Sunday, February 16, 2020

നാലാം ഭാഗം

അടുത്ത വീട്ടിലെ അതിഥി

ഇനി എനിക് ആരുണ്ട് എന്റെ മകന് ആരുണ്ട്.....
ജനിച്ചു വീണത് മുതൽ മാതൃ സ്നേഹം അനുഭവിച്ചറിയാനുള്ള ഭാഗ്യമില്ലാതെ ഉമ്മയുടെ സ്നേഹവും വാത്സല്യവും എന്താണെന്ന് പോലും തിരിച്ചറിയാനുള്ള ഒരു ദിവസത്തെ അവകാശം പോലും നിഷേധിച്ചത് എന്തിനായിരുന്നു....?
അവൾ പോയി....
അവൾക് തുല്യമാവാൻ ഇനി ഒരാൾക്കും ആവില്ല എന്റെ സീനത്തില്ലാത്ത ഈ ലോകത്തിനു ഭംഗിയില്ല....സൗന്ദര്യമില്ല...
എന്റെ മനസ്സും ചുവടുകളും പിഴച്ചു തുടങ്ങി......
അതിനിടയിൽ എന്റെ മകന് പെരു വിളിച്ചു.....
സുൾഫിക്കർ.......
ഇനി അവനാണ് ആ പേരിനു അവകാശി എനിക്കൊരിക്കലും സുൾഫിക്കർ ആവാൻ പറ്റില്ല ഞാൻ റൗഫ് ആണ്....
നഷ്ട്ടപ്പെട്ടു പോയ മാതാവിന് പകരം എനിക് ഒരു മാതാവിനെ കിട്ടി '
എന്റെ മകനും അതു പോലെ മാതാവിനെ നഷ്ട്ടപ്പെട്ടു....
ഇനി അവനെ നോക്കാൻ ഒരാൾ വേണം യെന്ന് എല്ലാവരും നിർബന്ധിച്ചു തുടങ്ങി.....
എന്റെ ജീവിതത്തെക്കാൾ ഏറെ മകന് വേണ്ടി അത് ചെയ്യാൻ എല്ലാരുടെയും സമ്മർദ്ദം .....
അതേ ഇനി എന്റെ മകൻ ഒറ്റക്ക് ആവരുത് ....
ആരെ വിശ്വസിച്ചു കൂടെ കൂട്ടും.....
ചിന്തകൾക് അവസാനം ആകുന്നതിനു മുൻപ് എന്റെ സീനത്തിന്റ മരണത്തിനു പിറകിലുള്ള കളി ഞാൻ തിരിച്ചറിഞ്ഞു....
നമ്മുടെ നാട്ടിൽ ഒരു ശീലമുണ്ട് ഭാര്യ മരിച്ചാൽ അവളുടെ കുട്ടികളെ സ്വന്തമെന്നു കരുതി നോക്കാൻ അവരുടെ അനിയത്തിമാരെ കെട്ടുക എന്നുള്ളത്....
അതു പോലെ സഫൂറയുടെ വിവാഹലജനയുമായി അവളുടെ വാപ്പ വന്നു....
ഞാൻ ചോദിച്ചു.....കോയക്ക ......
അതിനു സഫൂറക്ക് സമ്മതം ആണോ....???
ആണ് മോനെ.....അവളാണ് ഞങ്ങളോട് ആദ്യം ഈ കാര്യം പറഞ്ഞത്.....ഓൾക് അതിനേക്കാൾ സന്തോഷം വേറെ ഇല്ല ...
നമ്മുടെ ചോര അല്ലേ അതിനെ നോക്കാനുള്ള അവകാശവും നമ്മുക്ക് ആണ് അത് കൊണ്ട് റൗഫ് ഇക്കയെ കല്യാണം കഴിക്കാൻ സമ്മതം ആണെന്നാണ് അവൾ പറഞ്ഞത്....
 ശരിക്കും സഫൂറക് എന്നോടുള്ള ഇഷ്ട്ടം മൂത്തു "
ഞാൻ സീനത്തിനോട് കാണിക്കുന്ന സ്നേഹം അവളിൽ അസൂയയുടെ കണിക പുറത്തു വന്നു സ്വന്തം ജേഷ്ട്ടത്തിയെ തന്റേതല്ലാത്ത കാരണം കൊണ്ട് കൊലപ്പെടുത്തി എന്നെ സ്വന്തം ആകാൻ ആയിരിന്നു അവൾ ഉദ്ദേശിച്ചത്
 ഞാൻ അവരോടു പറഞ്ഞു എനിക് ഇപ്പോ തീരുമാനം പറയാൻ വയ്യ.....
ഞാൻ ഒറ്റവാക്കിൽ ഇല്ല പറഞ്ഞാൽ ചിലപ്പോൾ അത് അവർക് മറ്റൊരു മോളെ കൂടി നഷ്ടമാവാൻ കാരണം ആയാലോ യെന്ന് ഞാൻ ഭയന്നു.....
എന്നെ കിട്ടാൻ വേണ്ടി സ്വന്തം കൂടെ പിറപ്പിനെ മരണത്തിലേക്ക് തള്ളി വിട്ട അവളൊരു മാനസിക രോഗി ആണെന്ന് ഞാൻ മനസ്സിലാക്കുന്നു.....
കുഞ്ഞിന്റെ കാര്യം ഓർത്തു നിങ്ങൾ വിഷമിക്കണ്ട അവന് നോക്കാൻ ആളുകൾ ഉണ്ട് അവന്റെ ഉപ്പയ്ക്ക് വളരാൻ യോഗമില്ലാത്ത ആ മാളിയേക്കൽ വീട്ടിൽ എന്റെ മകൻ സുൾഫിക്കർ എന്റെ പെറ്റുമയുടെ മകനായും പുള്ളിമകനായും വളരട്ടെ....
ഉപ്പാക്ക് കിട്ടാത്ത സൗഭാഗ്യങ്ങൾ അവൻ നേടട്ടെ....
എന്ത് സൗഭാഗ്യങ്ങൾ തേടി വന്നാലും പെറ്റുമായോളം ആ ഭാഗ്യങ്ങൾക് വില ഉണ്ടാവില്ല എന്ന തിരിച്ചറിവിൽ ഞാൻ എന്റെ മകൻ സുൽഫിക്കറിനെ എന്റെ പെങ്ങൾ സുലൈകയുടെ കൈകളിൽ ഏൽപ്പിച്ചു ദുബായിലേക് തിരിച്ചു......
യാത്രയിൽ ഉടനീളം എന്റെ സീനത്തിന്റ ഓർമകൾ തന്നെ ആയിരിന്നു.....
മറക്കാൻ ആവില്ല എനിക് ആ മുഖവും കുറച്ചു മാസങ്ങൾ മാത്രമായി അവൾ എനിക് തന്ന സ്വർഗ്ഗതുല്യമായ ജീവിതവും......
ഇനി മറ്റൊരു ജീവിതത്തിനെ കുറിച്ചു ചിന്ദിക്കാൻ ആവില്ല....
ഓർമകൾ മരിക്കാത്ത ജീവന്റെ തുടിപ്പുകൾ ഉള്ള നാൾ വരെ....
എല്ലാം ജോലികളും ഷാഹിനയെ ഏൽപ്പിച്ചു വന്നതാണ്....
ഒന്നും അറിയില്ല അവൾക് അവളൊരു പൊട്ടി പെണ്ണ് ആണ്...
ഇത്രയൊക്കെ സഹിച്ചിട്ടും കെട്ടിയവന്റെ വീട്ടുകാർ നഷ്ടപരിഹാരം തരാം ന്നു പറഞ്ഞിട്ടും തലാഖ് വാങ്ങി മറ്റൊരു ജീവിതത്തെ കുറിച്ചു ചിന്തിക്കാതെ.....അയാളിൽ ഉള്ള അവകാശം വേണ്ടാന്നു വെച് അവൾ വീട് വിട്ടു ഇറങ്ങിയതാണ്.....
ആ രണ്ടു മക്കളുടെ വാപ്പ യെന്നുള്ള അവകാശം എങ്കിലും ബാക്കി നിന്നോട്ടെ എന്നാണ് അവളുടെ വാദം ....
എനിക്കത് അംഗീകരിച്ചു കൊടുക്കാനല്ലാതെ അവളെ നിർബന്ധിക്കാൻ ആയതുമില്ല......
ദുബായിൽ എത്തിയ ഞാൻ കോയക്കക്ക് വിളിച്ചു പറഞ്ഞു.....
സഫൂറക്ക് മറ്റൊരു ആലോചന കൊണ്ടു വരാൻ .....
അത് അവളിൽ സൃഷ്ടിച്ച മാനസിക വിഭ്രാന്തി ആത്മഹത്യയിലേക്ക് നയിച്ചെങ്കിലും ആ ഉപ്പയുടെയും ഉമ്മയുടെയും ഭാഗ്യത്തിനി അവർക് അവളെ തിരിച്ചു കിട്ടി.....
നിരന്തരമായ കൗണ്സിലിംഗ് കൊണ്ട് അവളുടെ ചിന്തകളെ മാറ്റി ....
അവൾക്കായി മറ്റൊരുവനെ കണ്ടെത്തി....
എന്റെ സീനത്തിന്റ ആഭരണങ്ങൾ അണിയുക ഇനി അതവളാണ്.....
ഓർക്കാൻ വയ്യ എനിക്കത്....
എങ്കിലും ശത്രുവിനെ പോലും മിത്രുവാക്കിയ പ്രവാചകന്റെ ചര്യ ആണ് ഞാൻ പിന്തുടരണ്ടത്....
മറക്കാം ,ശമിക്കാം ,പ്രാർത്ഥിക്കാം നല്ലൊരു നാളേക്കായി.........
നഷ്ടങ്ങളെന്നും തിരിച്ചു കിട്ടാത്ത മൂല്യങ്ങളാണ് ....
അവയുടെ ഓർമകൾ പേറി എരിഞ്ഞു തീരാതേ നമ്മുക് ജീവിക്കാം

നാലാം ഭാഗം

ഒന്നുമില്ലാത്ത ജീവിതത്തിലേക്കു ഒരുപാട് പ്രദീക്ഷകളുമായി വന്ന സീനത്തു പോയി....
അവളുടെ ജീവൻ ബലിയർപ്പിച്ചു എനിക് വേണ്ടി എന്റെ കുടുംബത്തിന് വേണ്ടി സമ്മാനമായി നൽകിയ സുൽഫിക്കറിനേയും തന്നു....!
അവൻ ഇന്ന് അർഹതപെട്ടവരുടെ കൈകളിലാണ്.....!
അവൻ അവിടെ ജീവിക്കട്ടെ ഒന്നിനും ഭാഗ്യമില്ലാത്ത ഈ ഉപ്പയുടെ ജീവിതം ആകരുത് ഇനി എന്റെ മകന് ....
എല്ലാ അവകാശങ്ങളോടും കൂടി എല്ലാം സുഖ സൗകര്യങ്ങൾ അനുഭവിചു അവൻ വളരട്ടെ....
അപ്പോഴും പേടി ഒന്നേ ഉള്ളു.....
അവന്റെ ഉപ്പ ഇതുവരെ ആരെ കൊണ്ടും പറയിപ്പിച്ചില്ല.....
അവൻ ആർഭാടത്തിൽ ജീവിച്ചു വളർന്നു മനുഷ്യനോടുള്ള സാമീപ്യവും അവരുടെ ദുഃഖങ്ങളും മനസ്സിലാക്കാതെ പെരുമാറിയാൽ അതെന്റെ തോൽവി കൂടി ആണ്.....!
അവന്റെ അരികിൽ ഞാൻ ഉണ്ടാവണം എന്ന് എന്റെ മനസ്സ് മന്ത്രിച്ചു....
ഇനി ഇവിടെ നിന്ന് പോയാൽ ഒരു തിരിച്ചു വരവില്ല......
പക്ഷെ ഷാഹി അവളെ തനിച്ചാകാൻ മനസ്സ് അനുവദിക്കുന്നില്ല.....
അവളോടുള്ള സാമിപ്യം എന്നെ മറ്റൊരു തലത്തിലേക് എത്തിക്കുന്നുണ്ട്.....
തുറന്നു പറഞ്ഞാലോ....
ഇനി അവൾ അങ്ങെനെ ചിന്തിച്ചില്ല എങ്കിലോ.....
ആകെ മൂകമായൊരു അന്തരീക്ഷം.....
ഞാൻ അവളോട്‌ എന്റെ മനസ്സ് തുറന്നു പറഞ്ഞാലോ എന്ന് പലവട്ടം കരുതി.....
എന്നാൽ അത് എങ്ങെനെ പറയും എന്നായിരുന്നു എന്റെ ചിന്ത....
ഷാഹി.....നമ്മുക് ഇന്ന് ഒന്നു പുറത്തു പോയി ഭക്ഷണം കഴിച്ചാലോ.....?
ഇക്ക" ഞാനൊന്നു ചോദിച്ചോട്ടെ ?
ഇക്ക യ്ക്ക് എല്ലാം നഷ്ടമായില്ലേ....
ഇനി ഒന്നും ചിന്ദിക്കാൻ ഇല്ലല്ലോ എന്നാൽ പിന്നെ ഇനിയും ഈ ജീവിതം ഒറ്റയ്ക് കൊണ്ടു പോവണോ....???
നല്ല സമയം ഇതു തന്നെ ആണ് എന്റെ ഇഷ്ട്ടം അവളെ അറിയിക്കണം അതിനു വേണ്ടി ഞാൻ തിരഞ്ഞെടുത്ത വഴികൾ ആയിരിന്നു അവളോടുള്ള എന്റെ തിരിച്ചുള്ള മറുപടി....
ഷാഹി എത്ര കാലമായി നി അയാളെ സഹിക്കുന്നു...
ഒന്നും അല്ലാതിരിന്ന അയാളെ നി ആരൊക്കെയോ ആക്കിയില്ലേ ഒന്നും ഇല്ലാതിരുന്ന അയാൾക്കു ഇന്ന് എല്ലാം ആയില്ലേ അതു കൊണ്ടല്ലേ നിനക്കു നഷ്ട്ടപരിഹാരം തരാം എന്ന് പറഞ്ഞത്....
എന്നിട്ട് നി അത് വാങ്ങി വേറെ ഒരു ജീവിതത്തെ കുറിച്ചു ചിന്തിച്ചു കൂടെ.....???
ഇക്ക അങ്ങെനെ ചിന്ദിക്കാൻ ഞാൻ ആണല്ലല്ലോ ...
ഞാൻ ഇന്ന് രണ്ട് മക്കളുടെ ഉമ്മയാണ് അതും പെണ്ണ് മക്കൾ ....
അവരെ നോക്കാൻ കഴിയുന്ന മക്കളെ സ്ഥാനത്തു കാണാൻ പറ്റുന്ന ഒരാൾ എനിക് കിട്ടില്ല ഇക്ക....
പോരാത്തതിനു ആ വീട് അത് എന്റെ സ്വർണവും മറ്റും കൊണ്ട് ഉണ്ടാകിയത് ആണ് ...
അത് ഞാൻ വെറുതെ വിട്ട് കൊടുക്കണോ....???
ഒരു ഭാഗ്യവും ഇല്ലാത്ത എന്റെ മക്കൾക് ആകെയുള്ള അവകാശം ആ വീട് മാത്രം ആണ് ....
അവർക്ക് അതെങ്കിലും ഇരുന്നോട്ടെ....
ഷാഹി നി കരയുവാണോ???
ആളുകൾ നോക്കുന്നുണ്ട്....
ഞാൻ അറിയാതെ അവളുടെ മിഴികൾ തുടച്ചു പോയി.....
എന്താ ഇക്ക നിങ്ങൾ ഈ കാണിക്കുന്നത്...
സോറി ഷാഹി ഞാൻ അറിയാതെ പെട്ടെന്ന് എന്റെ സീനത്തു ആണെന്ന് കരുതി പോയി....
ഇക്ക എന്താ നിങ്ങൾ ഈ പറഞ്ഞത് സീനത്തോ....
എന്റെ ഈ മുഖത്തു നിങ്ങൾക് സീനത്തിനെ കാണാൻ പറ്റുന്നുണ്ടോ...അവൾ വികാരഭരിതയായി എന്നോട് ചോദിച്ചു.....
ഹ ഷാഹി ചില നേരങ്ങളിൽ ഞാൻ എന്റെ സീനത്തിനെ നിന്നിൽ കൂടി കാണുന്നുണ്ട്....
ഇക്ക എങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ അവിവേകം ആണെങ്കിൽ പൊറുക്കണം....
ഇക്ക എന്നോട് ചോദിച്ചില്ലെ മറ്റൊരു വിവാഹത്തെ കുറിച്ചു ചിന്ദിക്കാൻ.....
ഇപ്പോ ഞാൻ ചിന്തിക്കുന്നുണ്ട്....നിങ്ങളുടെ ഭാര്യയായി നിങ്ങളുടെ സീനത്തായി വരാൻ....
നിങ്ങൾക് എന്റെ മക്കളെ സ്വന്തമായി കരുതാനുള്ള മനസ്സ് ഉണ്ട്......
വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന് എന്നത് പോലെ ആണ് റൗഫിന്.....
അങ്ങോട്ട് പറയാനുള്ള വെപ്രാളം ഇങ്ങോട്ട് കിട്ടിയ ലോട്ടറി പോലെ ആയിരിന്നു.....
ആ വാകുകൾക് വേണ്ടി ആണ് ഞാൻ കാത്തിരുന്നത് യെന്ന് റൗഫ് മറുപടി പറഞ്ഞു....
ഇനി ഒന്നിക്കുന്നതിനു മുൻപ് ഒരു കടമ ഉണ്ട്....
ഡിവോഴ്സ് വാങ്ങണം......
അത് ഭർത്താവ് കൊടുത്തില്ലെങ്കിൽ ഒരു ഭാര്യക് ഭർത്താവിനെ ഡിവോഴ്സ് ചെയ്യാനും ഉള്ള അവകാശം ഇസ്‌ലാമിൽ ഉണ്ട്
അയാൾക്കു വേണ്ടതും ഡിവോഴ്സ് ആയതു കൊണ്ട് അതിന്റെ ആവശ്യമില്ല......
ഞങ്ങൾ രണ്ടു പേര് ജോലി റീസൈൻ ചെയ്തു നാട്ടിലേക് തിരിച്ചു.....
അവൾ അവളുടെ വീട്ടിലും ഞാൻ എന്റെ വീട്ടിലും....
എന്തോ ഭാഗ്യമാണ് സഫൂറ വേറെ വിവാഹം കഴിഞ്ഞു പോയിട്ടുണ്ട്......
ഇനി ആ വീട്ടിൽ ഇളയ രണ്ടു പെണ്കുട്ടികള് ഉണ്ട്....
പാവം അവർക് എന്നെ കാണുമ്പോൾ കരച്ചിൽ ആണ്....
ഷാഹി ഡിവോഴ്സിനുള്ള നടപടികൾ തുടങ്ങി....
ഉമ്മ പറഞ് മോനെ റൗഫ് കുഞ്ഞിനെ കാണാൻ പോലും പറ്റിയില്ലല്ലോ....
ഉമ്മയ്ക് കാണാൻ കൊതിയാവുന്നു....
സീനത്തിന്റ ഉമ്മയും ഇടക്ക് വന്നു സങ്കടം പറയുന്നുണ്ട്....
നി പോയി നമ്മളെ കുഞ്ഞിനെ കൊണ്ടു വാ...
ഇല്ല ഉമ്മ അതു പറ്റില്ല....
അവിടെ ഒരാൾ ആ കുഞ്ഞു ഉള്ളത് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്......
എന്നെ പ്രസവിച്ചതല്ലാതെ പോറ്റാൻ കഴിയാത്ത എന്റെ പെറ്റുമ.....
മറിയുമ്മ...
കല്യാണം കഴിഞ്ഞു 5 വർഷം ആയിട്ടും കുഞ്ഞിക്കാൽ കാണാത്ത എന്റെ പെങ്ങൾ സുലൈഖ .....
ഇല്ലായ്മകളിൽ ജീവിച്ചു വളരുന്ന നമ്മൾക് എന്തു കൊടുക്കാൻ പറ്റും.....
വേണ്ട ഉമ്മ അവൻ അവിടെ വളരട്ടെ നമ്മുക് ഇവിടെ നിന്ന് അവന്റെ ഒരോ വളർച്ചയും കാണാം.....
ഉമ്മയ്ക് വേണമെങ്കിൽ നമ്മുക് അങ്ങോട്ട് പോയി കുഞ്ഞിനെ കണ്ടു വരാം....
അങ്ങെനെ ഞാനും നബീസുമയും സീനത്തിന്റ ഉമ്മയും കൂടി മാളിയേക്കൽ തറവാട്ടിലേക്ക് പോയി കാണാൻ കണ്ണുകൾക് പോലും കാഴ്ച കുറഞ്ഞു പോയോ"
പച്ചപ്പുകൾ തിങ്ങി പൂക്കളും ,കായ്കനികളും നിറഞ്ഞ വലിയ മതിൽ കെട്ടുകൾക്കുള്ളിൽ പരന്നു കിടക്കുന്ന ആർഭാടങ്ങളുടെ അതി മനോഹരമായ കാഴ്ചകൾ ....
ഒരു നിമിഷം ഞാനെന്റെ കുട്ടിക്കാലം ഈ വീട്ടിൽ ആയിരുന്നെങ്കിൽ ഞാൻ ഇന്ന് ആരാവുമായിരുന്നു യെന്ന് ചിന്തിച്ചു.....
നല്ല തറവാട്ടിൽ ജനിച്ചത് കൊണ്ടോ അവരുടെ മക്കൾ ആയതു കൊണ്ടോ കാര്യമില്ല അതിനും ഒരു ഭാഗ്യം വേണം......
അത് അനുഭവിക്കാനുള്ള യോഗം....
നിനക്കു വിധിക്കപ്പെടാത്ത ഒന്നാണ് നി കഴിക്കാൻ പോകുന്നതെങ്കിൽ പോലും അത് നിന്റെ രണ്ടു ചുണ്ടുകൾക്കിടയിൽ നിന്നും നഷ്ട്ടപ്പെട്ടു പോകുമെന്ന വചനം ഞാൻ ഒരു വേള സ്മരിച്ചു പോയി.....
ഒന്നുമില്ലാതിരിന്ന കുടുംബം കൂട്ടി മുട്ടിക്കാൻ കഷ്ടപ്പെടുന്ന ദരിദ്രനായ പ്രവാസിയുടെ മകനായി ജനിച്ചവൻ.....
മീൻ കച്ചവടം ചെയ്തു അന്നന്നത്തെ ചിലവിനുള്ളത്‌ സമാഹരിച്ചു നീങ്ങുന്ന കൊയ്യക്കാടെ മകളുടെ വയറ്റിൽ ജന്മം കൊണ്ട ആ കുഞ്ഞു ഇന്ന് ആ നാട്ടിലെ സമ്പന്നരിൽ വെച് സമ്പന്നരായി അറിയപ്പെടുന്ന മാളിയേക്കൽ തറവാട്ടിൽ കഴിയുന്നു......
എന്തൊരു അത്ഭുതമാണ്....
വിധിക്കപെട്ടവനെ തടഞ്ഞു നിർത്താൻ ആവില്ല എന്ന മഹത് വചനം എത്ര സത്യം.....
മനുഷ്യൻ എല്ലാ അവസ്തകളിലും അവന്റെ ചിന്തകൾ മാറികൊണ്ടേ ഇരിക്കും...
ഒരു ആയുസ്സ് കൊണ്ട് നേടിയെടുത്ത നന്മകൾ വികൃതമാക്കാൻ ഒരു നിമിഷത്തെ തെറ്റ് മതി.....
മാളിയേക്കൽ വീട് അതൊരു സ്വപ്നം പോലെ ആയിരിന്നു റഉഫിനു....
ജീവിതത്തിലെ ഇരുപത്തി അഞ്ച് വർഷങ്ങൾ ദുരിതവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിൽ നിന്നുമാണ് ആ വീട്ടിലേക് എത്തുന്നത്....
വീട്ടിലെ ആഡംബര സുഗസൗകര്യങ്ങൾ റൗഫിന് തൊട്ടും ആലോസരപ്പെടുത്തിയതെ ഇല്ല.....
എവിടെ എന്റെ മകൻ സുൾഫിക്കർ...
അവൻ ഇവിടെയില്ല ഉമ്മയുടെ കൂടെ നമ്മുടെ മറ്റൊരു ഫ്‌ളാറ്റിലാണ് താമസം......
റൗഫ് നി പോകുമ്പോൾ ഉമ്മയോട് ഒന്നും പറയരുത്....
ഉമ്മയുടെ മനസ്സിൽ നി ഇന്നും ആ ഒരു വയസ്സുള്ള സുൽഫി ആണ്.....
അതുകൊണ്ട് തന്നെ ഉമ്മയുടെ കണ്ണിൽ നിന്റെ മകനാണ് ഉമ്മയ്ക് ഇന്നും ഉമ്മയുടെ മകൻ സുൾഫിക്കർ....
ഇനിയും മാസങ്ങൾ എടുകും ഉമ്മയ്ക് കുറച്ചെങ്കിലും മാറ്റം സംഭവിക്കാൻ അതുവരെ നി റൗഫ് ആയി ജീവിക്ക്....
നിന്റെ പേരിൽ ഉള്ള ഒരുപാട് ബിസ്സിനെസ്സുകൾ നോക്കി നി ഇവിടെ തന്നെ ജീവിക്ക്......
സുലൈകയുടെ വാക്കുകളിൽ ഞാൻ മതിമറന്ന് പോയി......
ഞാൻ ഇന്ന് പണവും പ്രതാപവും ഉള്ളവൻ ആണ്.....
ഞാൻ എന്റെ മകനെ കാണാൻ ആ വീട്ടിലേക്ക് പോയി.....
ഉമ്മ ഉറങ്ങുന്ന സമയത്തു മാത്രമേ കുഞ്ഞിനെ എടുക്കാൻ പറ്റുള്ളൂ......
ഞങ്ങൾ അങ്ങെനെ ആ ഫ്‌ളാറ്റ്‌ ലക്ഷ്യമാക്കി യാത്രയായി.....
അവിടെത്തെ ഫ്‌ലാറ്റ്....
കളികോപ്പുകൾ കൊണ്ട് കാലുകൾ വെക്കാൻ പോലും സ്ഥലമില്ല.....
ഞങ്ങൾ പതിയെ മുകളിൽ കയറി .....
മുത്തായ മോനല്ലേ...
സുൾഫിക്കർ മോനല്ലേ...
ഉമ്മാന്റെ കനിയല്ലേ...
കരളിന്റെ കുളിരല്ലേ.....
കുഞ്ഞിനെ മടിയിൽ ഇരുത്തികൊണ്ട് ഉമ്മ പാട്ടു പാടി കളിപ്പിക്കുകയാണ്....
ഞാൻ അനുഭവിക്കേണ്ട മാതൃ സ്നേഹം അനുഭവിക്കാൻ യോഗാമില്ലാതെ ഇന്നത് എന്റെ മകൻ അനുഭവിക്കുന്നു.....
ഒന്നു ചീഞ്ഞാൽ മാത്രമേ മറ്റൊന്നിനു വളം ആകുള്ളൂ യെന്ന് പറഞ്ഞത് പോലെ ആണ് കാര്യം ....
എന്റെ മോൻ ജനിച്ചത് എന്റെ പ്രിയപ്പെട്ട തിനെ എന്നിൽ നിന്നും അകറ്റി കൊണ്ടാണ്....
ഇന്ന് അവൻ വളരുന്നത് എനിക് അവകാശപ്പെട്ടതിനെ പുനർജീവിതത്തിലേക്ക് കൊണ്ടു വന്നു കൊണ്ടാണ്
ഉമ്മ ചോദിച്ചു ആരാണ് നിങ്ങളൊക്കെ.....
ഉമ്മ ഞങ്ങളൊക്കെ ഉമ്മാന്റെ മോനെ കാണാൻ വന്നവരാണ് ഉമ്മയ്ക്ക് മോനെ കിട്ടി യെന്ന് പറഞ്ഞതു കേട്ട്....
അങ്ങെനെ മറിയുമ്മ കുഞ്ഞിനെ എന്റെ നബീസുമ്മന്റെ കയ്യിൽ കൊടുത്തു പറഞ്ഞു നോക്കിക്കോളൂ എന്റെ സുൽഫി മോനെ......
അവർ അങ്ങെനെ കണ്ണു നിറയെ കണ്ടു തിരിച്ചു ഞങ്ങൾ ആ ആഡംബര വീട്ടിലേക്ക് പോയി.....
സീനത്തിന്റ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ട്....
ആറ്റു നോറ്റു കിട്ടിയ മോൻ .....
മോളെ ജീവിതം കൊടുത്തു കിട്ടിയ മോൻ ആ കുഞ്ഞിന്റെ കൂടെ ഒന്നിച്ചു കഴിയാനുള്ള ഒരു ഭാഗ്യം ഇല്ല.....
ഞാൻ ഉമ്മയെ ഓരോന്നും പറഞ്ഞു സമാധാനിപ്പിച്ചു....
ഒരു ദിവസം ആ വീട്ടിൽ അവരെയും കൊണ്ട് താമസിച്ചു.....
എനിക്കുള്ള ഓരോ അവകാശങ്ങളുടെയും രേഖകൾ അവളെനിക് തന്നു......
ഇന്ന് ഞാൻ സമ്പന്നൻ ആർക്കും എന്നെ വെല്ലാൻ കഴിയില്ല....
നാട്ടിലെ അബ്ബാസ് ഹാജിയെക്കാൾ ഏറെ.....
ഞാൻ ഉമ്മയെയും സീനത്തിന്റ ഉമ്മയെയും വീട്ടിൽ കൊണ്ടു വിടാൻ യാത്രയായി............


