_*~**
*പ്രവാസിയെ തോൽപിച്ച ഭാര്യ**_*~*
വീട്ടിൽ വാപ്പയും ഉമ്മയും ഞാനും മാത്രമായിരുന്ന സന്തോഷത്തിന്റെ ലോകം..
ആ ലോകത്തിൽ ഞങ്ങൾ ഒരുപാട് സ്നേഹിച്ചു ജീവിക്കുകയായിരുന്നു...അപ്പോഴാണ് ആ സന്തോഷത്തിലേക്ക് ഞങ്ങൾക് അദിതി ആയി സങ്കടവും വന്നെത്തിയത് ...
ആ സങ്കടം ഉമ്മയ്ക് ഒരു അസുഗം ആയിട്ടായിരുന്നു വരവ് അറിയിച്ചത്..
ആ അസുഗം നീണ്ട് നീണ്ട് ഞങ്ങളുടെ സന്തോഷം സങ്കടത്തിൽ മുങ്ങി കുളിക്കുന്ന ഒരു താഴ്വാരം ആയി തുടങ്ങി...
അന്നാണ് ഉമ്മ പറഞ്ഞത്...
മോനെ എനിക് തീരെ വയ്യ നിങ്ങളെ നോക്കാൻ ഇനി എന്നെ കൊണ്ട് ആവില്ല നി ഒരു കല്യാണം കഴിക്കണം ..
അങ്ങനെ ഉമ്മയുടെ വാഷിയിലും നിർബന്ധത്തിനു വഴങ്ങി ഞാനൊരു വിവാഹത്തിന് സമ്മതിച്ചു....
വൈകാതെ തന്നെ നല്ലൊരു മുഹൂർത്തത്തിൽ തന്നെ ഞങ്ങടെ കല്യാണവും കഴിഞ്ഞു...
വീട്ടിൽ പതിയെ സന്തോഷം പൂത്തു തുടങ്ങി ....
ഉമ്മയും കട്ടിലിൽ നിന്ന് എഴുനേറ്റു തുടങ്ങി എല്ലാം അവൾ കാരണം ആണെന്ന് എല്ലാരും പറഞ്ഞു തുടങ്ങി...ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല...അവൾക്ക് എന്നെയും എനിക് അവളെയും വലിയ ഇഷ്ടമായിരുന്നു...അതു കൊണ്ട് തന്നെ ഉമ്മ കട്ടിലിൽ നിന്ന് എഴുനേറ്റത്തിന്റെ സന്തോഷം ഞങ്ങൾ വല്ലാതെ ആഘോഷിച്ചു..
ആ ആഘോഷ വേളയിൽ ആയിരിന്നു അവൾ ആദ്യമായി ചർദ്ധിക്കുന്നത് ഞാൻ കാണുന്നത്...
ഞാൻ വല്ലാതെ പേടിച്ചു വീണ്ടും സംഘടപെടാൻ ആയിരിക്കുമോ അവൾക് ന്തോ സംഭവിച്ചു ന്നു കരുതി പേടിച്ചു.....
പെട്ടെന്ന് ഇടി മിന്നൽ പോലെ ആയിരിന്നു പിറകിൽ നിന്നും ഉമ്മച്ചിയുടെ കെട്ടി പിടിത്തം ...
ഞാൻ വല്ലാതെ പരിഭ്രാന്തൻ ആയി...
ഉമ്മച്ചി പറഞ്ഞു ....ടാ....ഷെഫീക്കെ നീയൊരു വാപ്പ യാകൻ പോകുന്നു....അതു ക്കേട്ട ഞാനും വല്ലാത്ത ഒരു സന്തോഷത്തിൽ ആയിരിന്നു....ആ സന്തോഷം ഞാൻ അവളുമായി രാവിലെ വരെ പങ്കു വെച്ചു ഒരുപാട് സംസാരിച്ചും ചിരിചും കളിച്ചും ഞങ്ങൾ നേരം വെളുത്തത് പോലും അറിഞ്ഞില്ല അത്രക്ക് അങ്ങു മതി മറന്നു ജീവിക്കുകയായിരുന്നു ഞങ്ങൾ....
ആ ഇടക്ക് ആണ് വീട്ടിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ....അതെന്നെ പ്രവാസി ആകാൻ വിധിച്ചു....
അങ്ങെനെ ഞാൻ ജീവിദത്തിൽ ആദ്യമായി നാട് വിട്ട് യാത്രയാവുകയാണ് സൗദിയുടെ മണലിലേക്ക് .......
യാത്രയാവുന്ന ദിവസം ഞങ്ങൾക് പറഞ്ഞു തീർക്കാൻ ആവാത്ത ഒരു സ്നേഹം ബാക്കി വെച്ചായിരുന്നു അവളോട് യാത്ര പറഞ്ഞു ഇറങ്ങിയത്,...
കണ്ണിൽ നിന്നും കണ്ണീര് ഇറ്റി വീഴുന്നത് ഭൂമി പോലും സഹിക്കാൻ പറ്റാതെ പേമാരിയായി പെയ്തിറങ്ങി ആ രാവിൽ...
അങ്ങെനെ അവിടെ നിന്നും യാത്ര തിരിച്ച ഞാൻ സൗദിയുടെ മണ്ണിൽ കാലുകുത്തി.....
