*അടുത്ത വീട്ടിലെ അതിഥി*
അന്നൊരു ട്രെയിൻ യാത്രക്കിടയിൽ ആയിരിന്നു അവനെ ഞാൻ ആദ്യമായികണ്ടത്...!
അന്ന് അവന്റെ കണ്ണുകൾ എന്തൊക്കെയോ മറച്ചു വെക്കാനാവാതെ മിഴിനീർ വാർക്കുന്നത് ഞാൻ കണ്ടു....."!
ഒരുപാട് ഞാൻ അവനോടു അടുക്കാൻ ശ്രമിക്കും തോറും അവൻ എന്നിൽ നിന്നും അകലം പാലിച്ചു കൊണ്ടേ ഇരുന്നു !
അവൻ ഒന്നും മിണ്ടാൻ തയ്യാറായിരുന്നില്ല.....
ഒടുവിൽ ഞാൻ എന്റെ അനുഭവങ്ങൾ അവന്റെ അടുത്തു പറയാൻ തുടങ്ങി....!
ആദ്യമൊക്കെ അവൻ നല്ല കേൾവിക്കാരൻ ആയിരിന്നു,പതിയെ പതിയെ അവൻ എന്നിൽ ലയിക്കുവാൻ തുടങ്ങി.....!
അവസാനം അവൻ എന്റെ കയ്യിൽ പിടിച്ചു പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ കഥ എന്നോട് പറയാൻ തുടങ്ങി..."!
സാധരണ കുടുംബത്തിലെ മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടി ആയിട്ടയിരിന്ന് ഞാൻ ജനിച്ചത് !
എനിക്, ഒരു ജേഷ്ട്ടനും,അനിയത്തിയും ആയിരിന്നു ഉണ്ടായിരുന്നത്......
പഠിച്ചതും വളർന്നതും ഒക്കെ ഗവൺമെൻ്റ് സ്കൂളിൽ ആയിരിന്നു.....!
കൊറേ ഒന്നും പഠിച്ചില്ല ,വീടും സ്ഥലവും ഒന്നും ഇല്ലാത്തതിനാൽ ജേഷ്ട്ടൻ ആയിരിന്നു വീട്ടിലെ പ്രധാന രക്ഷകൻ.!
ഏട്ടൻ ഗൾഫിലാണ്....പതിനെട്ട് തികയാൻ കാത്തു നിന്ന പോലെ എന്നെയും കൊണ്ടു പോയി ഗൾഫിലേക്ക്......
വല്ല്യ വിദ്യാഭ്യാസമോ ജോലി പരിജയമോ ഇല്ലാത്തത് കൊണ്ടും ഭാഷ കൈകാര്യം ചെയ്യാൻ അറിയാത്തത് കൊണ്ടും നല്ല ജോലി ഒന്നും കിട്ടിയില്ല.....!
ഒരു കെട്ടിടത്തിന്റെ നടത്തിപ്പ് കാരനയി ജോലിയിൽ പ്രവേശിച്ചു....!
ജീവിതത്തിൽ ഒന്നും നേടണം എന്ന് ആഗ്രഹിക്കാത്ത ഞാൻ കഷ്ടപാടിൽ നിന്നും കുടുംബത്തിന് തണലേകാൻ കഷ്ടപെടാൻ തുടങ്ങി.....!
കിട്ടിയ ആദ്യത്തെ ശമ്പളം മുതൽ
പിന്നീട് അങ്ങോട്ട് ഉള്ള എല്ലാം ശമ്പളവും കൊണ്ടു വന്ന ജേഷ്ട്ടന്റെകയ്യിൽ ഏല്പിക്കുമായിരുന്നു...!
ഒന്നിനും ഒരു കണക്ക് വെച്ചില്ല....!
ജേഷ്ട്ടൻ എല്ലാം വേണ്ട രീതിയിൽ തന്നെ കൈകാര്യം ചെയ്തു തുടങ്ങി......!അതിനിടയിൽ ഞങ്ങൾ ഒരു ചെറിയ വീട് വെച്ചു കഴിഞ്ഞിരുന്നു...!
മാസങ്ങൾ കഴിഞ്ഞു പോയി ,
പെങ്ങൾക് വിവാഹാലോചന വന്നു ,ഏട്ടൻ നാട്ടിൽ ആയിരുന്നു....!എങ്ങെനെയൊക്കെയോ അവളുടെ നിശ്ചയത്തിനും വിവാഹത്തിനും ഒക്കെ ആയി ലക്ഷങ്ങൾ അയച്ചു കൊടുത്തു.....!
സന്തോഷമായി നല്ല ഭംഗിയായി അവളുടെ വിവാഹം കഴിഞ്ഞു....!
ആകെയുള്ള ഒരു സഹോദരിയുടെ വിവാഹം കൂടാൻ പറ്റിയില്ല...!
അതിന്റെ നഷ്ടബോധം മനസ്സിനെ വല്ലാതെ അലട്ടി കൊണ്ടേ ഇരുന്നു......!
ഏട്ടൻ വീണ്ടും ഗൾഫിലേക്ക് വന്നു .....!
ആറു മാസം കഴിഞ്ഞു വീണ്ടും നാട്ടിലേക് പോയി.....!
ഏട്ടൻ കല്യാണം കഴിക്കാൻ തീരുമാനിച്ചു....!
വൈകാതെ തന്നെ ഏട്ടന്റെ വിവാഹവും കഴിഞ്ഞു......!
പതിവ് പോലെ അമ്മായിമ്മ പോരോന്നും വീട്ടിൽ ഉണ്ടായില്ല മരുമകളെയും മോളെ പോലെ തന്നെ ഉമ്മ കണ്ടു തുടങ്ങി...!
ചിലപ്പോൾ ജേഷ്ട്ടനോടുള്ള അമിത സ്നേഹവും ഭയവും ഒക്കെ കൊണ്ടാണോ അറിയില്ല ,എങ്കിലും നന്നായി തന്നെ വീട്ടിൽ കഴിഞ്ഞു പോയി !
ഇടക്കിടക്ക് വീട്ടിൽ പെങ്ങൾ വരാറുണ്ടെങ്കിലും ജേഷ്ട്ടന്റെ ഭാര്യക് അതൊരു അസ്വാരസ്യം ആയി മാറിയിട്ടൊന്നുമില്ല.......!
വീട്ടിൽ പതിവുകൾ ഒന്നും തെറ്റാറില്ല.....!
ഉമ്മയ്ക് മുൻപിൽ അഭിനയിച്ചു തകർക്കുന്നത് പോലെ ആണ് ജേഷ്ഠന്റെ ഭാര്യ ....!
ഉമ്മയ്ക് സ്നേഹം കൂടി കൂടി വന്നു.....!
അത് എന്നിലും ഏറെ സന്തോഷവും സങ്കടവും നൽകിയിരുന്നു....!
കാരണം ഇനി അടുത്ത വിവാഹം എന്റെ ആണ് വരുന്ന പെണ്ണ് എങ്ങെനെ ആയിരിക്കും എന്നത് ഒരറിവും ഇല്ല എന്നത് തന്നെ.....!
കല്യാണമൊക്കെ കഴിഞ്ഞു ആറ് മാസത്തെ ലീവ് കഴിഞ്ഞു ഏട്ടൻ തിരിച്ചു വന്നു.....!
എന്നോട് പറഞ്ഞു വർഷം കുറച്ച് ആയില്ലേ നിനക്കു നാട്ടിൽ പോണ്ടേ നി ലീവിനു പോയി വരു....!
വരുമ്പോൾ ഒരു പെണ്ണൊക്കെ കണ്ടു വെച് വാ എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ,ഇല്ല ഇനിയും രണ്ട് വർഷം കഴിയാതെ ഞാൻ കല്യാണം കഴിക്കുന്നില്ല അതു കൊണ്ട് തന്നെ പെണ്ണൊന്നും നോക്കി വെക്കാനൊന്നും ഞാൻ ഇല്ല .....!
താത്കാലത്തേക് രണ്ട് മാസത്തെ ലീവിന് പോയി വരാം എന്നായി.......!
അങ്ങെനെ വർഷങ്ങൾക്ക് ശേഷം ഞാൻ അങ്ങെനെ നാട്ടിലേക് തിരിച്ചു.....!
വല്യ ഉത്സാഹമൊന്നും ആർക്കും ഇണ്ടായില്ല അതു കൊണ്ട് തന്നെ എന്നെ കൂട്ടാനും ആരും വന്നതുമില്ല കൂട്ടുകാർ അല്ലാതെ.....!
സാരമില്ല ചിലപ്പോ ഉപ്പയ്ക് തിരക്ക് ആയത് കൊണ്ടാവാം ഉമ്മ " പിന്നെ ,ഞാൻ വരുന്നത് കൊണ്ട് വല്ലതും ഉണ്ടാക്കി വെക്കണല്ലോ,എന്നൊക്കെ കരുതി....!
പതിവ് പോലെയല്ല . ....
വീട്ടിൽ പുതിയ അതിഥി ഉണ്ട് ജേഷ്ഠൻ്റെ ഭാര്യ..!!
അങ്ങെനെ വീട്ടിൽ എത്തി ....!
ഭക്ഷണമൊക്കെ കഴിച്ചു ഞാൻ ശീണം മാറാനായി കിടന്നുറങ്ങി.....!
വീട്ടിൽ പെങ്ങളും അളിയനും ഒക്കെ വന്നിട്ടുണ്ട്....!
കൊണ്ട് വന്ന സാധാനങ്ങളിലാണ് അവരുടെയൊക്കെ കണ്ണുകൾ ഇനി രാത്രി ആവേണ്ടേ അതൊന്നു പൊട്ടിച്ചു നോക്കാൻ ....!
അതിനിടയിൽ അവർ പറയുന്നുണ്ട് എന്റെ ഫർധ എന്റെ വാച്ച് അളിയന്റെ ഫോണ് എന്നൊക്കെ പാതി മയക്കത്തിൽ എല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നു.....!
ഉമ്മാനെ വിളിച്ചു ഞാൻ പറഞ്ഞു നിങ്ങൾ കൊണ്ടു പോയി അപ്പുറത്തെ റൂമിൽ നിന്നു പൊട്ടിച്ചു ഓഹരി വെച്ചോളൂ എന്നെ കാത്തു നിൽക്കേണ്ട എന്നു...!
അവർ അങ്ങെനെ ആ കർമ്മം നന്നായി നിറവേറ്റി കാരണം ഉറക്കം എഴുനേറ്റപ്പോൾ പെട്ടിയുടെ പൊടി പോലും കാണാൻ ഉണ്ടായിരുന്നില്ല....!