നാലു വർഷങ്ങൾക്ക് ശേഷമുള്ള ഒരു പകൽ

മോളെ ഉമ്മ ഹോസ്പിറ്റലിൽ പോയി വരാം എന്ന് പറഞ്ഞാണ് ഷാഹിന വീട്ടിൽ നിന്നും ഇറങ്ങിയത്.....!
ഷാഹിന അങ്ങെനെ ഹോസ്പിറ്റലിൽ ഇരിക്കുന്ന സമയം സ്ട്രക്ച്ചറിൽ ഒരാളെ കിടത്തി കൊണ്ടു വരുന്നുണ്ട്.....
സാധാരണ ആരാണ് എന്താണ് പറ്റിയത് എന്നറിയാൻ നോക്കിയതാണ്.....
എന്റെ അല്ലാഹ്......
ഇത് എന്റെ റൗഫ് ഇക്ക അല്ലെ ഇതെന്ത് പറ്റിയതാണ്.....!
താടി ഒക്കെ വച്ചു 
കീറി മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ടു......
ചോരയിൽ ഒലിക്കുന്ന റൗഫ് .......
ഷാഹി ആ കോലത്തിൽ അവനെ കണ്ടതും തല കറങ്ങി വീണു......
ആരൊക്കെയോ ചേർന്നു അവളെ എഴുനേല്പിച്ചു ഇരുത്തി ......
അവൾ ചോദിച്ചു....
നിങ്ങൾക്ക് എവിടെന്നാണ് ഇവരെ കിട്ടിയത് ഇദ്ദേഹത്തിന്റെ കൂടെ ആരുമില്ലേ....
എന്താ പെങ്ങളെ നിങ്ങൾക് ഇയാളെ അറിയുമോ......
ഹ അറിയാം എനിക് വേണ്ടപ്പെട്ട ഒരാൾ ആയിരിന്നു.......😢😢😢
😢
ഷാഹിനയുടെ ചോദ്യവും ആകാംക്ഷയും കണ്ടു കൊണ്ടു വന്നവരിൽ ഒരാൾ പറഞ്ഞു....
ഇയാൾ ആരാണെന്ന് അറിയില്ല....
എന്നാൽ ഇയാൾ എന്നും ഞങ്ങളുടെ ടൗണിലെ കടയിലെ ഉമ്മറപടിയിൽ ആയിരിക്കും ഉണ്ടാവുക....
ഇദ്ദേഹത്തെ ആരും തിരക്കി വരാർ ഇല്ല....
എന്നും ഒരു സീനത്തു എന്ന വാക്കുകൾ മാത്രമാണ് ഇയാൾ ഉരവിടുന്നത്‌.....
ആരാണെന്നോ എന്താണെന്നോ ഞങ്ങൾക് അറിയില്ല...
ഇന്ന് ടൗണിലെ ഒരു വണ്ടി അറിയാതെ ഒന്നു മുട്ടി പോയതാണ്.....
പ്രാന്തൻ ആയാലും അയാൾ ഒരു മനുഷ്യനല്ലേ അതാണ് ഞങ്ങൾ അയാളെ ഇവിടെ കൊണ്ടു വന്നത്......
ഷാഹിനയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.....
അതുകണ്ട് അയാൾ ചോദിച്ചു ഏയ് ഇനി നിങ്ങൾ ആണോ അയാൾ ഉരുവിടുന്ന ആ സീനത്ത്....
മറുപടി ഒന്നും ഷാഹി പറഞ്ഞതെ ഇല്ല....
റൗഫ് ഇക്കയ്ക്ക് എന്നെ മനസ്സിലാവുമോ.....
അവർക് എന്തായിരിക്കും പറ്റിയത്.....
മനസ്സ് ആകെ വിറങ്ങലിച്ചു നിക്കുകയാണ്.....
വീട്ടിൽ മക്കളെ അപ്പുറത്തെ താത്തനെ ഏല്പിച്ചാണ് വന്നത്....
ഇക്കയ്ക്ക് മരുന്നു കൊടുക്കാനുണ്ട്...
വീട്ടിൽ പോവാതെ നിവൃത്തിയില്ല.....
പക്ഷെ ഞാൻ പോയാൽ റൗഫ് ഇക്ക.....
തിരിച്ചു വന്നാൽ ഇവിടെ കാണാൻ സാധിച്ചില്ലെങ്കിലോ.....
എന്തു ചെയ്യും .........
കൊണ്ടു വന്നവരോട് തന്നെ ചോദിച്ചു ....
നിങ്ങൾ ഇന്ന് തന്നെ ഇദ്ദേഹത്തെ ഇവിടുന്ന് കൊണ്ടു പോകുമോ???
ഇല്ല......
അങ്ങെനെ ഞാൻ പേഴ്സിൽ നിന്നും കുറച്ചു ക്യാഷ്‌കൾ എടുത്തു അയാൾക്കു കൊടുത്തു പറഞ്ഞു.....
ഏട്ട നിങ്ങൾ ഒന്നു ഇയാൾക്കു നല്ലൊരു വസ്ത്രം വാങ്ങി കൊടുക്കണം....ആ മുടിയും താടിയും ഒക്കെ വെട്ടി വൃത്തിയാക്കി തരുമോ....
ഞാൻ നാളെ വന്നു കൂട്ടി കൊണ്ടു പോയ്‌കൊളം...
ഇപ്പോൾ എന്റെ വീട്ടിൽ മക്കൾ തനിച്ചാണ്....
എന്റെ ഭർത്താവിന് മരുന്നുകൾ കൊടുക്കേണ്ട സമയവും ആയി.....
എന്റെ വാക്കുകളിലെ ദയനീയ അവസ്‌ഥ മനസ്സിലാക്കി അയാൾ ആ യെന്ന് സമ്മതം മൂളി....
അയാളെ ഏൽപ്പിച്ചു നാളെ വരാം എന്ന് പറഞ്ഞു ശാഹി വീട്ടിലേക് യാത്രയായി....
ബസ്സിലെ മയക്കത്തിനിടയിൽ കഴിഞ്ഞു പോയ ചില ഓർമകൾ എന്നെ വേട്ടയാടി.....
ഹലോ ഷാഹി.....
ഞാൻ ഉമ്മമാരെ കൂട്ടി സുല്ഫിയെ കാണാൻ പോവുകയ.....
ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം ഇന്ഷാല്ലാഹ് അപ്പോഴേക്കും ഡിവോഴ്സിന്റെ കാര്യങ്ങളൊക്കെ നി ചെയ്യ്....
നല്ല സ്നേഹത്തോടെയുള്ള വാക്,എന്നെ ഒരുപാട് സ്വപ്നങ്ങളും പ്രദീക്ഷകളും കാണാൻ പ്രേരിപ്പിച്ച വാക്ക്....
എന്റെ കഴിഞ്ഞ 7 വർഷ കാലത്തെ ദാമ്പത്യത്തിൽ ഞാൻ ഇന്ന് വരെ കാണാത്ത പരിചരണം,സൂക്ഷ്മത,സംരക്ഷണം....അതൊക്കെ കണ്ടു ഞാൻ ആ സ്വപ്നത്തിൽ ആണ്....
എങ്ങെനെയും ഡിവോഴ്സ് വാങ്ങി മക്കളെയും കൊണ്ട് അവന് അരികിൽ പോവണം......
അതാണ് എന്റെ ലക്ഷ്യം......
ദുബായിൽ നിന്നും ഞാൻ വന്നത് അതിനായിരുന്നു ലക്ഷ്യമിട്ടതു ശ്രമിച്ചു കൊണ്ടിരുന്നതും.....
നഷ്ടപരിഹാര തുകയിൽ ഉടക്കിയ ഞങ്ങളുടെ ഡിവോഴ്സ് കുറച്ചു കൂടെ നീണ്ടു....
ഞങ്ങൾ ആദ്യം ഒരു ധാരണയിൽ എത്തിയാൽ മാത്രേ കോടതിയിലേക് പോവാൻ പറ്റുള്ളൂ.....
ഇനിയും നീട്ടി കൊണ്ട് പോവാൻ പറ്റില്ല എനിക് റൗഫ് ന്റെ കൂടെ ജീവിക്കണം നഷ്ടപരിഹാര തുക ഞാൻ വേണ്ടെന്ന് വച്ചു....
റൗഫ് പോകുന്നത് വലിയ സമ്പത്തുള്ള വീട്ടിലാണ് അവിടെ എനിക് സുഗം ആയിരിക്കും പിന്നെ എന്തിനു നഷ്ട പരിഹാരം ഓരോന്നും അങ്ങെനെ കണക്ക് കൂട്ടി വെച്ചു
അടുത്തത് വീടിന്റെ കാര്യം ആയിരിന്നു.....
അതിലും ഞാൻ വിട്ടു വീഴ്ച്ച ചെയ്തു.....
എനിക് അവകാശം വേണ്ട വീട് എപ്പോ വിൽകേണ്ടി വന്നാലും ഇല്ലെങ്കിലും നേർ പാതി അവകാശം മക്കൾക്ക്......
അതായിരുന്നു ഞങ്ങളുടെ കരാർ......
ഇനി ആദ്യം പോയി വക്കീലിനെ കാണണം നോട്ടീസ് അയക്കണം.....
ഞാൻ റൗഫിന് വിളിച്ചു....
ഇക്ക കാര്യങ്ങൾ ഏതാണ്ട് തീരുമാനം ആയി.....
ഞാൻ വക്കീലിനെ കാണാൻ പോവുകയാണ്.....
ഇക്കയ്ക്ക് എതിർപൊന്നും ഇല്ലല്ലോ.....
അതെന്താ മോളെ നി അങ്ങെനെ ചോദിക്കുന്നെ....
ഞാൻ എന്നെങ്കും നിന്നോട് ആ രീതിയിൽ പെരുമാറിയിട്ടുണ്ടോ??
നിനക്കു എന്നെ വിശ്വാസമില്ലേ.....??
ദാമ്പത്യത്തിൽ പ്രധാനം വിശ്വാസമാണ് മുത്തേ....
അങ്ങെനെ അല്ല ഇക്ക പിന്നീട് നിങ്ങൾക് ഞാനും എന്റെ രണ്ടു പെണ്ണ് മക്കളും ഭാധ്യദ ആവരുത്....
എന്റെ കയ്യിൽ ഒന്നുമില്ല ഉള്ളത് ഒക്കെ ഞാൻ നിങ്ങൾക് വേണ്ടി ഒഴിവാക്കുകയാണ്....
എന്റെ മോള് ഒരു കാര്യത്തിനും പേടിക്കേണ്ട നിന്റെ രണ്ടു മക്കൾ എന്റേതാണ്....
നിനക്കു ഒരിക്കലും കണ്ണുനീർ പൊഴിക്കേണ്ടി വരില്ല....
എത്ര നല്ല കരുതലുള്ള വാക്കുകൾ....
എല്ലാം നഷ്ട്ടപെട്ട ഒരു പെണ്ണിന് മറ്റൊരു ഭാഗത്തേക് ജീവിതം സമർപ്പിക്കാൻ ഇതിൽ കൂടുതൽ എന്തായിരുന്നു വേണ്ടത്....
മനുഷ്യരുടെ മനസ്സ് അതങ്ങെനെ ആണ് ...
നിമിഷ നേരം കൊണ്ട് അതെങ്ങോട്ട് വേണമെങ്കിലും ചായാം....
ഞാൻ റൗഫിനോടുള്ള വിശ്വാസം പുലർത്തി വക്കീൽ നോട്ടീസ് അയച്ചു....
അടുത്ത ദിവസം തന്നെ വക്കീൽ ഓഫീസിലേക്ക് ഞങ്ങളെ വിളിച്ചു വരുത്തി.....എല്ലാം കാര്യങ്ങളും ചോദിച്ചു അറിഞ്ഞു അവർ എഗ്രിമെന്റ് സൈൻ ചെയ്തു കോടതിയിലേക് നോട്ടീസ് കൈമാറി...
കുട്ടികളെ എനിക്കും സമ്പാദ്യം അയാൾക്കും.....
ഇനി ഞാൻ ഡിവോഴ്സ് കിട്ടുന്നത് വരെ എവിടെ പോകും....
സ്വന്തം വീട്ടിലേക്ക് പോയി....
ഉപ്പയുടെ അധ്വാനം കൊണ്ട് ഉണ്ടാക്കിയതെല്ലാം മറ്റൊരാൾക്കു വേണ്ടി നഷ്ടപ്പെടുത്തിയത്തിൽ ഞാൻ കേട്ട പഴിവാകുകൾ ...
എനിക് മക്കളെയും കൊണ്ട് അവിടെന്നു പോരേണ്ടി വന്നു....
അവസാനമായി കയ്യിൽ ഉണ്ടായിരുന്ന കൈവളയും വിറ്റു കുറച്ചു മാസത്തേക്ക് ഞാനും മക്കളും താമസം മാറി....
അപ്പോഴക്കെ ഞാൻ റൗഫിനോട് സംസാരിക്കാർ ഉണ്ടായിരുന്നു.....
അതിനിടയിൽ ഇക്കയും ജുമൈലയും കൂടി ഞങ്ങളുടെ വീട് വിറ്റു....
മക്കളുടെ ഓഹരി അവർ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തു.....
ബാക്കിയുള്ള പണം അതവൾ കൈക്കലാക്കി....
പാവം എന്റെ ഇക്ക പെണ്ണിന്റെ ശരീരത്തിൽ മയങ്ങി ഓരോ വിഡ്ഢിത്തരവും കാട്ടികൂട്ടി....
അതല്ലെങ്കിലും അങ്ങെനെയാണ് ചില ആണുങ്ങൾ....
സ്വന്തം പൂന്തോട്ടത്തിലെ പൂവ് എത്ര സുന്ദരമാണെങ്കിലും തൊട്ടടുത്ത തോട്ടത്തിലെ വാടിയ പൂവിനോടും ഇതൾ കൊഴിഞ്ഞ പൂവിനോടുമാണ് അവർക് ഇഷ്ട്ടം......
ഞാൻ അതൊന്നും ഇനി ശ്രദ്ധിക്കാൻ പോകുന്നില്ല എന്ന് തീരുമാനിച്ചത് കൊണ്ട് അവരുടെ കാര്യങ്ങളിൽ ഇടപെട്ടതും ഇല്ല......
കോടതി നോട്ടീസ് കിട്ടി അടുത്ത ദിവസം ഞങ്ങൾ കോടതിയിൽ ഹാജർ ആയി.....
രണ്ടു പേരെയും മൂന്നു കൗണ്സിലിംഗിന് ഉത്തരവിട്ടു......
അതു മൂന്നും കഴിയുന്നത് വരെ ഞങ്ങൾ ഞങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു......
വേണ്ട വേണ്ട....
എനിക് സുന്ദരമായ ജീവിതം റൗഫിന്റെ കൂടെ ഉണ്ട് അതാണ് എന്റെ സ്വപ്നം.....
ബാധ്യതകളോ ചിന്തകളോ ഇല്ലാതെ ആസ്വാദനം കിട്ടുന്ന ഇക്ക.......
പിന്നെ എന്തിനു വേണമെന്ന് വെക്കണം.....
കോടതി വീണ്ടും കൂടി.....
ഞങ്ങളുടെ തീരുമാനം ചോദിച്ചു....
സാറേ എനിക് വേണ്ട എത്രയും പെട്ടെന്ന് ഡിവോഴ്സ് തരണം.....
കോടതി വീണ്ടും ഞങ്ങൾക് മുൻപിൽ മറ്റൊരു നിബന്ധന വെച്ചു മൂന്നു മാസമുള്ള ജീവിതം കോടതിയുടെ മേൽനോട്ടത്തിൽ.....
എട്ട് വർഷം ജീവിച്ചു മടുത്ത എനിക് മൂന്നു മാസം വളരെ ദൂരമായി തോന്നിയില്ല.....
എന്നാൽ ആ മൂന്നു മാസം അതാണ് ഞങ്ങളുടെ ലൈഫിൽ വന്ന ഏറ്റവും വലിയ മാറ്റത്തിന്റെ തുടക്കം !
ഞങ്ങൾ അവിടുന്ന് പോകുമ്പോൾ ഉറപ്പിച്ചതാണ് ഇനി എന്തു വന്നാലും മൂന്നുമാസം അതിൽ കൂടുതൽ ഇല്ല എന്നു.....
വീട്ടിൽ എത്തിയ ഞാൻ സന്തോഷത്തിൽ ആണ്
 ഇനി കഷ്ടിച്ചു മൂന്നുമാസം നിന്നാൽ മതി ഡിവോഴ്സ് കിട്ടും...
അപ്പോഴേക്കും റൗഫിന് അവിടെത്തെ എല്ലാ കാര്യങ്ങളും പഠിക്കാൻ പറ്റും....
ഞാൻ ഈ വിവരം അറിയിക്കാൻ വേണ്ടി വിളിച്ചതാണ്......
പക്ഷെ കിട്ടിയില്ല....
സ്വിച്ച് ഓഫ്.....
ചിലപ്പോ തിരക്കിൽ ആയിരിക്കും പിന്നെ തിരിച്ചു വിളിക്കും ആയിരിക്കും....
അന്നത്തെ ദിവസം കഴിഞ്ഞു വിളി വന്നതെ ഇല്ല....
വിളിച്ചു നോക്കി സ്വിച്ച് ഓഫ് തന്നെ.... 
ചിലപ്പോ ഫോൺ കേടായി കാണും ഒരാഴ്ച്ച കഴിഞ്ഞു ....
വിവരമില്ല.....
എന്തു പറ്റി റൗഫിന്....
ഇങ്ങെനെ ഒന്നും ആയിരുന്നില്ലല്ലോ......
റൗഫിന്റെ കല്യാണത്തിന് പോയത് കൊണ്ട് അവന്റെ വീട് അറിയാം ഞാൻ അവിടെ പോയി അന്ന്യോഷിച്ചു......
അവർക്കും അറിയില്ല വിളിച്ചിട്ട് മാസങ്ങളായി പോലും.... 
അവനെ തിരക്കി പോവേണ്ടന്നും എന്റെ ഭാഗ്യങ്ങൾ നിങ്ങൾ ആണ് നഷ്ടപ്പെടുത്തിയതെന്നും പറഞ് ആണ് ഉമ്മയോട് അവസാനമായി ഫോൺ വെച്ചത്.....
എന്താണ് റൗഫിന് പറ്റിയത്.....
ഉമ്മയോട് അഡ്രെസ് തിരക്കി ഞാൻ അവനെ തിരക്കി പോയി....
അവിടെ എത്തിയ ഞാൻ അവനെ കണ്ടു അമ്പരന്നു.....
പണ്ടത്തെ റൗഫ് അല്ല ആകെ മാറിയിട്ടുണ്ട് മുടിയും വേഷവും....
മൊത്തം ആകെ ഫ്രീക് ലുക്ക്....
കണ്ടാൽ ഒരു ചെറിയ പ്രായം മാത്രേ തോന്നുള്ളൂ.....
വലിയ വണ്ടി ,
നിറയെ പരിചാരകർ.....
സമ്പത്ത് മനുഷ്യന്റെ പ്രകൃതിയെ തന്നെ ഇത്രയധികം മാറ്റം വരുമെന്ന് അന്ന് ഞാൻ മനസ്സിലാക്കി.....
ഞാൻ ഏറെ സന്തോഷിച്ചു.....
എന്റെ റൗഫ്.....
അവൻ വലിയ ആളായി.....
എന്നെ അവൻ ഇനി പളുങ്ക് പോലെ സുരക്ഷിതയായി സംരക്ഷിക്കും.....
ഞാൻ റൗഫിന് അരികിൽ എത്തി....
എന്താ ,ആരാ, എന്തുവേണം വ്യത്യസ്തമായ മൂന്ന് ചോദ്യങ്ങൾ ഞാൻ ഞെട്ടി തരിച്ചു....
റൗഫ് ഇത് ഷാഹിന....
നി മറന്നോ...?
ഓർക്കാൻ മാത്രം നമ്മൾ തമ്മിൽ എന്ത് ബന്ധം .....???
അപ്പോ നി അല്ലെ പറഞ്ഞത് എന്നെ സംരക്ഷിച്ചോളാം എന്ന്....?
എന്ന്, എപ്പോ നിനക്കു ഒന്നു ചിന്തിച്ചൂടെ....
അന്നത്തെ റൗഫ് അല്ല ഇത് മാളിയേക്കൽ വീടിന്റെ അവകാശി ആണ് ഞാൻ....
നിന്നെ പോലൊരു പെണ്ണിനെ കെട്ടിയാൽ എന്റെ അഭിമാനം ,നിലനിൽപ്പ്....
എല്ലാം പോകും എനിക്ക് പറ്റില്ല....
നിനക്കു വേണമെങ്കിൽ ഈ വീട്ടിലെ ജോലി കാരിയായി നിൽക്കാം നല്ല സാലറിയും തരാം......
അന്ന് വരെ ഞാൻ പടുത്തുയർത്തിയ സ്വപ്നങ്ങൾ,അവനോടുള്ള ,വിശ്വാസം തകർന്നു പോയി.....
അന്ന് അവൻ നല്ലൊരു മനുഷ്യൻ ആയതു കൊണ്ട് എന്റെ ശരീരവും ആവിശ്യപ്പെട്ടില്ല മറിച്ചായിരുന്നെങ്കിൽ അവനോടുള്ള വിശ്വാസത്തിലും ഇഷ്ടത്തിലും ഞാൻ എല്ലാം കൊടുക്കുമായിരുന്നു....
എന്റെ വിശ്വാസം തകർന്നതറിഞ്ഞു കണ്ണുകൾ ആ മുറ്റത്തു കണ്ണുനീർ പൊഴിച്ചു....
എന്റെ കണ്ണുനീർ അവനെ പിന്തുടരട്ടെ യെന്ന് ഞാനും ശപിച്ചു.......
കരയുന്നത് കണ്ടു പരിചാരകരെ കൊണ്ട് എന്നെ വെളിയിലാക്കി പുറം വാതിൽ അടച്ചു....
ഇനി എനിക്കെന്തുണ്ട്....
എന്റെ അവകാശങ്ങൾ അവനു വേണ്ടി നഷ്ടപ്പെടുത്തി.....
ദുബായിലെ ജോലി അതും പോയി.....
പേരിനൊരു ഭർത്താവ് അതും മൂന്നു മാസങ്ങൾ കഴിഞ്ഞാല് പോവും ഞാൻ വേണമെന്ന് പറഞ്ഞാലും കാര്യമില്ല ....
കോടതി നിയമങ്ങൾ ഒക്കെ അവസാനിച്ചു...
ഇനി ആ മൂന്നു മാസം എന്റെ ഇക്കയുടെ മനസ്സും കൂടി മാറാതെ ആ ജീവിതം തുറന്നു കിട്ടില്ല....
ഒക്കെ നഷ്ടമായി......
ഞാൻ കരഞ്ഞു അവശയായി വീട്ടിലേക് പോയി.....
വീട്ടിൽ എത്തിയപ്പോഴാണ് ആ കാഴ്ച്ച കണ്ടത്....
മക്കളടെ ഉപ്പയുടെ കാൽ പ്ലാസ്റ്റർ ഇട്ടു കിടക്കുന്നത്....
ഞാൻ ചോദിച്ചു എന്താ പറ്റിയെ ഒരു അക്‌സിഡന്റയതാണ്....
പിന്നെ എന്തേ ഇവിടെ വന്നു....
വീട്ടിൽ പോവാതിരിന്നെ.....
വീട്ടിൽ ആണ് പോയത്....
പക്ഷെ ഈ അവസ്ഥയിൽ എന്നെ നോക്കാൻ പറ്റില്ലെന്ന് ജുമൈല പറഞ്ഞു....
ഉമ്മയ്ക് വയസായില്ലേ.....
ഇനി ആരുണ്ട് എനിക് ....
നി അല്ലാതെ ഷാഹിന....
എല്ലാം എന്റെ തെറ്റാണ് എനിക് നി പൊറുക്കണം നമ്മുക് പിരിയേണ്ട ജീവിക്കണം..

