Sunday, October 13, 2019

ചോരയിൽ കുതിർന്ന ദേശ സ്നേഹം

~~_ചോരയിൽ കുതിർന്ന ദേശസ്നേഹം_~~ 
   പച്ചപ്പ് നിറഞ്ഞ വയലിനരികിലെ ഒരു കൊച്ചു കുടിലിൽ താമസിക്കുന്ന നിർധനരായ ഹുസൈൻ ജമീല ദമ്പതികളുടെ നാലു മക്കളിൽ അവസാനത്തേത് ആണ് ഞാൻ ,എനിക് മൂത്തത് മൂന്ന് സഹോദരിമാർ ആണുള്ളത് ഒരാൾ വികലാംഗയും,മറ്റൊരാൾ ബധിരയും ,ആയപ്പോൾ ഞാനും ഒരു സഹോദരിയും മാത്രം ദൈവത്തിന്റെ വൃക്രദികൾ ഇല്ലാതെ ജന്മം എടുത്തു....
ഞങ്ങളുടെ മാതാവ് വളരെ നേരത്തെ തന്നെ മരിച്ചത് കൊണ്ട് ആ മാതൃ സ്നേഹം അറിയാനുള്ള ഭാഗ്യം മുഴുവനായില്ല....ഞങ്ങളെ സംരക്ഷിക്കുന്നത് ഉപ്പയുടെ കൂടെ ഉമ്മയുടെ അനിയത്തി ആണ്....
ഞാൻ പത്താം ക്ലാസ് കഴിഞ്ഞു പിന്നെ ജോലിക്ക് പോകാൻ തുടങ്ങിയിരുന്നു.....
ഉപ്പയും ഞാനും ജോലി ചെയ്യുന്ന വീട്ടിൽ ഒരു നേരമെങ്കിലും പട്ടിണിയില്ലാതെ ജീവിച്ചു പൊരുകയായിരുന്നു.....
പെങ്ങളുടെ അംഗവൈകല്യം കാരണം അവൾക്കും മറ്റവൽ ബധിര ആയത് കൊണ്ട് വിവാഹം ഒന്നും ആയിട്ടില്ല....രണ്ടു പേർ വയസ്സിനു മുകളിൽ ഇരിക്കുന്നത് കൊണ്ട് മൂന്നാമത്തെ ആളും കല്യാണത്തിന് സമ്മതിച്ചതുമില്ല....

എനിക് പഠിക്കാൻ താല്പര്യം ഉണ്ടായിട്ടും അതിനു പോകാൻ സാധിച്ചില്ല....
ഞങ്ങൾ അങ്ങെനെ ജീവിച്ചു പോകുന്നതിനിടയിൽ ആണ് ഉപ്പയ്ക് ഒരു നെഞ്ചു വേദന വരുന്നത്....
ആദ്യമൊക്കെ കാര്യമാക്കാതെ മുൻപോട്ട് പോയി ....
പിന്നീട് കലശലായ നെഞ്ചു വേദന ....ഞാൻ ഉപ്പയെയും കൂട്ടി അടുത്തുള്ള ജനറൽ ആശുപത്രിയിൽ പോയി ...
അവർ ഈ സി ജിയും മറ്റു പരിശോധിച്ചു അവർ അതിനൊരു പേരും നിർണയിച്ചു ഹെർട് ബ്ലോക്ക്.......പേര് പോലെ തന്നെ ആയിരിന്നു ഞങ്ങളും ബ്ലോക്ക് ആയി പോയി....ഉപ്പയ്ക് ഇനി പതിവ് പോലെ ജോലിക്ക് പോകാൻ പറ്റില്ല....ഇനി ഒരിക്കൽ കൂടി നെഞ്ചു വേദന വന്നാൽ ഓപറേഷൻ ചെയ്യേണ്ടി വരും അതിനുള്ള ക്യാഷ് ഇതൊക്കെ എവിടെന്നു കണ്ടെത്തും.....ഒന്നും ഒരു ആലോജനയുടെ അവസാനം എത്താത്ത പല ചിന്തകൾ മാത്രമായ ജീവിതം....
ഞങ്ങൾ എന്നും തണൽ മാത്രമായ ഞങ്ങളുടെ ഉമ്മയുടെ നഷ്ട്ടം മനസ്സിനെ വേദനിപ്പിക്കുന്നതിനിടയിലാണ് ഉപ്പയ്ക്കും അസുഗം വന്നു കിടപ്പിലായതും....
ഇനി യിപ്പോൾ ഈ വീടിന്റെ ഏക ആശ്രയം എന്നിൽ മാത്രമായി....
വയ്യാത്ത ന്റെ രണ്ടു പെങ്ങന്മാർ അവർക്ക് മുൻപിൽ ന്തു ഞാൻ വെച്ച് നീട്ടും....എന്നീ ചിന്തകൾക്ക് ആക്കം കൂട്ടുന്നതിന് മുൻപായി വീണ്ടും ഉപ്പയ്ക് നെഞ്ചു വേദന അനുഭവപ്പെട്ടു.....
ഞാൻ വേഗം ഹോസ്പിറ്റലിൽ കൊണ്ടു പോയ ഉപ്പയെ ഡോക്ടർ അവിടെ അഡ്മിറ്റ് ചെയ്തു...കയ്യിലുണ്ടായിരുന്നതും സ്വരൂപിച്ചു കൂടിയതും എല്ലാം തീർന്നു തുടങ്ങി....ഹോസ്പിറ്റൽ വരാന്തയിൽ കിടന്നു കിടന്നു എന്റെ വസ്ത്രങ്ങളും മുഷിഞ്ഞു തുടങ്ങി ,ആളുകൾ എന്നെ കാണുമ്പോൾ മുഗം തിരിക്കാനും തുടങ്ങി....
ഡോക്ടർ എന്നെ വിളിക്കുന്നു യെന്ന് പറഞ്ഞു ഞാൻ ഓടി അടുക്കുമ്പോൾ കയ്യിൽ ഒരു ചീട്ട് തന്നു പറഞ്ഞു ഉടൻ ഈ മരുന്നു വാങ്ങി വരണം
ഞാൻ അങ്ങെനെ മെഡിക്കൽ ലക്ഷ്യമാക്കി നടന്നു......
അങ്ങെനെ മെഡിക്കലിൽ ചീട്ട് കാണിച്ചു മരുന്നു വേണം എന്ന് പറഞ്ഞപ്പോൾ അയാൾ ബില്ല് അടിച്ചിട്ട് പറഞ്ഞു 2500രൂപ ആകുമെന്ന്....ന്റെ കയ്യിൽ ആണെങ്കി എല്ലാം കൂടി 2495 രൂപയെ ഉണ്ടായിരുന്നുള്ളു.....
അയാൾ എനിക് മരുന്നു തന്നില്ല ,ഞാൻ പിന്നീട് കൊണ്ടു വരാമെന്നു പറഞ്ഞു അയാൾ സമ്മതിക്കുന്നില്ല കാരണം എന്റെ മുഷിഞ്ഞ വസ്ത്രം കണ്ടിട്ടാണോ ന്നറിയില്ല ....ഞാൻ പലതും പറഞ്ഞു നോക്കി ,ഒടുവിൽ കേന്ജ്ജി നോക്കി ഒരു നിവർത്തിയുമില്ലാതെ ഞാൻ തളർന്നു പോയി....
അപ്പോഴാണ് അതു വഴി വന്ന ഒരു മനുഷ്യൻ എന്നെ തട്ടി വിളിച്ചത്.....
ഞാൻ അയാളെ ഒന്നു തുറിച്ചു നോക്കി കറ് കറുത്ത ശരീരവും വെളുവെളുത്ത മനസ്സിനും ഉടമയായ ആ മനുഷ്യൻ എനിക് മരുന്നു വാങ്ങി തന്നു എന്നെ ഹോസ്പിറ്റലിലേക്ക് കൂട്ടി കൊണ്ടു പോയി.....
അവിടെ നിന്ന് അയാൾ ഉപ്പയെയും കണ്ടു സംസാരിച്ചു അവിടെത്തെ ചെലവിനുള്ള കാശും തന്നു മടങ്ങി പോകുമ്പോൾ കയ്യിൽ ഒരു കാർഡും തന്നിട്ട്ട് പറഞ്ഞു എന്ത് ആവശ്യം വന്നാലും ന്നെ വിളിക്കാൻ മടിക്കരുത് യെന്ന്.....
സത്യത്തിൽ അദ്ദേഹം ആരാണെന്ന് അറിയില്ല ഞങ്ങൾക് പക്ഷെ ഞങ്ങളുടെ മുന്പിലെത്തിയത് ദൈവദൂതനെ പോലെ ആയിരിന്നു....അയാൾ യാത്ര പറഞ്ഞു ഞങ്ങളിൽ നിന്നും അകന്നു പോയി....
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയ ഞാൻ എന്റെ ഡയറിയിൽ എന്റെ ജീവിതം എഴുതാൻ തുടങ്ങി .....ദിവസവും ഡയറി എഴുതുന്ന സ്വഭാവം എനിക് ഉണ്ടായിരുന്നു.....
ദിവസങ്ങൾ വീണ്ടും കടന്നു പോയി....എന്റെ ചെറിയ പെങ്ങൾക് പനി വന്നു രണ്ടു ദിവസമായി കിടപ്പിലാണ് ....ഈ സാമ്പത്തിക ബുദ്ദിമുട്ടിൽ അവൾ ഹോസ്പിറ്റലിൽ പോവാൻ തയ്യാറായിരുന്നില്ല ....ഉള്ള മരുന്നുകൾ കഴിച്ചു പിന്നെയും രണ്ടു ദിവസങ്ങൾ തള്ളി നീക്കി.....
പനി കൂടി വന്നു അവളുടെ സംസാരം പോലും നിന്നു...കൈകാലുകൾ ചലിക്കാതെ ആയി ...ഞങ്ങൾ ആകെ നിലവിട്ട് കരഞ്ഞു  ....ആളുകൾ കൂടി പെങ്ങളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി.....
എന്നാൽ അവൾ ഞങ്ങളിൽ നിന്നും കാണാ മറയത്തേക്ക് യാത്രയായിരുന്നു.....
വല്ലാതെ വേദനിച്ച ദിവസം 2 വൈകല്യങ്ങൾ ഉള്ള സഹോദരിമാർക് അവൾ മാത്രമായിരുന്നു തുണ ...അതും നഷ്ട്ടപ്പെട്ടു....ഇനി എന്റെ രണ്ടു പെങ്ങന്മാർ ....
എല്ലാം നഷ്ടമായി  ......
ഇനിയും എന്തെങ്കിലും ഒക്കെ ചെയ്യണം ഇനി ഒരു അസുഗം കൂടി വന്നാൽ പോലും ചികിൽസിക്കാൻ പൈസ ഇല്ല ....
ജീവിതം പട്ടിണി കൊണ്ട് തള്ളി നീക്കം ആരും അറിയില്ല....
ഞാൻ കയ്യിൽ കിടന്ന കാർഡ് എടുത്തു ആ നല്ല മനുഷ്യന് വിളിച്ചു.....
ചേട്ടാ ഇത് നവാസ് ആണ്...അന്ന് ഹോസ്പിറ്റലിൽ വെച്ച് നിങ്ങൾ സഹായിച്ച....
ആ.....മോനെ നീയോ...
എന്ത് പറ്റി മോനു....
എനിക് നല്ലൊരു ജോലി വേണം.....ഇനിയും പിടിച്ചു നിൽക്കാൻ പറ്റാതെ ആയി....
നിനക്കു മുംബൈക് വരാൻ പറ്റുമോ .....വന്നാൽ ഞാൻ ശരിയാക്കി തരാമെന്നു ഏറ്റു അദ്ദേഹം ഫോൺ കട് ചെയ്തു.....
വീട്ടിൽ എത്തിയ ഞാൻ ഇലയുമ്മയോടും ഉപയോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി യാത്ര പോവാൻ തീരുമാനിച്ചു.......
അനാഥമാകുന്ന എന്റെ വീട് വരുന്നത് വരെ നോക്കാൻ അപ്പുറത്തെ രാമൻ ചേട്ടനോട് പറഞ്ഞു എന്റെ ഡയറിയും മറ്റു സാധനങ്ങളും എടുത്തു ഞാൻ പോവുകയാണ് മുംബൈ നഗരം ലക്ഷ്യം വെച്ച്............
PART5
അങ്ങെനെ വീട്ടിൽ നിന്നും സമ്മതം വാങ്ങി ഞാൻ മുംബൈക് പോകാൻ ഒരുങ്ങി പെങ്ങന്മാർക്ക് ഒരുപാട് മോഹന വാഗ്ദാനവുമായി ഇറങ്ങുമ്പോൾ അവർ ശരിക്കും ഒരു കിനാപക്ഷികളെ പോലെ ആണ്.....
ഒരുപാട് കിനാക്കൾ കണ്ടു ജീവിക്കാൻ വിധിക്കപ്പെട്ട 2 പക്ഷികൾ....
ഞാൻ അങ്ങെനെ നടന്നു അകന്നു.....ഞാൻ പഠിച്ച സ്കൂൾ മുറ്റത്തു എത്തി അതു വഴിയാണ് എന്റെ സഞ്ചാരപാത.....
ഒരു നിമിഷം ആ പ്രധാന കവാടത്തിൽ സ്തംഭിച്ചു ....
എന്റെ പഴയ കലാലയ ജീവിതം ,പഠിക്കാൻ ഏറെ മിടുക്കനായ എന്നെ സ്കൂൾ മുറ്റത്തെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർഅഭിനന്ദിച്ച രംഗം.....എന്നെ മനുഷ്യനായി വളർത്തിയ എന്റെ ക്ലാസ് ടീച്ചർ....എന്റെ സന്തത സഹചാരിയായ കളിക്കൂട്ടുകാരൻ എല്ലാം ഒരു നിമിഷം എന്റെ മനസ്സിന് കുളിർ കോരി നിറച്ചു.....പെട്ടെന്ന് ഒരു ശബ്ദം പിറകിലോട്ട് തിരിഞ്ഞു നോക്കി....സ്കൂളിനകത്തേക് പ്രവേശിക്കാൻ വഴി ചോദിക്കുന്ന സ്കൂൾ ബസ്സ് ....ഞാൻ വീണ്ടും എന്റെ പ്രാരാബ്ധങ്ങളിലേക് നടന്നകന്നു....
ഒരുപാട് ദൂരം യാത്ര ചെയ്ത ഞാൻ വീണ്ടും എന്റെ ഡയറിയിൽ എല്ലാം എഴുതി വെച്ച് യാത്ര തുടർന്നു....മുംബൈ യുടെ തെരുവോരങ്ങളിൽ ഞാൻ എന്റെ ഭാണ്ഢവുമായി വഴികൾ തിരഞ്ഞു നടന്നു...
ആദ്യ കാഴ്ചയായി   ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന ഒരു കുട്ടിയെ ആയിരിന്നു....കാൽ മുറിഞ്ഞു ചോര വാർന്നൊലിക്കുന്ന ആ കുട്ടി പലരുടെയും മുൻപിൽ യാചിക്കുന്നു....സ്വന്തം കീശ വീർപ്പിക്കാൻ അല്ലാതെ സഹമനുഷ്യരോട് കരുണകാണിക്കാത്ത കുറെ ജനക്കൂട്ടം ഒന്നു മുഖം തിരിച്ചു നോക്കാതെ നടന്നു നീങ്ങുന്നു....
ഞാൻ ആ കുട്ടിയെ വാരി എടുത്തു ആ കവിളിൽ ഒരു ഉമ്മ നൽകി അടുത്തുള്ള പൈപ്പിൻ ചുവട്ടിൽ നിന്നും അൽപ്പം വെള്ളമെടുത്തു ആ മുറിവ് കഴുകി വൃത്തിയാക്കി ന്റെ ബാഗിൽ നിന്നും ഒരു തുണിമുറിച് ആ കുട്ടിയുടെ കാലിൽ വെച്ചു കെട്ടി കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണവും നൽകി ഞാൻ വീണ്ടും നടന്നകന്നു....
ആ കാർഡ് എടുത്തു ആ നല്ല മനുഷ്യന് ഒന്നു വിളിച്ചു നോക്കി .....ഫോൺ റിങ് ചെയ്യുന്നില്ല....നിരാശനായി .....ജോലിക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞു....
ഒരു കടയിൽ കയറി വല്ലതും കഴിക്കാൻ വാങ്ങാനായി....അവിടെയും കണ്ടു....ഒരു ആത്മാർതതയും കാണിക്കാത്ത തരുന്ന ശമ്പളത്തിന് മാന്യമായി ജോലിചെയ്യാത്ത സ്വന്തം കീശ മാത്രം നിറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ജോലിക്കാരെ.....വല്ലാതെ മനസ്സ് അസ്വസ്ഥനായി.....ആരോടും ഒന്നും പറയുവാനോ ചെയ്യുവാനോ കഴിയാതെ നിസ്സഹായതയിൽ ഞാൻ വീണ്ടും നടന്നു നീങ്ങി....തുടരെ തുടരെ ഫോൺ വിളിച്ചു നോക്കിയതല്ലാതെ അദ്ദേഹത്തെ ഒന്നു ലൈനിൽ കിട്ടുവാൻ സാധിച്ചില്ല...ഞാൻ കാർഡിലെ അഡ്രസ്സ് തിരക്കി അദ്ദേഹത്തിന്റെ വസതിയിൽ എത്തി....
അദ്ദേഹം ഒരു കാൻസർ രോഗി ആണെന്നും അവസാന സ്റ്റേജിൽ ആണ് അസുഗം കൂടുതൽ ആയതു കൊണ്ട് ദൂരെ എവിടെയോ ഹോസ്പിറ്റലിൽ ആണെന്നും അറിയാൻ കഴിഞ്ഞു....ബേധമായൽ ഒരാഴ്ച കഴിഞ്ഞു തിരിച്ചു വരുമെന്നും പറഞ്ഞു....
ഞാൻ ആകെ തളർന്നു പോയി....ഞങ്ങളുടെ സങ്കടത്തിൽ നിന്നും രക്ഷിച്ച ആ മനുഷ്യൻ അതിനേക്കാൾ വലിയ സങ്കടത്തിൽ ആയിരിന്നു എന്നറിയാൻ വൈകി പോയി....ഇനി എന്ത് ചെയ്യും അദ്ദേഹം തിരിച്ചു വരുമോ....ഒന്നും അറിയില്ല ജീവിതം ആകെ വഴി മുട്ടിയായി നിന്നു....ഞാൻ ദൈവത്തിനു മുൻപിൽ യാചിച്ചു....