പകരം കൊറേ വാക്കുകൾ അതു കൊണ്ടു വന്നില്ല ഇത് കൊണ്ടു വന്നില്ല,അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്തെങ്കിലും കിട്ടണമെങ്കിൽ അത് ജേഷ്ട്ടൻ തന്നെ വേണമെന്നുള്ള കുത്തുവാക്കും കൂടി ആയപ്പോ സമാധാനമായി......!
വീടിനി വെളിയിൽ ഒന്നു ഇറങ്ങി നടന്നു.....!
പതിവ് പോലെ ആ ചോദ്യം ആരും തെറ്റിച്ചില്ല " *
കൊറേ ലീവ് ഉണ്ടോ??
ഇനി എന്ന തിരിച്ചു പോവുന്നത് എന്ന്....! വർഷങ്ങൾ അവിടെ കഷ്ടപ്പെട്ടു നാട്ടിൽ എത്തിയപ്പോൾ നാട്ടുകർക്കൊരു അധിക പറ്റു പോലെ ആയിരിന്നു പിനീട് ഉള്ള ഓരോ ദിവസങ്ങളും....!
ഏട്ടൻ വരുന്നതിനു മുമ്പ് വീട്ടിൽ സാധനങ്ങൾ ഒക്കെ വാങ്ങിച്ചു വെച്ചതിനാൽ എനിക് പ്രേതെകിച്ചു ഒന്നു വാങ്ങി കൊടുക്കേണ്ടി വന്നില്ല.....!
അല്ലെങ്കിലും വീട്ടിലെ കാര്യങ്ങൾ മുഴുവനും ഏട്ടൻ തന്നെ ആണ് നോക്കാർ !
കാരണം കഴിഞ്ഞ കുറച്ച് വർഷത്തെ ശമ്പളം ഞാൻ ഏട്ടനെ ആയിരിന്നു ഏല്പിച്ചിരിന്നത്.......!
കുറച്ചു ദിവസം കഴിഞ്ഞു ഉമ്മ എന്നെ വിളിച്ചു
മോനെ റഊഫ് നി ഒന്ന് ഇങ്ങോട്ട് വാ...!
എന്റെ കമ്മൽ പൊട്ടി വീണു നി ഒന്നു തിരഞ്ഞു നോക്കിയേ......!
അവിടെ തന്നെ ആയതു കൊണ്ട് വേഗം കിട്ടി എനിക്കത്....!
അടുത്തത് ഇങ്ങെനെ ആയിരിന്നു പറഞ്ഞത് !
നി കൊറേ കൊല്ലം ആയില്ലേ പണി എടുക്കുന്നത് ഞങ്ങൾക്കൊന്നും നി തരാർ ഇല്ലായിരുന്നല്ലോ !
നിന്റെ കയ്യിൽ കൊറേ പൈസ ഉണ്ടാവൂലെ ഉമ്മക് ഈ കമ്മൽ കൊടുത്തിട്ട് പുതിയത് വാങ്ങി തരാൻ......!
ഞാൻ പറഞ്ഞു എവിടെന്നാണ് എന്റെ കയ്യിൽ പൈസ ലീവ് സാലറി ഉള്ളത് കൊണ്ടാണ് ഞാൻ ഇവിടെ കഴിഞ്ഞു കൂടുന്നത്....!
അതിൽ പകുതിയും വന്ന ഉടനെ നിങ്ങൾക്കൊക്കെ പെരുന്നൾ ഡ്രെസും മറ്റും പറഞ്ഞു വാങ്ങി തന്നു ഇനി എന്റെ കയ്യിൽ ഇല്ല !
ഹും......നി ഒരു ഡ്രസ് വാങ്ങി തന്നതിനി കണക്ക് പറയുന്നു, അല്ലേ നിന്റെ ഏട്ടൻ എത്ര കാലമായി ഞങ്ങളെ നോക്കുന്നു അവൻ ഇതുവരെ ഇങ്ങെനെ ഒന്നും പറഞ്ഞില്ലല്ലോ.......!
ഇനി എനിക് മറുത്തൊന്നും പറയാൻ കഴിയുല , കയ്യിലെ ക്യാഷ് ഒക്കെ ഏട്ടന് കൊടുത്തു പറഞ്ഞാൽ അത് കണക്കാവും ,പെങ്ങടെ കല്യാണത്തിനി അയച്ച രണ്ട് ലക്ഷം പറഞ്ഞാൽ അതും എല്ലാം ഏട്ടന്റെ ക്രെഡിറ്റിൽ തന്നെ പോയി......!
ഞാൻ പരിഭവം പറയാൻ പോയില്ല......!
തൊട്ടടുത്ത വീട്ടിലെ താത്തക്ക് മൂന്ന് പെൺ മക്കൾ ആയിരുന്നു , അതിൽ ഒരാളോട് വല്ലാത്തൊരു കൗതുകവും ബഹുമാനവും ആയിരുന്നു എനിക്ക്....!
ആ ബഹുമാനം അറിയാതെ സ്നേഹത്തിലേക്ക് വഴുതി വീണു ആരോടും പറഞ്ഞില്ല മനസ്സിൽ കൊണ്ടു നടന്നു....!ലീവ് കഴിയാറായി ഒരാഴ്ച്ച കൂടി ബാക്കി ഉണ്ട്....!
ഉമ്മയോട് കാര്യം പറഞ്ഞു.......!
സമ്മതിച്ചില്ല കാരണം അവർക് മൂന്ന് പെൺ മക്കൾ ആയിരിന്നു എന്നത് കൊണ്ട് മാത്രം,നിന്നെ ഉണ്ടാക്കി പോറ്റി വളർത്തിയത് ഒന്നും കിട്ടാതെ ബാക്കിയുള്ളവരെ തീറ്റിക്കാൻ അല്ല എന്നായിരിന്നു മറുപടി.....!
ഒന്നും മിണ്ടിയില്ല ഞാൻ എന്റെ ആഗ്രഹം മനസ്സിൽ കബറടക്കി ,പോവാനുള്ള ദിവസവും കാത്തിരുന്നു.....!
മറുത്തൊന്നും പറയാൻ ശീലമില്ലാത്ത എനിക് അത് വല്ലാത്തൊരു വേദനയായിരുന്നു......!
അങ്ങെനെ പോവാനുള്ള ദിവസവും എന്നിൽ ആഗതമായി .....
ജേഷ്ട്ടനു കൊടുക്കാനുള്ള അപ്പ പൊതികൾക്കിടയിൽ എന്റെ വസ്ത്രങ്ങൾ പോലും കാണാൻ ഉണ്ടായിരുന്നില്ല.....!
ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോ നിങ്ങൾ കരുതും ജേഷ്‌ട്ട്നോടുള്ള അസൂയ ആയിരിക്കുമെന്ന് !
അല്ലാട്ടോ......ശരിക്കും അതൊരു വേദനയായിരുന്നു.....
ഒരു വീട്ടിൽ ഒരമ്മയുടെ വയറ്റിൽ കുരുത്ത രണ്ടു മക്കൾ ഒരാൾക്ക് മാത്രം സ്ഥാന കൊറവ് സ്നേഹ കുറവ്.....
ആ ജേഷ്ട്ടനെ പോലെ ആവാൻ എനികാവില്ലല്ലോ......?
അദ്ദേഹം എനിക് മൂത്തത് ആയി പോയില്ലേ !
ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ട വ്യക്തി ആണല്ലോ അതുകൊണ്ട് തന്നെ ഞാൻ നൽകിയ സ്നേഹത്തിലും ബഹുമാനത്തിലും ഒരു കുറവും വരുത്തിയില്ലായിരുന്നു....!
അങ്ങെനെ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി......!
അയൽ വീട്ടിന് മുൻവശത്തെ കൂടി ആണ് പോവുന്നത്.....!
അവസാനമായി അവളെ ഒന്നു കാണാൻ ഹൃദയം കൊതിച്ചു......!
കൂട്ടുകാരനോട് വണ്ടി സ്ലോ ചെയ്തു ഹോർണ് അടിക്കാൻ പറഞ്ഞു.......
കാര്യമില്ല ......
ആരും വന്നില്ല ആരെയും കണ്ടില്ല.....
അല്ലെങ്കിലും അവൾ എങ്ങെനെ വരാൻ ആണ് അവളോട് ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞില്ലല്ലോ.....
അവൾ ബാക്കിയുള്ള പെണ്കുട്ടികളിൽ നിന്നും ഏറെ വിത്യസ്തയാണ്....
കറുത്ത ശരീരം,പിടക്കുന്ന തെളിച്ചമുള്ള കണ്ണുകൾ,അവളുടെ മുഖത്തെ ചിരി പൂർണ ചന്ദ്രൻ ഉദിച്ച പോലെ പ്രകാശ പൂരിതം ,അവളുടെ ആ കറുപ്പിന് ഏഴ് അഴകാണു....
അവളുടെ മുന്നിൽ വന്നു നിന്നാൽ പിന്നെ ഈ ലോകം മുഴുവൻ മറന്നു പോകുന്ന ശാന്തമായ സൗന്ദര്യം .....!
അതിനേക്കാൾ ഏറെ പറയാൻ ഉള്ളത് അവളുടെ വീട് ഉണരുന്നതും ഉറങ്ങുന്നതും അവളുടെ കരങ്ങൾ സ്പർശിച്ചു കൊണ്ട്,മാന്യമായ വസ്ത്രം....!
ഇതെല്ലാം കൊണ്ട് തന്നെ ആയിരിന്നു ഞാൻ അവളെ ബഹുമാനിച്ചതും അതിലേറെ സ്നേഹിച്ചതും.....!
പക്ഷെ എന്തു ചെയ്യാം വിധി അത് നേരെ മറിച്ചാണല്ലോ .......
വാഹനം അത് മുൻപോട്ട് പോകുംതോറും എന്റെ ചിന്തകളും സ്വപ്നങ്ങളും അവളുടെ ഓർമകളിൽ മുൻപോട്ട് പോയ്ക്കൊണ്ടേ ഇരുന്നു.........
റഊഫ്.....റഊഫ്.....എഴുന്നേൽക് എയർപോർട്ട് എത്തി....ഇറങ്ങേണ്ട നിനക്കു......
അങ്ങെനെ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി എന്റെ സാധനങ്ങളുമായി നടക്കാൻ നേരം കൂട്ടുകാരനോട് പറഞ്ഞു......
ട .....ഞാൻ വരുന്നത് വരെ നമ്മുടെ കൊയ്യക്കാടെ മോളെ കാര്യം നി എന്നെ ഇടക്കിടക് ഒന്നു അറിയികണം യെന്ന് പറഞ്ഞേൽപ്പിച്ചു....
എന്റെ ചിന്തകളും ചുമലിൽ പേറി ഏതോ ഒരു ഒഴുക്കിൽ അങ്ങെനെ ഞാൻ എയർപോർട്ട് ൽ നടന്നു നീങ്ങി.......