ഹലോ .....ഏയ്..... സ്ഥലം എത്തി ഇറങ്ങേണ്ടേ......?
ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു..
കഴിഞ്ഞു പോയ കാര്യങ്ങൾ ഓർമ്മപ്പെടുത്തിയ ഉറക്കം എന്നെ വല്ലാതെ വേദനിപ്പിച്ചു
ബസ്സിൽ നിന്നും ഇറങ്ങിയ ഞാൻ നേരെ വീട്ടിൽ എത്തി.....
ഇക്ക ഇന്നും കിടപ്പിലാണ്....
ഷുഗറിന്റെ അസുഗം കൂടി ഉണ്ടായിരുന്നത് കൊണ്ട് കാലുകൾ കുറച്ചു കുറച്ചായി വെട്ടി മുറികേണ്ടി വന്നു....
ഇന്ന് എന്റെ മക്കളുടെ ഉപ്പയ്ക് ഒരു കയ്യ് സഹായം ഇല്ലാതെ ജീവിക്കാൻ പറ്റില്ല....
ഞാൻ ജോലി ചെയ്താണ് ഇക്കയെയും മക്കളെയും നോക്കുന്നത്.....
അല്ലെങ്കിലും പെണ്ണ് അങ്ങേനെയാണ്.....
ഭൂമിയോളം ചവിട്ടി താഴ്ത്തിയാലും അവൾ വീണ്ടും ഉയർന്നു നിൽക്കും അവർക്ക് തണലേകാൻ
ഞാൻ ക്ഷമിച്ചത് എനിക്കൊരു ജീവിതം കിട്ടാൻ വേണ്ടിയോ തുണക്കോ വേണ്ടി ആയിരിന്നില്ല ...
എന്റെ മക്കളുടെ വാപ്പ തെറ്റ് തിരുത്തി വന്നാൽ അതിനേക്കാൾ വലിയ സൗഭാഗ്യം എനിക് വേറെ ഇല്ല എന്ന് കരുതി ആണ് !
ഭർത്താവിന് എന്നും തുണ അത് ഭാര്യ തന്നെയാണ്...
എത്ര അധപതിച്ചവൻ ആയാലും അവനോടപ്പം നിൽക്കുന്നത് പുണ്യമാണ്....!
 ഞാൻ ഇന്ന് റൗഫിനെ കണ്ടു ഇക്ക.....
കണ്ടാൽ സഹിക്കാൻ പറ്റില്ല.....
ആരാരും തുണയില്ലതെ ഭ്രാന്തനെ പോലെ അലയുകയാണ്....
അവൻ എന്നെ കൊറേ സഹായിച്ചിട്ടുണ്ട്....
അതുപോലെ എന്നെ വഞ്ചിച്ചിട്ടും ഉണ്ട്.....
പക്ഷെ ഇന്ന് ഈ അവസ്ഥയിൽ അവൻ ചെയ്തതിനു പകരം വീട്ടാൻ എനിക്കാവില്ല അവനെ സഹായിക്കണം ,എന്താണ് പറ്റിയതെന്ന് അറിയണം.....
അവന്റെ മോൻ എവിടെ സമ്പത്ത് എല്ലാം എന്തു ചെയ്തു......
ഇക്ക ഞാൻ അവനെ ഇവിടെ കൂട്ടി കൊണ്ടു വരികയാണ്......
അവനെ കുറച്ചു ദിവസം ഇവിടെ നിർത്തണം എല്ലാം അറിയണം ,അവനെ സഹായിക്കാൻ പറ്റുമെങ്കിൽ സാഹയിക്കണം......!
അങ്ങെനെ രാവിലെ തന്നെ ഞാൻ ഹോസ്പിറ്റലിൽ പോയി....
റൗഫ് നു ആ പഴയ രൂപം വന്നിട്ടുണ്ട് അൽഹംദുലില്ലാഹ്
.....
അവൻ എന്നെ കണ്ടിട്ടില്ല....
ഞാൻ മുന്നിൽ ചെന്നാൽ എന്നെ തിരിച്ചറിയുമോ ??അതോ അന്നത്തെ പോലെ ആരാ എന്താ യെന്ന് ചോദിക്കുമോ???
എന്ത് വന്നാലും അവനെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ടു വരണം.....!
അവന്റെ നഷ്ടങ്ങൾ ഓരോന്നായി തിരിച്ചെടുക്കണം....!
അതിനു എനിക് സാധിക്കുമോ???? അതായിരുന്നു എനിക് മുൻപിലെ പ്രധാന വെല്ലുവിളി.....
ഞാൻ അവന്റെ അരികിൽ ചെന്നതും അവൻ എന്നെ മനസ്സിലായി....
എന്റെ കാൽക്കൽ വീണു കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു.....
ഞാൻ അവനെ പിടിച്ചു എഴുനേല്പിച്ചു....
എന്ത് റൗഫ് ഇക്ക ഇത്....
ഷാഹി......
അൽഹംദുലില്ലാഹ് ആ വിളി മറന്നിട്ടില്ല...
ഷാഹി ഞാൻ നിന്നോട് തെറ്റ് ചെയ്തു.....
നിന്റെ സ്നേഹം ഇഷ്ട്ടം എല്ലാം ഞാൻ തട്ടികളഞ്ഞു....
നിന്റെ സ്വപ്നങ്ങൾ തട്ടി തകർത്തു നിന്റെ ജീവിത വഴി ഓരോന്നായി മുടക്കി...
എനിക് അതിനു കിട്ടിയ ശിക്ഷയാണ് എനിക് പൊറുത്തു തരൂ....ഷാഹി....
അവൻ പൊട്ടി കരയുവാൻ തുടങ്ങി....
ഇക്ക കരയല്ലേ വാ നമ്മുക് വീട്ടിൽ പോകാം അവിടെ പോയി സംസാരിക്കാം....
ഇല്ല ഞാൻ വരുന്നില്ല നി എന്നോട് ക്ഷമിച്ചു പറയാതെ... 
ഇക്ക ഞാൻ ക്ഷമിച്ചത് കൊണ്ടല്ലേ വീട്ടിലേക് വിളിക്കുന്നത്...
അങ്ങെനെ ഞങ്ങൾ വീട്ടിലേക് പോയി..
പോകുന്ന വഴിയിൽ അവൻ എന്നോട് പലതും ചോദിച്ചു ഒന്നിനും വ്യക്തമായ ഉത്തരം ഞാൻ കൊടുത്തില്ല.....
സ്നേഹം അതൊരിക്കലും പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല അത് മനസ്സറിഞ്ഞു കിട്ടുന്നെ ആണ്.....
വീട്ടിൽ കടന്നു കയറിയ റൗഫ് കണ്ടത് ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു കിടക്കയിൽ കിടക്കുന്ന എന്റെ മക്കളുടെ ഉപ്പയാണ്.....
നടക്കാൻ ആരോഗ്യം ഉള്ളപ്പോൾ അവൾക് ഒരിറ്റു സ്നേഹം കൊടുക്കാതെ ആ മനുഷ്യന് ഇന്ന് ആശ്രയം അവൾ മാത്രമാണ് അയാളുടെ അഹങ്കാരത്തിന് അയാൾക്കു കിട്ടിയ തിരിച്ചടി അത് അങ്ങെനെ ആയിരുന്നെങ്കിൽ ഞാൻ അനുഭവിച്ചത് മറ്റൊന്നായിരുന്നു......
അതാണ് റൗഫ് ഷാഹിനയോട് പറയാൻ പോകുന്നത്....
മനുഷ്യൻ എല്ലാ അവസ്തകളിലും അവന്റെ ചിന്തകൾ മാറികൊണ്ടേ ഇരിക്കും...
അതുപോലൊരു അവസ്ഥയിലേക്കാണ് റൗഫും പോയി കൊണ്ടിരിന്നത്.....
അതറിയുമ്പോഴേക്കും എല്ലാം നഷ്ട്ടം ആയിരിന്നു....
ഒരു ആയുസ്സ് കൊണ്ട് നേടിയെടുത്ത നന്മകൾ വികൃതമാക്കാൻ ഒരു നിമിഷത്തെ തെറ്റ് മതി.....
അങ്ങെനെയൊരു തെറ്റ് അതായിരുന്നു എന്റെ അഹങ്കാരം....
മാളിയേക്കൽ വീട് അതൊരു സ്വപ്നം പോലെ ആയിരിന്നു എനിക്.....
തിന്നാൻ ഇഷ്ടമുള്ള വിഭവങ്ങൾ,ധരിക്കാൻ വിലകൂടിയ വസ്ത്രങ്ങൾ....
ആഗ്രഹങ്ങൾക് സാഫല്യമാകൻ കയ്യ് നിറയെ ക്യാഷ്....
സഞ്ചരിക്കാൻ ഏറ്റവും വലിയ കാറുകൾ....
എല്ലാം ഞാൻ വിചാരിക്കാത്ത എന്റെ കൈ വെള്ളയിൽ വന്നപ്പോൾ ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു പോയി.....
ആദ്യം ഞാൻ ചെയ്തത് എന്റെ പോറ്റുമ്മയെ ആയിരിന്നു വിളിച്ചത്....
ചെറുപ്പത്തിൽ ഏതോ പള്ളിയിൽ ആരോ ഉപേക്ഷിച്ച എന്നെ അവർ എടുത്തു കൊണ്ട് പോയി അവരുടെ മക്കളിൽ ഒരാളായി വളർത്തി ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി എന്നെ വളർത്തിയത് പോലും ഞാൻ മറന്നു...
അവരോട് എനിക് ദേഷ്യമായി....
കുട്ടികാലത്ത് ഞാൻ അനുഭവിക്കേണ്ട ആർഭാടങ്ങളും.അവകാശങ്ങളും അവരാണ് നിഷേധിച്ചത് യെന്ന് ഞാൻ മനസ്സിൽ കരുതി അവരെ എന്റെ ശത്രുവായി പ്രഖ്യാപിച്ചു.....
എന്റെ മനസ്സിൽ നിന്നും ഞാൻ അവരെ എടുത്തുകളഞ്ഞു......!
അതായിരുന്നു ഞാൻ ആദ്യം ചെയ്ത വലിയ തെറ്റ്......
അതിനു ശേഷം അവരും ആയുള്ള ബന്ധം ഉപേക്ഷിച്ചു ഒരു മാസത്തിനു ശേഷമാണ് നി വന്നത് എന്റെ അടുക്കൽ...
എല്ലാം പറഞ്ഞു മോഹിപ്പിച്ചു സുന്ദരമായ വാഗ്‌ദാനങ്ങൾ നൽകി നിന്റെ ജീവിതത്തിലെ സമ്പാദ്യങ്ങൾ എല്ലാം മറ്റുള്ളവർക്കു കൊടുപ്പിച്ചു .....
ഇറങ്ങി വരാൻ പ്രേരണ നൽകി....
അടുക്കൽ വന്ന നിന്നെയും ഞാൻ ഉപേക്ഷിച്ചു....
അന്ന് നി ഒഴുകിയ കണ്ണീരിൽ ഞാൻ വെന്തു നീരാൻ തുടങ്ങിയത് അറിയാൻ പറ്റിയില്ല......
എനിക് പറ്റിയ രണ്ടാമത്തെ തെറ്റ് അത് അങ്ങെനെ ആയിരിന്നു
പിന്നീട് അങ്ങോട്ട് ഓരോന്നും ഞാൻ കുഴിച്ച കുഴികൾ ആയിരിന്നു.....മകൻ സുൽഫിയുടെ വരവിൽ ഏറെ മാറ്റങ്ങൾ സംഭവിച്ച ഉമ്മയ്ക് അത് ഉമ്മയുടെ പേര കുട്ടിയാണെന് തിരിച്ചറിയാൻ പറ്റി....
ആ ഉമ്മയുടെ അടുക്കൽ ഉമ്മയുടെ ആഗ്രഹ സമയങ്ങളിൽ ഒക്കെ ഞാൻ പോവാതെ ഉമ്മയെ വേദനിപ്പിച്ചു കൊണ്ടിരുന്നു....
എനിക് കിട്ടിയ സൗഭാഗ്യം അതവരുടെ മകൻ ആയത് കൊണ്ടാണെന്നു ഞാൻ മറന്നു...
അങ്ങെനെ ഓരോ വലിയ തെറ്റുകളും ആവർത്തിച്ചു കൊണ്ടേ ഇരുന്നു....
സമ്പാദ്യം, പണം,ആർഭാടം അതിന്റെ ലഹരി ഞാൻ ആസ്വദിച്ചു തുടങ്ങിയ നാളുകൾ .....
എനിക് ചുറ്റുമുള്ളത് എല്ലാം ഞാൻ മറന്നു എന്റെ ചിന്തകളും പ്രഖ്യാപനങ്ങളും മാത്രം നടത്തി കൊണ്ടിരുന്നു....
അതിനിടയിൽ ബിസിനെസ്സിൽ എന്നെക്കാൾ വലിയവൻ വേറെ ഇല്ല യെന്നുള്ള അഹങ്കാരം 
എല്ലാം ഞാൻ ഉണ്ടാകിയെടുത്തത് ആണെന്ന് ഞാൻ വിശ്വസിച്ചു....
ഉണ്ടായിരുന്ന ജോലിയിലെ തലവൻ മാരെ പുറത്താക്കി.....
ഓരോ കമ്പനികളും നഷ്ടത്തിൽ ആയി.....
കൂപ് കുത്തി വീണു.....
ഒന്നു പോകുമ്പോൾ മറ്റൊന്നു അതായിരുന്നു അപ്പോഴും ചിന്തകൾ
എല്ലാ ബിസ്സിനെസ്സുകളും തകർന്നു എനിക് വെച്ചു തന്ന എന്റെ ഓരോ അവകാശങ്ങളും ഞാൻ എന്റെ അഹങ്കാരം കൊണ്ട് നശിപ്പിച്ചു.....
അവസാനം എന്റെ പണത്തിനോടും ആർഭടത്തിനൊടുമുള്ള ലഹരി കാരണം ഞാൻ സുലൈകയുടെ അവകാശങ്ങളിലും കയ്യ് വെച്ചു തുടങ്ങി....
എന്നാൽ അവിടെ എനിക് പിഴച്ചു അവൾ പ്രതികരിച്ചു തുടങ്ങി.....
അവരുടെ പണവും സ്വാധീനവും ഉപയോഗിച്ചു എന്നെ അവർ അവിടെ നിന്നും അടിച്ചിറക്കി.....
അപ്പൊ നിന്റെ മോനോ....???
അവൻ അവിടെ ജീവിക്കട്ടെ എന്റെ അഹങ്കാരത്തിൽ ഞാൻ എല്ലാം നശിപ്പിച്ചു കുടുംബവും പണവും പ്രതാപവും ഇനി ഞാൻ അവനെയും കൊണ്ട് എവിടെ പോകും....
അവനു കിട്ടുന്ന അർഹതയും അവന്റെ അവകാശവും ഞാൻ തട്ടി കളയേണ്ടല്ലോ കരുതി ഞാൻ അവനെ അവർക്ക് തന്നെ കൊടുത്തു.....
ഞാൻ പടിയിറങ്ങി....
പിന്നെ എനിക് എന്ത് സംഭവിച്ചു എന്നത് ഓർമയില്ല വർഷങ്ങൾ ആണോ മാസങ്ങൾ ആണോ കടന്നു പോയത്....
പോകുന്ന വഴികളിൽ ഒക്കെ നിന്റെ മുഖം തിരഞ്ഞു വിളിച്ചതൊക്കെ സീനത്തിനെയും.....
അവൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങെനെ ആവുമായിരുന്നില്ല.....
ഇക്ക പോട്ടെ കരയേണ്ട....
അർഹത ഇല്ലാത്ത അവകാശങ്ങൾ നാം ഒരിക്കലും തേടി പോകരുത്.....
നമ്മുക് അർഹത പെട്ടത് ആണെങ്കിൽ നമ്മുക് കിട്ടും.....
ജീവിതം ഒരു നൂൽപാലം പോലെയാണ്.....
അതൊന്നു അങ്ങോട്ടോ ഇങ്ങോട്ടോ വലിച്ചാൽ തീരവുന്നതെ ഉള്ളു....
ബന്ധങ്ങൾ സൂക്ഷിക്കാനുള്ളതാണ്...
ബന്ധം മുറിച്ചവന് സ്വർഗം പോലുമില്ല......
എന്ന് നിങ്ങൾ പടിച്ചതല്ലേ....
എന്നിട്ടും നിങ്ങൾക് എങ്ങെനെ ഇതു പറ്റി....
അറിയില്ല ഷാഹി....
ഒരു നിമിഷത്തെ അശ്രദ്ധ അഹങ്കാരം മനുഷ്യനെ മനുഷ്യനല്ലതാക്കി.....
റൗഫ് ഇക്ക നാളെ നിങ്ങൾ എന്റെ മക്കളുടെ ഉപ്പയ്ക്ക് കൂട്ടിരിക്കണം ഞാൻ ഒരിടം വരെ പോവുകയാണ്...
ചിലപ്പോൾ രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂ......
ഷാഹി പോയത് റൗഫിന്റെ പോറ്റുമയെ കാണാൻ ആയിരിന്നു...
അവിടെ എത്തിയ ഷാഹി അവരോട് എല്ലാം വിവരിച്ചു...
എന്നാൽ അവർ കരുതിയത് റൗഫ് ഇന്നും ആ വീട്ടിൽ സുഗം ആയി ജീവിക്കുന്നു എന്നാണ്.....
മോളെ എന്റെ മോൻ എവിടെ എനിക് അവനെ കാണണം അവനോട് വരാൻ പറ ഞങ്ങൾക് ഒരു ദേഷ്യവും ഇല്ല അവനോട്....
പെറ്റ വയറല്ലെങ്കിലും അവരും ഒരുമ്മയാണ് ആ നെഞ്ചിലെ ചൂട് കൊടുത്തു വളർത്തിയതാണ് അവനെയും.....!
അങ്ങെനെ ഒരുമ്മയ്ക്കും ഒരു മകനെയും തള്ളി പറയാൻ ആവില്ല.....
ആ ഉമ്മ മകനെ സ്വീകരിക്കാൻ വെമ്പി...
മോളെ എന്റെ മകനോട് വരാൻ പറയു....
ശരി ഉമ്മ ഞാൻ കൊണ്ടു വരാം....
ഞാൻ ഇപ്പോൾ ഇറങ്ങട്ടെ ഇനിയും പോകാൻ ഉണ്ട്....
പിന്നീട് ഷാഹി പോയത് സുലൈകയെ കാണാൻ ആയിരിന്നു.....
പക്ഷെ കാര്യങ്ങൾ നേരെ മറിച്ചായിരുന്നു നടന്നത്....
അവർ യദാർത്തത്തിൽ സഹോദരി സഹോദരൻ മാർ ആയിരുന്നില്ല....
ഉപ്പയുടെ വേറെ ഭാര്യയിലെ മകൾ ആയിരിന്നു സുലൈഖ
ഉമ്മയുടെയും ഉപ്പയുടെയും മകൻ ആയിരിന്നു റൗഫ്...
പക്ഷെ സുലൈകയുടെ ബന്ധുക്കൾ റൗഫ് ജനിച്ചപ്പോൾ 
 അവൾക് അവകാശം കിട്ടില്ല യെന്ന് പേടിച്ചാണ് ആ പള്ളിയിൽ നിന്നും കുഞ്ഞിനെ എടുത്തു മാറ്റി കളഞ്ഞത്....
പക്ഷെ കാര്യങ്ങൾ അവർക് അനുകൂലം ആയിരുന്നില്ല ....
സ്വത്തുക്കൾ ഒക്കെ റൗഫിന്റെ പേരിൽ ആയിരിന്നു
ഉമ്മ എഴുതി വെച്ചത്....
ഉമ്മയുടെ രോഗം ശരിയാവാതെ അത് അവർക്ക് മാറ്റാനും പറ്റില്ല.....
റൗഫിന്റെ ഒപ്പും വേണമായിരുന്നു.....
അതായിരുന്നു അവർ റൗഫിന് തിരക്കി വരാൻ ഉണ്ടായിരുന്ന കാരണം
റൗഫ് വന്നപ്പോൾ അവർക് വേണ്ടതൊക്കെ എടുത്തു ....
കുറച്ചു കുഞ്ഞിന്റെ പേരിലും റൗഫിനും കൊടുത്തു നിയമത്തിന്റെ മുൻപിൽ പൊടി ഇട്ടു അതായിരുന്നു അവിടെ സംഭവിച്ചത്....
പക്ഷെ ഇതൊന്നും അറിയാത്ത റൗഫ് ഈ അവസ്ഥയിൽ എത്തി.....
ഇനി ഏതായാലും നിയമ പോരാട്ടം നടത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്...
വീട്ടിൽ പോയി റൗഫിനോട് കാര്യങ്ങൾ പറയണം യെന്ന് തീരുമാനിച്ചു... 
വീട്ടിലെത്തിയ ഞാൻ എല്ലാം അവനോട് തുറന്നു പറഞ്ഞു...
അവൻ എനിക് തന്ന മറുപടി നേരെ മറിച്ചായിരുന്നു.....
അവനു അവന്റെ പോറ്റുമ്മയെയും പെറ്റുമ്മയേയും ഉമ്മ രണ്ട് ആണെങ്കിലും ഒരു ഉപ്പയുടെ മക്കൾ ആയ സുലൈഖായേയും കാണണം എന്ന് പറഞ്ഞു.....
മക്കളുടെ ഉപ്പയ്ക്കുള്ള കാര്യങ്ങൾ തൊട്ടടുത്തു ഏല്പിച്ചിറ്റ് അവൻ എന്നെയും കൂട്ടി പോയി....
ആദ്യം പോറ്റുമ്മയുടെ അടുക്കൽ എത്തി കാൽക്കൽ വീണു മാപ്പ് പറഞ്ഞു.....
ഉമ്മയോട് പൊരുത്തവും വാങ്ങി ഞങ്ങൾ മാളിയേക്കൽ വീട്ടിൽ പോയി....
റൗഫ് ..... സുൽഫിയെ
എന്റെ പൊന്നു മോനെ യെന്ന് വിളിച്ചു കൊണ്ട് കോരിയെടുത്തു കവിളുകൾ മാറി മാറി ഉമ്മ വെച്ചു.....
ഒരുപാട് സ്നേഹം കൊണ്ട് പൊതിഞ്ഞു.....
പെറ്റുമ്മയോടും കാൽക്കൽ വീണു മാപ്പ് പറഞ്ഞു.... പൊരുത്തം വാങ്ങി.....
ഷാഹി നി ഇവിടെ നിൽക് ഞാൻ സുലൈകയെ കണ്ടു വരാം.....
അവർ വാതിൽ അടച്ചു കുറെ നേരം സംസാരിച്ചു....
പുറത്തു വന്നു എന്റെ കൈകളിൽ ഒരു കവർ തന്നു......
എന്നിട്ട് പറഞ്ഞു ഇത് വീട്ടിൽ എത്തിയിട്ട് തുറന്നാൽ മതിയെന്ന്....
എന്നിട്ട് എന്നോട് കുറച്ചു നേരം കൂടി ഇരിക്കാൻ പറഞ്ഞു
അവൻ പള്ളിയിൽ പോയി പ്രാർത്ഥനയിൽ മുഴുകിയ
ആ സമയം അവനും ഈ ലോകം വെടിഞ്ഞു !

