[വിശ്വാസം
________:PART1മയിൽ പീലി വിരിഞ്ഞുള്ള കലാലയ മുറ്റത്തു മയിൽ പോലെ നി വിടർന്നു നിന്നപ്പോൾ എന്റെ അക്ഷരമാം മുറ്റത്തൊരു പന്തലിൽ നീയെന്റെ തുണയായി വരുവൻ ഞാൻ ആഗ്രഹിച്ചിരുന്നു....
കലാലയ മതിലുകൾക്കുള്ളിൽ നി കൂട്ടുകാരുടെ തോളിൽ കയ്യിട്ടു കളിച്ചും ചിരിച്ചും നടക്കുമ്പോൾ നി അറിയാതെ നിന്നെ സ്നേഹിക്കാൻ നിന്റെ ഒപ്പം നടക്കാൻ നിന്റെ ജീവിതത്തിലെ തൊഴനായി വരാൻ ഏറെ മോഹിച്ചിരിന്നുവെങ്കിലും എനിക്കായി കരുതി വെച്ച വിധിക്കുള്ളിൽ ഞാൻ ഏകനായി .....കാലങ്ങൾക്കിപ്പുറവും നാം ഇരുപേരും ഇരു ദിശകളിലായി സഞ്ചരിച്ചപ്പോഴും വിധി നമ്മളെ വേട്ടയാടിയത് നി മറന്നു പോകുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.....
അല്ലെങ്കിലും പ്രണയം അതെന്നും അങ്ങെനെ ആണല്ലോ......മനുഷ്യർക്ക് മുൻപിൽ വിധിയുടെ വിളയാട്ടം പൂണ്ട ഒരു അപൂർവ സംഗമ ഭൂമി.....ഞാൻ ഇത് പറയാൻ കാരണം വേറെന്നുമല്ല.....
ഞങ്ങൾ ഒരു മനസ്സ് ആയിരിന്നു.....
ഞങ്ങൾ....ആരാണ്.....
കൗമാര പ്രായത്തിൽ എത്തി നിൽക്കുന്ന വെറും കോളജ് വിദ്യാർഥികൾ ആയിരിന്നു .....ഞാൻ രമേശ്......സീനിയർ വിദ്യാർത്ഥിയും കോളേജിലെ പ്രധാന തല്ലുകൂടിയും ആണ്......ഞങ്ങടെ കോളജിലെ ന്യൂ സ്റ്റുഡന്റ്‌സ് ഡേ ....അന്നായിരുന്നു.....അവളെന്റെ കണ്ണുകളെ ഉടക്കിയത്......പൂച്ച കണ്ണും ,പാറി പറക്കുന്ന കാർകൂന്തലും ,തത്തമ്മ ചുണ്ടാൽ വെട്ടി വിളങ്ങുന്ന ചുണ്ടുകൾ......കൊണ്ട് മനുഷ്യനെ മത്തു പിടിപ്പിക്കുന്ന അവൾ ചുവന്ന കസവ് പാവടയും ബ്ലൗസും ധരിച്ചു കോളജ് ക്യാമ്പസിൽ വന്നു ഇറങ്ബോൾ ഞാൻ എല്ലാം മറന്നിട്ടുണ്ടായിരുന്നു....
സരിത പ്രഥമ ഭ്രാമണ കുടുംബത്തിലെ ഏക സന്തതി ആയിരിന്നു അവൾ....തികഞ്ഞ ആത്മാഭിമാനമുള്ള കുടുംബം.........ഒക്കെ അവളുടെ ശരീര ഘടനയിലും ശൈലിയിലും മനസ്സിൽ ആകിയെടുക്കാൻ പാകമായിരുന്നു അവളുടെ വരവ്......ബാക്കിയുള്ളവർ എല്ലാം കൂടി റാഗിംഗ് തുടങ്ങിയിരുന്നു.....എന്തോ ഞാൻ സരിതയിൽ മയങ്ങിയത് കൊണ്ട് എല്ലാം മറന്നു പോയിരുന്നു......ആരോ ഒരാൾ അവളെ റാഗിംഗ് ചെയ്യുന്നത് പോലും ലഹരിക് അടിമ പെട്ടവനെ പോലെ ഞാൻ നോക്കി നിന്നു......അവളുടെ സ്വര മാധുര്യം.....അതെന്നെ അവളിലേക്ക് കൂടുതൽ ആകർഷിച്ചു.....]
