോടെയും ലാളനയോടെയും ഉള്ള അയാളുടെ പരിചരണങ്ങളിൽ ഞാൻ വല്ലാതെ ഉല്കൃഷ്ടയായിരുന്നു....ആ ജീവിതം അങ്ങെനെ സന്തോഷത്തിന്റെ പെരുമഴയിൽ നീങ്ങി കൊണ്ടിരിക്കുമ്പോഴണ് എന്റെ വീടിന്റെ അടുത്തുള്ള സൈനബ് താത്തടേം കല്യാണം കഴിഞ്ഞത്.....കെട്ടിയൊന് അങ്ങു ഗൾഫിൽ ആയിരിന്നു.....അവരും അങ്ങെനെ കല്യാണം കഴിഞ്ഞു .....
ഒരു നാൾ സൈനബ് താത്ത വിളിച്ചു പറഞ്ഞു .....ടി കുല്സു എന്റെ ഇക്ക ചോദിച്ചു നമ്മക് എല്ലാർക്കും കൂടി കറങ്ങാൻ പോയലൊന്നു നി നിന്റെ ഇക്കാടും ചോദിച്ചിട്ട് പറ ന്നു....ഞാൻ ചോതികനൊന്നുമില്ല എന്റെ ഇക്ക സമ്മതിച്ചോളും നി തീയതി ഫിക്സ് ആകാൻ പറഞ്ഞു ഫോൺ വെച്ചു.. .ഞാൻ ഇക്കാട് പറഞ്ഞു.....പറഞ്ഞു തീരേണ്ട താമസം ഇക്കയും സമ്മതിച്ചു.....ഞങ്ങൾ അങ്ങെനെ യാത്രയായി.....തണുത്ത പ്രദേശങ്ങൾ മാത്രം തിരഞ്ഞെടുത്തു ശരീരം ചൂട് പിടിപ്പിക്കുന്ന ഒരു ഉന്മാദ ലഹരിയായിരുന്നു എന്റെ ഇക്കാക്....
സൈനബ അവൾ അയലുമൊത്തു നല്ല കഥകളും കിന്നരങ്ങളും പറഞ്ഞു ചിരിചും കളിച്ചും ജീവിക്കുന്നു.....
എങ്കിലും എനിക്കും സങ്കടം ഒന്നും തോന്നിയില്ല എന്റെ ഇക്കാടെ സന്തോഷം അത് തന്നെയായിരുന്നു എനിക്കും വലുത്.....
വാപയില്ലാത്ത നൊമ്പരം PART 3
അതു കഴിഞ്ഞു ഞങ്ങൾ നാട്ടിലേക്കു യാത്രയായി.....പോകുന്ന വഴികളിൽ ഞങ്ങൾ അനുഭവിച്ച ഒരു കഥയുണ്ട്......ആ കഥയും നിങ്ങൾ കേൾക്കണം....
ശരത്.....അതാണ് അവന്റെ പേര് വയസ്സ് 14 ...പ്രായത്തിൽ കവിഞ്ഞ പക്വത....
അല്ലെങ്കിലും അത് അങ്ങെനെയാണ് തെരുവിൽ ജീവിക്കുന്നവർക് പടച്ചവൻ കനിഞ്ഞു നൽകുന്ന ഒന്നു പക്വത....
അമ്മ അത് എവിടെയോ കണ്ട പോലെയുള്ള ഒരു മുഖമാണ് അവൻ എന്നും....
തിളങ്ങുന്ന കണ്ണുകൾ ഉള്ള ഒരു കുഞ്ഞനുജത്തിയെയും കൂടെ കിടത്തിയിട്ട് ഒരു പാതിരാത്രിയിൽ കാണാമറഞ്ഞ ഒരു മുഖം....
അച്ഛൻ അതുണ്ടായിരുന്നോ....അറിയില്ല...ഒരച്ഛൻ ഇല്ലാതെ ആ രണ്ടു ജന്മങ്ങൾ ഈ ഭൂമിയിലേക്ക് വരില്ലായിരുന്നല്ലോ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സൃഷ്ടികളായി....അവര്ക് സമൂഹം കനിഞ്ഞു നൽകിയ ഒരു പേരുണ്ട്...തെരുവിലെ തെണ്ടികൾ....(പെറുക്കി ജീവിക്കുന്നവർ)
അവരും മനുഷ്യരാണ് യെന്ന് അറിയാതെ പോയ ചില ജന്മങ്ങൾ....അവരെ ഈ തെരുവിലേക് അനാഥമായി വലിച്ചു വിട്ട മനുഷ്യ വർഗത്തിന്റെ മറ്റൊരു മുഖങ്ങൾ....അതേ അവരും അങ്ങെനെ ആയിരിന്നു...സമൂഹം തെണ്ടികളെന്നും ,കള്ളന്മാരെന്നും മുദ്രകുത്തി പേരു വിളിക്കപ്പെട്ട രണ്ടു ജന്മങ്ങൾ
അനുജത്തിയെ നെഞ്ചോടു ചേർത്ത് പിടിച്ചു കിട്ടുന്ന ചില്ലറ തുട്ടുകൾക് എന്തേലും വാങ്ങി വിഷപ്പടക്കുന്ന ശരത്ത്....
അതും തട്ടി പരിച്ചെടുക്കാൻ വരും തെരുവിലെ ലഹരിയുടെ അടിമകളായ ഗുണ്ടകൾ...
അനിയതിക്ക് അവൻ ഒരു പെര് വിളിക്കും" പൊന്നു"..
പൊന്ന് ആയിരുന്നില്ല ശരിക്കും തങ്കം ആയിരിന്നു തനി തങ്കം...
അവൾ അവനിക്ക്....
അവനു 7 വയസ്സുള്ളപ്പോൾ കിട്ടിയതാണ് ആ പൊന്നിനെ...ആ അമ്മ അവന്റെ കൂടെ കിടത്തിയിട്ട് 7 വർഷമായി ഇപ്പോൾ അവൾ വളർന്നു വലുതായി...അവൾ എന്നും അമ്മയെ ചോതികും...അവന്റെ മനസ്സിൽ അമ്മ എന്നാൽ ദൈവം ആയിരിന്നു.. അത് തന്നെ അവൻ അവൾക്കും പറഞ്ഞു പഠിപ്പിച്ചു ...പള്ളിയിൽ കാണുന്ന ചിറക് വിരിച്ച മാലാഖയെ കാണിച്ചു അവളുടെ ഉള്ളിൽ അമ്മയെ കുറിച്ച് ഒരു രൂപവും പടുത്തുയർത്തി....
അഛനെ ചോദിക്കുമ്പോൾ തണൽ ആണെന്നും,മരമാണെന്നും സ്നേഹമാണെന്നും കഥകൾ പറഞ്ഞു മടിയിലിരുത്തി നെറ്റിയിൽ ഉമ്മ വെക്കുന്ന നെഞ്ചോടു ചേർത്തു പിടിക്കുന്ന അങ്ങെനെ പല വർണനകളും നൽകി വളർത്തി എടുത്തു....അച്ചേനെയെയും അമ്മയെയും വെറുക്കാതിരിക്കാൻ അവൻ കണ്ടു വെച്ച ഏറ്റവും വലിയ സൂത്രം...വേറും സൂത്രമല്ല അവനത് അവൻ അങ്ങെനെ തന്നെ ആണ്...സ്നേഹിക്കാൻ മാത്രം അറിയുന്ന ശരത്ത്....
ഒരു ദിവസം രാവിലെ പതിവിലും ഉത്സാഹവാനായി അവൻ എഴുനേറ്റു...കാര്യം മറ്റൊന്നുമല്ല, ഇന്ന് ആണ് അവനു പൊന്നുവിനെ കിട്ടിയ ദിവസം അവളെ സന്തോഷിപ്പിക്കണം...പുതിയ ഉടുപ്പ് വാങ്ങണം..തെരുവിൽ ജീവിക്കുന്ന വേറെരു സ്ത്രീയെ പൊന്നുവിനെ ഏല്പിച്ചു അവൻ പാട്ടകൾ പെറുക്കാൻ പോയി...