വീട്ടിലെത്തിയ ഷാഹിന തൻറെ കയ്യിൽ റൗഫ് ഏൽപ്പിച്ച കവർ തുറന്നു നോക്കി അവൾക്ക് ജീവിക്കാൻ ആവശ്യമായ പണത്തിന്റെ ഒരു ചെക്ക് ആയിരുന്നു അത്
അങ്ങനെ ഷാഹിന തൻറെ കയ്യിലുള്ള പണം കൊണ്ട് അവൾക്കൊരു വീടുണ്ടാക്കി !
റൗഫിന്റെ വിയോഗം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞു....
ഷാഹിയും ഭർത്താവും മക്കളും അവൻ കൊടുത്ത പൈസയിൽ വാങ്ങിയ ആ വീട്ടിൽ സുഗമായി സന്തോഷമായി ജീവിക്കുന്നു....
അവളുടെ ഭർത്താവ് മുറിഞ്ഞു പോയ കാലിനു പകരം മറ്റൊരു കാൽ വെച്ചു ചെറിയൊരു കച്ചവടം തുടങ്ങി അദ്ദേഹത്തിന് പറ്റുന്നത് പോലെ അവളെയും നോക്കുന്നുണ്ട്.....
മാളിയേക്കൽ വീട്ടിൽ സുൾഫിക്കർ ആഡംബര സൗകര്യങ്ങളോട് കൂടി വളരാൻ തുടങ്ങി....
ഒരു പ്രേശ്നങ്ങളില്ലാതെ കുടുംബം ഇരു ദിശകളിലും സുന്ദരമായി പോകുന്നത് എന്തോ ആർക്കോ പിടിച്ചില്ല.......!
കുട്ടികളില്ലാതിരിന്ന സുലൈകയും സുല്ഫിയെ തന്റെ മകനായി തന്നെ ആണ് സംരക്ഷിച്ചു പൊന്നതും ആ വീട്ടിലെ അവകാശങ്ങളിൽ ഒരു നേരിയ പങ്ക് അവന്റെ പേരിലും എഴുതിവെച്ചത്....
റൗഫ് മരിക്കുന്നതിന് മുമ്പ് സുൽഫിക്കറിനും ഷാഹിനയ്ക്കും ഒരു പങ്ക് വീതം 
വാങ്ങി കൊടുത്താണ് പോയത് അതു കൊണ്ടാണ് ഷാഹിനക് ഇന്ന് അവൾ അനുഭവിച്ച നരക ജീവിതത്തിൽ നിന്നും മോചനം കിട്ടിയത്....
വീട്ടിലെ സന്തോഷങ്ങൾക് ഒരു വെല്ലുവിളി അതാണ് മാളിയേക്കൽ തറവാട്ടിൽ ഇനി സംഭവിക്കാൻ പോകുന്നത്.....
പക്ഷെ അതെങ്ങെനെ എന്നോ മറ്റോ പ്രവജനങ്ങൾക്ക് പോലും ഇടമില്ലാത്ത അത്രയും നിർഭയമാണ്....
സത്യത്തിൽ മാളിയേക്കൽ കുടുംബത്തിനും സന്തോഷവും ആണത് എങ്കിലും ....
തറവാട്ടിലെ യതാർത്ത അവകാശിക്ക് അതൊരു വലിയ വേദന തന്നെ ആയിരിക്കും യെന്ന് ആ കുടുംബവും അറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു........!
മാളിയേക്കൽ വീട്ടിൽ സുൽഫിക്കറിന്റെ സന്തോഷ ദിനങ്ങൾക്ക് വിലങ് തടി ആയി ആണ് 
ആ സന്തോഷ വിവരം മാളിയേക്കൽ വീട്ടിൽ അലതല്ലി വന്നത്....
സുലൈഖ ഗർഭിണി ആയി.....
സന്തോഷവും ,ആഘോഷവും പൂത്തുലഞ്ഞ നാളുകൾ....
ആ തറവാട്ടിലേക്ക് മറ്റൊരു അവകാശി കൂടി....
ആണയാൽ തറവാട്ടിലെ രണ്ടാമത്തേത്....
നല്ല സ്നേഹവും പരിഗണനയുയും ലാണനവും കിട്ടും....
കൂടാതെ ആ കുട്ടിക്ക് ഉപ്പയും ഉമ്മയും ഉണ്ട്....
എത്ര വലിയ ആഡംബരത്തിൽ ജീവിച്ചാലും സമ്പാദ്യം ഉണ്ടായാലും സ്നേഹം പകുത്തു നൽകിയാലും അനാഥത്വം അതൊരു വേദനയാണ്....
ഒരു സങ്കടത്തിൽ കൂട്ടി ചേർത്തു പിടിക്കാൻ ആളില്ലാതെ മിഴികൾ വാർന്നൊലിക്കുമ്പോൾ തുടച്ചു നീക്കപ്പെടാൻ കഴിയാതെ പിന്നെയും പിന്നെയും മനസ് വേദനിപ്പിക്കപ്പെടുന്ന ഒരു അവസ്ഥ .....!
ദിവസങ്ങളും ആഴ്ചകളും കടന്നു പോകുന്നത് ആരും അറിഞ്ഞതെ ഇല്ല....
സുൽഫിക്കറിന്റെ കാര്യങ്ങൾ ശ്രദ്ദിക്കാൻ ആരുമില്ലാതെ ആയി....
ജോലിക്കരുടെ ശ്രദ്ധയിൽ ജീവിച്ചു പോവാൻ മാത്രമായി വിധിക്കപ്പെട്ട്......
സുല്ഫിയെ ഇന്ന് സ്കൂളിൽ ചേർകുവാണ് അവൻ ഒന്നാം ക്ലാസ്സിൽ നാട്ടിൽ പ്രഗത്ഭമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിട്ടും
അവനെ ചേർത്തത് നിലവാരമില്ലാത്ത സ്കൂളിൽ ആയിരിന്നു.......
മാസങ്ങൾ വീണ്ടും കഴിഞ്ഞു....സ്കൂളിൽ അവൻ ഹീറോ ആണ്....
പഠനത്തിലും ,കലയിലും ,മുൻപ്....
സ്വഭാവം അത് ബാക്കിയുള്ളവരെ മത്തു പിടിപ്പിക്കുന്ന രീതി....
സംസാരം ആരുടെയും ഹൃദയം കീഴടക്കുന്ന ശൈലി.....
അവന്റെ സ്വഭാവം കൊണ്ട് ബഹുമാനിക്കപ്പെട്ടത് അവന്റെ മാതാപിതാക്കളും ആ തറവാടും ആണ്...
പക്വത ഒരു ഒന്നാം ക്ലാസ് കാരന്റേത് ആയിരുന്നില്ല....
എല്ലാം തികഞ്ഞൊരു കുട്ടി അതേ ഉപ്പ റൗഫിന്റെ തനി പകർപ്പ് ....
സുലൈകയുടെ പ്രസവത്തിനു സമയം ആയി....
അവരൊക്കെ ആ ഒരു കാത്തിരിപ്പിലാണ്....
സുല്ഫിയുടെ വിധി നിർണയിക്കപ്പെടാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി....
ഇവിടെ ഷാഹിനയുടെ വീട്....
അവൾ ഏതോ കാര്യത്തിനിടയിൽ റൗഫിനെ ഓർത്തു പോയി....
റൗഫ് കൊടുത്ത കവറിനുള്ളിൽ മറ്റൊരു കടലാസുകൾ ഉണ്ടായിരുന്നു.....
പ്രിയപ്പെട്ട,
              ഷാഹി ജീവിതം യെന്ന മൂന്നക്ഷരത്തിൽ നിന്ന് ഞാൻ നന്മയും തിന്മയും ഏതാണെന്ന് തിരിച്ചറിഞ്ഞു....
ബന്ധങ്ങൾ തന്നെയാണ് പണത്തെക്കാൾ മൂല്യമുള്ളതെന്ന് തിരിച്ചറിയുമ്പോഴേക്കും കാലിനടിയിലെ മണ്ണുകൾ പോലും ഒലിച്ചു പോയിരുന്നു.....
ഇന്ന് എനിക് നന്മ തിരിച്ചറിയാൻ പറ്റുന്നുണ്ട്...
പക്ഷെ ആ നന്മയിൽ ജീവിക്കാൻ ഒരവസരം തേടിയുള്ള യാത്രയിലാണ് ഞാൻ....
എന്റെ മകൻ സുൽഫി ആഡംബരത്തിൽ ജീവിച്ചു നാളെ ഉപ്പയെ പോലെ ആകരുത്...
ബന്ധത്തിന്റെ വില എന്താണെന്ന് പഠിപ്പിച്ചു കൊടുക്കാൻ നിന്നോളം വലിയ ടീച്ചർ വേറെ ഇല്ല...
സമയം കിട്ടുമ്പോഴക്കെ നി അവനെ കാണണം സീനത്തിനെയും എന്നെയും കുറിച്ചു പറയണം ...!
നന്മയിലേക്ക് നയിക്കണം ....
നിന്റെ കൈകളിൽ എന്റെ മകൻ സുരക്ഷിതൻ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു...
യെന്ന് സ്വന്തം റൗഫ്.....
ഇക്ക ,നമ്മുക് ആ വീട്ടിലേക് പോവേണ്ടെ..?
റൗഫ് പോവുമ്പോ നമ്മളെ ഏൽപ്പിച്ചു പോയതല്ലേ ഞമ്മള് പോയിട്ട് ഒന്നും അറിയാതിരിന്നാൽ അത് അവനോട് ചെയ്യുന്ന തെറ്റ് അല്ലെ അവൻ നമ്മളെ വിശ്വസിച്ച വിശ്വാസമല്ലേ വലുത്....
നമ്മുക് കൊറേ ഒന്നും പോവേണ്ടല്ലോ ഇവിടെ കുറച്ചു അടുത്തു തന്നെ അല്ലെ.....
ഹ ഷാഹി നി പറഞ്ഞതും ശരിയാണ് അവൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നും ആ വാടക റൂമിൽ ബെഡിൽ നിനക്കു ഭാരമായി കിടക്കുമായിരുന്നു.....
അവന്റെ കരുണ കൊണ്ട് മാത്രം ആണ് ഞാൻ ഇന്ന് എഴുനേറ്റ് നിന്നതും ചെറുതായിട്ടെങ്കിലും അധ്വാനിച്ചു നിങ്ങളെ നോക്കുന്നതും.....
മക്കളെ അവിടെ വീട്ടിൽ തന്നെ ആക്കി ഞാനും ഇക്കയെയും കൂട്ടി മാളിയേക്കൽ വീട്ടിൽ പോയി....
ഞാൻ വിചാരിച്ചത് പോലെ ഒന്നും ആയിരുന്നില്ല എനിക് അവിടെ കാണാൻ പറ്റിയത്.....
പുറത്തെ ഗേറ്റ് അടച്ചിട്ടുണ്ട് ഞാൻ ഒരുപാട് ബെൽ അടിച്ചതിനു ശേഷമാണ് അവിടെത്തെ ജോലിക്കാരൻ വന്നു തുറന്നത്...
ആരാ....??
എന്ത് വേണം???
സുലൈഖ ഇല്ലേ,സുല്ഫിയെ കാണാൻ വന്നത് ആണ്!!!
മാഡം ഇല്ലല്ലോ ഹോസ്പിറ്റലിൽ ആണല്ലോ!!
എന്താ എന്തു പറ്റി സുലൈഖയ്ക്കു....
അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ അവർ പ്രസവിച്ചു പെണ്കുട്ടി ആണ്....!!!
മാഷാഅല്ലാഹ്....
എന്ന എനിക് സുല്ഫിയെ കാണാൻ പറ്റുമോ
ഹ പറ്റും നിങ്ങൾ അകത്തു കയറിക്കോളൂ....
അങ്ങെനെ ഞങ്ങൾ അകത്തു കയറി.....
സുല്ഫിയെ എല്ലായിടത്തും നോക്കി കണ്ടില്ല.....
അപ്പോഴേക്കും അവൻ താഴെ ജോലിക്കാരുടെ കൂടെ കൊച്ചു വർത്തമാനം പറഞ്ഞും അവരെ സഹായിച്ചു നിൽപ്പുണ്ടായിരുന്നു.....
ഞങ്ങൾ അങ്ങെനെ താഴെ തോട്ടത്തിൽ പോയി...
സുൽഫി.....യെന്ന് വിളിക്കേണ്ട താമസം അവൻ എന്നെ തിരിച്ചറിഞ്ഞു.....ഉമ്മ.....ഉമ്മ യെന്ന് വിളിച്ചു അവൻ എന്റെ അരികിൽ വന്നു എന്നെ കെട്ടി പിടിച്ചു.....
അവൻ എന്നെ മറന്നിട്ടില്ല ഒരു വർഷം ആവാൻ പോകുന്നു അവന്റെ ഉപ്പ മരിക്കുന്ന ദിവസം കണ്ടതാണ് ഞങ്ങൾ പരസ്പരം പിന്നെ ഇടക്ക് ഒരു ഫോൺ വിളി മാത്രം ആയിരിന്നു...
അവന്റെ ആ ഉമ്മ വിളിയിൽ എന്റെ രോമങ്ങൾ പോലും കുളിരേറ്റു നിന്നു......
എന്റെ രണ്ടു പെണ്മക്കൾക് തുണയായി പടച്ചവൻ തന്നതാണ് ഇവനെ എനിക്.....
മോനെ സുൽഫി എന്താ നിന്റെ വിശേഷം?????
എനിക്കിവിടെ നല്ല വിശേഷം ആണ്....
ഞങ്ങൾക് ഇവിടെ പുതിയ കുഞ്ഞാവ വരുന്നുണ്ട്....
മോന് ഭക്ഷണം ഒക്കെ നേരെ കിട്ടുന്നുണ്ടോ???
മോൻ ഉമ്മടെ കൂടെ വരുന്നോ???
സ്കൂൾ ഒക്കെ നന്നായി പടിക്കാറുണ്ടോ???
ഹ ഉമ്മ എനിക് നന്നായി ഇച്ചേച്ചി ഭക്ഷണം തരും...
സ്കൂളിൽ എനിക് നല്ല സ്വഭാവത്തിന് സമ്മാനം കിട്ടി ഉമ്മക് കാണണ്ടേ എന്റെ സമ്മാനം!!!
ഉമ്മ ഞാൻ വരുന്നില്ല വലിയുമ്മക്ക് എന്നെ കാണാതെ നിൽക്കാൻ പറ്റില്ല......
വലിയുമ്മക്ക് എന്നോട് ഇഷ്ട്ടാണ്....
കുഞ്ഞ ഇപ്പോ എന്നെ കാണുമ്പോ ചീത്ത പറയും മിണ്ടൂല അപ്പൊ എനിക് സങ്കടാവും....
എവിടെ നിന്റെ ട്രോഫി......
മോൻ പോയി ട്രോഫി എടുത്തു വാ.....
ഞാൻ ഇച്ചേച്ചിയോട് പോയി സംസാരിച്ചു വരാം....
അങ്ങെനെ ഞാൻ ചേച്ചിയോട് സംസാരിക്കുന്നതിനിടയിൽ അവനോട് കാണിക്കുന്ന വേർതിരിവ് അറിയാൻ പറ്റി...
ഉമ്മയ്ക് അവനോട് സ്നേഹമാണ് പക്ഷെ ഉമ്മയുടെ കയ്യിൽ പണ്ടത്തെ തീരുമാനങ്ങളൊന്നുമില്ല....ഉമ്മ മാനസിക രോഗി ആണെന്നാണ് അവർ പറയുന്നത്....
മോള് ഇവിടെന്നു സുല്ഫിയെ കൊണ്ട് പോണം ആരും ഒന്നും പറയില്ല...
ചോദിച്ചും വരില്ല....
മോൾക് മാത്രേ അവനെ നോക്കാൻ പറ്റു.....
അങ്ങെനെ ഞാൻ അവനെയും കൂട്ടി പുറപ്പെട്ടു എന്റെ മക്കൾക് ഒരു ആങ്ങളയയി.....
വീട്ടിൽ അവൻ വളർന്നു തുടങ്ങി.....
സുൽഫിയും എന്റെ മക്കളും തമ്മിലുള്ള കുറുമ്പുകളും കുസൃതികളും കാണുമ്പോ ചിലപ്പോ എന്റെ വയറിൽ വന്നവനാണെന്നു തോന്നും ....
വർഷങ്ങൾ അങ്ങെനെ കടന്നു പോയി.....
സുല്ഫിയുടെ ഓരോ സ്വത്തുക്കളും അവർ കൈക്കലാക്കി.....
സുലൈകയുടെ മകളും വളർന്നു വലുതായി റാഹില എന്നായിരുന്നു പേര് ...
അവൾ അവിടെത്തെ വലിയ പത്രാസുള്ള സ്കൂളിൽ പടികുമായിരുന്നു....
പഠിത്തത്തിൽ വളരെ പിറകൊട്ടാണെങ്കിലും കലവാസനയോട് വല്ലാത്ത ആരാധനയാണ് അവൾക്കും....
സുൽഫിയും റാഹില യും പരസ്പരം കണ്ടതെ ഇല്ല അവരുടെ തറവാട്ടിലെ മുറപ്പെണ്ണ് ആണെന്നും അവൻ അറിഞ്ഞതെ ഇല്ല....
കാലങ്ങൾ അവർ തമ്മിൽ കൂട്ടിമുട്ടിക്കും യെന്ന് പറഞ്ഞത് പോലെ ആയി....
അവരെയും കൂട്ടിമുട്ടിക്കാൻ ഒരു സമയം ഉണ്ടായിരുന്നു...
അതിനുള്ള കാത്തിരിപ്പ്‌....
അതിനിടയിൽ സുലൈഖ തന്റെ സ്വത്തുക്കൾ മുഴുവൻ തന്റെ ഏക മകളായ റിഹിലയുടെ പേരിൽ എഴുതിവെച്ചു...
ഇനിയൊരു അവകാശി ഉണ്ടാവില്ല യെന്ന് അവർ മനസ്സിലാക്കിയത് കൊണ്ടാവാം....
ഷാഹിന പലവട്ടം അവന്റെ അവകാശ നിഷേധനങ്ങൾക് എതിരെ ശബ്ദം ഉയർത്തി നോക്കി അതിന്റെ പേരിൽ പല കൊലഹങ്ങളും സംഭവിച്ചു....
അതിന്റെ നിയമ വശങ്ങൾ തേടി പല വഴികളും സഞ്ചരിച്ചു ....
റൗഫ് അവരുടെ ആരാണെന്നു തെളിയിക്കാൻ പറ്റിയതെ ഇല്ല....
കാരണം അത് അവർ മാത്രം അറിയുന്ന രഹസ്യങ്ങൾ ആയിരിന്നു...
കുറച്ചു കാലമെങ്കിലും ആർഭാടം എന്താണെന്നു അറിഞ്ഞു ജീവിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഉപ്പയും മോനും.....
എന്ത് തന്നെ ആയാലും സുൽഫി അവൻ ഉപ്പയെക്കാൾ കേമനാണ്....
നല്ല പക്വത.....
ജീവിത പാഠം കൊണ്ട് അവൻ തീർത്ത വിസ്മയം അത് മറ്റൊന്ന് ആയിരിന്നു....
ഒരു ദിവസം സ്കൂളിലെ കലാപരിപാടിയിൽ ഫസ്റ്റ് നേടി ജില്ലയിലെക് തിരഞ്ഞെടുക്കപ്പെട്ട സുൽഫി ഇനി മത്സരിക്കാൻ പോവേണ്ടത് റാഹില പിടിക്കുന്ന സ്കൂളിലേക്ക് ആണ്....
അന്ന് വരെ കണ്ടിട്ടില്ലാത്ത അവർ കണ്ടുമുട്ടാൻ പരിചയപ്പെടാൻ പടച്ചവൻ ഏകിയ അവസരം ആയിരിക്കും....
എന്നാൽ സുൽഫി പോകുന്ന അന്ന് ഷാഹി അവനോട് പറഞ്ഞതെ ഇല്ല അങ്ങെനെ ഒരാളെ കുറിച്ചു അവനത് അറിയേണ്ട കരുതി .....
സ്കൂളിൽ ചിത്ര മത്സരം കഴിഞ്ഞു സമ്മനങ്ങൾ പ്രഖ്യാപിച്ചു......
അതും സുൽഫിക്ക് ആയിരിന്നു...
സുൽഫി സമ്മാനം വാങ്ങി മടങ്ങി വീട്ടിലേക്....
റിഹിലയെ കാണാൻ അല്ലെങ്കിൽ സുല്ഫിയെ കാണാൻ റബ്ബ് നിശ്ചയിച്ചത് മറ്റൊരു വഴി ആയിരിന്നു....
അത് അവരെ പരസ്പരം കൂട്ടി മുട്ടിക്കാൻ പാകത്തിൽ ആയിരിക്കുമെന്ന് ആ സംഭവത്തിനു ശേഷം ആയിരിന്നു മനസ്സിലായത്
ചിത്ര രചനാ മത്സരം കഴിഞ്ഞു വിദ്യാർഥികൾ വരച്ച ചിത്രങ്ങൾ കാണാൻ അവിടെത്തെ കുട്ടികൾക് കിട്ടിയ അവസരം അതിൽ റാഹിലയും ഉണ്ടായിരുന്നു....
ചിത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം എന്നാൽ ഒരു ചിത്രം.....
മേഘം ഇരുണ്ടുകൂടി....
വിജനമായ ഒരു പ്രദേശം....ഒരു മരത്തിന്റെ പകുതി ഭാഗം വെട്ടി മാറ്റി
 വേരുകൾ മാത്രം ബാക്കിയായ മരത്തിന്റെ പൊത്തിൽ തള്ള പക്ഷി ബാക്കിയാക്കി പോയ അതിന്റെ കുഞ്ഞിന് തന്റെ ഉമിനീർ കൊണ്ട് ദാഹം ആകറ്റുന്ന ഒരു മുത്തശി.....
അതായിരുന്നു ആ ചിത്രത്തിന്റെ സാരം....!
അതവളുടെ കണ്ണുകളിൽ ഉടക്കിയത് ഹൃദയത്തെയും പിടിച്ചു കുലുക്കി....
ആ കലാകാരനെ തേടിയുള്ള യാത്ര അതായിരുന്നു സുല്ഫിയിലേക്കുള്ള അവളുടെ ദൂരം....
അവൾ അങ്ങെനെ ആ സൃഷ്ടിയുടെ സൃഷ്ട്ടവിനെ തിരഞ്ഞു ഒടുവിൽ അവളെ അത് ആ നിലവാരമില്ലാത്ത സ്കൂളിൽ എത്തിച്ചു....
അവൾക് അത്ഭുതമായി...
ഈ സ്കൂളിൽ നിന്നുമാണോ ആ കലാകാരൻ വിസ്മയം തീർത്തത്.....
അവനെ കുറിച്ചു കൂടുതൽ അറിയാനായി റാഹില ആഗ്രഹിച്ചു....
ആ ചിത്രത്തിന്റെ പകർപ്പുമായി ഓഫീസിൽ ചെന്നു പ്രിൻസിപ്പലിനെ കണ്ടു ...
ഇത് ആര് വരച്ചതാണ് ....
ആളെ ഒന്നും കാണാൻ പറ്റുമോ....
ഒന്നു അഭിനന്ദിക്കാൻ ആണ്....
പക്ഷെ ......
കാര്യങ്ങൾ അവിടെ കൊണ്ട് തീർന്നില്ല അവിടെയും സുൽഫി ഉണ്ടായിരുന്നില്ല...
മത്സരവിശ്യത്തിനി വേണ്ടി അവൻ കേരളത്തിന് പുറത്തുള്ള മറ്റൊരു സ്കൂളിലേക്ക് പോയിരുന്നു.....
കണ്ടെ തീരൂ എന്ന വാശി അവൾ അവിടേക്ക് പുറപ്പെട്ടു....
അപ്പോഴേക്കും അവിടെത്തെ വരയും കഴിഞ്ഞു സുൽഫി പോയിരുന്നു....
സുല്ഫിയുടെ വര ഏതാണെന്ന് അറിയാൻ അവൾ കൊറേ ഒന്നും പരിശ്രമിക്കേണ്ടിവന്നില്ല...
അവന്റെ വിസ്മയം തീർത്ത മറ്റൊരു കല......
ആ കലയാണ് കാര്യം മാറ്റി മറിച്ചത്.....
അവൻ അവിടെ വരച്ച വിസ്മയം നാലു ചുവരുകൾക്കുള്ളിൽ നിന്ന് ഒരു തുള്ളി സ്നേഹത്തിനു വേണ്ടി വിലപിക്കുന്ന സ്ത്രീ....
അവരുടെ കരങ്ങളിൽ അവരുടെ മക്കളുടെ ഓർമകൾ,
അപ്പോഴും മക്കൾ അതൊന്നും കാണാതെ പോകുന്നു.....
അങ്ങെനെയൊരു ചിത്രം കൂടി കണ്ടതോടെ അവളുടെ ഹൃദയമിടിപ്പ് കൂടി ആരാധനയായി....
എന്തു വില കൊടുത്തും സുല്ഫിയെ കാണുക അതായിരുന്നു ലക്ഷ്യം....
അങ്ങെനെ അവൾ സുല്ഫിയെ അന്യോഷിച്ചു അവന്റെ വീട്ടിലേക്ക് എത്തി.....
സുല്ഫിയുടെ വീട്ടിൽ ഷാഹി ഉണ്ടായിരുന്നില്ല...
ഉണ്ടായിരുന്നെങ്കിൽ പരസ്പരം തിരിച്ചറിയുമായിരുന്നു....
എന്നാൽ സുല്ഫിയെ അവൾ കണ്ടു അവളുടെ സ്നേഹവും ആരാധനയും പങ്ക് വെച്ചു ഓട്ടോഗ്രാഫ് എഴുതി വാങ്ങി....
ചിത്രകലയ്ക് ആവിശ്യമായത് അവൾ സമ്മാനമായി നൽകി....
സുൽഫിയോട് പറഞ്ഞു നിങ്ങൾ എന്റെ വീട്ടിലേക് വരുമോ എനിക് നിങ്ങളെ എന്റെ വീട്ടുകാർക്ക് പരിജയപ്പെടുത്തണം ...
എന്നാൽ സുൽഫി പോകാൻ സമ്മതിച്ചില്ല....
റിഹിലയോട് പിന്നീട് ഒരിക്കൽ ആവാം ഇപ്പോൾ ഉമ്മ ഇല്ല ഇവിടെ പെങ്ങന്മാർ ഒറ്റയ്ക്കാവും യെന്ന് പറഞ്ഞു.....
അവർ തിരിച്ചു പോയി....
ആ പോക്കിന് ശേഷം സുല്ഫിയുടെ പിറകെ അവൾ എന്നും വരാൻ തുടങ്ങി.....
അവർക്കിടയിൽ അതൊരു ഇഷ്ടവും സ്നേഹവും പ്രണയവും ആയി പന്തലിച്ചു
പ്രണയം പൂത്തു പുഷ്പ്പിച്ചു...കായ്കളും കനികളും നിറഞ്ഞു....
അവർ തമ്മിൽ വേർപിരിയാൻ ആവാത്ത അത്രയും സ്നേഹം ഉടലെടുത്തു...
എന്നാൽ ഇതൊന്നും റാഹിലയുടെ വീട്ടുകാരും ഷാഹിനയും അറിഞ്ഞതെ ഇല്ല....
അന്നൊരു ദിവസം അവളുടെ പതിനെട്ടാമത്തെ ജന്മദിനം ഘഭീരമായി മാളിയേക്കൽ തറവാട്ടിൽ നടക്കുകയാണ്....
റിഹില ഇപ്പോ വരാമെന്നു പറഞ്ഞു പോയതാണ്.....
ആളുകൾ തിരയുന്നുണ്ട് എവിടെ അവൾ.....
അവൾ പോയത് സുല്ഫിയെ കൂട്ടി കൊണ്ടു വരാൻ ആയിരിന്നു......
അവൾ സുല്ഫിയെയും കൊണ്ട് മാളിയേക്കൽ വീട് ലക്ഷ്യമാക്കി പോയി....
ആ വീടിനരികിൽ എത്തിയതും സുൽഫി ഞെട്ടി പോയി അവന്റെ ചെറുപ്രായത്തിൽ അവൻ കളിച്ചു വളർന്ന ആ വീട്....
അപ്പോൾ ഇവൾ ആരാണ്......
പല കുഴക്കുന്ന ചോദ്യങ്ങൾക്കിടയിൽ വണ്ടി അവിടെ വീടിന്‌ മുൻപിൽ.....
അവൻ പുറത്തിറങ്ങി അവന്റെ കുഞ്ഞയെ കണ്ടു അവൻ ഒന്നു പേടിച്ചു പോയി......
മോളെ റാഹില നി എവിടെയായിരുന്നു ഇത്രയും നേരം.....
അതോ ഉമ്മ ഇത് ആണ് സുൾഫിക്കർ....കലയുടെ വിസ്മയം തീർക്കുന്ന അപൂർവ പ്രതിഭ.....
സുലൈഖ സുല്ഫിയെയും അകത്തേക്ക് വിളിച്ചു. അവനു അത്ഭുതം ഇതെന്താ ആരും ഒന്നും പറയാതെ......
പരിപാടി കഴിയാൻ കാത്തിരിന്നതായിരുന്നു....
ആളുകൾ പോയി....
അവിടെ കോലാഹലങ്ങൾ
റാഹില വിളിച്ചു വരുത്തി അപമാനിച്ചത് പോലെ ആയി സുല്ഫിയെ...
അവൾകത് സഹിച്ചില്ല അവൾ അവനു വേണ്ടി വാദിച്ചു ...
ഒടുവിൽ എല്ലാം അവരറിഞ്ഞു ഇവർ പരസ്പരം മുറചെറുക്കനും പെണ്ണും ആണെന്ന്....
അത് റാഹിലയ്ക് കൂടുതൽ ധൈര്യം ആയിരിന്നു......
സുല്ഫിയെ വിട്ട് പോവാൻ അവൾ സമ്മതിച്ചില്ല
ഞാൻ സുല്ഫിയെ കൊണ്ടു വിട്ട് വരാമെന്നും അതു കഴിഞ്ഞു സംസാരിക്കാമെന്നും പറഞ്ഞു അവർ പോയി....
വീട്ടിലേക് എത്തിയ റിഹില ഷാഹിനയെയും കണ്ടു ....
അവളെ സ്വീകരിച്ചിരുത്തി....
കുടിക്കാനും നൽകി യാത്രയാക്കി....
റഹില നേരെ പോയത് അവളുടെ അവകാശങ്ങൾ മുഴുവൻ സുല്ഫിയുടെ പേരിലേക്ക് മാറ്റി എഴുതാൻ ആയിരിന്നു...
എല്ലാം എഴുതിവെച്ചു വീട്ടിൽ പോയി അവനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞു.....
വീട്ടുകാർ എതിർത്തു...
ഒന്നുമില്ലാത്ത അവന് പ്രതാപമുള്ള ഈ വീട്ടിലെ പെണ്ണിനെ കെട്ടിച്ചു കൊടുക്കില്ല.....
ആരു പറഞ്ഞു ഒന്നുമില്ലെന്ന് നിങ്ങൾ ഇപ്പോൾ നിന്ന് എന്നോട് സംസാരിക്കുന്ന ഈ വീട് പോലും അവന്റെ അവകാശമാണ് ഞാൻ മുഴുവനും അവൻ എഴുതികൊടുത്തു....
ഉമ്മയ്ക് പറ്റില്ലെങ്കിൽ പൊയ്ക്കോളൂ....
ഞങ്ങൾ ഇവിടെ ജീവിക്കും ഒടുവിൽ ഉമ്മയ്ക്ക് സമ്മതിക്കേണ്ടി വന്നു അല്ലെങ്കിൽ ജനങ്ങളുടെ ഇടയിൽ മാളിയേക്കൽ വീട്ടിലെ പെണ്ണ് മറ്റൊരുത്തന്റെ ഒപ്പം പോയി എന്ന നാണകേടിലാവും പിന്നെ സുലൈഖയ്ക്കു പുറത്തിറങ്ങാൻ പറ്റാതെയാവും....
റിഹില ഇതൊക്കെ എഴുതി കൊടുക്കുവാൻ മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു....
വലിയുമ്മ മരിക്കുന്നതിനു മുൻപ് സുല്ഫിയെയും റൗഫിന്റെയും കഥകൾ എല്ലാം കൊച്ചു മോൾക് പറഞ്ഞു കൊടുത്തിരുന്നു.....
നിന്റെ അവകാശങ്ങളിൽ നിന്ന് ഒരു വിഹിതം സുൽഫിക്ക് കൊടുക്കണമെന്നും അവനാണ് ഇതിന്റെ യതാർത്ഥ അവകാശിയും എന്നൊക്കെ ...
അവനോടുള്ള സ്നേഹവും വലിയുമ്മയുടെ വാക്കും അതായിരുന്നു അവനെ വീണ്ടും ഉയർച്ചയിലേക്ക് എത്തിച്ചത്...
വൈകാതെ അവരുടെ കല്യാണം കഴിഞ്ഞു സന്തോഷമായി അവർ ജീവിക്കാൻ തുടങ്ങി....
പണത്തിലും പ്രതാപത്തിലും അടി പതറാതെ ബഹുമാനിക്കേണ്ടവരെ ബഹുമാനിച്ചും അവൻ ജീവിക്കാൻ തുടങ്ങി.....
അതിനിടയിൽ അവന്റെ ഉമ്മ സീനത്തിന്റെ വീട്ടുകാരെയും അവൻ അകമഴിഞ് സഹായിക്കാൻ തുടങ്ങി....
ഷാഹിനയും ഉയർച്ചയിൽ എത്തി......
ജീവിതമാകുന്ന പുഴയിൽ സ്നേഹം കരം കവിഞ്ഞൊഴുകി അവർ സന്തോഷമായി ജീവിക്കുന്നു.....
THE END STORY...
JABIR CHALINGAL