വിശ്വാസം
_______PART 2
ആ റാഗിങ്ങിന് ഇടയിലും ഞാൻ അവളിൽ നിയന്ത്രണം വിട്ടവനെ പോലെ ആയിരിന്നു.....കൂട്ടുകാരുടെ ചെയ്തികൾ കഴിഞ്ഞു എന്നിലേക് ഉള്ള ഊഹമായിരുന്നു അത്...പക്ഷെ ഞാൻ അവിടെയൊന്നും ആയിരുന്നില്ല.....അവളുടെ അഴകിൽ ഞാൻ ലയിച്ചിരിന്നു...കൂട്ടുകാർ എന്നെ തട്ടി ഉണർത്തി....
എന്നോട് റാഗിങ്ങിന് ആവിശ്യപ്പെട്ടപ്പോൾ ഞാൻ അത് നിരസിക്കുകയും അവളെ പോവാൻ അനുവദിക്കുകയും ചെയ്തു.....
അവളുടെ പിറകെ ഉള്ള നടത്തം അവളിലും ചില മാറ്റങ്ങൾ വരുത്തി തുടങ്ങി
...
ഞങ്ങൾ കോഫി ഷോപ്പിൽ പോയി കോഫി ഒക്കെ കുടിച്ചു തുടങ്ങി.....അന്ന് ഒരു ദിവസം കോളജിലെ പ്രധാനദ്ധ്യാപകന്റെ അനുസ്മരണ യോഗവും കഴിഞ്ഞു കോളജ് നു രണ്ടു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.....
എന്നാൽ ഞങ്ങൾ രണ്ടുപേരും കൂടി അടുത്തുള്ള ബീച്ച് പാർക്കിൽ ഒക്കെ പോയി കുറെ നേരം സംസാരിച്ചു....
ഞാൻ അവളോട് എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു....
മൗനം സമ്മതം ആണെന്ന് പറയുന്നത് പോലെ അവലിലും ചെറിയ നാണമൊക്കെ വന്നു....അതായിരുന്നു..ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കം
വിശ്വാസം
______PART 3
അന്ന് മുതൽ ഞങ്ങൾ എവിടെയും എപ്പോഴും ഒന്നിച്ചായിരുന്നു....മഴവിൽ നിറങ്ങൾ കൊണ്ട് ചാലിച്ചെഴുതിയ അവളുടെ മിഴികളിൽ ഞാൻ കണ്ട സ്വപ്നം അതു വലുതായിരുന്നു....രാത്രിയുടെ യാമങ്ങളിൽ ചന്ദ്രന് കൂട്ടായി വരുന്ന നക്ഷത്രങ്ങളുടെ പുഞ്ചിരി ആയിരിന്നു അവൾക്....
ആഴക്കടലിന്റെ ആഴങ്ങളിൽ വർണ്ണ വിസ്മയം ചാലിച്ച മത്സ്യങ്ങളുടെ അഴക്കായിരുന്നു.....
ഓരോ നിമിഷവും ഞാനെന്റെ പ്രണയത്തെ അവളിലേക് പറത്തി വിട്ടു....
പകലുകളും സന്ധ്യകളും അവളുടേതായി മാറിയ ദിവസങ്ങൾ.....
കോളേജ് മതില്കെട്ടുകൾക്കുള്ളിൽ ഞങ്ങൾ തീർത്ത പ്രണയത്തിന് പെരുമഴക്കാലം ഇന്നോളം ആ ക്യാമ്പസിൽ കാണാത്ത അത്ര വലുതായിരുന്നു....കാരണം എനിക് അത്രയും വലിയ സ്വാതന്ത്ര്യം ആയിരിന്നു...ആരും എന്നോട് ചോദിക്കാനോ മിണ്ടാനോ വരാർ ഇല്ല...ക്യാമ്പസിലെ നായകനും ഹീറോയും ഞാൻ തന്നെ ആയിരിന്നു....
മനസ്സിനകത്തെ മലർവാടിയിൽ അവൾക്കായി നെയ്തു കൂട്ടിയ പവിഴമുത്തുകൾ പോലും അവളുടെ പേര് ഉരുവിടാത്ത നിമിഷങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.....
വിശ്വാസം
_____PART 4
കോളേജിൽ ഒരു ദിവസം ഉണ്ടായ വഴക്കിൽ അന്നെനിക് രണ്ടാമത്തെ വാർണിങ് കിട്ടിയതോടെ സരിത ആകെ സങ്കടത്തിൽ ആയി....ഇനി ഒരു പ്രശ്നം കൂടി ഇണ്ടാവതെ നോക്കേണ്ടത് ഞങ്ങളുടെ അത്യാവശ്യം ആയിരിന്നു......കോളേജിൽ നിന്നും ഒരു ദിവസം ഒരു യാത്ര പോകാൻ തീരുമാനിച്ചു.....അന്ന് ആ ദിവസം അതായിരുന്നു ഞങ്ങളുടെ ജീവിതത്തെ ഏറെ മാറ്റി മറച്ച ദിവസം.....