അതു കഴിഞ്ഞു അവൾക് ഉടുപ്പ് വാങ്ങാൻ പോയി...അവൾക് ഇഷ്ട്ടമുള്ള മഞ്ഞ കളർ..അത് അവൻ എവിടെന്നോ കണ്ടു പിടിച്ചു...അവൾ ആ ഉടുപ്പിലേക് നോക്കുന്ന അവളുടെ വെട്ടി തിളങ്ങുന്ന കണ്ണുകൾ ഉള്ള ആ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നു...അവനു സന്തോഷമായി അവൾക് ഇഷ്ട്ടപ്പെട്ട ആ കളർ തന്നെ കണ്ടു പിടിക്കാൻ പറ്റിയതിൽ...പക്ഷെ കാശ് തികയുന്നില്ല എന്ത് ചെയ്യും അവൻ ആ കിട്ടിയ ക്യാഷ് അവിടെ കൊടുത്തിട്ട് ആ ഡ്രസ് മാറ്റി വെക്കാൻ പറഞ്ഞു ആ തെരുവിലേക് വീണ്ടും പാട്ടകൾ പെറുക്കാൻ പോയി...
നേരം പോയതെ അറിഞ്ഞില്ല ....ഭാഗ്യത്തിന് ആ ഉടുപിനുള്ള പൈസയുമായി ആ ഉടുപ്പും കുറച്ചു മധുരവും വാങ്ങി ഓടി വീട്ടിലേക് നേരം ഏറെ വൈകിയിരുന്നു....വീടെന്നു പറയാൻ പറ്റില്ല കടകളുടെ പുറത്തായി തുണികൾ കൊണ്ടു മറച്ചു കെട്ടിയ വീട്....അതാണ് അവരുടെ കൊട്ടാരം...ചേച്ചി.....ചേച്ചി..എന്നൊരു നീട്ടി വിളി...ചേച്ചി പുറത്തു വന്നു...ആ ശരത് പൊന്നു നിന്നെ കാണാഞ്ഞിട്ട് തിരക്കി വന്നിരിന്നല്ലോ....അവൻ ആകെ പേടിച്ചു പോയി...ഈ കാലം വരെ അവൻ അവളെ ആരുടെയും കൂടെ നിർത്തിയിട്ടില്ല...അവൾ വലുതായത് മുതൽ കഴുകൻ കണ്ണുകൾ അവളുടെ പിറക്കെ ഉണ്ടാവാറുണ്ട്.....
ഇത്രയും സമയം അവൻ വൈകാറുമില്ല അവൾക് ഉടുപ്പ് വാങ്ങേണ്ട ആവേശത്തിൽ നേരം വൈകിയതും അവനറിഞ്ഞില്ല....
അവൻ കരയാൻ തുടങ്ങി....
വഴിയിൽ കൂടി പോകുന്നവരോട് ചോദിച്ചു തുടങ്ങി....കണ്ടവരും ഇല്ല ,ചിലർ പറയുന്നു...അവൾ ചേട്ടനെ അന്ന്യോഷിച്ചു നടക്കുന്നുണ്ടായിരുന്നു ന്നു ...എന്നും വിളിക്കാറുള്ള ദൈവത്തെ വിളിച്ചു...പൊന്നു വെന്ന് അലറി വിളിച്ചു നടന്നു....
അതാ ദൂരെ നിന്നും ചേട്ടായി ന്നു വിളിക്കുന്ന എന്റെ പൊന്നുവിന്റെ ശബ്ദം....
ഞാൻ ഓടി അടുത്തു...അവളെ കെട്ടിപിടിച്ചു എന്റെ പൊന്നു നി എവിടെയാ പോയേ എത്രെ തിരക്കി നിന്നെ...
സമയം രാത്രി ആയില്ലേ...
അവൾ ഒന്നും മിണ്ടുന്നില്ല അവളുടെ തിളങ്ങുന്ന കണ്ണുകൾ ഉള്ള മുഗം ക്ഷീണിച്ചിരിന്നു....എന്നിരിന്നാലും അവളുടെ മുഖത്തെ കണ്ണുകളിൽ ഉള്ള തിളക്കം അതു കണ്ടു ആശ്ചര്യത്തോടെ ചോദിച്ചു....ചേട്ടാ ഞാൻ ഇന്ന് അച്ഛനെ കണ്ടു...അച്ഛൻ എന്നെ മടിയിൽ ഇരുത്തി....ഉമ്മ വെച്ചു....
അപ്പോഴാണ് ചേട്ടൻ പൊന്നുവിന്റെ ശരീരത്തിലുള്ള പാടുകൾ കണ്ടത്....
ചേട്ടായി അച്ഛൻ എന്നെ ഒരുപാട് സ്നേഹിച്ചു ജീവിതത്തിൽ ഇന്ന് വരെ അവൾ കഴിച്ചിട്ടില്ലാത്ത പരിപ്പ് വടയും അവൾക് കിട്ടി അടഞ്ഞ സ്വരത്തോടെ അവൾ പറഞ്ഞു...ചേട്ടായി എനിക് എവിടെയൊക്കെയോ വേദനിക്കുന്നു....യെന്ന് പറഞ്ഞു തീരും മുൻപ് അവൾ അവശയായി ശരത്തിന്റെ കൈകളിലേക് വീണു പോയി....എന്നും വിളിച്ചു പ്രാര്ഥിക്കാറുള്ള ദൈവങ്ങൾക്ക് മുൻപിൽ അവൻ അലറി കരഞ്ഞു അവന്റെ പൊന്നുവിന്റെ വിധിയോർത്തു.....കാഴ്ചക്കാരായി ആസ്വാദന മനുഷ്യരും കൂടി തുടങ്ങിയ ആ വേളകളിൽ ഇനിയൊരു അച്ഛനില്ലാത്ത കുട്ടിയും വളരരുത് യെന്ന് കരുതി അവർ മരിക്കാനൊരുങ്ങി...അപ്പോഴായിരുന്നു ഞങ്ങൾ അവിടെ എത്തിയത്....എല്ലാം കണ്ടു നിന്നവരോട് പുച്ഛം തോന്നി അവരെ ഞങ്ങൾ കൂട്ടി കൊണ്ടു വന്നു പുതിയൊരു ജീവിതത്തിലേക്ക്....
വാപ്പയില്ലാത്ത നൊമ്പരം PART2
എല്ലാം നഷ്ടപ്പെട്ടടുത്തുന്നു ആണ് പൊന്നുവിനെയും ശരത്തിനേയും ഞങ്ങൾ കൂട്ടി പോകുന്നത്.......
വൈകാതെ ഞങ്ങൾ വീട്ടിൽ എത്തി.......
ശരത്തും പൊന്നുവും എന്റെ വീട്ടിൽ ആണ്...
സൈനബ് താത്ത അവരുടെ വീട്ടിലേക്ക് പോയി .....ഞാനും ഇക്കയും വന്ന ശീണം മാറാൻ വേണ്ടി കിടന്നുറങ്ങി........അങ്ങെനെ ആ ദിവസം കഴിഞ്ഞു ...പതിവ് പോലെ നേരം പുലർന്നു ഇക്ക ജോലിക്ക് പോയി....പുതുതായി അവർ രണ്ടു പേരുണ്ട്......
എന്റെ വാപ്പ വല്യ ദേഷ്യകരനും കണിശകാരനും ആണ് എന്നാലും അവരെ കൂടെ കൂട്ടിയതിൽ സന്തോഷം മാത്രേ പങ്കു വെച്ചുള്ളൂ......ചിലപ്പോൾ ദൈവം എല്ലാം മുൻക്കൂട്ടി കണ്ടത് കൊണ്ടാവാം അവരെ ഞാൻ കൂടെ കൂട്ടിയത്.....