മൂന്നാം ഭാഗം
അടുത്ത വീട്ടിലെ അതിഥി


പ്രവാസം അതൊരു കരയില്ലാത്ത ജീവിതമാണ്....
വിവാഹത്തിന് മുൻപ് കൂടെ പിറപ്പുകൾക് വേണ്ടി കഷ്ടപ്പാടുകൾ സഹിച്ചതാണെങ്കിൽ ഇനി ഇപ്പോ എന്റെ പ്രിയതമയുടെ ഉന്നമനത്തിനു വേണ്ടിയും കൂടിയാണ് എന്റെ ഇപ്പോഴത്തെ പ്രവാസം...!
ഞാൻ അങ്ങെനെ തന്നെ ഉണ്ട്....!
എനിക് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല ആ ട്രെയിനിൽ വികാര ഭരിതനായി കരഞ് തീർത്ത റഹൂഫ്....
ഇന്നും ആ വികാരത്തിൽ തന്നെ ആണ് ജീവിതം...!
പ്രിയ സഖി സീനത്തിനൊടുള്ള അതിയായ ഇഷ്ട്ടം ,അവളോടുള്ള വിരഹം അതെന്നെ മാനസിക സംഘർഷങ്ങളിൽ പിടിമുറുകുന്നുണ്ട്.....!
ദുബായിലെ ഫ്‌ളാറ്റിൽ തലക് മുകളിലൂടെ പറന്നുയരുന്ന ഓരോ വിമാനങ്ങളും എന്റെ ചിന്തയെ നാട്ടിലേക്ക് കൊണ്ടു പോകുന്നു....!
ഇനി യെന്ന് ഞാൻ എന്റെ പ്രണ സഖിയെ കാണും....
അവൾ തന്ന സ്നേഹവും സ്വപ്നവും ജീവിതവും കെട്ടിപിടിച്ചു ഞാനെന്റെ ജോലി തുടങ്ങുവാണ്....
അതല്ലാതെ വഴിയില്ല...
ഇപ്പോൾ ലീവ് കഴിഞ്ഞു വന്നതാണ് ഇനി വീണ്ടും ഒരു ലീവ് തരില്ല എന്നു തീർത്തും പറഞ്ഞു കഴിഞ്ഞു....
ആ വിഷമം ഉള്ളിൽ ഒതുക്കി കഴിയാൻ തീരുമാനിച്ചു....
ചിന്തകൾ പലതാണ്.....
സീനത്തിനെ വീട്ടിൽ കൊണ്ടു വിടാൻ പറ്റില്ല അവിടെ അമ്മായി..?
അവരെ എനിക് ഭയമാണ്...
സീനത്തിന്റ വീട്ടിൽ കുറച്ചു ദിവസം യെന്ന് പറഞ്ഞാണ് കൊണ്ടു വിട്ടത്...
അവളെ അവിടെ നിന്നും മാറ്റണം....
അതിനുള്ള വഴികളും തിരയുന്നുണ്ട്....
എല്ലാം ചിന്തകൾക് നടുവിൽ ജോലിയും 
ജോലിയിൽ ആണെങ്കിൽ ശ്രദ്ധ കിട്ടുന്നില്ല....
എന്റെ വിഷമം കണ്ടു ഷാഹിന എന്നോട് ചോദിച്ചു.....
എന്താണ് ഇക്ക പറ്റിയെ....
നാട്ടിൽ നിന്നും വന്നതിന്റെ ആണോ???
അത് കുറച്ചു ദിവസം കഴിയുമ്പോൾ മാറിക്കോളും.....
അവൾ അങ്ങെനെ ഓരോന്നു ചോദിക്കാൻ തുടങ്ങി.....ഹോ....
പറയുമ്പോലെ ഷാഹിന ആരാണെന്നു പറഞ്ഞില്ലല്ലേ....???
ഷാഹിന യുടെ ചോദ്യങ്ങൾക് മുൻപിൽ കല്യാണം കഴിഞ്ഞതിനു ശേഷം സീനത്തിന്റ അവസ്ഥകൾ ഓരോന്നും ഞാൻ പറഞ്ഞു കൊടുത്തു ....
അല്ല ഇക്ക ഇങ്ങള് സീനത്തിന്റ കാര്യം വിട് അവരൊക്കെ ഞാൻ ആരാണെന്ന് അറിയാൻ കാത്തു നില്കുന്നവരല്ലേ പറഞ്ഞു കൊടുക്ക് ഇങ്ങനെ അവരെ കാത്തു നിർത്തിക്കല്ലേ.....
ഷാഹിന എന്റെ കമ്പനി യിലെ അക്കൗണ്ടന്റ് സ്റ്റാഫ് ആണ്....
പലക്കാട്ടുകാരി.....
എന്റെ പ്രായം തന്നെ ആണ്....
വിവാഹിതയാണ്.. 
രണ്ടു പെണ്മക്കളുടെ ഉമ്മയാണ്....
രണ്ടു മക്കൾ യെന്ന് കേട്ടു ഞെട്ടും ന്നു വേണ്ടട്ടോ ചെറു പ്രായത്തിൽ കല്യാണം കഴിഞ്ഞാൽ ഇരുപത്തി അഞ്ച് വയസ്സ് ആകുമ്പോഴേക്കും രണ്ടോ അതിൽ കൂടുതലോ പെണ്ണുങ്ങൾക് പ്രസവിക്കലോ....
ഇതു പറയാൻ വേറൊരു കാരണം ഉണ്ട് അവൾ ചെറുപ്പകാരിയും സുന്ദരിയും നല്ല വിദ്യാഭ്യാസവും ഉള്ള പെണ്ണ് ആണ്...
അവളുടെ ഭർത്താവ് ആയിരുന്ന ആൾക് പതിനാല് വയസ്സ് കൂടുതലും....
😳😳 തുറിച്ചു നോക്കണ്ട സത്യമാണ്....
ഭർത്താവ് ആയിരുന്ന ആൾക് യെന്ന് കേട്ടപ്പോൾ ഒരു സംശയം ഒക്കെ തോന്നിയല്ലെ....
അപ്പൊ ഇപ്പോ ഭർത്താവ് അല്ലെ....
ഇവൾ എങ്ങെനെ ഇവിടെ എത്തി അപ്പൊ മക്കളോ.....
അങ്ങെനെ പല ചോദ്യങ്ങളും നിങ്ങൾക് ഉണ്ടാവും എനിക്കറിയാം ഒക്കെ പറഞ്ഞു തരാം....
ഷാഹിന പാലക്കാട്ട് ജില്ലയിലെ അതിമനോഹരമായ ഗ്രാമത്തിലെ കാദർ ക്കാടെ മോള് ആണ് കാദർകാക് ബിസിനെസ്സ് ആയിരിന്നു ഇവർ മൂന്ന് മക്കളും..
രണ്ട് പെണ്ണും ഒരാണും ....
ആദ്യം ഒരു പെണ്ണിനെ നല്ല രീതിയിൽ കല്യാണം കഴിച്ചു പറഞ്ഞയച്ചു......
നല്ല സന്തോഷത്തിൽ ജീവിക്കുന്ന കാലം....
വീട്ടിൽ അല്ലലില്ലാതെ പോയിരുന്നു....
ഷാഹിനക് കല്യാണ പ്രായം എത്തിയ സമയം ആകെ ബിസിനെസ്സ് തകർന്ന് നഷ്ട്ടത്തിലായി.....
മാന്യനും വലിയ തറവാടിയും ആയതു കൊണ്ട് തന്നെ മോളെ വേഗം കെട്ടിച്ചു വിടണം എന്നുള്ളത് ഒരു വാശിയും ആണ്....
പലരും വന്നു കണ്ടു പോയി...
എല്ലാവർക്കും സ്വർണ്ണവും കാശും വേണം....
പക്ഷെ കൊടുക്കാൻ ഒട്ടും ഇല്ലതാനും....
ഉള്ള സ്വർണം കൊടുത്തു കെട്ടിച്ചയച്ചാൽ മോൾക് നല്ല ഭാവി കിട്ടില്ലെന്ന്‌ പേടിച്ചു പോയി....
അങ്ങെനെ ഇരിക്കുമ്പോഴാണ് സ്വർണവും പണവും വേണ്ട യെന്ന് പറഞ്ഞു ഒരാൾ കടന്നു വന്നത് ഷാഹിനയെക്കാൾ 14 വയസ്സ് കൂടുതലുള്ള അയാൾ ഒരു ദരിദ്രകുടുംബത്തിലെ അംഗം കൂടിയായിരുന്നു....
എന്തോ പാവപ്പെട്ട വീട്ടിലെ ചെക്കൻ എന്റെ മോളെ പൊന്നു പോലെ നോക്കും യെന്ന് കരുതിയാണ് മോളെ കെട്ടിച്ചു കൊടുത്തത്.....
കല്യാണം കഴിഞ്ഞു ആദ്യ രാത്രി മണിയറ രാത്രി തന്നെ അയാൾ ആദ്യ വെടി പൊട്ടിച്ചു.....
എന്തായിരുന്നു....
അതെന്ന് കേൾക്കാൻ ആഗ്രഹം ഉണ്ടല്ലേ ....
പറയാം.....
കല്യാണം കഴിഞ്ഞു ആദ്യ രാത്രി മണിയറ രാത്രി ഭർത്താവ് ഭാര്യയുടെ അടുക്കൽ ചെന്ന് കൂട്ടിച്ചേർത്ത ദൈവത്തിനോട് നന്ദി പറഞ്ഞു സാഷ്ടാംഗം വീണു പ്രാർത്ഥിച്ചു അവളോടാപ്പം പുതിയ പ്രദീക്ഷകളും സ്വപ്നങ്ങളും പങ്കു വെച്ചു ,തന്റെ കുറവുകൾക്കും പരിമിതികൾക്കുള്ളിൽ നിന്നും ജീവിക്കാൻ പ്രേരണ കൊടുക്കേണ്ട ആ വെക്തി അവളുടെ മുൻപിൽ കുറച്ചു ആവശ്യങ്ങൾ വെച്ചു.....!
ഷാഹിന ചെറുത് ആണ് ...
ജീവിതത്തിന്റെ ഉള്ളടക്കങ്ങളിലേക്ക് കാലെടുത്തു വെക്കാൻ പോകുന്ന ഇളം കൊടി....!
അവൾ ആശ്ചര്യത്തോടെ എന്തായിരിക്കും എന്റെ പ്രിയതമൻ എന്നോട് പറയുന്ന ആ കാര്യങ്ങൾ....?
ഷാഹിന ഇന്ന് രാത്രി കഴിഞ്ഞു നാളെ നമ്മൾ എന്റെ വീട്ടിൽ പോകും അവിടെ എത്തിയാൽ പിന്നെ നി എന്നോട് ബെഡ്റൂമിൽ നിന്ന് മാത്രമേ സംസാരിക്കാൻ പാടുള്ളൂ....!
ബെഡ്റൂമിനു പുറത്തുള്ള സംസാരവും കൊഞ്ചലും പാടില്ല.....!
എന്നെ തൊട്ടു വിളികനോ ശരീരത്തിൽ സ്പർശിക്കാനോ പാടില്ല....!
ഇവൾ ആകെ അന്ധാളിച്ചു എന്റെ ഭർത്താവിനോട് എനിക് മിണ്ടാൻ പരിമിധികൾ ഉണ്ടോ 
എന്ന് അവൾ ചോദിച്ചു....?
അത് പിന്നെ നി അങ്ങെനെ ഒക്കെ ചെയ്താൽ അത് ജുമൈല കാണും.....
അത് വേണ്ട
അവർക് മുൻപിൽ നമ്മൾ ഒന്നും കാണിക്കാൻ പാടില്ല...
ആരാണ് ഈ ജുമൈല എന്താണ് പ്രശ്നം അങ്ങെനെ പല ചിന്തകളും ഉണ്ട് വ്യക്തമായി ഒന്നും പറഞ്ഞില്ല....
തുടക്കം തന്നെ ഒടുക്കം ആയത് പോലൊരു അവസ്‌ഥ !
 വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കാൻ പറ്റില്ല ...
ഉപ്പ ബിസിനെസ്സ് തകർന്നു,എന്നെ ബാക്കി ഉണ്ടായിരുന്ന കാശും സ്വർണവും തന്നു കെട്ടിച്ചു വിട്ടതാണ് ഇനി ഇത് എനിക് വേണ്ട പറഞ്ഞാൽ ഉപ്പ തകർന്നു പോവും ഇപ്പോൾ തന്നെ ഏറെ ക്ഷീണിതനാണ്....
നന്മ ആയാലും തിന്മ ആയാലും എന്റെ ഭാഗ്യവും വിധിയും പോലിരിക്കും യെന്ന് കരുതി കൂടെ ജീവിക്കാൻ മനസ്സിൽ ഉറപ്പിച്ചു....
പ്രഭാതം കുളിച്ചു റെഡി ആയി  ചായയും പലഹാരവും കഴിച്ചു അദ്ദേഹത്തിന്റെ വീട്ടിൽ പോവാൻ ഒരുക്കമായി.... 
അവൾക്ക് തിരക്കാണ് ആരാണ് ഈ ജുമൈല എന്നറിയാൻ പഴയ കാമുകിയൊ മുറപെണ്ണോ മറ്റോ ആണോ.???
കാമുകിക് വീട്ടിൽ എന്ത് സ്ഥാനം....
മുറപ്പെണ്ണ് അവൾ വീട്ടിൽ ആയിരിക്കും ബന്ധുക്കൾ അല്ലെ ചിലപ്പോ അവൾ ആയിരിക്കും ഏതായാലും അതൊന്ന് അറിയണം അതിനു വേണ്ടി കൂടി ആണ് ഈ തിടുക്കം.....
ഷാഹി....ബാക്കി നി തന്നെ പറ എനിക്കെന്തോ വല്ലായ്ക വീട്ടിലെ കാര്യം അതെന്നെ തളർത്തുന്നു...
ശരി ഇക്ക ഞാൻ പറഞ്ഞോളാം...