എമിഗ്രേഷനും ഒക്കെ കഴിഞ്ഞു ഫ്ലൈറ്റിൽ കയറാനുള്ള ലൗഞ്ചിങ് സീറ്റിൽ ആണ് എന്റെ ഇരിപ്പ്......!
ഞാൻ ഒരുപാട് ആലോചിച്ചു....."
ഒന്നുമില്ലാതിരിന്ന നമ്മുടെ കുടുംബത്തിന് എല്ലാം ആയില്ലേ ......!
ഇനി എന്താണ് ബാക്കി ഞാൻ അവളെ സ്വന്തമാക്കിയാൽ എന്താണ് എന്റെ വീട്ടുകാർക്ക് കുഴപ്പം....!
എന്തോ അറിയില്ല അങ്ങെനെ പല ചിന്തകളും മനസ്സിനെ മാറ്റി മറിച്ചു തുടങ്ങി......!
അവളോടുള്ള ഇഷ്ട്ടം അടങ്ങാത്ത ഒരു ദാഹമായി എന്നിൽ,ബാക്കിയായി.....!
ഞാൻ വീണ്ടും ഗൾഫിൽ എത്തി ....
ജേഷ്ട്ടൻ കൂട്ടാൻ വന്നിരുന്നു കണ്ട ഉടനെ സലാം ചെല്ലി കെട്ടി പിടിച്ചു ആശ്ലേഷിച്ചു.....
എന്നെ കൂടെ കൂട്ടി കൊണ്ടു പോയി അവരുടെ റൂമിലേക്.....
നി ഇന്ന് പോകേണ്ട നന്നായി ഉറങ്ങിക്കോ......
നാളെ പോയി ജോലിക് കയറാം....
അന്ന് ഞാൻ അവിടെ കിടന്നുറങ്ങി.....
പിറ്റേന്ന് പോരാൻ നേരം ജേഷ്ട്ടൻ എന്നോട് പറഞ്ഞു കയ്യിൽ പൈസ ഉണ്ടോ ചിലവിനു ഇന്ന ഇത് വെച്ചോളൂ......
നാട്ടിലെ ഒരു 5000 രൂപ മൂല്യമുള്ള ഒരു സംഖ്യ എന്റെ പോക്കറ്റിൽ തിരുകി.....
ഞാൻ പറഞ്ഞു എന്നാൽ ആയി ഞാൻ ഇറങ്ങുന്നു.......
പറയാൻ മനസ്സ് വെമ്പി നിൽക്കുന്നുണ്ട് പറയാൻ ധൈര്യം സമ്മതിക്കുന്നില്ല....
കാരണം ജേഷ്ട്ടൻ കുറച്ചു പരുക്കൻ ആണ് .....
ആരോടും കൂടുതൽ സംസാരിക്കാറോ ചിരിക്കാറോ ഇല്ല....
ചോദിച്ചാൽ ഉത്തരം ഒന്ന് എന്നതാണ് ജേഷ്ട്ടന്റെ ശൈലി.....
ഞാൻ പറയണ്ട കരുതി നേരെ തിരിച്ചു......!
അങ്ങെനെ ജോലിയിൽ കയറി.....
മനസ്സിലെ സങ്കടങ്ങൾ ഓരോന്നായി ഞാൻ മായ്ച്ചു കളയാൻ ശ്രമിച്ചു.......!
എന്നാൽ അത് മായുന്ന പുസ്തകത്തിൽ ആയിരുന്നില്ല എന്നതാണ് സത്യം......
പതിവ് ഒന്നും തെറ്റിച്ചില്ല ഒന്നാം തീയതി ശമ്പളം കിട്ടി,ജേഷ്ഠന്റെ കയ്യിൽ ഏൽപ്പിച്ചു....
എനിക്കൊരു ആവശ്യം വരുമ്പോൾ സഹായിക്കുമെന്ന് കരുതി അല്ല വിശ്വസിച്ചു......
വീണ്ടും മാസങ്ങളും വർഷവും കടന്നു....
ഏട്ടന് കുട്ടി ഒന്നും ആയില്ല.......
ഞങ്ങടെ കുടുംബത്തിൽ ഇതുവരെ ഒരു കുട്ടി വന്നിട്ടില്ല പെങ്ങൾ ടീച്ചർ പോസ്റ്റിൽ ജോലിക് കയറിയ സമയത്തായിരുന്നു കല്യാണം അതുകൊണ്ട് അവൾക് ഇപ്പോഴേ കുട്ടി വേണ്ട എന്ന തീരുമാനവും ....
ഞങ്ങടെ തറവാട്ടിലേക്ക് കുട്ടി എത്തിയില്ല.......
ഏട്ടൻ അമ്മായിയെ ഗൾഫിലേക്ക് കൂട്ടി കൊണ്ടു വന്നു,മൂന്നു മാസത്തേക്കു.....
അവർ അങ്ങെനെ ഗൾഫിൽ കറങ്ങി നടക്കുന്നതിനിടയിൽ അമ്മായി ഒരു ദിവസം ഒന്നു തല കറങ്ങി വീണു......
ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല ...!
സന്തോഷിക്കാൻ മാത്രo ഉള്ള വിശേഷം ഒന്നും ആയിരുന്നില്ല അത് !
ഏതോ മരുന്നു കഴിച്ചതിന്റെ സൈഡ് ഇഫക്ട് ആയിരിന്നു അതെന്ന് ഡോക്ടർ പറഞ്ഞു.....
അമ്മയിനോട് ചോദിച്ചപ്പോൾ പറഞ്ഞു തലവേദനക് ഗുളിക തിന്നിരിന്നു.....
എന്നാൽ അങ്ങെനെ ഒരു ശീലം അമ്മയിക്കുള്ളതായി ഏട്ടൻ അറിവില്ല......
ചിലപ്പോൾ ആയിരിക്കാം യെന്ന് കരുതി താത്കാലത്തേക് ഒരു ട്രിപ്പും ഇട്ട് അവർ മടങ്ങി വന്നു........!
ഏട്ടന് കുറെ ചിലവായി കാണും വിസയും റൂമും ഒക്കെ ആയി......
തേ ഇപ്പോ ഹോസ്പിറ്റൽ ചിലവും.....
മാസങ്ങൾ കഴിഞ്ഞു അമ്മായി തിരിച്ചു പോയി ,കൂടെ ജേഷ്ട്ടനും ...
പോകുമ്പോൾ റൂം എന്നെ ഏൽപ്പിച്ചു ,ആരെയെങ്കിലും വാടകക്ക് കിട്ടിയാൽ കൊടുക്കാൻ ഏല്പിച്ചിട്ടാണ് പോയത്.......
കുറെ ഒന്നും കാത്തു നിൽക്കേണ്ടി വന്നില്ല ഒരു ഫാമിലി വന്നു റൂം നോക്കി ഇഷ്ട്ടപ്പെട്ടു നാളെ വരാമെന്നു പറഞ്ഞു പോയി......
ഞങ്ങൾ നാളെ വരാം ട്ടോ ഒന്നു റൂം ക്ലീൻ ചെയ്തു വെക്കണം യെന്ന് പറഞ്ഞിട്ടാണ് പോകുന്നത്....
ഞാൻ അവർ പോയി കഴിഞ്ഞ ഉടനെ റൂം ക്ലീൻ ചെയാൻ ആരംഭിച്ചു.....
അതിനിടയിൽ ആണ് എനിക് അത് കാണാൻ ഇടയായത്.....!
ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ട ആ സാധനം എന്തിനുള്ളതാണെന്നു അറിയാൻ മനസ്സ് വെപ്രാളമായി........!
ഞാൻ അതെടുത്തു പോക്കറ്റിൽ ഇട്ട് റൂം ക്ലീൻ ചെയ്തു ഉദ്ദേശ ലക്ഷ്യസ്ഥാനം മനസ്സിൽ കരുതി പെട്ടെന്ന് നടന്നു പോയി.......!
നടന്നു നീങ്ങിയത് മെഡിക്കൽ ഷോപ് ലക്ഷ്യം വെച്ചായിരുന്നു...
കാരണം തല വേദനക്കുള്ള ഗുളികയുടെ എഫക്ട് കാരണം ആണ് അമ്മായി തല കറങ്ങി വീണത് യെന്ന് മാത്രം വിശ്വസിക്കാൻ ഏറെ പ്രയാസപ്പെട്ടിരിന്നു ഞാൻ !
പോക്കറ്റിൽ നിന്ന് ആ മരുന്ന് കവർ എടുത്തു അവർക്ക് കാണിച്ചു ഇത് എന്തിനു വേണ്ടിയുള്ള മരുന്നാണെന് ചോദിച്ചു അറിഞ്ഞു......!
ഇതോ ഇത് ഗർഭ ഉദ്ധാരണം തടയാനുള്ള ഗുളിക ആണെന്ന് അവർ പറഞ്ഞപ്പോ ഒരു നിമിഷത്തേക് ഞാൻ സ്തംഭിച്ചു പോയി......!
കഴിഞ്ഞ വർഷങ്ങൾ ഞങ്ങളെ അമ്മായി കബളിപ്പിക്കുകയായിരുന്നു ...!
കുടുംബം ആറ്റു നോറ്റു കാത്തിരുന്ന കുഞ്ഞികാൽ എന്ന സ്വപ്നം ആയിരിന്നു തകർത്തത്......!
ആരോട് പറയും എങ്ങെനെ പറയും ഒന്ന് പകച്ചു പോയ നിമിഷം....!
ജേഷ്ട്ടൻ ഇനിയും കബളിപ്പിക്കപ്പെടുന്നത് കണ്ടു നിൽക്കാൻ എനിക്കാവില്ല....!
ആവശ്യങ്ങൾക് വേണ്ടി പ്രതികരിക്കാതിരിക്കുന്ന എന്റെ സ്വഭാവം മാറ്റണം എന്ന ചിന്തയും എന്നിൽ ആഗതമായി....!
ഇതുവരെ ജേഷ്ട്ടനോട് ഒന്നുച്ചത്തിൽ അല്ലെങ്കിൽ മയത്തിൽ മുൻപിൽ നിന്നോ ഫോണിൽ കൂടിയോ പറഞ്ഞു ശീലമില്ല എല്ലാം കേട്ട് നിൽക്കുന്ന ഒരു കേൾവികാരനായ അടിമയെ പോലെ ആയിരിന്നു ഞാൻ പലപ്പോഴും
ഏട്ടന്റെ അവസ്‌ഥ ഇനിയും ഇങ്ങെനെ ആവരുത് യെന്ന് കരുതി ഞാൻ ആദ്യമായി ഏട്ടന്റെ ഫോണിലേക് വിളിച്ചു.....
കാര്യങ്ങൾ പറഞ്ഞു......