ഇനി ഒരു മടക്കം അതെന്റെ കുടുംബത്തിന് താങ്ങാൻ ആവുന്നതിലും അപ്പുരമായിരിക്കും എന്ന എന്റെ ചിന്ത എന്നെ വേറൊരു ജോലി തിരയാൻ പ്രേരിപ്പിച്ചു.....എല്ലാ വഴികളിലും സഞ്ചരിച്ചു ....
മുട്ടാവുന്ന വാതിലുകൾ ഒക്കെ മുട്ടി നോക്കി....എനിക് മുൻപിൽ തുറക്കപ്പെട്ട ഒരു വാതിലുകളും ഞാൻ കണ്ടില്ല....ആകെ തളർന്നു പോയി....
ഒരിറ്റു ദാഹജലം കുടിക്കാൻ കിട്ടാതെ അവശനായി നിൽക്കുമ്പോൾ അതാ പിറകിൽ നിന്നും ഒരാൾ തട്ടി വിളിക്കുന്നു....
ചിലപ്പോൾ ദൈവത്തിന്റെ അദൃശ്യമായ മറ്റൊരു കൈകൾ ആയിരിക്കണമെന്ന് കരുതി ഞാൻ ആർജ്ജവത്തോടെ സന്തോഷത്തോടെ തിരിഞ്ഞു നോക്കി....
അയാൾ എന്നെ ആശ്ലേഷിച്ചു....കുടിക്കാൻ വെള്ളം നൽകി....വിശപ്പടക്കാൻ ഭക്ഷണം...അദ്ദേഹം എന്റെ എല്ലാം കാര്യങ്ങളും തിരക്കി ....സഹായിക്കാം യെന്നേറ്റു....എന്നെ അദ്ദേഹത്തിന്റെ കൂടെ അവരുടെ സാങ്കേതത്തിലേക് കൂട്ടി കൊണ്ടു പോയി....
എന്നാൽ എനിക് മുൻപിൽ ദൈവം സൃഷ്ടിച്ച വലിയ പരീക്ഷണ ഘട്ടം തന്നെ ആയിരിന്നു എനിക്കത്....
ചുരുക്കം 2,3 പേര് മാത്രമുള്ള ഒരു സ്ഥലം മുഴുവനും അറബി വാക്കുകൾ കൊണ്ട് ചുവരെഴുത്തുകൾ.....അയാൾ എന്നെ നേരത്തെ വീക്ഷിച്ചിരിന്നു കാണണം ....അയാൾക്കു പറ്റിയ ആൾ ഞാനെന്നെന്നു കരുതി കാണണം ....അയാൾ ന്നോട് സംസാരിക്കാൻ തുടങ്ങി.....ഒരുപാട് മോഹനവാഗ്ദാനം...പെങ്ങളുടെ കാഴ്ചശക്തിക്ക് വേണ്ടി കണ്ണുകൾ വാങ്ങി തരാമെന്നും,വിഗലകയായ മറ്റൊരു പെങ്ങളുടെ ഓപറേഷൻ ചെയ്തു സുഗപ്പെടുത്താമെന്നും വപ്പയ്ക്കും ഞങ്ങൾക്കും കാലകളങ്ങളിലേക് സുഗിച്ചു ജീവിക്കാൻ പണവും അയാൾ വാഗ്ദാനം ചെയ്തു....ചെയ്യേണ്ടത് ഒന്നു മാത്രം ദേശ ദ്രോഹം.....
അയാൾ തരുന്ന ബാഗ് ജനകൂടാതിനിടയിൽ വെച്ചു യാത്രയാവുക....
ഒന്നും പറയാൻ കഴിഞ്ഞില്ല...അയാൾ ചിന്ദിക്കാൻ അവസരം തന്നു സമയം രാത്രി ആയി ഞാൻ ഉറക്കം നടിച്ചു.....അവരുടെ ഉറക്കാത്തിനിടയിൽ...ഞാൻ അവിടെ നിന്നും രക്ഷപെടാൻ ഒരുങ്ങി കാരണം എത്രെ പട്ടിണിയിലും എന്റെ രാജ്യത്തെ ദ്രോഹിക്കാൻ എനികവില്ലായിരുന്നു....
ഞാൻ കിട്ടിയ വഴികളിൽ കൂടി അവിടെ നിന്നും രക്ഷപെട്ടു....
ഞാൻ അവിടെ നിന്നും എവിടെയോ ഓടി എത്തി ...നേരം പുലർന്നു....വീണ്ടും യാത്രയായി....എത്തി പെട്ടത് ഒരു ബസ്സ് സ്റ്റോപ്പിലും അതാ അവിടെ രണ്ടു കുരുന്നുകൾ .....
അതിൽ ഒരു കുട്ടി കാഴ്ച നഷ്ടപെട്ടിരിക്കുന്നു...ആ കുട്ടി മറ്റേ കുട്ടിയോട് ചോദിക്കുന്നൊരു ചോദ്യം കേട്ട് ഞാൻ സന്തോഷവാനായി....
അല്ലയോ സഹോദരി കാഴ്ചയില്ലാത്ത ഞാൻ കാഴ്ച്ചയുള്ള നിങ്ങളിൽ കൂടി ഈ ലോകത്തെ തിരിച്ചറിയട്ടെയോ എന്നായിരുന്നു ആ ചോദ്യം....
ഞാൻ ആ കാര്യങ്ങളൊക്കെ എന്റെ ഡയറിയിൽ പകർത്തി....എന്തെങ്കിലും ഒക്കെ കൂട്ടി എഴുതാനുള്ള മോഹത്തിൽ ഒന്നു ചുറ്റും കണ്ണോടിച്ചു....അതാ......
ആൾക്കൂട്ടത്തിൽ ഒരുവൻ ഒരു സജജി അവിടെ വെച്ച് പോകുന്നു ....
ഞാൻ സൂക്ഷിച്ചു നോക്കി അത് അയാൾ തന്നെ എന്നെ ഇന്നലെ രക്ഷിക്കാം യെന്ന് യേറ്റയാൾ...ഞാൻ അതും ആ പുസ്തകത്തിൽ പകർത്തി ആ കുട്ടികളുടെ കയ്യിൽ ആ പുസ്തകവും വെച് അവരുടെ ഇടയിലേക്ക് ഓടി അടുത്തു.......
ആ സഞ്ചി വലിച്ചു കളയാൻ ദൂരേക് ഓടി....
പെട്ടെന്ന് ഒരു ശബ്ദം കേട്ട് ആ പിഞ്ചു മക്കൾ നോകുമ്പ കണ്ടത് അവരുടെ കയ്യിൽ പുസ്തകം കൊടുത്തു ഓടിയ ആ ചേട്ടനെ ആയിരിന്നു....അവൾ ആ കണ്ണു കാണാത്ത കുട്ടിയെയും കൊണ്ടു വീട്ടിലേക് ഓടി....
വീട്ടിൽ എത്തിയ ആ കുട്ടികൾ വാർത്ത മാധ്യമങ്ങളിൽ കണ്ടത് ചാവേർ ആക്രമണത്തിൽ മുംബൈ നഗരം കുലുങ്ങി ആൾ അപയമില്ല യെന്ന വാർത്തയായിരുന്നു....കുട്ടികൾ റൂമിൽ കയറി ആ ചേട്ടൻ തന്ന പുസ്തകമെടുത്തു വായിച്ചു തുടങ്ങി...
നിർധനനും ഒരു കുടുംബത്തിന്റെ ആശ്രയവുമായ പാവം നവാസ് ആണ് മരിച്ചെതെന്നും ചാവേർ അല്ല എന്നും ആ കുട്ടികൾക് അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു....അതു കേട്ട് ആ കാഴ്ചയില്ലാത്ത കുട്ടി പറഞ്ഞു ....
ഈ നശിച്ച മനുഷ്യ ചിന്തകളുള്ള ലോകത്തെ കാണാൻ കാഴ്ച്ച തരാത്ത ദൈവത്തിനു നന്ദി........
END BY
JABIR CHALINGAL

വാപയില്ലാത്ത നൊമ്പരം

*വാപയില്ലാത്ത നൊമ്പരം* 

കാണാൻ സുന്ദരിയും സുമുകിയും ആണ് ഞാൻ ,
വല്ലാതെ തടിച്ചിട്ടൊന്നുമില്ലെങ്കിലും ഒത്ത ശരീരവും ആയിരിന്നു....10 ആം ക്ലാസ്സിൽ വെച്ച് തന്നെ പഠനം നിർത്തിയ ഞാൻ വീട്ടിൽ തന്നെ ആണ് അപ്പുറത്തും ഇപ്പുറത്തും ആളുകൾ വന്നു എന്നെ ഒളിച്ചു നോക്കുമായിരുന്നു...
ഒരിക്കൽ ന്നെ കണ്ടു ലഹരിപ്പിടിച്ച ഒരാൾ കല്യാണലോജനയുമായി വീട്ടിൽ വന്നു....കാണാൻ തിരകേടില്ലാത്ത അയാൾ എന്നെ വിവാഹം ആലോചിച്ചപ്പോൾ ഞാനും മറുത്തൊന്നും പറയാതെ വീട്ടുകാരോട് സമ്മതം മൂളി....അങ്ങെനെ പ്രായത്തിന്റെ ചെറുപ്പത്തിൽ തന്നെ വിവാഹിതയും ആയി....നല്ല സന്തോഷമുള്ള ദിവസങ്ങൾ ,സ്നേഹത്തോടെയും ലാളനയോടെയും  ഉള്ള അയാളുടെ പരിചരണങ്ങളിൽ ഞാൻ വല്ലാതെ ഉല്കൃഷ്ടയായിരുന്നു....ആ ജീവിതം അങ്ങെനെ സന്തോഷത്തിന്റെ പെരുമഴയിൽ നീങ്ങി കൊണ്ടിരിക്കുമ്പോഴണ്  എന്റെ വീടിന്റെ അടുത്തുള്ള സൈനബ് താത്തടേം കല്യാണം കഴിഞ്ഞത്.....കെട്ടിയൊന് അങ്ങു ഗൾഫിൽ ആയിരിന്നു.....അവരും അങ്ങെനെ കല്യാണം കഴിഞ്ഞു .....
ഒരു നാൾ സൈനബ് താത്ത വിളിച്ചു പറഞ്ഞു .....ടി കുല്സു എന്റെ ഇക്ക ചോദിച്ചു നമ്മക് എല്ലാർക്കും കൂടി കറങ്ങാൻ പോയലൊന്നു നി നിന്റെ ഇക്കാടും ചോദിച്ചിട്ട് പറ ന്നു....ഞാൻ ചോതികനൊന്നുമില്ല എന്റെ ഇക്ക സമ്മതിച്ചോളും നി തീയതി ഫിക്സ് ആകാൻ പറഞ്ഞു ഫോൺ വെച്ചു.. .ഞാൻ ഇക്കാട് പറഞ്ഞു.....പറഞ്ഞു തീരേണ്ട താമസം ഇക്കയും സമ്മതിച്ചു.....ഞങ്ങൾ അങ്ങെനെ യാത്രയായി.....തണുത്ത പ്രദേശങ്ങൾ മാത്രം തിരഞ്ഞെടുത്തു ശരീരം ചൂട് പിടിപ്പിക്കുന്ന ഒരു ഉന്മാദ ലഹരിയായിരുന്നു എന്റെ ഇക്കാക്....
സൈനബ   അവൾ അയലുമൊത്തു നല്ല കഥകളും കിന്നരങ്ങളും പറഞ്ഞു ചിരിചും കളിച്ചും ജീവിക്കുന്നു.....
എങ്കിലും എനിക്കും സങ്കടം ഒന്നും തോന്നിയില്ല എന്റെ ഇക്കാടെ സന്തോഷം അത് തന്നെയായിരുന്നു എനിക്കും വലുത്.....
വാപയില്ലാത്ത നൊമ്പരം PART 3
അതു കഴിഞ്ഞു ഞങ്ങൾ നാട്ടിലേക്കു യാത്രയായി.....പോകുന്ന വഴികളിൽ ഞങ്ങൾ അനുഭവിച്ച ഒരു കഥയുണ്ട്......ആ കഥയും നിങ്ങൾ കേൾക്കണം....
ശരത്.....അതാണ് അവന്റെ പേര് വയസ്സ് 14 ...പ്രായത്തിൽ കവിഞ്ഞ പക്വത....
അല്ലെങ്കിലും അത് അങ്ങെനെയാണ് തെരുവിൽ ജീവിക്കുന്നവർക് പടച്ചവൻ കനിഞ്ഞു നൽകുന്ന ഒന്നു പക്വത....
അമ്മ അത് എവിടെയോ കണ്ട പോലെയുള്ള ഒരു മുഖമാണ് അവൻ എന്നും....
തിളങ്ങുന്ന കണ്ണുകൾ ഉള്ള ഒരു കുഞ്ഞനുജത്തിയെയും കൂടെ കിടത്തിയിട്ട് ഒരു പാതിരാത്രിയിൽ കാണാമറഞ്ഞ ഒരു മുഖം....
അച്ഛൻ അതുണ്ടായിരുന്നോ....അറിയില്ല...ഒരച്ഛൻ ഇല്ലാതെ ആ രണ്ടു ജന്മങ്ങൾ ഈ ഭൂമിയിലേക്ക് വരില്ലായിരുന്നല്ലോ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സൃഷ്ടികളായി....അവര്ക് സമൂഹം കനിഞ്ഞു നൽകിയ ഒരു പേരുണ്ട്...തെരുവിലെ തെണ്ടികൾ....(പെറുക്കി ജീവിക്കുന്നവർ)
അവരും മനുഷ്യരാണ് യെന്ന് അറിയാതെ പോയ ചില ജന്മങ്ങൾ....അവരെ ഈ തെരുവിലേക് അനാഥമായി വലിച്ചു വിട്ട മനുഷ്യ വർഗത്തിന്റെ മറ്റൊരു മുഖങ്ങൾ....അതേ അവരും അങ്ങെനെ ആയിരിന്നു...സമൂഹം തെണ്ടികളെന്നും ,കള്ളന്മാരെന്നും മുദ്രകുത്തി പേരു വിളിക്കപ്പെട്ട രണ്ടു ജന്മങ്ങൾ
അനുജത്തിയെ നെഞ്ചോടു ചേർത്ത് പിടിച്ചു കിട്ടുന്ന ചില്ലറ തുട്ടുകൾക് എന്തേലും വാങ്ങി വിഷപ്പടക്കുന്ന ശരത്ത്....
അതും തട്ടി പരിച്ചെടുക്കാൻ വരും തെരുവിലെ ലഹരിയുടെ അടിമകളായ ഗുണ്ടകൾ...
അനിയതിക്ക് അവൻ ഒരു പെര് വിളിക്കും" പൊന്നു"..
പൊന്ന് ആയിരുന്നില്ല ശരിക്കും  തങ്കം ആയിരിന്നു തനി തങ്കം...
അവൾ അവനിക്ക്....
അവനു 7 വയസ്സുള്ളപ്പോൾ കിട്ടിയതാണ് ആ പൊന്നിനെ...ആ അമ്മ അവന്റെ കൂടെ കിടത്തിയിട്ട് 7 വർഷമായി ഇപ്പോൾ അവൾ വളർന്നു വലുതായി...അവൾ എന്നും അമ്മയെ ചോതികും...അവന്റെ മനസ്സിൽ അമ്മ എന്നാൽ ദൈവം ആയിരിന്നു.. അത് തന്നെ അവൻ അവൾക്കും പറഞ്ഞു പഠിപ്പിച്ചു ...പള്ളിയിൽ കാണുന്ന ചിറക് വിരിച്ച മാലാഖയെ കാണിച്ചു അവളുടെ ഉള്ളിൽ അമ്മയെ കുറിച്ച് ഒരു രൂപവും പടുത്തുയർത്തി....
അഛനെ ചോദിക്കുമ്പോൾ തണൽ ആണെന്നും,മരമാണെന്നും സ്നേഹമാണെന്നും കഥകൾ പറഞ്ഞു മടിയിലിരുത്തി നെറ്റിയിൽ ഉമ്മ വെക്കുന്ന നെഞ്ചോടു ചേർത്തു പിടിക്കുന്ന അങ്ങെനെ പല വർണനകളും നൽകി വളർത്തി എടുത്തു....അച്ചേനെയെയും അമ്മയെയും വെറുക്കാതിരിക്കാൻ അവൻ കണ്ടു വെച്ച ഏറ്റവും വലിയ സൂത്രം...വേറും സൂത്രമല്ല അവനത് അവൻ അങ്ങെനെ തന്നെ ആണ്...സ്നേഹിക്കാൻ മാത്രം അറിയുന്ന ശരത്ത്....
ഒരു ദിവസം രാവിലെ പതിവിലും ഉത്സാഹവാനായി അവൻ എഴുനേറ്റു...കാര്യം മറ്റൊന്നുമല്ല, ഇന്ന് ആണ് അവനു പൊന്നുവിനെ കിട്ടിയ ദിവസം അവളെ സന്തോഷിപ്പിക്കണം...പുതിയ ഉടുപ്പ് വാങ്ങണം..തെരുവിൽ ജീവിക്കുന്ന വേറെരു സ്ത്രീയെ പൊന്നുവിനെ ഏല്പിച്ചു അവൻ പാട്ടകൾ പെറുക്കാൻ പോയി...
അതു കഴിഞ്ഞു അവൾക് ഉടുപ്പ് വാങ്ങാൻ പോയി...അവൾക് ഇഷ്ട്ടമുള്ള മഞ്ഞ കളർ..അത് അവൻ എവിടെന്നോ കണ്ടു പിടിച്ചു...അവൾ ആ ഉടുപ്പിലേക് നോക്കുന്ന അവളുടെ വെട്ടി തിളങ്ങുന്ന കണ്ണുകൾ ഉള്ള ആ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നു...അവനു സന്തോഷമായി  അവൾക് ഇഷ്ട്ടപ്പെട്ട ആ കളർ തന്നെ കണ്ടു പിടിക്കാൻ പറ്റിയതിൽ...പക്ഷെ കാശ് തികയുന്നില്ല എന്ത് ചെയ്യും അവൻ ആ കിട്ടിയ ക്യാഷ് അവിടെ കൊടുത്തിട്ട് ആ ഡ്രസ് മാറ്റി വെക്കാൻ പറഞ്ഞു ആ തെരുവിലേക് വീണ്ടും പാട്ടകൾ പെറുക്കാൻ പോയി...
നേരം പോയതെ അറിഞ്ഞില്ല ....ഭാഗ്യത്തിന് ആ ഉടുപിനുള്ള പൈസയുമായി ആ ഉടുപ്പും കുറച്ചു മധുരവും വാങ്ങി ഓടി വീട്ടിലേക് നേരം ഏറെ വൈകിയിരുന്നു....വീടെന്നു പറയാൻ പറ്റില്ല കടകളുടെ പുറത്തായി തുണികൾ കൊണ്ടു മറച്ചു കെട്ടിയ വീട്....അതാണ്‌ അവരുടെ കൊട്ടാരം...ചേച്ചി.....ചേച്ചി..എന്നൊരു നീട്ടി വിളി...ചേച്ചി പുറത്തു വന്നു...ആ ശരത് പൊന്നു നിന്നെ കാണാഞ്ഞിട്ട് തിരക്കി വന്നിരിന്നല്ലോ....അവൻ ആകെ പേടിച്ചു പോയി...ഈ കാലം വരെ അവൻ അവളെ ആരുടെയും കൂടെ നിർത്തിയിട്ടില്ല...അവൾ വലുതായത് മുതൽ കഴുകൻ കണ്ണുകൾ അവളുടെ പിറക്കെ ഉണ്ടാവാറുണ്ട്.....

