അടുത്ത വീട്ടിലെ അതിഥി
ഭാഗം 2
അങ്ങെനെ തിരിച്ചു നാട്ടിലേക് യാത്രയായ ഞാൻ നല്ല പ്രദീക്ഷകളുമായി വീട്ടിൽ എത്തി......!
അവർക്കൊക്കെ അത്ഭുതം പോലെ ആയിരിന്നു....
ഗൾഫിലേക് പോയ ഞാൻ നാട്ടിലേക് തിരിച്ചു വന്നു....!
ഉമ്മയുടെ ചോദ്യം പലത് ആയിരിന്നു....!
റൗഫ് ഇനി നിന്റെ ചിലവുകളെ കുറിച്ചു വല്ല ബോധമുണ്ടോ നിനക്ക്.....?
എന്താണ് നി ഇങ്ങെനെ ഓരോന്നു കാട്ടികൂടുന്നത്......!
നിന്റെ ജേഷ്ഠനെ കണ്ടു പടിക്ക്.....!
ഒനൊക്കെ കഷ്ടപ്പെടുന്നതിന്റെ നാലിൽ ഒന്ന് നിയൊക്കെ കഷ്ടപ്പെടുമോ....!
എന്നെ തിരിച്ചു സംസാരിക്കാൻ സമ്മതിക്കാതെ ഉമ്മയുടെ കുറ്റപ്പെടുത്തലുകൾ കൂടി തുടങ്ങി.....
നിർത്തു ഉമ്മ......
ഞാൻ വെറുതെ ഇരിക്കാൻ വന്നേ അല്ല...!
എനിക്കിവിടെ ഒരു ജോലി ശരിയായിട്ടുണ്ട്.....
ആ ജോലിക് വേണ്ടി ആണ് ഞാൻ വന്നത് ഉമ്മ ബേജാർ ആകാതെ ഇരിക്ക്....!
ഞാൻ ഒന്ന് സീനത്തിനെ കണ്ടു വരാം....!
എന്ന് പറഞ്ഞു അവളുടെ വീട്ടിലേക് പോയി......
അവളുടെ വീട്ടിലെത്തിയ ഞാൻ സലാം ചെല്ലി അവളുടെ റൂമിലേക് പ്രവേശിച്ചു...
അവൾ കിടക്കുന്ന ഇടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അത് നിരസിച്ചു..!
അവളുടെ നെറുകയിൽ ഒരു ചുംബനവും നൽകി അവളുടെ അരികിലായി ഇരുന്നു......!
ഇക്ക എന്താണ് എന്തു പറ്റി പോയ ദിവസം തന്നെ തിരിച്ചു വരാൻ ഫ്ലൈറ്റ് ക്യാൻസൽ ചെയ്തോ....
അതോ ഇനി എന്നെ ഓർത്തു മടങ്ങി പൊന്നതാണോ...?
അതേ മോളെ നിന്നെ ഓർത്തു
നിന്റെ കൂടെ നിൽക്കാൻ വേണ്ടി ആണ് ഞാൻ തിരിച്ചു വന്നത്.....!
ഇക്ക നിങ്ങൾ അറിഞ്ഞോ നിങ്ങൾ ഇവിടെ ഉള്ള ഓരോ നിമിഷവും എനിക്കേറെ സന്തോഷമാണ് എങ്കിലും എന്റെ ഇക്കയെ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ എനിക് ആവില്ല....
അതുകൊണ്ട് ഇക്ക തിരിച്ചു പോവണം എന്തു കഷ്ടപാടിൽ വേണേലും ഇക്കാടെ വീട്ടിൽ ഞാൻ നിന്നോളം ഒരു പരാതിയും പരിഭവവും പറയില്ല....!
എന്റെ ഇക്കക്ക് വിഷമം വരുന്ന ഒന്നും ഞാൻ ചെയ്യില്ല
അവളുടെ സ്നേഹത്തോടെയുള്ള സാമിപ്യം ,കരുതൽ ആശ്വാസ വാക്കുകൾ കേട്ട് കണ്ണു നിറഞ്ഞു പോയി....!
എന്താണ് ഇക്ക കരയുന്നത്....!
ഹേയ് കരയുന്നത് ഒന്നുമല്ല മോളെ സന്തോഷം കൊണ്ടാണ്....
നിന്നെ പോലൊരു പെണ്ണിനെ തന്നെ കിട്ടാനുള്ള ഭാഗ്യം പടച്ച റബ്ബ് എനിക് തന്നല്ലോ അവനെ എത്ര സ്തുതിച്ചാലും മതിയാവില്ല.....
നിന്നെ കിട്ടാൻ മാത്രം എന്ത് പുണ്യം ആണ് ചെയ്തത് എന്ന് എനിക്കറിയില്ല.....
അവൾ എന്റെ വായ പൊത്തി പിടിച്ചു......
വേണ്ട ഇക്ക അങ്ങെനെന്നും പറയണ്ട സത്യത്തിൽ ഇക്കയെ കിട്ടിയതാണ് എന്റെ ഭാഗ്യം....!
മോളെ സീനത്തെ ഇക്ക ഇന്ന് ഇവിടെ ഉണ്ടാവില്ല ഒരു സ്ഥലം വരെ പോവാനുണ്ട്.....!
അവിടെ പോയിട്ട് വരാം വന്നിട്ട് നിനക്കു സന്തോഷമുള്ള വേറെരു കാര്യം കൂടി ഇക്ക പറയാം ഇപ്പോ ഞാൻ ഇറങ്ങുന്നു......
അസ്സലാമു അലൈകും......
വീട്ടിൽ എത്തിയ ഞാൻ ഉമ്മയോടും പറഞ്ഞു രാത്രി ഭക്ഷണമൊന്നും ഉണ്ടാക്കി വെക്കേണ്ട ഞാൻ ഉണ്ടാവില്ല എനിക്കൊരു സ്ഥലം വരെ പോവാനുണ്ട്....!
ഇന്ഷാല്ലാഹ് വന്നിട്ട് പറയാം ...
പോയ കാര്യം ശരിയായില്ലെങ്കിൽ മറ്റന്നാൾ തന്നെ ഞാൻ തിരിച്ചു ദുബായ്ക് പോവും....
അങ്ങെനെ ഉമ്മയോട് യാത്ര പറഞ്ഞു ഞാൻ അദ്ദേഹം പറഞ്ഞ സ്ഥലത്തു പോയി.....
പുറത്തു നിന്ന് കാണുമ്പോൾ നല്ല ഭംഗിയുള്ള വീട്.....!അവിടെ നിൽക്കുന്ന കാവൽകാരനോട് പോയി കാര്യം പറഞ്ഞു..... !
അയാൾ പറഞ്ഞു....ഹ ബോസ് വിളിച്ചിട്ടുണ്ടായിരുന്നു...
നിങ്ങൾ വരുമെന്ന് പറഞ്ഞിരുന്നു....
താക്കോലും മറ്റു കാര്യങ്ങളും നിങ്ങളെ ഏല്പിക്കാനും പറഞ്ഞിരുന്നു....
കൂടെ നിങ്ങടെ ഫാമിലി ഉണ്ടാവുമെന്നും പറഞ്ഞിരുന്നു.....
എന്നിട്ട് എവിടെ ഫാമിലി.....?
ഞാൻ പറഞ്ഞു അവരെ ഞാൻ കൊണ്ട് വന്നില്ല ഇപ്പോൾ ഞാൻ ഒന്ന് ഇവിടവും അവസ്ഥയും ഒന്ന് അറിയാൻ വേണ്ടി വന്നതാണ്....
ഞാൻ ഇന്നു തന്നെ പോവും അടുത്ത ദിവസം വരും വരുമ്പോൾ കൂട്ടി വരാം....എന്നും പറയുകയുണ്ടായി....!
അതു കഴിഞ്ഞു അയാളോട് ഞാൻ ചോദിച്ചു....ഇതിന്റെ മുതലാളി ആൾ എങ്ങെനെ ആണ്......
ഞങ്ങൾ തമ്മിൽ വലിയ പരിജയമൊന്നുമില്ല ഒരു ട്രെയിൻ യാത്രക്കിടയിൽ പരിചയപ്പെട്ട ബന്ധം മാത്രമേ ഉള്ളു......
അപ്പോഴേക്കും അയാൾ പറഞ്ഞു....
ഇത് നിങ്ങടെ ഭാഗ്യമാണ്...
മുതലാളിയെ പോലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല...
അങ്ങെനെ നൂറു വർണനകൾ കൊണ്ട് അയാൾ അദ്ദേഹത്തെ പുകഴ്ത്തി.....
എന്തോ എന്റെ മനസ്സും വല്ലാതെ സന്തോഷിച്ചു.....
ഞാൻ അടുത്ത ദിവസം ഫാമിലിയും ആയി വരാം എന്നു പറഞ്ഞു അവിടെ നിന്ന് യാത്രയായി
വീട്ടിൽ എത്തിയ ഞാൻ ഉമ്മയോട് കാര്യം പറഞ്ഞു എങ്കിലും ഈ സമയത്തു വീട്ടിൽ നിന്നും മാറി നിക്കുന്നതിനോട് തീരെ യോജിപ്പില്ലായിരുന്നു ഉമ്മക്....!
അമ്മായി ഉള്ള വീട്ടിൽ സീനത്തിനെ ഇനി നിർത്താൻ പറ്റില്ല അവളെ ഇനിയും അവർ ദ്രോഹിക്കും യെന്ന് പറഞ്ഞത് വീട്ടിൽ ചെറിയ ബഹളത്തിനു കാരണമായി.....!
അപ്പോൾ ആ ദേഷ്യത്തിൽ അമ്മായിക്ക് കുട്ടികൾ ആവതിരിക്കാൻ മെഡിസിൻ കഴിച്ചതും ഞാൻ പറയുകയുണ്ടായി....!
അത് ജേഷ്ട്ടന്റെ കാത്കളിലേക്കും വൈകാതെ എത്തി....!
അവർ അവരുടെ വീട്ടിലേക് പോകാൻ ഒരുങ്ങി......!
ഞാൻ പറഞ്ഞു നിങ്ങൾ എവിടെയും പോവേണ്ട ഞങ്ങൾ പോവുകയാണ് ഉമ്മയ്ക് പറ്റുമെങ്കിൽ എന്റെ കൂടെ വരാം.......!
ഉമ്മ തീരുമാനം പറഞ്ഞില്ല...!
ജേഷ്ട്ടനോട് ചോദിച്ചിട്ട് തീരുമാനം പറയാം അപ്പോഴേക്കും നീ സീനത്തിന്റ കാര്യം പോയി ശെരിയാകു പറഞ്ഞു....
അങ്ങെനെ ഞാൻ നേരെ സീനത്തിന്റ വീട്ടിൽ പോയി.....
അവളോട് കാര്യം പറഞ്ഞു അവൾ വല്ലാതെ സന്തോഷവതിയാണ്....!
കാരണം അവൾ പ്രസവിക്കുന്ന സമയത്തു അവളുടെ കൂടെ ഞാൻ ഉണ്ടാവണം എന്നത് അവളുടെ വലിയ സ്വപ്നമായിരുന്നു......!
അവൾക് എഴുനേറ്റ് ഒന്നും പാക്ക് ചെയ്യാൻ പറ്റില്ല....
അവളുടെ അനിയത്തിമാരും ഉമ്മയും കൂടി എല്ലാം ഒരുക്കിവെച്ചു അതിനിടയിൽ അവളുടെ ഉമ്മ മോനെ ഞാനും കൂടി വരട്ടെ അവിടെ മോള് ഒറ്റക്.....എങ്ങനാ....മോന്റെ കാര്യം നോക്കാൻ പോലും അവളെ കൊണ്ട് പറ്റില്ല...
അത് വേണ്ട ഉമ്മ അവിടെ കമ്പനി വക ഒരു ജോലിക്കാരിയുണ്ട് !
ഭക്ഷണവും മറ്റു കാര്യങ്ങളും നോക്കാൻ അവർ മതി പോരാത്തതിനു എന്റെ ഉമ്മയും ഉണ്ടാകും എന്ന് പറഞ്ഞു.....!
അവളുടെ ഉപ്പ വന്നിട്ടുണ്ടായിരുന്നില്ല....
ഉമ്മ ഞാനൊന്നു വീട്ടിൽ പോയി വരാം സീനത്തിന്റ ഉപ്പ വരുമ്പോൾ വരാം കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്
വീട്ടിൽ എത്തിയ എന്നോട് ഉമ്മ വരുന്നില്ല ഏട്ടൻ വിടുന്നില്ല യെന്ന് പറഞ്ഞു....
അല്ലെങ്കിലും വീട്ടിൽ എനിക് വിലയില്ലല്ലോ ഏട്ടൻ മാത്രമേ അതുള്ളു...
അവരുടെയൊക്കെ കണ്ണിൽ ഞാൻ വീട് നോക്കാത്തവനാണ്....
എന്നിരിന്നാലും എത്ര കഷ്ടപെട്ടലും ആ ചിന്താഗതിക് മാറ്റം വരാൻ പോകുന്നില്ല.....
അതു കൊണ്ട് തന്നെ ഞാൻ ന്യായിക്കാരിക്കാനും നിന്നില്ല....
എന്റെ വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്തു......
അലമാരയിൽ ഉണ്ടായിരുന്ന സ്വർണ്ണം അതും ഞാൻ ഒരു പെട്ടിയിൽ ആക്കി .....
സ്വർണ്ണം അവളത് താല്പര്യം കാണിച്ചിട്ടില്ല അതു കൊണ്ട് തന്നെ അലങ്കോലമായി ആണ് അതൊക്കെ സൂക്ഷിച്ചത്.......
ഉമ്മയോട് കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞേൽപ്പിച്ചു......
ഞാൻ എന്റെ ഡ്രെസ്സുമായി അവളുടെ വീട്ടിലേക് പോയി കൂട്ടുകാരന്റെ വണ്ടിക്ക് വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു....
പോകുന്ന പൊക്കിൽ ഉമ്മ ചോദിച്ചു ഈ സ്വർണ്ണമൊക്കെ എവിടെയാണ് കൊണ്ടു പോകുന്നത്.....
ഞാൻ പറഞ്ഞു ഇത് ബാങ്ക് ലോക്കറിൽ വെക്കാനാണ്...
ആവശ്യം വരുമ്പോ എടുക്കാലോ....?
ഇപ്പോ ഒന്നും ഇതിന്റെ ആവശ്യം വരില്ലല്ലോ......
സത്യം അതായിരുന്നില്ല ഞാൻ മറച്ചു വെച്ചു....
പോകുന്ന സമയത്ത് വെറുതെ ഒരു കോലാഹലം സൃഷ്ടിക്കേണ്ട കരുതിയാണ് അങ്ങെനെ പറഞ്ഞത്.....
അപ്പോഴേക്കും സീനത്തിന്റ വിളിയും വന്നു ഉപ്പ വന്നു യെന്ന് പറഞ്ഞു കൊണ്ട്......
ഉമ്മയോട് സലാമും പറഞ്ഞു അവളുടെ വീട്ടിലേക്ക് പോയി...
അടുത്തടുത്ത വീടുകൾ ആയത് കൊണ്ട് അവിടുന്ന് ഒന്നു കൂവിയാൽ അല്ലെങ്കിൽ ഉച്ചത്തിൽ പറഞ്ഞാൽ മതി എന്നാലും അത് മര്യാദകേട് ആവരുത് യെന്ന് കരുതിയിട്ടാണ് അവൾ വിളിച്ചു പറഞ്ഞത്....
അവിടെ എത്തിയ അവളുടെ വാപ്പ കോയക്ക എന്റെ സാധനങ്ങൾ വാങ്ങി വെക്കാൻ ശ്രമിച്ചു ...
വേണ്ട ഉപ്പ വണ്ടി വരുന്നുണ്ട് ഇവിടെ പുറത്തു തന്നെ നിന്നോട്ടെ ...
ഉപ്പ അകത്ത് കയറി ഇരിക്കാൻ പറഞ്ഞപ്പോ ഞാൻ പറഞ്ഞു....
ഉപ്പ ഒന്ന് റൂമിലേക് വരു എനിക് ചിലത് പറയാനുണ്ട്......
ആകാംഷയോടെ വെപ്രാളത്തോടെ കോയക്ക....എന്താ മോനെ എന്തെങ്കിലും പ്രശ്നം ?
കല്യാണത്തിന് മുൻപ് ഉപയോട് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു.....
നിങ്ങൾ സീനത്തിനി കൊടുക്കുന്ന സ്വർണ്ണം അതേനിക് വേണ്ട യെന്ന്....ഹ ...മോനെ അതിനിപ്പോ എന്തായി....
ഒന്നും ആയിട്ടില്ല ഉപ്പ....നിങ്ങൾ കഷ്ടപ്പെട്ടു ഇണ്ടാക്കിയ 10 പവനും അബ്ബാസ് ഹാജിന്റെ മോന്റെ കല്യാണത്തിന് നിങ്ങൾക് സമ്മാനം ആയി തന്ന 15 പവനും അതിൽ അഞ്ച് പവൻ സീനത്ത് അണിയുന്നുണ്ട് ബാക്കി ഇരുപത് ഉപ്പ എടുക്കണം ഞങ്ങൾക് അതൊന്നും വേണ്ട ....
പടച്ചവൻ കനിഞ്ഞിട്ടുണ്ടെങ്കിൽ അവൾക് സ്വർണ്ണം വേണം യെന്ന് തോന്നുമ്പോൾ ഞാൻ വാങ്ങിച്ചു കൊടുത്തോളം...
വേണ്ട മോനെ ഇത് അവൾക് തന്നെ ഇരുന്നോട്ടെ ഞാൻ മനസ്സറിഞ്ഞു എന്റെ മോൾക് കൊടുത്തെയാണ്.....
വേണ്ട വാപ്പ ഇനിയും രണ്ട് പേരു ബാക്കിയില്ലേ അവർക് കൊടുക്കാൻ ഉപകരിക്കും !
ഉപ്പ ഇത് വാങ്ങിക്കണം അതാണ് ഞങ്ങളുടെ സന്തോഷം....
ഉപ്പ ഇത് കേട്ട് കെട്ടി പിടിച്ചു കണ്ണു നീര് വാർക്കാൻ തുടങ്ങി.....
അപ്പോഴാണ് പുറത്തു നിന്ന് സീനത്തിന്റ ഉമ്മ.....ഏയ്.....ഏയ്.....ഈടെ ചായ റെഡി ആയിട്ടുണ്ട് നിങ്ങൾ മരിയോനേം കൂട്ടി വാ.....
ഉപ്പയുടെ കണ്ണുകൾ തുടച്ചു കൊടുത്തു ഞങ്ങൾ പുറത്തിറങ്ങി....
വാതിലിനു വെളിയിൽ സീനത്ത് .....
ഇതെന്താണ് ഉപ്പ കണ്ണുകളൊക്കെ കലങ്ങിയിട്ടുണ്ടല്ലോ....
ഇക്ക എന്തെങ്കിലും എന്റെ ഉപ്പയെ പറഞ്ഞോ.....ഹേയ്....ഇല്ല മോളെ
പിന്നെന്താണ് ഉപ്പ.......
ഹേയ് ഒന്നുമില്ല മോള് ഇവിടെ ഇരിക്ക് ഉപ്പ ഇതപ്പുറം കൊടുത്തിട്ട് വരാം......
അവൾക്കൊന്നും മനസ്സിലായില്ല.....
ഞങ്ങൾ ചായ കുടിക്കാൻ ഇരുന്നു.....
ഉപ്പയും കൂടെ കൂടി ഉപ്പ പറഞ്ഞു ഉമ്മാനെ കൂട്ടിക്കോ 3 മാസത്തെ കാര്യം കൂടിയല്ലേ ഉള്ളു.....വേണ്ട ഉപ്പ ഓളെ അനിയത്തിമാർ ഒറ്റക് ആവൂലെ.....
പോരാത്തതിനു അവിടെ ആളും ഉണ്ട്...
അത്യാവശ്യം ഉണ്ടെങ്കിൽ ഞാൻ പറയാം നിങ്ങൾ എന്റെ ചങ്ങായിന്റെ കൂടെ വന്നാൽ മതി അപ്പോഴേക്കും വണ്ടി വന്നു...
അവനെയും കൂട്ടി ഞങ്ങൾ ചായ കുടിച്ചു.....
സലാം പറഞ്ഞു ജോലി സ്ഥലത്തേക്ക് യാത്രയായി......
പോകുന്ന വഴിയിൽ അവൾ എന്നോട് ചോദിച്ചു ഉപ്പ എന്തിനാണ് കരഞ്ഞത് നിങ്ങൾ എന്തെങ്കിലും പറഞ്ഞോ....
ഹേയ് ഇല്ല മോളെ...
നിനക്കു ഉപ്പ തന്ന സ്വർണ്ണമില്ലേ നി ഷെൽഫിൽ ബാക്കി വെച്ച സ്വർണ്ണം അത് ഞാൻ ഉപ്പാക്ക് തിരിച്ചു കൊടുത്തു...
നിന്റെ ഉപ്പക് ഞാൻ അന്ന് കൊടുത്ത വാക് ആണ് എനിക് സ്വർണ്ണം ഒന്നും വേണ്ട എന്റെ സ്വർണം അത് നിങ്ങളുടെ സീനത്തു ആണെന്ന്.....
അവൾ പരിസരം ഒന്നും നോക്കിയില്ല കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു ....
എന്താ മോളെ ഇത്.....