കുട്ടിക്കളി മാറാത്ത പ്രായത്തിൽ മഹർ തന്നവന്റെ വിരലിനറ്റവും പിടിച്ചു വലതു കാൽ വെച്ചു ശുഭ പ്രദീക്ഷ യോട് കൂടി ആണ് ഏതൊരു പെണ്ണും കടന്നു പോവുക.....!
തന്റെ സുരക്ഷയും ജീവനും ജീവിതവും ആ മഹർ തന്നവനാണെന്നു കരുതി ആ കാൽകീഴിൽ അടിയറവ് പറഞ്ഞ പെണ്ണുങ്ങളുടെ കൂട്ടത്തിൽ പെട്ടവൾ കൂടി ആയിരിന്നു ഞാൻ !
എന്നാൽ ഞാൻ കണ്ട സ്വപ്നങ്ങൾക്കും വിശ്വാസങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തിയ ആദ്യ രാത്രിയിൽ പറഞ്ഞ ജുമൈല ഉള്ള വീട്ടിലെ ജീവിതത്തിന്റെ കറുത്ത പടികൾ ആയിരിന്നു ഞാൻ ആദ്യം വലതുകാൽ വെച്ചത് എന്ന് അറിയാൻ എനിക് അധിക നേരം ഒന്നും കാത്തിരിക്കേണ്ടി വന്നില്ല എന്നത് ആണ് യാഥാർഥ്യം....
അകത്തു ചെന്ന എന്നെ സ്വീകരിക്കാൻ നിറയെ ആളുകളുണ്ട് പുതു പെണ്ണ് ആണല്ലോ.....
എന്നാൽ ആ ആളുകൾക്കിടയിൽ നിന്നും ഞാൻ കാതോർത്ത് നിന്നത് ജുമൈല എന്ന വിളിക്ക് വേണ്ടി ആണ്.....
പക്ഷെ കൂട്ടം കൂടി നിന്നവരിൽ ആ വിളിയും ഞാൻ കേട്ടില്ല...
പരസ്പരം പരിജയപ്പെടുത്തുന്നതിനിടയിലും ഞാൻ കണ്ടില്ല.....
ഈ ആളുകളുടെ ഇടയിൽ എന്നെ വിട്ടിട്ട് എന്റെ ഇക്ക പുറത്തു പോയി.....
ഇനി ഞാൻ അയാളുടെ ഭാര്യ ആണെന്ന് ആളുകൾ പറയുന്നതും അയാളുടെ സന്തോഷമോ ബാക്കിയുള്ളവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയോ ജുമൈല കേൾക്കേണ്ട കരുതി കാണും അയാൾ പോയത് യെന്ന് ഞാൻ കരുതി.....
വന്ന ദിവസം തന്നെ ഇത്രയധികം ചിന്തികണോ ചിലപ്പോൾ തെറ്റിദ്ധാരണ ആയെങ്കിലോ യെന്ന് കരുതാൻ പോലും പറ്റിയില്ല...
കാരണം അയാൾ ആദ്യ രാത്രിയിൽ വെട്ടി കീറി മുറിച്ചത് ഒരു പെണ്ണിന്റെ അവകാശത്തെ ആണ്....
ആ ദിവസത്തെ വേദനിപ്പിക്കുന്ന വാക്കുകൾക് എത്രത്തോളം സത്യം ഉണ്ടെന്ന് അറിയേണ്ടത് എന്റെയും ആവശ്യമാണ്.....
ഇനി അതറിഞ്ഞാലും എന്റെ ജീവിതം അത് ഇവിടെ തന്നെ അല്ലാതെ വേറെ എവിടെയും പോവില്ല......

എന്ത് അറിഞ്ഞിട്ടും അറിയാതെയും കാര്യമില്ല ഇനി എന്റെ ജീവിതത്തിനി ഒരു മാറ്റം ഉണ്ടാവില്ല എന്ന ബോധം ഉൾകൊള്ളാൻ തന്നെ തീരുമാനിച്ചു....
പുതു പെണ്ണിനെ കാണാൻ വന്നവരൊക്കെ പോയി....എന്റെ അരികിലേക് ഒരാൾ വരുന്നുണ്ട്.....
അത് മറ്റാരുമല്ല ഇക്കയുടെ ഉമ്മ ആയിരിന്നു...
ഇനി അടുത്ത ഉപദേശം അത് ഉമ്മയുടെ വക ആയിരിന്നു....
മോളെ ഷാഹിന ഈ വീട് ചെറുതാണ് നിന്റെ വീടിനെ പോലെ സൗകര്യങ്ങളൊന്നും ഉണ്ടാവില്ല ,
എല്ലാം ജുമൈലന്നെ കണ്ടു പഠിക്കണം
സ്വഭാവം അത് ജുമൈലാനെ പോലെ വേണം എന്ത് പറഞ്ഞാലും ഒരു ജുമൈല എനിക് വട്ട് പിടിച്ചു ആരാണ് ജുമൈല...
അതിനു മാത്രം എന്താണ് ജുമൈലക് ഉള്ളത്.....
ഒക്കെ കൂടി ആയപ്പോഴാണ് അവതാരം മുൻപിൽ പ്രത്യക്ഷപ്പെട്ടത്.....
ആളെ മുന്നിൽ നിർത്തി ഇക്കയുടെ ഉമ്മയുടെ വക വേറെയും കിളികാച്ചൽ....
ജുമൈലയാണ് ഈ വീടിന്റെ വിളക്ക് 
ഈ വീടിന്റെ എല്ലാം കാര്യങ്ങളും നോക്കുന്നതും അവളാണ്....!
എന്നിട്ട് ഉമ്മ പറഞ്ഞു.....
നിന്റെ ഭർത്താവിന്റെ ജേഷ്ട്ടന്റെ ഭാര്യ ഇതാണ് ജുമൈല
അല്ലാഹ് ഇവളെ ആണോ റബ്ബേ ഞാൻ പേടിച്ചു ജീവിക്കേണ്ടത് ഇവളും ഇക്കയും തമ്മിൽ എന്ത് ബന്ധം....
അവൾക് മുൻപിൽ ഞാൻ എന്റെ ഭർത്താവിനോടുള്ള അവകാശം എന്തിന് ഒഴിവാക്കണം അതെന്തിനി എനിക് നിഷേധിച്ചു....
ഒന്നും അറിയില്ല.....
ഭർത്താവിന്റെ ജേഷ്ട്ടന്റെ ഭാര്യ അഞ്ചു വയസായ ഒരു മോളുണ്ട്...
ആ വീട്ടിലെ പൂർണമായ അവകാശവും സ്വാതന്ത്ര്യവും അവർക്കാണ്.....
ഇക്കാന്റെ കുടുംബ വീട് ഓട് വെച്ച ചെറിയ മൂന്നു ബെഡ്റൂമുകൾ കൊണ്ട് കൂടിച്ചേർന്ന വീട് 
ഒന്നു ഉച്ചത്തിൽ സംസാരിച്ചാൽ ആ വീട് മുഴുവനും കേൾക്കാവുന്ന അത്രേ ചെറുത് ആണ്....!
ഒരു പെണ്ണിന് എത്ര ആയാലും മറ്റൊരു പെണ്ണിനെ പോലെ ആവാൻ സാധിക്കില്ല കുറച്ചൊക്കെ പടിച്ചെടുത്താലും രണ്ടും രണ്ടുതരത്തിലെ ഉണ്ടാവു ...
അല്ലെങ്കിലും എനിക് ഞാനല്ലാതെ വേറെ ആരും ആവാൻ സാധിക്കില്ല....