ഇത്രയും സമയം അവൻ വൈകാറുമില്ല അവൾക് ഉടുപ്പ് വാങ്ങേണ്ട ആവേശത്തിൽ നേരം വൈകിയതും അവനറിഞ്ഞില്ല....

അവൻ കരയാൻ തുടങ്ങി....
വഴിയിൽ കൂടി പോകുന്നവരോട് ചോദിച്ചു തുടങ്ങി....കണ്ടവരും ഇല്ല ,ചിലർ പറയുന്നു...അവൾ ചേട്ടനെ അന്ന്യോഷിച്ചു നടക്കുന്നുണ്ടായിരുന്നു ന്നു ...എന്നും വിളിക്കാറുള്ള ദൈവത്തെ വിളിച്ചു...പൊന്നു വെന്ന് അലറി വിളിച്ചു നടന്നു....
അതാ ദൂരെ നിന്നും ചേട്ടായി ന്നു വിളിക്കുന്ന എന്റെ പൊന്നുവിന്റെ ശബ്ദം....
ഞാൻ ഓടി അടുത്തു...അവളെ കെട്ടിപിടിച്ചു എന്റെ പൊന്നു നി എവിടെയാ പോയേ എത്രെ തിരക്കി നിന്നെ...
സമയം രാത്രി ആയില്ലേ...
അവൾ ഒന്നും മിണ്ടുന്നില്ല അവളുടെ തിളങ്ങുന്ന കണ്ണുകൾ ഉള്ള മുഗം ക്ഷീണിച്ചിരിന്നു....എന്നിരിന്നാലും അവളുടെ മുഖത്തെ കണ്ണുകളിൽ ഉള്ള തിളക്കം അതു കണ്ടു ആശ്ചര്യത്തോടെ ചോദിച്ചു....ചേട്ടാ ഞാൻ ഇന്ന് അച്ഛനെ കണ്ടു...അച്ഛൻ എന്നെ മടിയിൽ ഇരുത്തി....ഉമ്മ വെച്ചു....
അപ്പോഴാണ് ചേട്ടൻ പൊന്നുവിന്റെ ശരീരത്തിലുള്ള പാടുകൾ കണ്ടത്....
ചേട്ടായി അച്ഛൻ എന്നെ ഒരുപാട് സ്നേഹിച്ചു ജീവിതത്തിൽ ഇന്ന് വരെ അവൾ കഴിച്ചിട്ടില്ലാത്ത പരിപ്പ് വടയും അവൾക് കിട്ടി അടഞ്ഞ സ്വരത്തോടെ അവൾ പറഞ്ഞു...ചേട്ടായി എനിക് എവിടെയൊക്കെയോ വേദനിക്കുന്നു....യെന്ന് പറഞ്ഞു തീരും മുൻപ് അവൾ അവശയായി ശരത്തിന്റെ കൈകളിലേക് വീണു പോയി....എന്നും വിളിച്ചു പ്രാര്ഥിക്കാറുള്ള ദൈവങ്ങൾക്ക് മുൻപിൽ അവൻ അലറി കരഞ്ഞു അവന്റെ പൊന്നുവിന്റെ വിധിയോർത്തു.....കാഴ്ചക്കാരായി ആസ്വാദന മനുഷ്യരും കൂടി തുടങ്ങിയ ആ വേളകളിൽ ഇനിയൊരു അച്ഛനില്ലാത്ത കുട്ടിയും വളരരുത് യെന്ന് കരുതി അവർ മരിക്കാനൊരുങ്ങി...അപ്പോഴായിരുന്നു ഞങ്ങൾ അവിടെ എത്തിയത്....എല്ലാം കണ്ടു നിന്നവരോട് പുച്ഛം തോന്നി അവരെ ഞങ്ങൾ കൂട്ടി കൊണ്ടു വന്നു പുതിയൊരു ജീവിതത്തിലേക്ക്....