ഇങ്ങനെയൊക്കെ കരയല്ലേ......
ഞാൻ കരഞ്ഞതല്ല ഇക്ക സന്തോഷം കൊണ്ടാണ്...
പടച്ചവൻ എന്റെ പ്രാർത്ഥന കേട്ടു എന്റെ മനസ്സറിയുന്ന ഒരാളെ തന്നെ എനിക് മാരൻ ആയി തന്നല്ലോ...
ജോലി സ്ഥലത്ത് എത്തിയ ഞങ്ങൾക് ആവശ്യങ്ങൾ നിറവേറ്റാൻ ആളുകൾ ഉണ്ടായിരുന്നു...
അതുകൊണ്ട് തന്നെ സാധനങ്ങളും മറ്റും അവർ തന്നെ കൊണ്ട് വച്ചു.....
കുറച്ചു യാത്ര ചെയ്യേണ്ടി വന്നിരിന്നുവെങ്കിലും അവൾക് വയ്യായ്ക ഒന്നുമില്ല.....
അവളെ ഞാൻ താങ്ങി പിടിച്ചു കൊണ്ട് ആ വലിയ വീട്ടിലെ മുറിയിൽ കൊണ്ടു പോയി കിടത്തി....
ജോലിക്കാരി വന്നു...
ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ തിരക്കി... ഭക്ഷണത്തിന്റെയും അവയുടെ സമയത്തിന്റെയും അവസ്ഥകൾ ചേച്ചി മനസ്സിലാക്കി പോവാൻ നിൽക്കുമ്പോൾ ഞാൻ പറഞ്ഞു....
ചേച്ചി...
ഇവൾ 6 മാസം ഗർഭിണി ആണ് പൂർണ വിശ്രമം ഡോക്ടർ പറഞ്ഞിട്ടുണ്ട്...
അതുകൊണ്ട് ചേച്ചി വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് തന്നെ ഉണ്ടാവണം...
ചേച്ചിക്ക് അതിനു വേറെ ക്യാഷ് വേണേൽ ഞാൻ തരാം.....
അയ്യോ വേണ്ട മോനെ....!
ഞാൻ എന്റെ മോളെ പോലെ തന്നെ നോക്കികൊളം നിന്റെ മുതലാളി എനിക് വേണ്ടതൊക്കെ ചെയ്തു തരുന്നുണ്ട്....
ചേച്ചി പോയി കഴിഞ്ഞപ്പോ അവൾ എന്റെ കയ്യ് പിടിച്ചു
ഇക്ക കുറച്ചു നേരം എന്റെ അടുത്ത് ഇരുന്നാട്ടെ....
അവൾ എന്റെ കണ്ണുകളിലേക്കു നോക്കി മിഴിനീർ പൊഴിക്കാൻ തുടങ്ങി....
ഞാൻ അവളെ കെട്ടി പുണർന്നു അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി.....
എന്നിട്ട് ഒരു പാട്ട് പാടി....
സഖിയായി എനിക് നി പിറന്ന നാൾ....
ഞാൻ വെറുമൊരു ശലഭമായി നിന്നിൽ പറന്നീടുന്നു...
നിൻ മിഴികളിൽ ഞാൻ ദൃഷ്ടി പതിച്ചപ്പോൾ...
നി പുഞ്ചിരി തൂക്കിയത് എനിക് വേണ്ടിയല്ലേ.....
അവളുടെ തലയിൽ തലോടി അവളെ സ്വാന്തനിപ്പിച്ചു അപ്പോഴേക്കും യാത്രയുടെ ക്ഷീണത്തിൽ പാവം എന്റെ സീനത്ത് മയങ്ങി പോയി.......
ഒരുപാട് സഹിക്കുന്നുണ്ട് അവൾ ഈ ഗർഭം ആയത് മുതൽ....
ഇനിയും മൂന്ന് മാസങ്ങൾ കടന്നു പോവണം റബ്ബേ എന്റെ പെണ്ണിന് ഒരു കേടും വരുത്തല്ലേ അല്ലാഹ്.....നി തന്ന സമ്മാനത്തിന് ഞങ്ങളിൽ കൂടി അവകാശം നല്കണേ യെന്ന് അങ്ങെനെ കണ്ണുകൾ ഉരുകി പ്രാർത്തിക്കുമ്പോഴാണ് മുതലാളി വിളിച്ചത്......
റൗഫ്....എന്തൊക്കെയുണ്ട് സുഖല്ലേ എന്തെങ്കിലും കുറവുകൾ ഉണ്ടോ ഉണ്ടെങ്കിൽ പറയണം....
പിന്നെ ബിസിനെസ്സ് പരമായ ഫയലുകൾ ഒക്കെ അവിടെ മേശപുറത്തുണ്ട്...
ഒക്കെ വായിച്ചു നോക്കി മനസ്സിലാക്കുക...
അറിയാത്തത് മെയിൽ ചെയ്യുക ...
അത്യാവശ്യ കാര്യങ്ങൾക് മാത്രം ഫോൺ വിളിക്കുക.....
അങ്ങെനെ കുറെ കാര്യങ്ങൾ പറഞ്ഞു തന്നു......
ആദ്യമായിട്ടാണ് ഞാൻ നാട്ടിൽ ജോലി ചെയ്യുന്നത് എന്താണ് ഏതാണ് എന്നറിയാൻ കുറച്ചു സമയം വേണ്ടി വരും.....
എന്റെ ഗൾഫിലെ ജോലി തന്നെയാണ് ഇവിടെയും അതുകൊണ്ട് വലിയ ടെന്ഷനില്ല......
ഹ പറയുമ്പോലെ എന്റെ ബോസിനെ കുറിച്ചു നിങ്ങളോട് പറഞ്ഞില്ലല്ലോ....?
അന്ന് ആ ട്രെയിൻ യാത്രക്കിടയിൽ ആണ് അദ്ദേഹം എന്നോട് ആദ്യമായി മനസ്സ് തുറന്നത്...
ഷെരീഫ് എന്നാണ് അയാളുടെ പേര്...
ഭാര്യ സുലൈഖ......
മക്കൾ ഇല്ല കല്യാണം കഴിഞ്ഞു 5 വർഷം ആയി......
ബാംഗ്ലൂർ ആണ് താമസം....
ഇടക് കേരളത്തിൽ വരും ഫാമിലിയുമായി....
സംസാരിച്ച നാള് തന്നെ എന്നെ വിശ്വസിച്ച വ്യക്തി ഇവിടെ ആളുകളുടെ നാവിലും അദ്ദേഹത്തെ കുറിച്ചു പറയാൻ നൂറ്
നാവ് ആണ് ....
വല്ലാത്ത കെയറിങ്ങും സ്നേഹവും കരുണയും ലാളിത്യവും,സംസ്ക്കാരവും കൊണ്ട് ഏറെ മുന്നിൽ നിൽക്കുന്ന അദ്ദേഹം ഒരു പ്രതേക മനുഷ്യൻ ആണ്...
കാണാവുന്നതിൽ വെച് അപൂർവൻ.....
സാറേ.....സാറേ...യെന്ന് ചേച്ചിയുടെ നീട്ടി വിളി കേൾക്കുന്നു.......?
ഞാൻ ആകെ വിറച്ചു പോയി........
ഓടി പോയി അവരുടെ അടുത്തേക്ക്.....
എന്താണ് ?
സാറേ വെള്ളം റെഡി ആയിട്ടുണ്ട്.....
മോൾക് കുളിക്കാനെ യാത്ര കഴിഞ്ഞു വന്നതല്ലേ.....
ഒന്നു പിടിച്ചു എഴുനേല്പിക്കണം അതിനാണ് വിളിച്ചത്......
ഹോ....ചേച്ചി !
അതിനാണോ ഇങ്ങെനെ നീട്ടി വിളിച്ചത് മനുഷ്യന്റെ ഉള്ള ജീവനും ഇപ്പോ പോയേനെ......
ചേച്ചി ഇത്തരം ചെറിയ കാര്യങ്ങൾ സമാധാനത്തിൽ എന്റെ അടുത്ത് വന്നു പറയണം കേട്ടോ !
ചേച്ചി വിഷമിക്കൻ വേണ്ടി പറയുവല്ല ഇവൾ ഒന്നു പ്രസവിക്കുന്നത് വരെ മനസ്സിൽ തീ ആണ്...!അതുകൊണ്ടാണ് !
ആയി സാറേ അതൊന്നു കുഴപ്പല്ല.....
ചേച്ചി വേറൊരു കാര്യം ഇനി എന്നെ സാറേ വിളിക്കരുത് എനിക്കത് ഇഷ്ടപ്പെടുന്നില്ല...
നമ്മളൊക്കെ ഒരു വീട്ടിൽ കഴിയുന്നൊരല്ലേ....
ചേച്ചിയുടെ മക്കളുടെ പ്രായമേ എനിക്കുണ്ടാവുള്ളു....
അതുകൊണ്ട് പേര് വിളിച്ചോ അല്ലെങ്കിൽ മോനെ ന്നു വിളിച്ചു അതാണ് കേൾക്കാനിഷ്ട്ടം.....
ചേച്ചി ചിരിച്ചു കൊണ്ട് വെള്ളം എടുത്തു വെക്കാൻ പോയി.....
ഞാൻ അവളെ പതിയെ എഴുനേല്പിച്ചു കുളിമുറിയിൽ കൊണ്ട് എത്തിച്ചു......
അവൾക് ഇരുന്നു കുളിക്കാനൊക്കെ ഉള്ള സംവിധാനം അകത്തു ഉണ്ട് ഞാൻ പുറത്തു കാത്തിരുന്നു....
അവളുടെ കുളി കഴിഞ്ഞ് വന്നു.....
തല മുഴുവൻ നനഞ്ഞു കിടക്കുന്നു മടിച്ചിപെണ്ണു.....
തല നന്നായി വെള്ളം വറ്റിച്ചിട്ടില്ല ഞാൻ ആ തോർത്ത് വാങ്ങി തല നന്നായി ഉരച്ചു കൊടുത്തു.....
കൊണ്ടു പോയി മുടിയിൽ ഒക്കെ നന്നായി ആവി പിടിച്ചു ചൂടാക്കി എടുത്തു....
മുടിയൊക്കെ മെടഞ്ഞു കൊടുത്തു ....
അപ്പോഴേക്കും രാത്രി ഭക്ഷണം റെഡി ആയിനി....
ഞങ്ങൾ അതൊക്കെ കഴിച്ചു കിടന്നുറങ്ങി......!
രാവിലെ സുബ്ഹിക് എണീറ്റ് നിസ്കരിക്കും അവളും ഒന്നും മുടക്കാർ ഇല്ല അവൾ അവിടെ ഇരുന്ന് നിസ്കരിച്ചു ഖുർആൻ ഒക്കെ ഓതി.....
ഞാൻ ജോലി ആരംഭിച്ചു....
അൽഹംദുലില്ലാഹ്.....
വല്ലാതെ ഇഷ്ടപെട്ടിരിക്കുന്നു ജോലി.....
എന്തോ ആരുടെയോ സഹായം ഉള്ളത് പോലെ എല്ലാം എളുപ്പത്തിൽ ചെയ്തു തീർക്കാൻ പറ്റുന്നുണ്ട്....
ഇവരുടെ കമ്പനിയിൽ ബൗൻസ് ആയിരുന്ന ചെക്കുകൾ ഒക്കെ ക്ലീർ ആയി കിട്ടി....
മാസങ്ങളായി മുടങ്ങി കിടന്ന ചെക്കുകൾ ആയിരിന്നു അത് വലിയ അമൗണ്ട് ഉണ്ട്.....
ചെക്ക് പാസായതറിഞ്ഞു ഷെരീഫിക്ക...(ബോസ്)
വിളിച്ചു എന്നെ അഭിനന്ദിച്ചു ഞാൻ കേസ് ഫയൽ ചെയ്യാൻ വിചാരിച്ച ചെക്ക് ആണ് റൗഫ് നി ശരിയാക്കി എടുത്തത്....
ഞാൻ താക്കോൽ ഏൽപിച്ച കൈകൾ എന്നെ പരാജയപ്പെടുത്തില്ല യെന്ന് ഞാൻ അന്ന് വിശ്വസിച്ചിരുന്നു.....
അത് സത്യമായത് പോലെ....
വല്ലാത്ത സന്തോഷമാണ് ബോസിന്...
കാരണം കേസ് ഫയൽ ചെയ്താൽ അവിടെത്തെ ബിസിനെസ്സ് നോക്കാൻ ആൾ ഉണ്ടാവൂല അവിടെ അവർ ഇല്ലാതെ ശരിയാവില്ല അതായിരുന്നു അവരുടെ സന്തോഷത്തിനു പിറകിൽ.....
ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു കമ്പനി മെച്ചപ്പെട്ടു വരാൻ തുടങ്ങി....
അപ്പോഴാണ് ബോസ് വീണ്ടും വിളിച്ചത് ....റഊഫ് നാളെ ഞാനും സുലൈകയും വരുന്നുണ്ട് നിന്നെ കാണാൻ അവൾക്കൊരു മോഹം...നഷ്ടത്തിൽ പോയി കൊണ്ടിരുന്ന എന്റെ ബിസിനെസ്സ് വിറ്റു കളയേണ്ടി വരുമെന്ന് കരുതിയതാണ് അപ്പോഴാണ് നി ഒരു വഴിയായി പടച്ചവൻ കാണിച്ചു തന്നത് ....
ആ സന്തോഷം അവൾക്കും ഉണ്ട് അതാണ് നിന്നെ കാണാൻ അവൾക് തിടുക്കം......
ഞാൻ ചേച്ചിയുടെ അടുത്തു പോയി പറഞ്ഞു നാളെ ബോസും ഭാര്യയും വരുന്നുണ്ട്..
അപ്പൊ ചേച്ചി പറഞ്ഞു എന്നാൽ ഞാൻ ഒന്ന് വീട്ടിൽ പോയിക്കോട്ടെ നിങ്ങൾ വന്നേ പിന്നെ എനിക് പോവാൻ പറ്റിയിട്ടില്ല...
മോൾക് വയ്യാത്തൊണ്ടു ഇപ്പോ അവർ കൂടി ഉണ്ടാകുമ്പോ ഞാൻ പോയിക്കോട്ടെ....
ഞാൻ പറഞ്ഞു ചേച്ചി ആരെ കാണാൻ ആഗ്രഹം ഉണ്ടേലും ഇനി രണ്ട് മാസത്തേക്കു ഇങ്ങോട്ട് വരാൻ പറയു....
നാളെ നിങ്ങൾ വേണം അവർക് ഫുഡ് ഉണ്ടാക്കണം ആരാ പിന്നെ ചെയ്യ...?
എന്താ വേണ്ടത് യെന്ന് വെച്ച എഴുതി കൊടുത്തോളൂ അവർ കൊണ്ടു വരും.....
അവർ വന്നു കഴിഞ്ഞു.....
അന്ന് കണ്ടതിനു ശേഷം ഇന്നാണ് കാണുന്നത് കണ്ടയുടനെ എന്നെ കെട്ടിപ്പിടിച്ചു....
നല്ല സന്തോഷം ഉണ്ട്......
ഹ റഊഫ് ഇതാണ് ഭാര്യ സുലൈഖ...
ഹായ് മാം....!
ഹേയ് ഔപചാരികത ഒന്നും വേണ്ട സുലൈഖ എന്ന് വിളിച്ച മതി !
നിന്റെ പ്രായമേ എനിക്കും ഉണ്ടാവുള്ളു....
ഹോ ആയികോട്ടെ ,നിങ്ങളുടെ സന്തോഷം എന്റെയും !
എവിടെ നിന്റെ ഭാര്യ അവളെ ഒന്നു കാണട്ടെ....
അങ്ങെനെ അകത്തു കയറി അവളോട് അവർ സംസാരിച്ചു കൊണ്ടേ ഇരുന്നു !
ഞങ്ങൾ ഇവിടെ കമ്പനി കാര്യവും...
എന്താണ് നിന്റെ ഐഡിയ ഒരു ട്രിക്ക് അതറിയാൻ ആണ് അവർക് കൂടുതൽ ആകാംഷ ഞാൻ പറഞ്ഞു എനിക് അറിയില്ല സാധാരണ ഞാൻ ചെയ്യുന്ന അതേ ശൈലി ആണ്...
പിന്നെ എന്നെ ഇവിടെ ആരോ സഹായിക്കുന്ന പോലെ ഒരു എനർജി ഉണ്ട് എനിക്...
അതെന്താണ് ചോദിച്ചാൽ അറിയില്ല...ഭാര്യ ഉള്ളതാണോ.....?
അതോ ഇനി വേറെ എന്തെങ്കിലും ....?
ഹേയ് വേറെ എന്തെങ്കിലും ഉണ്ടാവും റഊഫ് നി എന്നോട് മറച്ചു വെക്കുന്നെ ആണ്....!
ഇല്ല ഇക്ക ഞാൻ തഹജ്ജ്ദ് നിസ്കരിക്കാറുണ്ട്....!ചെയ്യുന്ന ജോലിയിൽ ബർക്കത്തിനു വേണ്ടി പ്രാർത്തിക്കാർ ഉണ്ട് ചിലപ്പോൾ അതും ആവാം....
ഏതായാലും നിന്നെ എനിക് മുൻപിൽ കൊണ്ടെത്തിച്ച റബ്ബിന് സ്തുതി......
ഞങ്ങൾ ഇന്ന് പോവുന്നില്ല നാളെ ആണ്.....
എന്നാൽ ഇക്ക ഞങ്ങൾ താഴെ ഔട്ട് ഹോസ്സിൽ താമസിക്കാം....
നിങ്ങൾക് ഞങ്ങൾ ഒരു ബുദ്ദിമുട്ടവേണ്ട...
ഹേയ് അതൊന്നും വേണ്ട.....
അവൾക് വയ്യാതെ അല്ലെ !
കൂടെ കൂടെ ശരീരം ഇളകണ്ട....
മെഡിക്കൽ ചെക്കപ്പ് എപ്പോഴാണ് ....
ഡോക്ടറോട് ഇങ്ങോട്ട് വരാൻ ഞാൻ പറയാം നമ്മുടെ ഒരു ഫാമിലി ഡോക്ടർ ഉണ്ട് അവരോട് വരാൻ പറയാം .
അങ്ങെനെ ആ കാര്യത്തിലും തീരുമാനം ആയി ....
ഞങ്ങൾ എല്ലാവരും ഒന്നിച്ചു സംസാരിക്കുന്ന ഒരു സമയം അവരുടെ ഭാര്യ വല്ലാതെ എന്നെ തന്നെ നോക്കുന്നുണ്ട്.....
എനിക്കെന്തോ ഒരു നാണം പോലെയും ഒരു വല്ലാത്ത ഇഷ്ടകുറവും തോന്നി.....
ഇവർ എന്തിനാണ് എന്നെ നോക്കുന്നത്......
എനിക്കെന്തോ പരിഭ്രമം...
ഞാൻ ഒഴിഞ്ഞു മാറി ഇരുന്നു.......
പിന്നീട് ഭക്ഷണ സമയവും അത് തന്നെ തുടർന്ന്......
എനിക് എന്തേലും പറയാൻ പറ്റുമോ മുതലാളിയുടെ ഭാര്യ...
ഇനി ഞാൻ ചിന്തിക്കുന്നത് തെറ്റ് ആണെങ്കിലോ ?
ഞാൻ ഒന്നും പറഞ്ഞില്ല ഒന്നു നേരം വെളുക്കാൻ പ്രാർത്ഥിച്ചു......
രാത്രിയിൽ കിടക്കാൻ നേരം സീനത്തിന്റ വായിൽ അവരെ കുറിച്ചു പറയാൻ ഒരുപാട് നല്ല വാക്കുകളും !
അതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല ആദ്യമായി അവളിൽ നിന്നും ഒരു കാര്യം മറച്ചു വെച്ചു....
പതിവ് പോലെ കിടന്ന ഞങ്ങൾ എനിക് ഉറക്കം വന്നതെ ഇല്ല......
ഓരോന്നു പേടിചും ആലോചിച്ചും കിടന്നു...
ഈ ജോലി കളയാൻ പറ്റില്ല ഇനി ഈ ശമ്പളവും സൗകര്യവും ജോലിയും കിട്ടില്ല ഗൾഫിൽ ആണെങ്കിൽ ഒരു വർഷത്തേക് പോവാനും പറ്റില്ല വിസ ക്യാൻസൽ ചെയ്യാതെ വിസയുടെ കാലാവധി കഴിഞ്ഞ് കൊണ്ട്......
പേടിച്ചു പേടിച്ചു ഉറക്കം നഷ്ട്ടപ്പെട്ടു പതിവിലും രണ്ട് മണിക്കൂർ വൈകി ഉറങ്ങി തഹജ്ജ്ദ് നിസ്കരിക്കാൻ എണീറ്റു.....
ഞങ്ങടെ ശബ്ദം കെട്ടിട്ടാണോ അവരും എണീറ്റു...
സീനത്തിനെ വുളു എടുക്കാൻ കൊണ്ടു പോകുന്നതും കെയർ ചെയ്യുന്നതും ഒക്കെ അവർ നോക്കുന്നു.....
ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല ....
വേഗം പോയി അംഗസ്നാനം വരുത്തി നിസ്കരിച്ചു റബ്ബിനോട് പ്രതേകമായി ചൂഷണത്തെ തൊട്ട് പ്രാർത്ഥിച്ചു.....