വലിയ പഠിപ്പും പത്രാസും ഒന്നുമില്ലാത്ത എനിക് ആകെ അറിയുന്ന തൊഴിൽ ഡ്രൈവിംഗ് ആയിരിന്നു.അത് തന്നെ ആയിരിന്നു എന്റെ ജോലിയും.....
മനസ്സിൽ നിറയെ അവളും പിറക്കാൻ പോകുന്ന കുഞ്ഞും മാത്രമായിരുന്ന എന്റെ ലോകത്തിലേക്ക് പ്രവാസം എന്ന ചിന്ത കൂടി കയറി തുടങ്ങിയ നാളുകൾ ആയിരിന്നു പിന്നീടങ്ങോട്ട്...
ഇവിടെ തൊട്ടടുത്ത് തന്നെ ഒരു മലയാളി കൂടി ഉണ്ടായത് എനിക്കൊരു ആശ്വാസം ആയിരിന്നു.....
ആയാളും വിവാഹിതൻ ആണ്....
ഞങ്ങൾ അങ്ങനെ പരസ്പരം നല്ല കൂട്ടുകാരായി....
എന്നും വീട്ടിൽ വിളിക്കുമായിരുന്നു ഞാൻ ,അവളോട് മിണ്ടാതെ ഉറങ്ങാൻ പറ്റുന്ന ഒരു ദിവസം എന്നിൽ ഉണ്ടായിട്ടില്ല...
ഇവിടെത്തെ വിശേഷങ്ങളും അവിടെത്തെ വിശേഷങ്ങളും ഒക്കെ ആയി ഞങ്ങൾ സല്ലപിച്ചിരിക്കുന്നത് ഫോണിന് പോലും സഹിക്കാൻ ആവാതെ സ്വിച് ഓഫാകാറുള്ള നിമിഷങ്ങൾ പല ദിവസവും കടന്നു പോയി...ഞങ്ങളുടെ വിരഹവും പ്രണയവും കൂടി കൂടി കൊണ്ടിരുന്നു മാസങ്ങൾ കഴിഞ്ഞു പോയി....
അവളുടെ വയറ്റിൽ ഒരാൾ അതാ ചവിട്ടും കുത്തും ഒക്കെ തുടങ്ങിയ നാളുകൾ അവൾ അവളുടെ ഭർത്താവിന്റെ സാമീപ്യം ഒരുപാട് കൊതിച്ച നാളുകൾ ...
അത് അവനോടു പറഞ്ഞു കരഞ്ഞു തീർകയല്ലാതെ രണ്ടു പേർക്കും ഒന്നും ചെയ്യാൻ പറ്റാതെ ആ ദിവസങ്ങളും കടന്നു പോയി....
PART4
അങ്ങെനെ ഒരു ദിവസം കൂട്ടുകാരന്റെ റൂമിൽ ഇരിക്കുമ്പോൾ സൗദിയിലെ ഡ്രൈവർമാരുടെ കഥകൾ പറഞ്ഞു തുടങ്ങി അയാളും...
തൊട്ട് അപ്പുറം ജോലി ചെയ്യുന്ന ബിഹാറുകാരൻ അവന്റെ കഫീൽ എന്നും അവനെ അടിക്കുകയും തെറി പറയുകയും ചെയ്യുന്ന ദുരവസ്ഥ....
കയ്യിൽ ഇക്കാമയും പാസ്‌പോർട്ടും ഇല്ലാതെ ആരോരും സഹായിക്കാൻ ഇല്ലാതെ അവന്റെ വിധിയും പേറി അവൻ അവിടെ നരകിച്ചു ജീവിക്കുന്നു....
അങ്ങെനെ നടുക്കം ഉളവാക്കുന്ന ഓരോ കഥയും കേട്ട് അന്ധാളിച്ചു പോയ എന്നിലും ഭീതിയുടെ നിഴലാട്ടം കല്ലിച്ചു തുടങ്ങി കാരണം എനിക് ഇകാമ ആയിരുന്നില്ല മാസം അഞ്ച് കഴിഞ്ഞു പാസ്സ്പോര്ട്ടും അവര് വാങ്ങിച്ചു വെച്ചിരുന്നു....
എന്നാലും അവരുടെ സ്വഭാവത്തിൽ മാത്രം ഒരു ബുദ്ദിമുട്ടും എനിക്കുണ്ടായത് മില്ല...
അങ്ങനെ രാത്രിയിൽ പ്രിയതമയോട് കഥകളും പറഞ്ഞു കിടന്ന് ഉറങ്ങിയ ഞാൻ നല്ലൊരു സ്വപ്നത്തിൽ ആയിരിന്നു ..വൈകാതെ ജനിക്കാൻ പോകുന്ന കുഞ്ഞും അവൻ എന്നോട് കളിക്കുന്നതം എന്നെ തട്ടി വിളിക്കുന്നതും ആയിരിന്നു സ്വപ്നം...
തട്ടി വിളിക്കുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു....
ആരോ കഥക് മുട്ടുന്നു ....ഞാൻ സമയം നോക്കി രാത്രി മൂന്നുമണി ഈ സമയത്തു ആരും എന്നെ വിളിക്കാറ് ഇല്ലല്ലോ....ഭീതിയോടെ ഞാൻ കതകിന് അടുത്തേക്ക് പോയി ...
ശബ്ദം നിലച്ചു....ഞാൻ ആരാണെന്ന് ചോദിച്ചു മറുപടി ഇല്ല...