വാപ്പയില്ലാത്ത നൊമ്പരം PART2

       എല്ലാം നഷ്ടപ്പെട്ടടുത്തുന്നു ആണ് പൊന്നുവിനെയും ശരത്തിനേയും ഞങ്ങൾ കൂട്ടി പോകുന്നത്.......
വൈകാതെ ഞങ്ങൾ വീട്ടിൽ എത്തി.......
ശരത്തും പൊന്നുവും എന്റെ വീട്ടിൽ ആണ്...
സൈനബ് താത്ത അവരുടെ വീട്ടിലേക്ക് പോയി .....ഞാനും ഇക്കയും വന്ന ശീണം മാറാൻ വേണ്ടി കിടന്നുറങ്ങി........അങ്ങെനെ ആ ദിവസം കഴിഞ്ഞു ...പതിവ് പോലെ നേരം പുലർന്നു ഇക്ക ജോലിക്ക് പോയി....പുതുതായി അവർ രണ്ടു പേരുണ്ട്......
എന്റെ വാപ്പ വല്യ ദേഷ്യകരനും കണിശകാരനും ആണ് എന്നാലും അവരെ കൂടെ കൂട്ടിയതിൽ സന്തോഷം മാത്രേ പങ്കു വെച്ചുള്ളൂ......ചിലപ്പോൾ ദൈവം എല്ലാം മുൻക്കൂട്ടി കണ്ടത് കൊണ്ടാവാം അവരെ ഞാൻ കൂടെ കൂട്ടിയത്..... 
പതിവ് പോലെ ആയിരുന്നില്ല എനിക് അന്നത്തെ ദിവസം വല്ലാത്ത തലകരക്കവും ശീണവും ഛർദിയും ഒക്കെ ഉണ്ട്.....ടൂർ പോയി വന്നതിന്റെ ആവാം .....യെന്ന് കരുതി വീണ്ടും കിടന്നു.....വിശേഷം ആയിരിക്കുമെന്ന് തോന്നിയില്ല....കാരണം ആർത്തവം സമയം തെറ്റി വരാർ ഉണ്ട് ......അതുകൊണ്ട് അത്ര വലിയ കാര്യം ആക്കിയില്ല......അടുത്ത ദിവസവും ഇതു പോലെ തന്നെ ആയി.....ഉമ്മയും ശരത്തും കൂടി ഹോസ്പിറ്റലിലേക് കൊണ്ടു പോയി.....ചെക്കപ്പ് നടത്തി എന്നാൽ ഞാൻ ഉദേശിച്ചതിനെക്കാൾ വിപരീതമാണ്.......അതേ ഞാൻ ഗർഭിണി ആയി.......വല്ലാത്തസന്തോഷം ......ശരത്തിന്റെ മുഖത്തും കാണാനുണ്ട്.......ഞാൻ ഇക്കാക്കു ഫോൺ വിളിച്ചു.....കാര്യം പറഞ്ഞു.....എന്നും ഫോൺ വിളിച്ചാൽ നല്ല പഞ്ചാര വാക്കും സന്തോഷവും ഒക്കെ കാണിക്കാറുള്ള ഇക്ക എന്തോ ഈ കാര്യം കേട്ടത് മുതൽ വല്ലാത്ത ഒരു പരിഭ്രമം ആയിരിന്നു....ചിലപ്പോൾ എനിക് തോന്നിയതാവാം....
ഡോക്ടർ ചില നിർദേശങ്ങൾ ഒക്കെ തന്നു ...മാസം ചെക്കപ്പ്.....ഓരോ മൂന്നുമാസം ഇടയിൽ സ്കാനിങ് അങ്ങെനെ ആദ്യത്തെ മൂന്നു മാസം വല്യ ഇളക്കം തട്ടുന്ന ഒന്നും ചെയ്യരുതെന്നും പറഞ്ഞു.....കുറച്ചു വിട്ടമിൻസ് ഗുളികകളും വാങ്ങിച്ചു ഞങ്ങൾ വീട്ടിലേക് യാത്രയായി.....ഉപ്പയുടെ ഉമ്മയുടെ ഏക മകൾ ആണ് ഞാൻ .....വീട്ടിൽ നല്ല സന്തോഷവും അതിന്റെ പരിപാടിയും നടത്താൻ തീരുമാനിച്ചു.....
ഇക്ക വരുന്നുണ്ട്.....ഞാൻ പ്രദീക്ഷിച്ചത് പോലെ തന്നെ ആ മുഖത്ത് സന്തോഷമില്ല.....സംസാരിക്കാനോ ചിരിക്കാനോ കൂടെ നികുന്നില്ല ....അല്ലെങ്കിൽ ജോലി കഴിഞ്ഞു വന്നയുടനെ കെട്ടി പിടിച്ചു ഉമ്മ തരുന്ന ആളിനെന്തോ ഒരു മാറ്റം......പരിപാടിയിലും പങ്കെടുത്തില്ല തലവേദനികുന്നു പറഞ്ഞു കിടന്നു.....ഞാനും വിശ്വസിച്ചു അതു കൊണ്ടായിരിക്കാം യെന്ന്.....പക്ഷെ അയാൾ അങ്ങെനെ വിശ്വസിപ്പിക്കുകയായിരിരുന്നു.........
നാളത്തെ സുപ്രഭാതം മിഴിതുറകുന്നത് പുതിയ വിശേഷങ്ങൾക്ക്‌ആകുമെന്നു  കരുതിയത് മില്ല
ഹാവൂ .....അൽഹംദുലില്ലാഹ്.....ഫോൺ ബെല്ലടിക്കുന്നുണ്ട്.....ഇക്കയാണ് വിളിക്കുന്നത് .....സമതാനിപ്പിക്കാൻ ആയിരിക്കും.....
എന്നാണ് കരുതിയത്........മോളെ കുലുസു......ഞാൻ ഇന്നലെ മോളോട് മിണ്ടാത്തത് സങ്കടായോ.....ഹേയ് ഇല്ല ഇക്ക എന്റെ ഇക്ക അല്ലെ എനിക് അറിഞ്ഞൂടെ ഇക്കാക്കു എന്നെ പെരുതിഷ്ടമാണെന്നു.....
ഹാ അറിയാലോ......ന്ന എന്റെ മോളോട് ഒരു കാര്യം പറയട്ടെ......ഹ പറഞ്ഞോളൂ ഇക്ക......മോൾക് അറിയാലോ നമ്മുക് ഇപ്പോഴേ കുട്ടി വേണ്ട പറഞ്ഞത്.......നമ്മുക് ഇത് ശരിയാവൂല മോളെ.....നമ്മൾക് ഇതിനെ കളയാം......ഇക്ക.......നിങ്ങൾ എന്താണീ ഈ പറയുന്നത് എന്റെ വയറ്റിൽ കുരുത്ത നമ്മുടെ ആദ്യത്തെ സന്തതി നിങ്ങടെ ചോര.......നിങ്ങൾക് എങ്ങെനെ മനസ്സ് വന്നു....നാളെ റബ്ബിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും.......ഞാൻ ആകെ ഇമോഷണൽ ആയി.......ഇക്ക വീണ്ടും വീണ്ടും അത് തന്നെ ആവർത്തിച്ചു......ഇല്ല ഇക്ക ഇനി നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ അതിനു സമ്മതിക്കില്ല.......എന്നാൽ ആയി മോളെ ഇക്ക 2 ദിവസം കഴിഞ്ഞു വരാം......യെന്ന് പറഞ്ഞു ഫോൺ വെച്ചു......
ഒരിറ്റു ആശ്വാസ വാക്കിനു വേണ്ടി ഫോൺകാളിന് കാത്തിരുന്ന എന്നെ ആകെ തളർത്തിയാണ് ഇക്ക ഫോൺ വെച്ചത്......ഞാൻ റൂമിൽ പോയി എന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിന് ആദ്യം തന്നെ കിട്ടിയ സമ്മാനത്തെ കുറിച്ചു ഓർത്തു വേവലതിയോടെ കരയാൻ തുടങ്ങി.....
എന്താണ് ചേച്ചി   കരയുന്നത് ......പൊന്നുവിന്റെ ചോദ്യം ആയിരിന്നു ഒന്നുമില്ല മോളെ പൊന്നു....അവൾ അടുത്തു വന്നു വയറിൽ തല വെച്ചു എന്തൊക്കെയോ പിറുപിറുകുന്നു......നി എന്താ പൊന്നു ഈ കാട്ടുന്നെ .....ചേച്ചി.....ഞാൻ കുഞ്ഞിനോട് മിണ്ടിയതല്ലേ.....ടി പൊട്ടി പെണ്ണേ കുഞ്ഞിനോട് മിണ്ടാൻ ആയിട്ടില്ല കുഞ്ഞി ആയി വരാൻ ഇനിയും മാസം വേണം ഇപ്പോൾ മോൾ പോയി ഏട്ടന്റെ കൂടെ കളിക് ചേച്ചി കുറച്ചു കിടക്കട്ടെ......കിടത്തം മാത്രേ ഉള്ളു ഉറക്കം നഷ്ട്ടപ്പെട്ടു.....ചിന്തകൾ മനസ്സിനെ മരവിപ്പിക്കാൻ തുടങ്ങി.....ന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ എങ്ങെനെ കൂട്ടു നിൽക്കും......ദിവസം 2ഉം കഴിഞ്ഞു.....ഇക്ക വിളിച്ചതെ ഇല്ല......ഇത് എന്താണ് പറ്റിയത്....എല്ലാം സങ്കടവും ഒന്നിച്ചാണല്ലോ.....ഇനി ഇക്ക വിളിക്കില്ലെ....എന്റെ കൂടെ ജീവിക്കാൻ വരില്ലേ.....
അങ്ങെനെ വഴികണ്ണുമായി ഓരോ ദിവസവും ഞാൻ കാത്തിരുന്നു....ഫോണ്‌ വിളിയുമില്ല.....
ഇക്കയുടെ വീട്ടിലും അന്ന്യോഷിച്ചു അവർക്കും അറിയില്ല.....ഇതെവിടെ പോയി......
മാസം ഒന്നു കഴിഞ്ഞു....സൈനബ് താത്തയും ഗർഭിണി ആണ്....അവരുടെ ഇക്ക ഗൾഫിലും പോയി.....എനിക് ആകെ ആധി കയറിയിട്ട് ഒന്നും മനസ്സിലാവുന്നില്ല.....എനിക് 17 വയസ്സ് ആയത് ഉള്ളു....ഒരുപാട് ആശയും മോഹവും ഒക്കെ ഉണ്ട് ....എല്ലാം നഷ്ട്ടപ്പെട്ടു തുടങ്ങി......ഒരു ആശ്വാസ വാക്ക് പറയാനോ....സ്വന്ത്വനിപ്പിക്കാനോ എന്റെ ഇക്ക കൂടെയില്ല....ഗർഭിണി ആവുന്നതിനി മുൻപ് എന്നെ പിരിഞ്ഞു ഇരിക്കാത്ത മനുഷ്യൻ ആണ്.....എന്നും എന്റെ ശരീരത്തെ തൊട്ടും തലോടിയും കൂടെ ഉണ്ടാവുമായിരുന്നു.....ആ അദ്ദേഹം ആണ് എന്റെ മനസ്സ് കാണാതെ എന്നെ തനിച്ചാക്കി പോയത്....
റൂമിലേക് കൂടെ കൂടെ പൊന്നു വന്നു കുശലം പറയും അവൾ ഉള്ളതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.....ഇതൊക്കെ നേരത്തെ പടച്ചവൻ അറിഞ്ഞത് കൊണ്ടാവാം അവരെ എനിക് കൂടെ കൂട്ടാൻ തോന്നിയത്.....എല്ലാ സഹായത്തിനും പൊന്നുവും ശരത്തും എന്റെ കൂടെ ഉണ്ടാവും ....ആറുണ്ടായാലും ഇക്ക യുടെ സ്ഥാനത്തിന് തുല്യം ആവില്ലല്ലോ......മാസം വീണ്ടും കഴിഞ്ഞു......ഉപ്പ അന്നിയോഷിച്ചു പോയി.....
അവരുടെ വീട്ടിൽ വിളിക്കാറില്ല.....വരാറും ഇല്ല......പോകാൻ ഇടമുള്ളടേത് ഒക്കെ നോക്കി......പോലീസിലും പരാതി അന്നേ കൊടുത്തിനി വിവരം ഇല്ലാത്തത് കൊണ്ടാണ് ഉപ്പ അന്യോഷിക്കാൻ പോയത്......വീട്ടിൽ ആകെ ഒരു മൂടം കെട്ടിയത് പൊലിൻഡ്......എന്റെ കയ്യ് കാലുകൾ കടച്ചിലും ഒക്കെ തുടങ്ങി വയറും വന്നു തുടങ്ങി.......ചെക്കപ്പിന് പോയിരുന്നു......സ്കാനിങ് എടുത്തു നോക്കി.......കുട്ടിക് കുഴപ്പൊന്നുമില്ല......നല്ല ആരോഗ്യം ഉണ്ട്.....വിറ്റാമിന്റെ അഭാവം ഉണ്ട്.....ഡോക്ടർ മരുന്നു തന്നു.....ഞങ്ങൾ വീട്ടിൽ പോയി......ഉപ്പ വന്നിട്ടുണ്ട്.......എന്തെങ്കിലും വിവരം അറിഞ്ഞു കാണുമോ.......
ഞാൻ നല്ലൊരു വാക്ക് പ്രദീക്ഷിച്ചു.......ഉപ്പ പറഞ്ഞു ഇനി മേലിൽ നി അവനെ കുറിച്ചു ചിന്തിക്കരുത്....അങ്ങെനെ ഒരു കെട്ടിയൊന് നിനക്കില്ല.......ഉപ്പ വല്ലാത്ത ദേഷ്യകരനും വാഷികാരനും ആണ്....ഉപ്പ അങ്ങെനെ പറയല്ലേ ഇക്ക എന്റെ കുഞ്ഞിന്റെ ഉപ്പ യല്ലേ.....
കുലുസു
.......ഇനി അങ്ങെനെ ഒരു ഉപ്പ നിന്റെ കുട്ടിക് വേണ്ട.....
അതിനിപ്പോ എന്താ ഇണ്ടായെ.....നിങ്ങൾ ഇക്കയെ കണ്ടോ എന്താ പറഞ്ഞത്.......ഹ കണ്ടു....അവൻ അവിടെ ഒരു ഭാര്യ ഉണ്ട്.....  ആ പഹയൻ പോയി വേറെ കെട്ടികുന്നു.....അങ്ങെനെ ഒരുത്തനെ ഇനി എന്റെ മോൾക് വേണ്ട......😢😢
എനിക് ഒന്നും പറയാൻ പറ്റിയില്ല തല കറങ്ങി വീണു......
ഇത്രനാളും എന്റെ കൂടെ നിന്ന് എന്റെ ശരീരം വേണ്ടുവോളം ആസ്വദിച്ചു ഇപ്പോ ഞാൻ ഗർഭിണി ആയപ്പോ എന്നെ ഉപേക്ഷിച്ചു വേറെ ഒരുവളെ കെട്ടിയ അയാളെ ഞാൻ ശപിച്ചു തുടങ്ങി....വെറുത്തു തുടങ്ങി......എന്റെ ജീവിതം തകർന്നു.....ഇത്രയും ചെറിയ പ്രായത്തിൽ തന്നെ.....ഇല്ല ഞാൻ തളരില്ല എന്റെ കുട്ടിക് വേണ്ടി ജീവിക്കണം ഇനി ഒരു ആണ് എന്റെ ജീവിതത്തിലേക്കു വേണ്ട.....
മാസങ്ങൾ വീണ്ടും കഴിഞ്ഞു......കാലുകൾ നീര് വെച്ചു വരുന്നു കടച്ചിലും എടുക്കുന്നു ഒന്ന് തടവിതരാൻ ഇക്കയില്ലാത്ത സങ്കടം നന്നായി അറിയുന്നുണ്ട്......എന്റെ മോൾ പൊന്നു അവൾ തന്നെയാണ് എന്റെ ഇപ്പോഴത്തെ ഏക ആശ്രയം......അവൾ ഓരോ നിമിഷവും വന്നു ഓരോന്നു ചോദിച്ചു കൊണ്ടേ ഇരിക്കും ....അവൾക് വല്ലാത്ത ആകാംഷയും സന്തോഷവും അവൾക് ഓമനിക്കാൻ ഒരു കുട്ടി...തെരുവിലെ ജീവിതത്തിൽ നിന്ന്. ഒരു ഉണർവ് അതാണ് അവൽകിവിടെ ഉള്ള ലൈഫ്
ഇടക്ക് ഇടക്ക് അവൾ വയറ്റിൽ  തല വെച്ചു കുഞ്ഞിന്റെ അനക്കവും ഒക്കെ ശ്രദ്ദിക്കും കുഞ്ഞിനോട് സംസാരിക്കും......എന്റെ ഉറക്കം നഷ്ടമായി....അസഹ്യമായ ശരീരവേദന....കാലുകൾ നീര് വെച്ചിരിക്കുന്നു....പോരാത്തതിനു കുഞ്ഞിന്റെ ചവിട്ടും കുത്തും ഒന്നു തിരിഞ്ഞു മറിഞ്ഞും കിടക്കാൻ പറ്റുന്നില്ല.....എപ്പോഴാ ചേച്ചി കുഞ്ഞിനെ കിട്ടുവ....മോളെ പൊന്നു വൈകാതെ കിട്ടും......യെന്ന് പറഞ്ഞു കഴിഞ്ഞില്ല......ആകെ വേദന വന്നു......മോളെ പൊന്നു ഉമ്മാനെ വിളിക്ക് ചേച്ചിക്ക് തീരെ വയ്യ.......വേദന സഹിക്കവയ്യാതെ ഞാൻ കരഞ്ഞു തുടങ്ങി.....ഉമ്മ വന്നു എന്താ മോളെ.......ഉമ്മ എനിക് വയ്യ വയറു വേദനിക്കുന്നു....കുഞ്ഞു താഴോട്ട് ഇറങ്ങി വരുന്നു.....ഇനിയും പിടിച്ചു നിക്കാൻ പറ്റില്ല......പൊന്നു യേട്ടനോട് വേഗം പോയി വണ്ടി വിളിച്ചു വരാൻ പറ.....
അങ്ങെനെ ഞങ്ങൾ ഹോസ്പിറ്റലിലേക് എത്തി ഡോക്ടർ ചെക്കപ്പ് നടത്തി....പറഞ്ഞ തീയതി ക്ക് ഇനിയും 10 ദിവസം ഉണ്ട്......പക്ഷെ ഗർഭ പാത്രം തുറന്നിട്ടുണ്ട് കുട്ടി താഴേക് ഇറങ്ങി വന്നിട്ടുണ്ട് ഏത് സമയവും പ്രസവം നടക്കും .....നിങ്ങൾ ഒക്കെ ആ പ്രസവ മുറിയുടെ പുറത്തു നിൽക് ....അങ്ങെനെ എന്നെ പ്രസവ റൂമിലേക് ....
വളരെ ഭീതി നിറഞ്ഞ അന്തരീക്ഷം.....അപ്പുറത് ഒരു കുട്ടി പ്രസവവേദന കൊണ്ട് പുളയുന്നുണ്ട് എന്തൊക്കെയോ പറയുന്നു....നഴ്സമാർ വന്നു.....ചില കർമ്മങ്ങൾ ഒക്കെ ചെയ്തു.....ഗ്ലുക്കോസ് കുത്തി.......ഞാനും കരയാൻ തുടങ്ങി ആർത്തട്ടഹസിച്ചു സഹിക്കാൻ പറ്റുന്നില്ല ഇപ്പോ മരിച്ചു പോകും.....
സിസ്റ്റർ മാർ എന്തൊക്കെയോ പറയുന്നുണ്ട് വയറിൽ അമർത്തുന്നു ശ്വാസം പുറത്തേക്ക് തള്ളിവിടാൻ പറയുന്നു.....പെട്ടെന്ന് ഒരു ആശ്വാസം അതാ എന്റെ കുഞ്ഞിന്റെ ശബ്ദം കേൾക്കുന്നു.......ഞാൻ സന്തോഷവതിയായി...എന്റെ കുഞ്ഞിന്റെ മുഖം കാണാൻ പോലും അയാൾ വന്നില്ലല്ലോ....സങ്കടപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിൽ കുലുസു നിനക്കു പെണ്കുഞ്ഞാണ്.....ഇതാ നിന്റെ മോൾ.....അവളെ ഞാനൊന്നു കണ്ടു അവളുടെ വാപ്പയുടെ തനി പകർപ്പ്.....എന്നാലും ഞാൻ എന്റെ മോളെ കണ്ട സന്തോഷത്തിൽ എല്ലാം മറന്നു തുടങ്ങി....
അതേ എന്റെ മോൾ ആണ് ഇനി എനിക്കെല്ലാം അവൾക് വേണ്ടി ജീവിക്കണം തോല്പിച്ചവരുടെ മുൻപിൽ തലയുയർത്തി ജീവിക്കണം........എത്ര ശ്രമിച്ചാലും പരാജയപെട്ടു പോകുന്ന നിമിഷം വരാനുണ്ട് അതൊന്നും ഞാൻ ഓർത്തതെ ഇല്ല.....
ഞങ്ങൾ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി.....മോളെ മുഗത്തു നോക്കുമ്പോ അവളുടെ വാപ്പയെ ഓർമ വരും എങ്കിലും കണ്ണുകൾക് മനസ്സിൽ സ്ഥാനം കൊടുത്തില്ല.....മോൾക് പേരിടൽ കർമ്മം ആയി.....അയാൾ ഒന്നു വിളിക്കുമെന്ന് തോന്നിയ പല ദിവസങ്ങളും കഴിഞ്ഞു പോയി...ഇനി ആ ചിന്തകളും എന്റെ മനസ്സിൽ ഇല്ല....മോൾക് സഫിയ യെന്ന് പേരിട്ടു.....അവളോടാപ്പം എന്നും പൊന്നു കൂടെ ഉണ്ടാവും.....മാസങ്ങൾ കഴിഞ്ഞു എന്റെ മോൾ കമിഴ്ന്നു തുടങ്ങി.....അവളുടെ ചിരി.....അതന്നെ വല്ലാതെ കുളിര് കോരി നിറകുന്നുണ്ട്.....ഉപ്പ വന്നു മോളെ കുട്ടിക് മൂന്നും മാസം ഒക്കെ കഴിഞ്ഞില്ലേ നിനക്കൊരു കല്യാണം നോക്കട്ടെ.......വാപ്പ.......ഇനി എനിക്കൊരു കല്യാണം വേണ്ട.......ഞാൻ എന്റെ മോൾക് വേണ്ടി ജീവിക്കും....അതല്ല മോളെ  അവൾക് ഉപ്പ എന്ന് വിളിക്കാൻ എങ്കിലും....ഇല്ല ഉപ്പ ഉപ്പ ഇനി ഇങ്ങനെ പറഞ്ഞാൽ ഞാനും മോളും എവിടേക്കെങ്ങും ഇറങ്ങി പോകും ......ഉപ്പ മിണ്ടാതെ പോയി......
മോള് ഉമ്മ ഉമ്മ വിളിക്കാൻ തുടങ്ങി.......ഇനി അടുത്തത് ഉപ്പ വിളിക്കാൻ പടിക്കേണ്ടവൾ ആണ് ഞാൻ ആരെ കാണിക്കാൻ ആണ്....
ആ ഭയം മനസ്സിൽ ഉണ്ട് എങ്കിലും ഞാൻ പുറത്തു കാണിക്കാരെ ഇല്ല......സൈനബ് താത്തയും പ്രസവിച്ചു....എന്നെ വിളിച്ചിരുന്നു......കുറെ കുത്തി നോവിച്ചു....ഇക്ക നാട്ടിൽ വന്നിട്ടുണ്ടെന്നും കുഞ്ഞിന്റെ അടുത്തു നിന്ന് മാറുന്നില്ല എന്നും ....കുഞ്ഞിനെ ആട്ടി ഉറക്കാനും പൗഡർ ഇടാനും കണ്മഷി എഴുതാനും ഒക്കെ ഇക്ക തന്നെ എന്നെ ഒന്നിനും വിടാറില്ല എന്നൊക്കെ വീമ്പ് പറഞ്ഞു വെച്ചു.....ഞാൻ ആകെ കേട്ട് തളർന്നു പോയി.....
പിന്നെയും മാസങ്ങൾ കഴിഞ്ഞു......മോള് വലുതായി തുടങ്ങി ഓള് എല്ലാരേയും അറിയാം തുടങ്ങി......ഓൾക് ശരത്തിനോടാണ് ഇഷ്ട്ടം....അവനെ കണ്ടാൽ പിന്നെ ഓൾക് അവനെ മാത്രം മതി.......
ഇതിനിടയിൽ ഉമ്മക് സുഖമില്ലാതെ ആയി.....കിടപ്പിൽ ആയി.....വീട്ടിലെ കാര്യം ഞാൻ തന്നെ എല്ലാം നോക്കാർ മോളെ കാര്യം ഒരുവിധം എല്ലാം പൊന്നുവും.....വൈകാതെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞു......ഇപ്പോ എനിക് ആകെ ഉള്ള ആശ്രയം ഉപ്പ മാത്രം ആണ്......