രാത്രി ആയി ഇക്ക വന്നു.....
പുറത്തു നിന്ന് വരുന്നത് കണ്ടു ഞാൻ വേഗം മുൻപിൽ ചെന്നു....
എന്തോ ആൾക് ഇഷ്ടപ്പെട്ടില്ല എന്നെ ഗൗനിക്കാതെ ബെഡ്റൂമിൽ കയറി ....
പിന്നാലെ ഞാനും കയറി....
ഇക്ക വാതിലിനു കുറ്റിയിട്ടു എന്നോട് പറഞ്ഞു ഇന്നലെ രാത്രിയിൽ നിന്നോട് പറഞ്ഞതാണ് എന്റെ വീട്ടിൽ എത്തിയാൽ എനിക് വേണ്ടി കാത്തു നിൽക്കരുത് ബെഡ്റൂമിനു പുറത്തു നിന്ന് സംസാരിക്കരുത് ശരീരത്തിൽ തൊടരുത്....
ഇനി ഇന്ന് വേറെയും കുറച്ചു കാര്യങ്ങൾ കൂടി കേട്ടോളു....
എനിക് കുടിക്കാനുള്ള വെള്ളം ,തിന്നാനുള്ള ഭക്ഷണം കുളിമുറിയിലേക്കുള്ള വെള്ളം അതൊന്നും നി എടുക്കേണ്ട ഒക്കെ ജുമൈല നോക്കിക്കോളും നി മിണ്ടാതെ ഈ വീട്ടിന്റെ ഏതെങ്കും ഒരു മൂലയിൽ ഇരുന്നാൽ മതി.....
ഇതൊക്കെ എന്നോടുള്ള സ്നേഹം ആണെന്നും കഷ്ടപ്പെടുന്നത് കാണാനുള്ള മനസ്സ് ഇല്ലാഞ്ഞിട്ടുമാണ് ഇക്ക അങ്ങെനെ പറഞ്ഞേ യെന്ന് കരുതിയാൽ തെറ്റി...!
ഭക്ഷണം കഴിക്കുന്ന സ്ഥലത്തു പോലും കൂടെ ഇരിക്കനോ ഇക്കയുടെ കാര്യം നോക്കനോ ഉള്ള അവകാശവും ഇല്ല....
വീട്ടിൽ ജുമൈല ഓവർ സ്മാർട് ആണ്...
ഉമ്മയുടെ മുൻപിൽ അങ്ങെനെ അഭിനയിച്ചു മണിയടിച്ചു മയക്കി എടുത്തതാണ് അവൾ ഉമ്മയെ !
അല്ലാതെ അവളിൽ ഞാനൊരു മഹിമയും കാണുന്നില്ല....
വീട്ടിലെ അടുകളയിൽ കേറി തുടങ്ങിയ ദിവസം മനപൂർവ്വം എന്നെ ഉമ്മയെ കൊണ്ട് പറയിപ്പിക്കുക അവളുടെ ഒരു ഹോബി ആയി മാറി ,
ചെയ്യുന്ന ജോലികളിൽ എല്ലാം കുറ്റം പറയിപ്പിക്കും ഉമ്മയെ കൊണ്ട് 
എന്നിട്ട് ഉമ്മാന്റെ ഡയലോഗും ജുമൈലയെ കണ്ടു പടിക്ക്....
ഉള്ള സ്വർണവും തന്ന് പാവപ്പെട്ട ഒരുത്തന്റെ കയ്യിൽ കയ്യ് പിടിച്ചു ഏല്പിക്കുമ്പോ ഉപ്പയ്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു മോൾക് ഒരു കുറവും ഇല്ലാതെ നോക്കുമെന്നു....
പക്ഷെ സംഭവിച്ചത് ഒക്കെ വിപരീതവും...
ഇല്ല ഞാൻ പോകില്ല എന്റെ ഉപ്പായ്ക് അത് താങ്ങാൻ പറ്റില്ല.....
അങ്ങെനെ ആ വീട്ടിൽ എല്ലാം സഹിച്ചു വീട്ടിൽ ജീവിക്കാൻ തുടങ്ങി....
ഒരു മാസം കഴിഞ്ഞു.....
ഒരു ഫുട്‌ബോൾ ലോകകപ്പ് മത്സരം രാത്രി ഒന്നര മണിക്ക് ആണ് ...
ഇക്ക കളി കാണുണ്ട്...
ഞാൻ ഉറക്കമായിരുന്നു.....
കുറച്ചു കഴിഞ്ഞു എഴുനേറ്റപ്പോൾ ഞാൻ പോയി നോക്കി ടി വി ഓഫ് ചെയ്തിരുന്നു.....
ഇക്കയെ കാണാനില്ല....
ഞാൻ കരുതി ബാത്ത്റൂമിൽ ആയിരിക്കും യെന്ന്....
ഞാൻ പോയി കിടന്നു സമയം പിന്നെയും ഒരുപാട് കഴിഞ്ഞു ആളെ കാണുന്നില്ല ഞാൻ പുറത്തിറങ്ങി വീണ്ടും നോക്കി അപ്പോൾ അതാ ജുമൈലയുടെ റൂമിൽ നിന്നും അയാൾ പുറത്തു വരുന്നു.....
എനിക്കെന്തൊക്കെയോ ആയി......
ഞാൻ ചോദിച്ചു ഈ പാതിരാത്രി എന്തിനാണ് നിങ്ങൾ പോയത്....
അയാൾ പറഞ്ഞു ഏട്ടന്റെ മോള് കൊറേ നേരായിട്ടു കരയുന്നു അത് എന്തിനാണെന്ന് നോക്കാൻ പോയതാണ്....
ഞാൻ ആ പാതിരാത്രിയിൽ ബഹളം വെച്ചില്ല അത് ക്ഷമിച്ചു ...
കാരണം ആ വീട്ടിൽ കുഞ്ഞി കരഞ്ഞിട്ടില്ല എന്നത് എനിക്കറിയാം ഒന്നു ഉച്ചത്തിൽ സംസാരിച്ചാൽ എല്ലാം എല്ലാവരും കേൾക്കുന്ന വീട്ടിൽ ഒരു കുഞ്ഞു കരഞ്ഞാൽ അയാൾ മാത്രം കേൾക്കും യെന്നുള്ള വിചിത്ര മറുപടി എനിക് പിടിച്ചില്ല....
വന്നു കഴിഞ്ഞ ഉടനെ തന്നെ വീട്ടിൽ ഒരു കോലാഹലം ഉണ്ടാകേണ്ട കരുതി ഞാൻ വിശ്വസിച്ചു എന്ന ഭാവത്തിൽ അതിനെ വിട്ട് കളഞ്ഞു....
അതുകൊണ്ടൊന്നും അവസാനിച്ചില്ല.....
ഒരു പെണ്ണിന് ഒരു പുരുഷനിൽ വേണ്ടത് അയാളുടെ ശരീരം മാത്രമല്ല മനസ്സ് കൂടിയാണ്...
ഒന്ന് കരയുന്ന സമയത്തു ആശ്വസിപ്പിക്കാൻ,ഒറ്റയ്ക്കിരികിന്ന സമയത്തു കൂട്ട് നിൽക്കാൻ ,അവൾക് തണലേകാൻ ,അവളുടെ ജീവനും ജീവിതത്തിനും സുരക്ഷയേക്കാൻ,തന്റെ പ്രിയതമന്റെ എല്ലാം കാര്യങ്ങളിലും ഇടപെടാൻ അദേഹത്തിനൊരു ആശ്വാസമാകാൻ കൊതിക്കുന്ന ഏതൊരു പെണ്ണും ആഗ്രഹിക്കുന്നപോലെ തന്നെ ആയിരിന്നു ഞാനും ആഗ്രഹിച്ചത്....
കല്യാണം കഴിഞ്ഞു
രണ്ടു മാസം കഴിഞ്ഞു നല്ലൊരു സത്കാരത്തിനു പോലും അയാൾ എന്നെ കൂട്ടിക്കൊണ്ടു പോയില്ല...
പ്രകൃതിക് എത്ര സൗന്ദര്യമുണ്ടെങ്കിലും ചില സമയങ്ങളിൽ ചിലരുടെ സാമീപ്യത്തിൽ നമ്മുക് കിട്ടുന്ന ഒരു ഭംഗിയും സൗന്ദര്യവും ഇന്നുവരെ എനിക് കിട്ടിയില്ല....!
പെണ്ണിനി പെണ്ണ് തന്നെ ശത്രുവായി മാറിയ എന്റെ ജീവിതം അവളുണ്ടെങ്കിൽ എനിക്കൊരു ജീവിതമില്ല...
സ്വന്തം കൂടെ പിറപ്പ് രക്തബന്ധത്തിൽ ജനിച്ച ജേഷ്ട്ടനോട് കാണിക്കാത്ത കൂറും കടപ്പാടും ഒന്നും അല്ലാത്ത എന്നോട് കാണിക്കുമെന് എനിക്കും തോന്നുന്നില്ല....!
എന്നിൽ ഇല്ലാത്ത എന്താണ് അവളിൽ ഉള്ളത്....
പോരാത്തതിനു ഞാൻ ചെറുപ്പവും.....
ഞാൻ വരുന്നതിനു മുമ്പ് തുടങ്ങിയ ബന്ധം ആയതു കൊണ്ടും അവൾ എന്റെ ഇക്കയെ മയക്കി എടുത്തത് കൊണ്ടും എനിക് കിട്ടേണ്ട അവകാശങ്ങൾ ഓരോന്നായി നഷ്ട്ടപ്പെട്ടു തുടങ്ങി.....!
മൂന്നുമാസം കഴിഞ്ഞു ഇക്ക ദുബായിലേക് പോയി...
അവിടെ ഒരു കമ്പനിയിൽ വെറും സ്റ്റാഫ് മാത്രം ആണ് ഇക്ക.....
തത്കാലം അവളിൽ നിന്നും ഒരു രക്ഷ ഇക്കയ്ക്ക് ഉണ്ടായി....
ഇനി ഇക്കയെ മാറ്റിയെടുക്കണം അതിനു ഏത് വഴിയും തിരയണം അങ്ങെനെ ഓരോ കഷ്ടപാടുകൾക്കിടയിലും വഴികൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു....
എന്തോ പടച്ചവന്റെ കൃപ കടാക്ഷം കൊണ്ട് കാര്യങ്ങൾ മാറിമാറിയുമെന്ന ഒരു പ്രദീക്ഷ ആണ് അന്ന് സംഭവിച്ചത്...........!
എന്തോ വിധി എനിക് അനുകൂലമാകുന്നതാണെന്നു ഞാൻ കരുതി....
ഇക്കയ്ക്ക് കമ്പനിയിൽ വെറും സ്റ്റാഫ് എന്നതിൽ നിന്നും ഡ്രൈവർ ആയി പ്രമോഷൻ കിട്ടി...
നല്ല സാലറി....
ഫുഡ് ,റൂം സൗകര്യം....
ഇത് തന്നെയാണ് മാറ്റിയെടുക്കാൻ പറ്റിയ സമയം .....
ജുമൈല ഇല്ലാത്ത സ്ഥലം വേറെ ആരുടെയും ശല്യങ്ങളില്ല ഞാൻ കൂടെ ഉണ്ടെങ്കിൽ ഇക്കായിലുള്ള അവകാശം ഓരോന്നായി എനിക് നേടിയെടുക്കാൻ പറ്റും യെന്ന് ഞാൻ മനസ്സ് കൊണ്ട് ഉറപ്പിച്ചു....
ഇക്ക എനിക് ഫോൺ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഇക്ക ഞാൻ നന്നായി പടിച്ചതല്ലേ എന്നെ കൂടി കൊണ്ടു പൊയ്ക്കൂടെ എനിക്കും ഒരു ജോലി ശരി ആയാൽ നമ്മുക് സുഖമായി ജീവിക്കാം അല്ലോ യെന്നും അങ്ങെനെ ഓരോന്ന് പറഞ്ഞു എനികും ഒരു വിസിറ്റ് വിസ എടുത്തു കൊണ്ട് പോയി......
പട പേടിച്ചു പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട യെന്ന് പറഞ്ഞത് പോലെ ആയി എന്റെ അവസ്‌ഥ....
കയറൂരി വിട്ട കാളയെ പോലെ ആർമാധിച്ചു നടക്കുന്ന ഇക്ക.....
എന്നോടുള്ള ചെറിയ ഇട പഴകൽ പോലും ഉണ്ടായില്ല.....
പിന്നെ എന്തിനാണ് ഇയാൾ എന്നെ കൊണ്ട് വന്നത്????
അത് പിന്നെ പറയാം....
ദുബായ് അമ്പരം മുറ്റെ വളർന്നു നിൽക്കുന്ന ഭീമാകാരമായ കെട്ടിടങ്ങളും വർണ്ണവിസ്മയങ്ങളും തീർത്ത ഒരു അത്ഭുദലോകം....
പാലക്കാടിന്റെ ഗ്രാമങ്ങളിൽ വളർന്ന എനിക് ദുബായ് കണ്ണഞ്ചിപ്പിക്കുന്ന ഒരു മഹാത്ഭുദം ആയിരിന്നു....
കണ്ടാൽ നാണിക്കുന്ന വസ്ത്രധാരണകൾ കൊണ്ടും മനോഹാരിത കൊണ്ടും തിങ്ങി നിറഞ്ഞ ഒരു കൂട്ടം സുന്ദരിമാരും വാഴുന്ന ദുബായ്.....
ഞാൻ വന്ന കാര്യം ഇതിനിടയിൽ മറന്നു പോയോ യെന്ന് ഒരു വേള സംശയിച്ചു കാണും......
എനിക് വേണ്ടിയുള്ള ജോലി തിരഞ്ഞു നടന്നു ഒരു റിയൽ എസ്റ്റേറ്റ്‌ കമ്പനിയിലെ ഫ്രണ്ട്‌ ഓഫീസ് സ്റ്റാഫ് ആയി ജോലി കിട്ടി 3000 ദിർഹം സാലറി റൂം ഫുഡും ഒന്നുമില്ല.... 
ഭക്ഷണം ഞാൻ വരുമ്പോ കൊണ്ടു വന്ന മതിയല്ലോ റൂം അത് ഇക്കാന്റെ കൂടെ 
ട്രാവെലിംഗ് ഇക്കാടെ വണ്ടിയിൽ അതുകൊണ്ട് തന്നെ ആ സാലറി യോജിച്ചത് കൊണ്ട് പരിചയ സമ്പന്ന അല്ലാത്തത് കൊണ്ട് ഇനി ട്രൈ ചെയ്തു ഉള്ളത് കൂടി കളയേണ്ട കരുതി ജോലിക്ക് സമ്മതം മൂളി.....
ഞാൻ ഫർധയും ഹിജാബും അണിഞ്ഞ് ആണ് ആ ഓഫീസിൽ ജോലിക്ക് പോയത്...
എന്നാൽ അത് പറ്റില്ലെന്ന് പറഞ്ഞു മാനേജർ ദേഷ്യപ്പെട്ടു...
എനിക് പറ്റില്ലെങ്കിൽ ഒഴിഞ്ഞു പോവുക ഞങ്ങൾ ഫിലിപ്പീൻസ് പെണ്ണിനെ വെച്ചോളും യെന്ന് അയാളും....
എന്നെ വഴക്ക് പറയുന്നതിനിടയിൽ ആണ് ബോസ്സ് കടന്നു വരുന്നത്....
പുതിയ സ്റ്റാഫിനോട് ആദ്യത്തെ ദിവസം തന്നെ ദേഷ്യപ്പെടുന്നത് കണ്ട് അദ്ദേഹം ചോദിച്ചു....
ഹിജാബിന്റെ കാര്യം പറഞ്ഞപ്പോൾ ബോസിന് അത് ഇഷ്ട്ടം ആയിരിന്നു...
അദ്ദേഹം ഒരൽപ്പം ദീനി ആയ മനുഷ്യൻ ആയിരിന്നു....
എന്തോ അയാൾക്കു കുറച്ചു ദീനി ബോധം ഉള്ളത് കൊണ്ട് അയാൾ അത് തന്നെ മതി പറഞ്ഞു എന്നെ തന്നെ സ്ഥിരം ആക്കി...
അന്നാണ് ഓഫീസിലേക് ആദ്യമായി റഹൂഫ് കടന്നു വരുന്നത്.....
കണ്ടാൽ ആരും ഒന്ന് നോക്കി പോകും സൗന്ദര്യമല്ല ഒരു തരം പ്രകാശമായിരുന്നു....
ആ മുഖത്തു....
പോരാത്തതിനു അവന്റെ കഴുത്തിലെ മറുക്.....
പെട്ടെന്ന്
ആളുകളെ അവനിലേക് ആകർഷിക്കപ്പെടുന്നുണ്ട്....
അവനിലെന്തോ ഒരു പ്രതേകത ഉണ്ട്....
എത്ര പരിജയമില്ലാത്തവരെയും വെറുക്കപ്പെട്ടവരെയും ,തന്റെ ഉറ്റവരും മിത്രങ്ങളും ആകാനുള്ള പ്രേതകമായ ഒരു കഴിവ്.....
ഞങ്ങൾ അതുകൊണ്ട് തന്നെ ആ ദിവസം തന്നെ വല്ലാതെ അടുത്തു.......
അങ്ങെനെ ജോലി കഴിഞ്ഞു പോകുമ്പോൾ അവനും കൂടെ വന്നു ഒരൽപ്പം കൂടെ നടക്കാൻ....
ആ സമയത്തു അവൻ എന്നോട് ഒരു കാര്യം പറഞ്ഞു.....
ദുബായ് അതൊരു സ്വപ്നഭൂമിയാണ്....
ആ സ്വപ്നത്തിൽ ലയിച്ചവന് ജീവിതം നഷ്ടപ്പെടും......
കാരണം ദുബായ് കള്ളുകൾക്കും ചൂതാട്ടങ്ങൾകുംവ്യഭിചാരത്തിനും പേര് കേട്ട സ്ഥലം കൂടിയാണ്...
കൂട്ടു കൂടുന്നവരെ പോലും വിശ്വസിക്കരുത് അവരുടെ വലയിൽ പെട്ടാൽ തിരിച്ചു വരുക എളുപ്പം ആയിരിക്കില്ല....
അതുകൊണ്ട് എന്റെ ജേഷ്ട്ടൻ എനിക് പഠിപ്പിച്ചു തന്ന ഒരു വാക്കുണ്ട് ഷാഹിന അത് നി ജീവിതത്തിൽ മറക്കാതെ സൂക്ഷിക്കണം....
ഒരാൾക് നന്നാവാൻ ഉദ്ദേശിച്ചാൽ അതിനോളം നേർമാർഗ്ഗത്തിലേക്ക് എത്താൻ വേറെ എവിടെയും പോണ്ട ഇനി മറിച്ചു മോശം ആവാൻ ആണെങ്കിലും അങ്ങെനെ തന്നെ....
അങ്ങെനെ സംസാരിച്ചു കഴിയുമ്പോഴേക്കും ഇക്ക ന്റെ വണ്ടി വന്നിരുന്നു....ഞാൻ ഇക്കാന്റെ കൂടെ പോയി....
ജോലിയും കാര്യങ്ങളും എങ്ങെനെ ഇന്ടെന്നോ ആ ചെക്കൻ ആരാണെന്നോ ഒന്നും ചോതിച്ചതില്ല.....
ഇക്ക നാട്ടിൽ നിന്നും വന്നിട്ട് കുറച്ചു മാസം ആയി ....ഞാൻ വന്നിട്ട് ഒരാഴ്ചയും കഴിയാറായി....
ഇയാൾക്കു എന്റെ ശരീരം പോലും വേണ്ടാതായി......
കാരണം അതെന്താണെന്ന് അറിയില്ല......
ഇക്കയ്ക്ക് ഒരു സ്വഭാവം ഉണ്ട് കമ്പനി വക കാർ ഉള്ളത് കൊണ്ട് പുറത്തു ടാക്സി ഓടി ക്യാഷ് ഉണ്ടാകും അതുകൊണ്ട് എന്നെ കൊണ്ട് വിട്ടിട്ട് തിരിച്ചു പോകും.....
ഇക്കാക്കും നല്ല സാലറി ഉണ്ട്......
ഇനി ഇക്കക്ക് എന്താണ് ഇപ്പോ ഇങ്ങനെ ഇവിടെ മറച്ചു പിടിക്കാൻ ജുമൈല ഇല്ല......
എന്റെ ആവശ്യങ്ങളും സ്വപ്നങ്ങളും പ്രദീക്ഷകളും ഒരു നിമിഷം ഇല്ലാതായപോലെ ഞാൻ ഭയന്നു.....
അടുത്ത ദിവസം ഞാൻ വീണ്ടും പതിവ് പോലെ റഉഫിനെ കണ്ടു മുട്ടി....
അവൻ അന്ന് പറഞ്ഞത് മറ്റൊരു കാര്യം ആയിരിന്നു....
ഷാഹി അവൻ അങ്ങെനെ ആണ് വിളിക്കാറ് വല്ലാത്ത ഒരു അടുപ്പം ഉള്ളത് പോലൊരു ഫീലിംഗ്‌സ് ആണ് അപ്പൊ...
ഒരുപാട് ആഗ്രഹിച്ചെടുത് നിന്ന് കിട്ടാത്ത ഒരു സ്നേഹം ഒരു സംരക്ഷണം അത് മറ്റൊരാളിൽ കാണുമ്പോ ഏതൊരു പെണ്ണും കൊതിച്ചു പോകും.....
എന്നാൽ അങ്ങെനെ ഒന്നും ചിന്തിച്ചില്ല എന്നത് യാഥാർഥ്യം.....
അവൻ പറയാൻ തുടങ്ങി ഷാഹി ഞാൻ ആദ്യം വന്ന സമയം രണ്ടു മാസത്തോളം ഏട്ടന്റെ റൂമിൽ ഇരുന്നു പിന്നെ ഏട്ടന്റെ നിർബന്ധം കൊണ്ട് ആണ് ഞാൻ പുറത്തിറങ്ങി ആളുകളുമായി സംസാരിക്കാൻ തുടങ്ങിയത് അന്ന് ഒരു ബംഗാളിയെ പരിചയപ്പെട്ടു അവൻ എല്ലാരോടും സുഗാണോ സുഗാണോ യെന്ന് ചോദിച്ചു നടക്കുന്നു !
അങ്ങെനെ എന്നോട് ചോദിച്ചപ്പോ ഞാൻ ചോദിച്ചു നിനക്കു വേറെ പണിയില്ലേ പോകുന്ന ആളോട് ഇങ്ങനെ ചോദിക്കാൻ...
അപ്പോൾ അവൻ പറഞ്ഞു എനികിതാണ് പണി നിനക്കു സുഗം വേണോ..???
വെറും 50 ദിർഹം ഞാൻ തരിച്ചു പോയി അപ്പോഴാണ് മനസ്സിലായത് അവൻ പെണ്ണ് കൂട്ടി കൊടുപ്പ് കാരൻ ആണെന്ന്....
അവിടുന്ന് ഞാൻ പേടിച്ചോടി റൂമിൽ എത്തി ജേഷ്ട്ടനോട് പറഞ്ഞപ്പോ എനിക് ഏട്ടൻ പഠിപ്പിച്ച ഒരു പാഠം ഉണ്ട്....
ദുബായ് പണം ഉണ്ടാക്കാൻ വിചാരിച്ചാൽ അതിനോളം നല്ലൊരു ഭൂമി വേറെ ഇല്ല....
പണം ഉള്ളത് കളയാൻ ആണെങ്കിലും അങ്ങെനെ തന്നെ.....!
വൈകാതെ ഇക്കയും വന്നു ഞാൻ കൂടെ പോയി...
ഞാൻ ആലോചിക്കാൻ തുടങ്ങി ഇക്ക ടാക്സി ഓടിച്ചു കിട്ടുന്ന ക്യാഷ് എത്ര ന്നൊക്കെ അറിയണം ഇനി ഇക്ക അത്തരം ആളുകളുടെ കൂട്ടത്തിൽ പെട്ടു പോകരുത്....
പതിവ് പോലെ അന്നും ടാക്സി ഓടിക്കാൻ പോയി പാതിരസമയം കയറി വന്നു....
ഞാൻ ഉറക്കത്തിലാണ് മൂപ്പർ വാതിൽ തുറന്നു അകത്തു കയറി....
അയാൾ ഉറങ്ങി എണീക്കുന്നതിനു മുൻപായി ഞാൻ എണീറ്റു ഇക്കയുടെ കുപ്പായത്തിന്റെ കീശയിൽ കയ്യിട്ട് നോക്കി .....
ഞാൻ കണ്ടത് മറ്റൊന്നു ആയിരിന്നു "
കിട്ടിയത് മറ്റൊന്നും ആയിരുന്നില്ല ,,,
ഇവിടുള്ള ഒട്ടനവധി മസാജ് പാർലറുകളുടെ വിസിറ്റിഗ് കാർഡുകൾ ആയിരിന്നു.....
പിന്നെവിടെന്നു അയാൾക്കു എന്നെ വേണ്ടി വരും ,ഞാൻ രാവിലെതന്നെ ഇക്കയോട് പ്രശ്നം ഉണ്ടാക്കി അതിന്റെ പേരിൽ.
അങ്ങെനെ ആ ദിവസം മുതൽ കുറച്ചു നേരത്തെ വരാൻ തുടങ്ങി ....
ഒന്നിച്ചുള്ള ജീവിതം വീണ്ടും തുടങ്ങി....
എന്നാൽ സംസാരമോ കരുതലോ സുരക്ഷയോ ഒന്നുമില്ല...
ആർക്കോ വേണ്ടി എന്റെ കൂടെ ജീവിക്കുന്നത് പോലെ ആയിരിന്നു...
കുറച്ചു മാസങ്ങൾ അങ്ങേനെ കടന്നു പോയി....
എനിക് കിട്ടുന്ന സാലറി എന്റെ കയ്യിൽ നിന്ന് ഇക്ക വാങ്ങും ...
ഇക്കയുടെ സാലറിയും പുറത്തു പോയി വണ്ടി ഓടിച്ചു കിട്ടുന്ന കാശും ഒക്കെ ആയി മാസം ലക്ഷമെങ്കിലും കാണണം...
നാട്ടിലേക് പൈസ അയക്കൽ ജുമൈലയുടെ പേരിലാണ്....
അവളത് ഉമ്മയോട് പറയുന്നുണ്ടോ യെന്ന് പോലും അറിയില്ല...
ഉമ്മയ്ക്കുള്ള ചെലവിന് അതിൽ നിന്നും കൊടുക്കുന്നുണ്ടാവും....
ബാക്കി ഒക്കെ ഓള് എടുക്കുകയും ചെയ്യുന്നുണ്ടയിരിക്കാം യെന്ന് എനിക്കും തോന്നി....
ഞാൻ ഗർഭിണി ആയി....
പിന്നെ വീണ്ടും എന്നോട് ആ പഴയ സ്വഭാവം കാണിച്ചു തുടങ്ങി...
ഭാര്യക് വിശേഷം ആയാൽ കിട്ടേണ്ടത് ഒന്നും എനിക് കിട്ടിയതെ ഇല്ല....
ഏക ആശ്വാസം എന്നത് ഓഫീസിൽ എത്തിയാൽ റഉഫിന്റെ വാക്കുകൾ ആയിരിന്നു.....
എന്താണ് എങ്ങെനെ ആണ് ഒന്നും അറിയുന്നെ ഇല്ല....
ഇക്കയുടെ കറക്കം കുറെ പെണ്ണുങ്ങളും ആയിട്ടാണ് ഞാൻ പറഞ്ഞു മടുത്തു....
കിട്ടുന്ന പൈസ ഒക്കെ അവർക് വേണ്ടി ചിലവാകുകയാണ്....
ഞാൻ നാട്ടിൽ പോയില്ല പോയാൽ പിന്നെ എന്നെ തിരിച്ചു കൊണ്ടു വരില്ല എന്നറിയുന്നത് കൊണ്ട് തന്നെ ആയിരിന്നു....
പ്രസവത്തിനു വേണ്ടി കമ്പനി എനിക് രണ്ടുമാസത്തെ ലീവ് അനുവദിച്ചു തന്നു....
ലീവ് സാലറി അടക്കം ആയിരിന്നു....
അങ്ങെനെ എന്റെ പ്രസവം കഴിഞ്ഞു പെണ്കുട്ടി ആയിരിന്നു.....!