ആ ദിവസത്തെ കുറിച്ചു പറയുന്നതിനു മുൻപ്....
ഞാൻ വേറെരു കാര്യം പറയാം....
കോളേജ് കഴിഞ്ഞു ഹോസ്റ്റലിൽ ആണ് സരിത താമസിക്കാർ വീട്ടിൽ നിന്നും ആദ്യം സ്കൂളിൽ വരുമ്പോ കസവു പാവാടയും ബ്ലൗസും ഒക്കെ ആയിരുന്ന അവളുടെ വേഷം ഇപ്പോൾ എന്റെ കൂടെ കൂടിയത് മുതൽ അവളുടെ ആ സ്വഭാവം ഒക്കെ മാറിയിരുന്നു.....കോളേജിൽ ടീ ഷർട്ടും ജീൻസും പോലെയുള്ള മോഡൻ ഡ്രെസ്സുകളുമായി ആണ് സരിത വരാർ ഉള്ളത്...സരിതയെ കാണാൻ അച്ഛനും അമ്മയും സാധാരണ ഹോസ്റ്റലിൽ ആണ് വരാർ ഉള്ളത്...പതിവിൽ ഒരു ദിവസം വിപരീതമായി....അവളുടെ അച്ഛനും അമ്മയും ക്യാമ്പസിലേക്ക് വന്നു....
അവർ ആകെ വിറളി പൂണ്ടു...
അവരുടെ കുടുംബത്തിനും അച്ചടക്കത്തിനും യോജിക്കാത്തത് ആണെന്ന് പറഞ്ഞു....അവരുടെ വഴക്ക്.....
ആരൊക്കെയോ പറഞ്ഞു മോള് വശളായിട്ടുണ്ട് ന്നു അങ്ങെനെ ആണ് അവർ ക്യാമ്പ്‌സിലേക്ക് വന്നത്....ആ പ്രശ്നം അവളെ അവിടുന്ന് അവർ വേറെ കോളേജിലേക് മാറ്റാൻ തീരുമാനിച്ചു....
ഹാൾഫ് ഇയർ ന്റെ ക്സാആം കഴിഞ്ഞു പോകാം ന്നു പ്രിൻസിപ്പൽ കർശന.ആകിയതോടെ അവൾക് ഇവിടെ കുറച്ചു ദിവസങ്ങൾ കൂടി ചെലവഴിക്കേണ്ടി വന്നു.....
*_വിശ്വാസം_*
__====__PART 5
അന്ന് ദിവസം അവൾ ഏറെ നിരാശയായിരുന്നു....എന്നെ പിരിഞ്ഞു പോകാൻ അവൾക് കഴിയാത്ത അത്രയും അവൾ മനസ്സ് കൊണ്ട് അടുത്തിരിരുന്നു...
ആ ദിവസം ആണ് ഞങ്ങളുടെ ഓർമകൾ മരിക്കാതിരിക്കാൻ ഞങ്ങളുടെ പ്രണയം സത്യം ആണെന്ന് അറിയിക്കാൻ ഞങ്ങൾ പരസ്പ്പരം ശരീരം കൊണ്ട് അടുത്തത്.....ഞങ്ങൾകത് തെറ്റായി തോന്നിയില്ല....പരസ്പരം വിശ്വാസം ഈ ഭൂമിയിൽ അവനെ പോലൊരു ആണില്ല യെന്ന് അവളും അവളെ പോലൊരു പെണ്ണില്ല എന്നും അവനും ഉറച്ചു വിശ്വസിച്ച പ്രണയ നാളുകൾ....
മുന്പോട്ടുള്ള ജീവിതം എങ്ങെനെ ആയി തീരുമെന്ന് ഞങ്ങൾ അറിയുന്നില്ല ഞങ്ങളുടെ പ്രണയം ഞങ്ങളുടെ കാഴ്ച്ച ശക്തികൾ നഷ്ടപ്പെടുത്തിയിരുന്നു...
ചിന്ത ശക്തികൾ തകർത്തിരുന്നു...കാണുന്നതെല്ലാം സൗന്തര്യം നിറഞ്ഞതാണ് ഞങ്ങളുടെ ലോകം......വരും വരായ്കകളൊന്നും മനസ്സിൽ പതിഞ്ഞതെ ഇല്ല......അവൾ മറ്റൊരു കോളേജിൽ പോയാലും ഇവിടെ അവൾ ആഗ്രഹിക്കുമ്പോൾ എന്നെ കാണാൻ വരാം എന്നൊക്കെ ആയിരിന്നു അവളുടെ വിശ്വാസവും.....
പരീക്ഷ കഴിഞ്ഞു അവൾ ഇവിടെ നിന്നും മറ്റൊരു കോളേജിലേക് പോയി....