പതിവ് പോലെ ആയിരുന്നില്ല എനിക് അന്നത്തെ ദിവസം വല്ലാത്ത തലകരക്കവും ശീണവും ഛർദിയും ഒക്കെ ഉണ്ട്.....ടൂർ പോയി വന്നതിന്റെ ആവാം .....യെന്ന് കരുതി വീണ്ടും കിടന്നു.....വിശേഷം ആയിരിക്കുമെന്ന് തോന്നിയില്ല....കാരണം ആർത്തവം സമയം തെറ്റി വരാർ ഉണ്ട് ......അതുകൊണ്ട് അത്ര വലിയ കാര്യം ആക്കിയില്ല......അടുത്ത ദിവസവും ഇതു പോലെ തന്നെ ആയി.....ഉമ്മയും ശരത്തും കൂടി ഹോസ്പിറ്റലിലേക് കൊണ്ടു പോയി.....ചെക്കപ്പ് നടത്തി എന്നാൽ ഞാൻ ഉദേശിച്ചതിനെക്കാൾ വിപരീതമാണ്.......അതേ ഞാൻ ഗർഭിണി ആയി.......വല്ലാത്തസന്തോഷം ......ശരത്തിന്റെ മുഖത്തും കാണാനുണ്ട്.......ഞാൻ ഇക്കാക്കു ഫോൺ വിളിച്ചു.....കാര്യം പറഞ്ഞു.....എന്നും ഫോൺ വിളിച്ചാൽ നല്ല പഞ്ചാര വാക്കും സന്തോഷവും ഒക്കെ കാണിക്കാറുള്ള ഇക്ക എന്തോ ഈ കാര്യം കേട്ടത് മുതൽ വല്ലാത്ത ഒരു പരിഭ്രമം ആയിരിന്നു....ചിലപ്പോൾ എനിക് തോന്നിയതാവാം....
ഡോക്ടർ ചില നിർദേശങ്ങൾ ഒക്കെ തന്നു ...മാസം ചെക്കപ്പ്.....ഓരോ മൂന്നുമാസം ഇടയിൽ സ്കാനിങ് അങ്ങെനെ ആദ്യത്തെ മൂന്നു മാസം വല്യ ഇളക്കം തട്ടുന്ന ഒന്നും ചെയ്യരുതെന്നും പറഞ്ഞു.....കുറച്ചു വിട്ടമിൻസ് ഗുളികകളും വാങ്ങിച്ചു ഞങ്ങൾ വീട്ടിലേക് യാത്രയായി.....ഉപ്പയുടെ ഉമ്മയുടെ ഏക മകൾ ആണ് ഞാൻ .....വീട്ടിൽ നല്ല സന്തോഷവും അതിന്റെ പരിപാടിയും നടത്താൻ തീരുമാനിച്ചു.....
ഇക്ക വരുന്നുണ്ട്.....ഞാൻ പ്രദീക്ഷിച്ചത് പോലെ തന്നെ ആ മുഖത്ത് സന്തോഷമില്ല.....സംസാരിക്കാനോ ചിരിക്കാനോ കൂടെ നികുന്നില്ല ....അല്ലെങ്കിൽ ജോലി കഴിഞ്ഞു വന്നയുടനെ കെട്ടി പിടിച്ചു ഉമ്മ തരുന്ന ആളിനെന്തോ ഒരു മാറ്റം......പരിപാടിയിലും പങ്കെടുത്തില്ല തലവേദനികുന്നു പറഞ്ഞു കിടന്നു.....ഞാനും വിശ്വസിച്ചു അതു കൊണ്ടായിരിക്കാം യെന്ന്.....പക്ഷെ അയാൾ അങ്ങെനെ വിശ്വസിപ്പിക്കുകയായിരിരുന്നു.........
നാളത്തെ സുപ്രഭാതം മിഴിതുറകുന്നത് പുതിയ വിശേഷങ്ങൾക്ക്‌ആകുമെന്നു കരുതിയത് മില്ല
ഹാവൂ .....അൽഹംദുലില്ലാഹ്.....ഫോൺ ബെല്ലടിക്കുന്നുണ്ട്.....ഇക്കയാണ് വിളിക്കുന്നത് .....സമതാനിപ്പിക്കാൻ ആയിരിക്കും.....
എന്നാണ് കരുതിയത്........മോളെ കുലുസു......ഞാൻ ഇന്നലെ മോളോട് മിണ്ടാത്തത് സങ്കടായോ.....ഹേയ് ഇല്ല ഇക്ക എന്റെ ഇക്ക അല്ലെ എനിക് അറിഞ്ഞൂടെ ഇക്കാക്കു എന്നെ പെരുതിഷ്ടമാണെന്നു.....
ഹാ അറിയാലോ......ന്ന എന്റെ മോളോട് ഒരു കാര്യം പറയട്ടെ......ഹ പറഞ്ഞോളൂ ഇക്ക......മോൾക് അറിയാലോ നമ്മുക് ഇപ്പോഴേ കുട്ടി വേണ്ട പറഞ്ഞത്.......നമ്മുക് ഇത് ശരിയാവൂല മോളെ.....നമ്മൾക് ഇതിനെ കളയാം......ഇക്ക.......നിങ്ങൾ എന്താണീ ഈ പറയുന്നത് എന്റെ വയറ്റിൽ കുരുത്ത നമ്മുടെ ആദ്യത്തെ സന്തതി നിങ്ങടെ ചോര.......നിങ്ങൾക് എങ്ങെനെ മനസ്സ് വന്നു....നാളെ റബ്ബിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും.......ഞാൻ ആകെ ഇമോഷണൽ ആയി.......ഇക്ക വീണ്ടും വീണ്ടും അത് തന്നെ ആവർത്തിച്ചു......ഇല്ല ഇക്ക ഇനി നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ അതിനു സമ്മതിക്കില്ല.......എന്നാൽ ആയി മോളെ ഇക്ക 2 ദിവസം കഴിഞ്ഞു വരാം......യെന്ന് പറഞ്ഞു ഫോൺ വെച്ചു......
ഒരിറ്റു ആശ്വാസ വാക്കിനു വേണ്ടി ഫോൺകാളിന് കാത്തിരുന്ന എന്നെ ആകെ തളർത്തിയാണ് ഇക്ക ഫോൺ വെച്ചത്......ഞാൻ റൂമിൽ പോയി എന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിന് ആദ്യം തന്നെ കിട്ടിയ സമ്മാനത്തെ കുറിച്ചു ഓർത്തു വേവലതിയോടെ കരയാൻ തുടങ്ങി.....
എന്താണ് ചേച്ചി കരയുന്നത് ......പൊന്നുവിന്റെ ചോദ്യം ആയിരിന്നു ഒന്നുമില്ല മോളെ പൊന്നു....അവൾ അടുത്തു വന്നു വയറിൽ തല വെച്ചു എന്തൊക്കെയോ പിറുപിറുകുന്നു......നി എന്താ പൊന്നു ഈ കാട്ടുന്നെ .....ചേച്ചി.....ഞാൻ കുഞ്ഞിനോട് മിണ്ടിയതല്ലേ.....ടി പൊട്ടി പെണ്ണേ കുഞ്ഞിനോട് മിണ്ടാൻ ആയിട്ടില്ല കുഞ്ഞി ആയി വരാൻ ഇനിയും മാസം വേണം ഇപ്പോൾ മോൾ പോയി ഏട്ടന്റെ കൂടെ കളിക് ചേച്ചി കുറച്ചു കിടക്കട്ടെ......കിടത്തം മാത്രേ ഉള്ളു ഉറക്കം നഷ്ട്ടപ്പെട്ടു.....ചിന്തകൾ മനസ്സിനെ മരവിപ്പിക്കാൻ തുടങ്ങി.....ന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ എങ്ങെനെ കൂട്ടു നിൽക്കും......ദിവസം 2ഉം കഴിഞ്ഞു.....ഇക്ക വിളിച്ചതെ ഇല്ല......ഇത് എന്താണ് പറ്റിയത്....എല്ലാം സങ്കടവും ഒന്നിച്ചാണല്ലോ.....ഇനി ഇക്ക വിളിക്കില്ലെ....എന്റെ കൂടെ ജീവിക്കാൻ വരില്ലേ.....
അങ്ങെനെ വഴികണ്ണുമായി ഓരോ ദിവസവും ഞാൻ കാത്തിരുന്നു....ഫോണ് വിളിയുമില്ല.....
ഇക്കയുടെ വീട്ടിലും അന്ന്യോഷിച്ചു അവർക്കും അറിയില്ല.....ഇതെവിടെ പോയി......
മാസം ഒന്നു കഴിഞ്ഞു....സൈനബ് താത്തയും ഗർഭിണി ആണ്....അവരുടെ ഇക്ക ഗൾഫിലും പോയി.....എനിക് ആകെ ആധി കയറിയിട്ട് ഒന്നും മനസ്സിലാവുന്നില്ല.....എനിക് 17 വയസ്സ് ആയത് ഉള്ളു....ഒരുപാട് ആശയും മോഹവും ഒക്കെ ഉണ്ട് ....എല്ലാം നഷ്ട്ടപ്പെട്ടു തുടങ്ങി......ഒരു ആശ്വാസ വാക്ക് പറയാനോ....സ്വന്ത്വനിപ്പിക്കാനോ എന്റെ ഇക്ക കൂടെയില്ല....ഗർഭിണി ആവുന്നതിനി മുൻപ് എന്നെ പിരിഞ്ഞു ഇരിക്കാത്ത മനുഷ്യൻ ആണ്.....എന്നും എന്റെ ശരീരത്തെ തൊട്ടും തലോടിയും കൂടെ ഉണ്ടാവുമായിരുന്നു.....ആ അദ്ദേഹം ആണ് എന്റെ മനസ്സ് കാണാതെ എന്നെ തനിച്ചാക്കി പോയത്....