ഏട്ടൻ " കേട്ട ഉടനെ കുറച്ചു നേരം മിണ്ടാതിരുന്നു പിന്നീട് എന്നോട് പറഞ്ഞു അത് മുമ്പുണ്ടായ ഫാമിലി " ജേഷ്ട്ടന്റെ സുഹൃത്ത്ന്റെ ആണെന്നും നി ഇത് ഇനി ഉമ്മയോട് പറയണ്ടെന്നും പറഞ്ഞു,ഞാൻ ഹ പറഞ്ഞു ഫോൺ കട്ട് ചെയ്തു...!
ഏട്ടൻ വിലക്കിയത് ചെയ്യുന്ന സ്വഭാവം ഇല്ലാതിരുന്നത് കൊണ്ട് അത് പിന്നെ ആരോടും പറഞ്ഞതുമില്ല......!
എങ്കിലും വീട്ടിൽ വല്ലതും സംഭവിച്ചോ എന്നറിയാൻ വേണ്ടി ഞാൻ പിറ്റേന്ന് ഉമ്മയ്ക് വിളിച്ചു സുഗവിവരം ചോദിച്ചു....!
അതിനിടയിൽ ഉമ്മ പറഞ്ഞു അമ്മായി ഒരാഴ്ചത്തേക് വീട്ടിൽ പോയി എന്തോ പരിവാടി ഉണ്ടെന്ന് പറഞ്ഞു വീട്ടിന്നു ഫോൺ വന്നെന്ന് പറഞ്ഞു പോയി യെന്ന് അപ്പോഴേ എനിക് തോന്നി ഏട്ടനും അമ്മായിയും തമ്മിൽ വഴക് ആയിട്ടുണ്ട്.....!
പൊതുവെ ഒരു ദിവസത്തിൽ കൂടുതൽ അമ്മായി ആ വീട്ടിൽ പോയി നിക്കാറില്ല പ്രേതെകിച്ചും ഏട്ടൻ നാട്ടിൽ ഉള്ളപ്പോൾ......
ഞാൻ അവരുടെ ഫോണിലേക് വിളിച്ചു അവരെ സമതാനിപ്പിക്കാനായി......!
തെറ്റ് തിരുത്തട്ടെ എന്ന് കരുതി....!
എന്നാൽ സംഭവിച്ചതു മറ്റൊന്നു......!
അവർ ഒരുപാട് ദേഷ്യപ്പെട്ടു ഞാൻ കാരണം ആണെന്ന് ഇത് ഒക്കെ ആയതെന്ന് അവർ .....!
ആ ദേഷ്യം അവർ മനസ്സിൽ സൂക്ഷിക്കാൻ തുടങ്ങി.....
വൈകാതെ തന്നെ ഏട്ടൻ അവരെ കൂട്ടി കൊണ്ടു വന്നു പുതിയ ജീവിതം ആരംഭിച്ചു....!
മാസങ്ങൾ കഴിഞ്ഞു ദൈവം അവർക് കുട്ടികളെ കൊടുത്തില്ല......
ഏട്ടൻ തിരിച്ചു വീണ്ടും ഗള്ഫിലേക് വന്നു......!അപ്പോഴേക് എനിക് ഒരു വർഷം കഴിഞ്ഞിരുന്നു....!
കൊയ്യക്കാടെ മോൾ ഡിഗ്രി ഒക്കെ കഴിഞ്ഞു വീട്ടിൽ ചടഞ്ഞു കൂടാൻ തുടങ്ങി, എന്നു കൂട്ടുകാരൻ പറഞ്ഞു....
വേഗം നാട്ടിൽ പോണം വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കണം അവളെ ജീവിതത്തിൽ ഒപ്പം ചേർക്കണം ,എന്റെ സന്തോഷങ്ങൾ അവളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് കൊണ്ടാവണം,അങ്ങനെ വർണനകൾ കൊണ്ട് മൂടിയ അവളോടുള്ള എന്റ ഇഷ്ട്ടം മനസ്സിൽ കുന്നു കൂമ്പാരമായി മാറി തുടങ്ങി....!
ഞാൻ ലീവിന് എഴുതി കൊടുത്തു.......!
ഏട്ടൻ വിളിച്ചപ്പോ ഞാൻ കാര്യം പറഞ്ഞു നാട്ടിൽ പോകുന്നു എന്നത് ,അപ്പോഴാണ് ഏട്ടൻ കാര്യം പറഞ്ഞത് കൊയ്യക്കാടെ മോളെ ഒഴിച്ചു ആരെ വേണേലും കെട്ടിക്കോ കൂടെ ഉണ്ടാവും എന്ന്.....!
എന്താ മറുപടി പറയുക എങ്ങെനെയൊക്കെയോ പറഞ്ഞു ഒപ്പിച് അവളെ അല്ലാതെ കെട്ടില്ലെന്ന്......!
എന്തോ പ്രണയത്തിന് ഒരു ലഹരിയാണ്....!
ആ ലഹരി എന്നെ അതിന് പ്രേരിപ്പിച്ചു ....
അമ്മായി അവളെക്കുറിച്ചു എന്തോ പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട് !
എന്നോടുള്ള ദേഷ്യം തീർക്കുന്നെ ആണ് ,അല്ലാതെ ഏട്ടന് അവളോട് ഒരു വെറുപ്പ് തോന്നാനുള്ള കാരണം വേറെ ഇല്ല...!
ഞാൻ കഴിഞ്ഞ പോലെ തന്നെ കൂട്ടുകാരോടൊപ്പം വീട്ടിൽ എത്തി ഇപ്രാവിശ്യവും പെട്ടിക്ക് വേണ്ടി കാത്തിരിക്കാൻ ആളുണ്ട്.....!
എന്നാൽ ഞാൻ പറഞ്ഞു ഇതിൽ ആർക്കും ഒന്നും ഇല്ല കല്യാണത്തിനി വേണ്ടിയുള്ള ഡ്രെസ്സ് മാത്രേ കൊണ്ടു വന്നുള്ളൂ എന്ന് അതൊട്ടും ആർക്കും പിടിച്ചതുമില്ല....
ഞാൻ പറഞ്ഞു ഇതാ കുറച്ചു ചോക്ലേറ്റ് ഉണ്ട് അത് എടുത്തോളൂ.....!
ഹും...പിന്നെ,നിന്റെ ചോക്ലേറ്റ് ആർക് വേണം ഞങ്ങളെന്ത് മിട്ടായി കാണാത്തൊരു ആണോ.....😷😷
ഞാൻ പോയി കുളിച്ചു വന്നു പതിവ് പോലെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി....
രാത്രിയിൽ പ്രധാന ചർച്ച കല്യാണപെണ്ണിനെ കണ്ടെത്തുക എന്നായിരുന്നു......!
ഞാൻ പറഞ്ഞു ഇനി ആരും വേറെ പെണ്ണിനെ നോക്കണ്ട കൊയ്യക്കാടെ മോളെ ഒഴിച്ചു.......!
ആർക്കും വല്യ പിടിച്ചില്ല ,എന്തോ ദൈവകാരുണ്യം വാപ്പ എന്റെ കൂടെ നിന്ന്....!
അതായിരുന്നു എന്റെ ഏറ്റവും വലിയ ബലവും........!
അത് കാരണം നാളെ അവിടെ പോയി പെണ്ണ് ചോദിക്കാം എന്നായി തീരുമാനം....
ഞങ്ങൾ രാവിലെ ചായ ഒക്കെ കുടിച്ചു അവിടേക്ക് പോയി....
കോയക്ക മീൻ കച്ചോടം കഴിഞ്ഞു വീട്ടിൽ യെത്തിയതെ ഉള്ളു......
പെണ്ണിനെ കെട്ടിക്കുന്ന കാര്യം ചോദിച്ചു അവർക്ക് സമ്മതം പക്ഷെ.......???
സ്വർണ്ണം അത് കൊടുക്കാൻ അവരുടെ കയ്യിൽ ഇല്ല എന്നും അവർ പറഞ്ഞു....
എനിക് ആണേൽ അവൾ തന്നെ ആയിരിന്നു സ്വർണ്ണം പക്ഷെ വീട്ടുകാർക്ക് അത് സമ്മതം ആയില്ല...
അല്ലാതെ തന്നെ ഓർക് ഈ കല്യാണം ഇഷ്ടമല്ല,പിന്നെല്ലേ സ്വർണം ഇല്ലാതെ കെട്ടിച്ചു വിടാം യെന്ന് പറയുന്നത്.....!
വീട്ടുകാർ തിരിച്ചു പോന്നു വീട്ടിൽ ആകെ കോലാഹലം.....!
ഒരു വിധത്തിലും സമ്മതിക്കില്ല പറഞ്ഞു....!അതിനിടയിൽ അമ്മായി പറഞ്ഞു, ഞാൻ വരുമ്പോൾ 25 പവൻ കൊണ്ടു വന്നിരിന്നല്ലോ പിന്നെന്താ ഓർക് ,കൊടുത്താൽ യെന്ന്....!
എരിയുന്ന തീയിൽ എണ്ണ ഒഴിക്കുക എന്ന ഒറ്റ ലക്ഷ്യം ആയിരിന്നു അമ്മായിക്ക്....!
ഇനി എന്തു ചെയ്യും ....
ഞാൻ പള്ളിയിൽ പോയി നിസ്കരിച്ചു വരും വഴിയിൽ കോയക്കനെ കണ്ടു സംസാരിച്ചു.....!
കോയക്ക നോട് ഞാൻ പറഞ്ഞു
മോളെ എനിക് ഇഷ്ട്ടമാണ് സ്വർണ്ണം ഇല്ലാതെ കെട്ടാനും ഞാൻ തയ്യാറാണ് പക്ഷെ വീട്ടുകാർ സമ്മതിക്കുന്നില്ല.....!
അങ്ങെനെ സങ്കടം പറഞ്ഞപ്പോഴാണ് കോയക്ക പറഞ്ഞത്......!
മോൾക് വേണ്ടി ഞാൻ പത്ത് പവൻ ആക്കി വെച്ചിട്ടുണ്ട് ,സ്വർണ്ണത്തിനു വേണ്ടി ആണോ നി കല്യാണം കഴിക്കുന്നത് എന്നറിയാൻ ആയിരിന്നു അങ്ങെനെ പറഞ്ഞത് എന്ന് ,
ഞാൻ പറഞ്ഞു എനിക്കൊന്നും വേണ്ട നിങ്ങൾ കെട്ടിച്ചു കൊടുക്കുന്ന സമയം നിങ്ങൾ അവൾക്ക് കൊടുത്ത സ്വർണ്ണം ഞാൻ പിന്നീട് തിരിച്ചു തന്നോളം....!