ഫോണിലൂടെ യുള്ള സംസാരം അത് രാത്രിയെ പകലുകൾ ആക്കി....
ഒരു ദിവസം രാത്രിയിൽ ചെക്കിങിന് ഇറങ്ങിയ മാട്രെൻ ഈ സംസാരം കേൾക്കാൻ ഇടയായി
വിശ്വാസം
____::::___PART 6
അങ്ങെനെ സരിതയുടെ കയ്യിലുള്ള ഫോൺ നഷ്ട്ടപ്പെട്ടു........അതേ സമയം രാജ്യം നഷ്ട്ടപെട്ട രാജാവിനെ പോലെ യായി ഞാനും ....അവളില്ലാത്ത ക്യാംപസ്......എന്നെ ഉറക്കവും വിശപ്പും ഇല്ലാതെ യാക്കി.....ഓരോ സ്വപ്നങ്ങളും കയ്യ് വിട്ട് പോകുന്ന അവസ്ഥ കോളജ് യാത്രയുടെ ദിവസം അവിളില്ലാതെ പോകുന്ന യാത്രയെ കുറിച്ചു എനിക് ചിന്ധിക്കാവുന്നതിലും അപ്പുറം.ആയിരിന്നു....
ഞാൻ സ്വബോധം നഷ്ട്ടപ്പെട്ടു എന്തൊക്കെയോ ചെയ്തു കൂട്ടി.....കോളജ് ലാസ്റ്റ് ചാൻസ് ആയത് കൊണ്ട് തന്നെ ഡിസ്മിസ് ലേറ്ററും അടിച്ചു കിട്ടി......എന്റെ വീട്ടിലും ആകെ ബഹളമായി ഇനി കേരളത്തിൽ എനിക് സീറ്റ് കിട്ടില്ല....അവസാന വർഷം കൂടി ആണ് ....
എനിക് അവളെ കാണാൻ പോവാൻ പറ്റില്ല അവൾ പടിക്കുന്നത് ഗേൾസ് സ്കൂളിൽ ആണ് മൊത്തം സെക്യൂരിറ്റി ആണ് രക്ഷിതകൾക് മുൻപ് പെർമിഷൻ എടുത്തു പോകാൻ പറ്റുന്ന അത്രയും സ്ട്രിക്റ്റഡ്.....
അതുകൊണ്ട് തന്നെ ഞാൻ പോയില്ല....എന്നെ അങ്ങെനെ എന്റെ രക്ഷിതാക്കൾ ഇന്ത്യയിൽ തന്നെ ഉള്ള ഏതോ ഒരു കോളജിൽ ചേർത്തു
....
പരസ്പരം തമ്മിൽ കാണാൻ ആവാത്ത നാലു ചുവരുകൾ ക്കുള്ളിൽ അടച്ചിട്ട എന്റെ ജീവിതം ഞാൻ ആകെ തളർന്നു പോയി.....
ആരോടും മിണ്ടറില്ല ....ഒന്നും ചെയ്യാറില്ല....പരീക്ഷ പോലും അറിയാതെ എഴുതാൻ.ആവാതെ മാനസികമായി തളർന്നു പോയി.....
അതറിഞ്ഞു വന്ന എന്റെ രക്ഷിതകൾക് അവരുടെ മകനെ നഷ്ടമായി കൊണ്ടിരുന്നു....ഒരു പ്രണയം അത് ബാധിച്ചത് ശരീരത്തെ ആയിരുന്നില്ല മനസ്സിനെ തന്നെ ആയിരിന്നു....പോക്കിരി ആയിരുന്ന എന്നെ മനുഷ്യൻ ആക്കിയത് അവളിലെ ചിരിയും കണ്ണിലെ വെളിച്ചവും ആയിരിന്നു....
അങ്ങെനെ നാട്ടിൽ കൊണ്ടു പോവാതെ എന്നെ അവിടെയുള്ള ഒരു മാനസിക ആശുപത്രിയിൽ അടിമിറ്റു ചെയ്തു...