റൂമിലേക് കൂടെ കൂടെ പൊന്നു വന്നു കുശലം പറയും അവൾ ഉള്ളതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.....ഇതൊക്കെ നേരത്തെ പടച്ചവൻ അറിഞ്ഞത് കൊണ്ടാവാം അവരെ എനിക് കൂടെ കൂട്ടാൻ തോന്നിയത്.....എല്ലാ സഹായത്തിനും പൊന്നുവും ശരത്തും എന്റെ കൂടെ ഉണ്ടാവും ....ആറുണ്ടായാലും ഇക്ക യുടെ സ്ഥാനത്തിന് തുല്യം ആവില്ലല്ലോ......മാസം വീണ്ടും കഴിഞ്ഞു......ഉപ്പ അന്നിയോഷിച്ചു പോയി.....
അവരുടെ വീട്ടിൽ വിളിക്കാറില്ല.....വരാറും ഇല്ല......പോകാൻ ഇടമുള്ളടേത് ഒക്കെ നോക്കി......പോലീസിലും പരാതി അന്നേ കൊടുത്തിനി വിവരം ഇല്ലാത്തത് കൊണ്ടാണ് ഉപ്പ അന്യോഷിക്കാൻ പോയത്......വീട്ടിൽ ആകെ ഒരു മൂടം കെട്ടിയത് പൊലിൻഡ്......എന്റെ കയ്യ് കാലുകൾ കടച്ചിലും ഒക്കെ തുടങ്ങി വയറും വന്നു തുടങ്ങി.......ചെക്കപ്പിന് പോയിരുന്നു......സ്കാനിങ് എടുത്തു നോക്കി.......കുട്ടിക് കുഴപ്പൊന്നുമില്ല......നല്ല ആരോഗ്യം ഉണ്ട്.....വിറ്റാമിന്റെ അഭാവം ഉണ്ട്.....ഡോക്ടർ മരുന്നു തന്നു.....ഞങ്ങൾ വീട്ടിൽ പോയി......ഉപ്പ വന്നിട്ടുണ്ട്.......എന്തെങ്കിലും വിവരം അറിഞ്ഞു കാണുമോ.......
ഞാൻ നല്ലൊരു വാക്ക് പ്രദീക്ഷിച്ചു.......ഉപ്പ പറഞ്ഞു ഇനി മേലിൽ നി അവനെ കുറിച്ചു ചിന്തിക്കരുത്....അങ്ങെനെ ഒരു കെട്ടിയൊന് നിനക്കില്ല.......ഉപ്പ വല്ലാത്ത ദേഷ്യകരനും വാഷികാരനും ആണ്....ഉപ്പ അങ്ങെനെ പറയല്ലേ ഇക്ക എന്റെ കുഞ്ഞിന്റെ ഉപ്പ യല്ലേ.....
കുലുസു
.......ഇനി അങ്ങെനെ ഒരു ഉപ്പ നിന്റെ കുട്ടിക് വേണ്ട.....
അതിനിപ്പോ എന്താ ഇണ്ടായെ.....നിങ്ങൾ ഇക്കയെ കണ്ടോ എന്താ പറഞ്ഞത്.......ഹ കണ്ടു....അവൻ അവിടെ ഒരു ഭാര്യ ഉണ്ട്..... ആ പഹയൻ പോയി വേറെ കെട്ടികുന്നു.....അങ്ങെനെ ഒരുത്തനെ ഇനി എന്റെ മോൾക് വേണ്ട......😢😢
എനിക് ഒന്നും പറയാൻ പറ്റിയില്ല തല കറങ്ങി വീണു......
ഇത്രനാളും എന്റെ കൂടെ നിന്ന് എന്റെ ശരീരം വേണ്ടുവോളം ആസ്വദിച്ചു ഇപ്പോ ഞാൻ ഗർഭിണി ആയപ്പോ എന്നെ ഉപേക്ഷിച്ചു വേറെ ഒരുവളെ കെട്ടിയ അയാളെ ഞാൻ ശപിച്ചു തുടങ്ങി....വെറുത്തു തുടങ്ങി......എന്റെ ജീവിതം തകർന്നു.....ഇത്രയും ചെറിയ പ്രായത്തിൽ തന്നെ.....ഇല്ല ഞാൻ തളരില്ല എന്റെ കുട്ടിക് വേണ്ടി ജീവിക്കണം ഇനി ഒരു ആണ് എന്റെ ജീവിതത്തിലേക്കു വേണ്ട.....
മാസങ്ങൾ വീണ്ടും കഴിഞ്ഞു......കാലുകൾ നീര് വെച്ചു വരുന്നു കടച്ചിലും എടുക്കുന്നു ഒന്ന് തടവിതരാൻ ഇക്കയില്ലാത്ത സങ്കടം നന്നായി അറിയുന്നുണ്ട്......എന്റെ മോൾ പൊന്നു അവൾ തന്നെയാണ് എന്റെ ഇപ്പോഴത്തെ ഏക ആശ്രയം......അവൾ ഓരോ നിമിഷവും വന്നു ഓരോന്നു ചോദിച്ചു കൊണ്ടേ ഇരിക്കും ....അവൾക് വല്ലാത്ത ആകാംഷയും സന്തോഷവും അവൾക് ഓമനിക്കാൻ ഒരു കുട്ടി...തെരുവിലെ ജീവിതത്തിൽ നിന്ന്. ഒരു ഉണർവ് അതാണ് അവൽകിവിടെ ഉള്ള ലൈഫ്
ഇടക്ക് ഇടക്ക് അവൾ വയറ്റിൽ തല വെച്ചു കുഞ്ഞിന്റെ അനക്കവും ഒക്കെ ശ്രദ്ദിക്കും കുഞ്ഞിനോട് സംസാരിക്കും......എന്റെ ഉറക്കം നഷ്ടമായി....അസഹ്യമായ ശരീരവേദന....കാലുകൾ നീര് വെച്ചിരിക്കുന്നു....പോരാത്തതിനു കുഞ്ഞിന്റെ ചവിട്ടും കുത്തും ഒന്നു തിരിഞ്ഞു മറിഞ്ഞും കിടക്കാൻ പറ്റുന്നില്ല.....എപ്പോഴാ ചേച്ചി കുഞ്ഞിനെ കിട്ടുവ....മോളെ പൊന്നു വൈകാതെ കിട്ടും......യെന്ന് പറഞ്ഞു കഴിഞ്ഞില്ല......ആകെ വേദന വന്നു......മോളെ പൊന്നു ഉമ്മാനെ വിളിക്ക് ചേച്ചിക്ക് തീരെ വയ്യ.......വേദന സഹിക്കവയ്യാതെ ഞാൻ കരഞ്ഞു തുടങ്ങി.....ഉമ്മ വന്നു എന്താ മോളെ.......ഉമ്മ എനിക് വയ്യ വയറു വേദനിക്കുന്നു....കുഞ്ഞു താഴോട്ട് ഇറങ്ങി വരുന്നു.....ഇനിയും പിടിച്ചു നിക്കാൻ പറ്റില്ല......പൊന്നു യേട്ടനോട് വേഗം പോയി വണ്ടി വിളിച്ചു വരാൻ പറ.....
അങ്ങെനെ ഞങ്ങൾ ഹോസ്പിറ്റലിലേക് എത്തി ഡോക്ടർ ചെക്കപ്പ് നടത്തി....പറഞ്ഞ തീയതി ക്ക് ഇനിയും 10 ദിവസം ഉണ്ട്......പക്ഷെ ഗർഭ പാത്രം തുറന്നിട്ടുണ്ട് കുട്ടി താഴേക് ഇറങ്ങി വന്നിട്ടുണ്ട് ഏത് സമയവും പ്രസവം നടക്കും .....നിങ്ങൾ ഒക്കെ ആ പ്രസവ മുറിയുടെ പുറത്തു നിൽക് ....അങ്ങെനെ എന്നെ പ്രസവ റൂമിലേക് ....