ഉമ്മ പോയി വീട് അനാഥമായത്‌ പോലെയായി......മാസങ്ങൾ വീണ്ടും കുറെ കഴിഞ്ഞു.....മോൾ നടക്കാൻ തുടങ്ങി......അവൾക് ഉപ്പ വിളിക്കാൻ ആരുമില്ല.....ആ സങ്കടം എനികുണ്ട് ...അതിനിടയിൽ സൈനബ് താത്തയും ഇക്കയും അവരുടെ കുട്ടിയും വന്നു......എന്റെ മോളും അത് പോലൊരു വാപ്പന്റെ കയ്യ് പിടിച്ചു നടക്കേണ്ടവൾ ആണ്....
എന്റെ മോൾക് ആ വിധി ഇല്ലാതെ ആയല്ലോ
എല്ലാം മനസ്സിൽ ഒതുക്കി എന്റെ മോളുടെ സന്തോഷത്തിനു വേണ്ടി ഞാൻ അങ്ങെനെ എല്ലാം മറന്നു ജീവിക്കാൻ തുടങ്ങി......വർഷങ്ങൾ കഴിഞ്ഞു.....മോള് ഉപ്പനെ ചോദിച്ചു തുടങ്ങി.....പല സമയത്തും ഉത്തരം മുട്ടി നിൽക്കുമ്പോൾ ശരത് വന്ന് കൂട്ടി കൊണ്ടു പോകും....ആ സമയം ഞാൻ റൂമിൽ പോയി വാവിട്ട് കരഞ്ഞു തീർക്കും.....ഒരു ദിവസം അവൾ ഉപ്പയെ കുറിച്ച് ചോദിച്ചു അന്ന് വീട്ടിൽ ശരത്തും ഉണ്ടായിരുന്നില്ല....എന്താണ് പറയുക.....എങ്ങെനെയാണ് പറയുക....ആകെ ഉത്തരം മുട്ടി പോയി ....അവസാനം ഉപ്പ ദുബായിൽ ആണ് മോളെ കാണാൻ ഒരു ദിവസം വരുമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു.......എന്റെ മോൾക് നാല് വയസ്സ് തികഞ്ഞ ഒരു പുലരിയിൽ.....പതിവ് പോലെ ഞാൻ വീട് ജോലി ഒക്കെ ചെയ്തോണ്ടിരിക്കുന്നതിനിടയിൽ മോളെ കുലുസു......എന്നൊരു വിളി കേട്ടു.....എന്റെ ഇക്കാന്റെ ശബ്ദം.....ഞാൻ സന്തോഷിച്ചു.....യെൻ അരികിൽ വന്ന് തെറ്റ് പറ്റിപോയി......മാപ്പ് ആകണം നിന്നേം മോളെ നോക്കി ഞാൻ ഇവിടെ ജീവിച്ചോളം എന്നൊക്കെ പറഞ്ഞു.....ഞാൻ ആകെ വിശമത്തിലായി...എന്റെ ഇക്കാന്റെ കോലം കണ്ടു എന്റെ മനസ്സലിഞ്ഞു......
മോളെ സഫിയ നിന്റെ ഉപ്പ ഇതാ വന്നിരിക്കുന്നു.....ഞാൻ വിളിച്ചു പറഞ്ഞു....ഇത് കേട്ട മോള് ഓടി വരും മുൻപ് എന്റെ വാപ്പ വന്നു.....
എന്താണ് നിനക്കു ഇവിടെ കാര്യം....എന്ത് ധൈര്യത്തിൽ ആണ് ഈ മണ്ണിൽ നി കാലു കുത്തിയത്....അങ്ങെനെ തുടങ്ങി ഉപ്പ ഒരുപാട് ദേഷ്യപ്പെട്ടു സംസാരിച്ചു....ഒടുവിൽ ഉപ്പ ഞങ്ങളുടെ തലാഖ് ഉം വാങ്ങി അദ്ദേഹത്തെ പറഞ്ഞു വിട്ടു......എന്റെ  മോൾക് ഉപ്പ എന്ന ഭാഗ്യവും അവകാശവും നിഷേധിക്കപ്പെട്ടു........എനിക് ഒന്നും പറയാൻ പറ്റിയില്ല.....എന്റെ മോള് അന്നാണ് അവളുടെ വാപ്പയെ ആദ്യമായും അവസാനമായും കണ്ടത്....
എല്ലാരേയും പോലെ ജീവിച്ചു വളരാനുള്ള ഭാഗ്യം  അങ്ങെനെ ഇല്ലാതെ ആയി.......
അവളെ സ്കൂളിൽ ചേർത്തു.......
എന്റെ മോള് അങ്ങെനെ പഠിച്ചു വളരാൻ തുടങ്ങി......ക്ലാസ്സിൽ നല്ല മിടുക്കിയാണ് അവൾ.....
അവൾക് അവിടെ നല്ല കളികൂട്ടുകാരും കിട്ടി....കൂട്ടത്തിൽ സൈനബ് താത്തടെ മോളും....
സ്കൂളിൽ മക്കളെ കയ്യ് പിടിചു വരുന്ന ഉപ്പമാർ....എന്നും എന്റെ മോൾക് സങ്കടമാണ്...ഒരു ദിവസം പതിവ് പോലെ സ്കൂൾ വിട്ട് വന്ന മോള് എന്നോട് ചോദിച്ചു....ഉമ്മ എന്റെ വാപ്പ ഇനി വരില്ലേ....ഉപ്പകെന്താണ് ഉമ്മ എന്നെ വേണ്ടാതെ എന്നെ കാണാൻ ഉപ്പക് ആഗ്രഹമില്ലാതെ.....
എന്താണ് സഫിയ നി ഇങ്ങനെയൊക്കെ പറയുന്നേ മോൾക് ഉമ്മ യില്ലേ....അത് പോരെ...പോര എനിക് ഉപ്പനെ കാണണം ....വെറുതെ വാശി പിടിക്കല്ലേ.....നി വന്ന് ചായ കുടിക്....
ഇല്ല ഞാൻ കുടിക്കില്ല സൈനബ് തത്താന്റെ മോള് പറഞ്ഞല്ലോ ഉപ്പക്ക് നിന്നെയും ഉമ്മനെയും വേണ്ടല്ലോ നിന്റെ ഉപ്പ ഇനി വരൂല്ലല്ലൊന്നു.....
ഇത് കേട്ട് ആകെ സങ്കടായ ഞാൻ സൈനബ ക്ക് വിളിച്ചു.....
എന്താണ് സൈനബ നി മക്കളോട് ഓരോന്നു പറഞ്ഞു പടിപ്പിക്കുന്നെ...ചെറിയ കൂട്ടിയാൾ അല്ലെ....അങ്ങെനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ പിണങ്ങി.....
അങ്ങേനെ ഓരോ ദിവസവും ഞങ്ങൾ തള്ളി നീക്കി കൊണ്ടേ ഇരുന്നു.....ഉപ്പയില്ലാത്ത എന്റെ മോള് കുസൃതിയും കുറുമ്പും കാട്ടി വളർന്നു....അവൾ വലുതായി .....
മതി.....ഉമ്മ .....കഥ പറഞ്ഞത്......ഉമ്മാനെ അതാ......വലിയുപ്പ വിളിക്കുന്നത്....പാട്ടിയമ്മക്ക് ബാക്കി കഥ ഞാൻ പറഞ്ഞോടിക്കാം......
പട്ടിയമ്മേ ഞാനാണ് ഈ കഥയിലെ നായിക.....സഫിയ......
+2കഴിഞ്ഞു പഠനം നിർത്തി വീട്ടിൽ ആണ് ഞാൻ .....എന്റെ വീട്ടിലെ പൊന്നു ചേച്ചിനെയും ശരത്തേട്ടനെയും അമ്മച്ചിക് അറിയൂലെ....ഒറെ രണ്ടാളെയും കല്യാണം കഴിഞ്ഞു...പൊന്നു ചേച്ചി അവിടെ ഭർത്താവിന്റെ വീട്ടിൽ തന്നെ ഇപ്പോ ഒരു കുട്ടിയുണ്ട്...നല്ല സന്തോഷമായി ജീവിച്ചു പോകുന്നു....വലിയുപ്പ കെട്ടിച്ചു വിട്ടയാണ്....ശരത്തേട്ടന്റെ ഭാര്യ ഇവിടെ തന്നെ കുട്ടികളൊന്നും ആയിട്ടില്ല....അങ്ങെനെ പഠനം നിർത്തിയ എനിക് ആലോചനകൾ വന്നു തുടങ്ങി......ഒരു ദിവസം അപ്പുറം പുതിയ കെട്ടുന്ന വീട്ടിലേക് കല്ലു ഇറക്കാൻ വണ്ടി വന്നിട്ടുണ്ടായിരുന്നു...ആ സമയം ഞാൻ ഇവിടെ മുറ്റം അടിക്കുകയയിരുന്നു....അയാൾ കൊറേ നേരം എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു.....ഞാൻ വേഗം ഉള്ളിൽ കയറി പോയി....പിറ്റേന്ന് ആയാളും വേറെ രണ്ടു പേരും വന്ന് എന്റെ വല്ലിയുപയോട് എന്നെ പെണ്ണ് ചോദിച്ചു....അങ്ങെനെ ആ കാര്യത്തിൽ തീരുമാനം ആയി.....വൈകാതെ തന്നെ കല്യാണവും കഴിഞ്ഞു.....
കല്യാണം കഴിയുമ്പോലും അതിനു മുൻപും ഉമ്മയെ വിവാഹം കഴിപ്പിച്ചു അയക്കാൻ വലിയുപ്പ തിരക്ക് കൂട്ടി കൊണ്ടേ ഇരുന്നു....എന്റെ കാര്യം പറഞ്ഞു ഉമ്മ ഒഴിവായി കൊണ്ടേ ഇരുന്നു.....എന്റെ കുടുംബ ജീവിതം സന്തോഷമായി തന്നെ മുൻപോട്ട് പോയി കൊണ്ടിരുന്നു....എന്റെ ഇക്ക ആളൊരു ദേഷ്യകാരൻ ആണ്....കൂടെ നിന്ന് വർത്തമാനം ഒന്നും പറയില്ല.....ഒരു ഫോട്ടോ ഒന്നിച്ചു നിന്ന് യെടുകൂല....അങ്ങെനെ കൊറേ മുരടിച്ച സ്വഭാവം ആണ്....
എന്നാലും ഞാൻ ആ ജീവ്‌തം കൊണ്ട് തൃപ്തിയും സന്തോഷവാതിയും ഒക്കെ ആണ്.....ഞങ്ങൾക് ഒരു പെണ്ണ്കുട്ടി ജനിച്ചു......നല്ല സന്തോഷമായി തന്നെ കർമ്മങ്ങളും കഴിഞ്ഞു.....ഇനിയാണ് പാട്ടിയമ്മച്ചി കാര്യങ്ങൾ ആകെ മാറി മറിഞ്ഞത്.....
എന്താണ് മോളെ ......നിന്നെ ഞാൻ 4,5 കൊല്ലം മുമ്പ് കണ്ടതല്ലേ നി ഇവിടേക്ക് വരാർ ഇല്ല എന്നാണല്ലോ ഇവിടെത്തെ ആ പുതിയ പെണ്ണ് പറഞ്ഞത് ....പിന്നെ ഇപ്പോ എങ്ങെനെ മോളെ നി വന്നത്....അതൊക്കെ പറയാം ....അമ്മച്ചി വാ ഭക്ഷണം കഴിച്ചു വരാം ഇന്ന് ഇവിടെ സ്‌പെഷ്യൽ ഫുഡ് ഉണ്ദ് 5 വർഷത്തിന് ശേഷം ആണ് ഞാൻ ഈ വീട്ടിലേക് വരുന്നതും ഉമ്മയെ കാണുന്നതും ...അതൊക്കെ ഫുഡ് കഴിച്ചിട്ട് പറയാം....
ഫുഡ് കഴിച്ചു വന്ന പാട്ടിയമ്മക് തിരക്കാണ്.....ഇത് എന്തൊക്കെയാ ഈ പെണ്ണ് പറഞ്ഞിട്ട് പോയത് യെന്ന് അറിയാൻ.....എന്തായിരിക്കും ഈ 5 വർഷം ഈ വീട്ടിലേക് വരാത്ത പ്രശ്നം.....
അവർ അങ്ങെനെ ചിന്ദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സഫിയ വന്നു.....ന്ത അമ്മച്ചി ഒന്നും കഴികഞ്ഞെ.....അത് പിന്നെ മോളെ അമ്മച്ചിക്ക് ഒരു പൊതി തന്ന മതി വീട്ടിൽപോയി കയിച്ചോളാം........ശരണ്യ യെ വിളിച്ചു പറഞ്ഞു അമ്മച്ചിക്ക് കുറച്ചു ഭക്ഷണം പൊതിഞ്ഞു വെക്കാൻ....
അമ്മച്ചി കേട്ടോളു ബാക്കി കൂടി...
ഭർത്താവിന്റെ വീട്ടിൽ എന്നും വശളതരം ഒക്കെ ആണേലും അതൊക്കെ സഹിച്ചും ക്ഷമിച്ചു.ആണ് ഞങ്ങൾ ജീവിച്ചത്.....അപ്പോഴാണ് ഭർത്താവിന്റെ ഉമ്മ മരണപ്പെട്ടതും ....കുടുംബ സ്വത്തു ഓഹരി ആവുന്നതും ....അങ്ങെനെ ഞങ്ങൾക് സ്വന്തമായി ഒരു വീട് ഉണ്ടായി എന്റെ മോൾക് 3 വയസ്സായപോയാണ്....എനിക് 2 മത് ഒരു കുട്ടി കൂടി ജനിക്കുന്നത്
അപ്പോഴൊന്നും അയാളുടെ ആ മുരടിച്ച സ്വഭാവത്തിനി ഒരു മാറ്റവുമില്ല....ഒന്നിച്ചു ഇരിക്കനോ മിണ്ടാനോ...പുറത്തു കറങ്ങാൻ പോകുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ എടുക്കാനോ വരാറില്ല കൂട്ടുകാരൊക്കെ ഇക്കാൻറെ ഫോട്ടോ ചോയ്ക്കുമ്പോ ഓരോന്നു പറഞ്ഞു ഒഴിഞ്ഞു മാറും ആയിരുന്നു...എന്നാലും അതിലൊന്നും ഞാൻ സംഘടപെട്ടില്ല...എന്നെയും മക്കളെയും ഒരു കുറവ് വരുത്താതെ ഭക്ഷണവും വസ്ത്രറവും ഒക്കെ വാങ്ങിച്ചു തരും ഇടക് പുറത്തു പോകും.....അങ്ങേനെ ഒരു ദിവസം ഞാൻ വീട്ടിൽ വന്നപ്പോഴാണ് വലിയുപ്പ ന്നെ വിളിച്ചത് ഞാൻ റൂമിൽ എത്തിയപ്പോ വലിയുപ്പ കതക് ചാരി ....എന്നിട്ട് എന്നോട് ചോദിച്ചു....മോളെ സഫിയ നിന്റെ ഉമ്മാനെ വേറെ കെട്ടിച്ചു വിടുന്നതിൽ നിനക്കു എതിർപ്പുണ്ടോ.....ഉപ്പുപ്പ ഇല്ലാതായാൽ പിന്നെ ഉമ്മയ്ക് തുണ ആരാണ്....ഞാൻ പറഞ്ഞു ഇല്ല വലിയുപ്പ .....ഇത്രയും കാലം എന്റെ ഉമ്മ എനിക് വേണ്ടി കഷ്ടപെട്ടതല്ലേ ഇനി ഉമ്മക്കൊരു ജീവിതം ഉണ്ടാകുന്നത് എനിക് സന്തോഷമേ ഉള്ളു.....എന്നാൽ മോള് പോയി ഉമ്മനോട് പറഞ്ഞു സമ്മതിപ്പിക്
അങ്ങെനെ ഞാൻ ഉമ്മയോട് കല്യാണം പറഞ്ഞു സമ്മതിപ്പിച്ചു.....കുടുംബത്തിൽ തന്നെ ഉള്ള ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് ഉമ്മയുടെ കല്യാണം കഴിഞ്ഞു......ഉമ്മയുമായി അയാൾ സൗദിയിലേക് പറന്നു.....
എന്നാൽ എന്റെ ഉമ്മ രണ്ടാമത് കെട്ടിയത് എന്റെ ഇക്കാക്കു പിടിച്ചില്ല...അതുകാരണം വീട്ടിൽ എന്നും ബഹളവും എന്നെ അടികനൊക്കെ തുടങ്ങി ഇക്കാൻറെ അഭിമാനം തകർന്നു പോയി പറഞ്ഞു.......നാട്ടിലുള്ള ഒരു ഗുണ്ടയെ പോലെ തന്നെ ആണ് അയാൾ......ഞാൻ ആണ് ഉമ്മയെ കെട്ടിക്കാൻ മുന്കയ്യെടുത്തെ പറഞ്ഞു......എന്നോടും ഉപ്പുപ്പയോടും ഉള്ള ദേഷ്യം പിന്നെ എനിക് പല വിലക്കുകളും വന്നു തുടങ്ങി.....വീട്ടിലേക് വിളിക്കനോ പോകാനോ പറ്റാതെ ആയി........ഉമ്മ സൗദിയിൽ നിന്ന് വിളിച്ചാൽ പോലും മിണ്ടാൻ പറ്റാതെ ആയി.....
ഇക്ക ഫോൺ എടുത്തു കട്ട് ചെയ്യും.......ചിലപ്പോൾ എടുക്കാൻ സമ്മതിക്കില്ല......
ഇക്ക പുറത്തു പോകുമ്പോൾ പറയും നിന്റെ ഉമ്മയോ വീട്ടുകാരോ വിളിച്ചാൽ മിണ്ടുന്നത് എന്റെ പൊരുത്തകെട് ആണ് ...നി അങ്ങെനെ ആണ് ഇങ്ങനെ ആണ്....യെന്നുള്ള മുന വെച്ച വാക്കുകൾ കാരണം എല്ലാവരോടും മിണ്ടാതെ ആയി.....ഒരിക്കൽ നാട്ടിൽ വന്ന ഉമ്മ എന്നെ കാണാൻ വീട്ടിൽ വന്ന്....അന്ന് എന്റെ ഇക്ക ഉമ്മയെ നാണം കെടുത്തി പറഞ്ഞയച്ചു......പിന്നീട് ഒരിക്കലും ഉമ്മ അങ്ങോട്ട് വന്നതുമില്ല.....ഞാൻ ഇങ്ങോട്ടേക്കും ഫോൺ കാൾ ഉം ഇല്ലാതെ ആയി .....വർഷം 3,4 അങ്ങെനെ കഴിഞ്ഞു പോയി......മാനസികമായി തളർന്നു നികുന്ന ഞാൻ ഒരൽപ്പം ആശ്വാസത്തിനി വേണ്ടി ആണ്.....മൊബൈലിൽ പാട്ട് പാടി ഇടുന്ന ഒരു ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുന്നതും അതിൽ പാടാൻ തുടങ്ങിയതും
ആ പാട്ടുകൾ പാടി ഇടുന്നതിനിടയിൽ ആണ് ഞാൻ ഒരാളെ പരിചയപ്പെടുന്നത്......
നല്ല മനുഷ്യൻ ആദ്യമൊക്കെ സുഹൃത്ത്...പിന്നെ സഹോദരൻ ആയി....അദ്ദേഹവും ഇത് പോലെ ഒരു സങ്കടത്തിൽ ആയിരിന്നു......എപ്പോഴോ അറിയാതെ അയാളുമായി ഞാൻ ഇഷ്ടത്തിൽ ആയി......പിരിയാൻ പറ്റാത്ത സ്നേഹം എന്റെ മോൾക് 7വയസ് ആയിരിന്നു അന്ന്......അയാൾ വീണ്ടും വീണ്ടും അഗാധമായി എന്നെ സ്നേഹിച്ചു തുടങ്ങുമ്പോൾ ഞാൻ എന്റെ മക്കൾ ഓർത്തു തുടങ്ങി......അവസാനം വെറും സൗഹൃദങ്ങൾ മാത്രമായി....ഞങ്ങൾ ആ ഭംദ്ദം മുൻപോട്ട് കൊണ്ടു പോയി ....പക്ഷെ അയാൾക്കു അത് പറ്റാതെ വന്നപ്പോൾ hus ഫോൺ പിടിച്ചു യെന്ന് പറഞ്ഞു ഞാൻ നമ്പർ മാറ്റി അല്ലാതെ എനിക് അയാളുടെ സ്നേഹത്തിൽ നിന്നും കുതറി ഓടാൻ പറ്റില്ലായിരുന്നു.......അങ്ങെനെ ഒരു ദിവസം ആ ആപ്പിൽ അയാളുടെ ഒരു മെസ്സേജ് കണ്ടു....എന്നെങ്കിലും തനിച്ചാണ് യെന്ന് തോന്നിയാൽ തിരിച്ചു വരണം....അതുവരെ ഞാൻ നിന്റെ നല്ല സുഹൃത്തായും സഹോദരൻ ആയും ഉണ്ടാകും യെന്ന്....അങ്ങെനെ ഞങ്ങൾ സുഹൃത്ത്ക്കൾ ആയി രണ്ടു വശങ്ങളിൽ ജീവിക്കുന്നതിനിടയിൽ ആണ് ഉമ്മ സൗദിയിൽ നിന്നും നാട്ടിലേക്ക് എന്നെ കാണാൻ 2മത്തെ വരവ് വരുന്നത്.......അത് തടയാനായി ഇക്ക വരുന്ന വഴിയിൽ ആക്‌സിഡന്റയി ഹോസ്പിറ്റലിൽ ആണ്....ഞാൻ പോയിരുന്നു....കുഞ്ഞുങ്ങൾ ഉള്ളത് കൊണ്ട് നി ഇവിടെ നിക്കണ്ട കൂട്ടുകാർ നിക്കും എന്നും പരഞ്ഞു എന്നെ തിരിച്ചയച്ചു.....ഇങ്ങെനെ കിട്ടിയ ഒരവസരം ആണ് എനിക് എന്റെ ഉമ്മാനെ കാണാൻ അതാണ് ഞാൻ ഇപ്പോൾ ഇവിടെ എത്താനുള്ള കാരണം.....ഇനി ഉമ്മാനെ കൂട്ടി 2 ദിവസം അവിടെ നിക്കണം ഇക്ക വന്നാൽ ഒന്നും നടക്കില്ല......
ഇതൊക്കെ കേട്ട് അമ്മച്ചി ആകെ പരവേഷയായി വെള്ളം കോരി കുടിച്ചു......പാട്ടിയമ്മച്ചീ ഇടക്കൊക്കെ ഇവിടെ വരണം വേണ്ടത് ശരണ്യയോട് ചോദിച്ചു വാങ്ങണം ഒളും ഇവിടെത്തെ കുട്ടി തന്നെ ആണ്....ഞങ്ങടെ പൊന്നുവിനെ പോലെ.....
അങ്ങെനെ അമ്മച്ചിക്ക് വേണ്ടതൊക്കെ കൊടുത്തു യാത്രയാക്കി....ഉമ്മയെയും കൂട്ടി വീട്ടിൽ എത്തിയ ഞാൻ ആ സുഹൃത്ത്നെ കുറിച്ചു പറഞ്ഞു.....ഉമ്മ പറഞ്ഞു....നിനക്കു ഇവിടെ നിക്കാൻ പറ്റില്ലെങ്കിൽ അവനോടപ്പം ജീവികണെകിൽ അവനോട് വിളിച്ചു കാര്യം പര ഉമ്മ പോകുമ്പോൾ നിങ്ങളെ സൗദിക്ക് കൊണ്ടു പോകാം.....ഉമ്മ എനിക് ഉള്ള ജീവിതം സന്തോഷ പോലെ ഞാൻ ജീവിക്കും പക്ഷെ എന്റെ ഉമ്മയെ അയാൾ പറയുന്നതും മിണ്ടാൻ ഒന്ന് കാണാൻ സമ്മതിക്കാത്തത് എനിക് സഹിക്കാൻ പറ്റുന്നില്ല.......
അങ്ങെനെ ആണ് അന്ന് ആ ദിവസം ഞാൻ അവന് മെസ്സേജ് അയച്ചത്........പ്രിയപ്പെട്ട ഇക്കൂസ് ......ഉമ്മ വന്നിരുന്നു കാര്യങ്ങളൊക്കെ പറഞ്ഞു ....ഉമ്മയ്ക് സമ്മതം ആണ്....ഇക്കൂസിന് ആ പഴയ ഇഷ്ട്ടം ഉണ്ടെങ്കിൽ എന്നെ കൂട്ടി കൊണ്ടു പോകണം.......
എന്നാൽ പിന്നീട് ഒരിക്കലും ആ മെസ്സേജിന് ഒരിക്കൽ പോലും മറുപടി വന്നിട്ടില്ല......ഇന്നും ഞാൻ ആ ഓർമ്മയിൽ പ്രിയപ്പെട്ട ഇക്കൂസിനെ ഓർത്തു ജീവിക്കുന്നു വർഷം പിന്നെയും 2 കഴിഞ്ഞു.........
വീണ്ടും ആപ്ലിക്കേഷൻ ഓപ്പൺ ആകിയപ്പോഴാണ്  അത് കാണാൻ ഇടയായത്...ഇക്കൂസിന്റെ സുഹൃത്ത് ഇക്കൂസിന്റെ ഓര്മയ്ക് മുൻപിൽ 2 വർഷത്തിലേയ്ക് യെന്ന് പറഞ്ഞു പാടിയ ഇക്കൂസിന്റെ പ്രിയപ്പെട്ട പാട്ട്.....
ഒരു ദിവസമെങ്കിലു...
നി എന്റേതാകുമെന്നു....
വെറുതെ നിനച്ചു ഞാൻ ...
പടിവാതിൽക്കൽ നിൻ ഓർമകൾ പൂവിട്ട് പൂജിച്ചു...
 ഞാൻ വെറുതെ ഒരു തിരിയായി.....കത്തിത്തീർന്നിടുന്നു....
പ്രിയ സുഹൃത്തിന്റെ ഓർമയ്ക്ക് മുൻപിൽ ഒരുതുള്ളി കണ്ണുനീരോടെ.....
THE END STORY BY
JABIR CHALINGAL