വിശ്വാസം
_______PART 7
രമേശ് കോളേജ് മാറിയതും ഒന്നും അറിയാതെ ഞാൻ കോളേജിൽ പോയി അനിയോഷിച്ചു....അപ്പോഴാണ് അറിയാൻ പറ്റിയത് അവൻ പോയി യെന്നുള്ള കാര്യം.....ഞാൻ ആകെ തളർന്നു പോയി...പോകുമ്പോൾ എന്നെ ഒന്ന് വന്നു കാണാൻ ശ്രമിച്ചില്ലല്ലോ എന്നോർത്തു.....ഞങ്ങൾ തമ്മിൽ ശരീരം കൊണ്ട് ഒന്നിച്ചിട്ട് മാസം കഴിയുന്നു...പതിവ് പോലെ വരാറുള്ള ആർത്തവം ദിവസം തെറ്റിയിരിക്കുന്നു...എന്നിൽ ഭയം ഉടലെടുത്തിരിക്കുന്നു...അത് പറയാൻ വേണ്ടി ആണ് ഞാൻ രമേശിനെ തിരക്കി പോയത് പക്ഷെ കണ്ടതുമില്ല.....ഇനി എന്തു ചെയ്യും ഹോസ്പിറ്റലിൽ പോയി കാണിക്കാൻ പറ്റില്ല.....കോളജ് ദിവസം യൂണിഫോം ...അല്ലാത്ത ദിവസം ഹോസ്റ്റൽ അവിടെ സ്ട്രിക്റ്റഡ്...എങ്ങെനെ പോകും ...ഞാൻ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ പോയി പ്രെഗ്നൻസി ട്യൂബ് വാങ്ങി വെച്ചു....
രമേശിനെ കാണാൻ പറ്റാതെയുള്ള നിരാശയിൽ തിരിച്ചു പോയി.....ഹോസ്റ്റലിൽ എത്തിയ ഞാൻ ടെസ്റ്റ് ചെയ്തില്ല മനസ്സിലുള്ള ഭയം അനുവദിച്ചില്ല.....
ഇനി പോസിറ്റീവ് ആയാൽ കഴുത്തിൽ ഒരു താലി ചരട് അണിയൻ അവൻ ഇല്ല....
ചിലപ്പോൾ ആർത്തവ ചക്രം ദിവസം തെറ്റിയതായിരിക്കാമെന്നു കരുതി രണ്ടു ദിവസം കൂടി കാത്തിരിക്കാൻ തീരുമാനിച്ചു...
ആ രണ്ടു ദിവസം ശ്വാസം അടച്ചു വെച്ചപ്പോലെ ഒർക്കമില്ലാതെ ഭക്ഷണം കഴിക്കാതെ ഞാൻ ആധിയോടെ നിന്നു....
ഇനി അത് അലസിപ്പിക്കാൻ ഇപ്പോ നോക്കിയാലും നടക്കും പക്ഷെ ഞാനത് ചെയ്യില്ല അവന്റെ ഓര്മയ്ക് ആയി ഞാനതിനെ വളർത്തും യെന്ന് ഒക്കെ മനസ്സിൽ നിശ്ചയിച്ചു.....പക്ഷെ ഇങ്ങെനെ ഒരു സംഭവം അറിഞ്ഞാൽ എന്റെ അച്ഛനും അമ്മയും എന്താവും ....ഒന്നും മനസ്സിലാവുന്നില്ല....വെറും ഒന്നോ രണ്ടോ പച്ചപപ്പായയും പയിനാപ്പിലും തിന്നാൽ അലസവുന്നതെ ഉള്ളു ....
പക്ഷെ എന്റെ വയറ്റിൽ അങ്ങെനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ ഞാനത് ചെയ്യില്ലെന്ന് ഉറപ്പിച്ചു വെച്ചു....
അങ്ങെനെ ആ രണ്ടു ദിവസവും കഴിഞ്ഞു.....ഒന്നും സംഭവിച്ചില്ല......എന്നിൽ ആർത്തവം ഉണ്ടായതെ ഇല്ല....ഇനി അത് ഉറപ്പിക്കണം ഞാൻ റെസ്റ്റ്യൂബ് മായി ബാത്റൂമിലേക് പോയി.....
ഒരൽപ്പം യൂറിൻ ഉണ്ടെങ്കിൽ കാര്യം ഇപ്പോ തീർമാനം ആവും....ആ തീരുമാനം ഞാൻ അറിഞ്ഞു........
വിശ്വാസം
____::::___PART 8
പ്രെഗ്നൻസി ടെസ്റ്റ് ചെയ്ത ഞാൻ ഞെട്ടിപ്പോയി....
പോസിറ്റീവ് ആണ്....ഇനി എന്തു ചെയ്യും....
പരമ രഹസ്യമായി ആണ് ഞങ്ങൾ ഇത് ചെയ്തത്...എന്നാൽ ആ കാര്യം ഇനി അത് പരസ്യമാകാൻ പോവുകയാണ്.....ഒരിക്കലും മറച്ചു വെക്കാനാവാത്ത ഒരു പ്രതിഭാസം അതാണ് ഗർഭം....
വീട്ടിൽ ഇനി പോവാൻ പറ്റില്ല.....പോയാലും അവർ എന്നെ കയറ്റില്ല.....