വളരെ ഭീതി നിറഞ്ഞ അന്തരീക്ഷം.....അപ്പുറത് ഒരു കുട്ടി പ്രസവവേദന കൊണ്ട് പുളയുന്നുണ്ട് എന്തൊക്കെയോ പറയുന്നു....നഴ്സമാർ വന്നു.....ചില കർമ്മങ്ങൾ ഒക്കെ ചെയ്തു.....ഗ്ലുക്കോസ് കുത്തി.......ഞാനും കരയാൻ തുടങ്ങി ആർത്തട്ടഹസിച്ചു സഹിക്കാൻ പറ്റുന്നില്ല ഇപ്പോ മരിച്ചു പോകും.....
സിസ്റ്റർ മാർ എന്തൊക്കെയോ പറയുന്നുണ്ട് വയറിൽ അമർത്തുന്നു ശ്വാസം പുറത്തേക്ക് തള്ളിവിടാൻ പറയുന്നു.....പെട്ടെന്ന് ഒരു ആശ്വാസം അതാ എന്റെ കുഞ്ഞിന്റെ ശബ്ദം കേൾക്കുന്നു.......ഞാൻ സന്തോഷവതിയായി...എന്റെ കുഞ്ഞിന്റെ മുഖം കാണാൻ പോലും അയാൾ വന്നില്ലല്ലോ....സങ്കടപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിൽ കുലുസു നിനക്കു പെണ്കുഞ്ഞാണ്.....ഇതാ നിന്റെ മോൾ.....അവളെ ഞാനൊന്നു കണ്ടു അവളുടെ വാപ്പയുടെ തനി പകർപ്പ്.....എന്നാലും ഞാൻ എന്റെ മോളെ കണ്ട സന്തോഷത്തിൽ എല്ലാം മറന്നു തുടങ്ങി....
അതേ എന്റെ മോൾ ആണ് ഇനി എനിക്കെല്ലാം അവൾക് വേണ്ടി ജീവിക്കണം തോല്പിച്ചവരുടെ മുൻപിൽ തലയുയർത്തി ജീവിക്കണം........എത്ര ശ്രമിച്ചാലും പരാജയപെട്ടു പോകുന്ന നിമിഷം വരാനുണ്ട് അതൊന്നും ഞാൻ ഓർത്തതെ ഇല്ല.....
ഞങ്ങൾ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി.....മോളെ മുഗത്തു നോക്കുമ്പോ അവളുടെ വാപ്പയെ ഓർമ വരും എങ്കിലും കണ്ണുകൾക് മനസ്സിൽ സ്ഥാനം കൊടുത്തില്ല.....മോൾക് പേരിടൽ കർമ്മം ആയി.....അയാൾ ഒന്നു വിളിക്കുമെന്ന് തോന്നിയ പല ദിവസങ്ങളും കഴിഞ്ഞു പോയി...ഇനി ആ ചിന്തകളും എന്റെ മനസ്സിൽ ഇല്ല....മോൾക് സഫിയ യെന്ന് പേരിട്ടു.....അവളോടാപ്പം എന്നും പൊന്നു കൂടെ ഉണ്ടാവും.....മാസങ്ങൾ കഴിഞ്ഞു എന്റെ മോൾ കമിഴ്ന്നു തുടങ്ങി.....അവളുടെ ചിരി.....അതന്നെ വല്ലാതെ കുളിര് കോരി നിറകുന്നുണ്ട്.....ഉപ്പ വന്നു മോളെ കുട്ടിക് മൂന്നും മാസം ഒക്കെ കഴിഞ്ഞില്ലേ നിനക്കൊരു കല്യാണം നോക്കട്ടെ.......വാപ്പ.......ഇനി എനിക്കൊരു കല്യാണം വേണ്ട.......ഞാൻ എന്റെ മോൾക് വേണ്ടി ജീവിക്കും....അതല്ല മോളെ അവൾക് ഉപ്പ എന്ന് വിളിക്കാൻ എങ്കിലും....ഇല്ല ഉപ്പ ഉപ്പ ഇനി ഇങ്ങനെ പറഞ്ഞാൽ ഞാനും മോളും എവിടേക്കെങ്ങും ഇറങ്ങി പോകും ......ഉപ്പ മിണ്ടാതെ പോയി......
മോള് ഉമ്മ ഉമ്മ വിളിക്കാൻ തുടങ്ങി.......ഇനി അടുത്തത് ഉപ്പ വിളിക്കാൻ പടിക്കേണ്ടവൾ ആണ് ഞാൻ ആരെ കാണിക്കാൻ ആണ്....
ആ ഭയം മനസ്സിൽ ഉണ്ട് എങ്കിലും ഞാൻ പുറത്തു കാണിക്കാരെ ഇല്ല......സൈനബ് താത്തയും പ്രസവിച്ചു....എന്നെ വിളിച്ചിരുന്നു......കുറെ കുത്തി നോവിച്ചു....ഇക്ക നാട്ടിൽ വന്നിട്ടുണ്ടെന്നും കുഞ്ഞിന്റെ അടുത്തു നിന്ന് മാറുന്നില്ല എന്നും ....കുഞ്ഞിനെ ആട്ടി ഉറക്കാനും പൗഡർ ഇടാനും കണ്മഷി എഴുതാനും ഒക്കെ ഇക്ക തന്നെ എന്നെ ഒന്നിനും വിടാറില്ല എന്നൊക്കെ വീമ്പ് പറഞ്ഞു വെച്ചു.....ഞാൻ ആകെ കേട്ട് തളർന്നു പോയി.....
പിന്നെയും മാസങ്ങൾ കഴിഞ്ഞു......മോള് വലുതായി തുടങ്ങി ഓള് എല്ലാരേയും അറിയാം തുടങ്ങി......ഓൾക് ശരത്തിനോടാണ് ഇഷ്ട്ടം....അവനെ കണ്ടാൽ പിന്നെ ഓൾക് അവനെ മാത്രം മതി.......
ഇതിനിടയിൽ ഉമ്മക് സുഖമില്ലാതെ ആയി.....കിടപ്പിൽ ആയി.....വീട്ടിലെ കാര്യം ഞാൻ തന്നെ എല്ലാം നോക്കാർ മോളെ കാര്യം ഒരുവിധം എല്ലാം പൊന്നുവും.....വൈകാതെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞു......ഇപ്പോ എനിക് ആകെ ഉള്ള ആശ്രയം ഉപ്പ മാത്രം ആണ്......
ഉമ്മ പോയി വീട് അനാഥമായത് പോലെയായി......മാസങ്ങൾ വീണ്ടും കുറെ കഴിഞ്ഞു.....മോൾ നടക്കാൻ തുടങ്ങി......അവൾക് ഉപ്പ വിളിക്കാൻ ആരുമില്ല.....ആ സങ്കടം എനികുണ്ട് ...അതിനിടയിൽ സൈനബ് താത്തയും ഇക്കയും അവരുടെ കുട്ടിയും വന്നു......എന്റെ മോളും അത് പോലൊരു വാപ്പന്റെ കയ്യ് പിടിച്ചു നടക്കേണ്ടവൾ ആണ്....