എന്റെ കുടുംബം ഒരു പോറലും കൂടാതെ മുൻപോട്ട് പോവാൻ ദുആ ചെയ്തു...
മനസ്സ് ശാന്തമായി......
സുബ്ഹി ബാങ്ക് വരെ തസ്ബീഹ് ചെല്ലി നിസ്കാരവും കഴിഞ്ഞു ജോലിയിൽ മുഴുകി.....
അവർ ഓഫീസിലും വന്നു അടുത്തായി ഇരുന്നു ഓരോ ഫയലുകളും നോക്കി തുടങ്ങി.....
ഇടക് എന്നെ നോക്കുന്നു പിന്നെ ഫയലും കാലുകൾ വിറക്കുന്നു......
അവർ പറഞ്ഞു ഇഷ്ടമായി........
ഞാൻ കോരിത്തരിച്ചു വിയർത്തു പോയി...
കേട്ടില്ല എന്താ പറഞ്ഞേ....
അല്ല നിന്റെ ജോലി ഇഷ്ടമായി എന്നാണ്....
ഹോ അങ്ങെനെ നിന്റെ ശമ്പളം കൂട്ടി തരാൻ പറയാം ഇപ്പോൾ നിനക്കു പൈസക്ക് അത്യാവശ്യം ഉള്ളതല്ലേ വേണ്ടാന്നു പറയാൻ മനസ്സും വന്നില്ല മൂളി ഒപ്പിച്ചു......
അവർ വീണ്ടും അരികിലായി വന്നു കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി അവിടെ ഇവിടെ യെന്ന് കാണിച്ചു തരാൻ തുടങ്ങി....!
ഞാൻ ആകെ എന്തൊല്ലോ ആയി ആദ്യം ആയിട്ടാണ് ഇങ്ങെനെ ഒരു അനുഭവം......!
ഹോ ഭാഗ്യം ഇക്ക വന്നു......
ഹ റൗഫ് പറയാൻ മറന്നു പോയി ഇവളാണ് ഇതിന്റെയൊക്കെ അവകാശി ഞാൻ വെറും ഒരു ഭർത്താവ് ഉദ്യോഗസ്ഥൻ മാത്രം .....
പിന്നെ ഞങ്ങൾ രണ്ട് പേരും അവിടെ ആയതു കൊണ്ട് ഇവിടെ കമ്പനി നഷ്ടത്തിൽ ആയി.....
അതിപ്പോൾ നഷ്ട്ടം നികത്തിയിരിക്കുന്നു വൈകാതെ ലാഭം കൈവരിക്കും യെന്ന് അറിയാം.....
നിനക്കു സമ്മാനമായി സുലൈഖ ഒരു ഇന്നോവ കാർ വാങ്ങിയിട്ടുണ്ട്......
ഞാൻ ആകെ ഷോക്ക് ആയി ....ഈ പെണ്ണ് ഇത് എന്തിനുള്ള പുറപ്പാട് ആണ്......!
ഞാൻ പറഞ്ഞു എനിക് അതൊന്നും വേണ്ട ഇക്ക....ഈ ശമ്പളം അത് തന്നെ ധാരാളം.....ഹേയ് അങ്ങെനെ അല്ല ഞങ്ങൾക് ഉണ്ടായ നഷ്ട്ടം നീ നികത്തിയത് അല്ലേ അതിന്റെ സമ്മാനം ആണെന്ന് കൂട്ടിയാൽ മതി!
സുലൈഖ വാ പോകാം ട്രെയിൻ മിസ്സ് ആവും......
ഹാവൂ..........
ഹൂ...
ഒന്നു ശ്വാസം നേരെ വിടാം ....
എന്തൊരു സമാധാനം അവർ പോയി....
ഇപ്പോഴാണ് ഒന്ന് മനസ്സ് ശാന്തമായത്....
തൽകാല ആശ്വാസത്തിന് വേണ്ടി ആണ് സീനത്തിന്റ അടുത്ത് പോയത് ....
അവൾക്കും നൂറു നാവ് അവരെ കുറിച്ചു !
ഞാൻ ഒന്നും പറഞ്ഞില്ല.....
അരുതാത്തത് ഒന്നും സംഭവിക്കല്ലെന്നു നെടുവീർപ്പിട്ടു......
സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നേരത്തെ അറിയാൻ പറ്റിയിരിന്നെങ്കിൽ എന്ന് ആശിച്ചു പോയി......
സംഭവിച്ചത് എന്തായിരിക്കും....
എന്നല്ലേ.....പറയാം...ഞാൻ ഒന്ന്....വീട്ടിലേക്
വിളിക്കട്ടെ.....
വീട്ടിലേക് ഫോൺ വിളിച്ചു...
സുഗവിവരം ഒക്കെ അന്യേയോഷിച്ചു...
ഏട്ടൻ ഗൾഫിൽ നിന്നും വരുന്നുണ്ട് ....
ഉമ്മ അതുകൊണ്ട് എന്റെ കമ്പനി സ്ഥലത്തേക് ഇപ്പോ വരുന്നില്ല പറഞ്ഞു....
അമ്മായി വീട്ടിൽ ഉണ്ട് ....
ഏട്ടൻ വരുന്നതിന്റെ ഗമയിൽ ആണ് പോലും.....
ഞാൻ പറഞ്ഞു ആട്ടെ ഇപ്പോഴെങ്കിലും അവർക്ക് ഒരു കുട്ടി ഉണ്ടാവട്ടെ ...
ഞാൻ പ്രാർത്ഥിക്കാം യെന്ന് പറഞ്ഞേക്ക് എന്ന്.....
ഉമ്മ ക്യാഷ് ചോദിച്ചു....
ഞാൻ പറഞ്ഞു വീട്ടിലേക്കുള്ള ക്യാഷ് ഞാൻ ഉപ്പനെ ഏല്പിക്കുന്നുണ്ട്...
അപ്പോൾ അത് എത്രയാണ്....
നി കൊടുക്കുന്നത് ....
മാന്യമായത് കൊടുക്കുന്നുണ്ട് ഉപ്പക്ക് അറിയും അത് ഉപ്പനോട് ചോതികേണ്ട ഞാൻ പറഞ്ഞിനി പറയേണ്ടെന്നു....
എന്ന് പറഞ്ഞു ഫോൺ വെച്ചു...
വേറൊന്നുമല്ല ക്യാഷ് കണക്ക് പറഞ്ഞാൽ ആരെങ്കിലും ഒരാൾ കൊടുക്കുന്ന തട്ട് കുറഞ്ഞാൽ ചിലപ്പോൾ അത് സ്നേഹത്തിനു കുറവ് വരും അല്ലെങ്കിലും ചില ഉമ്മമാർ അങ്ങെനെയ മക്കളുടെ സമ്പാദ്യത്തിനു അനുസരിച്ചാണ് സ്നേഹിക്കാർ....
എനിക് കിട്ടുന്ന സാലറിയുടെ മൂന്നിൽ ഒന്ന് ഞാൻ വീട്ടിൽ കൊടുക്കുന്നുണ്ട് യെന്ന് ഉപ്പയ്ക് അറിയാം....
ഞാൻ സീനത്തിന്റ വീട്ടിലും വിളിച്ചു അവർ മോളെ കാണാൻ വരുന്നു പറഞ്ഞിരുന്നു !
ഞാൻ പറഞ്ഞു ഇപ്പോ വരണ്ട ഇന്ഷാല്ലാഹ് ഒരു മാസം കൂടി കഴിയട്ടെ അല്ലെങ്കിൽ ഈ മാസത്തെ ചെക്കപ്പ് കഴിഞ്ഞു ഞാൻ വിളിക്കാം യെന്ന് പറഞ്ഞു.....
സീനത്തിനോട് വീട്ടിൽ വിളിച്ച കാര്യവും പറഞ്ഞു ..
അവൾക്കും വീട്ടുകാരെ കാണാൻ പറ്റാത്ത സങ്കടം ഉണ്ട്....
എങ്കിലും ഞാൻ കൂടെ ഉള്ളത് ഓൾക് വലിയൊരു ആശ്വാസമാണ്....
ആപ്പോഴാണ് എന്റെ ഫോൺ റിങ് ആവുന്നത് നോക്കുമ്പോൾ അത് അവരാണ് സുലൈഖ.....
ഹലോ...... എന്താണ് റൗഫ്...
വണ്ടിയൊക്കെ നല്ലതല്ലേ....
ജോലിയൊക്കെ എങ്ങെനെ പോകുന്നു....
എന്തെങ്കിലും പ്രേതെകിച്ചു ഉണ്ടോ ഞാൻ പറഞ്ഞു ഹേയ് ഇല്ലല്ലോ.....!
നി ഓഫിസിലാണോ ഭാര്യയുടെ അടുത്താണോ ...
ഞാൻ പറഞ്ഞു വൈഫിന്റെ അടുത്താണ്....
സുലൈഖ:എന്നാൽ നിങ്ങൾ ഓഫീസിലേക്ക് പോകു....
എനിക്കൊരു കാര്യം പറയാനുണ്ട്....
റൗഫ് :എന്താണ്
പറയൂ
സുലൈഖ:ടോ എനിക് നിന്നെ ഇഷ്ട്ടമാണ് ...
അതുകൊണ്ട ഞാൻ നിനക്കു വണ്ടി വാങ്ങിച്ചു തന്നത്...
ഞാൻ വരുന്നുണ്ട് ഒറ്റക്ക് നമ്മൾക് ഒരുമിച്ചു ഒരു യാത്രയൊക്കെ പോണം...
ഞാൻ വേഗം ഫോൺ കട്ട് ചെയ്തു
ആകെ വിയർത്തോലിച്ചു.....
സീനത്തിന്റ അരികിൽ എത്തിയപ്പോൾ എന്താണ് ഇക്ക ഇങ്ങെനെ വിയർക്കുന്നത് ?
ഹേയ് ഒന്നുമില്ല അപ്പുറം ഓഫീസിൽ ഭയങ്കര ചൂടാണ് അതാണ്....!
അവൾക് മുൻപിൽ വീണ്ടും കള്ളം പറഞ്ഞു നിൽക്കേണ്ടി വന്നു....
മനസ്സ് മരവിച്ച അവസ്ഥയായി എന്താണ് ഇവരുടെ ലക്ഷ്യം...
ഈ ജോലി കളഞ്ഞിട്ട് പോവാനും പറ്റില്ല !
പ്രസവത്തിന്റെ സമയവും ആണ്...
വേറെ ജോലിയും കിട്ടൂല...
കാത്തിരിക്കാനും സമയമില്ല....
അങ്ങെനെ ഓരോ ചിന്തകളും വിഷപ്പില്ലാതെയായി...
ഉറക്കം ഇല്ലാതെയായി....
ഇതെല്ലാം സസൂക്ഷ്മം നിരീഷിച്ചു അവളും....
എന്താണ് ഇക്ക പറ്റിയത്...
എന്റെ ഇക്ക ഇങ്ങെനെന്നും ആയിരുന്നില്ലല്ലോ...
ഇക്കാക്കു ഈ ജോലി വല്ല ബുദ്ധിമുട്ടും സംഭവിക്കുന്നുണ്ടേൽ നമ്മുക് ഇത് വേണ്ട ഇക്ക ,പണം മോഹിച്ചിട്ട് ജീവിതം ഇല്ലാതാകുന്നതിനെക്കാൾ നല്ലതല്ലേ ജീവിച്ചു കൊണ്ട് പണം ഉണ്ടാകുന്നത്.....
ഹേയ് ഒന്നുമില്ല....
എന്റെ മോള് ഇതൊന്നും ചിന്തിക്കേണ്ട ഇക്കായ്ക്ക് ഒരു പ്രശ്നവും ഇല്ല.....
ഇക്ക ഇക്ക ....
തെ ഇവിടെ ഒന്നു കയ്യ് വെച് നോക്കിയേ നിങ്ങടെ മോൻ ഇതാ എന്നെ ചവിട്ടുന്നു....😍😍
ഞാൻ അവളുടെ വയറിൽ കയ്യ് വെച്ചപ്പോൾ ഉള്ളിലുള്ള ആൾക് കാര്യം പിടികിട്ടി അപ്പൊ നിർത്തി കയ്യ് യെടുത്തപ്പോ വീണ്ടും തുടങ്ങി...
അതൊരു വല്ലാത്ത ഫീലിംഗ് സ് ആണ് ഞാൻ അവളോട് ചോദിച്ചു....
അല്ല മോളെ നി മോൻ ആണെന്ന് ഉറപ്പിച്ചോ എനിക് മോളെ മതിട്ടോ.......
അപ്പോഴാണ് ചേച്ചി കടന്നു വന്നത് നിങ്ങൾ രണ്ടു പേരും ഈടെ മോൻ മോള് പറഞ്ഞു തല്ല് കൂടുകയാണോ....
പുറത്തു ഡോക്ടർ വന്നിട്ടുണ്ട്....
അകത്തേക്ക് വിളിക്കട്ടെ ഞാൻ....
ഹ ചേച്ചി വന്നോ നിങ്ങൾ ഇവിടെ നിൽക് ഞാൻ വിളിച്ചോളാം....
അങ്ങെനെ ഡോക്ടർ വന്നു ചെക്കപ്പ് നടത്തി.....
പതിവിലും വിപരീതമായി ഡോക്ടറുടെ ഭാവം മാറിയിരിക്കുന്നു.....!
റൗഫ് ഒന്നു കൂടെ വരു....!
ഒരു കാര്യം പറയാനുണ്ട് !
ഡോക്ടർ എന്നോട് ചോദിച്ചു.....
നിങ്ങളുടെ നാട്ടിൽ നിങ്ങൾ ചെക്കപ്പിന് കൊണ്ടു പോയപ്പോൾ ഡോക്ടർ എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ.....?
ഞാൻ പറഞ്ഞു ഞാനല്ല പോവാർ ഉണ്ടായത് ഉമ്മയാണ്...
ഉമ്മ ഇതുവരെ അങ്ങെനെ ഒരു കാര്യം എന്നോട് പറഞ്ഞിട്ടില്ല....
എന്താണ് ഡോക്ടർ പ്രശ്നം....
പ്രശ്നം കുറച്ചു ഗുരുതരം ആണ്...
നിങ്ങളുടെ ഭാര്യ ഇരട്ട കുട്ടികളെയാണ് ഗർഭം ധരിച്ചിട്ടുള്ളത്...
പോരാത്തതിനു.ഷുഗറും പ്രേഷറും ഒക്കെ ഹൈ ലവേലും ആണ്....
വയറ്റിൽ കുട്ടിക്ക് എന്തോ തകരർ ഉള്ളത് പോലെ തോന്നുന്നുണ്ട്....
പെട്ടെന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം കാറിൽ സഞ്ചരിക്കാൻ പറ്റില്ല ആംബുലൻസ് കൊണ്ടു വരാൻ ഞാൻ ഹോസ്പിറ്റലിൽ അറിയിച്ചിട്ടുണ്ട്....
നിങ്ങൾ പെട്ടെന്ന് റെഡി ആവുക ....
പിന്നെ ഒരു പ്രോബ്ലെം കൂടി ഉണ്ട് അത് ഏതായാലും ഹോസ്പിറ്റലിൽ വന്നു സ്കാനിങ് കഴിഞ്ഞിട്ട് പറയാം....
എന്ന്.....
ഞാൻ ആകെ തളർന്നു പോയി......
എന്താ ചെയ്യ ആരോട പറയ ഒന്നും അറിയില്ല.....ചേച്ചി......ചേച്ചി.....ശബ്ദം പുറത്തു കേൾക്കുന്നില്ല.....വീണ്ടും ഉച്ചത്തിൽ വിളിക്കാൻ ശ്രമിച്ചു വെങ്കിലും ഇല്ല എന്നെ കൊണ്ട് പറ്റുന്നില്ല കാലുകൾ തളരുന്നു....
ഞാൻ കാളിംഗ് ബെൽ അടിച്ചു ചേച്ചി വന്നു ഞാൻ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.....
ചേച്ചിക് എന്തോ പന്തികേട് തോന്നി .....
ചേച്ചി വേഗം പോയി വെള്ളം കൊണ്ട് വന്നു ...എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു...ചേച്ചി സീനത്തിനി അല്പം പ്രശ്നം ഉണ്ട് ഇപ്പോൾ തന്നെ അഡ്മിറ്റ്ഡ് ചെയ്യണം ആംബുലൻസ് വരുന്നുണ്ട് ...ചേച്ചി അവളുടെ ഡ്രെസ്സ് ഒക്കെ പാക്ക് ചെയ്തു വെക്കു.....
അവളുടെ അടുത്ത് പോയി ധൈര്യത്തിൽ
അവളോട് പറഞ്ഞു മോളെ സീനത്തെ ഇനി ഇവിടെ കിടക്കേണ്ട ഹോസ്പിറ്റലിൽ പോയി കിടക്കാൻ ആണ് പറയുന്നത്....
സ്കാനിങ് ഒക്കെ ചെയ്യാനുള്ളതല്ലേ....
അതുകൊണ്ടാണ് ഇനി ഒരു മാസം തികച്ചും ഇല്ലല്ലോ തീയതിക്ക്....
അതുകൊണ്ട് നമ്മുക് പോകാം നമ്മുടെ കാറിൽ അല്ലാട്ടോ....
ആംബുലൻസിൽ ആണ് .....
ഇക്ക....😭😭😭അതെന്തിനാ ആംബുലൻസ് ? എനിക്കെന്താണ് ഇക്ക അവള് കരയാൻ തുടങ്ങി...
ഞാൻ പറഞ്ഞു നി വെറുതെ ടെന്ഷന് അടിച്ചു പ്രഷർ കൂട്ടല്ലേ.....
ഒന്നുമില്ല ഇരിക്കാൻ പാടില്ല..
ഓക്സിജൻ വെക്കേണ്ടി വരും ചിലപ്പോ നിനക്കു അനങ്ങാനും പറ്റില്ല അതുകൊണ്ടാണ് നി പേടിക്കേണ്ട നിന്റെ കൂടെ ഞാൻ ഇല്ലേ ഞാൻ ഇപ്പോ വിളിച്ചു നിന്റെ ഉമ്മനോട് വരാൻ പറയാം ആ കണ്ണുകളൊക്കെ തുടച്ചു കൊടുത്തു അവളെ സമാധാനിപ്പിച്ചു....
അപ്പോഴേക്കും ആംബുലൻസ് പുറത്തു എത്തിയിരുന്നു....
അവർ അകത്തു കയറി അവളെ എടുത്തു വണ്ടിയിൽ കയറ്റി കൂടെ ഞാൻ ചേച്ചിയെയും കയറ്റി...
പിറകിൽ കാറുമായി ഞാനും പോയി ഡ്രൈവിങ്ങിനിടയിൽ തന്നെ ഞാൻ ആദ്യം ഉമ്മയ്ക് ആണ് വിളിച്ചത്....
ഉമ്മയോട് ചോദിച്ചു ഉമ്മ എന്നെങ്കിലും സീനത്തിനെയും കൊണ്ടു പോയപ്പോ ഡോക്ടർ പ്രേതെകിച്ചും എന്തെങ്കിലും പറഞ്ഞിരുന്നോ.....?
ഉമ്മ കുറച്ചു നേരം ഓർത്തെടുത്തു...
ഇല്ല പറഞ്ഞില്ലല്ലോ ... !
എന്താ മോനെ???
സീനത്തിനി തീരെ വയ്യ പ്രസവം ബുദ്ധിമുട്ട് ആണ് ന്നു പറഞ്ഞു ഹോസ്പിറ്റലിലേക് മാറ്റിയിട്ടുണ്ട്....
ആണോ എന്നിട്ട് ഡോക്ടർ ഇപ്പോ എന്ത് പറയുന് അറിയില്ല ഉമ്മ...
ഞാൻ പോകുന്നുണ്ട് അവർ എത്തിയിട്ടില്ല ...
ഉമ്മ ഓളെ വീട്ടുകാരെയും കൂട്ടി വ ഞാൻ അവരോടും വിളിച്ചു പറയാം....
ചങ്ങായിന്റെ കാർ കൊണ്ടുവരാൻ പറയു അപ്പോഴാണ് ഉമ്മ പറഞ്ഞത് ഹ റൗഫ് ഡോക്ടർ നിന്നെയും കൂട്ടി ഒരാഴ്ച്ച കഴിഞ്ഞു പോവാൻ പറഞ്ഞിരിന്നു അപ്പോഴേക്കും നി ഗൾഫിൽ പോകുന്നതിന്റെ തിരക്ക് ആയതു കൊണ്ടാണ് ഞാൻ നിന്നോട് പറയാൻ മറന്നു പോയതെന്ന്.....
അപ്പോൾ ആണ് എനിക് കൂടുതൽ ഭയം കയറി വന്നത്.....
ഞാൻ സീനത്തിന്റ വീട്ടിലും വിളിച്ചു പറഞ്ഞു അവരും വരാമെന്നു പറഞ്ഞു....
ക്യാഷ് വിചാരിച്ചത് പോലെ ആവില്ല....
ഒരുപാട് വേണ്ടി വരും ആരോട് ചോദിക്കും...
കമ്പനി മുതലാളി ആ സുലൈഖ ആയത് കൊണ്ട് ചോദിക്കാനും എനിക് പേടി ആയി...
ഞാൻ കൊടുത്ത സ്വർണ്ണം തിരിച്ചു കടം ആയിട്ട് പോലും ചോദിക്കാനും പറ്റില്ല.....ഞാൻ ഉപ്പാക്ക് വിളിച്ചു പറഞ്ഞു ഉമ്മ വരുമ്പോൾ കുറച്ചു ക്യാഷ് എവിടെന്നീലും കടം കിട്ടുമെങ്കിൽ ഉമ്മയുടെ കയ്യിൽ കൊടുത്തയകുക...