അതുകൊണ്ട് ഈ വയറും വെച് അങ്ങോട്ട് പോവാൻ പറ്റില്ല....ഞാൻ കുറച്ചു ദിവസം കൂടി ഹോസ്റ്റലിൽ താമസിച്ചു ഇനി വൈകാതെ ഒരു റൂം എടുത്തു മാറണം....അത് വരെ രഹസ്യമാക്കണം തുടക്കം ആയതുകൊണ്ട് വയറൊന്നും വന്നിട്ടില്ല....
പക്ഷെ.....
ഞാൻ വിചാരിച്ചത് പോലെ നടന്നില്ല ഞാൻ ഹോസ്റ്റലിൽ തല ചുറ്റി വീണു അവർ ഹോസ്പിറ്റലിൽ കൊണ്ട് പോയി.....
ഡോക്ടർ പരിശോധിച്ചു....
ഞാൻ പ്രെഗ്നൻറ് അണെന്നു ഡോക്ടർ പറഞ്ഞു ഹോസ്റ്റലിൽ നിന്നും എന്നെ കൂട്ടി കൊണ്ടു പോവാൻ അവർ വീട്ടുകാരോട് പറഞ്ഞു അങ്ങെനെ അവരും അറിഞ്ഞു....
അവർ വന്നു എന്നെ കൂട്ടി കൊണ്ടു പോയി.....
ഒരുപാട് തവണ അവർ കുഞ്ഞിന്റെ അച്ഛൻ ആരാണെന്നു ചോദിച്ചു ഞാൻ പറഞ്ഞില്ല.....എനിക് പറയാൻ പറ്റില്ല ...അതെന്റെ രമേശിന് ഞാൻ കൊടുത്ത വാക്കാണ് അവനെ ഒരിക്കലും ഒരാളുടെ മുൻപിൽ വെച്ചു നാണം കെടുത്തില്ല യെന്ന്....അത് അവന്റെ വിശ്വാസം ആണ് അത് ഞാൻ ഹനിക്കരുത്.....
എന്റെ അച്ഛനും അമ്മയും കരഞ്ഞു കൊണ്ട് പോയി....
വിശ്വാസം
___===__PART 9
കുറച്ചു കഴിഞ്ഞു ഞാൻ ഒരു നിലവിളി കേട്ട് അകത്തു പോകുമ്പോഴേക്കും എന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ചിരുന്നു....
പ്രഥമ ഭ്രാമണ കുടുംബവും തരവാടിയും ആയ അവര്ക് അതൊരു അപമാനം ആയിരിന്നു....
പ്രണയം തലക്ക് പിടിച്ച എനിക് അതൊരു അപമാനം ആയിരുന്നില്ല....പ്രണയം അങ്ങെനെ ആണ് ചിലപ്പോൾ അത് ജീവിതത്തിലെ എല്ലാ നന്മകളെയും കരിച്ചു കളയും...അങ്ങെനെ എന്റെ നന്മമരങ്ങളും പോയി.....ഞാൻ ആ വീട്ടിൽ തനിച്ചായി നാട്ടിലും ബാക്കി കുടുംബങ്ങളിലും അച്ഛനെയും അമ്മയെയും കൊന്ന പെണ്ണായി ഞാൻ മാറി ....ഞാൻ ആ വീട് വിറ്റു......
അങ് ദൂരെ ആ ക്യാഷ്‌മായി പോയി വേറെ വീട് എടുത്തു താമസം ആരംഭിച്ചു....എന്റെ രമേശിനെ കുറിച്ചു ഒരു വിവരവും ഇല്ല ....
അവൻ എന്നെ ചതിക്കില്ല ന്ന എന്റെ വിശ്വാസം അത് തകർക്കാൻ ആർക്കും ആവില്ല എന്റെ മരണത്തിനല്ലാതെ ....അതുവരെ ഞാൻ അവനു വേണ്ടി കാത്തിരിക്കും...
കുറച്ചു ദിവസം കഴിഞ്ഞാൽ ഞാൻ പ്രസവിക്കും.....കൂട്ടിനു ആരുമില്ല ...അടുത്തുള്ള ജനറൽ ആശുപത്രിയിൽ പോയി നേരത്തെ അഡ്മിറ്റ് ആയി കിടന്നു....വൈകാതെ ഒരു ദിവസം പ്രാർത്ഥിച്ചു...കിട്ടിയത് ഒരു മോളെ ആണ്.....കുറച്ചു ദിവസം ഹോസ്റ്റപിറ്റലിൽ നിൽക്കാം....പിന്നെ അതുകഴിഞ്ഞു വീട്ടിൽ പോണം ഒറ്റക്ക് എങ്ങെനെ യെന്ന് ചോദിക്കുമ്പോഴാണ്....മോള് ഒറ്റകെ ഉള്ളു ചോദിച്ചു ഒരമ്മച്ചി വന്നത്......അങ്ങെനെ അവർ എന്റെ കൂടെ കൂടി.....