എന്റെ മോൾക് ആ വിധി ഇല്ലാതെ ആയല്ലോ
എല്ലാം മനസ്സിൽ ഒതുക്കി എന്റെ മോളുടെ സന്തോഷത്തിനു വേണ്ടി ഞാൻ അങ്ങെനെ എല്ലാം മറന്നു ജീവിക്കാൻ തുടങ്ങി......വർഷങ്ങൾ കഴിഞ്ഞു.....മോള് ഉപ്പനെ ചോദിച്ചു തുടങ്ങി.....പല സമയത്തും ഉത്തരം മുട്ടി നിൽക്കുമ്പോൾ ശരത് വന്ന് കൂട്ടി കൊണ്ടു പോകും....ആ സമയം ഞാൻ റൂമിൽ പോയി വാവിട്ട് കരഞ്ഞു തീർക്കും.....ഒരു ദിവസം അവൾ ഉപ്പയെ കുറിച്ച് ചോദിച്ചു അന്ന് വീട്ടിൽ ശരത്തും ഉണ്ടായിരുന്നില്ല....എന്താണ് പറയുക.....എങ്ങെനെയാണ് പറയുക....ആകെ ഉത്തരം മുട്ടി പോയി ....അവസാനം ഉപ്പ ദുബായിൽ ആണ് മോളെ കാണാൻ ഒരു ദിവസം വരുമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു.......എന്റെ മോൾക് നാല് വയസ്സ് തികഞ്ഞ ഒരു പുലരിയിൽ.....പതിവ് പോലെ ഞാൻ വീട് ജോലി ഒക്കെ ചെയ്തോണ്ടിരിക്കുന്നതിനിടയിൽ മോളെ കുലുസു......എന്നൊരു വിളി കേട്ടു.....എന്റെ ഇക്കാന്റെ ശബ്ദം.....ഞാൻ സന്തോഷിച്ചു.....യെൻ അരികിൽ വന്ന് തെറ്റ് പറ്റിപോയി......മാപ്പ് ആകണം നിന്നേം മോളെ നോക്കി ഞാൻ ഇവിടെ ജീവിച്ചോളം എന്നൊക്കെ പറഞ്ഞു.....ഞാൻ ആകെ വിശമത്തിലായി...എന്റെ ഇക്കാന്റെ കോലം കണ്ടു എന്റെ മനസ്സലിഞ്ഞു......
മോളെ സഫിയ നിന്റെ ഉപ്പ ഇതാ വന്നിരിക്കുന്നു.....ഞാൻ വിളിച്ചു പറഞ്ഞു....ഇത് കേട്ട മോള് ഓടി വരും മുൻപ് എന്റെ വാപ്പ വന്നു.....
എന്താണ് നിനക്കു ഇവിടെ കാര്യം....എന്ത് ധൈര്യത്തിൽ ആണ് ഈ മണ്ണിൽ നി കാലു കുത്തിയത്....അങ്ങെനെ തുടങ്ങി ഉപ്പ ഒരുപാട് ദേഷ്യപ്പെട്ടു സംസാരിച്ചു....ഒടുവിൽ ഉപ്പ ഞങ്ങളുടെ തലാഖ് ഉം വാങ്ങി അദ്ദേഹത്തെ പറഞ്ഞു വിട്ടു......എന്റെ മോൾക് ഉപ്പ എന്ന ഭാഗ്യവും അവകാശവും നിഷേധിക്കപ്പെട്ടു........എനിക് ഒന്നും പറയാൻ പറ്റിയില്ല.....എന്റെ മോള് അന്നാണ് അവളുടെ വാപ്പയെ ആദ്യമായും അവസാനമായും കണ്ടത്....
എല്ലാരേയും പോലെ ജീവിച്ചു വളരാനുള്ള ഭാഗ്യം അങ്ങെനെ ഇല്ലാതെ ആയി.......
അവളെ സ്കൂളിൽ ചേർത്തു.......
എന്റെ മോള് അങ്ങെനെ പഠിച്ചു വളരാൻ തുടങ്ങി......ക്ലാസ്സിൽ നല്ല മിടുക്കിയാണ് അവൾ.....
അവൾക് അവിടെ നല്ല കളികൂട്ടുകാരും കിട്ടി....കൂട്ടത്തിൽ സൈനബ് താത്തടെ മോളും....
സ്കൂളിൽ മക്കളെ കയ്യ് പിടിചു വരുന്ന ഉപ്പമാർ....എന്നും എന്റെ മോൾക് സങ്കടമാണ്...ഒരു ദിവസം പതിവ് പോലെ സ്കൂൾ വിട്ട് വന്ന മോള് എന്നോട് ചോദിച്ചു....ഉമ്മ എന്റെ വാപ്പ ഇനി വരില്ലേ....ഉപ്പകെന്താണ് ഉമ്മ എന്നെ വേണ്ടാതെ എന്നെ കാണാൻ ഉപ്പക് ആഗ്രഹമില്ലാതെ.....
എന്താണ് സഫിയ നി ഇങ്ങനെയൊക്കെ പറയുന്നേ മോൾക് ഉമ്മ യില്ലേ....അത് പോരെ...പോര എനിക് ഉപ്പനെ കാണണം ....വെറുതെ വാശി പിടിക്കല്ലേ.....നി വന്ന് ചായ കുടിക്....
ഇല്ല ഞാൻ കുടിക്കില്ല സൈനബ് തത്താന്റെ മോള് പറഞ്ഞല്ലോ ഉപ്പക്ക് നിന്നെയും ഉമ്മനെയും വേണ്ടല്ലോ നിന്റെ ഉപ്പ ഇനി വരൂല്ലല്ലൊന്നു.....
ഇത് കേട്ട് ആകെ സങ്കടായ ഞാൻ സൈനബ ക്ക് വിളിച്ചു.....
എന്താണ് സൈനബ നി മക്കളോട് ഓരോന്നു പറഞ്ഞു പടിപ്പിക്കുന്നെ...ചെറിയ കൂട്ടിയാൾ അല്ലെ....അങ്ങെനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ പിണങ്ങി.....
അങ്ങേനെ ഓരോ ദിവസവും ഞങ്ങൾ തള്ളി നീക്കി കൊണ്ടേ ഇരുന്നു.....ഉപ്പയില്ലാത്ത എന്റെ മോള് കുസൃതിയും കുറുമ്പും കാട്ടി വളർന്നു....അവൾ വലുതായി .....
മതി.....ഉമ്മ .....കഥ പറഞ്ഞത്......ഉമ്മാനെ അതാ......വലിയുപ്പ വിളിക്കുന്നത്....പാട്ടിയമ്മക്ക് ബാക്കി കഥ ഞാൻ പറഞ്ഞോടിക്കാം......
പട്ടിയമ്മേ ഞാനാണ് ഈ കഥയിലെ നായിക.....സഫിയ......
+2കഴിഞ്ഞു പഠനം നിർത്തി വീട്ടിൽ ആണ് ഞാൻ .....എന്റെ വീട്ടിലെ പൊന്നു ചേച്ചിനെയും ശരത്തേട്ടനെയും അമ്മച്ചിക് അറിയൂലെ....ഒറെ രണ്ടാളെയും കല്യാണം കഴിഞ്ഞു...പൊന്നു ചേച്ചി അവിടെ ഭർത്താവിന്റെ വീട്ടിൽ തന്നെ ഇപ്പോ ഒരു കുട്ടിയുണ്ട്...നല്ല സന്തോഷമായി ജീവിച്ചു പോകുന്നു....വലിയുപ്പ കെട്ടിച്ചു വിട്ടയാണ്....ശരത്തേട്ടന്റെ ഭാര്യ ഇവിടെ തന്നെ കുട്ടികളൊന്നും ആയിട്ടില്ല....അങ്ങെനെ പഠനം നിർത്തിയ എനിക് ആലോചനകൾ വന്നു തുടങ്ങി......ഒരു ദിവസം അപ്പുറം പുതിയ കെട്ടുന്ന വീട്ടിലേക് കല്ലു ഇറക്കാൻ വണ്ടി വന്നിട്ടുണ്ടായിരുന്നു...ആ സമയം ഞാൻ ഇവിടെ മുറ്റം അടിക്കുകയയിരുന്നു....അയാൾ കൊറേ നേരം എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു.....ഞാൻ വേഗം ഉള്ളിൽ കയറി പോയി....പിറ്റേന്ന് ആയാളും വേറെ രണ്ടു പേരും വന്ന് എന്റെ വല്ലിയുപയോട് എന്നെ പെണ്ണ് ചോദിച്ചു....അങ്ങെനെ ആ കാര്യത്തിൽ തീരുമാനം ആയി.....വൈകാതെ തന്നെ കല്യാണവും കഴിഞ്ഞു.....
കല്യാണം കഴിയുമ്പോലും അതിനു മുൻപും ഉമ്മയെ വിവാഹം കഴിപ്പിച്ചു അയക്കാൻ വലിയുപ്പ തിരക്ക് കൂട്ടി കൊണ്ടേ ഇരുന്നു....എന്റെ കാര്യം പറഞ്ഞു ഉമ്മ ഒഴിവായി കൊണ്ടേ ഇരുന്നു.....എന്റെ കുടുംബ ജീവിതം സന്തോഷമായി തന്നെ മുൻപോട്ട് പോയി കൊണ്ടിരുന്നു....എന്റെ ഇക്ക ആളൊരു ദേഷ്യകാരൻ ആണ്....കൂടെ നിന്ന് വർത്തമാനം ഒന്നും പറയില്ല.....ഒരു ഫോട്ടോ ഒന്നിച്ചു നിന്ന് യെടുകൂല....അങ്ങെനെ കൊറേ മുരടിച്ച സ്വഭാവം ആണ്....