ആവശ്യം വരുമോ അറിയില്ല....
എന്നാലും വന്നാൽ ഓടേണ്ട ആവശ്യം വരില്ലല്ലോ....
അപ്പോഴേക്കും ഞാൻ ഹോസ്പിറ്റലിൽ എത്തി...
ഞാൻ എത്തുമ്പോഴേക്കും അവർ ഐ സി യു വിലേക് സീനത്തിനെ മാറ്റിയിരുന്നു ഞാൻ ചേച്ചിയോട് ചോദിച്ചു....
എന്തേലും പറഞ്ഞിരുന്നോ.....?
ഇല്ല മോൻ വന്നാൽ ഡോക്ടറെടുത്തേക് പോവാൻ പറഞ്ഞിരുന്നു.....
ഡോക്ടർ സീനത്തിനി എന്തെങ്കിലും......
ഹ കാര്യമായ പ്രശ്നം ഉണ്ട് സ്കാനിങ് ചെയ്തു കഴിഞ്ഞു....
നിങ്ങളോടു വരാൻ പറഞ്ഞത് വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ആണ്....
ഒന്നാമത് നിങ്ങളുടെ ഭാര്യയുടെ ബ്ലഡ് ഗ്രൂപ് ഒ നെഗറ്റീവ് ആണ് വളരെ ചുരുക്കം ആയിട്ടുള്ള ഈ ബ്ലഡ് ഇവിടെ എവിടെയും ഉള്ള ബ്ലഡ് ബാങ്കിൽ ഇല്ല....
ഒരാഴ്ച്ച മുൻപ് ഒരു അക് സിഡന്റ കേസ് വന്നു ബ്ലഡ് ബാങ്കിൽ ഉണ്ടായിരുന്ന സ്റ്റോക്ക് തീർന്നു പോയി ! വളരെ പെട്ടെന്ന് തന്നെ ബ്ലഡ് തയ്യാറാക്കി തരണം....
അവരുടെ ഫാമിലിയിലോ മറ്റോ ഉണ്ടോ നോക്കുക അല്ലെങ്കിൽ നിങ്ങടെ ആളുകളുമായി ബന്ധപ്പെട്ടു തീരുമാനം ആകുക.....
അടുത്ത പ്രശ്നം ആണ് വലുത് അവളുടെ പ്രേഷറും ഷുഗറും നോർമൽ ആവാതെ ഓപറേഷൻ ചെയ്യാൻ പറ്റില്ല....
അടുത്ത 24മണിക്കൂറിനുള്ളിൽ ഓപറേഷൻ നടക്കണം നടന്നാൽ തന്നെ ഒന്നുകിൽ കുട്ടി അല്ലെങ്കിൽ ഉമ്മ ആരെയെങ്കിലും ഒരാളെ കിട്ടാനുള്ള ചാൻസ് മാത്രമേ കാണുന്നുള്ളൂ ബാക്കിയൊക്കെ ദൈവത്തിന്റെ കൈകളിൽ ആണ് നിങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുക....
ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് അത്രയും ഞങ്ങൾ ചെയ്യും .....
ഡോക്ടർ ഞങ്ങൾ ഇവിടുന്ന് വേറെ ഹോസ്പിറ്റലിൽ കൊണ്ടു പോയാൽ ശരിയാവുമോ....???
എവിടെ പോയലും ഇതിനു ഓപറേഷൻ അല്ലാതെ മാർഗം ഇല്ല.....
പോരാത്തതിനു ഈ അവസ്ഥയിൽ ഷിഫ്റ്റിംഗ് പോലും സാധ്യമല്ല......
ഞാൻ ആകെ തളർന്നു പോയി...
പലതും മനസ്സിൽ ഓടി എത്തി ഒരു വേള സീനത്തിന്റ മയ്യിത് പോലും കണ്മുന്പിൽ കൊണ്ടുപോയി.....
പൊട്ടി കരയാൻ പോലും ആവാതെ വിങ്ങി പോയി....
ഡോക്ടർ എന്റെ പെണ്ണിനെ എനിക്കൊന്നു കാണണം ചിലപ്പോൾ ഈ കൂടിക്കാഴ്ച അവസാനം ആയി പോയാലോ.....
ഡോക്ടർ സിസ്റ്ററിനെ വിളിച്ചു എനിക് അവളെ കാണിച്ച് തരാൻ പറഞ്ഞു...
ഞാൻ മുഖം കഴുകി.....
വളരെ തന്മയത്വത്തിൽ ചിരിച്ചു കൊണ്ട് അവളുടെ അരികിൽ എത്തി.....
എന്നാൽ അവൾക്
ഞാൻ ഒരു പദവി മാത്രം ആയിരുന്നില്ല ഒരു ലോകം തന്നെ ആയിരിന്നു...
സ്വപ്നവും സന്തോഷവും നിറഞ്ഞ ഒരു സഞ്ചാര സ്വാതന്ത്ര്യ ലോകം....!
അവളുടെ സ്വപ്നത്തിന്റെ ലോകം.!
വളരെ പെട്ടെന്ന് അവളൊന്നു സൂക്ഷിച്ചു നോക്കിയാൽ എല്ലാം അവൾകറിയവുന്ന ഒരു ലോകം!
അതായിരുന്നു അവൾക് ഞാനെന്നും.....!
അവൾ എന്നെ എന്റെ കണ്ണുകളെ നോക്കി കൊണ്ടു ചോദിച്ചു.....
എന്റെ ഇക്ക സംഘടപെടുന്ന എന്തിനാ ഞാൻ മരിച്ചു പോകുമെന്ന് അവർ പറഞ്ഞോ......
ഞാൻ അവളുടെ വായ പൊത്തി എന്താ മോളെ ഇങ്ങെനെയൊക്കെ പറയുന്നേ ആരാ നിന്നോട് ഇങ്ങെനെയൊക്കെ പറഞ്ഞത്....
ഇല്ല എന്റെ മോൾക് ഒന്നും സംഭവിക്കില്ല...
ഞാൻ വേഗം അവളിൽ നിന്നും അകന്നു മാറി ഇനിയും എനിക് അവളുടെ മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റില്ല......
അപ്പോഴേക്കും പുറത്തു എന്റെ ഉമ്മയും സീനത്തിന്റ വീട്ടുകാരും എത്തിയിരുന്നു......
നിറകണ്ണുകളുമായി വരുന്ന എന്നെ അവർ കണ്ടു.....
കാര്യം പറഞ്ഞു....
ഹോർമോണിന്റെ വ്യതിയാനം കൊണ്ട് പ്രേഷറിന്റെ അളവ് കൂടി കൊണ്ടിരിക്കുന്നു....
അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രഷർ നോർമൽ ലെവലിൽ എത്തിയാൽ മാത്രമേ ഓപറേഷൻ നടക്കു.....
നടന്നില്ലെങ്കിൽ പിന്നെ അവൾ പിന്നെ ഉണ്ടാവില്ല ന്ന പറയുന്നേ.....
അപ്പോഴേക്കും അവരും കരയാൻ തുടങ്ങിയിരുന്നു....
അവളുടെ ഉപ്പ സംയമനം പാലിച്ചു കൊണ്ട് ചോദിചു...
മോനെ പ്രഷർ കുറയാൻ മരുന്നു കൊടുത്താൽ പോരെ????
അത് പറ്റില്ല വാപ്പ കാരണം ഹോർമോണ് പ്രശ്നം ഉള്ളത് കൊണ്ട് മരുന്നുകൾ ശരീരത്തെ മറ്റൊരു തരത്തിലേക് കൊണ്ടെത്തിക്കും...
ചിലപ്പോൾ അത് വർഷങ്ങളോളം തളർന്നു കിടക്കേണ്ട അവസ്ഥയിൽ മറ്റു ചിലപ്പോൾ മസ്തിഷ്ക്ക ആകാതം....
എന്ത് തന്നെ ആയാലും പടച്ചവനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കാം.....
പിന്നെ ഉപ്പ ബ്ലഡ് വേണം ഓളെ അനിയതിമാർക്കോ ഉപ്പകോ ഉമ്മക്കോ ബ്ലഡ് ഗ്രൂപ് അവളുടേതാണോ...
അല്ലല്ലോ മോനെ ...
ആകെയുള്ളത് ഓളെ ഉമ്മക് ആണ് ..
ആ രക്തം ആണെങ്കിൽ സ്വീകരിക്കാനും പറ്റില്ല അവൾക് ഷുഗറിന്റെ അസുഖവും ഉള്ളതാണ്...
ഞാൻ ആകെ നിരാശനായി...
ഹോസ്പിറ്റലിൽ 3 ലക്ഷം രൂപ കെട്ടി വെക്കണം....
ഞാൻ പതിയെ ഉമ്മാന്റെ അടുത്തേക് നീങ്ങി.....
ഉമ്മ ഉപ്പ പൈസ തന്നിരുന്നോ.....
ഞാൻ ഉപയോട് കുറച്ചു ക്യാഷ് കടം വാങ്ങിച്ചു തരാൻ പറഞ്ഞിരുന്നു....
അപ്പോഴാണ് ഉമ്മ പറഞ്ഞത്.....
മോനെ റൗഫ് നി മാസം അയച്ചു കൊടുക്കുന്ന പൈസ നി തന്നെ ആണെന്ന് പറഞ്ഞു ഉപ്പ എനിക് കൊണ്ടു വന്നു തരുമായിരുന്നു...
ഞാൻ അതൊക്കെ നിന്റെ പേരിൽ സൂക്ഷിച്ചു വെക്കുകയായിരുന്നു...
ഉമ്മ എന്നും പൈസയുടെ കണക്ക് പറയുന്നു യെന്ന് പറയാർ ഇല്ലേ അത് എന്തിനാ അറിയോ...
എന്റെ മോനു പണം സൂക്ഷിക്കാൻ അറിയില്ല എന്നത് കൊണ്ട് നമ്മുക് ഒരു ആവശ്യം വരുമ്പോ മറ്റൊരാളോട് ചോദിക്കാതിരിക്കാൻ വേണ്ടി ആണ്....
അല്ലാതെ എന്റെ മോനോട് ഉമ്മക്ക് ഇഷ്ട്ടം ഇല്ലാഞ്ഞിട്ടല്ല.....
ഇത്രകാലം ഞങ്ങളെ നോക്കിയതിൽ ഒരു വലിയ പങ്ക് നിനക്കും ഉണ്ടെന്ന് അറിയാം....
പിന്നെ ഉമ്മ നിന്നെ ശകാരിക്കുന്നതൊക്കെ നി നന്നായി കാണാൻ ആണ് സ്വന്തം കാലിൽ ജീവിച്ചു കാണിക്കാൻ ആണ്.....
ഇന്ന മോൻ കൊണ്ടു പോയി ക്യാഷ് അടച്ചിട് വാ....
ഓൾക് ഒന്നും ആവില്ല പടച്ചവൻ നിന്നെ കയ്യ് വിടില്ല.....
ഉമ്മയുടെ വാക്കുകൾ കേട്ട ഞാൻ ഇത്രയും നാൾ ഉമ്മാനെ കുറിച്ചു തെറ്റിദ്ധരിച്ചു പോയതോർത്തു കരഞ്ഞു പോയി ....
ഉമ്മയെ കെട്ടി പിടിച്ചു കൊണ്ട് ഉമ്മയോട് ചെയ്തു പോയ തെറ്റിദ്ധാരണകൾക് മാപ്പ് പറഞ്ഞു....
അപ്പോഴാണ് ഫോണിൽ വിളി വരുന്നത്....
അത് സുലൈഖ ആയിരിന്നു....
ഞാൻ ഫോൺ എടുത്തില്ല അവർ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു....
ഒടുവിൽ ഞാൻ ഫോൺ എടുത്തു....
അപ്പോഴാണ് അവർ പറയുന്നത് അവർ വീട്ടിൽ ഉണ്ട് ഞാൻ ഉടൻ അവിടേക്ക് പോകണം എന്ന്....
ഞാൻ പറഞ്ഞു വീട്ടിൽ ആരുമില്ല ഞാൻ ഹോസ്പിറ്റലിൽ ആണ്....
ഇവിടെ ബുദ്ദിമുട്ടാണെന്നു അവർ പറഞ്ഞു...
നി ഇപ്പോ ഇവിടെ വന്നേ പറ്റു ആരും ഇല്ലാത്ത സമയത്തിനി വേണ്ടി ആണ് ഞാൻ കാത്തിരുന്നത് എന്ന്...
ഞാൻ ആകെ പരിഭ്രാന്തൻ ആയി...
എന്തു ചെയ്യണം എന്ന് അറിയുന്നില്ല.....
ഈ സമയം അവരെ ചെടിപ്പിക്കാനും പറ്റില്ല.....
ഈ പ്രസവം കഴിഞ്ഞു വേണം എനിക് ഈ ജോലി ഒന്നു മാറാൻ സീനത്ത് പറഞ്ഞത് പോലെ....
ജീവിച്ചു കൊണ്ട് പണം ഉണ്ടാക്കണം...
അല്ലാതെ ഉരുക്കി ജീവിക്കാൻ പറ്റില്ല....
ഞാൻ കയ്യിൽ ഉണ്ടായിരുന്ന ക്യാഷ് അടച്ചു ഹോസ്പിറ്റലിലെ കാര്യം ഓളെ ഉപ്പനെയും എന്റെ ചങ്ങാതിയെയും ഏൽപ്പിച്ചു ഓഫീസ് നിൽക്കുന്ന എന്റെ വീട്ടിലേക് പോയി...
എന്തായിരിക്കും അവൾക് വേണ്ടത്....
എന്തിനായിരിക്കും ഓള് എന്നെ ഇങ്ങെനെ ചെയ്യുന്നത്....
ഓഫീസിൽ എത്തിയ എന്നോട് സുലൈഖ അകത്തേക്ക് വരാൻ പറഞ്ഞു....
ഞാൻ ആകെ വിഷമത്തിലും പരിഭ്രാന്തിയിലും ആണ്...
ഈ സമയത്തു എനിക് അവളെ അവിടെ ഒറ്റക് ആക്കി വന്നതിന്റെയും ബ്ലഡ് കിട്ടത്തിന്റെയും സങ്കടം വേറെ......
അതിനിടയിൽ ഇവളുടെ മുൻപിൽ അഭിനയിച്ചു കാണിക്കണം ...
ഇപ്പോ ഈ ജോലി കളയാൻ പറ്റില്ല എന്നത് കൊണ്ട് മാത്രം....
അവർ എന്നോട് സീനത്തിന്റ കാര്യങ്ങൾ ചോദിച്ചു.....
ഞാൻ എല്ലാം പറഞ്ഞു.......
അപ്പോൾ അവർ ചോദിച്ചു ! നിനക്കു അവളെ അത്രക് ഇഷ്ടമാണോ.....?
ഞാൻ പറഞ്ഞു അതേ അവൾക് എന്തെങ്കിലും സംഭവിച്ചാൽ നി എന്ത് ചെയ്യും.....
എനിക് ദേഷ്യം വന്നു ഞാൻ എന്തൊക്കെയോ പറഞ്ഞു....
ഹേയ് റൗഫ് നി എന്താണ് ഇങ്ങെനെയൊക്കെ ഞാൻ നിന്നോട് സ്നേഹം ഉള്ളത് കൊണ്ടല്ലേ ചോദിച്ചത്....
പറയുമ്പോലെ നിനക്കു ഇപ്പോ അത്യാവശ്യമായി ബ്ലഡ് വേണ്ടേ.....വേണം ....അപ്പൊ പിന്നെ നി ചൂടാവാതെ നിൽക് ബ്ലഡ് അതിനുള്ള വഴി എന്റെ കയ്യിൽ ഉണ്ട്......
പക്ഷെ ഞാൻ പറയുന്നതൊക്കെ നി കേൾക്കേണ്ടി വരും....
എന്റെ ബ്ലഡും ഒ നെഗറ്റീവ് ആണ് ഞാൻ കൊടുക്കാം നി എനിക് എന്റെ ഒരു കാര്യം സാധിപ്പിച്ചു തരുമെന്ന് ഇപ്പോൾ ഇവിടെ വെച്ചു വാക്ക് തരണം.....?
എന്താണ് ഞാൻ ചെയ്യേണ്ടത് ഇവരുടെ ഒക്കെ കൂടി എന്റെ പെണ്ണിനെ വിഷമിപ്പിക്കണോ....
അതോ അവളെ മരിക്കാൻ വിടണോ...... മണിക്കൂറുകൾ കഴിഞ്ഞു.....
ഇനി കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ബ്ലഡിന്റെ കാര്യത്തിൽ തീരുമാനം ആവണം....
ഇല്ലെങ്കിൽ എന്റെ മോളുടെ ജീവൻ തന്നെ ഇല്ലാതാവുന്നത് ഞാൻ കാണേണ്ടി വരും....
ഞാൻ പിന്നെ ഒന്നും ഓർത്തില്ല അവർ പറയുന്ന ഏത് കാര്യത്തിനും സമ്മതം ആണെന്ന് അറിയിച്ചു എഴുതി ഒപ്പിട്ടു കൊടുത്തു.....
ഇനി എനിക് പിടിച്ചു നിൽക്കാൻ വേറെ വഴിയില്ല......
അങ്ങെനെ ഞാൻ അവരെയും കൊണ്ട് ഹോസ്പിറ്റലിലേക് പോയി....
അവരുടെ കയ്യിൽ ഒരു ചെറിയ പെട്ടിയും ഉണ്ട്.....
ഞാൻ ചോദിച്ചപ്പോ പറഞ്ഞു സീനത്തിന്റ കാര്യം കഴിയട്ടെ നമ്മുക് രണ്ടു പേർക്കും ഒരുമിച്ചു ഒരു സ്ഥലം വരെ പോവാനുണ്ട്....
അപ്പോഴെത്തെക്കുള്ള ചില വസ്ത്രങ്ങൾ മാത്രമാണെന്ന്.....
ഞാൻ കരുതി ഇവർക്ക് സ്നേഹനിധിയായ ഒരു ഭർത്താവ് ഉള്ളപ്പോൾ ഇവർ എന്തിനാണ് എന്നോട് ഇങ്ങെനെ കാണിക്കുന്നത്.....
എന്ത് തന്നെ ആയാലും ചെയ്തു കൊടുത്തെ പറ്റു മനസ്സ് ഞാൻ പാകപ്പെടുത്തി എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ അവർ ഒരു ബാങ്കിന് മുൻപിൽ ഇറങ്ങി വേറെയും ഒരു പെട്ടിയുമായി വന്നു....
അതിനു ശേഷം വേറെ 2 ആളുകളെയും കണ്ടു......
അതിൽ ഒരാൾ ഞങ്ങളുടെ കൂടെ വന്നു....
ഞങ്ങൾ നേരെ ഹോസ്പിറ്റലിൽ എത്തിയിരുന്നു....
ഞങ്ങൾ ഡോക്ടറിനെ കണ്ടു ബ്ലഡ് കൊടുക്കാൻ ഉള്ള എല്ലാ തയ്യാറെടുപ്പും നടത്തി.....
അവർ അവിടെ കിടന്നു ബ്ലഡ് കൊടുക്കുന്നതിനിടയിൽ ഞാൻ വീണ്ടും പോയി ഡോക്ടറിനെ കണ്ടു.....
ഡോക്ടർ പറഞ്ഞു പ്രഷർ ലോ ആയിട്ടുണ്ട്...
ബ്ലഡ് കിട്ടിയാലുടൻ ഓപറേഷൻ നടക്കുമെന്നും കെട്ടി വെക്കാനുള്ള ബാക്കി ക്യാഷ് വേഗം കെട്ടി വെക്കാനും പറഞ്ഞു....
ഞാൻ രണ്ടും കല്പിച്ചു സുലൈകയോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.....
ഞാൻ കടമായിട്ടു ചോദിച്ചപ്പോൾ അവർ എനിക് ദാനമായി ആവിശ്യത്തിലും അതികം ക്യാഷ് തന്നു ചോദിച്ചപ്പോൾ പറഞ്ഞു ...
സുലൈകയുടെ പ്രസവം കഴിഞ്ഞാൽ ഉടൻ നമ്മൾ പോകുന്നു ബാക്കിയുള്ള കാര്യം അവളുടെ ഉപ്പ നോക്കിക്കോളും അതിനാണ് ക്യാഷ്.....
എനിക് മറുത്തൊന്നും പറയാൻ പറ്റിയില്ല.....
ഞാൻ കൊണ്ടു പോയി ക്യാഷ് അടച്ചു....
അപ്പോഴേക്കും സുലൈകയുടെയും വന്ന ആളുകളുടെയും ബ്ലഡ് കിട്ടിയിരുന്നു......
ഓപറേഷൻ ആരംഭിക്കുന്നതിനു മുൻപ് ഒരിക്കൽ കൂടി എന്റെ പെണ്ണിനെ കാണാൻ ഞാൻ പോയി....
അവൾ ആകെ എന്തൊക്കെയോ ആയിരിക്കുന്നു...
കണ്ടിട്ട് സങ്കടം അടക്കാൻ വയ്യാതെ പൊട്ടി കരഞ്ഞു പോയി.....
നഴ്സുമാർ എന്നെ പുറത്താക്കി....