ഞാൻ പതിയെ കഥക് തുറക്കാൻ ശ്രമിക്കുന്തോറും എന്നിൽ ഭയം ഇരട്ടിച്ചു...കാരണം കൂട്ടുകാരൻ രാത്രിയിൽ പറഞ്ഞ കഥയിൽ ഒരു ഡ്രൈവറിനെ രാത്രിയിൽ ഇതു പോലെ വന്നു തട്ടി വിളിച്ചു കഴുത്തറുത്തു കൊന്നു മോഷണം നടത്തി പോയ ഒരു സംഭവം കൂടി ഉണ്ടായിരുന്നു അത് കഴിഞ്ഞിട്ട് ഏറെ നാലുകളും ആയിട്ടുണ്ടായിരുന്നില്ല...
ഞാനെന്റെ പ്രിയതാമയുടെയും പിറക്കാൻ പോകുന്ന കുഞ്ഞിന്റെയും മുഗം ഓർത്തു പതിയെ വാതിൽ തുറന്നു......
PART 5
വാതിൽ തുറന്നതും പുറത്തു ആരെയും കാണാനില്ല...
ഞാൻ ഒരുപാട് തിരഞ്ഞു നോക്കി ...വണ്ടിയും തിരഞ്ഞു ഒന്നും പ്രതേകിച്ചു കണ്ടില്ല ഞാൻ വാതിലിനടുത്തേക്ക് നടന്നു ...
പെട്ടെന്ന് കാലിനു എന്തോ ഒന്ന് തട്ടി ഞാൻ താഴോട്ട് നോക്കിയപ്പോൾ അതാ ഒരു കല്ലിൽ കുറച്ചു പേപ്പർ പൊതിഞ്ഞു വെച്ചിട്ടുണ്ട്...
എന്താണെന്ന് അറിയാൻ ഞാൻ അത് എടുത്തു നോക്കി....
നിറയെ ബംഗാളി ഭാഷയിൽ എന്തൊക്കെയോ എഴുതി വെച്ചിരിക്കുന്നു....
ഏറ്റവും താഴെയായി PLEAS HELP എന്നും പറഞ്ഞു ബംഗ്ലാദേശിൽ നമ്പറും അതിൽ കൊടുത്തിട്ടുണ്ടായിരുന്നു....
എനിക്കൊന്നും മനസ്സിലായില്ല ആകെ മനസ്സ് പേടിച്ചു പോയി ഉറക്കവും നഷ്ട്ടപ്പെട്ടു ഇനി എന്ത് ചെയ്യും എന്തായിരിക്കും ഇതിന്റെ ഉള്ളിൽ എഴുതിയിരിക്കുന്നത് യെന്നോക്കെ അറിയാനുള്ള ആകാംഷ എന്റെ ചിന്തകളെ കുറച്ചു നിമിഷം എവിടെയൊക്കെയോ കൊണ്ടു പോയി.....
വീണ്ടും കഥകിന് മുട്ടുന്ന ശബ്ദം കേട്ടു ഞാൻ ഓടി ...
ആ ചിന്തയിൽ സമയം രാവിലെ ആയത് ഞാനറിഞ്ഞില്ല കഫീലിനെ പള്ളിയിൽ കൊണ്ടു പോകാൻ തട്ടി വിളിച്ചതായിരുന്നു....
പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞു വന്ന ഞാൻ നേരെ പോയത് കൂട്ടുകാരന്റെ റൂമിലേക് ആയിരിന്നു...അവനോടു ഈ കാര്യങ്ങളൊക്കെ പറഞ്ഞു...
അപ്പോഴാണ് അവൻ പറഞ്ഞത് അത് അപ്പുറം വീട്ടിലെ ഗദ്ധമ (ജോലിക്കാരി)ആയിരിക്കും ഇതിനു മുൻപും അവൾ ഇങ്ങനെ എഴുതി വിട്ടിരുന്നു എന്നും അവൻ പറയുമ്പോൾ എനിക്കത് നിസ്സാരമായി എടുക്കാൻ തോന്നിയില്ല...ഞാൻ പറഞ്ഞു എനിക് ഈ കത്തിന്റെ ഉള്ളടക്കം എങ്ങെനെലും അറിയണം ന്നായി സമയം ഉച്ചക് വാ നമ്മൾക് ഒരാളെ കാണാൻ പോകാം എന്നായി അവസാനം....
അങ്ങെനെ ഞങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടി കാര്യങ്ങൾ സംസാരിച്ചു കത്ത് അയാൾക്കു കൈമാറി....
അയാൾ അത് വായിച്ചു ഞങ്ങളെ ബോധ്യപ്പെടുത്തി തരുമ്പോൾ കണ്ണീർ പൊഴിയുന്നത് ഞങ്ങൾ അറിഞ്ഞില്ല ....
അവൾക് അവിടെത്തെ പീഡനം അവൾ വിവരിച്ചു എഴുതി അവളെ രക്ഷിക്കണമെന്ന് വീട്ടിൽ അരീകണം എന്നും ആയിരിന്നു അതിൽ....
അവൾക് അവിടെ ശരിയായി ഭക്ഷണമില്ല ഉറക്കമില്ല ശരീരം ഉപദ്രവം ...അങ്ങെനെ വേണ്ട എല്ലാ ചെയ്തികളും അവളെ ചെയ്തിരുന്നു...
ഞങ്ങൾ റൂമിലേക് തിരിച്ചു....എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങലിൽ ആയി..