അവളെ എനിക് അല്ലാതെ വേറെ ആർക്കും കെട്ടിച്ചു കൊടുക്കരുത്.....!
ഞാൻ വീട്ടുകാരോട് സംസാരിച്ചു ഇന്ഷാഅല്ലാഹ് ഒരു മറുപടി തരാം.....
ഞാൻ വീട്ടുകാരോട് വീണ്ടും കാര്യം പറഞ്ഞു അവർ പത്ത് പവൻ തരാമെന്ന് പറഞ്ഞു
നിങ്ങൾ സമ്മതിക്കണം എന്നൊക്കെ.......!
അവർ ഇല്ലന്ന് ഉറപ്പിച്ചു !
അതെനിക് സഹിക്കാവുന്നതിലും അപ്പുറം ആയിരിന്നു....!
ഒരുപാട് വീട്ടിൽ ഞാൻ ദേഷ്യപ്പെട്ടു കെട്ടുന്ന പെണ്ണിന് സ്വർണ്ണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാൻ ആണ്....!
നിങ്ങൾ ആരു കൂടിയില്ലേലും ഞാൻ അവളെ കെട്ടും അന്തസ്സായി തന്നെ സംരക്ഷിക്കും കെട്ടിച്ചു തന്നില്ലെങ്കിൽ പള്ളിയിൽ കത്തു കൊടുത്തു നിക്കാഹ് കഴിപ്പിച്ചു തരാൻ പറയും ഞാനും പള്ളിയിൽ മെമ്പറാണ്
പിന്നീട് നിങ്ങൾക്കൊക്കെ അതൊരു നാണകേടാവും എന്നും ഭീഷണിയും വെല്ലുവിളിയും ഒക്കെ ആയി......!
എന്തോ അതുവരെ ഒന്നും പ്രതികരിക്കാതെ ജീവിച്ച ഞാൻ ഇഷ്ട്ടപ്പെട്ട പെണ്ണിനെ കിട്ടാൻ വേണ്ടി പ്രതികരിച്ചു.....
പ്രണയം അവളോട് മാത്രം പാവം അവൾക് ഇതൊന്നും അറിയില്ലല്ലോ......!
പ്രണയത്തിന്റെ ലഹരി അത് മനുഷ്യനെ മൃഗം ആകുന്ന ഒരുതരം വികാരമാണ്...!
ചിലപ്പോൾ അതിനേക്കാൾ സൗന്ദര്യമുള്ള വികാരം ഈ ഭൂമിയിൽ വേറെ കാണില്ല....
അങ്ങെനെ വീട്ടുകാർ കല്യാണം കഴിപ്പിച്ചു തരാമെന്ന് ഏറ്റു......!
ഞാൻ വല്ലാതെ സന്തോഷവാനായി.....!കല്യാണത്തിന് വേണ്ട ഡ്രെസ്സ് ഒക്കെ കൊണ്ടു വന്നിരിന്നു.......
ഇനി മഹർ വാങ്ങിക്കണം ക്യാഷ് രണ്ട് മാസത്തെ സാലറി എടുത്തു വെച്ചിരുന്നു.....
ബാക്കി ജേഷ്ട്ടനോട് ചോദിക്കാം ആദ്യം കല്യാണം നിശ്ചയിക്കട്ടെ.....!
അങ്ങെനെ വീട്ടിൽ നിന്നും പ്രധാനപ്പെട്ട രണ്ട് , മൂന്ന് പേര് മാത്രം പോയി നിശ്ചയിച്ചു വന്നു.....
ഇനി അധികം സമയമില്ല ...!
ഒരു മാസം സമയം മാത്രേ യെടുത്തുള്ളു....!
ഞാൻ ജേഷ്ട്ടനു വിളിച്ചു ക്യാഷ് ചോദിക്കാമെന്ന് കരുതി....
കല്യാണ കാര്യം സംസാരിച്ചു......!
ഏട്ടൻ പറഞ്ഞു നിന്റെ കല്യാണം നിന്റെ മാത്രം ഇഷ്ട്ടം എന്നോട് പറയുകയേ വേണ്ടാന്നു....!
ഞാൻ പറഞ്ഞു എനിക് ക്യാഷ് വേണം....
അപ്പോൾ നി തന്നതൊക്കെ വീട്ടിലെ ചിലവിനു തീർന്നു.....
പിന്നെ കടമായിട്ടു തരാം എന്നു പറഞ്ഞാൽ എന്റെ കയ്യിൽ അതും ഇല്ല.....
നോക്കട്ടെ ഞാൻ ആരോടെങ്കും ചോദിച്ചു ഒരു അഞ്ചായിരമോ പത്തായിരമോ വാങ്ങി തരാം.......
ഞാൻ പറഞ്ഞു അത്ര കഷ്ടപ്പെട്ടു വാങ്ങേണ്ട ഞാൻ ആരോടെങ്കും വാങ്ങിച്ചു മുൻപോട്ട് ഉള്ള കാര്യം കൊണ്ടു പോയ്‌കൊളം....!
അങ്ങെനെ ഏട്ടനോടുള്ള മതിപ്പ് എനിക് കുറഞ്ഞു പോയി.......
ഇനി ആരെടുത്തുന്നു വാങ്ങും...
വീട്ടുകാരും മുടയാണ് ചോദിച്ചാൽ തരില്ല.....
ഇനി ചോദിച്ചാലോ നി കൊറേ ജോലി ചെയ്തു ഞങ്ങൾക് തന്നോ എന്നെ ചോദിക്കും......
ആകെ ധർമ്മ സംഘടത്തിലായി......
ചെറുതായിട് മഹർ കൊടുക്കാനൊക്കെ ഉണ്ട് അത് പോര.....
അവൾ എന്റെ രാജകുമാരിയാണ് ചുരുങ്ങിയത് ഒരു അഞ്ച് പവൻ അതാണ് ആഗ്രഹം.....
പറയുമ്പോലെ മഹറിന്റെ അവകാശി അവളല്ലേ അവൾ ആണ് തീരുമാനിക്കേണ്ടത് മഹർ എന്തു വേണമെന്ന്.....!
ഞാൻ കൊയ്യക്കാടെ വീട്ടിൽ പോയി അത് ചോദിച്ചു അറിയാൻ........!
സലാം ചെല്ലി ......വാ മകനെ അകത്തേക്ക് കയറി ഇരിക്ക്.....!
ഞാൻ അങ്ങോട്ട് റഊഫിനെ കാണാൻ വരാൻ ഇരിക്കുകയായിരുന്നു എന്ന് കോയക്ക ഇങ്ങേട്ട്......
ഒരു കാര്യം ചോദിക്കാനിണ്ടായിരിന്നു....
എന്താണ് ഉപ്പ കാര്യം എന്ന് ഞാൻ ചോദിച്ചു.....
അപ്പോൾ പറഞ്ഞു....
നിനക്കു അറിയാലോ നമ്മുടെ അബ്ബാസ് ഹാജിനെ അയാൾക്കു എന്നോടുള്ള സ്നേഹവും ,അയാളുടെ മോന്റെ കല്യാണവും നമ്മുടെ കല്യാണത്തിന്റെ അന്ന് തന്നെ ആണ്....
അതിനെന്താണ് ഉപ്പ കല്യാണ തീയതി മാറ്റണോ......???
വേണ്ട മോനെ ഞാൻ പറഞ്ഞു വന്നത് അബ്ബാസ് ഹാജിക്ക് ഒരു നേർച്ച ഉണ്ടായിരുന്നു അയാളുടെ മോന്റെ കല്യാണത്തിനി ഒരു കുട്ടിക് കല്യാണത്തിനുള്ള സ്വർണ്ണ കൊടുക്കാം യെന്ന്...
അത് നിന്റെ സീനത്തിനി കൊടുക്കട്ടെ എന്ന് അയാൾ ചോദിച്ചു എന്നോട്......
അതൊന്നും എനിക്കറിയില്ല ഉപ്പ നിങ്ങളുടെ ഇഷ്ട്ടം,വാങ്ങിക്കുകയോ അല്ലാതിരികയോ ചെയ്യാം ഞാൻ അന്നേ പറഞ്ഞതല്ലേ എനിക് സ്വർണമല്ല അവൾ ആണ് വലുതെന്ന്......!
അതല്ല മോനെ ഞാൻ അത് വാങ്ങിക്കാം യെന്ന് കരുതിയാൽ കല്യാണം അവിടെ വെച്ച് ആകാമെന്നാണ് അബ്ബാസ് ഹാജി പറയുന്നേ......!
നിന്നോട് ചോദിക്കാതെ ഒരു ഉത്തരം പറയാൻ ആവില്ലല്ലോ.....
ഞാൻ പറഞ്ഞു ഉപ്പ നിങ്ങടെ അഭിമാനത്തിനി കോട്ടം വരില്ല എങ്കിൽ നിങ്ങൾ സമ്മതിച്ചോളു എന്റെ കാര്യത്തിൽ നിങ്ങൾ ബേജാർ ആകണ്ട എന്നു പറഞ്ഞു !
ഹ എന്നാൽ അങ്ങെന ആയിക്കോട്ടെ മോനെ .....!
ഹ മോൻ വന്ന കാര്യം പറഞ്ഞില്ലല്ലോ......!
ആ അത് ഉപ്പ......
ആ മോൻ ആദ്യം ഈ ജ്യൂസ് കുടിക്ക് എന്നിട്ട് സംസാരിക്കാം ,ഇത് നിന്റെ സീനത്തു ഉണ്ടാക്കിയത് ആണ് ഞാൻ അവളെ മുഗം മനസ്സിൽ കണ്ട് ഒന്ന് കുടിച്ചു നോക്കി....
ആഹാ വല്ലാത്ത സ്വാദ്,കയ്യ് പുണ്ണ്യം....
ഞാൻ അതിനിടയിൽ പറയാൻ തുടങ്ങി ....
ഉപ്പ മോൾക് മഹർ എത്ര വേണം എന്തു വേണം എന്നറിയാൻ ആണ് ഞാൻ വന്നത്......
ഉപ്പ അങ്ങെനെ ഒന്നും ആരും ചോദിക്കാറില്ലല്ലോ മോനെ നിനക്കു ഇഷ്ടമുള്ളത് തന്നോളൂ .....
അതല്ല ഉപ്പ ഇസ്ലാമിന്റെ നിയമം മഹർ പെണ്ണിന്റെ അവകാശമാണ് അത് അവൾക് പറയാനുള്ള അവകാശമുണ്ട്......!
കാരണം പെണ്ണ് വെറുമൊരു ശരീരമല്ല അവൾ ഒരാണിന്റെ വസ്ത്രം ആണ്......
ഒരു സഹോദരിയും,ഭാര്യയും,കൂട്ടുകാരിയും,ഉമ്മയും ഒക്കെ ആവേണ്ടവൾ ആണ്.....