ഓപറേഷൻ തീയേറ്ററിൽ ചുവപ്പ് ലൈറ്റ് കത്തി....
ഞങ്ങൾ പുറത്തു പ്രാർത്ഥനയോടെ കാത്തിരുന്നു.....
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും രണ്ടു നഴ്സുമാർ പുറത്തേക്കോടി വന്നു എന്തൊക്കെയോ എടുത്തു കൊണ്ട് പോയി.....
ആകെ ഹോസ്പിറ്റൽ അന്തരീക്ഷം നിശ്ശബ്ദദ നിറഞ്ഞിരിക്കുന്നു.....
മിഴികൾ വാർത്തുകൊണ്ടേ ഇരുന്നു.....
സുജൂദിലായി റബ്ബിനോട് തേടി.....
തൊട്ടു പിറകിൽ ആയി സുലൈകയും ഉണ്ട്....
ഡോക്ടർ വന്നപ്പോൾ അവൾ പോയി അവരോടു സ്വകാര്യമായി എന്തോ ചോദിക്കുന്നുണ്ട്.....
ഇനി അതെന്റെ കുട്ടിയെ ആയിരിക്കുമോ...
അതോ ഇനി അവളെ ഇല്ലാതാക്കാൻ ആണോ....
മനസ്സ് ഭയം കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുന്നു....
ഡോക്ടർ വീണ്ടും അകത്തു പോയി.......
എന്റെ അടുത്ത് അവൾ വന്നു പറഞ്ഞു....
കുട്ടിയെ വേണോ സീനത്തിനെ വേണോ എന്ന് ?
ഞാൻ എന്താണ് ഇങ്ങെനെ ചോദിക്കുന്നത് യെന്ന് ചോദിച്ചു....?
കുറച്ചു സീരിയസ് ആണ് നിങ്ങൾക് വേണ്ടത് എന്താണോ അതു പോലെ ചെയ്യാമെന്ന് പറഞ്ഞു.....
സീനത്തിന്റെ ഉമ്മ ഇത് കേട്ട് തളർന്നു വീണു...!
അവരെ അവിടെ അഡ്മിറ്റ് ചെയ്തു....
ഞാൻ എന്റെ സീനത്തിനെ മതിയെന്ന് പറഞ്ഞു ..
അപ്പോഴും മനസ്സിൽ സംശയം ഇനി അവർ കുട്ടിയെ കൈക്കലാക്കാൻ ആണോ......
ഇനി അങ്ങെനെ ആണെങ്കിൽ അത് എങ്ങെനെ തിരിച്ചറിയും ഡോക്ടറും അവരും കൂടി ഒത്തു കളിക്കുന്നതാണോ.....!
പല ചിന്തകളും മനസ്സിന്റെ താളം തെറ്റാൻ തുടങ്ങി.....
ഇനി എന്ത് ചെയ്യും....
ഓപറേഷൻ റൂമിലേക് കണ്ണും നട്ട് കാത്തിരുന്നു......
ഓപറേഷൻ കഴിഞ്ഞു....
പച്ച ലൈറ്റ് കത്തി....
ഡോക്ടർ പുറത്തു വരുന്നുണ്ട്....
ഞാൻ ഓടി പോയി ചോദിച്ചു....
ഡോക്ടർ പറഞ്ഞു അകത്തേക്കു വരു നമ്മുക് അവിടെ ഇരുന്നു സംസാരിക്കാം....
ഡോക്ടറിന്റെ റൂമിലേക് ചെന്ന ഞങ്ങളോട് ഡോക്ടർ പറഞ്ഞത്.....
കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിച്ചു നോക്കി അതിൽ കൂടുതൽ ഒന്നും ഞങ്ങൾക് ചെയ്യാൻ സാധിക്കില്ല.....
നിങ്ങളുടെ ഭാര്യയുടെ ഓപറേഷൻ കഴിഞ്ഞു എന്നാൽ ഭാര്യക് കുഴപ്പം ഒന്നുമില്ല.....
കുട്ടികളിൽ രണ്ടിൽ നിന്നും ഒരാൾ മാത്രമേ ഉള്ളു....
ഒരാണും പെണ്ണും ആയിരിന്നു....
പെൺ കുട്ടി ഉണ്ട്....
ആണ്കുട്ടി വയറ്റിൽ വെച്ചു തന്നെ മരണപ്പെട്ടിരിക്കുന്നു എന്ന്..!
ഡോക്ടർ എനിക് എന്റെ സീനത്തിനെ കാണാൻ പറ്റുമോ....ഇല്ല ഇപ്പൊ പറ്റില്ല 48 മണിക്കൂർ ഒബ്സർവഷൻ കഴിയാതെ പുറത്തേക്ക് കൊണ്ടു വരില്ല....
കുട്ടിയെ അവർ ഇപ്പോൾ കാണിക്കും നിങ്ങൾക് പോയി കാണാം മറ്റേ കുട്ടിയെ നിങ്ങൾക് കൊണ്ടു പോകാം.....
ഞാൻ അങ്ങെനെ പുറത്തേക്കു വരുമ്പോഴേക്കും.....
സീനത്തിന്റെ വീട്ടുകാർ ആരാ കുട്ടി പെണ്കുട്ടി ആണ് ഇന്ന നോക്കിക്കോളൂ....
സീനത്തിന്റ ഉപ്പ മോളെ കൈകളിൽ വാങ്ങിച്ചു....
ഞാൻ അവരോടും ബാങ്കും ഇക്കാമ ത്തും വിളിക്കാൻ പറഞ്ഞു......
അവർ അതും കഴിഞ്ഞു എന്റെ മോളെ എന്റെ കൈകളിൽ തന്നു.....
മാശഅല്ലാഹ്...അൽഹംദുലില്ലാഹ്....എന്റെ സീനത്തിന്റ മുഖം കൊത്തി വെച്ചത് പോലെ ഉണ്ട്....
ഞാൻ അവൾക് അപ്പോൾ തന്നെ പേരും വിളിച്ചു കാരണം ഞാൻ ഇനി സുലൈകയുടെ കൂടെ പോവണം എന്തിനാണ് യെന്ന് അറിയില്ല.....
എന്നാണ് തിരിച്ചു വരുക എന്നും അറിയില്ല അതുകൊണ്ട്...
അപ്പോൾ തന്നെ മോൾക് പേര് വിളിച്ചു "ഫാതിമത്ത് റാഹില
അതുകഴിഞ്ഞു ഞാനും അവളുടെ ഉപ്പയും ഒക്കെ ആയി മറ്റേ കുട്ടിയെയും കൊണ്ട് കബറടക്കാൻ നാട്ടിൽ പോയി.....
കബറടക്കി തിരിച്ചു വന്നു.....
കോയക്കാനോട് എല്ലാ കാര്യവും ഏൽപ്പിച്ചു കയ്യിലുള്ള ക്യാഷ് ഉം കൊടുത്തു !
ഞാൻ അത്യാവശ്യ കാര്യത്തിന് പോവുകയാണ്...
വരാൻ കുറച്ചു ദിവസം എടുക്കും.....
എന്ന് പറഞ്ഞു സുലൈകയുടെ കൂടെ യാത്ര പുറപ്പെട്ടു....
എന്റെ മോളെ ഒരു നോക്ക് കാണാൻ ആവാതെ..!
യാത്രയിൽ ഉടനീളം അവർ വളരെ അടുപ്പത്തിൽ എന്റെ അടുത്ത് സംസാരിച്ചോണ്ടിരിന്നു...
ഞാൻ ചോദിച്ചു...
എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത്....
അവർ പറഞ്ഞു എനിക് വേണ്ടത് നിന്നെയാണ്....
നിന്നെ ട്രെയിനിൽ വെച്ചു എന്റെ ഇക്ക കണ്ട നിമിഷം മുതൽ ഞാൻ നിന്റെ പിറകിലുണ്ട്.....
നി അറിയാതെ നിന്റെ ആവശ്യങ്ങൾ നിറവേറ്റി തന്നത് നിന്നെ എനിക് വേണം എന്നുള്ളത് കൊണ്ട് മാത്രമാണ്....
ഞാൻ ആകെ അമ്പരന്നു...
ഇത് എന്താണ് ഭാര്യയുടെ ആവിശ്യത്തിനി ഭർത്താവ് ഒരാളെ കൂട്ടികൊടുക്കുന്നതാണോ..?
എന്റെ ചിന്തകൾ അങ്ങെനെ മാറി കാരണം അവരുടെ സ്വഭാവ രീതി,അങ്ങെനെ ഒക്കെ ആയിരിന്നു....
അവർ എന്റെ കഴുത്തിലേക്കും പിറകിലേക്കും ഒക്കെ കൂടെ കൂടെ നോക്കുന്നുണ്ടായിരുന്നു....
ഞങ്ങൾ അങ്ങെനെ സഞ്ചരിച്ചു കുറച്ച് അധികം ദൂരം എത്തി അവിടെ ഒരു വലിയ ഹോസ്പിറ്റലിൽ എന്നെ അവർ കൊണ്ടു പോയി.....
ഞാൻ പേടിച്ചു ഇനി അവർ എന്റെ ശരീര അവയവങ്ങൾക് വേണ്ടി ആകുമോ എന്റെ ബ്ലഡ് ഗ്രൂപ് അടങ്ങിയ ബയോഡാറ്റ ട്രെയിനിൽ വെച് അയാൾ വായിച്ചിരുന്നു....
എനിക്കൊന്നും മനസ്സിലാവുന്നില്ല....
എന്നെ അവർ പ്രതേകം തയ്യാറാക്കിയ റൂമിൽ കൊണ്ട് പോയി....
സുലൈകയും ഉണ്ട്....
അവർ എന്റെ ശരീരത്തിൽ നിന്നും രണ്ടു മൂന്നു രോമങ്ങൾ പറിച്ചെടുത്തു.....
അതിനു ശേഷം അവർ ബ്ലഡും കുത്തിയെടുത്തു.....
എന്നെ കമിഴ്‌ന്നു കിടത്തിയും ചെരിഞ്ഞു കിടത്തിയും അവർ രണ്ട് മൂന്ന് ഫോട്ടോസ് എടുത്തു.....
എന്നെ അവർ മയക്കി കിടത്താൻ പറയുന്നുണ്ടായിരുന്നു....
ആ സമയം എടുത്ത ഫോട്ടോസ് ഒക്കെ അവർ സുലൈഖയ്ക്കു കൈമാറുകയും ചെയ്തു...
മയക്കത്തിൽ നിന്ന് ഞാൻ ഉണരുമ്പോൾ കണ്ടത് ശരീരത്തിൽ ഉള്ള സ്കാനിങ് ചെയ്തതിന്റെ മെഴുകുകൾ ആയിരിന്നു....
അവിടെ ഡോക്ടറും സുലൈകയും ചേർന്ന്....
എന്തൊക്കെയോ പേപ്പറും ഫോട്ടോസും നോക്കുന്നുണ്ട്....
ഞാൻ ഉണർന്നത് കണ്ടു അവർ അതൊക്കെ മാറ്റി വെച്ചു....
സുൾഫിക്കർ എഴുന്നേറ്റോ.....???
സുലൈകയുടെ ചോദ്യം കേട്ട് ഞാൻ അമ്പരന്നു...
ആരാണീ സുൾഫിക്കർ....
ഇനി ഇവർ എന്നെ കിടത്തി ആളെ രൂപം മാറ്റിയോ....
ഞാൻ ഞാനല്ലതായോ....
ഒരു നിമിഷത്തെ അന്ധാളിപ്പ് ...🙄🙄
ആരാ ഈ സുൾഫിക്കർ....?
ഹോ അതോ ഞാൻ അറിയാതെ വിളിച്ചു പോയാതാണ്....
നിനക്കു ക്ഷീണം ഉണ്ടോ..?
ഞാൻ പറഞ്ഞു ഇല്ല.....!
ഇനിയെങ്കിലും നിങ്ങൾക് പറഞ്ഞു കൂടെ എന്തിനാണ് ഇതൊക്കെ ഇങ്ങെനെ ചെയ്യുന്നത് യെന്ന്....?
എനിക് പേടി തോന്നുന്നു......!
എന്നെ വെറുതെ വിടൂ...!
നിങ്ങൾ തന്ന രക്തത്തിന്റെ പ്രതിഫലം എന്താണെന്ന് നിങ്ങൾക് പറഞ്ഞു തരാൻ പറ്റുമോ....
എന്റെ പല ചോദ്യങ്ങൾക് മുൻപിലും അവൾ ഉത്തരം പറഞ്ഞതില്ല....
എന്നിട്ട് ഒടുവിലായി പറഞ്ഞു ...!
ഞാൻ ആരാണ്...എന്താണ്...എന്തിനാണ് യെന്ന് നിനകറിയണം അല്ലെ ...?
പറഞ്ഞു തരാം...
അതിനു മുൻപ് നി ഇനി ഒരു സ്ഥലത്തു കൂടി എന്റെ കൂടെ വരണം.....
വ നമുക്കൊരു ചായയൊക്കെ കുടിച്ചിട്ട് പോവാം..!
അങ്ങെനെ ഞങ്ങൾ ചയയൊക്കെ കുടിച്ചു യാത്ര തുടർന്നു.....
യാത്ര പുറപ്പെടുമ്പോഴക്കെ എന്റെ വീടും വീട്ടുകാരെയും കുറിച്ചു പലതും ചോദിച്ചു കൊണ്ടേ ഇരുന്നു....
എന്നിട്ട് എനിക്കൊരു കുഞ്ഞിന്റെ ഫോട്ടോ കാണിച്ചു തന്നു ..!
എന്നിട്ട് ചോദിച്ചു ഇതാരാണെന്നു അറിയുമോ.......????
ഞാൻ ഉത്തരം പറയാൻ തുടങ്ങുമ്പോ അവർ എന്നോട് പറഞ്ഞു.....
നമ്മൾ പോകുന്ന സ്ഥലത്തു എത്തിയാൽ നി ഒന്നും അല്ല യെന്ന് പറയരുത്....
എന്ത് ചോദിച്ചാലും ആ യെന്ന് മാത്രമേ പറയാവൂ....
അപ്പോഴേക്കും ഞങ്ങൾ ആ ഹോസ്പിറ്റലിൽ എത്തിയിരുന്നു...!
വളരെ വിജനമായ ഒരു സ്ഥലം ചുറ്റുപാടും അതി മനോഹരമായ പുഷ്പ്പങ്ങളും മരങ്ങളും പൂത്തു നിൽക്കുന്ന ഒരിടം...!
അതിനു നടുവിൽ ആയി ഒരു മാനസിക വൈകല്യ സംഭവിച്ചവർക്കുള്ള ഒരു ഹോസ്പിറ്റൽ.....
ഇവർ എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.....
എന്നെ ഒരിടത്തു നിർത്തി...
അവർ ഒരു റൂമിനകത്ത് പ്രവേശിച്ചു....
കുറച്ചു കഴിഞ്ഞു പുറത്തു വന്നു....
എന്നെയും കൊണ്ട് ആ റൂമിൽ കയറി.....?
ഞാൻ കരഞ്ഞു പോയി.....
അവിടെത്തെ അവസ്ഥ അത്രക് എന്നെ വേദനിപ്പിച്ചു....
ഇരു കാലുകളും ഇരു കൈകളും ചങ്ങലയിൽ ബന്ധിപ്പിച്ചു ഒരു 45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ.....
മെലിഞ്ഞു അവശയായ അവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്....
ആ കണ്ണുകളിൽ എന്തോ പ്രതീക്ഷയുടെ ഒരു വെട്ടമുണ്ട്.....!
ഞാൻ അത് ആരാണെന്നു ചോദിക്കുന്നതിനു മുൻപിൽ സുലൈഖ ആ സ്ത്രീയോട് പറഞ്ഞു......
ഉമ്മ ഉമ്മ ഇതാ ഉമ്മാന്റെ മകൻ സുൾഫിക്കർ വന്നിരിക്കുന്നു......🙄🙄 !
സുൽഫി ഇവിടെ അടുത്തു വ ഉമ്മ നിന്നെ കണ്ണു നിറച്ചും കാണട്ടെ.....!
ഞാൻ ആകെ അന്ധാളിച്ചു...
ആരാണ് സുൾഫിക്കർ....?
എന്തിനാണ് അവർ എന്നെ സുൾഫിക്കർ ആയി ഇവരുടെ മുൻപിൽ ചിത്രീകരിക്കുന്നത്.....
ഒന്നും മനസ്സിലാവുന്നില്ല....
ഞാൻ ആ സ്ത്രീയുടെ അടുത്തേക്ക് പോയി....
അവർ എന്നെ തുറിച്ചു നോക്കുന്നു...
ആ കണ്ണുകളിലെ ജ്വാല എന്നെ വല്ലാതെ ഭീതിപ്പെടുത്തി....
സ്ഥിരം ആരെയെങ്കിലും കണ്ടാൽ വയലന്റ് ആവുന്ന അവർ എന്നെ എന്റെ കൈകൾ തലോടാൻ ശ്രമിക്കുന്നു....
എന്നാൽ ചങ്ങലകൾ കൊണ്ട് ബന്ധിച്ച ആ കൈകൾക് അതിനു ആവുന്നില്ല.....!
ഡോക്ടറും സെക്യൂരിറ്റീസും സജ്ജമായി നിന്നു.....
അവരുടെ വിലങ്ങുകൾ ഊരി എടുത്തു....
ആ കൈകൾ കൊണ്ട് എന്നെ തലോടുന്നു.....
കെട്ടിപിടിക്കാൻ ശ്രമിക്കുന്നു....
ആ കുറച്ചു നിമിഷങ്ങൾ അവർ ശാന്തരയിരുന്നു....
എന്റെ സാമീപ്യം അവരെ വല്ലാതെ മാറ്റം സൃഷ്ടിക്കുമെന്നും ഞാൻ ഇനി അവരുടെ കൂടെ ഉണ്ടാകണമെന്നും ഡോക്ടർ നിർദേശിച്ചു....!
എന്നാൽ ഞാൻ എങ്ങെനെയാണ് സീനത്തിനെ തനിച്ചാക്കി ഇവിടെ നിൽക്കുക....
അല്ലെങ്കിൽ നിൽക്കാൻ തന്നെ ഞാൻ ആരാണ് ഇവർക്ക്....?
സുൾഫിക്കർ ശരിക്കും ആരാണ്.....?
ഇതൊക്കെ എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്ന ചോദ്യത്തിനിടയിൽ സുലൈഖ ആദ്യമായി എന്റെ മുൻപിൽ നിറകണ്ണുമായി വന്നു.....
എന്നോട് ആവശ്യപ്പെട്ടു.....!
റൗഫ് നി പോകരുത്...
എന്റെ ഉമ്മയുടെ രോഗം മാറ്റാൻ നി വിചാരിച്ചാൽ മാത്രമേ സാധിക്കുള്ളൂ....
എന്നെ സഹായിക്കില്ലേ.....
ഞാൻ പറഞ്ഞു എന്റെ മോള് റാഹില, സീനത്ത്...
എന്റെ ഉമ്മ ഇവരെയൊക്കെ മറച്ചു വെച് എനിക് ഇനി ഇവിടെ നിൽക്കാൻ പറ്റില്ല......!
വേണ്ട റൗഫ് നി അവരോട് ഒന്നും പറയരുത്....
വേണമെങ്കിൽ നമ്മുക് പോയി സീനത്തിനെ ഇവിടേക്ക് കൂട്ടി കൊണ്ടുവരാം അവളെ ഞാൻ നോക്കികൊളം.....
ഒടുവിൽ എനിക് സമ്മതിക്കേണ്ടി വന്നു പക്ഷെ ഒരു കണ്ടിഷൻ ???
ഹും...നി പറ....
അതിനു മുൻപ് എനിക് സുൾഫിക്കർ ആരായിരുന്നു എന്നറിയണം....???
സുൾഫിക്കർ ആരായിരുന്നു......??
ഉമ്മയും ഉപ്പയും അടങ്ങുന്ന ഞങ്ങളുടെ കുടുംബം വലിയ സമ്പന്ന കുടുംബവും പേരുകേട്ട തറവാട്ടുകാരും ആയിരിന്നു...
ഉമ്മയുടെ അനിയത്തിമാർക്കും കുടുംബകാർക്കും മൊത്തം പെണ്ണ് മക്കൾ മാത്രമായിരുന്നു....
ഉമ്മാന്റെ കല്യാണം കഴിഞ്ഞു വർഷം അഞ്ചു കഴിഞ്ഞിട്ടും ഉമ്മയ്ക് കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല....
അങ്ങെനെ ആണ് പല വിധ മരുന്നുകളും പ്രാർഥനകൾക്കും ഒടുവിൽ ഉമ്മ ഗർഭം ധരിക്കുന്നത്....
വളരെ ഏറെ സന്തോഷം നിറഞ്ഞ ഞങ്ങളുടെ കുടുംബ വീട് ....
ഇതിലെങ്കും ഒരു ആണ്കുട്ടി കിട്ടുമെന്ന് കുടുംബം മൊത്തം ആഗ്രഹിച്ചു....
ഉമ്മയ്ക് പ്രസവ സമയത്തുതന്നെ കുട്ടി ആണായിരിക്കണം എന്ന ചിന്തയിൽ ചെറിയ ചെറിയ മാനസിക പ്രേശ്നങ്ങൾ ഉണ്ടായിരുന്നു...
അതുകൊണ്ട് തന്നെ പ്രസവത്തിൽ പല പ്രശ്നങ്ങളും വരുമെന്ന് ഡോക്ടർ മുൻകൂട്ടി പറയുകയും ഉണ്ടായി.....