Friday, October 11, 2019

പ്രവാസിയെ തോൽപിച്ച ഭാര്യ

_*~**
 *പ്രവാസിയെ തോൽപിച്ച ഭാര്യ**_*~* 

വീട്ടിൽ വാപ്പയും ഉമ്മയും ഞാനും മാത്രമായിരുന്ന സന്തോഷത്തിന്റെ ലോകം..
ആ ലോകത്തിൽ ഞങ്ങൾ ഒരുപാട് സ്നേഹിച്ചു ജീവിക്കുകയായിരുന്നു...അപ്പോഴാണ് ആ സന്തോഷത്തിലേക്ക് ഞങ്ങൾക് അദിതി ആയി സങ്കടവും വന്നെത്തിയത് ...
ആ സങ്കടം ഉമ്മയ്ക് ഒരു അസുഗം ആയിട്ടായിരുന്നു  വരവ് അറിയിച്ചത്..
ആ അസുഗം നീണ്ട് നീണ്ട് ഞങ്ങളുടെ സന്തോഷം സങ്കടത്തിൽ മുങ്ങി കുളിക്കുന്ന ഒരു താഴ്വാരം ആയി തുടങ്ങി...
അന്നാണ് ഉമ്മ പറഞ്ഞത്...
മോനെ എനിക് തീരെ വയ്യ നിങ്ങളെ നോക്കാൻ ഇനി എന്നെ കൊണ്ട് ആവില്ല നി  ഒരു കല്യാണം കഴിക്കണം ..
അങ്ങനെ ഉമ്മയുടെ വാഷിയിലും നിർബന്ധത്തിനു വഴങ്ങി ഞാനൊരു വിവാഹത്തിന് സമ്മതിച്ചു....
വൈകാതെ തന്നെ നല്ലൊരു മുഹൂർത്തത്തിൽ തന്നെ ഞങ്ങടെ കല്യാണവും കഴിഞ്ഞു...
വീട്ടിൽ പതിയെ സന്തോഷം പൂത്തു തുടങ്ങി ....
ഉമ്മയും കട്ടിലിൽ നിന്ന് എഴുനേറ്റു തുടങ്ങി എല്ലാം അവൾ കാരണം ആണെന്ന് എല്ലാരും പറഞ്ഞു തുടങ്ങി...ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല...അവൾക്ക് എന്നെയും എനിക് അവളെയും വലിയ ഇഷ്ടമായിരുന്നു...അതു കൊണ്ട് തന്നെ ഉമ്മ കട്ടിലിൽ നിന്ന് എഴുനേറ്റത്തിന്റെ സന്തോഷം ഞങ്ങൾ വല്ലാതെ ആഘോഷിച്ചു..
ആ ആഘോഷ വേളയിൽ ആയിരിന്നു അവൾ ആദ്യമായി ചർദ്ധിക്കുന്നത്  ഞാൻ കാണുന്നത്...
ഞാൻ വല്ലാതെ പേടിച്ചു വീണ്ടും സംഘടപെടാൻ ആയിരിക്കുമോ അവൾക് ന്തോ സംഭവിച്ചു  ന്നു കരുതി പേടിച്ചു.....
പെട്ടെന്ന് ഇടി മിന്നൽ പോലെ ആയിരിന്നു പിറകിൽ നിന്നും ഉമ്മച്ചിയുടെ കെട്ടി പിടിത്തം ...
ഞാൻ വല്ലാതെ പരിഭ്രാന്തൻ ആയി...
ഉമ്മച്ചി പറഞ്ഞു ....ടാ....ഷെഫീക്കെ നീയൊരു വാപ്പ യാകൻ പോകുന്നു....അതു ക്കേട്ട ഞാനും വല്ലാത്ത ഒരു സന്തോഷത്തിൽ ആയിരിന്നു....ആ സന്തോഷം ഞാൻ അവളുമായി രാവിലെ വരെ പങ്കു വെച്ചു ഒരുപാട് സംസാരിച്ചും ചിരിചും കളിച്ചും ഞങ്ങൾ നേരം വെളുത്തത്‌ പോലും അറിഞ്ഞില്ല അത്രക്ക് അങ്ങു മതി മറന്നു ജീവിക്കുകയായിരുന്നു ഞങ്ങൾ....
ആ ഇടക്ക് ആണ് വീട്ടിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ....അതെന്നെ പ്രവാസി ആകാൻ വിധിച്ചു....
അങ്ങെനെ ഞാൻ ജീവിദത്തിൽ ആദ്യമായി നാട് വിട്ട് യാത്രയാവുകയാണ് സൗദിയുടെ മണലിലേക്ക് .......
യാത്രയാവുന്ന ദിവസം ഞങ്ങൾക് പറഞ്ഞു തീർക്കാൻ ആവാത്ത ഒരു സ്നേഹം ബാക്കി വെച്ചായിരുന്നു അവളോട്‌  യാത്ര പറഞ്ഞു ഇറങ്ങിയത്,...
കണ്ണിൽ നിന്നും കണ്ണീര് ഇറ്റി വീഴുന്നത് ഭൂമി പോലും സഹിക്കാൻ പറ്റാതെ പേമാരിയായി പെയ്തിറങ്ങി ആ രാവിൽ...
അങ്ങെനെ അവിടെ നിന്നും യാത്ര തിരിച്ച ഞാൻ സൗദിയുടെ മണ്ണിൽ കാലുകുത്തി.....
വലിയ പഠിപ്പും പത്രാസും ഒന്നുമില്ലാത്ത എനിക് ആകെ അറിയുന്ന തൊഴിൽ ഡ്രൈവിംഗ് ആയിരിന്നു.അത് തന്നെ ആയിരിന്നു എന്റെ ജോലിയും.....
മനസ്സിൽ നിറയെ അവളും പിറക്കാൻ പോകുന്ന കുഞ്ഞും മാത്രമായിരുന്ന എന്റെ ലോകത്തിലേക്ക് പ്രവാസം എന്ന ചിന്ത കൂടി കയറി തുടങ്ങിയ നാളുകൾ ആയിരിന്നു പിന്നീടങ്ങോട്ട്...
ഇവിടെ തൊട്ടടുത്ത് തന്നെ ഒരു മലയാളി കൂടി ഉണ്ടായത് എനിക്കൊരു ആശ്വാസം ആയിരിന്നു.....
ആയാളും വിവാഹിതൻ ആണ്....
ഞങ്ങൾ അങ്ങനെ പരസ്പരം നല്ല കൂട്ടുകാരായി....
എന്നും വീട്ടിൽ വിളിക്കുമായിരുന്നു ഞാൻ ,അവളോട്‌ മിണ്ടാതെ ഉറങ്ങാൻ പറ്റുന്ന ഒരു ദിവസം എന്നിൽ ഉണ്ടായിട്ടില്ല...
ഇവിടെത്തെ വിശേഷങ്ങളും അവിടെത്തെ വിശേഷങ്ങളും ഒക്കെ ആയി ഞങ്ങൾ സല്ലപിച്ചിരിക്കുന്നത് ഫോണിന് പോലും സഹിക്കാൻ ആവാതെ സ്വിച് ഓഫാകാറുള്ള നിമിഷങ്ങൾ പല ദിവസവും കടന്നു പോയി...ഞങ്ങളുടെ വിരഹവും പ്രണയവും കൂടി കൂടി കൊണ്ടിരുന്നു മാസങ്ങൾ കഴിഞ്ഞു പോയി....
അവളുടെ വയറ്റിൽ ഒരാൾ അതാ ചവിട്ടും കുത്തും ഒക്കെ തുടങ്ങിയ നാളുകൾ അവൾ അവളുടെ ഭർത്താവിന്റെ സാമീപ്യം ഒരുപാട് കൊതിച്ച നാളുകൾ ...
അത് അവനോടു പറഞ്ഞു കരഞ്ഞു തീർകയല്ലാതെ രണ്ടു പേർക്കും ഒന്നും ചെയ്യാൻ പറ്റാതെ ആ ദിവസങ്ങളും കടന്നു പോയി....