എന്നാലും ഞാൻ ആ ജീവ്‌തം കൊണ്ട് തൃപ്തിയും സന്തോഷവാതിയും ഒക്കെ ആണ്.....ഞങ്ങൾക് ഒരു പെണ്ണ്കുട്ടി ജനിച്ചു......നല്ല സന്തോഷമായി തന്നെ കർമ്മങ്ങളും കഴിഞ്ഞു.....ഇനിയാണ് പാട്ടിയമ്മച്ചി കാര്യങ്ങൾ ആകെ മാറി മറിഞ്ഞത്.....
എന്താണ് മോളെ ......നിന്നെ ഞാൻ 4,5 കൊല്ലം മുമ്പ് കണ്ടതല്ലേ നി ഇവിടേക്ക് വരാർ ഇല്ല എന്നാണല്ലോ ഇവിടെത്തെ ആ പുതിയ പെണ്ണ് പറഞ്ഞത് ....പിന്നെ ഇപ്പോ എങ്ങെനെ മോളെ നി വന്നത്....അതൊക്കെ പറയാം ....അമ്മച്ചി വാ ഭക്ഷണം കഴിച്ചു വരാം ഇന്ന് ഇവിടെ സ്‌പെഷ്യൽ ഫുഡ് ഉണ്ദ് 5 വർഷത്തിന് ശേഷം ആണ് ഞാൻ ഈ വീട്ടിലേക് വരുന്നതും ഉമ്മയെ കാണുന്നതും ...അതൊക്കെ ഫുഡ് കഴിച്ചിട്ട് പറയാം....
ഫുഡ് കഴിച്ചു വന്ന പാട്ടിയമ്മക് തിരക്കാണ്.....ഇത് എന്തൊക്കെയാ ഈ പെണ്ണ് പറഞ്ഞിട്ട് പോയത് യെന്ന് അറിയാൻ.....എന്തായിരിക്കും ഈ 5 വർഷം ഈ വീട്ടിലേക് വരാത്ത പ്രശ്നം.....
അവർ അങ്ങെനെ ചിന്ദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സഫിയ വന്നു.....ന്ത അമ്മച്ചി ഒന്നും കഴികഞ്ഞെ.....അത് പിന്നെ മോളെ അമ്മച്ചിക്ക് ഒരു പൊതി തന്ന മതി വീട്ടിൽപോയി കയിച്ചോളാം........ശരണ്യ യെ വിളിച്ചു പറഞ്ഞു അമ്മച്ചിക്ക് കുറച്ചു ഭക്ഷണം പൊതിഞ്ഞു വെക്കാൻ....
അമ്മച്ചി കേട്ടോളു ബാക്കി കൂടി...
ഭർത്താവിന്റെ വീട്ടിൽ എന്നും വശളതരം ഒക്കെ ആണേലും അതൊക്കെ സഹിച്ചും ക്ഷമിച്ചു.ആണ് ഞങ്ങൾ ജീവിച്ചത്.....അപ്പോഴാണ് ഭർത്താവിന്റെ ഉമ്മ മരണപ്പെട്ടതും ....കുടുംബ സ്വത്തു ഓഹരി ആവുന്നതും ....അങ്ങെനെ ഞങ്ങൾക് സ്വന്തമായി ഒരു വീട് ഉണ്ടായി എന്റെ മോൾക് 3 വയസ്സായപോയാണ്....എനിക് 2 മത് ഒരു കുട്ടി കൂടി ജനിക്കുന്നത്
അപ്പോഴൊന്നും അയാളുടെ ആ മുരടിച്ച സ്വഭാവത്തിനി ഒരു മാറ്റവുമില്ല....ഒന്നിച്ചു ഇരിക്കനോ മിണ്ടാനോ...പുറത്തു കറങ്ങാൻ പോകുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ എടുക്കാനോ വരാറില്ല കൂട്ടുകാരൊക്കെ ഇക്കാൻറെ ഫോട്ടോ ചോയ്ക്കുമ്പോ ഓരോന്നു പറഞ്ഞു ഒഴിഞ്ഞു മാറും ആയിരുന്നു...എന്നാലും അതിലൊന്നും ഞാൻ സംഘടപെട്ടില്ല...എന്നെയും മക്കളെയും ഒരു കുറവ് വരുത്താതെ ഭക്ഷണവും വസ്ത്രറവും ഒക്കെ വാങ്ങിച്ചു തരും ഇടക് പുറത്തു പോകും.....അങ്ങേനെ ഒരു ദിവസം ഞാൻ വീട്ടിൽ വന്നപ്പോഴാണ് വലിയുപ്പ ന്നെ വിളിച്ചത് ഞാൻ റൂമിൽ എത്തിയപ്പോ വലിയുപ്പ കതക് ചാരി ....എന്നിട്ട് എന്നോട് ചോദിച്ചു....മോളെ സഫിയ നിന്റെ ഉമ്മാനെ വേറെ കെട്ടിച്ചു വിടുന്നതിൽ നിനക്കു എതിർപ്പുണ്ടോ.....ഉപ്പുപ്പ ഇല്ലാതായാൽ പിന്നെ ഉമ്മയ്ക് തുണ ആരാണ്....ഞാൻ പറഞ്ഞു ഇല്ല വലിയുപ്പ .....ഇത്രയും കാലം എന്റെ ഉമ്മ എനിക് വേണ്ടി കഷ്ടപെട്ടതല്ലേ ഇനി ഉമ്മക്കൊരു ജീവിതം ഉണ്ടാകുന്നത് എനിക് സന്തോഷമേ ഉള്ളു.....എന്നാൽ മോള് പോയി ഉമ്മനോട് പറഞ്ഞു സമ്മതിപ്പിക്
അങ്ങെനെ ഞാൻ ഉമ്മയോട് കല്യാണം പറഞ്ഞു സമ്മതിപ്പിച്ചു.....കുടുംബത്തിൽ തന്നെ ഉള്ള ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് ഉമ്മയുടെ കല്യാണം കഴിഞ്ഞു......ഉമ്മയുമായി അയാൾ സൗദിയിലേക് പറന്നു.....
എന്നാൽ എന്റെ ഉമ്മ രണ്ടാമത് കെട്ടിയത് എന്റെ ഇക്കാക്കു പിടിച്ചില്ല...അതുകാരണം വീട്ടിൽ എന്നും ബഹളവും എന്നെ അടികനൊക്കെ തുടങ്ങി ഇക്കാൻറെ അഭിമാനം തകർന്നു പോയി പറഞ്ഞു.......നാട്ടിലുള്ള ഒരു ഗുണ്ടയെ പോലെ തന്നെ ആണ് അയാൾ......ഞാൻ ആണ് ഉമ്മയെ കെട്ടിക്കാൻ മുന്കയ്യെടുത്തെ പറഞ്ഞു......എന്നോടും ഉപ്പുപ്പയോടും ഉള്ള ദേഷ്യം പിന്നെ എനിക് പല വിലക്കുകളും വന്നു തുടങ്ങി.....വീട്ടിലേക് വിളിക്കനോ പോകാനോ പറ്റാതെ ആയി........ഉമ്മ സൗദിയിൽ നിന്ന് വിളിച്ചാൽ പോലും മിണ്ടാൻ പറ്റാതെ ആയി.....
ഇക്ക ഫോൺ എടുത്തു കട്ട് ചെയ്യും.......ചിലപ്പോൾ എടുക്കാൻ സമ്മതിക്കില്ല......