മാസങ്ങൾ പലതും കഴിഞ്ഞു പോയി....
പ്രസവം അടുത്ത് വന്നു ഉമ്മയുടെ വയറ്റിൽ രണ്ടു കുട്ടികൾ ഉണ്ടെന്നും പ്രശ്നം കുറച്ചു ഉണ്ടാവുമെന്നും ഡോക്ടർ ഉപ്പയെ അറിയിച്ചു....
പ്രസവം കഴിഞ്ഞാൽ പിന്നെ പിന്നീട് ഒരിക്കലും ഉമ്മയ്ക് ഗർഭം ധരിക്കാൻ ആവാതെ അത്രയും കോമ്പ്ലീകേറ്റഡ് ആണെന്ന് അറിഞ്ഞു....
അങ്ങെനെ വളരെ പ്രയാസപ്പെട്ടു ഓപ്രഷനിലൂടെ ഉമ്മയുടെ പ്രസവം നടത്തി രണ്ടു കുട്ടികൾ അൽഹംദുലില്ലാഹ്....
ഒരാണും ഒരു പെണ്ണും......
കുടുംബത്തിൽ സന്തോഷം
പൂത്തുലഞ്ഞ നാളുകൾ !
ഉമ്മയ്ക് ഉണ്ടായ പ്രസവ സമയത്തെ പ്രശ്നങ്ങൾ ഒക്കെ മാറി ഉമ്മ സന്തോഷവതി ആയിരിക്കുമ്പോ ഉപ്പ ഉമ്മയോട് പറഞ്ഞു നി ഗർഭ സമയത്തു മാനസിക പ്രശ്നം കാണിച്ചത് കൊണ്ട് നിനക്ക് കുട്ടികൾ ഉണ്ടാവില്ല യെന്ന് ഡോക്ടർ പറഞ്ഞിരുന്നു യെന്ന്....
ഉമ്മയ്ക് അതൊന്നും സങ്കടം ആയില്ല രണ്ടു മക്കളെ അല്ലെ പടച്ചവൻ കനിഞ്ഞു നൽകിയത് അതും ആണും പെണ്ണും....
മക്കൾക്ക് പേരും ഇട്ടു....
സുൾഫിക്കർ,സുലൈഖ....
അങ്ങെനെ മാസങ്ങൾ കഴിഞ്ഞു പോയി വീട്ടിലെ സന്തോഷം കണ്ടു നിന്നവർക് സങ്കടവും കൊണ്ട് മാലാഖ വന്നു....
സുൾഫിക്കർ ചർദ്ദിക്കാൻ തുടങ്ങി ...
നിർത്താതെയുള്ള ചർദ്ദിയിൽ കുടുംബം മുഴുവൻ അഗാധമായ ദുഃഖത്തിലേക് വഴുതി വീണു....
ഒരുപാട് നാളത്തെ പ്രാർത്ഥനയും കുടുംബത്തിലെ ഏക ആൺ തരിയും അവൻ മാത്രം !
അസുഖം വന്നാൽ പിന്നെ ആർക്കും സഹിക്കാൻ പറ്റാത്ത അവസ്‌ഥ !
ഹോസ്പിറ്റലിൽ കൊണ്ടു പോയ സുൽഫിക്കറിന്റെ ഹൃദയം തകരാറിൽ ആണെന്ന് ഡോക്ടർ പറഞ്ഞു.....
ഗർഭിണി ആയ സമയത്തു ടെന്ഷനടിച്ചത് കൊണ്ട് ആണ് ഇങ്ങെനെ ആയതെന്നും ഡോക്ടർ !
പെട്ടെന്ന് ഒരു ഓപറേഷൻ ചെയ്യണം എന്നാലും പ്രദീക്ഷയ്ക് ഒരു വകയും ഇല്ല....
എന്നിരിന്നാലും നമ്മൾക് പരിശ്രമിക്കാം എന്ന് പറഞ്ഞു കുഞ്ഞിനെ അവർ തീയേറ്ററിലേക് കൊണ്ടു പോയി.....
ഉമ്മ പല തീർഥാടന കേന്ദ്രങ്ങളിലേക്കും കുഞ്ഞിനെയും കൊണ്ടു പോകാമെന്നത് നേർച്ച പറഞ്ഞു...
അവനെ തിരിച്ചു കിട്ടാൻ വേണ്ടി.....
വൈകാതെ ഓപറേഷൻ കഴിഞ്ഞു....
പടച്ചവൻ തിരിച് വിളിച്ചില്ല....
സുൽഫി വീണ്ടും ഉമ്മയുടെ കൈകളിൽ എത്തി....
എത്ര വർഷം കഴിഞ്ഞാലും ആ ഓപ്രഷന്റെ പാടുകൾ അവിടെ കാണുമെന്നും ഡോക്ടർ പറഞ്ഞിരുന്നു...
കുടുംബത്തിൽ സന്തോഷങ്ങളുടെ നാളുകൾ തിമിർത്തു പെയ്തു തുടങ്ങി ...
കുറച്ചു മാസങ്ങൾ കൂടി കടന്നു പോയി....
സുല്ഫിയെയും എന്നെയും കൊണ്ട് ഉമ്മയും ഉപ്പയും ഓരോ തീർത്ഥാടന കേന്ദ്രങ്ങളിലും നേർച്ച പൂർത്തിയാക്കാൻ പോയി തുടങ്ങി.....
ആ പോക്കിൽ എവിടെയോ വെച്ചു ഉമ്മ കുഞ്ഞിനെ കിടത്തി നേർച്ച വീടുന്ന സമയത്തു.... !
അവിടെ നിന്നും കുട്ടിയെ കാണാതാവുന്നു.. "
സുല്ഫിയെ നഷ്ടപെട്ടതറിഞ്ഞ ഉമ്മ ബോധരഹിതയായി വീണു....
ആ വീഴ്ചയിൽ പിന്നെ ഉമ്മ മാനസികമായി തളർന്നു... "
ആകെ അലർച്ചയും ഉപദ്രവും ഒക്കെ ആയി.....!
വീട്ടിൽ നിർത്താൻ പറ്റാത്ത അവസ്ഥയായപ്പോൾ ആരും അറിയാതിരിക്കാനായി ഉപ്പ ദൂരെ കൊണ്ടു പോയി ചികിൽസിക്കാൻ തുടങ്ങി...
പക്ഷെ ഉമ്മയ്ക് യാതൊരു മാറ്റവും വന്നില്ല.....
അങ്ങെനെ ഉമ്മയെ അവിടെ അഡ്മിറ്റ് ചെയ്തു....
ആ ഉമ്മയെ രക്ഷിക്കാൻ ആ മകനെ കൊണ്ട് അല്ലെങ്കിൽ അവനെ പോലൊരുത്തനെ കൊണ്ട് മാത്രമേ പറ്റുകയുള്ളു......
ഉമ്മയുടെ കണ്ണിൽ ഇന്നും ആ ഒരു വയസ്സായ മകൻ മാഞ്ഞു പോയിട്ടില്ല വർഷം 25 ആയി....
ആ ഉമ്മ ഈ കിടപ്പിൽ കിടക്കുന്നു...
അവരുടെ മകനെയും പ്രദീക്ഷിച്ചു പക്ഷെ കണ്ടെത്താൻ പറ്റിയില്ല.....
ഓ മതി നിർത്തു നിങ്ങടെ കെട്ടുകഥ......!
എനിക് ക്യാഷ് തന്നു എന്നെ ചൂഷണം ചെയ്യുകയായിരുന്നുവല്ലേ നിങ്ങൾ.......
ഇല്ല എനിക് പറ്റില്ല നിങ്ങടെ ഉമ്മാന്റെ മുൻപിൽ അഭിനയിക്കാൻ....
എനിക്കും ഉണ്ട് ഉമ്മയും ഉപ്പയും അവർക്കും എന്നെ നഷ്ടമായാൽ അവരും ഈ അവസ്ഥയിലേക് വന്നാൽ പെറ്റ വയറിന്റെ ശാപം ഒരിക്കലും എന്നെ വിട്ട് പോവില്ല....
എനിക് നിങ്ങടെ കാറും ജോലിയും ഒന്നും വേണ്ട എന്നെ കൊണ്ട് വിടണം എനിക്കെന്റെ സീനത്തിനെയും കുഞ്ഞിന്റെയും കൂടെ ജീവിക്കണം.....!
ഞാൻ ആ ഹോസ്പിറ്റലിൽ വെച്ചു ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി......!
സുലൈഖ എന്നോട് താഴ്ന്നു കേണ് അപേക്ഷിക്കാൻ തുടങ്ങി....!
അവളുടെ ഉമ്മയ്ക് വേണ്ടി.....!
പക്ഷെ എനിക്കത് അംഗീകരിക്കാൻ പറ്റില്ല എന്ന് തന്നെ ഞാൻ തീരുമാനിച്ചു ഉറപ്പിച്ചു.....!
അവൾ ഒടുവിൽ ശബ്ദം കൂട്ടി എന്നെ ഓരോന്നു പറഞ്ഞു വിലകെടുക്കാൻ നോക്കി ഞാൻ വിട്ടു കൊടുത്തില്ല...!
അവൾ അവസാനം എന്നോട് പറഞ്ഞു....റൗഫ്......നി ആണ് എന്റെ കൂടെ പിറപ്പ് നി ആണ് എന്റെ ഉമ്മയുടെ വയറ്റിൽ എന്റെ ജേഷ്ട്ടനായി ഞങ്ങളുടെ കുടുംബത്തിലെ സന്തോഷത്തിൽ വളർന്ന സുൾഫിക്കർ എന്ന സുൽഫി......!
നി ആണ് ഇനി ഞങ്ങളുടെ ഒക്കെ സമ്പാദ്യത്തിന്റെ അവകാശി.....!
ഇല്ല ഞാൻ വിശ്വസിക്കില്ല.....!
സമ്പത്ത്കാട്ടി എന്നെ വിലകെടുക്കാൻ നോക്കണ്ട എന്റെ ഉമ്മയെയും ഉപ്പയെയും വിട്ട് എനിക് ഒന്നും വേണ്ട....
ഞാൻ അവരുടെ മോൻ ആണ്.....
അല്ല "
സുൽഫി നി എന്റെ സഹോദരൻ ആണ്....
അല്ല ഞാൻ നിങ്ങളുടെ സഹോദരൻ അല്ല ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു....!
എന്നെ വെറുതെ വീടൂ "
എനിക്കെന്റെ ഉപ്പയെയും ഉമ്മയെയും മതി....
വേറൊന്നും വേണ്ട....!
ഞാൻ ആകെ കരഞ്ഞു അവശയായി....
സുലൈഖ എന്നെ കയ്യ് പിടിച്ചു എഴുനേല്പിച്ചു....
റൂമിൽ കൊണ്ടു പോയി ഇരുത്തി....
കുടിക്കാൻ വെള്ളം തന്നു....
എന്നിട്ട് എന്നോട് ചോദിച്ചു...?
നിനക്കു ഞാൻ നേരത്തെ കാണിച്ച ഫോട്ടോ ആരുടേത് എന്ന് നിനകറിയുമോ...?
ഇല്ല....
എന്തിനാണ് നിന്നെ ആദ്യം ഹോസ്പിറ്റലിൽ കൊണ്ടു പോയി ബ്ലഡും സ്കാനിംഗും മുടിയും ഒക്കെ എടുത്തത് യെന്ന് അറിയുമോ.....?
എന്തിനാണ് നിനക്കു കാർ വാങ്ങി തന്നത് അറിയുമോ...?
ഒരു പരിചയവും ഇല്ലാത്ത നിന്റെ കൈകളിൽ എല്ലാം ഏൽപ്പിച്ചത് എന്തിനാണെന്ന് അറിയോ....?
ഇല്ല അല്ലെ "
എന്ന നി ഇതൊക്കെ കേൾക്കണം എന്നിട്ട് നി ചിന്തിക് നി ആരാണെന്നു....!
നിനക്കു ആരെയാണ് വേണ്ടതെന്ന്...
പ്രസവിച്ചു നിന്നെ കാണാതായ വിഷമത്തിൽ മെന്റലയ ഉമ്മയെ വേണോ അതോ നിന്റെ പോറ്റുമ്മയെയോ.....?
ഇല്ല എനിക് ഒരുമ്മ മാത്രമേ ഉള്ളു....!
അത് ഒരിക്കലും നിന്റെ ഉമ്മ അല്ല സുൽഫി !
അല്ല നി കള്ള കഥകൾ പറഞ്ഞു ഉണ്ടാകുന്നതാണ് ഞാൻ വിശ്വസിക്കില്ല....!
ഞാൻ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി....
ഒക്കെ നിനക്കു പോണം എങ്കിൽ വീട്ടിലേക് പൊയ്ക്കോളൂ....
ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് വേണമെങ്കിൽ നി പൊയ്ക്കോളൂ...
ബാക്കി കൂടി പറയൂ നിങ്ങളുടെ ഇരട്ട സഹോദരനെ കുറിച്ചു....!
നിനക്കു ഓർമയുണ്ടോ സുൽഫി....
വേണ്ട എന്നെ സുൽഫി വിളിക്കരുത് ആ വിളി കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല....
ഒക്കെ ...
നിനക്കു ഓർമയുണ്ടോ റൗഫ്....
അന്ന് നി ട്രെയിനിൽ വെച്ചു കരഞ്ഞത്.....
അന്ന് നിന്റെ കൂടെ ഉണ്ടായിരുന്നത് എന്റെ ഇക്കയാണ്....
നിന്റെ കുട്ടികാലത്തെ ഫോട്ടോ ഇക്കായ്ക്ക് കാണിച്ചു കൊടുത്തിരുന്നു....!
ആ ഫോട്ടോയിൽ ഉള്ളത് പോലെ നിന്റെ കഴുത്തിനു ചുറ്റുമായി ഒരു മറുക്....
ആ മറുക് കണ്ട ഉടനെ ആണ് ഇക്ക എന്നെ വിളിച്ചു കാര്യം പറഞ്ഞത്...!
അങ്ങെനെ ആണ് ഇക്ക നിന്നിൽ നിന്നും പലതും അറിയാൻ ശ്രമിച്ചത്...
അപ്പോഴൊന്നും നിനക്കു വേറെ ഉപ്പയും ഉമ്മയും ഉള്ളത് നിനകറിയില്ല കാരണം ഒരു വയസ്സിൽ നിന്നെ നഷ്ട്ടപ്പെട്ടു...
നി പേര് വിളിച്ചു തുടങ്ങുമ്പോൾ നിന്റെ ഉപ്പയും ഉമ്മയും ആരൊക്കെയോ ആയി മാറി.....
ഏത് വിധേനയും നി എന്റെ സഹോദരൻ തന്നെ ആണോ എന്നറിയാൻ ആയി അടുത്ത പരീക്ഷണം അങ്ങെനെ ആണ് ഞാനും ഇക്കയും കൂടി നി നിൽക്കുന്ന ഞങ്ങളുടെ ഓഫീസിലേക് വരുന്നത് അവിടുന്ന് മുഴുവനും നിന്നിലേക് മാത്രമായി എന്റെ ശ്രദ്ധ ...
വന്ന നിമിഷവും മറ്റും നിന്റെ കഴുത്തു മറഞ്ഞു കിടന്നതിനാൽ എനിക്കത് കാണാൻ പറ്റിയില്ല....
ഭക്ഷണ സമയവും നിന്നെ ഞാൻ ശ്രദ്ദിച്ചു.....
ഉപ്പ പറഞ്ഞു തന്ന ചില അടയാളങ്ങൾ നിന്റെ ചിരി കണ്ണുകൾ ഒക്കെ ഞാൻ ശ്രദ്ദിക്കാൻ തുടങ്ങി.....
അവസാനം നി ഓഫീസിൽ ഇരിക്കുമ്പോൾ കഴുത്ത് വെളിവായി കണ്ടു...
എങ്ങെനെയും അടുത്തു വന്നു അത് ഞങ്ങളുടെ സുൽഫി യുടെ കഴുത്തിൽ ഉള്ളത് പോലത്തെ ആണോ എന്നറിയാൻ ആയി തിടുക്കം...
അങ്ങെനെ ആണ് ഞാൻ കമ്പ്യൂട്ടറിലെ സ്ക്രീനിൽ കൈകൾ കൊണ്ട് നിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചതും....
അതു കൂടി കണ്ടപ്പോൾ നിന്നെ എന്റെ സുൽഫി ആണെന്ന് ഞാൻ ഉറപ്പിച്ചു...
ഇനി അങ്ങെനെ അല്ല എങ്കിൽ എന്റെ ഉമ്മയെ രക്ഷിക്കാൻ നിനക്കു ഒരു കടപ്പാട് കൂടി ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തിൽ ആണ് കാർ വാങ്ങി തന്നതും സാലറി കൂട്ടിയതും......
പിന്നീട് ഞങ്ങൾ ബാംഗ്ലൂർ പോയി നിന്നെ ആരാണെന്ന് തിരിച്ചറിയാനുള്ള എല്ലാ വഴികളും തേടി നടന്നു പലരെയും കണ്ടു.....!
നിന്നെയും കൊണ്ട് പോയി പല വിധ ടെസ്റ്റുകളും നടത്താൻ തീരുമാനിച്ചു ...!
പക്ഷെ എങ്ങെനെ കൊണ്ടു വരും ...!
അപ്പോഴാണ് പടച്ചവൻ സീനത്തിനി ബ്ലഡ് കിട്ടാത്ത അവസ്ഥയിൽ കാര്യങ്ങൾ എന്റെ വരുതിയിലേക് എത്തിക്കുന്നത്.....
അങ്ങെനെ ആണ് നിന്നെയും കൊണ്ട് ഞങ്ങൾ നേരത്തെ തീരുമാനിച്ച ഹോസ്പിറ്റലിൽ കൊണ്ടു പോയി ടെസ്റ്റുകൾക് വിധേയമാക്കുന്നത്....!
നീ കുഞ്ഞി ആയിരിന്നപ്പോൾ നിനക്കു നടത്തിയ ഹൃദയ ശസ്ത്രക്രിയ യുടെ മാഞ്ഞു പോകാത്ത തെളിവുകൾക് വേണ്ടി സ്കാനിങ് ചെയ്തു....
പിന്നീട് ബ്ലഡും മുടിയും ഒക്കെ എടുത്തു ഡി എൻ എ ടെസ്റ്റും ഞങ്ങൾ നടത്തി....!
കൂടാതെ നിന്റെ ഇപ്പോഴത്തെ ഫോട്ടോ യും കുട്ടിക്കാലത്തെ ഫോട്ടോയും ഒക്കെ താരതമ്മ്യ പെടുത്തി നോക്കി....
അവസാനം റിപ്പോർട്ട് കയ്യിൽ കിട്ടുന്നത് വരെ ഞങ്ങൾ കാത്തിരുന്നു......!
ഞങ്ങളുടെ സുല്ഫിയെ തിരിച്ചറിയാൻ.....
അതേ അത് നി ആണ് റൗഫ് ഞങ്ങളുടെ സ്വന്തം എന്റെ കൂടെ പിറപ്പ്.....
ഞങ്ങളുടെ കാണാതെ പോയ ഉമ്മയെ മാനസികമായി തളർത്തിയ ആ ചങ്ങലകൾക്കിടയിൽ കാലുകളും കൈയ്കളും വ്രണപ്പെട്ടു കിടക്കുന്ന അവസ്ഥയിലേക്ക് തള്ളി വിട്ട കുടുംബത്തിലെ ഏക ആൺ തരി.....!
രാജ്യത്തു വ്യാപിച്ചു കിടക്കുന്ന ബിസ്സിനെസ്സിന്റെ അടുത്ത തലമുറവകാശി.....
ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല.......
സുൽഫി "
എനിക്കറിയാം ഒരു നിമിഷം കൊണ്ട് മാറ്റിയെടുക്കാൻ പാകത്തിൽ ആയിരിക്കില്ല നിന്റെ വിശ്വാസങ്ങളും ജീവിതവും പക്ഷെ ഇത് സത്യവുമാണ്...!
നിനക്കു ഓരോ തെളിവുകളും സസൂക്ഷ്‌മം നിരീക്ഷിക്കാം....!
ഞങ്ങൾക് കോടതിയിൽ പോയാൽ നി ആണെന്ന് തെളീക്കാം നിന്റെ വീട്ടുകാരുടെ പേരിൽ കേസ് കൊടുക്കാം അവർ കൊണ്ടു പോയാതാണെന്നു പറഞ്ഞു....
അപ്പോഴും പ്രായ പൂർത്തിയായ നിനക്കു ആരെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്.....!
ഒരു തെറ്റും ചെയ്യാത്ത നിന്നെ പത്തുമാസം വയറ്റിൽ ഇട്ട് നൊന്ത് പ്രസവിച്ചു ഒരു വർഷത്തോളം നിനക്കു മുലപ്പാൽ നൽകിയ ഉമ്മയെ രക്ഷിക്കാനുള്ള ബാധ്യത നിനക്കുണ്ട്.....!
അതേ ഞാൻ സുൽഫി ആണ് റൗഫ് അല്ല പക്ഷെ എന്നെ 25 വർഷം പോറ്റിയ ഉമ്മ ,ഉപ്പ...
സീനത്തിന്റ കുട്ടിയെ കൊഞ്ചികൻ കാത്തിരിക്കുന്ന ഉമ്മ....!