PART4
അങ്ങെനെ ഒരു ദിവസം കൂട്ടുകാരന്റെ റൂമിൽ ഇരിക്കുമ്പോൾ സൗദിയിലെ ഡ്രൈവർമാരുടെ കഥകൾ പറഞ്ഞു തുടങ്ങി അയാളും...
തൊട്ട് അപ്പുറം ജോലി ചെയ്യുന്ന ബിഹാറുകാരൻ അവന്റെ കഫീൽ എന്നും അവനെ അടിക്കുകയും തെറി പറയുകയും ചെയ്യുന്ന ദുരവസ്ഥ....
കയ്യിൽ ഇക്കാമയും പാസ്‌പോർട്ടും ഇല്ലാതെ ആരോരും സഹായിക്കാൻ ഇല്ലാതെ അവന്റെ വിധിയും പേറി അവൻ അവിടെ നരകിച്ചു ജീവിക്കുന്നു....
അങ്ങെനെ നടുക്കം ഉളവാക്കുന്ന ഓരോ കഥയും കേട്ട് അന്ധാളിച്ചു പോയ എന്നിലും ഭീതിയുടെ നിഴലാട്ടം കല്ലിച്ചു തുടങ്ങി കാരണം എനിക് ഇകാമ ആയിരുന്നില്ല മാസം അഞ്ച് കഴിഞ്ഞു പാസ്സ്പോര്ട്ടും അവര് വാങ്ങിച്ചു വെച്ചിരുന്നു....
എന്നാലും അവരുടെ സ്വഭാവത്തിൽ  മാത്രം ഒരു ബുദ്ദിമുട്ടും എനിക്കുണ്ടായത് മില്ല...
അങ്ങനെ രാത്രിയിൽ പ്രിയതമയോട് കഥകളും പറഞ്ഞു കിടന്ന് ഉറങ്ങിയ ഞാൻ നല്ലൊരു സ്വപ്നത്തിൽ ആയിരിന്നു ..വൈകാതെ ജനിക്കാൻ പോകുന്ന കുഞ്ഞും അവൻ എന്നോട് കളിക്കുന്നതം എന്നെ തട്ടി വിളിക്കുന്നതും ആയിരിന്നു സ്വപ്നം...
തട്ടി വിളിക്കുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു....
ആരോ കഥക് മുട്ടുന്നു ....ഞാൻ സമയം നോക്കി രാത്രി മൂന്നുമണി ഈ സമയത്തു ആരും എന്നെ വിളിക്കാറ് ഇല്ലല്ലോ....ഭീതിയോടെ ഞാൻ കതകിന് അടുത്തേക്ക് പോയി ...
ശബ്ദം നിലച്ചു....ഞാൻ ആരാണെന്ന് ചോദിച്ചു മറുപടി ഇല്ല...
ഞാൻ പതിയെ കഥക് തുറക്കാൻ ശ്രമിക്കുന്തോറും എന്നിൽ ഭയം ഇരട്ടിച്ചു...കാരണം കൂട്ടുകാരൻ രാത്രിയിൽ പറഞ്ഞ കഥയിൽ ഒരു ഡ്രൈവറിനെ രാത്രിയിൽ ഇതു പോലെ വന്നു തട്ടി വിളിച്ചു കഴുത്തറുത്തു കൊന്നു മോഷണം നടത്തി പോയ ഒരു സംഭവം കൂടി ഉണ്ടായിരുന്നു അത് കഴിഞ്ഞിട്ട് ഏറെ നാലുകളും ആയിട്ടുണ്ടായിരുന്നില്ല...
ഞാനെന്റെ പ്രിയതാമയുടെയും പിറക്കാൻ പോകുന്ന കുഞ്ഞിന്റെയും മുഗം ഓർത്തു പതിയെ വാതിൽ തുറന്നു......

PART 5
വാതിൽ തുറന്നതും പുറത്തു ആരെയും കാണാനില്ല...
ഞാൻ ഒരുപാട് തിരഞ്ഞു നോക്കി ...വണ്ടിയും തിരഞ്ഞു ഒന്നും പ്രതേകിച്ചു കണ്ടില്ല ഞാൻ വാതിലിനടുത്തേക്ക് നടന്നു ...
പെട്ടെന്ന് കാലിനു എന്തോ ഒന്ന് തട്ടി ഞാൻ താഴോട്ട് നോക്കിയപ്പോൾ അതാ ഒരു കല്ലിൽ കുറച്ചു പേപ്പർ പൊതിഞ്ഞു വെച്ചിട്ടുണ്ട്...
എന്താണെന്ന് അറിയാൻ ഞാൻ അത് എടുത്തു നോക്കി....
നിറയെ ബംഗാളി ഭാഷയിൽ എന്തൊക്കെയോ എഴുതി വെച്ചിരിക്കുന്നു....
ഏറ്റവും താഴെയായി PLEAS HELP  എന്നും പറഞ്ഞു ബംഗ്ലാദേശിൽ നമ്പറും അതിൽ കൊടുത്തിട്ടുണ്ടായിരുന്നു....
എനിക്കൊന്നും മനസ്സിലായില്ല ആകെ മനസ്സ് പേടിച്ചു പോയി ഉറക്കവും നഷ്ട്ടപ്പെട്ടു ഇനി എന്ത് ചെയ്യും എന്തായിരിക്കും ഇതിന്റെ ഉള്ളിൽ എഴുതിയിരിക്കുന്നത് യെന്നോക്കെ അറിയാനുള്ള ആകാംഷ എന്റെ ചിന്തകളെ കുറച്ചു നിമിഷം എവിടെയൊക്കെയോ കൊണ്ടു പോയി.....
വീണ്ടും കഥകിന് മുട്ടുന്ന ശബ്ദം കേട്ടു ഞാൻ ഓടി ...
ആ ചിന്തയിൽ സമയം രാവിലെ ആയത് ഞാനറിഞ്ഞില്ല കഫീലിനെ പള്ളിയിൽ കൊണ്ടു പോകാൻ തട്ടി വിളിച്ചതായിരുന്നു....
പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞു വന്ന ഞാൻ നേരെ പോയത് കൂട്ടുകാരന്റെ റൂമിലേക് ആയിരിന്നു...അവനോടു ഈ കാര്യങ്ങളൊക്കെ പറഞ്ഞു...
അപ്പോഴാണ് അവൻ പറഞ്ഞത് അത് അപ്പുറം വീട്ടിലെ ഗദ്ധമ (ജോലിക്കാരി)ആയിരിക്കും ഇതിനു മുൻപും അവൾ ഇങ്ങനെ എഴുതി വിട്ടിരുന്നു എന്നും അവൻ പറയുമ്പോൾ എനിക്കത് നിസ്സാരമായി എടുക്കാൻ തോന്നിയില്ല...ഞാൻ പറഞ്ഞു എനിക് ഈ കത്തിന്റെ ഉള്ളടക്കം എങ്ങെനെലും അറിയണം ന്നായി സമയം ഉച്ചക് വാ നമ്മൾക് ഒരാളെ കാണാൻ പോകാം എന്നായി അവസാനം....
അങ്ങെനെ ഞങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടി കാര്യങ്ങൾ സംസാരിച്ചു കത്ത് അയാൾക്കു കൈമാറി....
അയാൾ അത് വായിച്ചു ഞങ്ങളെ ബോധ്യപ്പെടുത്തി തരുമ്പോൾ കണ്ണീർ പൊഴിയുന്നത് ഞങ്ങൾ അറിഞ്ഞില്ല ....
അവൾക് അവിടെത്തെ പീഡനം അവൾ വിവരിച്ചു എഴുതി അവളെ രക്ഷിക്കണമെന്ന് വീട്ടിൽ അരീകണം എന്നും ആയിരിന്നു അതിൽ....
അവൾക് അവിടെ ശരിയായി ഭക്ഷണമില്ല ഉറക്കമില്ല ശരീരം ഉപദ്രവം ...അങ്ങെനെ വേണ്ട എല്ലാ ചെയ്തികളും അവളെ ചെയ്തിരുന്നു...
ഞങ്ങൾ റൂമിലേക് തിരിച്ചു....എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങലിൽ ആയി..
ദിവസം രണ്ടു കഴിഞ്ഞു രാത്രിയിലുള്ള മുട്ടലുകൾ അതികരിച്ചു വാതിൽ തുറക്കുമ്പോൾ ആളെ കാണില്ല...
രാത്രിയിൽ അവൾ വെസ്റ്റ് തട്ടാൻ വരുമ്പോൾ വാതിലിനു മുട്ടുന്ന സ്വഭാവകാരി ആയിരിന്നു...
ഞാൻ അങ്ങനെ കൂട്ടുകാരനെ നിർബന്ധിച്ചു അവളുടെ വീട്ടിലേക്കു വിളിച്ചു.....


*പ്രവാസിയെ തോൽപിച്ച ഭാര്യ*

ആ വിളിയിൽ അവിടെ നിന്നും അവളെ കൊണ്ടു പോയ ഏജന്റിന്റെ നമ്പർ കിട്ടി എന്നല്ലാതെ വേറെ ഒരു കാര്യവും ഉണ്ടായില്ല, ഞങ്ങൾ അതു കഴിഞ്ഞു ഏജന്റിനെ വിളിച്ചു ആയാളും ഒഴിവ് കഴിവ് പറഞ്ഞു നിർത്തി....
അങ്ങെനെ അതിൽ കൂടുതൽ ഒന്നും നമ്മുക്ക് ചെയ്യാൻ പറ്റില്ല എന്ന അവസ്ഥയിൽ കൂട്ടുകാരനും ഇത് ഇവിടെ അവസാനിപ്പിക്കാൻ എന്നോട് പറഞ്ഞു ഇനി കൂടുതൽ ഇടപെട്ടാൽ നിന്റെ ജോലി തന്നെ ഇല്ലാതാകും ഇത് സൗദി ആണ് എന്നൊക്കെയുള്ള പരുക്കൻ ഭാഷയിലുള്ള സംസാരം എന്നെ വല്ലാതെ ഭീതി പെടുത്തി....
ഞാൻ വല്ലാതെ സംഘടത്തിലും അതിൽ അതികം നിസഹായവസ്ഥനും ആയി പോയി ...ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്നും മനസ്സിനെ പറഞ്ഞു ശാന്തനായി കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി....
വീട്ടിൽ വിളിച്ചു അവൾ ഹാപ്പി ആണ് പ്രസവതിന്റെ തിയതി ആയി അവൾ ഹോസ്പിറ്റലിൽ പോകാൻ നിൽക്കുകയായിരുന്നു....ഞാൻ ഒരുപാട് അവളെ സമാധാനിപ്പിച്ചു യാത്രയാക്കി ......
പിന്നീടങ്ങോട്ട് എന്റെ മനസ്സ് മുഴുവനും ഹോസ്പിറ്റലിൽ ആയിരിന്നു....ഓരോ സ്വപ്നങ്ങളും പ്രദീക്ഷകളും ആയി ഒരു സന്തോഷ വാർത്തക്ക് വേണ്ടി കാത്തിരുന്നു....
എന്നാൽ വിളിയൊന്നും കാണുന്നില്ല ,,ഞാൻ അങ്ങോട്ട് വിളിച്ചു നോക്കി ആരും ഫോൺ എടുക്കുന്നത് മില്ല ..മനസ്സിനി വല്ലാത്ത ആശങ്കയും പരപരപ്പും  സഹിക്ക വയ്യാതെ ആയി...
എന്ത് പറ്റി എന്റെ പ്രിയതമക്കു....വല്ലാതെ കണ്ണിൽ നിന്നും കണ്ണീർ ഉറ്റി വീഴാൻ തുടങ്ങി.....
part9
ആപ്പോഴാണ് എന്റെ കഫീൽ വന്നു എന്നെ വിളിക്കുന്നത് അദ്ദേഹത്തെയും കൊണ്ട് ഒരു യാത്ര പോവൻ ആയിരിന്നു....
എന്നാൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു കഫീൽ പരിഭ്രാന്തൻ ആയി ന്നോട് കാര്യങ്ങൾ തിരക്കി....
വന്നിട്ട് കൂടുതലൊന്നും ആവാത്തത് കൊണ്ട് തന്നെ അറബി നല്ല വശമില്ലായിരുന്നു ഒരു വിധം ആംഗ്യ ഭാഷയും എല്ലാം കൂടി അറബിക്ക് കാര്യം പിടികിട്ടി....
എന്നെ പിന്നെ അയാൾ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് കൂട്ടി കൊണ്ടു പോയി ....
എന്തൊക്കെയോ പറഞ്ഞു തരുന്നു ഒന്നും മനസ്സിലാവാത്ത ഞാൻ മനസ്സിലായത് പോലെ മൂളി കൊണ്ടിരുന്നു സംഭവം അയാൾ ന്നെ സമതനിപ്പിക്കുകയാണെന്നു എനിക്കറിയാം....
പക്ഷെ എന്റെ എല്ലാം ആയിരുന്ന ഉമ്മ കിടത്തത്തിൽ ആയപ്പോൾ ശുസ്രൂഷിച് എന്നെ സ്നേഹിച്ച എന്റെ പെണ്ണ് ആണവൾ അവൾക്കൊന്നും ആവാൻ ഞാൻ സമ്മതിക്കില്ല അവലില്ല എങ്കിൽ ഞാനില്ല എന്നത് പോലെ ആണ് ന്റെ ജീവിതം....
ഒടുവിൽ ന്റെ കഫീൽ എനിക് അന്നത്തെ ദിവസം ശാന്തനായിട്ടു ഇരിക്കാൻ ലീവും തന്നു...
PART 10
ഞാൻ ഇവിടെ പ്രാർത്ഥനയിൽ കാത്തിരിപ്പാണ് ഒരു സന്തോഷ വാർത്തക്ക് വേണ്ടി....
സമയം വൈകുന്നേരം ആയി ഒരു വിവരവും ഇല്ല ....
ഞാൻ വിളിച്ചു കൊണ്ടേ ഇരുന്നു  ...ഒരു മറുപടിയും ഇല്ല....
രാത്രി ആയി അതാ ഒരു മിസ്ഡ് കാൾ നാട്ടിൽ നിന്നും ....ഞാൻ ആകെ വിഷമത്തിൽ നിന്നു കൊണ്ടു വീട്ടിലേക് വിളിച്ചു... അങ്ങേ തലക്ക് ന്റെ ഉമ്മച്ചി ആയിരിന്നു ...പതിവായി സലാം ചെല്ലി തുടങ്ങാറുള്ള ഞാൻ ആ സമയം ഉമ്മയോട് അവളെ കുറിച്ച് തിരക്കി ....
ഉമ്മ വല്ലാതെ എന്നെ സമാധാനിപ്പിക്കാൻ തുടങ്ങി എന്നല്ലാതെ കാര്യം ഒന്നും വിട്ട് പറയുന്നില്ല.....ഉമ്മച്ചി കരയാതെ കരയുന്നതും ഞാൻ അറിയാൻ തുടങ്ങി ന്തോ സംഭവിച്ചു ന്നു നിക്ക് ബോധ്യമായി ...
ആർക്കാണെന്നു മാത്രം അറിയില്ല ഉമ്മച്ചി ......ഉമ്മച്ചി ....ഉമ്മച്ചി യെന്നുള്ള എന്റെ നീട്ടി വിളിയിൽ ഉമ്മച്ചി പൊട്ടി കരയാൻ തുടങ്ങി.....ഫോൺ കട്ടായി.....
തിരിച്ചു ഞാൻ വിളിക്കാൻ ശ്രമിച്ചു പക്ഷെ ബാലൻസ് അവസാനിച്ചു..... സമയം രാത്രി ഏറെ വൈകിയത് കൊണ്ട് കടകളും പൂട്ടി കഴിഞ്ഞു.....ഇനി എങ്ങെനെ വിവരം അരിയും ആകെ വിഷമത്തിൽ ആയി ഞാനും....കരഞ്ഞു കരഞ്ഞു തളർന്നു പോയി.....