ഇക്ക പുറത്തു പോകുമ്പോൾ പറയും നിന്റെ ഉമ്മയോ വീട്ടുകാരോ വിളിച്ചാൽ മിണ്ടുന്നത് എന്റെ പൊരുത്തകെട് ആണ് ...നി അങ്ങെനെ ആണ് ഇങ്ങനെ ആണ്....യെന്നുള്ള മുന വെച്ച വാക്കുകൾ കാരണം എല്ലാവരോടും മിണ്ടാതെ ആയി.....ഒരിക്കൽ നാട്ടിൽ വന്ന ഉമ്മ എന്നെ കാണാൻ വീട്ടിൽ വന്ന്....അന്ന് എന്റെ ഇക്ക ഉമ്മയെ നാണം കെടുത്തി പറഞ്ഞയച്ചു......പിന്നീട് ഒരിക്കലും ഉമ്മ അങ്ങോട്ട് വന്നതുമില്ല.....ഞാൻ ഇങ്ങോട്ടേക്കും ഫോൺ കാൾ ഉം ഇല്ലാതെ ആയി .....വർഷം 3,4 അങ്ങെനെ കഴിഞ്ഞു പോയി......മാനസികമായി തളർന്നു നികുന്ന ഞാൻ ഒരൽപ്പം ആശ്വാസത്തിനി വേണ്ടി ആണ്.....മൊബൈലിൽ പാട്ട് പാടി ഇടുന്ന ഒരു ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുന്നതും അതിൽ പാടാൻ തുടങ്ങിയതും
ആ പാട്ടുകൾ പാടി ഇടുന്നതിനിടയിൽ ആണ് ഞാൻ ഒരാളെ പരിചയപ്പെടുന്നത്......
നല്ല മനുഷ്യൻ ആദ്യമൊക്കെ സുഹൃത്ത്...പിന്നെ സഹോദരൻ ആയി....അദ്ദേഹവും ഇത് പോലെ ഒരു സങ്കടത്തിൽ ആയിരിന്നു......എപ്പോഴോ അറിയാതെ അയാളുമായി ഞാൻ ഇഷ്ടത്തിൽ ആയി......പിരിയാൻ പറ്റാത്ത സ്നേഹം എന്റെ മോൾക് 7വയസ് ആയിരിന്നു അന്ന്......അയാൾ വീണ്ടും വീണ്ടും അഗാധമായി എന്നെ സ്നേഹിച്ചു തുടങ്ങുമ്പോൾ ഞാൻ എന്റെ മക്കൾ ഓർത്തു തുടങ്ങി......അവസാനം വെറും സൗഹൃദങ്ങൾ മാത്രമായി....ഞങ്ങൾ ആ ഭംദ്ദം മുൻപോട്ട് കൊണ്ടു പോയി ....പക്ഷെ അയാൾക്കു അത് പറ്റാതെ വന്നപ്പോൾ hus ഫോൺ പിടിച്ചു യെന്ന് പറഞ്ഞു ഞാൻ നമ്പർ മാറ്റി അല്ലാതെ എനിക് അയാളുടെ സ്നേഹത്തിൽ നിന്നും കുതറി ഓടാൻ പറ്റില്ലായിരുന്നു.......അങ്ങെനെ ഒരു ദിവസം ആ ആപ്പിൽ അയാളുടെ ഒരു മെസ്സേജ് കണ്ടു....എന്നെങ്കിലും തനിച്ചാണ് യെന്ന് തോന്നിയാൽ തിരിച്ചു വരണം....അതുവരെ ഞാൻ നിന്റെ നല്ല സുഹൃത്തായും സഹോദരൻ ആയും ഉണ്ടാകും യെന്ന്....അങ്ങെനെ ഞങ്ങൾ സുഹൃത്ത്ക്കൾ ആയി രണ്ടു വശങ്ങളിൽ ജീവിക്കുന്നതിനിടയിൽ ആണ് ഉമ്മ സൗദിയിൽ നിന്നും നാട്ടിലേക്ക് എന്നെ കാണാൻ 2മത്തെ വരവ് വരുന്നത്.......അത് തടയാനായി ഇക്ക വരുന്ന വഴിയിൽ ആക്‌സിഡന്റയി ഹോസ്പിറ്റലിൽ ആണ്....ഞാൻ പോയിരുന്നു....കുഞ്ഞുങ്ങൾ ഉള്ളത് കൊണ്ട് നി ഇവിടെ നിക്കണ്ട കൂട്ടുകാർ നിക്കും എന്നും പരഞ്ഞു എന്നെ തിരിച്ചയച്ചു.....ഇങ്ങെനെ കിട്ടിയ ഒരവസരം ആണ് എനിക് എന്റെ ഉമ്മാനെ കാണാൻ അതാണ് ഞാൻ ഇപ്പോൾ ഇവിടെ എത്താനുള്ള കാരണം.....ഇനി ഉമ്മാനെ കൂട്ടി 2 ദിവസം അവിടെ നിക്കണം ഇക്ക വന്നാൽ ഒന്നും നടക്കില്ല......
ഇതൊക്കെ കേട്ട് അമ്മച്ചി ആകെ പരവേഷയായി വെള്ളം കോരി കുടിച്ചു......പാട്ടിയമ്മച്ചീ ഇടക്കൊക്കെ ഇവിടെ വരണം വേണ്ടത് ശരണ്യയോട് ചോദിച്ചു വാങ്ങണം ഒളും ഇവിടെത്തെ കുട്ടി തന്നെ ആണ്....ഞങ്ങടെ പൊന്നുവിനെ പോലെ.....
അങ്ങെനെ അമ്മച്ചിക്ക് വേണ്ടതൊക്കെ കൊടുത്തു യാത്രയാക്കി....ഉമ്മയെയും കൂട്ടി വീട്ടിൽ എത്തിയ ഞാൻ ആ സുഹൃത്ത്നെ കുറിച്ചു പറഞ്ഞു.....ഉമ്മ പറഞ്ഞു....നിനക്കു ഇവിടെ നിക്കാൻ പറ്റില്ലെങ്കിൽ അവനോടപ്പം ജീവികണെകിൽ അവനോട് വിളിച്ചു കാര്യം പര ഉമ്മ പോകുമ്പോൾ നിങ്ങളെ സൗദിക്ക് കൊണ്ടു പോകാം.....ഉമ്മ എനിക് ഉള്ള ജീവിതം സന്തോഷ പോലെ ഞാൻ ജീവിക്കും പക്ഷെ എന്റെ ഉമ്മയെ അയാൾ പറയുന്നതും മിണ്ടാൻ ഒന്ന് കാണാൻ സമ്മതിക്കാത്തത് എനിക് സഹിക്കാൻ പറ്റുന്നില്ല.......
അങ്ങെനെ ആണ് അന്ന് ആ ദിവസം ഞാൻ അവന് മെസ്സേജ് അയച്ചത്........പ്രിയപ്പെട്ട ഇക്കൂസ് ......ഉമ്മ വന്നിരുന്നു കാര്യങ്ങളൊക്കെ പറഞ്ഞു ....ഉമ്മയ്ക് സമ്മതം ആണ്....ഇക്കൂസിന് ആ പഴയ ഇഷ്ട്ടം ഉണ്ടെങ്കിൽ എന്നെ കൂട്ടി കൊണ്ടു പോകണം.......
എന്നാൽ പിന്നീട് ഒരിക്കലും ആ മെസ്സേജിന് ഒരിക്കൽ പോലും മറുപടി വന്നിട്ടില്ല......ഇന്നും ഞാൻ ആ ഓർമ്മയിൽ പ്രിയപ്പെട്ട ഇക്കൂസിനെ ഓർത്തു ജീവിക്കുന്നു വർഷം പിന്നെയും 2 കഴിഞ്ഞു.........
വീണ്ടും ആപ്ലിക്കേഷൻ ഓപ്പൺ ആകിയപ്പോഴാണ് അത് കാണാൻ ഇടയായത്...ഇക്കൂസിന്റെ സുഹൃത്ത് ഇക്കൂസിന്റെ ഓര്മയ്ക് മുൻപിൽ 2 വർഷത്തിലേയ്ക് യെന്ന് പറഞ്ഞു പാടിയ ഇക്കൂസിന്റെ പ്രിയപ്പെട്ട പാട്ട്.....
ഒരു ദിവസമെങ്കിലു...
നി എന്റേതാകുമെന്നു....
വെറുതെ നിനച്ചു ഞാൻ ...
പടിവാതിൽക്കൽ നിൻ ഓർമകൾ പൂവിട്ട് പൂജിച്ചു...
ഞാൻ വെറുതെ ഒരു തിരിയായി.....കത്തിത്തീർന്നിടുന്നു....
പ്രിയ സുഹൃത്തിന്റെ ഓർമയ്ക്ക് മുൻപിൽ ഒരുതുള്ളി കണ്ണുനീരോടെ.....
THE END STORY BY
JABIR CHALINGAL
No comments:
Post a Comment