ദിവസം രണ്ടു കഴിഞ്ഞു രാത്രിയിലുള്ള മുട്ടലുകൾ അതികരിച്ചു വാതിൽ തുറക്കുമ്പോൾ ആളെ കാണില്ല...
രാത്രിയിൽ അവൾ വെസ്റ്റ് തട്ടാൻ വരുമ്പോൾ വാതിലിനു മുട്ടുന്ന സ്വഭാവകാരി ആയിരിന്നു...
ഞാൻ അങ്ങനെ കൂട്ടുകാരനെ നിർബന്ധിച്ചു അവളുടെ വീട്ടിലേക്കു വിളിച്ചു.....
*പ്രവാസിയെ തോൽപിച്ച ഭാര്യ*
ആ വിളിയിൽ അവിടെ നിന്നും അവളെ കൊണ്ടു പോയ ഏജന്റിന്റെ നമ്പർ കിട്ടി എന്നല്ലാതെ വേറെ ഒരു കാര്യവും ഉണ്ടായില്ല, ഞങ്ങൾ അതു കഴിഞ്ഞു ഏജന്റിനെ വിളിച്ചു ആയാളും ഒഴിവ് കഴിവ് പറഞ്ഞു നിർത്തി....
അങ്ങെനെ അതിൽ കൂടുതൽ ഒന്നും നമ്മുക്ക് ചെയ്യാൻ പറ്റില്ല എന്ന അവസ്ഥയിൽ കൂട്ടുകാരനും ഇത് ഇവിടെ അവസാനിപ്പിക്കാൻ എന്നോട് പറഞ്ഞു ഇനി കൂടുതൽ ഇടപെട്ടാൽ നിന്റെ ജോലി തന്നെ ഇല്ലാതാകും ഇത് സൗദി ആണ് എന്നൊക്കെയുള്ള പരുക്കൻ ഭാഷയിലുള്ള സംസാരം എന്നെ വല്ലാതെ ഭീതി പെടുത്തി....
ഞാൻ വല്ലാതെ സംഘടത്തിലും അതിൽ അതികം നിസഹായവസ്ഥനും ആയി പോയി ...ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്നും മനസ്സിനെ പറഞ്ഞു ശാന്തനായി കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി....
വീട്ടിൽ വിളിച്ചു അവൾ ഹാപ്പി ആണ് പ്രസവതിന്റെ തിയതി ആയി അവൾ ഹോസ്പിറ്റലിൽ പോകാൻ നിൽക്കുകയായിരുന്നു....ഞാൻ ഒരുപാട് അവളെ സമാധാനിപ്പിച്ചു യാത്രയാക്കി ......
പിന്നീടങ്ങോട്ട് എന്റെ മനസ്സ് മുഴുവനും ഹോസ്പിറ്റലിൽ ആയിരിന്നു....ഓരോ സ്വപ്നങ്ങളും പ്രദീക്ഷകളും ആയി ഒരു സന്തോഷ വാർത്തക്ക് വേണ്ടി കാത്തിരുന്നു....
എന്നാൽ വിളിയൊന്നും കാണുന്നില്ല ,,ഞാൻ അങ്ങോട്ട് വിളിച്ചു നോക്കി ആരും ഫോൺ എടുക്കുന്നത് മില്ല ..മനസ്സിനി വല്ലാത്ത ആശങ്കയും പരപരപ്പും സഹിക്ക വയ്യാതെ ആയി...
എന്ത് പറ്റി എന്റെ പ്രിയതമക്കു....വല്ലാതെ കണ്ണിൽ നിന്നും കണ്ണീർ ഉറ്റി വീഴാൻ തുടങ്ങി.....
part9
ആപ്പോഴാണ് എന്റെ കഫീൽ വന്നു എന്നെ വിളിക്കുന്നത് അദ്ദേഹത്തെയും കൊണ്ട് ഒരു യാത്ര പോവൻ ആയിരിന്നു....
എന്നാൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു കഫീൽ പരിഭ്രാന്തൻ ആയി ന്നോട് കാര്യങ്ങൾ തിരക്കി....
വന്നിട്ട് കൂടുതലൊന്നും ആവാത്തത് കൊണ്ട് തന്നെ അറബി നല്ല വശമില്ലായിരുന്നു ഒരു വിധം ആംഗ്യ ഭാഷയും എല്ലാം കൂടി അറബിക്ക് കാര്യം പിടികിട്ടി....
എന്നെ പിന്നെ അയാൾ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് കൂട്ടി കൊണ്ടു പോയി ....
എന്തൊക്കെയോ പറഞ്ഞു തരുന്നു ഒന്നും മനസ്സിലാവാത്ത ഞാൻ മനസ്സിലായത് പോലെ മൂളി കൊണ്ടിരുന്നു സംഭവം അയാൾ ന്നെ സമതനിപ്പിക്കുകയാണെന്നു എനിക്കറിയാം....
പക്ഷെ എന്റെ എല്ലാം ആയിരുന്ന ഉമ്മ കിടത്തത്തിൽ ആയപ്പോൾ ശുസ്രൂഷിച് എന്നെ സ്നേഹിച്ച എന്റെ പെണ്ണ് ആണവൾ അവൾക്കൊന്നും ആവാൻ ഞാൻ സമ്മതിക്കില്ല അവലില്ല എങ്കിൽ ഞാനില്ല എന്നത് പോലെ ആണ് ന്റെ ജീവിതം....