വിശ്വാസം
_____PART 10
അങ്ങെനെ വീട്ടിൽ മോളു വളർന്നു തുടങ്ങി.....അവൾ അച്ഛൻ ആരാണെന്ന് ചോദിച്ചു തുടങ്ങിയ സമയത്തൊക്കെ അവളുടെ അച്ഛന്റെ ഫോട്ടോ ഞാൻ കാണിച്ചു കൊടുത്തു ഓരോന്നും പറഞ്ഞു അവളെ മോഹിപ്പിച്ചു വളർത്തി...എന്റെ രമേശ് തിരിച്ചു വരുമെന്ന് വിശ്വാസം അതായിരുന്നു എനിക്കുണ്ടായിരുന്നത്.....
വർഷങ്ങൾ അങ്ങെനെ കഴിഞ്ഞു പോയി....
ട്രിനിം..... ട്രിനിം....
വീടിന്റെ കളിങ് ബെൽ....മുറ്റത്തു ചെന്നു നോക്കി ആരാ.....ചേച്ചിയെ ഞാൻ രമേശ്.....നിങ്ങൾ.ആരാണ്....
ഞാനാണ് ഈ വീടിന്റെ അവകാശി.....ആണോ ...
എന്നാൽ ചേച്ചി...ഇവിടെ ഉണ്ടായിരുന്ന ആളുകൾ എവിടെ ....???
അറിയില്ലല്ലോ ഒരു പെണ്ണ് ഉണ്ടായിരുന്നു ഇവിടെ അവൾ ആണ് ഈ വീട് ഞങ്ങൾക് വിറ്റിട്ടു പോയത്....ഇപ്പോൾ എവിടെ ആണെന്ന് അറിയില്ല.....എന്തേ....എന്തു വേണം???
ഹേയ്...ഒന്നുമില്ല ചേച്ചി വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാണ്....
അങ്ങെനെ ഞാൻ കുറച്ചു ആളുകളോട് കൂടി അവളെ തിരക്കി ആരും അവളെ കുറിച്ചു ഒരക്ഷരം മിണ്ടാൻ കൂട്ടാക്കിയില്ല...
കാരണം ആ നാട്ടിൽ അവളെ അത്രക് വെറുത്തിരുന്നു യെന്ന് ഞാൻ അറിയുന്നില്ല....
പിന്നെയും മാസങ്ങൾ കടന്നു പോയി എന്നല്ലാതെ ഞാൻ അവളെ കണ്ടു മുട്ടിയതെ ഇല്ല.....
ഒരു ഉത്സവ രാത്രിയിൽ അമ്പലത്തിലെ പരിപാടികൾ കാണുകയായിരുന്നു ഞാൻ .....
ആള്കൂട്ടങ്ങളും ബഹളങ്ങളും ഒക്കെ ആയി വലിയ മാമാങ്കം തന്നെ ആയിരിന്നു....
പെട്ടെന്ന് ആളുകൾ മുഴുവൻ ഓടുവാൻ തുടങ്ങി.....എവിടെയോ അടി നടക്കുകയാണ് എന്നാണ് ഞാൻ കരുതിയത്....ആ കലാപരിപാടി കാണാൻ വേണ്ടി ഞാനും ഓടിയതാണ്.....എന്നാൽ കണ്ടതോ മറ്റൊന്നും
വിശ്വാസം
_____PART 11
എന്റെ സരിത ചോരയിൽ കുതിർന്നു വീണു കിടക്കുന്നു...അരികിൽഒരു കുട്ടിയും അമ്മേ വിളിച്ചു കരയുന്നു.....ഞാൻ അവളെ കണ്ട ഉടനെ സരിതെ യെന്ന് വിളിച്ചു കെട്ടി പുണർന്നു....മോൾ എന്നെ കണ്ടതും അച്ഛാ....അമ്മ യെന്ന് പറഞ്ഞു കരയാൻ തുടങ്ങി....ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുട്ടി എന്നെ അച്ഛാ യെന്ന് വിളിക്കുന്നു....ഞാൻ ഒന്ന് തരിച്ചു പോയെങ്കിലും അവരെയും.കൊണ്ട് ഹോസ്പിറ്റലിൽ പോയി....
അവളെ ആരോ കത്തി കൊണ്ട് കുത്തിയതാണ് പോലീസ് വരണം ....ഞാൻ ആരാണെന്നു പറയും....