നിങ്ങൾ പോയി ചോദിക്ക്.....
ഉപ്പ മനസില്ല മനസ്സോടെ അകത്തേക്കു പോയി ,മോളെ സീനത്തെ....
ഇങ്ങോട്ട് വാ.....
റഊഫ് വന്നത് നിനക്കു എന്ത് മഹർ ആണ് വേണ്ടത് എത്രയെ വേണ്ടത് എന്ന് അറിയാനാണ്.....
നി പറ.....
അത് വാപ്പ ഓർ എന്തേലും വാങ്ങിച്ചോട്ടെ....
അത് പറ്റില്ല എന്ന മോളെ പറയുന്നത്......
എന്ന പിന്നെ വാപ്പ എനിക്കൊരു ഖുർആൻ മാത്രമായി തരാൻ പറയു അതാണ് എനിക് ഏറ്റവും പ്രതിഫലം കിട്ടുന്നത്.........
അങ്ങെനെ
അവൾക്ക് ആയി ഒരു ഖുർആൻ വാങ്ങിക്കാനായി ഉപ്പ പറഞ്ഞു.......
പോവാൻ നേരം ഉപ്പ ആ കാര്യം ഒന്നു കൂടെ ഓർമിപ്പിച്ചു.....ഏത് കാര്യം ????
മോളുടെ കല്യാണം അബ്ബാസ് ഹാജിയുടെ പന്തലിൽ ആണെന്നും മോൾക് അയാൾ 15 പവൻ സ്വർണ്ണം കൊടുക്കുന്നുണ്ടെന്നും വീട്ടിൽ പറയണമെന്ന്.....!
ഞാൻ അങ്ങെനെ അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു......
വീട്ടിൽ കാര്യം പറഞ്ഞു......
ആഹാ അവർക്കൊക്കെ സന്തോഷം ആയി ഇപ്പോൾ 25 പവൻ ആയല്ലോ.....!
എന്തോ അവൾ കൊണ്ടു വരുന്ന സ്വർണം ഒക്കെ ഇവർക്ക് അണിയാൻ ആണെന്നാണ് ഇവരുടെയൊക്കെ സന്തോഷം കാണുമ്പോ തോന്നുന്നത്......!
ഓഹ് എന്തൊരു കഷ്ട്ടം ഇതൊക്കെ കാണുമ്പോൾ തന്നെ തല വേദനിക്കുന്നു.....
എല്ലാം ഒരുങ്ങി കല്യാണ ദിവസം അടുത്തു ഞാൻ കൊണ്ടു വന്ന ഡ്രെസ്സ് ഒക്കെ പൊട്ടിച്ചു എടുത്തു അവൾകുള്ളത് പെങ്ങളും ഉമ്മയും പോയി കൊണ്ടു കൊടുത്തു......
അമ്മായി പോയില്ല......
ആകെ മുഖം ഒക്കെ ചുമന്നു തടിച്ചിട്ടുണ്ട്...
ഇത്രനാൾ ഒറ്റക്ക് വീട്ടിൽ വിലസിയില്ലേ ഇനി ഇപ്പോ ഒരാൾ വന്നാൽ ഉമ്മ അവളെ സ്നേഹിക്കാൻ തുടങ്ങിയാലോ കാരണം അവളുടെ വീട് മുഴുവൻ നോക്കി നടത്തുന്നത് അവൾ ഒറ്റക്ക് തന്നെ ആണ് അത്രക്കും നന്നായി വീട് നോക്കാൻ സീനത്തിനി അറിയാം എന്നത് അമ്മായിക്ക് ഒരു ഭീഷണി തന്നെ ആണ്...
ഡ്രെസും കൊണ്ടു പോയി അവർ മടങ്ങി വന്നു....
ബാക്കി ഉള്ളത് വീട്ടിലുള്ളവർക്ക് വീതിച്ചു കൊടുത്തു.......
ഇനി ഒരു ദിവസം ,ആ ദിവസത്തിലേക് എന്റെ സ്വപ്നം പൂവണിയാൻ പോകുന്നു......
ഒരു വർഷത്തെ സ്വപ്നം,പ്രദീക്ഷ അതിലേക് അടുക്കാനുള്ള ആകാംക്ഷയിൽ രാത്രിയിലെ ഉറക്കവും പോയി......
കണ്ണും മനസ്സും നിറയെ എന്റെ സീനത്തു ആണ്....
അവൾക് വേണ്ടി ആണ് ഞാൻ കൂട്ടി വെച്ച സ്വപ്നവും പുതു പുലരിയും.......
ആ സ്വപ്നം കണ്ടു ഞാൻ മയങ്ങിയത് അറിഞ്ഞില്ല....
വാതിൽ മുട്ടി വിളിക്കുന്നു ഇക്ക....ഇക്ക .....എന്നുള്ള സീനത്തിന്റ വിളി ആണെന്ന് കരുതി ഞെട്ടി എഴുനേറ്റപ്പോൾ വീട്ടിൽ കല്യാണത്തിനി ഭക്ഷണം ഉണ്ടാകുന്നവർ വന്നിട്ടുണ്ട് എന്ന് പറയാൻ പെങ്ങൾ വിളിച്ചതായിരുന്നു....
അതൊക്കെ കഴിഞ്ഞു ......
ഞാൻ കൂട്ടുകാരോടൊപ്പം പോയി ഒന്നു കൂടെ മൊഞ്ചനായി വന്നു...
ഇന്നാണ് എന്റെ നിക്കാഹ് .....
എന്റെ സ്വപ്ന നിമിഷം.......
ഞങ്ങൾ ഒക്കെ റെഡി ആയി പോവാൻ ഒരുങ്ങി എല്ലാവരോടും ആയി സമ്മതം വാങ്ങി നിക്കാഹ് സദസ്സിലേക്കായി പോവാൻ ഇറങ്ങാൻ നേരം ആണ് ഫോൺ കാൾ വന്നത്.......
പ്രതേകിച്ചു വലിയ പ്രശ്നം ഉണ്ടായിട്ടല്ല കാൾ വന്നത്...
പള്ളിയിൽ ഹാജിക്കാന്റെ മോന്റെ നിക്കാഹ് കഴിഞ്ഞു ഇനി നമ്മുടെയാണ് എല്ലാരും കാത്തു നിൽക്കുന്ന്
പെട്ടെന്ന് പോരാൻ വേണ്ടി ആയിരിന്നു അത്.....
അങ്ങെനെ ഞങ്ങൾ പള്ളിയിൽ എത്തി പരിശുദ്ധമാക്കപ്പെട്ട ഖുർആൻ മഹറായി സ്വീകരിച്ചു അവളെ എനിക് ഇണയായി കബൂൽ ആകിതരുകയും ചെയ്തു......
എല്ലാം നല്ല ഭംഗിയായി കഴിഞ്ഞു ഏട്ടൻ മാത്രമില്ല ഗൾഫിലാണ് അതുകൊണ്ട് ആയിരിക്കും എന്ന് കരുതി സമാധാനിച്ചു.....!
എല്ലാം കഴിഞ്ഞു എല്ലാവരും പോയി......!
കൂട്ടുകാർ വന്നിട്ടുണ്ട് എന്നെയും കൊണ്ട് അവർ അടുത്തവീട്ടിലേക്ക് ,ചെക്കനെയും കൂട്ടരെയും അവർ സ്വീകരിച്ചു ,ഭക്ഷണവും കഴിഞ്ഞു യാത്രയായി.....
ഇനി ആണ് ആ നിമിഷം.....
ആദ്യ രാത്രി ഞങ്ങളുടെ മണിയറയിൽ ഞാൻ അവളുടെ വരവും പ്രദീക്ഷിച്ചു ഇരിക്കുവാണ് ...
കാലുകൾ വിറക്കുന്നുണ്ട് ,ഹൃദയം തുടിക്കുന്നുണ്ട്.....
എന്താണ് എങ്ങെനെ ആണ് ,ഒന്നും അറിയില്ല....
അവൾ മണിയറയിലേക് സലാം ചെല്ലികൊണ്ടു വന്നു....
അൽഹംദുലില്ലാഹ്...
എന്റെ ഭാര്യ അവൾ ദീനി ആണ്....
ആ സന്തോഷം എന്നെ വല്ലാതെ കുളിര് കോരി നിറച്ചു...
ഞാൻ എഴുനേറ്റു നിന്നു അവളുടെ കൈകളിൽ മഹറായ ഖുർആൻ നൽകി കൊണ്ട് അവളുടെ തലയിൽ കൈകൾ വെച്ചു കൊണ്ട് ഞങ്ങളെ കൂട്ടിച്ചേർത്ത റബ്ബിനോട് ദുആ ചെയ്തു.....
എന്നിട് ഞാൻ അവളോട് പറഞ്ഞു മോളു പോയി വുളു എടുത്തു വ.....
അങ്ങെനെ ഞങ്ങൾ 2 പേരും വുളു എടുത്തു വന്നു ....
രണ്ട് റക്അത്ത് ഞാൻ ഇമാം നിന്നുകൊണ്ട് നിസ്കരിച്ചു പ്രാർത്ഥിച്ചു......
അതു കഴിഞ്ഞു അവളോട് പറഞ്ഞു ഇനി ഒരിക്കലും എന്റെ സീനത്തു കരയരുത്....
എന്റെ വീട്ടിൽ ആരെന്ത് പറഞ്ഞാലും അതൊക്കെ കേട്ടില്ലെന്ന് നടിക്കണം അവരോട് കയർത്തു സംസാരിക്കരുത്....!
നിനക്കു എന്തെങ്കിലും അസഹിഷ്ണുത ആയാൽ എന്നോട് പറയണം......!
നിന്റെ ഏത് ആഗ്രഹങ്ങളും നി ഒരിക്കലും മറച്ചു വെക്കരുത്....!
എന്റെ കുറവുകളും ന്യൂനതകളും എനിക് നി ചൂണ്ടി കാണിച്ചു തരണം ....!
അങ്ങെനെ ഒരുപാട് ഉപദേശവും സ്വപ്നങ്ങളും പങ്കു വെച്ചു ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നു.....
രാവിലെ അവൾ കുളിച്ചു വന്നു എന്നെ തട്ടി ഉണർത്തി ഇക്ക ബാങ്ക് കൊടുക്കാനായി പോയി കുളിച്ചു വാ.....
ഞങ്ങൾ അങ്ങെനെ ജീവിതത്തിന്റെ പുതു പുലരിയിൽ.......!
എല്ലാം കഴിഞ്ഞു രാവിലെ 10 മണിക് ഞാൻ അവളെയും കൂട്ടി എന്റെ വീട്ടിലേക് പോയി ആരോടും കൂട്ടാൻ വരണ്ട പറഞ്ഞിരുന്നത് കൊണ്ട് ആരും വന്നതുമില്ല.....