ഷാഹി .....ഷാഹി...
മതി നിർത്തു ബാക്കി പിന്നെ പറയാം ഞാൻ ഒന്ന് വീട്ടിലേക്ക് വിളിക്കട്ടെ.....
സീനത്തിനെ വീട്ടിൽ കൊണ്ടു വിട്ടിട്ട് കുറച്ചു ദിവസങ്ങൾ ആയില്ലേ.....
☎☎ഞാൻ വിളിച്ചു നോക്കി....📞📞 എടുത്തത് ഓളെ നേരെ ഉള്ള അനിയത്തി ആയിരിന്നു പേര് സഫൂറ....
ആളിയാക്ക എന്തെല്ല സുഗം അല്ലെ...പിന്നെ എന്തൊക്കെയുണ്ട് വിശേഷം.....
ആളിയാക്ക വിളിക്കാൻ കാത്തിരിക്കുവാർന്നു....
എന്തിനാണ്.....?
എന്താ കാര്യം സീനത്തിനി എന്തെങ്കിലും....ഹേയ് ...അങ്ങെനെന്നുമില്ല ...
മറ്റന്നാൾ അല്ലെ ചെക്കപിന് പോവേണ്ടത്"""
"ഹ അതേ ''
അളിയാക്ക ഉമ്മനോട് പോവണ്ട പറയണം ഞാൻ പോയ്‌കൊളം താത്താക്കും ഞാൻ പോകുന്നത് ഒരു ആശ്വാസമാണ്....
ഞാൻ ചോദിച്ചു നോക്കട്ടെ സീനത്തിനോട്...
നി അവൾക് ഫോൺ കൊടുക്ക്....
ഹലോ ....എന്താ മോളു സുകല്ലേ....
മോൻ വയറ്റിൽ നിന്നും അടി പിടി കാണിക്കുന്നുണ്ടോ???
ഹ ഇക്ക അവൻ ഇടക്ക് ചവിട്ടും കുത്തും ഒക്കെ ആണ്....
ഇക്ക ഇണ്ടായിരുന്നെങ്കിൽ ഒക്കെ കാണായിരുന്നില്ലേ...
എന്താ ചെയ്യ മോളെ അതിനുള്ള ഭാഗ്യം പോലും ഇക്കായ്ക്ക് ഇല്ലാതെ പോയി.....
സാരല്ല മോള് സംഘടപെടേണ്ട ഇന്ഷാല്ലാഹ് മോളു സന്തോഷമായിട് എപ്പോഴും ഇരിക്കണം അത് ഞമ്മടെ കുഞ്ഞിക്ക് നല്ലത് വരുത്തും....
പിന്നെ സഫൂറ പറഞ്ഞല്ലോ ഹോസ്പിറ്റലിൽ ചെക്കപ്പിനു അവൾ വരാം ന്നു നി പറഞ്ഞോ ഒളോട്....
ഇല്ല ഇക്ക ഓള് വന്ന് എന്നോടാണ് ആദ്യം പറഞ്ഞത്.....
ഞാൻ ആ പറഞ്ഞു വണ്ടിയിൽ പോയി വരുന്നേ അല്ലെ ഓൾക്കും ഇതൊരു പാഠം ആവട്ടെ അടുത്ത കല്യാണം ഓൾക്കുള്ളതല്ലേ....!
അങ്ങെനെ ഞാൻ അത് സമ്മതിച്ചു കൊടുത്തു....👍👍
വരാനുള്ളത് വലിയൊരു വിപത്തിന് വേണ്ടിയുള്ള സമ്മതം ആണെന്ന് അറിയാതെ !
അതു കഴിഞ്ഞു ഞാൻ ഉമ്മയ്ക് ഫോൺ വിളിച്ചു ,
സുഗവിവരം ഒക്കെ അന്ന്യോഷിച്ചു.....
ഉമ്മ ചോദിച്ചു സീനത്തിനെ വരാൻ പറയുന്നില്ലേ......??ഞാൻ പറഞ്ഞു വേണ്ട ഉമ്മ ഇനി രണ്ട് മൂന്ന് മാസങ്ങൾ അല്ലെ ഉള്ളു അവിടെ നിക്കട്ടെ ഉമ്മയ്ക് എപ്പോ വേണേലും കാണാലോ മുറ്റത്തു തന്നെ അല്ലെ അവരെയും വീട്.....!
എന്ന പിന്നെ ഞാൻ വെച്ചോട്ടെ ഉമ്മ.....!
ഹ റൗഫ് വെക്കല്ലേ വെക്കല്ലേ ഉമ്മ പറയാൻ മറന്നു പോയി.....
നിന്നെ പോകുമ്പോ ട്രെയിനിൽ വെച്ചു ഏതോ ശരീഫ് എന്ന് പറഞ്ഞയാൾ സംസാരിച്ചിരുന്നു പോലും..
ഹ ഉമ്മ അതിനിപ്പോ എന്തായി......
അല്ല മോനെ അവർ നിന്നെ ഇവിടെ വന്നു തിരക്കിയിട്ട് പോയി....
അറിയുന്നതൊക്കെ ഞാൻ പറഞ്ഞു കൊടുത്തിനി നിന്റെ ഫോൺ നമ്പറും വാങ്ങിന്....
എന്തേ നി വല്ല പൈസയും വാങ്ങിച്ചിനോ അയാളോട്....
അയാളെ ചോദ്യം കേട്ടിട്ട് ഉമ്മക് പേടി ആയല്ലോ......
ഹേയ് ഇല്ല ഉമ്മ
വെറുതെ വന്നേ ആയിരിക്കും ഉമ്മ കാര്യം ആകണ്ട നോക്കട്ടെ അയാൾ വിളിക്കോ ന്നു വിളിച്ചെങ്കിൽ ഞാൻ ഉമ്മനോട് പറയാം....
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു....
പിന്നെ എന്റെ ഉള്ളിൽ ആകെ ഒരു ആന്തലായിരുന്നു.....
ട്രെയിനിൽ നിന്നും അയാളോട് കുറച്ചൊക്കെ മിണ്ടിയത് സത്യം ആണ്...
അതിനു അയാൾ എന്തിനു എന്നെ ചോദിച്ചു വരുന്നേ???
ഇനി ഞാൻ കണ്ടത് സ്വപ്നം തന്നെ ആണോ അതോ യാതാർത്ത്യ lമോ???
ഒന്നും ഒരു എത്തും പിടിയും കിട്ടാത്ത ആലോചന.....
ഒത്തിരി ചിന്തകൾക്കിടയിൽ ഫോൺ റിങ് ആവുന്നുണ്ട്....
ആരാ ഇത് പരിചയം ഇല്ലാത്ത നമ്പർ നാട്ടിൽ നിന്ന് ആണല്ലോ...
അടിവയറിൽ നിന്നും എന്തോ ഒന്ന് മുകളിലോട്ട് പോയ ഭീതി വല്ലാത്ത ഭയം ....
ആരാണ് എന്തിനാണ്....
ഫോൺ എടുത്തു നോക്കി...
അങ്ങേ തലക്ക് ഷെരീഫിക്ക.....
ആകെ ഞെട്ടിപ്പോയി....
എന്തെല്ലാം റഊഫ് സുകല്ലേ....
പിന്നെ എന്തൊക്കെ സങ്കടം ഒക്കെ മാറിയോ???
ഹ ഇക്ക ...
ഇക്ക എന്റെ വീട്ടിൽ പോയ്‌നോ....
എന്താ കാര്യം ...
അതോ ഞാൻ ഏതായാലും ഈ വീക്കിൽ അങ്ങോട്ട് വരുന്നുണ്ട് എന്ന പിന്നെ നിന്നെ കാണാലോ കരുതിയിട്ടാണ്......
അങ്ങെനെ ശരീഫ് ഇക്ക എന്റെ അഡ്രസ്സ് വാങ്ങിയതാണ് വരുന്ന വീക്കിൽ വരുമെന്നുo കാണണമെന്നും പറഞ്ഞു ഫോൺ വെച്ചു.....
പിന്നെ എനിക് സമാധാനമില്ല....
ആകെ ഒരു വെപ്രാളം.....
എന്തിനായിരിക്കും വരുന്നത്....
ആരായിരിക്കും ഷെരീഫിക്ക....
ഇനി ഞാൻ കണ്ട സ്വപ്നം സത്യം തന്നെ ആണോ?????
നിരവധി ചോദ്യങ്ങൾ മാത്രം ബാക്കിയായി......
ഞാൻ മയക്കത്തിൽ വീണു........
റൗഫ് മയക്കത്തിൽ അല്ലെ ഞാൻ ഇനി ഏതായാലും എന്റെ കഥ പറയാം....
ഞാൻ നാട്ടിൽ നിന്നും ദുബായിലേക് വന്നത് തന്നെ ഇക്കാന്റെ ഉമ്മയ്ക്ക് തീരെ ഇഷ്ട്ടം അല്ലായിരുന്നു....
പിന്നെ ഒന്നുമില്ലാതിരിന്ന ആ വീട്ടുകർക് ഞാൻ കൂടി ജോലിക്ക് പോയാൽ പണം സമ്പാദിക്കാൻ അതൊരു വഴി ആകുമെന്ന് കരുതിയാണ് ഒടുവിൽ സമ്മതിച്ചത്....
ആ വീട്ടിൽ ജുമൈലക്കുള്ള അവകാശമോ സ്ഥാനമോ ഒന്നും എനിക്കില്ല എങ്കിലും ഞാനും ആ വീട്ടിലെ മരുമകൾ ആണെന്ന് അവർ മറന്നു പോയി....
പലപ്പോഴും ഞാൻ കേട്ടൊരു വാക്കുണ്ട്.....പെണ്കുഞ്ഞു അല്ലാഹുവിന്റെ റഹ്മത് ആണെന്നും ബർക്കത് ആണെന്നും...
ആ കുടുംബത്തിലെ വിളകും ഐശ്വര്യവും ആ പെണ് കുഞ്ഞു ആയിരിക്കുമെന്ന്....
എന്നാൽ എനിക് ജനിച്ച കുഞ്ഞു അവർക്കൊരു ഭാരമായിരുന്നു....
ആ ഉമ്മയ്ക് പെണ്ണ് യെന്ന് കേട്ടാൽ തന്നെ ദേഷ്യമാണ്...
എന്തോ അവരും ജനിച്ചത് പെണ്ണ് കുഞ്ഞു ആയിട്ടാണെന്നു അവർ മറന്നു പോയി...
അല്ലെങ്കിൽ അവരുടെ ഭാവി ചിന്തകൾക്കിടയിൽ അവരത് മറന്നു പോയി....
എന്നോടുള്ള ദേഷ്യത്തിന്റെ ആദ്യ കണിക പൊട്ടി പുറപ്പെട്ടു....
എന്നെ പോലെ തന്നെ എന്റെ മോളും കരയാൻ വിധിക്കപ്പെട്ടവൾ ആക്കല്ലേ എന്നു പടച്ച റബ്ബിനോട് ഉരുകി......
ദുബായിലെ കുടുംബ ജീവിതം ആകെ താറ്മാറാണ്....
ആദ്യം അയാൾ ഹോസ്പിറ്റലിലെ മെഡിക്കൽ ഷോപ്പിലെ മരുന്നുകൾ അടക്കി വെക്കുന്ന സ്റ്റാഫ് ആയിരിന്ന സ്ഥാനത്തു നിന്ന് അതു കൊണ്ടു വരുന്ന ആൾ ആയി മാറി...
അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജോലിയിലെ അർപണബോധവും ആത്മാർഥയും പരിചയ സമ്പന്നതയും വെച്ചു ഇക്കായ്ക് അവിടെത്തെ പി ആർ ഒ പോസ്റ്റിൽ പ്രമോഷൻ ആയി....
പിന്നെ ഇക്കയുടെ വണ്ടിയിൽ സ്ഥിരം നഴ്സുമാർ വരാൻ തുടങ്ങി....
അവരെ രാത്രിയിൽ കൊണ്ടു വിടുക ഇക്കയ്ക്ക് ഒരു ഹോബി ആയി......
റൂമിലുള്ള വഴക്ക് പതിവായി.....
ദുബായ് ആയതു കൊണ്ട് എന്നെ ഒഴിവാക്കാനും പറ്റില്ല.....
ഇക്ക ദിവസവും വീട്ടിൽ വിളിച്ചു ജുമൈലയോടും ഉമ്മയോടും എന്റെ കുറ്റങ്ങൾ പറഞ്ഞു അവർക്ക് മുൻപിൽ ഞാനൊരു സംശയരോഗിയും മനസികരോഗിയും ആയി മാറി
ഒരു ദിവസം രാത്രിയിൽ ഇക്ക ഉമ്മയോടും ജുമൈലയോടും എന്നെ കുറിച്ചു പറയുന്നത് കേട്ട് ആണ് അവർക്ക് എന്നോട് വെറുപ്പ് തുടങ്ങാനുള്ള കാരണം എന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയത്....
കിട്ടുന്ന സാലറി മുഴുവൻ കൊടുക്കാതെ കുറച്ചൊക്കെ ഞാനും സൂക്ഷിച്ചു തുടങ്ങി.....
ഇക്കയ്ക്ക് ഞാൻ എന്നത് ഭാര്യ ആണെന്ന് ഇടക് എന്നെങ്കിലും എന്നെ ഓർമപ്പെടുത്താനുള്ള ശാരീരിക ബന്ധം മാത്രമായിരുന്നു ഞാൻ....
പിന്നെ എനിക് മനസ്സിലായി ഞാൻ അവരുടെയൊക്കെ മുൻപിൽ ഒരു സംശയ രോഗി ആണെന്ന് 
ഇക്ക പറയുമ്പോൾ അതിനെതിരെ പിടിച്ചു നിൽക്കാൻ തെളിവുകൾ ഓരോന്നായി എടുത്തു വെക്കണമെന്ന്...
അങ്ങെനെ ഞാൻ ഇക്ക യുടെ ഫോണിൽ നിന്നും ഓരോന്നും എന്റെ ഫോണിൽ കാമറ കൊണ്ട് ഫോട്ടോ എടുത്തു സൂക്ഷിക്കാൻ തുടങ്ങി....
അതിൽ ഇക്കയ്ക്ക് ഒരു
വാട്സാപ്പിൽ ഒരു അക്കൗണ്ട് ഉണ്ടായിരുന്നു....
പത്തു പെണ്ണുങ്ങൾക്കിടയിൽ നാല് ആണുങ്ങൾ മാത്രമുള്ള ആ ഗ്രൂപ്പിൽ പല മെസേജുകളും കണ്ടാൽ വെറുപ്പും ഛർദിയും ഒക്കെ തോന്നാറുള്ള മ്ലേച്ഛമായ വാക്കുകൾ എന്നെ കൂടുതൽ തളർത്തി....
മോൾക് വയസ്സ് രണ്ടായി....ഇനിയും ഞാൻ ഇവിടെ നിന്നാൽ ഇക്കയെ പൂർണമായി നഷ്ട്ടമാകും....
വീട്ടിൽ ആയാൽ അവരെ ബോധിപ്പിക്കാൻ ആണെങ്കിലും എന്റെ മോൾക് ഒരു വാപ്പയെങ്കിലും ഉണ്ടാകും....
അതുകൊണ്ട് ഉള്ള തെളിവുകൾ വെച്ചു ഞാൻ ഇക്കയോട് വഴക് ഉണ്ടാക്കി ആ ജോലി ഉപേക്ഷിപ്പിച്ചു നാട്ടിൽ പോകാൻ ഒരുങ്ങി.....
അപ്പോഴാണ് എന്റെ കമ്പനിയിൽ നിന്നും അവർ പറഞ്ഞത് നിനക്കു എപ്പോ വേണമെങ്കിലും ജോലി വേണമെന്ന് പറഞ്ഞാൽ ഒന്നു വിളിച്ചാൽ മതി ശരിയാക്കി തരാം യെന്ന്...
അപ്പോഴേക്കും റഹൂഫ് അവിടെ മൂന്നു വർഷം ആയിരിന്നു.....
അതുകൊണ്ട് തന്നെ അവൻ ഉള്ളതും എനിക് സമാധാനം ആണ്....
ഞങ്ങൾ നാട്ടിൽ പോകാൻ ഒരുങ്ങി....ഇക്കയുടെ അടുത്ത ഉപദേശം നാട്ടിൽ എത്തിയാൽ നി നിന്റെ വീട്ടിൽ നിക്കണം എന്റെ വീട്ടിൽ നിന്നാൽ എനിക് ഒന്നു ജുമൈലയോട് മിണ്ടാൻ തോന്നിയാൽ ഒന്നു ജുമൈല എന്നു വിളിക്കാൻ തോന്നിയാൽ അത് ശരിയാവില്ല .....
ജുമൈലന്റെ ഭർത്താവ് ഇക്കാന്റെ ജേഷ്ട്ടൻ ലീവിന് വന്നു കത്തറിലേക് തിരിച്ചു പോയിരുന്നു....
ഞങ്ങൾ നാട്ടിൽ പോകുന്ന സമയത്തു ഇക്ക ക്ക് നാട്ടിലെ നാല് ലക്ഷം രൂപ ദുബായിൽ കടം ആയി മാറിയിരുന്നു...
കിട്ടിയ പൈസ ഒക്കെ കണ്ട പെണ്ണുങ്ങൾക് കൊടുത്തും ആർമാധിച്ചു നടന്നു....
ഒടുവിൽ ഞങ്ങൾ നാട്ടിൽ എത്തി എനിക് വീട്ടിൽ ഇരിക്കേണ്ടി വന്നു.....
ഇക്ക ഇക്കയുടെ വീട്ടിലും ഞാൻ എന്റെ വിട്ടിലും....
അടുത്ത വീട്ടിലെ അദിതി
ഇടക് ഇടക്ക് ഇക്ക വീട്ടിൽ വരും എന്നല്ലാതെ മാറ്റങ്ങൾ ഒന്നുമില്ല ...
വേറെരു വീട് വെച്ചു മാറിയാൽ എങ്കിലും അതിനൊരു പരിഹാരം ഉണ്ടാവുമെന്ന് കരുതി എന്റെ കയ്യിൽ ഉണ്ടായ സ്വർണ്ണം മുഴുവൻ വിറ്റിട്ട് പുതിയ വീട് വെച്ചു അതിൽ എന്റെയും ഇക്കായുടെയും പേരിലാണ് എഴുതിവെച്ചത്...
ആരുടെ പേരിൽ എന്നതല്ല സന്തോഷം ആയിരിന്നു ആഗ്രഹിച്ചത്.....
അതിനിടയിൽ ഞാൻ രണ്ടാമത്തെ ഗർഭിണി ആയി......
വളരെ ദുർഗടം പിടിച്ച അവസ്ഥയാണ് എനിക് ...
ആകെ ജീവനും മരണത്തിനും ഇടയിൽ ആയ സമയം 8 മാസം ആയപ്പോൾ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ടിയും വന്നു.....
അങ്ങെനെ ഒരു മാസം ആ നാലു ചുവരുകൾക്കുള്ളിൽ മരണതുല്യമായ വേദനയും സഹിച്ചു രണ്ടാമത്തെയും പ്രസവിച്ചു....
അതും പെണ്ണ് തന്നെ ആയിരിന്നു....
ഡിസ്ചാർജ് ദിവസം ഇക്കന്റെ ഉമ്മ വന്നിരുന്നു....
ഹോസ്പിറ്റലിൽ മൂന്നു ലക്ഷം ആയി അതിൽ ഒരു ലക്ഷം എന്റെ വാപ്പ കൊടുത്തു.....
ബാക്കി രണ്ടു ലക്ഷം ഇക്ക ആണ് അടക്കേണ്ടത്......ഉമ്മയ്ക് സഹികെട്ട് ആ ആസ്പത്രിൽ മരണവേദന സഹിച്ചു ഇക്കാന്റെ ചോരയിലുള്ള കുഞ്ഞിനെ പ്രസവിച്ചതിനു ആ ഉമ്മ എന്റെ മുകത്ത് നോക്കി ഇക്കാനോട് പറഞ്ഞു ഇനി മേലിൽ നി അവളുടെ കൂടെ കിടക്കരുത്....
കിടന്നതിന്റെ ഫലം ആണ് നി ഈ അനുഭവിക്കുന്നത്.....
അതു കഴിഞ്ഞു എന്നോട് ഒന്നു ഒഴിഞ്ഞു പോയി തരുമോ എന്റെ മോന്റെ ജീവിതത്തിൽ നിന്ന് നിനക്കു നഷ്ടപരിഹാരം തന്നു കൊള്ളാം....
അത്രയും കാലം മറുത്തൊരു വാക്ക് പോലും പറയാത്ത ഞാൻ പൊട്ടിത്തെറിച്ചു ആ ഉമ്മയോട് അത് മകന് ഇഷ്ടപെട്ടതും ഇല്ല.....
പിന്നീടുള്ള ഞങ്ങളുടെ സ്വന്തം വീട്ടിലെ ജീവിതം ഒറ്റപെട്ട അവസ്ഥയായിരുന്നു.....
ഇക്ക രാവിലെ ജോലിക്ക് പോകും അതു കഴിഞ്ഞു ജുമൈലന്റെ വീട്ടിൽ പോയി രാത്രി ഭക്ഷണവും കഴിച്ചു വരും ,ഞാൻ ഇവിടെ ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള ഒരു ബോധമോ അവകാശമോ എനിക്കില്ല.......
രാത്രികളിൽ ഉറക്കം പോലും രണ്ടു റൂമുകളിലായി....
ഇക്കയ്ക്ക് വേണ്ടത് അപ്പുറത്ത് നിന്നും കിട്ടുന്നുണ്ട്........
ഞാൻ അല്ലെ എല്ലാം സഹിക്കേണ്ടവൾ....
മക്കൾക് ഉപ്പ വേണമെന്ന് ചിന്തികേണ്ടവളും....
എല്ലാം എന്റെ വിധി ആണെന്ന് കരുതി ദിവസവും കരഞ്ഞു തീർക്കലാണ് പണി......
അതിനിടയിൽ ആണ് റ ഉഫിന്റെ കല്യാണത്തിനി എന്നെ ക്ഷണിച്ചത്.....
അവിടെ പോയി കല്യാണം കഴിഞ്ഞു റഹൂഫ് നോട് സംസാരിച്ചു കുറച്ചു സമാധാനം ആയിരിന്നു അത്........
അവൻ പറഞ്ഞത് മറ്റൊരു ജീവിതത്തെ കുറിച്ചായിരുന്നു....
എനിക്കത് ചിന്ദിക്കാൻ പോലും പറ്റിയില്ല.......
ഇനി എന്തു ചെയ്യും.....യെന്ന് ആലോചിച്ചു ഇരിപ്പാണ്.....
ഷാഹി.....എന്തേ നിന്റെ കഥയൊന്നും കഴിഞ്ഞില്ലേ...ഇല്ല ഇക്ക കഴിയാറായി ഇനി രണ്ടാമത് ഞാൻ ഇവിടെ എത്തിയ കാര്യം കൂടി ബാക്കി ഉണ്ട് ആണോ എന്ന അവിടെ നിക്കട്ടെ നി ആ ഫയലുകൾ ഒക്കെ പെറുക്കി വെക്കു....
ഇന്നാണ് ഷെരീഫിക്ക എന്നെ കാണാൻ വരുന്ന ദിവസം....
അതിനു മുൻപ് ഞാനെന്റെ സീനത്തിനി വിളിക്കട്ടെ !
എന്റെ മോള് ഹോസ്പിറ്റലിൽ പോയി കാണിച്ചോ......???
   ഹ കാണിച്ചു ഇക്ക ....
ഡോക്ടർ എന്തേലും പറഞ്ഞോ ....
അവൾ കുറച്ചു നേരം മൗനം നിന്നു കൊണ്ട് തപ്പിതടഞ്ഞു ഇല്ലല്ലോ ഇക്ക യെന്ന് പറഞ്ഞു.....
ഇക്ക പിന്നെ ഇന്ന് ഇവിടെ ചെറിയ പ്രശ്നം ഉണ്ടാക്കി എന്ത്....
സഫൂറ യും നിങ്ങളെ ഏട്ടന്റെ ഭാര്യയും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്ന കണ്ട് ഉമ്മ ഒളോട് വഴക്കുണ്ടാക്കി....
ആണോ എന്ന ഇനി നി ഹോസ്പിറ്റലിൽ പോകുമ്പോ സഫൂറനെ കൂട്ടണ്ട ഒരു മാസം കൂടി അല്ലെ ഉള്ളു.....
അങ്ങെനെ ഫോൺ കട്ട് ചെയ്ത് ഞാൻ ആകെ വിറച്ചു പോയി....
എന്തിനായിരിക്കും സഫൂറ ഹോസ്പിറ്റലിൽ പോയത് ഏട്ടന്റെ ഭാര്യ കുഞ്ഞിനെ ഇല്ലാതാക്കാൻ ഓളെ ഉപയോഗിക്കുന്നതാണോ???
മനസ്സിന്റെ സങ്കടം അലതല്ലുമ്പോഴേക്കും ഷെരീഫിക്ക വന്നു....
കുറെ നേരം എന്തൊക്കെയോ സംസാരിച്ചു....
ഒടുവിൽ ആയി എന്നോട് പറഞ്ഞു ....
.റൗഫ് നി ഈ ഫോട്ടോസ് ഒന്നു നോക്കിയേ.....
എന്റെ കുഞ്ഞു കാലത്തെ പോലുള്ള ഫോട്ടോസ് ആ കഴുത്തിലെ മറുക്.....
ഷെരീഫിക്ക പറഞ്ഞു ...
റൗഫ് നി വലിയ സമ്പന്ന കുടുംബത്തിലെ കുട്ടിയാണ് നിന്നെ കാണാതെ നിന്റെ ഉമ്മ ഇരുപത്തി നാല് വർഷമായി മനസികശുപത്രിയുടെ ഇരുട്ടറകൾക്കുള്ളിൽ കാലുകളും കൈകളും ബന്ധിച് വൃണങ്ങൾ വന്നു കിടക്കുന്നു.....
ഇന്ന് നിനക്കു പക്വത ഉണ്ട് നിനക്കു തീരുമാനിക്കാനുള്ള അവകാശമുണ്ട്.....
നി ഉറങ്ങി കിടക്കുമ്പോൾ നിന്റെ ശരീരത്തിൽ നിന്നും പറിച്ചെടുത്ത രോമം ഞങ്ങൾ DNA ടെസ്റ്റ് നടത്തി അത് നി തന്നെ യെന്ന് ഉറപ്പ് വരുത്തിയതിന്റെ സെർട്ടിഫിക്കേറ്റണ് ഇത്....
ഒരു നിമിഷം ഞാൻ സ്തബ്ധനായി.....
ചില സ്വപ്നങ്ങൾ യാതാർത്യമാകും എന്ന് കേട്ടിട്ടുണ്ട് എന്നാൽ അത് എന്റെ ലൈഫിൽ തന്നെ വരുമെന്ന് ഞാൻ വിശ്വസിച്ചതുമില്ല....
നി എന്താ റൗഫ് ഒന്നും മിണ്ടാതെ.....
ഒന്നും ഇല്ല ഇക്ക ഞാൻ ഇത് പോലൊരു സ്വപ്നം കണ്ടിരുന്നു വീണ്ടും ഇത് സ്വപ്നം ആണോ ന്നു ആലോജിച്ചതാ.....
അല്ലല്ലോ.....
റൗഫ് ഇപ്പോ നി ഞങ്ങൾക് ഒരു ഉപകാരം ചെയ്യണം....
എന്താണ് ഇക്ക അങ്ങോട്ട് വരാൻ ആണെങ്കിൽ എനിക് കമ്പനി ലീവ് ഇല്ല ഒരുപാട് കാര്യങ്ങൾ എന്നെ ചുറ്റി പറ്റി ഉണ്ട്.....
അതല്ല റൗഫ് നിന്റെ പെങ്ങൾ സുലൈഖ എന്റെ ഭാര്യ ഞങ്ങൾക് ഇതുവരെ കുട്ടിയൊന്നും ആയില്ല നിന്നെ കൊണ്ടു പോയാലും ഉമ്മയ്ക് തിരിച്ചറിയില്ല...
ഉമ്മയുടെ മനസ്സിൽ നി ഇന്നും ആ ഒരു വയസ്സായ കുഞ്ഞു തന്നെ ആണ്...അതു കൊണ്ട് സീനത്തു പ്രസവിച്ചാൽ അവളോട്‌ ഞങ്ങളുടെ കൂടെ നിൽക്കാൻ പറയണം ഉമ്മയുടെ രോഗം മാറ്റാൻ ഇനി നിന്റെ കുട്ടിയെ കൊണ്ടു മാത്രേ പറ്റുള്ളൂ....
ഇക്ക സംസാരിക്കുന്നതിനിടയിൽ തന്നെ സീനത്തിനി തീരെ വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ടു പോയി അഡ്മിറ്റ് ചെയ്തിരുന്നു പക്ഷെ ഞാനറിയുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.......
നാട്ടിൽ നിന്നും കോയക്കാന്റെ വിളി ആയിരിന്നു...
അത്യാവശ്യമായി നാട്ടിൽ വരാൻ വേണ്ടി.....
അപ്പോഴേക്കും എന്റെ ബോസ്സിനെയും വിളിച്ചു ആരോ അറിയിച്ചിരുന്നു....
എന്നോട് നാട്ടിൽ ഇപ്പോ പോകണം എന്നും ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും ബോസ് പറഞ്ഞു ....
സീനത്തിനി എന്തോ സീരിയസ് ആണ് ന്നാണ് പറഞ്ഞത് .....
ഞാൻ നാട്ടിലേക് തിരിച്ചു കൂടെ ശരീഫിക്കയും വന്നു കാര്യം അറിയാൻ വേണ്ടി....
നാട്ടിലെത്തുമ്പോഴേക്കും അവർ എന്റെ സീനത്തിനെ കുളിപ്പിച്ചു വെള്ളതുണിയിൽ പുതപ്പിച്ചിരിന്നു.....
ഞാൻ നിശബ്ദനായി വീഴുന്നത് കണ്ടു ഷെരീഫിക്ക പിടിക്കുകയായിരുന്നു....
കൂട്ടം കൂടി നിന്നവരിൽ ആരോ പറഞ്ഞു....
മഞപിത്തം കരളിലേക് ബാധിച്ചു മരിച്ചതാണ് ആരുടെയോ ഭാക്യത്തിനി ഒരു ആണ് കുഞ്ഞിനെ തന്നെ അവൾ ജന്മം നൽകിയെന്ന്...
കുഞ്ഞു അവിടെ ഹോസ്പിറ്റലിൽ ആണ്....
ഞങ്ങൾ എല്ലാം കഴിഞ്ഞു.....
ഹോസ്പിറ്റലിൽ പോയി.....
കുഞ്ഞിനെ കണ്ടു....
ഡോക്ടറോട് ചോദിച്ചു എന്തു കൊണ്ട് നേരത്തെ പറഞ്ഞില്ല എന്നു....
ഡോക്ടർ പറഞ്ഞു കഴിഞ്ഞ വട്ടം വന്നപ്പോൾ ഞാൻ പറഞ്ഞതാണല്ലോ കുട്ടിനെ കളയാൻ ...ഒന്നുകിൽ കുട്ടി അല്ലെങ്കിൽ ഉമ്മ രണ്ടിൽ ഏതെങ്കും ഒന്നേ കിട്ടു....
തീരുമാനം നിങ്ങൾ ഇപ്പോ പറയണം എന്ന് 
അങ്ങെനെ അവർ പുറത്തു കുറച്ചു നേരം സംസാരിച്ചിട്ടാണ് അകത്തേക്ക് വന്നത്.....
കുഞ്ഞിനെ മതി എന്നാണ് പറഞ്ഞത്...അതുകൊണ്ടാണ് ഇങ്ങെനെ സംഭവിച്ചതെന്ന്.....!
പിന്നീട് ആണ് കാര്യം മനസ്സിലായത് എല്ലാം സഫൂറ പറഞ്ഞിട്ട് ആണെന്ന്....!
താത്ത റൗഫ് ഇക്കാന്റെ കുടുംബത്തിൽ കുട്ടികൾ ഇല്ലാത്തത് അല്ലെ....അവർക് വിഷമം ആവും കുഞ്ഞു പോയാൽ അതുകൊണ്ട് കളയണ്ട താത്തക്ക് ഒന്നും സംഭവിക്കില്ല ഡോക്ടർ വെറുതെ പേടിപ്പിക്കുന്നതാണെന്നും....
അവൾ അങ്ങെനെ പറഞ്ഞു സീനത്തിനെ മാറ്റി എടുത്തെ ആണ്....
അതിനു പിന്നിൽ അവൾക് മറ്റൊരു ലക്ഷ്യം ഉണ്ടായിരുന്നു