ഒടുവിൽ ന്റെ കഫീൽ എനിക് അന്നത്തെ ദിവസം ശാന്തനായിട്ടു ഇരിക്കാൻ ലീവും തന്നു...
PART 10
ഞാൻ ഇവിടെ പ്രാർത്ഥനയിൽ കാത്തിരിപ്പാണ് ഒരു സന്തോഷ വാർത്തക്ക് വേണ്ടി....
സമയം വൈകുന്നേരം ആയി ഒരു വിവരവും ഇല്ല ....
ഞാൻ വിളിച്ചു കൊണ്ടേ ഇരുന്നു ...ഒരു മറുപടിയും ഇല്ല....
രാത്രി ആയി അതാ ഒരു മിസ്ഡ് കാൾ നാട്ടിൽ നിന്നും ....ഞാൻ ആകെ വിഷമത്തിൽ നിന്നു കൊണ്ടു വീട്ടിലേക് വിളിച്ചു... അങ്ങേ തലക്ക് ന്റെ ഉമ്മച്ചി ആയിരിന്നു ...പതിവായി സലാം ചെല്ലി തുടങ്ങാറുള്ള ഞാൻ ആ സമയം ഉമ്മയോട് അവളെ കുറിച്ച് തിരക്കി ....
ഉമ്മ വല്ലാതെ എന്നെ സമാധാനിപ്പിക്കാൻ തുടങ്ങി എന്നല്ലാതെ കാര്യം ഒന്നും വിട്ട് പറയുന്നില്ല.....ഉമ്മച്ചി കരയാതെ കരയുന്നതും ഞാൻ അറിയാൻ തുടങ്ങി ന്തോ സംഭവിച്ചു ന്നു നിക്ക് ബോധ്യമായി ...
ആർക്കാണെന്നു മാത്രം അറിയില്ല ഉമ്മച്ചി ......ഉമ്മച്ചി ....ഉമ്മച്ചി യെന്നുള്ള എന്റെ നീട്ടി വിളിയിൽ ഉമ്മച്ചി പൊട്ടി കരയാൻ തുടങ്ങി.....ഫോൺ കട്ടായി.....
തിരിച്ചു ഞാൻ വിളിക്കാൻ ശ്രമിച്ചു പക്ഷെ ബാലൻസ് അവസാനിച്ചു..... സമയം രാത്രി ഏറെ വൈകിയത് കൊണ്ട് കടകളും പൂട്ടി കഴിഞ്ഞു.....ഇനി എങ്ങെനെ വിവരം അരിയും ആകെ വിഷമത്തിൽ ആയി ഞാനും....കരഞ്ഞു കരഞ്ഞു തളർന്നു പോയി.....
രാവിലെ വരെ നീട്ടി കൊണ്ടു പോകാനുള്ള മന കരുത്തു എനിക്കില്ലാത്തത് കൊണ്ട് തന്നെ ഞാൻ കൂട്ടുകാരന്റെ റൂമിലേക്ക് ഓടിയടുത്തു....
വാതിലിൽ ഉറക്കെ ശബ്ദം ഉണ്ടാക്കി,.അവൻ അടഞ്ഞ കണ്ണുകളുമായി വാതിൽ തുറന്നു....
എന്താടാ നി ഇങ്ങനെ കരയുന്നത് ന്നു ചോദിച്ച അവന്റെ വാക്കുകൾക്ക് മറുപടി പോലും കൊടുക്കാൻ ആവാതെ വിങ്ങി പൊട്ടിയ എന്നെ അവൻ മാറോടു ചേർത്ത് പിടിച്ചു.....
എങ്ങെനെയൊക്കെയോ കാര്യം തിരക്കി അറിഞ്ഞ അവൻ തന്നെ എന്റെ കയ്യിൽ നിന്നും നമ്പർ വാങ്ങി വിളിച്ചു....
അസ്സലാമു അലൈകും ഉമ്മ ഇത് ഷെഫീക്കിന്റെ കൂട്ടുകാരൻ ആണ് ...
ഷെഫീക്കിന്റെ ഭാര്യയുടെ സ്ഥിതി അറിയാൻ വേണ്ടി വിളിച്ചതാണെന്നു പറഞ്ഞു......
ഉമ്മ അപ്പോൾ പറഞ്ഞത് അവനോട് സമാധാനം ആയി ഇരിക്കാൻ പറയുക ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് അവൾ ബോധരഹിതയായി കിടക്കുവാണ് അതു കൊണ്ട് തന്നെ ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല അവൾക് ബോധം വന്ന ഉടൻ ഡോക്ടർ അഭിപ്രായം പറയാം ന്നു പറഞ്ഞിട്ടുണ്ട് ന്നു പറഞ്ഞു.... ഇത് കേട്ട് ഞാനും ഉമ്മയോട് ദുആ ചെയ്യാം ന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു.... റൂമിൽ കയറി
കൂട്ടുകാരനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു കൊണ്ട് അവനോടു കള്ളം പറഞ്ഞു ട ഷെഫീക്കെ ചെലവ് ചെയ്യണം ട്ടോ നിന്റെ ഭാര്യ പ്രസവിച്ചു പെണ്ണ് കുട്ടിയാണ് എന്നൊക്കെ....