അവരെ ഒക്കെ എങ്ങെനെ ഞാൻ ഒന്നും മനസ്സിലാവാതെ തല കറങ്ങി വീണു.....!
തല കറങ്ങി മയക്കത്തിൽ വീണ ഞാൻ പലതും ഉപബോധ മനസ്സിൽ കൂടി തിരയാൻ തുടങ്ങി ....സ്വയം സുൾഫിക്കർ ആണെന്ന് മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയായായിരുന്നു അതിൽ ആദ്യം !
ചിന്തിച്ചത് രണ്ടുപേരുടെയും സാമ്യം ആയിരിന്നു ,ഉമ്മയും സീനത്തും പ്രസവിച്ചത് ഇരട്ടകുട്ടികൾ അതും ഒന്ന് ആണ് മറ്റേത് പെണ്ണ്...
കുടുംബ പരമായി തന്നെ ആണ് എനിക് ആ മക്കൾ ജനിച്ചത് എന്നും ഞാൻ കരുതി....
സുലൈകയും ഉമ്മയും സുലൈഖ അഞ്ച് വർഷമായിട് പ്രസവിച്ചിട്ടില്ല...
അതു പോലെ ആണ് ഉമ്മയും അത്രയും വർഷങ്ങൾ വൈകി ആണ് ഞങ്ങളെ പ്രസവിച്ചതും "
ഇങ്ങെനെയൊക്കെ എന്റെ ഉപബോധമനസ് സുൾഫിക്കർ തന്നെയാണെന്ന് ഞാൻ സാക്ഷ്യം വഹിച്ചു....!
ഡോക്ടർ വന്നു സുൽഫി സുൽഫി എന്ന് വിളിച്ചപ്പോൾ തന്നെ ഞാൻ എന്റെ മനസ്സിൽ ആ പേര് ഉറപ്പിച്ചു വെച്ചിരുന്നത് കൊണ്ട് ഞെട്ടിയുണർന്നു.....!
സുൽഫി ഉമ്മ വീണ്ടും വൈലന്റു ആവുന്നുണ്ട് നി കൂടെ നിന്നെ പറ്റുള്ളൂ...
അതേ എന്റെ ഉമ്മയാണ് ഒരു തെറ്റും ചെയ്തില്ല എന്നെ കാണാഞ്ഞിട്ടാണ് ഉമ്മ ഇങ്ങെനെ ആയത്....
എന്നെ കാണാതെ ആയത് ഉമ്മ ചെയ്ത തെറ്റല്ല.....
ഞാൻ ഉമ്മയുടെ കൂടെ നിക്കാൻ തീരുമാനിച്ചു.....
അപ്പോഴാണ് ഫോൺ വിളി വന്നത്....
അങ്ങേ തലക്ക് സീനത്തിന്റ ഉപ്പ ,
റൗഫ് നി വരുന്നില്ലേ സീനത്തിനെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്....
ഓള് നിന്നെ ചോദിക്കുന്നുണ്ട് ഞാൻ എന്താ പറയേണ്ടത്...
ഉപ്പ ഫോണ് ഒന്നു സീനത്തിനി കൊടുക്കുമോ...
ഹലോ....!
മോളെ എന്തായി എങ്ങെനെ ഉണ്ട് വേദന മറ്റോ ഉണ്ടോ ക്ഷീണം ഉണ്ടോ...?
എന്റെ മോൾക് വയ്യായ്ക ഉണ്ടോ....?
എന്താ ഞാനെന്റെ മോളോട് ചോതികേണ്ടത് എനിക്കറിയുന്നില്ല....
അല്ലെങ്കിൽ എന്റെ മോൾക് എന്താ വേണ്ടത് ....?
നമ്മുടെ മോൾക് പേരിട്ടത് നി അറിഞ്ഞില്ലേ....?
ഇക്ക.....!
എന്നെ ഒന്ന് സംസാരിക്കാൻ സമ്മതിക്ക്.....!
ഇക്ക എവിടെയാ പോയത്....
ഞാൻ പുറത്തു വരുമ്പോൾ എന്നെ കാണാൻ എന്റെ ഇക്ക ഉണ്ടാവുമെന്നും കരുതി....
പക്ഷേ "
ഞാൻ കണ്ടില്ല.....
ഇനി ഒന്നു പ്രസവിച്ചപ്പോ എന്റെ ഇക്കാക്കു എന്നെ മടുത്തോ......?
മോളെ.....!
നി എന്താ ഈ പറയുന്നത്. "
ഇക്ക വരാം മോളെ....
കൂടുതലൊന്നും നി എന്നോട് ചോദിക്കല്ലേ.....
വരുമ്പോ എന്റെ മോൾക് എന്താണ് കൊണ്ടു വരേണ്ടത്.....
എനിക്കൊന്നും വേണ്ട ഇക്ക എന്റെ ഇക്കാനെ എനിക്കൊന്നു കണ്ടാൽ മതി എന്ന്
പറഞ്ഞു അവൾ കരയാൻ തുടങ്ങി.!
ഞാൻ ഫോൺ കട്ട് ചെയ്തു....
ഒരു ഭാഗത്ത് പ്രസവിച്ചു മകനെ കാണാതെ രോഗം ഭാധിച്ച ഉമ്മ....
മറുഭാഗത്തു എന്റെ റാഹില മോളും സീനത്തും....
ഞാൻ എവിടെ പോകും ആർക്കൊപ്പം നിൽക്കും....
ആകെ ഞാനും ഭ്രാന്ത് പിടിക്കുന്ന അവസ്‌ഥ.....
ഇവിടെ നിന്നു അവിടെ പോകാൻ ഒരു പാട് ദൂരം ഉണ്ട്....
പോയി വരുക അത്ര എളുപ്പമല്ല....!
അങ്ങെനെ ചിന്തിക്കുമ്പോഴേക്കും സുലൈഖ !
സുൽഫി ഉമ്മ വിളിക്കുന്നു നിന്നെ കാണാഞ്ഞിട്ട് വീണ്ടും വൈലൻറ് ആയി ഒന്നു വരുമോ ?
ഞാൻ ഉമ്മയുടെ അടുത്തേക്ക് പോയി....
ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്......
ഞാൻ ഉമ്മ യെന്ന് വിളിച്ചു.!
ഉമ്മയുടെ മുഖത്തു ചിരി ഞാൻ കണ്ടു..!
ഉമ്മയ്ക് എന്നെ തലോടണം എന്നുണ്ട് എന്നാൽ കയ്യിലെ വിലങ്ങുകൾ അതിനു സമ്മതിക്കുന്നില്ല..!
എനിക് സഹിക്കാൻ പറ്റിയില്ല ഞാൻ ഡോക്ടറിനോട് പറഞ്ഞു ഞാൻ വന്നല്ലോ "
എന്റെ ഉമ്മ ഞാൻ പറഞ്ഞത് അനുസരിച്ചോളും ഉമ്മയുടെ വിലങ്ങുകൾ അഴിച്ചോളൂ....
ഡോക്ടർ സമ്മതിച്ചില്ല....
ഞാൻ വാശി പിടിച്ചു അവർ ഉമ്മയുടെ കൈകളിലെയും കാലുകളിലെയും വിലങ്ങുകൾ മാറ്റി....!
ഉമ്മയ്ക്ക് എഴുന്നേൽക്കണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല...
ഞാൻ ഉമ്മയെ പിടിച്ചു എഴുനേല്പിച്ചു..
ഉമ്മ എന്റെ കൈകൾ വിടുന്നതെ ഇല്ല...
ആ കൈകളിൽ നിന്നും പിടിവിട്ടു പോയ മകൻ ഇനി ഒരിക്കൽ കൂടി പിരിയുന്നത് ആ ഉമ്മയ്ക്ക് താങ്ങാൻ ആവില്ല.....
ഞാൻ ഉമ്മയെ പതിയെ വീൽ ചെയറിൽ ഇരുത്തി പുറത്തുള്ള ശാന്ത സുന്ദരമായ പ്രകൃതിയെ ഉമ്മയ്ക്ക് കാണിച്ചു കൊടുത്തു....
പാവം എന്റെ ഉമ്മ ഇരുപത്തി അഞ്ച് വർഷങ്ങൾ ആ ഇരുട്ടറകൾക്കുള്ളിൽ തള്ളി നീക്കിയത്....
ഉമ്മയുടെ കയ്യ് പിടിച്ചു ഞാൻ നിൽക്കുന്ന പ്രകൃതിയിലെ ആ സുന്ദര നിമിഷം ആ എന്റെ ജീവിതത്തിലെ ഒരു അപൂർവ നിമിഷം ,എന്റെ സഹോദരി സുലൈഖ വന്നു എന്നെയും ഉമ്മയെയും കെട്ടി പിടിച്ചു ഉമ്മ വെച്ചു...
അവളും സന്തോഷത്തിൽ കണ്ണുനീർ പൊഴിക്കുന്നു...
അവൾ ഒരിക്കലും കരുതിയതല്ല....
ഉമ്മയ്ക് മോനെ കിട്ടുമെന്നും ഉമ്മയ്ക് മാറ്റം വരുമെന്നും....
അവൾ ഉപ്പയ്ക്ക് ഫോൺ വിളിച്ചു സന്തോഷം പങ്കു വെച്ചു....
ഉപ്പ എന്നോട് സംസാരിക്കാൻ ആവശ്യപ്പെട്ടു എന്നാൽ ഞാൻ വാങ്ങിയില്ല...
പെട്ടെന്ന് എനിക് ഉപ്പ എന്ന ഒരു വാക്കിലേക്ക് ഉൾകൊള്ളാൻ ആയില്ല...
കണ്ണിൽ കാണാതെ ഒരാളെ ഉപ്പ വിളിക്കാൻ മനസ്സ് സമ്മതിച്ചില്ല...
ഞാൻ പിന്നീട് ഒരിക്കൽ മിണ്ടാം എന്ന് കരുതി..
സമയം ഏറെ വൈകി. "
ഞാൻ ഉമ്മയുടെ കൂടെ റൂമിൽ തന്നെ ഉണ്ട്....
എന്റെ കൈകൾ വിടാൻ കൂട്ടാക്കുന്നില്ല....
എനിക്കെന്റെ സീനത്തിന്റ അടുത്തു പോകണം എന്തു ചെയ്യും.....
ഒന്നും മനസ്സിലാകുന്നില്ല..
ഞാൻ ഡോക്ടറിനെ വിളിച്ചു വരുത്തി.."
എനിക്കൊന്നു എന്റെ സീനത്തിനെ കാണാൻ പോണം ഡോക്ടർ ഒന്നു ഉമ്മയെ മയക്കി കിടത്തു....
ഞാൻ വീട്ടിൽ പോയി അവരെ പറഞ്ഞു മനസ്സിലാക്കി വരാം....
ഉമ്മയെ 1കുറച്ചു നേരം മയക്കി കിടത്താം എന്നാൽ ഉമ്മ ഉണരുന്ന സമയം നീ ഇവിടെ ഇല്ലെങ്കിൽ പിന്നെ ഇനി ഒരിക്കലും തിരിച്ചു കൊണ്ടു വരാൻ സാധ്യമല്ല....
അതുകൊണ്ട് കുറഞ്ഞത് ഒരാഴ്ച്ച ഉമ്മയുടെ കൂടെ നിന്നാൽ മാത്രേ ഉമ്മയെ നമ്മൾക് പറഞ്ഞു മനസ്സിലാക്കി എടുക്കാൻ സാധിക്കുകയുള്ളൂ...
അതും നേരിയ വിശ്വാസം മാത്രം...
അപ്പോൾ പിന്നെ ഞാൻ എങ്ങെനെ എന്റെ കുഞ്ഞിനെ കാണും.....
എന്ത് നിങ്ങളുടെ ഭാര്യ പ്രസവിച്ചിട്ടുണ്ടോ....?
എന്നാൽ അതും നമുക്കൊരു മരുന്നാണ്....
ഉമ്മയെ തിരിച്ചു കൊണ്ടു വരാൻ . "
ഒരു കാര്യം ചെയ്യാം നമ്മുക്ക്
അവരെ ഇങ്ങോട്ട് വിളിച്ചു വരുത്താം അതാണ് ഏറ്റവും നല്ല വഴി കുറച്ചു മാസങ്ങൾ നിങ്ങൾ ഇവിടെ ഉമ്മയുടെ കൂടെ മറ്റൊരു കേന്ദ്രത്തിൽ ജീവിക്കുക....
അത് വലിയ മാറ്റം കൊണ്ടു വരും കൂടാതെ ബാക്കിയുള്ളവരുമായി നിങ്ങൾക് ബാക്കിയുള്ള കാര്യത്തിൽ ഒരു തീരുമാനവും എടുക്കാം ....
അതു കഴിഞ്ഞു നിങ്ങൾക് നിങ്ങളുടെ പെറ്റുമ്മയുടെ കൂടെയോ പോറ്റുമ്മയെയോ രണ്ടു പേരെയോ വേണേൽ തിരഞ്ഞെടുക്കാം.....
അങ്ങെനെ ഞാൻ സുലൈകയെ വിളിച്ചു അവരെ കൂട്ടി കൊണ്ടു വരാൻ അവളെ പറഞ്ഞു വിട്ടു....
അവൾ അവിടെ എത്തി അവരെ ഇങ്ങോട്ടേക്ക് ക്ഷണിച്ചെങ്കിലും പ്രസവിച്ച പെണ്ണിനേയും കൊണ്ട് ഇത്രയും ദൂരം വരാൻ സാധിക്കില്ല എന്നു പറഞ്ഞു..!
പക്ഷെ കൊണ്ടു വന്നല്ലേ പറ്റു.....
റൗഫ് അവിടെ ഒരു ബിസ്സിനെസ്സിന്റെ പ്രശ്‌നത്തിൽ ആണ്....
മൂന്നു മാസത്തേക്ക് ഇങ്ങോട്ടേക് വരാൻ സാധിക്കില്ല എന്നറിഞ്ഞപ്പോൾ അവർക്കും മനസ്സിൽ പേടി തോന്നി അങ്ങെനെ അവർ അവരെയും കൂട്ടി ഇങ്ങോട്ട് വന്നു...
സീനത്തും എന്റെ പോറ്റുമ്മയും ആണ് വന്നത്...
സീനത്തിന്റ വീട്ടിൽ അവളുടെ അനിയത്തിമാരെ തനിച്ചാക്കി ഇങ്ങോട്ടേക് വരുക എന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ളത് കൊണ്ട് ഇനിയൊരിക്കൽ വണ്ടി വിടാം അന്ന് എല്ലാരേയും കൂട്ടി വരണം എന്നു പറഞ്ഞു അവരെ തനിച്ചാക്കി വന്നു.....
ഹോസ്പിറ്റലിൽ നിന്നും ഉമ്മയെ ഒരു വലിയ വീട്ടിലേക്ക് മാറ്റി....
ഇരു നില വീടിന്റെ മുകൾ ഭാഗം ആണ് ഉമ്മയ്ക് കൊടുത്തത്.....
താഴെ സീനത്തും പോറ്റുമ്മയും.... !
ഞാൻ മുകളിൽ ഉമ്മയുടെ കൂടെ തന്നെ ആണ്....
ഉമ്മയുടെ കാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്താൻ തുടങ്ങിയത് താഴെ ഉള്ള രണ്ടുപേരിലും എന്തൊക്കെയോ സംശയങ്ങൾക്ക് ഇട വരുത്താൻ തുടങ്ങി.....
ആരോടും ഇതുവരെ ഒന്നുo പറഞ്ഞതില്ല....
അതിലെ സത്യാവസ്ഥ
എങ്ങെനെ പറയും.."
ഉമ്മയുടെ മുഖത്തു നോക്കി എങ്ങെനെ നിങ്ങൾ എന്റെ പെറ്റുമ്മയാണോ അല്ലയോ എന്ന് ചോദിക്കും....
ഉമ്മയ്ക് അത് വിഷമം ആയെങ്കിലോ.....
മാസം ഒന്നു കഴിഞ്ഞു.....
മറിയുമ്മ(സുൽഫിയുടെ ഉമ്മ)
സ്വയം എഴുന്നേൽക്കാൻ തുടങ്ങി..!
ഞാൻ താഴെ റാഹില മോളുടെ അരികിൽ ആയിരിന്നു...
അപ്പോഴാണ് മുകളിൽ നിന്നും ഉമ്മ മോനെ സുൽഫി....
എന്നൊരു നീട്ടി വിളി.....
ആകെ കുഴഞ്ഞു മറിഞ്ഞൊരു നിമിഷം എല്ലാം പതിയെ എല്ലാവരെയും പറഞ്ഞു മനസ്സിലാക്കാം എന്ന് കരുതിയ സംഭവം വലിയ കോലഹലത്തിലേക്ക് നീങ്ങുമോ എന്നു ഞാൻ ഭയന്നു " !
ഇക്ക "
ഇത്രയും കാലം നിങ്ങൾ എന്നെ കബളിപ്പിക്കുകയായിരുന്നു....
ഞാൻ ഒന്ന് പ്രസവിച്ചപ്പോൾ പണവും സൗന്ദര്യവുമുള്ള ഒരു പെണ്ണിനെ കെട്ടി അല്ലെ !എന്നിട്ട് രണ്ടു പേരെയും ഒരു വീട്ടിൽ കൊണ്ടു വാഴമെന്നു നിങ്ങൾ കരുതിയോ...?
എനിക് അപ്പോഴേ തോന്നിയിരുന്നു നിങ്ങളുടെ രണ്ടാളുടെ കൊഞ്ചി കൊഴയൽ കാണുമ്പോൾ.!
എത്ര സ്നേഹമുള്ള ഭാര്യയയാലും തന്റെ പ്രിയതമനെ മറ്റൊരുവൾ സ്വന്തമാകും യെന്ന് ഭയപ്പെട്ടാൽ അവൾ പരിസരം മറന്നു പോകും...!
അതായിരുന്നു അവിടെയും സംഭവിച്ചത് ...
റൗഫിന്റെ ഉമ്മ
(നബീസുമ്മ) യും ബഹളം കേട്ട് വന്നു....
എന്താ മോളെ പ്രശ്നം ....
ഉമ്മ ഇങ്ങളെ മോന് എന്നെ കൂടാതെ വേറെയും കെട്ടിക്കുന്നു....
ആണോ മോനെ റഹൂഫ്....
ഉമ്മ നിങ്ങൾ പ്രശ്നം ഉണ്ടക്കല്ലേ....
മറിയുമ്മ ഇതൊക്കെ കേൾക്കും ഞാൻ എല്ലാം പറയാം......!
ഒരുവിധം സമാധാനിപ്പിച്ചു നിർത്തി ഞാൻ മുകളിലേക് ഓടി ഇനി ഉമ്മയെങ്ങാനു താഴെ ഇറങ്ങുമോ...
അപ്പോഴേക്കും ഞാൻ മുകളിൽ എത്തിയിരുന്നു...
എന്താ മോനെ സുൽഫി.....
അവിടെ ഒരു ബഹളം ആരാ അതൊക്കെ എന്തിനാ എന്റെ മോനോട് വഴക്ക് ഉണ്ടാകുന്നത്....
അത് ഉമ്മ പിന്നെ ഉമ്മയുടെ മുൻപിൽ ഞാൻ പരുങ്ങി നിന്നു....
അത് എന്റെ ഭാര്യയും മകളും ആണെന്ന് പറയാൻ ഞാൻ ഭയന്നു....
കാരണം ഉമ്മയുടെ മനസ്സിൽ ഞാൻ ഇന്നും ആ ഒരു വയസ്സ് കാരൻ ആയ സുൽഫി തന്നെ ആണെങ്കിലോ....!
ഞാനുമ്മയുടെ ശ്രദ്ധ തിരിച്ചു...
ഉമ്മ ഇതേവിടെത്തേക്ക് ആണ് എണീറ്റ് നടക്കുന്നത് വീണു പോയാൽ മറ്റോ എന്തു ചെയ്യും.....
മോനെ സുൽഫി ഉമ്മയ്ക് നിന്നെ കാണാതിരിക്കുമ്പോ വല്ലാത്ത പേടി ആണ് മനസ്സിൽ....
അതാ നിന്നെ തേടി വന്നത് സുലൈഖ എവിടെ പോയി.....
അവളുടെ കൂടെ കുരുത്തക്കേട് കളിക്കാനൊന്നും നി നിക്കണ്ട വെറും കുറുമ്പി ആണ് അവൾ
ഉമ്മയുടെ നിഷ്കളങ്കമായ ആ പിഞ്ചു കുഞ്ഞിന്റെ ഓർമകൾ അലയടിച്ചുയരും മുൻപ് ഞാൻ ഉമ്മയെ റൂമിൽ കൊണ്ടു പോയി മരുന്നുകൾ കൊടുത്തു കിടത്തി ഉറക്കി....!
ഇനി അവർക് ആരാണ് സുൽഫി യെന്ന് പറഞ്ഞു കൊടുക്കണം ....
എങ്ങെനെ തുടങ്ങും.....
സീനത്തിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിപ്പിച്ചു കൊടുക്കാം പക്ഷെ നബീസുമ്മയെ.....
ഞാൻ താഴെ ഇറങ്ങി....
എന്റെ വരവും കാത്തു അവർ രണ്ടു പേരും കാത്തിരിപ്പുണ്ട്.....
അടുത്തു എത്തുന്നതിനു മുൻപ് ഉമ്മയുടെ ചോദ്യം വന്നു ആരാടാ സുൽഫി......?