ഈ കുട്ടി എന്നെ അച്ഛൻ യെന്ന് വിളിക്കുന്നുണ്ട് ഭർത്താവ് ആണെന്ന് പറയാൻ പറ്റുമോ ...ഇനി വേറെ കല്യാണം കഴിച്ചു കാണുമോ....അറിയില്ല....
താത്കാലത്തേക് ഞാൻ അയൽവാസി ആണെന്ന് പറഞ്ഞു പോലീസ് എഫ് ഐ ആർ തയ്യാറാക്കി പോയി....
അവലോട് പോലീസ് ചോദിക്കുന്നത് ഞാൻ കേട്ടു....ആരാണ് എന്താണ് എന്നൊക്കെ..അവൾ പറഞ്ഞു.അതു കേട്ട് ഞാൻ കരഞ്ഞു പോയി..
വിശ്വാസം
______PART 12
സാറേ കുറച്ചു വർഷങ്ങളായി ഞാൻ എന്റെ മോളേയും കൊണ്ട് ഒറ്റയ്ക് ജീവിക്കുന്നു...ചില കാമ ദ്രോഹികൾ വന്നു എന്റെ ശരീരത്തിന് വില പറയുകയും സ്ഥാനമാനങ്ങൾ വെച്ചു നീട്ടുകയും ചെയ്തു....അതൊക്കെ ഞാൻ നിരസിച്ചതിന്റെ പേരിലാണ് അയാൾ എന്നെ കുത്തിയത്....
സാറേ എനിക്കും ഇല്ലേ മാനവും അഭിമാനവും....ഞാൻ ഒറ്റയ്ക് ജീവിക്കുന്നതാനെൽ എന്നെ എങ്ങെനെയും കാണാം എന്നോ എനിക് വയ്യ സാറേ ആളുകളുടെ തുറിച്ചു നോട്ടവും അവരുടെ മുനവെച്ചുള്ള സംസാരവും എന്നെ വല്ലാതെ തളർത്തുന്നുണ്ട്.....
അതൊക്കെ കേട്ട് ആണ് ..ഞാൻ കരഞ്ഞത്....
സിസ്റ്റർ ആരാ എന്നെ ഇവിടെ കൊണ്ടു വന്നത്....ആള് പോയോ ഇല്ലെങ്കിൽ ഒന്നു വരാൻ പറയോ ഒരു നന്ദി പറയാനാ എന്റെ മോൾ തനിച്ചായില്ലല്ലോ ....
സിസ്റ്റർ വന്നു വിളിച്ചു....ഞാൻ അകത്തു കയറി ....
അവൾ ശരിക്കും അന്ധാളിച്ചു.....എന്റെ രമേഷേട്ടൻ.....എന്റെ ജീവൻ നിങ്ങളായിരുന്നു ...ആ ജീവൻ തന്നെയാണ് നിങ്ങളിലൂടെ തിരിച്ചു കിട്ടിയതും.....
അങ്ങെനെ അവർ അവിടെ സന്തോഷമായി ...
അയാൾ ചോദിച്ചു നി എന്തേ അവിടെന്നു പോയത്.....
അവൾ എല്ലാം പറഞ്ഞു ഞാൻ കാരണം ഉണ്ടായ നഷ്ട്ടം......
അതേ ശരിയാണ് പ്രണയം അതൊരു വികാരമാണ്....ആ വികാരം നിയന്ത്രണം വെക്കേണ്ടത് നാം ആണ്....അല്ലാത്ത പക്ഷം ജീവിതം പലർക്കും പലവിധ തിരിച്ചടികൾ നൽകും നാം അത് തിരിച്ചറിയാൻ പലതും നഷ്ടപ്പെടുത്തേണ്ടി വരും....യെന്ന് ഞാൻ മനസ്സിലാക്കുന്നു.....ചെയ്തു പോയ ആ ഒരു വീഴ്ച അതാണ് എല്ലാറ്റിനും കാരണം.....ഇനി ഒരു പ്രണയിനികൾക്കും അങ്ങെനെ ഒരു വീഴ്ച്ച സംഭവികാതിരിക്കട്ടെ.....
ശരീരം പങ്കു വെക്കുന്നതല്ല പ്രണയം....
മനസ്സ് കൈമാരുന്നതാണ്...
എല്ലാറ്റിനും അവളോട് മാപ്പ് പറഞ്ഞു ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി ....മാപ്പ് കൊണ്ട് നികത്താൻ പറ്റുന്ന നഷ്ടവും തെറ്റ് ഉം ആണ് ന്നു ഞാൻ കരുതുന്നില്ല എങ്കിലും പറയുന്നത് ആണ് എന്റെ ആശ്വാസവും അവൾക്കുള്ള വിശ്വാസവും....
THE STORY END
BY
JABIR CHALINGAL

No comments:
Post a Comment