ഇല്ലായിരുന്നെങ്കിൽ അവൻ ഇനിയും കരഞ്ഞു ഇല്ലാതാവുന്നതും ജോലിയിൽ ശ്രദ്ദിക്കാൻ പറ്റതിരിക്കുന്നതും ഞാൻ കാണേണ്ടി വരുമല്ലോ എന്നോർത്തു...പിന്നെ ഒരു കാര്യം കൂടി 2 ദിവസം കഴിഞ്ഞു വിളിച്ച മതിയെന്ന് ഉമ്മ പറഞ്ഞു ഫോണിൽ ചാർജ് ഇല്ല ചാർജർ കൊണ്ടു പോയില്ല ന്നു കൂടി പറയാൻ പറഞ്ഞു ന്നു പറഞ്ഞു സമാധാനിപ്പിച്ചു അവനെ യാത്രയാക്കി
അങ്ങെനെ കൂട്ടുകാരന്റെ വാക്കും വിശ്വസിച്ചു ഞാൻ റൂമിലേക്ക് പോയി അല്ലാഹുവിനോട് നന്ദിയും കാണിച്ചു ഞാൻ ഒരൽപ്പം മയങ്ങാൻ കിടന്നു....
സമയം 3 മണി അപ്പുറത്തെ വീട്ടിലെ ജോലിക്കാരി വാതിലിനു മുട്ടി പോയി ഞാൻ കാര്യമാക്കിയില്ല ന്റെ ഉറക്കത്തിൽ തന്നെ ശ്രദ്ദിച്ചു....
എന്നാൽ ഉറക്കത്തിനിടയിലും അവളെ രക്ഷിക്കാനുള്ള ചിന്തകൾ ന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു....ഒടുവിൽ ഞാൻ ഒരു തീരുമാനം എടുത്തു ഉറപ്പിച്ചു വെച്ചു നാളത്തെ ദിവസത്തിനി വേണ്ടി കാത്തിരുന്നു...
പതിവ് പോലെ ആ ദിവസവും എന്നിൽ കടന്നു പോയി....
രാവിലെ 3 മണി അതാണ് ഇനി എനിക് മുൻപിലുള്ള ലക്ഷ്യം .....
ഞാൻ രണ്ടര മണിക്ക് അലറാം വെച്ച് എഴുനേറ്റു പുറത്തു പോയി വാഹനത്തിന്റെ സൈഡിൽ ആയി ഒളിച്ചിരുന്നു ....
അവളുടെ വരവും കാത്തു....
അവൾ അതാ വരുന്നു ഞാൻ പതിയെ നിശബ്ദനായി നിന്നു....അവൾ ന്റെ റൂമിനെ ലക്ഷ്യമാക്കി നടക്കുന്നു ....
അരികിൽ എത്തിയതും ഞാൻ എഴുനേറ്റതും ഒന്നിച്ചായിരുന്നു.. അവൾ സ്തബ്ധനായി...
ഞാൻ അവളോട് എങ്ങെനെയൊക്കെയോ കാര്യം പറഞ്ഞു ധരിപ്പിച്ചു ...നാളെ രാത്രി ഇതു പോലെ പുറത്തിറങ്ങുമ്പോൾ നിന്റെ അത്യാവശ്യമുള്ള എല്ലാ സാധനങ്ങളും പാക്ക് ചെയ്തു വരിക നിന്നെ ഞാൻ കോടതിയിൽ കൊണ്ടു വിടാം നി അവിടെ നിന്നു രക്ഷിക്കാൻ അവരോടു പറയുക നിനക്കു നാട്ടിൽ എത്താം ന്നു പറഞ്ഞു.... അവൾ ഏറെ സന്തോഷവതി ആയതും അന്നായിരിക്കും കാരണം അവളുടെ മുഖത്ത് ചിരി വിട്ട് മാറുന്നുണ്ടായിരുന്നില്ല...
അങ്ങെനെ ഞാനും ഏറെ ഒന്നും ചിന്തിക്കാതെ കിടന്നു കാരണം ഒരാളെ രക്ഷപ്പെടുത്തിയാൽ നാളെ റബ്ബ് എന്നെയും രക്ഷപെടുത്തുമല്ലോ യെന്ന് ലക്ഷ്യം ആയിരിന്നു എന്റേത്.....
അങ്ങെനെ സുബ്ഹി നിസ്കാരവും കഴിഞ്ഞു പ്രഭാത ജോലികളെല്ലാം തീർത്തു ഞാൻ കൂട്ടുകാരന്റെ അടുത്തു പോയി സല്ലപിക്കാൻ തുടങ്ങി....
അവൻ മോളുടെ കാര്യവും വീട്ടിലെ കാര്യവും തിരക്കി... ഞാൻ പറഞ്ഞു വിളിച്ചിട്ട് കിട്ടിയില്ല 2 ദിവസം കഴിയാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ടല്ലോ ഉമ്മ വിളിക്കും ആയിരിക്കും എന്ന് പറഞ്ഞു....അവസാനം ഞാൻ ആ ജോലികാരിയെ രക്ഷിക്കുന്ന കാര്യവും അവൻറെടുത് പറഞ്ഞു...
അവൻ എന്നെ ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു ...വർഷങ്ങളായി അവിടെ ജീവിക്കുന്ന അവനു അവിടെത്തെ നിയമത്തെ നന്നായി അറിയാവുന്നത് കൊണ്ടായിരുന്നു... എങ്കിലും ഞാൻ പിറകോട്ട് പോകാൻ തീരുമാനിച്ചിട്ടില്ല എല്ലാം അല്ലാഹുവിൽ അർപ്പിച്ചു ....