ഞങ്ങൾ വീട്ടിൽ എത്തി ആളുകൾ ഉണ്ട് പുതുപെണ്ണിനെ കാണാൻ...!
അതേ ഇനിയാണ് യഥാർഥ ജീവിതം ആരംഭിക്കുന്നത്....!
ഒരു പെണ്ണ് സഹിക്കാവുന്നതിന്റെ അപ്പുറവും സഹിക്കേണ്ടി വരുന്ന ഒരേയൊരു മേഖല ഭർത്യഗ്രഹം....!
പ്രേതെകിച്ചും ആവരുടെ ഇഷ്ടമില്ലാത്ത ഒരു പെണ്ണിനെ കൂടെ കൂട്ടിയതിൽ.......!
എല്ലാവരും നല്ല സന്തോഷത്തിൽ തന്നെ അവളോട് ഇടപഴകി......!
ഞങ്ങളുടെ രണ്ടാമത്തെ രാത്രി യും കഴിഞ്ഞു സുബ്ഹി ആയി ഞങ്ങൾ നിസ്കരിച്ചു ഒന്നു കിടന്നതാണ് അറിയാതെ മയങ്ങി പോയി....
കാരണം രണ്ട് മൂന്ന് ദിവസത്തെ ഉറക്ക ക്ഷീണം......
നേരം വൈകി എണീറ്റതിനി ആയിരിന്നു ആദ്യ ശകാരം ഇത് നിന്റെ വീട് അല്ല നിനക്കു തോന്നുമ്പോ എഴുന്നേൽക്കാൻ ഇവിടെ ഒരു കൃത്യ നിഷ്ഠതയുണ്ട് അത് പാലിക്കണം.....!
ഞാൻ ശബ്ദം കേട്ട് എണീറ്റു....
എന്താണ് ഉമ്മ ഒച്ചപ്പാട്.....
അത് ഇന്നൊരു ദിവസല്ലേ ഉമ്മ കുറച്ചു ദിവസായില്ലേ ഓള് ഉറങ്ങിയിട്ട് അതിന്റെ ക്ഷീണം കാണൂലെ
എന്ന് പറഞ്ഞു ഞാൻ ആശ്വസിപ്പിച്ചു.......!
അങ്ങെനെ ഓരോ ദിവസവും വീട്ടിൽ ഓരോ കോപ്രായങ്ങൾ പെരുകി വന്നു.....
ഞങ്ങടെ വിരുന്നും കാര്യമൊക്കെ കഴിഞ്ഞു ,മാസം ഒന്നായി കല്യാണം കഴിഞ്ഞു അവളുടെ വീട്ടിൽ ഒരിക്കൽ മാത്രേ പോയിട്ടുള്ളൂ.....
അല്ലെങ്കിലും പെണ്ണ് അങ്ങെനെ ആണല്ലോ ജനിച്ചു വീണ വീട്ടിലേക്ക് ഒരു അതിഥി യെ പോലെ പോകുന്നവർ .....
അതേ അങ്ങെനെ ആയിരിന്നു എന്റെ പെണ്ണും അടുത്തവീട്ടിലേക്ക് എന്നെങ്കും പോകാൻ വിധിക്കപ്പെട്ട ഒരു അതിഥി....
ഇന്ന് അവൾ ഒന്നു തല കറങ്ങി വീണു......
ഛർദിയും ഉണ്ട്....
വീട്ടിൽ ഒരു സന്തോഷം ഉണ്ട്....
ഞാൻ വീട്ടിൽ ഇല്ലായിരിന്നു ഉമ്മ എന്നെ വിളിച്ചു വീട്ടിലേക് വരാൻ പറഞ്ഞു......
ഉമ്മ ടാ റഊഫ് നി പോയി ഇവളെ നമ്മുടെ പ്രിയ ഡോക്ടർന് ഒന്ന് കാണിക് അവൾക് വല്ലായ്ക എന്തോ ഉണ്ട്......
നിൽക്ക് അല്ലെങ്കിൽ ഞാനും കൂടെ വരാം .....
ഉമ്മയും അവളും കൂടി ഡോക്ടർ മുറിയിലേക് പോയി....
കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു.....
ഉമ്മയുടെ മുഖം വല്ലാതെ പ്രകാശിക്കുന്നുണ്ട് സന്തോഷം കൊണ്ട്.....മോനെ റഊഫ് നി പോയി കുറച്ചു ചോക്ലേറ്റ് വാങ്ങി വാ.....കുറച്ചു ലഡുവും...അതെന്താ ഉമ്മ ഓൾക് ഷുഗർ കൊറഞ്ഞോ...ട പൊട്ട നി ഒരു ഉപ്പായകാൻ പോകുന്നു....!
അൽഹംദുലില്ലാഹ് അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ ആ സന്തോഷം പങ്കിട്ടു.....ഇനി എന്റെ മാലാഖ അവൾ ഒരുമ്മയാകാൻ പോകുന്നു....
ഞാൻ അവളുടെ ഉപ്പയ്ക് വിളിച്ചു വിവരം പറഞ്ഞു......
മോളെ വീട്ടിലേക് കൊണ്ടു വരുമോ ഞങ്ങളുടെ കൂടെ ഞങ്ങളുടെ മോൾ നിന്നിട്ട് എത്രെയോ ആയില്ലേ....
ഞാൻ പറഞ്ഞു ഇപ്പോ നിങ്ങൾ എന്റെ വീട്ടിലേക് വരു ഇന്ഷാല്ലാഹ് കുറച്ചു ദിവസം കഴിഞ്ഞു ഞാൻ അങ്ങോട്ട് വിടാം ഇന്ന് ഞങ്ങൾക് പ്രിയപ്പെട്ട ദിവസമാണ്.....
അത് വീട്ടിൽ ആയിരിക്കണം അങ്ങെനെ വീട്ടിൽ ആഘോഷവും കഞ്ഞി വിതരണവും ഒക്കെ ആയി.....
ഉമ്മക് സീനത്തിനോട് ഒരടുപ്പം തോന്നി തുടങ്ങി.....
ഇതൊക്കെ ഒരാൾ കണ്ടു നിൽക്കുന്നുണ്ട് സഹിക്കാൻ ആവുന്നതിലും അപ്പുറം ആയി വന്നു .....
മാസങ്ങൾ വീണ്ടും കഴിഞ്ഞു കൊണ്ടേ ഇരുന്നു....
അവൾ അടുകളയിലേക് വരാതെ ആയി ഛർദി ആണ്....
ജോലി ഒക്കെ അമ്മായിക്കും......
ഇനി അവൾ പ്രസവിച്ചൽ ഉമ്മയ്ക് എന്നോട് തീരെ സ്നേഹം ഇല്ലാതെ ആവുമെന്ന് പേടി ആയി തുടങ്ങി അമ്മായിക്ക്
കാരണം ഞങ്ങളുടെ കുടുംബത്തിൽ ആദ്യം ജനിക്കാൻ പോകുന്ന കുട്ടി...
ഏട്ടന്റെ കല്യാണം കഴിഞ്ഞു 2 വർഷത്തിൽ മീതെ ആയി......
കുട്ടികൾ ഇല്ലല്ലോ...!
അല്ല ആവാൻ അമ്മായിക് ഇഷ്ടമില്ലായിരുന്നു സൗന്ദര്യം നഷ്ടപ്പെട്ടു പോകും എന്ന് ഭയന്നു.....
എന്ത് വില കൊടുത്തും അവളുടെ വയറ്റിലുള്ള കുട്ടിയെ ഇല്ലാതാക്കുക എന്നായിരുന്നു അമ്മയിടെ ലക്ഷ്യം.....
പല ശ്രമങ്ങളും പരാജയപ്പെട്ടു.....
ഒരു ദിവസം ഉമ്മ വീട്ടിൽ ഇല്ല....!
ഞാൻ ഉമ്മയെയും കൂട്ടി ടൗണിൽ ആയിരിന്നു...!
ഉപ്പ ജോലിക്കും പോയിരുന്നു
വീട്ടിൽ നിന്ന് ഒരു ഫോൺ കാൾ ഉമ്മയ്ക്.....
ഫോണിൽ കരയുന്ന ശബ്ദം കേൾക്കുന്നുണ്ട് ഉമ്മ തളർന്നു വീഴുന്നു......
എനിക്കൊന്നും മനസ്സിലായില്ല....
ആകെ പേടിച്ചു വിറക്കാൻ തുടങ്ങി.......
ഉമ്മയെ അടുത്തുള്ള സീറ്റിൽ ഇരുത്തി വെള്ളം ഒക്കെ കൊടുത്തു കാര്യം തിരക്കി......
ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു മോനെ റൗഫ് അവിടെ വീണുടഞ്ഞ എണ്ണയും കുപ്പിയിലും സീനത്ത് വഴുതി വീണു......
വയർ അടിച്ചു ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ ഓളെ ഉപ്പ വന്നു കൊണ്ടു പോയിന്നാണ് പറഞ്ഞത്.....
അല്ലാഹ്......
എന്റെ സീനത്ത്....എന്റെ കുട്ടി....?
ഞാനും പരിസരം മറന്നു വാവിട്ടു കരഞ്ഞു....
ഉമ്മയെയും കൂട്ടി അവർ പോയ ഹോസ്പിറ്റലിലേക് പോയി
അവിടെ എത്തിയ ഞാൻ ഓപറേഷൻ തീയേറ്ററിൽ മുൻവശത്തു സീനത്തിന്റ വാപ്പ യെ കണ്ടു....
ഉപ്പ...
എവിടെ എന്റെ സീനത്ത്.....?
എന്താണ് ഡോക്ടർ പറയുന്നത്
"അത് "
മോനെ സ്കാനിംഗിങ് നടത്തി കൊണ്ട് ഇരിക്കുന്നുണ്ട് അത് കഴിഞ്ഞു പറയാം എന്ന് പറഞ്ഞിട്ടുണ്ട്.....
ഉമ്മ അവിടെ തളർന്നു ഇരിക്കുവാണ്....
എന്റെ കൈകാലുകൾ വിറക്കുന്നുണ്ട്.....
ഇനി എന്ത് ചെയ്യും എന്റെ കുഞ് എനിക്ക് നഷ്ടപ്പെടുമോ ,ആധിയായി കൊണ്ടിരിക്കുന്നതിനിടയിൽ ഡോക്ടർ വന്നു....
ആരാ സീനത്തിന്റ കൂടെ ഉള്ളത്....
ഞങ്ങൾ എഴുനേറ്റു ,ആരെങ്കിലും ഒരാൾ അകത്തേക്ക് വരു.....
ഉപ്പ പറഞ്ഞു റഊഫ് മോനെ നി പോയി വാ....!