ഉമ്മ ഞാൻ പറയാം അതിനു മുൻപ് ഉമ്മ പോയി വസ്ത്രം മാറി വാ നമ്മുക് ഒരിടം വരെ പോകാനുണ്ട്...
അപ്പോൾ സീനത്തു അങ്ങെനെ എന്നെ ഇവിടെ ആക്കിയിട്ട് പോയിട്ട് ഉമ്മയും മോനും പ്ലാൻ മിനുക്കി എടുകണ്ട എനിക്കറിയണം അവൾ ആരാണെന്ന് എന്താണെന്നും....
അവളുടെ ഉള്ളിലെ ഭയം അതെന്നിൽ അവൾ പ്രകടിപ്പിച്ചു....
അന്ന് എനിക് ആദ്യമായി അവളോട് ദേഷ്യപ്പെടേണ്ടി വന്നു....
മിണ്ടാതെ ഇരുന്നോ അവിടെ"
ഞാൻ പറയുന്നത് കേട്ട് ജീവിക്കാൻ പറ്റുമെങ്കിൽ ഇവിടെ നിന്നോ അല്ലെങ്കിൽ പൊയ്ക്കോ നിന്റെ വീട്ടിലേക്ക്....
പാവം അവൾ റൂമിൽ പോയി കരഞ്ഞു കിടക്കാൻ തുടങ്ങി...
ഞാൻ സ്വാന്തനിപ്പിക്കാൻ പോയില്ല...
അത്രക് ഞാൻ ആ വീട്ടിൽ വീർപ്പു മുട്ടി കഴിയുകയായിരുന്നു.....
ഉമ്മയെയും കൂട്ടി ഞാൻ യാത്ര പുറപ്പെട്ടു.....
ഈ യാത്രയിൽ ഉമ്മയോട് എല്ലാം തുറന്നു പറയണം അതിനു മുൻപ് ഉമ്മയോട് ചില കാര്യങ്ങൾ ചോദിച്ചു അറിയാനുണ്ട്....!!!!
എന്താണ് മോനെ നിനക്കു അറിയാൻ ഉള്ളത്.....
ഉമ്മ ഞാൻ ഒരുപാട് കാര്യങ്ങൾ ചോദിക്കാം സത്യം മാത്രമേ പറയാവൂ.....
ഞാൻ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട്...
അതൊക്കെ ഉമ്മനോട് എങ്ങെനെയ ചോതികുക യെന്ന് അറിയില്ല......
നി ചോദിക്ക് റഹൂഫ്....
ഉമ്മ കേൾക്കട്ടെ.....
ഉമ്മ പണ്ടുള്ള ആളുകൾ ഒക്കെ ഒരുപാട് മക്കളെ പ്രസവിക്കാർ ഉണ്ടായിരുന്നല്ലോ....
തിന്നാനും കുടിക്കാനും ഇല്ലെങ്കിലും മക്കൾ ആണ് സമ്പാദ്യം എന്നാണല്ലോ അവരൊക്കെ പറഞ്ഞു നടക്കാർ.....
പിന്നെന്ത ഉമ്മ ഞങ്ങളെ മൂന്ന് ആളുകളെ പ്രസവിച്ചു നിർത്തിയത്......
ഹ ഹ ഹ....ഉമ്മ പൊട്ടി ചിരിക്കാൻ തുടങ്ങി....
എട പൊട്ട അപ്പൊ നിന്നോട് ഇതുവരെ ആരും കഥയൊന്നും പറഞ്ഞു തന്നില്ലേ......???
🤔🤔🤔🤔എന്ത് കഥ....
പൊട്ട റഹൂഫ്
ഞാൻ മൂന്നു ആളെ പ്രസവിച്ചു ന്നു ആരാ പറഞ്ഞത് ?
ആരാ പറയേണ്ടത് ജേഷ്ട്ടൻ ,ഞാൻ , അനിയത്തി അപ്പൊ മൂന്നു ആൾ ആയില്ലേ☺️☺️
മോനെ റഹൂഫ് ഞാൻ ഒരാളെ മാത്രേ പ്രസവിച്ചിട്ടുള്ളൂ....🙄🙄🙄🤔🤔 അപ്പോ ജേഷ്ട്ടൻ
ഞാൻ സുൽഫി ആണെന്ന് എനിക്കറിയാം അത് ഉമ്മക് ഇപ്പോ അറിയില്ലെങ്കിലും എന്നാലും ഞാൻ ഉമ്മയോട് ചോദിച്ചു അപ്പോ ഞാനും ജേഷ്ട്ടനും.....???
എന്റെ ജേഷ്ട്ടത്തിയെ ആയിരിന്നു ഉപ്പ ആദ്യം കല്യാണം കഴിച്ചത്....
ഓള് പ്രസവിച്ചിട്ട് കുഞ്ഞിനെയും തന്നു ഓള് പോയി.....
അപ്പോ പിന്നെ കുഞ്ഞിനെ നോക്കാനും ഉപ്പക്ക് വേറെ പെണ്ണിനെ വേണം അങ്ങെനെ നിന്റെ ഉപ്പ എന്നെ കെട്ടിയതാണ്
അപ്പോ ഞാനോ ഉമ്മ😥😥😥😥
ഉമ്മയെ ഉപ്പ കല്യാണം കഴിച്ചു നാല് വർഷം കഴിഞ്ഞും കുട്ടി ആയില്ല അങ്ങെനെ ഞങ്ങൾ അടുത്തുള്ള പള്ളിയിൽ നേർച്ച ഇടാൻ പോയതാണ്..
തൊട്ടിൽ കെട്ടി കൊടുക്കാൻ പോയ ഞങ്ങൾ മടങ്ങി വരുമ്പോഴാണ് ആരോ ഒരു കുഞ്ഞിനെ ഉപേക്ഷിച്ചു വഴിയിൽ കിടന്നു കിട്ടുന്നത്.....
കുട്ടികൾ ഉണ്ടായവർ ആരോ പള്ളിയിലേക്ക് കുട്ടിയെ കാണിക്കാൻ കൊണ്ടു വന്നപ്പോൾ ആരോ തട്ടി പറിച്ചു ഓടിയതോ മറ്റോ ആയിരിക്കും ....
ഓടുന്ന സമയത്തു അവർക്ക് ആരെങ്കിലും കണ്ടു പേടിച്ചതാ മറ്റോ ആയിരിക്കും എന്ന് ഞങ്ങളും കരുതി
എന്നാൽ ഞങ്ങൾക് കുട്ടികൾ ഇല്ലാത്തൊണ്ടു പടച്ചവൻ തന്നതാണെന്നു വിചാരിച്ചു ഞങ്ങൾ ആ കുഞ്ഞിനെയും കൊണ്ടു പോയി ആരും അറിയാതെ വളർത്തി വലുതാക്കി അതാണ് നി....!
നി വലുതായി അഞ്ച് വയസ്സ് ആയപ്പോഴാണ് നിന്റെ അനിയത്തി ഉമ്മാന്റെ ആദ്യത്തെ കുട്ടി ജനിച്ചത് പിന്നെ ഉമ്മയ്ക് മക്കളെ തന്നതുമില്ല ....
എന്നാലും ഉമ്മ സന്തോഷമുള്ളവള...
പ്രസവിക്കാത്ത രണ്ട് മക്കൾ ഉമ്മയെ പൊന്നു പോലെ നോക്കുന്നുണ്ടല്ലോ....!
അതൊക്കെ നിക്കട്ടെ സീനത്തു പറഞ്ഞ കാര്യം നി പറ നി പിന്നെയും പെണ്ണ് കെട്ടിയ ....
ഇല്ല ഉമ്മ അത് പിന്നെ ഉമ്മ ബേജാർ ആക്കരുത് ഞാൻ ഒരു സത്യം പറയാം ഉമ്മക് അന്ന് വീണു കിട്ടിയത് ആരുടെ മോനെ ന്നു അറിയോ....
ഇല്ല...
അതാണ് ഉമ്മ ആ വീട്ടിൽ ഉണ്ടായ മറിയുമ്മ എന്നെ സുൽഫി യെന്ന് വിളിച്ചില്ലെ ആ ഉമ്മ....
അവർക് എന്നെ കാണാതായത് മുതൽ ഭ്രാന്ത് ആയിട്ട് 25 കൊല്ലം ആയത്രേ ഹോസ്പിറ്റലിൽ....
അങ്ങെനെ ആ ഉമ്മാനെ രക്ഷിക്കാൻ വേണ്ടി ആണ് ഓള് സുലൈഖ എന്റെ ഇരട്ട സഹോദരി എന്റെ പിറകെ വന്നതും ജോലി തന്നതും ഒക്കെ..!
ഇപ്പോ ഞാൻ ഓർക് സുൾഫിക്കർ...
ഉമ്മക് റഹൂഫ്......
അപ്പോ ഇനി എനിക് നിന്നെ കിട്ടില്ലേ മോനെ റഹൂഫ്.....
നി ഈ ഉമ്മാനെ വിട്ട് പോവുകയാണോ....?
ഉമ്മ കരയാൻ തുടങ്ങി തളർന്നു വീണു !
അപ്പോഴേക്കും ഞാൻ ഹോസ്പിറ്റലിൽ എത്തി ഉമ്മയെ അവിടെ ഹോസ്പിറ്റലിൽ കാണിച്ചു....
ചെറിയ മയക്കതിനുള്ള ഇഞ്ചക്ഷൻ എടുത്തു ...
ഡോക്ടർ ന്റെ അടുത്ത് മറ്റേ ഉമ്മയുടെ കാര്യം തിരക്കി ....
ഉമ്മയോട് കാര്യം പറയാൻ പറ്റുമോ ?
ഡോക്ടർ പറഞ്ഞു വൈകുന്നേരം ഞാൻ അങ്ങോട്ട് വരാം എന്റെ സാമീപ്യത്തിൽ തന്നെ ഉമ്മയ്ക് ഭാര്യ നേo കുഞ്ഞിനെയും പരിചയപ്പെടുത്താം യെന്ന് പറഞ്ഞു...
അപ്പോഴേക്കും ഉമ്മയുടെ മയക്കം തെളിഞ്ഞു !
ഉമ്മയെയും കൂട്ടി വീട്ടിലേക് തിരിച്ചു ...
ഉമ്മയുടെ മുഖത്ത് നല്ല സങ്കടം ഉണ്ട്....
അപ്പോഴാണ് ഒരു ഫോൺ കാൾ വന്നത് ...
വീട്ടിൽ നിന്നും ജേഷ്ട്ടൻ ആണ്...
എന്നോട് സലാം പറഞ്ഞു....!
പതിവിലും വിപരീതമായി ഏട്ടൻ എന്നോട് സംസാരിച് അൽഹംദുലില്ലാഹ് സന്തോഷമായി...
ഉമ്മക് ഫോൺ കൊടുക്കാൻ പറഞ്ഞു !
ഉമ്മ വിഷമം ഒതുക്കി ഫോൺ എടുത്തു....
പെട്ടെന്ന് ഉണ്ട് ഉമ്മ ചിരിക്കുന്നു !
ഉമ്മയുടെ സങ്കടം മാറിയിരിക്കുന്നു....
ഞാൻ ഉടനെ വരാം എന്നു പറഞ്ഞു ഉമ്മ ഫോൺ കട്ട് ചെയ്തു.....
ഞാൻ ചോദിച്ചു എന്താ ഉമ്മ...കാര്യം....
അതോ നിന്റെ അമ്മായിക്ക് വിശേഷം നിന്റെ ഏട്ടൻ ഉപ്പയാകാൻ പോകുന്നു...
എന്നെ നി വേഗം വീട്ടിൽ പറഞ്ഞു വിട്...
നി ഒരു മാസം നിന്നിട്ട് അങ്ങോട്ട് വാ.....
ഉമ്മയ്ക് സുഖം ആയാൽ പിന്നെ നി ഇവിടെ നിക്കരുത്.....
ഞാൻ ആ പറഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും വീട്ടിൽ ബഹളം നടന്നതിന്റെ എല്ലാം അവിടെ കാണാമായിരുന്നു......
എന്തിനായിരുന്നു ആ ബഹളം എന്ന് ഞാൻ ജോലികാരിയുടെ അടുത്തു തിരക്കി......
എന്താണ് ഇവിടെ നടന്നത്..?
സാറേ രണ്ടു മാടവും കൂടി ഇവിടെ വഴക്ക് ആയിരിന്നു ...എന്തിനീ????
സുലൈഖ മാഡം സാറിന്റെ ഭാര്യാ ആണെന്നു പറഞ്ഞാണ് ഇവിടെ വഴക്കു കൂടിയത് എന്നിട്ട്....?
എല്ലാം അവർ സീനത്ത് മാടത്തിനോട് പറഞ്ഞു.....
മുകളിൽ ഉമ്മച്ചിയുടെ റൂമിൽ നിന്നും എന്തോ ശബ്ദം കേട്ട് സുലൈഖ മാടം മുകളിലോട്ട് ഓടി !
ഞാൻ ആകെ പേടിച്ചു വിറച്ചു ഇനിയെന്തെങ്കിലും ഉമ്മയ്ക്ക് സംഭവിച്ചു കാണുമോ...????
ഇല്ല ഒന്നും സംഭവിച്ചില്ല എല്ലാം കേട്ട് തല ചുറ്റി വീണാതായിരുന്നു ഉമ്മ
അവൾ സുലൈഖ എന്റെ അടുത്തു വന്നു മാപ്പ് പറഞ്ഞു.....
വേണം എന്ന് വെച് വഴക്ക് കൂടിയതല്ല അറിയാതെ പറ്റിപോയതാണ് ഇനി നി അവളോട് കൂടി വഴക്ക് കൂടരുത് യെന്ന്....
ഞാൻ താഴെ അവളുടെ അടുത്ത് പോയി !
അവൾ കരയുകയായിരുന്നു....
ഞാൻ ചോദിച്ചു നി എന്തിനാണ് കരയുന്നത്....
ഇക്ക നിങ്ങളെ ഞാൻ വെറുതെ സംശയിച്ചല്ലോ......
പാടില്ലായിരുന്നു എന്റെ ഇക്കയെ ഞാൻ മനസ്സിലാക്കാതെ പോയല്ലോ യെന്നോർത്തിട്ടാണ് എന്ന്...😍😍😍
സാരല്ല മോളു അറിയാതെ അല്ലെ ഇപ്പോ എല്ലാം കലങ്ങി തെളിഞ്ഞില്ലേ ഇനി ഉമ്മാന്റെ ബോധം തെളിഞ്ഞാൽ ബാക്കി കൂടി അറിയാം .....
അപ്പോഴാണ് സുലൈഖ വിളിച്ചത്...
സുൽഫി ഉമ്മ വിളിക്കുന്നു നിന്റെ ഭാര്യയെയും കുഞ്ഞിനെയും കോണ്ട് വരാൻ പറയുന്നു....
ഞങ്ങൾ അവിടേക്ക് ചെന്നു...
ഉമ്മ മോളെ കയ്യിൽ എടുത്തു കളിപ്പിക്കാൻ തുടങ്ങി...അൽഹംദുലില്ലാഹ്...ഉമ്മക്
പൂർണ സുഖമായി....
അപ്പോഴേക്കും ഡോക്ടറും എത്തി ഇതു കണ്ട ഡോക്ടർ തന്നെ അത്ഭുതപ്പെട്ടു...25 വർഷം ഇരുട്ടിന്റെ തടവറയിൽ കിടന്ന ഉമ്മ ഒരു മാസം കൊണ്ട് ജീവിതത്തിലേക്കു കടന്നു വന്ന സന്തോഷം.....
അതായിരുന്നു ആ ഉമ്മയ്ക്ക് മകനോടുള്ള സ്നേഹം....!
ഡോക്ടർ ഇനി ഞാൻ എന്തേലും ചെയ്യാനുണ്ടോ...?
ഇല്ല ഇനി എന്തും നിങ്ങൾക് ഉമ്മയോട് പറയാം സാധാരണ മനുഷ്യരെ പോലെ പക്ഷെ നിന്നെ മാത്രം ഒഴിവാക്കി കൊണ്ടാകാരുത് ...!
ഡോക്ടർ അതു പറഞ്ഞു പോയി.....
നബീസുമ്മനെ നാട്ടിൽ കൊണ്ടു വിടണം....
സുലൈഖ നി ഒന്നു ഉമ്മയെ കൊണ്ടു വിടാൻ പറ....
സുൽഫി ഞാൻ ഒരു കാര്യം പറയട്ടെ.!
ഉമ്മ പോകുമ്പോൾ നി മറിയുമ്മയെയും കൂട്ടിക്കോ......
അവിടെയുള്ള ബിസിനെസ്സ് നി നോക്കി നടത്തിക്കൊ...
ഇനി ആരും അവകാശം പറഞ്ഞു വരില്ല ഇത് ചെക്ക് ബുക് !
നിന്റെ പേരിൽ തുടങ്ങിയ അക്കൗണ്ട് !
നല്ല ഒരു വീട് എടുത്തു രണ്ടു ഉമ്മമാരെയും കൂട്ടി ജീവിക്കുക......
നി ഇന്ന് ഇപ്പോൾ മാളിയേക്കൽ വീട്ടിലെ ഏക ആൺ തരി സുൾഫിക്കർ ആണ് ....
സമ്പന്നൻ നിന്റെ നാട്ടിലെ പ്രമാണിയായ അബ്ബാസ് ഹാജിയെക്കാൾ ഏറെ സമ്പന്നൻ........
അങ്ങെനെ ഞങ്ങൾ രണ്ടു ഉമ്മമാരെയും കൂട്ടി ഞങ്ങളുടെ നാട്ടിലേക് പോകാൻ ഒരുങ്ങി !
സുലൈഖ നി ഇവിടെ വാ നിന്നോട് കുറച്ചു കാര്യം പറഞ്ഞു തരാം എന്റെ പെങ്ങൾക് ഇത് പറഞ്ഞു തരേണ്ടത് ഈ സഹോദരന്റെ കടമയാണ്....
നിനക്കു കുട്ടി ഉണ്ടാവാൻ....
ഒരു മാസത്തിലെ 30 ദിവസം അതിൽ 7 ദിവസം ആർത്തവ ദിവസം....
ആ ആർത്തവം അവസാനിച്ച ആദ്യത്തെ പത്തു ദിവസവും അവസാനത്തെ പത്തു ദിവസവും അല്ലാത്ത ഇടയിലുള്ള 3 ദിവസങ്ങൾ നിങ്ങൾ മറക്കാതെ ഇണചേരുക ,അതും രണ്ടു പേരും സ്നേഹത്തോടെയും സന്തോഷത്തോടെയും,,,കൂടാതെ ആ ഒരു മാസം മറിയം സൂറത് പാരായണം ചെയ്യുക കിടക്കുന്നതിനു മുൻപ്.......
രാത്രിയിലെ യാമങ്ങളിൽ രണ്ടുപേരും ഒന്നിച്ചു ഇമാമും മഹ്മൂമും ആയി തഹജ്ജ്ദ് നിസ്കരിച്ചു അല്ലാഹുവിനോട് യാജിക്കുക ഇന്ഷാല്ലാഹ് നിങ്ങൾക്കും സന്തോഷം കൂടി ചേരും സ്വാലിഹായ മക്കളെ കിട്ടും എന്നൊരു ഉപദേശവും നൽകി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.....
നാട്ടിലെത്തിയ ഞങ്ങൾ നബീസുമ്മൻ്റ വീട്ടിൽ കുറച്ചു ദിവസം താമസിച്ചു.
അതിനു ശേഷം
പുതിയ വലിയ വീട് വാങ്ങി അവിടുത്തേക്ക് മാറി..!
നാട്ടിലെ സംമ്പന്നനായ റഹൂഫ് യെന്ന സുൽഫിക്കറിന്റെ ഭാര്യയോടുള്ള ദേഷ്യം ഒക്കെ അമ്മായിയും മാറ്റി വെച്ചു......
കോയക്കടെ ബാക്കി രണ്ടു പേരെ കെട്ടിച്ചയകുകയും ചെയ്തു!
ഇതൊക്കെ കാണുന്ന നാട്ടിലെ പഴയ പ്രമാണി അബ്ബാസ് ഹാജി മൂക്കത്ത് കയ്യ് വെച്ചു
ഇവന്റെ കല്യാണത്തിനല്ലേ ഞാൻ 15 പവൻ കൊടുത്തത് യെന്ന് ആലോചിച്ചു....."
ആ വീട്ടിൽ രണ്ടു ഉമ്മമ്മരും സന്തോഷമായി ജീവിക്കാൻ തുടങ്ങി""
റഹൂഫ് .....റഹൂഫ് എഴുന്നേൽക്കു.....!
മുംബൈ എത്തി"
വേഗം ഒരു ടാക്സി വിളിച്ചു പൊയ്ക്കോ ഇല്ലെങ്കിൽ ഫ്ലൈറ്റ് മിസ്സ് ആവും....
കൂടെ ഉണ്ടായിരുന്നവരിൽ ആരോ ഒരാൾ തട്ടി വിളിച്ചപ്പോഴാണ് കാര്യം മനസ്സിലായത് ...
കണ്ടത് മുഴുവനും വെറും ഒരു "സ്വപ്നം" മാത്രം ആയിരിന്നു എന്നത്
വീണ്ടും ഞാൻ എന്റെ പ്രാരാപ്തവും പേറി പ്രവാസത്തിലേക്ക്.......
കഥ ഇവിടെ തീരുന്നില്ല ഇനിയാണ് കഥ ആരംഭിക്കുന്നത്
No comments:
Post a Comment