അങ്ങെനെ കുറെ ഉപദേശങ്ങളും കൊണ്ടു പോകേണ്ട വഴികളും രീതികളും അവനു എന്നെ പറഞ്ഞു മനസ്സിലാക്കി തന്നു....
ആ ദിവസവും കടന്നു പോയി...
പതിവിലും അതികം ആകാംഷയോടെ സമയത്തെ കാത്തിരുന്നു ഉറക്കം വന്നില്ല....സമയം മൂന്നുമണി...
അതാ വാതിലിനു പുറത്തു ശബ്ദം കേൾക്കുന്നുണ്ട് ഞാൻ വാതിൽ അടച്ചില്ല ചാരിയത് മാത്രം ആയിരിന്നു...അവൾ അകത്തേക്ക് കയറി...
വാതിൽ അടച്ചു...
ഞാൻ വല്ലാതെ വിയർത്തു തുടങ്ങി രാത്രി സമയം ആരാരുമില്ല ഒരു പെണ്ണും ഞാനും തനിച്ചു ഒരു റൂമിൽ ...
ഞാനും ഭാര്യയയും തമ്മിലുള്ള കുസൃതികൾ തട്ടിവിളിച്ചു തുടങ്ങി...
ഞാൻ വികാരദിവശനയി...ദാഹവും
അവിടെ ഉണ്ടായിരുന്ന വെള്ളം എടുത്തു കുടിച്ചു....
എല്ലാം ധൈര്യവും ചോർന്നു പോകുന്നതിനു മുൻപ് അവളോട് ഞാൻ ഇവിടെ വന്നു ഇരിക്കാൻ പറഞ്ഞു ...
അവൾ കൊണ്ടു വന്ന സാധനങ്ങൾ വാങ്ങി ഞാൻ ആരും കാണാതെ ന്റെ വണ്ടിയിൽ കയറ്റി വെച്ചു.....
ഞാൻ വീണ്ടും റൂമിൽ കയറി വാതിൽ അടച്ചു...
എനിക് എന്ത് വേണമെങ്കിലും ചെയ്യാം ആയിരിന്നു പാരിതോഷികമായി അവൾ എന്തിനും സമ്മതിക്കുകയും ചെയ്യുമായിരുന്നു...
പക്ഷെ ഞാൻ എന്റെ റബ്ബിനെ ഭയന്നു ...
എന്റെ കണ്മണി യേയും പ്രിയതമയെയും ഓർത്തു അവളോട് ആരും കാണാതെ എന്റെ വണ്ടിയിൽ കയറി ഇരിക്കാൻ പറഞ്ഞു...
ഞാൻ നാട്ടിൽ എത്തിയാൽ അരീകൻ വേണ്ടി ന്റെ നമ്പറും കൊടുത്തു....
സമയം 4 മണി ആയി ഞാൻ പതിയെ വീടിനു പുറത്തിറങ്ങി വൻഡി സ്റ്റാർട്ട് ചെയ്തു...
ലൈറ്റ് പ്രകാശിപ്പിച്ചു....
അതാ പ്രകാശത്തിൽ ഒരാൾ എന്നെ ലക്ഷ്യമാക്കി വരുന്നു ...
വല്ലാതെ ഭയന്നു പോയി പിടിക്കപ്പെട്ടാൽ മരണം അതിൽ കുറഞ്ഞൊന്നുമില്ല....
അവൾ പതിയെ താഴെയായി ഒളിച്ചിരുന്നു...ആൾ അടുക്കേ എത്തി..പേടിച്ചത് പോലെ ഒന്നും ആയില്ല ..അതെന്റെ കൂട്ടുകാരൻ ആയിരിന്നു എനിക് കൂടെ രക്ഷക്ക് വേണ്ടി അള്ളാഹു നിയോഗിച്ചവൻ.....
അങ്ങെനെ ഞങ്ങൾ കോടതി ലക്ഷ്യം വെച് യാത്രയായി....
വൈകാതെ തന്നെ കോടതി വളപ്പിൽ എത്തിയ അവൾക് നിർദേശങ്ങളുമായി കൂട്ടുകാരൻ അടുത്ത് ചെന്ന് അവളെ യാത്രയാക്കി ഞങ്ങൾ തിരിച്ചു പോന്നു....പോരുമ്പോൾ മനസ്സിനി വല്ലാത്ത സന്തോഷത്താൽ മുഗം ചിരിക്കുന്നത് കണ്ടു അവൻ ചിരിക്കുന്നത് പോലെ എനിക് മുൻപിൽ അഭിനയിച്ചു നിൽക്കുകയായിരുന്നു...
കാരണം എന്റെ വീട്ടിലെ അവസ്ഥ അവനു മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ....
അങ്ങെനെ രണ്ടു ദിവസം കഴിഞ്ഞു ഞാൻ വളരെ ആകാംഷഭരിതനായി വീട്ടിലേക്ക് വിളിച്ചു ....
ആരും ഫോൺ എടുക്കുന്നില്ല....
എങ്കിലും എനിക് വലിയ സംഘടമൊന്നും ആയില്ല....പതിവ് പോലെ അന്നും ഞാൻ കൂട്ടുകാരന്റെ റൂമിൽ പോയി ....
അവൻ എനിക്കൊരു സന്തോഷമുളവാക്കുന്ന വാർത്ത തന്നു ....
നിനക്കു നിന്റെ മോളെ കാണാൻ പോകാൻ ഞാൻ അറബിയോട് സംസാരിച്ചു ഏർപ്പാടാക്കി തരാം എന്ന്....