രാവിലെ വരെ നീട്ടി കൊണ്ടു പോകാനുള്ള മന കരുത്തു എനിക്കില്ലാത്തത് കൊണ്ട് തന്നെ ഞാൻ കൂട്ടുകാരന്റെ റൂമിലേക്ക് ഓടിയടുത്തു....
വാതിലിൽ ഉറക്കെ ശബ്ദം ഉണ്ടാക്കി,.അവൻ അടഞ്ഞ കണ്ണുകളുമായി വാതിൽ തുറന്നു....
എന്താടാ നി ഇങ്ങനെ കരയുന്നത് ന്നു ചോദിച്ച അവന്റെ വാക്കുകൾക്ക് മറുപടി പോലും കൊടുക്കാൻ ആവാതെ വിങ്ങി പൊട്ടിയ എന്നെ അവൻ മാറോടു ചേർത്ത് പിടിച്ചു.....
എങ്ങെനെയൊക്കെയോ കാര്യം തിരക്കി അറിഞ്ഞ അവൻ തന്നെ എന്റെ കയ്യിൽ നിന്നും നമ്പർ വാങ്ങി വിളിച്ചു....
അസ്സലാമു അലൈകും ഉമ്മ ഇത് ഷെഫീക്കിന്റെ കൂട്ടുകാരൻ ആണ് ...
ഷെഫീക്കിന്റെ ഭാര്യയുടെ സ്ഥിതി അറിയാൻ വേണ്ടി വിളിച്ചതാണെന്നു പറഞ്ഞു......
ഉമ്മ അപ്പോൾ പറഞ്ഞത് അവനോട് സമാധാനം ആയി ഇരിക്കാൻ പറയുക ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് അവൾ ബോധരഹിതയായി കിടക്കുവാണ് അതു കൊണ്ട് തന്നെ ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല അവൾക് ബോധം വന്ന ഉടൻ ഡോക്ടർ അഭിപ്രായം പറയാം ന്നു പറഞ്ഞിട്ടുണ്ട് ന്നു പറഞ്ഞു.... ഇത് കേട്ട് ഞാനും ഉമ്മയോട് ദുആ ചെയ്യാം ന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു.... റൂമിൽ കയറി
കൂട്ടുകാരനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു കൊണ്ട് അവനോടു കള്ളം പറഞ്ഞു ട ഷെഫീക്കെ ചെലവ് ചെയ്യണം ട്ടോ നിന്റെ ഭാര്യ പ്രസവിച്ചു പെണ്ണ് കുട്ടിയാണ് എന്നൊക്കെ....
ഇല്ലായിരുന്നെങ്കിൽ അവൻ ഇനിയും കരഞ്ഞു ഇല്ലാതാവുന്നതും ജോലിയിൽ ശ്രദ്ദിക്കാൻ പറ്റതിരിക്കുന്നതും ഞാൻ കാണേണ്ടി വരുമല്ലോ എന്നോർത്തു...പിന്നെ ഒരു കാര്യം കൂടി 2 ദിവസം കഴിഞ്ഞു വിളിച്ച മതിയെന്ന് ഉമ്മ പറഞ്ഞു ഫോണിൽ ചാർജ് ഇല്ല ചാർജർ കൊണ്ടു പോയില്ല ന്നു കൂടി പറയാൻ പറഞ്ഞു ന്നു പറഞ്ഞു സമാധാനിപ്പിച്ചു അവനെ യാത്രയാക്കി
അങ്ങെനെ കൂട്ടുകാരന്റെ വാക്കും വിശ്വസിച്ചു ഞാൻ റൂമിലേക്ക് പോയി അല്ലാഹുവിനോട് നന്ദിയും കാണിച്ചു ഞാൻ ഒരൽപ്പം മയങ്ങാൻ കിടന്നു....
സമയം 3 മണി  അപ്പുറത്തെ വീട്ടിലെ ജോലിക്കാരി വാതിലിനു മുട്ടി പോയി ഞാൻ കാര്യമാക്കിയില്ല ന്റെ ഉറക്കത്തിൽ തന്നെ ശ്രദ്ദിച്ചു....
എന്നാൽ ഉറക്കത്തിനിടയിലും അവളെ രക്ഷിക്കാനുള്ള ചിന്തകൾ ന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു....ഒടുവിൽ ഞാൻ ഒരു തീരുമാനം എടുത്തു ഉറപ്പിച്ചു വെച്ചു നാളത്തെ ദിവസത്തിനി വേണ്ടി കാത്തിരുന്നു...
പതിവ് പോലെ ആ ദിവസവും എന്നിൽ കടന്നു പോയി....
രാവിലെ 3 മണി  അതാണ് ഇനി എനിക് മുൻപിലുള്ള ലക്ഷ്യം .....
ഞാൻ രണ്ടര മണിക്ക് അലറാം വെച്ച് എഴുനേറ്റു പുറത്തു പോയി വാഹനത്തിന്റെ സൈഡിൽ ആയി ഒളിച്ചിരുന്നു ....
അവളുടെ വരവും കാത്തു....
അവൾ അതാ വരുന്നു ഞാൻ പതിയെ നിശബ്ദനായി നിന്നു....അവൾ ന്റെ റൂമിനെ ലക്ഷ്യമാക്കി നടക്കുന്നു ....
അരികിൽ എത്തിയതും ഞാൻ എഴുനേറ്റതും ഒന്നിച്ചായിരുന്നു.. അവൾ സ്തബ്ധനായി...
ഞാൻ അവളോട്‌ എങ്ങെനെയൊക്കെയോ കാര്യം പറഞ്ഞു ധരിപ്പിച്ചു ...നാളെ രാത്രി ഇതു പോലെ പുറത്തിറങ്ങുമ്പോൾ നിന്റെ അത്യാവശ്യമുള്ള എല്ലാ സാധനങ്ങളും പാക്ക് ചെയ്തു വരിക നിന്നെ ഞാൻ കോടതിയിൽ കൊണ്ടു വിടാം നി അവിടെ നിന്നു രക്ഷിക്കാൻ അവരോടു പറയുക നിനക്കു നാട്ടിൽ എത്താം ന്നു പറഞ്ഞു.... അവൾ ഏറെ സന്തോഷവതി ആയതും അന്നായിരിക്കും കാരണം അവളുടെ മുഖത്ത് ചിരി വിട്ട് മാറുന്നുണ്ടായിരുന്നില്ല...

അങ്ങെനെ ഞാനും ഏറെ ഒന്നും ചിന്തിക്കാതെ കിടന്നു കാരണം ഒരാളെ രക്ഷപ്പെടുത്തിയാൽ നാളെ റബ്ബ് എന്നെയും രക്ഷപെടുത്തുമല്ലോ യെന്ന് ലക്ഷ്യം ആയിരിന്നു എന്റേത്.....
അങ്ങെനെ സുബ്ഹി നിസ്കാരവും കഴിഞ്ഞു പ്രഭാത ജോലികളെല്ലാം തീർത്തു ഞാൻ കൂട്ടുകാരന്റെ അടുത്തു പോയി സല്ലപിക്കാൻ തുടങ്ങി....
അവൻ മോളുടെ കാര്യവും വീട്ടിലെ കാര്യവും തിരക്കി... ഞാൻ പറഞ്ഞു വിളിച്ചിട്ട് കിട്ടിയില്ല 2 ദിവസം കഴിയാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ടല്ലോ ഉമ്മ വിളിക്കും ആയിരിക്കും എന്ന് പറഞ്ഞു....അവസാനം ഞാൻ ആ ജോലികാരിയെ രക്ഷിക്കുന്ന കാര്യവും അവൻറെടുത് പറഞ്ഞു...
അവൻ എന്നെ ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു ...വർഷങ്ങളായി അവിടെ ജീവിക്കുന്ന അവനു അവിടെത്തെ നിയമത്തെ നന്നായി അറിയാവുന്നത് കൊണ്ടായിരുന്നു... എങ്കിലും ഞാൻ പിറകോട്ട് പോകാൻ തീരുമാനിച്ചിട്ടില്ല എല്ലാം അല്ലാഹുവിൽ അർപ്പിച്ചു ....
അങ്ങെനെ കുറെ ഉപദേശങ്ങളും കൊണ്ടു പോകേണ്ട വഴികളും രീതികളും അവനു എന്നെ പറഞ്ഞു മനസ്സിലാക്കി തന്നു....
ആ ദിവസവും കടന്നു പോയി...
പതിവിലും അതികം ആകാംഷയോടെ സമയത്തെ കാത്തിരുന്നു ഉറക്കം വന്നില്ല....സമയം മൂന്നുമണി...
അതാ വാതിലിനു പുറത്തു ശബ്ദം കേൾക്കുന്നുണ്ട് ഞാൻ വാതിൽ അടച്ചില്ല ചാരിയത് മാത്രം ആയിരിന്നു...അവൾ അകത്തേക്ക് കയറി...
വാതിൽ അടച്ചു...
ഞാൻ വല്ലാതെ വിയർത്തു തുടങ്ങി രാത്രി സമയം ആരാരുമില്ല ഒരു പെണ്ണും ഞാനും തനിച്ചു ഒരു റൂമിൽ ...
ഞാനും ഭാര്യയയും തമ്മിലുള്ള കുസൃതികൾ തട്ടിവിളിച്ചു തുടങ്ങി...
ഞാൻ വികാരദിവശനയി...ദാഹവും
അവിടെ ഉണ്ടായിരുന്ന വെള്ളം എടുത്തു കുടിച്ചു....
എല്ലാം ധൈര്യവും ചോർന്നു പോകുന്നതിനു മുൻപ് അവളോട്‌ ഞാൻ ഇവിടെ വന്നു ഇരിക്കാൻ പറഞ്ഞു ...
അവൾ കൊണ്ടു വന്ന സാധനങ്ങൾ വാങ്ങി ഞാൻ ആരും കാണാതെ ന്റെ വണ്ടിയിൽ കയറ്റി വെച്ചു.....
ഞാൻ വീണ്ടും റൂമിൽ കയറി വാതിൽ അടച്ചു...
എനിക് എന്ത് വേണമെങ്കിലും ചെയ്യാം ആയിരിന്നു പാരിതോഷികമായി അവൾ എന്തിനും സമ്മതിക്കുകയും ചെയ്യുമായിരുന്നു...
പക്ഷെ ഞാൻ എന്റെ റബ്ബിനെ ഭയന്നു ...
എന്റെ കണ്മണി യേയും പ്രിയതമയെയും ഓർത്തു അവളോട്‌ ആരും കാണാതെ എന്റെ വണ്ടിയിൽ കയറി ഇരിക്കാൻ പറഞ്ഞു...
ഞാൻ നാട്ടിൽ എത്തിയാൽ അരീകൻ വേണ്ടി ന്റെ നമ്പറും കൊടുത്തു....
സമയം 4 മണി ആയി ഞാൻ പതിയെ വീടിനു പുറത്തിറങ്ങി വൻഡി സ്റ്റാർട്ട് ചെയ്തു...
ലൈറ്റ് പ്രകാശിപ്പിച്ചു....
അതാ പ്രകാശത്തിൽ ഒരാൾ എന്നെ ലക്ഷ്യമാക്കി വരുന്നു ...
വല്ലാതെ ഭയന്നു പോയി പിടിക്കപ്പെട്ടാൽ മരണം അതിൽ കുറഞ്ഞൊന്നുമില്ല....
അവൾ പതിയെ താഴെയായി ഒളിച്ചിരുന്നു...ആൾ അടുക്കേ എത്തി..പേടിച്ചത് പോലെ ഒന്നും ആയില്ല ..അതെന്റെ കൂട്ടുകാരൻ ആയിരിന്നു എനിക് കൂടെ രക്ഷക്ക് വേണ്ടി അള്ളാഹു നിയോഗിച്ചവൻ.....
അങ്ങെനെ ഞങ്ങൾ കോടതി ലക്ഷ്യം വെച് യാത്രയായി....
വൈകാതെ തന്നെ കോടതി വളപ്പിൽ എത്തിയ അവൾക് നിർദേശങ്ങളുമായി കൂട്ടുകാരൻ അടുത്ത് ചെന്ന് അവളെ യാത്രയാക്കി ഞങ്ങൾ തിരിച്ചു പോന്നു....പോരുമ്പോൾ മനസ്സിനി വല്ലാത്ത സന്തോഷത്താൽ മുഗം ചിരിക്കുന്നത് കണ്ടു അവൻ ചിരിക്കുന്നത് പോലെ എനിക് മുൻപിൽ അഭിനയിച്ചു നിൽക്കുകയായിരുന്നു...
കാരണം എന്റെ വീട്ടിലെ അവസ്ഥ അവനു മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ....
അങ്ങെനെ രണ്ടു ദിവസം കഴിഞ്ഞു ഞാൻ വളരെ ആകാംഷഭരിതനായി വീട്ടിലേക്ക് വിളിച്ചു ....
ആരും ഫോൺ എടുക്കുന്നില്ല....
എങ്കിലും എനിക് വലിയ സംഘടമൊന്നും ആയില്ല....പതിവ് പോലെ അന്നും ഞാൻ കൂട്ടുകാരന്റെ റൂമിൽ പോയി ....
അവൻ എനിക്കൊരു സന്തോഷമുളവാക്കുന്ന വാർത്ത തന്നു ....
നിനക്കു നിന്റെ മോളെ കാണാൻ പോകാൻ ഞാൻ അറബിയോട് സംസാരിച്ചു ഏർപ്പാടാക്കി തരാം എന്ന്....
ഞാൻ ആ സന്തോഷത്താൽ അവനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു...
അവിടെ നിന്ന് ഇവിടെ എത്തിയ നാല് മുതൽ ഞാൻ അവരെ ആരെയും കാണാത്ത വിഷമത്തിൽ ആയിരിന്നു ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഉമ്മയെ പിരിഞ്ഞു നിൽക്കുന്നത് ഇപ്പോൾ കൂട്ടിനു എന്റെ പ്രിയതമയെയും പിരിഞ്ഞു വരേണ്ടി വന്നു...
അവൻ പറഞ്ഞതാനുസരിച്ചു ഞാൻ നാട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിൽ ആയിരിന്നു...കുഞ്ഞുമോൾക് ഡ്രെസ്സും കാതുകുത്താനുള്ള സ്വർണ്ണവും എന്റെ പ്രിയതമയുടെ ഇഷ്ട്ടം കൂടിയായ നിസ്കാര കുപ്പായം അടിക്കാനുള്ള വെളുത്ത തുണിയും ആയി പാക്ക് ചെയ്തു വെച്ചു....
രാത്രിയിൽ കൂട്ടുകാരൻ ന്റെ കഫീലുമായി അരമാണിക്കൂറിൽ അധികം സംസാരിച്ചു....
അവർ രണ്ടു പേരും പുറത്തു വന്നു എന്നെ കെട്ടി പിടിച്ചു കയ്യിൽ പൈസയും തന്നു എയര്പോര്ട്ടിലേക്ക് കൂട്ടി കൊണ്ടു പോയി....
അവിടെ നിന്ന് ഞാൻ യാത്രയാവുകയാണ് എന്റെ നാട്ടിലേക്ക്....
എന്റെ ശ്വാസം തിങ്ങി നിൽക്കുന്ന എന്റെ വീട്ടിലേക്ക്.......
അന്നത്തെ ദിവസം ഞാൻ വളരെ പരവേഷൻ ആയിരിന്നു ന്റെ പ്രിയതമയെ ഒരു നോക്ക് കാണാൻ അവൾക്കൊരു ചുടുചുംബബനം നൽകാൻ....
എന്റെ ചുംബനത്തിനായി കാത്തിരിക്കുന്ന അവളുടെ മുഗം എന്റെ മനസ്സിൽ പതിഞ്ഞു കൊണ്ടേ ഇരുന്നു.....
ഞാൻ അറിയാതെ മയക്കത്തിൽ വീണു പോയി...
സ്വപ്നത്തിൽ ന്ന പോലെ എന്റെ മകൾ എന്റെ കയ്യിൽ കിടന്നു കരയുന്നത് കണ്ടു ഞാൻ ഞെട്ടി എഴുനേറ്റു....
ഞാൻ എന്റെ വീട്ടിൽ എത്തിയിരിക്കുന്നു....എന്താ ഇവിടെ ഒരു ആൾക്കൂട്ടം വല്ലാതെ മൂഗമായി ഇരിക്കുന്ന എന്റെ വീടും പരിസരവും....
ഞാൻ ആകെ തളർന്നു പോയി....
ഒന്നും മനസ്സിലാവുന്നില്ല...എന്താണ് ആർക്കാണ് ഒന്നും അറിയില്ലെനിക് ....എന്റെ കണ്ണുകൾ ഇരുട്ട് കയറുന്നു.....
ആരൊക്കെയോ എന്നെ താങ്ങി എടുത്തു അകത്തു കൊണ്ടു പോയി ...
എനിക് ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാൻ കഴിയുന്നില്ല
എല്ലാരും കൂടി എന്നെ താങ്ങി റൂമിൽ കൊണ്ടു പോയി.....
😭😭😭😭😭😭😭😭😭😭😭😭😭😭😭😭
എന്നോട് കണ്ണു തുറന്നു നോക്കാൻ പറഞ്ഞു.....






 അപ്പോൾ അതാ ന്റെ സ്നേഹനിധിയായ ഭാര്യ ന്നെ സ്നേഹം കൊണ്ട് തോൽപിച്ച ന്റെ ഭാര്യ....ചലനം അറ്റു കിടക്കുന്നു.....അവളുടെ നെറുകയിൽ ചുംബബനം കൊടുക്കാൻ ശ്രമിച്ചപ്പോഴും അവളുടെ സ്നേഹസ്പര്ശനം ഏറ്റു വാങ്ങിയ കരങ്ങൾ ന്നെ സ്പര്ശിച്ചത് പോലെ ആയി ഞാൻ.... അവിടെ ബോധ രഹിതനായി വീണുപോയി....
കുറച്ചു കഴിഞ്ഞു അവളുടെ മയ്യിത്ത് പള്ളികാട്ടിൽ കൊണ്ടുപോയി മറവിട്ടു വരുന്നത് വരെ അവൾ എനിക് വേണ്ടി ബാക്കി വെച്ചു പോയ സമ്മാനത്തെ ഞാൻ ഒന്ന് കണ്ടില്ല.....
എനിക്കായി എന്റെ സന്തോഷത്തിനായി അവളുടെ ജീവൻ ബലി നൽകിയ ആ സമ്മാനം ഇന്നും ഞാൻ മാറോടു ചേർത്തു വെക്കുന്നു.......
END BY
JABIR CHALINGAL