ഞാൻ അകത്ത് കയറി എന്റെ കൈകാലുകൾ വിറക്കുന്നുണ്ട് ശരീരം വിയർക്കുന്നുണ്ട്.......!
ഡോക്ടർ !
നിങ്ങൾ ആരാണ് സീനത്തിന്റെ....
ഞാൻ പറഞ്ഞു ഹസ്ബൻഡ് ആണ്.....
എന്നെ പരിചയമില്ല ഉമ്മയായിരുന്നു എല്ലാ മാസവും അവളുടെ കൂടെ ചെക്കപ്പിന് പോയിരുന്നത്....
ഡോക്ടർ എന്റെ സീനത്തിനി എന്തെങ്കിലും അതല്ലെങ്കിൽ കുട്ടിക്......
ഹേയ്.......യാതൊന്നുമില്ല ബ്ലീഡിങ് ചെറുതായിട്ടു മാത്രേ ഉണ്ടായിട്ടുള്ളൂ അതുകൊണ്ട് പേടിക്കാനൊന്നുമില്ല....
പെട്ടെന്ന് ഇവിടെ എത്തിച്ചത് നന്നായി.......
അല്ലെങ്കിൽ ഫലം മറ്റൊന്നു ആവുമായിരുന്നു.....
ഇനി നിങ്ങൾ ഒരു കാര്യം ചെയ്യണം അവൾക് പൂർണമായ പരിചരണം ആവശ്യമാണ് കൂടാതെ ഓരോ പതിനഞ്ച് ദിവസം ഇടവിട്ട് ഇഞ്ചക്ഷൻ എടുക്കേണ്ടതുണ്ട് അടുത്ത മൂന്നു മാസം വരെ അതു കഴിഞ്ഞു ഓപ്പറേഷനുള്ള തീയതി തീരുമാനിക്ക നോർമൽ ഡെലിവറി ഇനി സാധ്യമാവില്ല.....
പിന്നെ ചെറുതായിട്ടു ബ്ലീഡിങ് ഉണ്ടാവുമെന്ന് പറയുക അത് കണ്ടു പേടികരുത് ...
അത് കൂടുതലായി കാണാൻ തുടങ്ങിയാൽ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ പറയുക.....
ഇപ്പോൾ ഈ മരുന്നൊക്കെ വാങ്ങിച്ചു വരുക രണ്ടു ദിവസം അവൾ ഇവിടെ ഒബ്സർവഷനിൽ ഇരിക്കട്ടെ...
അങ്ങെനെ ഞാൻ മരുന്നൊക്കെ വാങ്ങിച്ചു വന്നു !
അവൾ പ്രസവ റൂമിൽ തന്നെയാണ്...
അവളെ ഒന്നു കാണാൻ വല്ലാതെ കൊതിക്കുന്നുണ്ട് ...
അവളുടെ കയ്യ് പിടിച്ചു പറയണം മോളെ നിനകൊന്നുമില്ല പടച്ചവൻ കൂടെ ഉണ്ട് .....
അതേ ഈ നിമിഷം അവൾ ഏറെ കൊതിച്ചു കാണും എന്റെ സാമിപ്യത്തിനി......
ഹ എന്നിട്ടെന്തായി റഊഫ് അവൾ പ്രസവിച്ചോ....
കുട്ടി എന്തായി......?
അയാളുടെ ആകാംഷയോടെ ഉള്ള ചോദ്യം.....!
ഇക്ക കുറച്ചു കഴിയട്ടെ ഞാൻ പറയാം എനിക്കൊന്നു ശുചി മുറിയിൽ പോണം.....
വണ്ടി കൊറേ നേരായല്ലോ നിർത്തിയിട്ടിട്ട്.....
ഇനിയും കൊറേ ഉണ്ടോ ഇക്ക മുംബൈക് എത്താൻ സമയം ഏതാണ്ട് അടുക്കാറായി എന്റെ ഫ്ലൈറ്റ് മിസ്സ് ആവും.....
ഹേയ് യാതൊന്നുമില്ല നി വേഗം പോയി വാ എന്നിട്ട് ബാക്കി പറ.....
അങ്ങെനെ ടോയ്‌ലറ്റിൽ പോയി മടങ്ങി വന്ന ഞാൻ ഒരു കാപ്പിയൊക്കെ കുടിച്ചു വീണ്ടും ആ ഇക്കയോട് കഥ പറയാൻ തുടങ്ങി ........
കാരണം ഞാൻ എന്തിനാണ് കരയുന്നത് യെന്നായിരുന്നല്ലോ ആദ്യത്തെ ചോദ്യം.......
കാരണം ഇങ്ങെനെ ആയിരിന്നു.....
രണ്ടു ദിവസം കഴിഞ്ഞു അവളെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടു പോയി.........!
വീട്ടിൽ ആകെ ബഹളം ആക്കി ഞാൻ !
ഇത് അമ്മായി മനപൂർവ്വം ചെയ്തതാണെന്ന് പറഞ്ഞു.....
ഉമ്മയ്ക് കൂടുതൽ ആരുടെ ഭാഗത്തും നിക്കാൻ പറ്റാതെ ആയി....
ഉമ്മാന്റെ കാഴ്ചപ്പാടിൽ ഞാൻ കുടുംബം നോക്കാത്തവൻ ആണ് ജേഷ്ട്ടൻ ആണ് അതെല്ലാം നോക്കുന്നത് അപ്പോൾ അമ്മായിയെ കുറ്റം പറയാൻ പറ്റില്ല അത് അന്നം മുടങ്ങും ഇനി എന്റെ വൈഫിന് പറയാൻ പറ്റുമോ അതും ഇല്ല കാരണം കുടുംബത്തിൽ വരുന്ന ആദ്യത്തെ കുട്ടി അത് സീനത്തിന്റ വയറ്റിൽ ആണ്......!
അവളെ പറഞ്ഞാൽ അവളെയും കൊണ്ട് ഞാൻ പോയാൽ പിന്നെ അവർക് കുട്ടിയെ കാണാൻ പറ്റില്ലെങ്കിലോ.....
അതു കൊണ്ട് ഉമ്മയ്ക് ഒന്നും തീരുമാനം എടുക്കാൻ പറ്റിയില്ല.......
പക്ഷെ ഞാൻ തീരുമാനിച്ചു.....!
അവളെ താത്കാലികത്തേക്ക് അവളുടെ വീട്ടിൽ നിർത്താൻ ....
കാരണം എന്റെ ലീവ് കഴിയാറായി എനിക് തിരിച്ചു പോയി വീണ്ടും ലീവ് എഴുതി കൊടുക്കണം എന്നിട്ട് തിരിച്ചു വരണം...
അല്ലാതെ ജോലി ഉപേക്ഷിച്ചാൽ നല്ല വരുമാനമുള്ള ജോലി ഇവിടെ കിട്ടൂല...
ആങ്ങേനെ ഗൾഫിലേക്കുള്ള യാത്രയുടെ ഇടയിലാണ് നമ്മൾ കണ്ടു മുട്ടുന്നത്.....
എനിക്കെന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ അവളെ നിർത്താനുള്ള ഭാഗ്യം ഇല്ലാതെ ആയി പോയല്ലോ ......!
സീനത്തിനി ഇഷ്ടവും എന്റെ വീട് തന്നെ ആയിരിന്നു പക്ഷെ അമ്മായി ഉള്ള കാലത്തോളം ഞാൻ നാട്ടിൽ ഇല്ലാതിരിക്കുമ്പോ അവളെ എന്റെ വീട്ടിൽ നിർത്തുന്നത് അപകടമാണ്.....!
അതൊക്കെ ഓർത്താണ് ഞാൻ സംഘടപെട്ടത്.......!
"ഓഹ് "
ഇതാണോ നിന്റെ പ്രശ്നം നിനക്കിപ്പോ സീനത്തിനെ നിന്റെ വീട്ടിൽ നിർത്തണം കൂടെ നിനക്കു നിക്കണം അത്രല്ലേ ഉള്ളു.....
നി ഒരു കാര്യം ചെയ്യ് വിഷ്വസ്ഥനായ ഒരു ജോലിക്കാരൻ ഇല്ലാത്തതാണ് എന്റെ പ്രശ്നം എന്റെ ഒരുപാട് ബിസ്സിനെസ്സുകൾ ഉണ്ട്.....
എന്റെ വീട്ടിലും ആരും ഇല്ല ഒഴിഞ്ഞു കിടക്കുവാണ്......
നി ഇനി ഗൾഫിൽ പോവേണ്ട അവിടെ കിട്ടുന്ന ശമ്പളം നിനക്കു ഞാൻ ഇവിടെ തരാം.......
നി ഭാര്യയെയും കൂട്ടി എന്റെ വീട്ടിലേക് താമസം മാറുക പറ്റുമെങ്കിൽ ഉമ്മയെയും കൂട്ടികൊളു.......
അത് ഇക്ക അങ്ങെനെന്നും വേണ്ട ഒരു പരിചയവും വിശ്വാസവും ഇല്ലാത്ത എന്നെ ഇതൊക്കെ ഏൽപ്പിക്കുക എന്നു പറഞ്ഞാൽ എനിക് അത് അത്ര ഉൾകൊള്ളാൻ പറ്റുന്നില്ല........
ആരു പറഞ്ഞു വിശ്വാസമില്ലന്നു നിന്റെ കുടുബത്തെ ഓർത്തു നിന്റെ മിഴികൾ വാർത്ത ആ കണ്ണുനീർ കൊണ്ട് തന്നെ എനിക് നിന്നെ വിശ്വാസമാണ് ...!
ഇതാ വീടിന്റെ താക്കോൽ ഇത് ബ്ലാങ്ക് ചെക്ക്........
ഞാൻ സെക്യൂരിറ്റിക്ക് വിളിച്ചു പറഞ്ഞോളാം ബാക്കിയൊക്കെ അവർ നോക്കിക്കോളും സഹായത്തിനി വീട്ടിൽ ഒരു ജോലികാരിയും ഉണ്ടാകും.....
നി ഇനി ഒരിക്കലും സംഘടപെടേണ്ട നിന്റെ ജനിക്കാൻ പോകുന്ന കുട്ടിയുടെ ഭാഗ്യമാണെന് കരുതി നി മുൻപോട്ട് പൊയ്ക്കോളൂ......
ആങ്ങേനെ അടുത്ത സ്റ്റോപ്പിൽ ഞാൻ വണ്ടി ഇറങ്ങി തിരിച്ചു നാട്ടിലേക് യാത്രയായി.......💐💐💐
കഥ ഇവിടെ അവസാനിക്കുന്നില്ല...
സംഭവ ബഹുലമായ മുഹൂർത്തം ഇനി യെറെ ഉണ്ട് അവരുടെ ജീവിതത്തിൽ
No comments:
Post a Comment