ഞാൻ ആ സന്തോഷത്താൽ അവനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു...
അവിടെ നിന്ന് ഇവിടെ എത്തിയ നാല് മുതൽ ഞാൻ അവരെ ആരെയും കാണാത്ത വിഷമത്തിൽ ആയിരിന്നു ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഉമ്മയെ പിരിഞ്ഞു നിൽക്കുന്നത് ഇപ്പോൾ കൂട്ടിനു എന്റെ പ്രിയതമയെയും പിരിഞ്ഞു വരേണ്ടി വന്നു...
അവൻ പറഞ്ഞതാനുസരിച്ചു ഞാൻ നാട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിൽ ആയിരിന്നു...കുഞ്ഞുമോൾക് ഡ്രെസ്സും കാതുകുത്താനുള്ള സ്വർണ്ണവും എന്റെ പ്രിയതമയുടെ ഇഷ്ട്ടം കൂടിയായ നിസ്കാര കുപ്പായം അടിക്കാനുള്ള വെളുത്ത തുണിയും ആയി പാക്ക് ചെയ്തു വെച്ചു....
രാത്രിയിൽ കൂട്ടുകാരൻ ന്റെ കഫീലുമായി അരമാണിക്കൂറിൽ അധികം സംസാരിച്ചു....
അവർ രണ്ടു പേരും പുറത്തു വന്നു എന്നെ കെട്ടി പിടിച്ചു കയ്യിൽ പൈസയും തന്നു എയര്പോര്ട്ടിലേക്ക് കൂട്ടി കൊണ്ടു പോയി....
അവിടെ നിന്ന് ഞാൻ യാത്രയാവുകയാണ് എന്റെ നാട്ടിലേക്ക്....
എന്റെ ശ്വാസം തിങ്ങി നിൽക്കുന്ന എന്റെ വീട്ടിലേക്ക്.......
അന്നത്തെ ദിവസം ഞാൻ വളരെ പരവേഷൻ ആയിരിന്നു ന്റെ പ്രിയതമയെ ഒരു നോക്ക് കാണാൻ അവൾക്കൊരു ചുടുചുംബബനം നൽകാൻ....
എന്റെ ചുംബനത്തിനായി കാത്തിരിക്കുന്ന അവളുടെ മുഗം എന്റെ മനസ്സിൽ പതിഞ്ഞു കൊണ്ടേ ഇരുന്നു.....
ഞാൻ അറിയാതെ മയക്കത്തിൽ വീണു പോയി...
സ്വപ്നത്തിൽ ന്ന പോലെ എന്റെ മകൾ എന്റെ കയ്യിൽ കിടന്നു കരയുന്നത് കണ്ടു ഞാൻ ഞെട്ടി എഴുനേറ്റു....
ഞാൻ എന്റെ വീട്ടിൽ എത്തിയിരിക്കുന്നു....എന്താ ഇവിടെ ഒരു ആൾക്കൂട്ടം വല്ലാതെ മൂഗമായി ഇരിക്കുന്ന എന്റെ വീടും പരിസരവും....
ഞാൻ ആകെ തളർന്നു പോയി....
ഒന്നും മനസ്സിലാവുന്നില്ല...എന്താണ് ആർക്കാണ് ഒന്നും അറിയില്ലെനിക് ....എന്റെ കണ്ണുകൾ ഇരുട്ട് കയറുന്നു.....
ആരൊക്കെയോ എന്നെ താങ്ങി എടുത്തു അകത്തു കൊണ്ടു പോയി ...
എനിക് ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാൻ കഴിയുന്നില്ല
എല്ലാരും കൂടി എന്നെ താങ്ങി റൂമിൽ കൊണ്ടു പോയി.....
😭😭😭😭😭😭😭😭😭😭😭😭😭😭😭😭
എന്നോട് കണ്ണു തുറന്നു നോക്കാൻ പറഞ്ഞു.....
അപ്പോൾ അതാ ന്റെ സ്നേഹനിധിയായ ഭാര്യ ന്നെ സ്നേഹം കൊണ്ട് തോൽപിച്ച ന്റെ ഭാര്യ....ചലനം അറ്റു കിടക്കുന്നു.....അവളുടെ നെറുകയിൽ ചുംബബനം കൊടുക്കാൻ ശ്രമിച്ചപ്പോഴും അവളുടെ സ്നേഹസ്പര്ശനം ഏറ്റു വാങ്ങിയ കരങ്ങൾ ന്നെ സ്പര്ശിച്ചത് പോലെ ആയി ഞാൻ.... അവിടെ ബോധ രഹിതനായി വീണുപോയി....
കുറച്ചു കഴിഞ്ഞു അവളുടെ മയ്യിത്ത് പള്ളികാട്ടിൽ കൊണ്ടുപോയി മറവിട്ടു വരുന്നത് വരെ അവൾ എനിക് വേണ്ടി ബാക്കി വെച്ചു പോയ സമ്മാനത്തെ ഞാൻ ഒന്ന് കണ്ടില്ല.....
എനിക്കായി എന്റെ സന്തോഷത്തിനായി അവളുടെ ജീവൻ ബലി നൽകിയ ആ സമ്മാനം ഇന്നും ഞാൻ മാറോടു ചേർത്തു വെക്കുന്നു.......
END BY
JABIR CHALINGAL
No comments:
Post a Comment