എന്റെ മാലാഖ
_______________
മാലാഖ അങ്ങെനെ വിളിക്കാൻ ആണെനിക്കിഷ്ടം ....
അതല്ല അവർ മാലാഖ തന്നെയാണ്....
പുതിയൊരു ജീവിതത്തിലേക്ക് പ്രദീക്ഷകളിലേക്ക് പുതു വെളിച്ചത്തിന്റെ പ്രകാശവുമായി രോഗികളുടെ ഇടയിലേക്ക് അവരെ പരിചരിച്ചു കടന്നു ചെല്ലുന്ന അവർ തന്നെയാണ് "മാലാഖ".....
അവരെ ഞാൻ ആദ്യം കാണുമ്പോൾ വെളുത്ത വസ്ത്രം ധരിച്ചവർ ആയിരിന്നു....അവർ ഒരിക്കലും വിധവ ആയത് കൊണ്ടായിരുന്നില്ല അങ്ങെനെ ഒരു വസ്ത്രം അവർ അണിഞ്ഞത്....
മറ്റൊരാളുടെ ജീവിതം വിധവ ആകാതിരിക്കാൻ...
മറ്റൊരുതന്റെ മക്കൾ അനാഥർ ആവതിരിക്കാൻ....
പരിചരിക്കാൻ ആളില്ലാതെ വാർധക്യത്തിൽ എത്തിയ മറ്റൊരാളുടെ അപ്പനെയും അമ്മയെയും കയ്യ് പിടിച്ചെഴുൽപ്പിക്കാൻ....
അവരുടെ കുടുംബത്തെ തോളിൽ ഏറ്റാൻ അവർ സ്വയം തിരഞ്ഞെടുത്ത വസ്ത്രം ആണ് വെള്ള....
അവരുടെ ഹൃദയവും അതു പോലെ വെളുത്തതാണ്....നമ്മളിൽ പലരും ആണ് ചിലരെയെങ്കിലും കറുത്തവർ ആക്കിയത്....
അങ്ങെനെ ഒരു മാലാഖ ആ മാലഘയെക്കുറിച്ചാണ് ഞാൻ പറയുന്നത്....
ഓപറേഷൻ തീയേറ്ററിന്റെ അകത്തു ആകെ ഒരു ബഹളമാണ്....ആളുകൾ പുറത്തു വല്ലാതെ പരിഭ്രാന്തിയിലും.....
സിസ്റ്റർ പുറത്തു വന്നു ചോദിച്ചു മോളുന്റെ വീട്ടുകാർ ആരെങ്കിലും ഉണ്ടോ....കുറച്ചു കോട്ടൻ തുണികൾ ആവശ്യമാണ്...
വേഗം മോളുന്റെ വീട്ടുകാർ അതെടുത്തു കൊടുത്തു....കാത്തിരിക്കുകയാണ്.....
ആരയ കാത്തു നിൽക്കുന്നത്...ഇന്ന് ഈ ഭൂമിയിലേക് ഒരു അതിഥി വരുകയാണ്.....
ഒരു ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞു എല്ലാം തികഞ്ഞൊരു മണിമങ്ക....
കരച്ചിലോട് കൂടി തന്നെ ആ കുഞ്ഞു തല ഭൂമിയിലേക് കുനിഞ്ഞു അവിടെ കൂടിയ മാലഘമാരോട് ആ കുഞ്ഞിന്റെ നന്ദിയും പ്രകടമാക്കി ആണ് വരവ്....
എന്റെ മാലാഖ
PART 2
______________
അവർ എന്നെ കൈകളിൽ എടുത്തു.....
എന്നിലെ രക്ത കറകളും മറ്റും തുടച്ചു വൃത്തിയാക്കി അവർ പരസ്പരം കുറുക്കി കൊണ്ട് പറഞ്ഞു നല്ല മാലാഖ പോലുള്ളരു കുഞ്......
പക്ഷെ അന്നെനിക് മാലാഖ എന്തെന്നോ ആരാണെന്നോ അറിയാൻ പറ്റിയില്ല...കൂടെ നിന്നവർ ചെറു പുഞ്ചിരിയോടെ അവരുടെ കൈകളാൽ മോളുന്റെ വീട്ടുകാരുടെ കയ്യിലേക്ക് എന്നെ വെച്ചു കൊടുത്തു......
അന്ന് മുതൽ ആണ് എന്റെ യാത്ര ആരംഭിച്ചത്.....
മാതൃ ലാളനത്തിന്റെ ശുസ്രൂഷയുമായി അമ്മ കൂടെ ഉള്ളപ്പോഴും എന്നെ പരിചരിക്കാൻ കൂടെ ഒരു മറ്റൊരു മാലാഖ കൂടി ഉണ്ടായിരുന്നു....
ഞാൻ അപ്പിയിട്ടാൽ വൃത്തിയാക്കാനും മുള്ളിയാൽ ശുജികരിക്കാനും അമ്മയെ നല്ല കിടുകാച്ചി ചൂടുവെള്ളത്തിൽ പതപ്പിച്ചെടുത്തു കുളിപ്പിക്കാനും സമയ സമയങ്ങളിൽ അമ്മയ്ക്ക് ഭക്ഷണം നൽകി മരുന്നു നൽകി അമ്മയുടെ പരിചരണം മുഴുവൻ യേറ്റടുത്ത മറ്റൊരു മാലാഖ.......
ഞാൻ പോകുന്ന ഓരോ വഴികളും ഞാൻ കണ്ടത് ഓരോ മാലാഖമാരെ ആയിരിന്നു.....
മാലാഖമാരെ പിഴുതെറിയാൻ കാത്തിരുന്ന കഴുകൻമാർക്കിടയിൽ ചിറക് വിരിച്ചു അവൾ പോകുമ്പോൾ അവരും ഒന്നു അറിഞ്ഞിരുന്നെങ്കിൽ ഈ വിരിച്ച ചിറക്കുള്ളത് കൊണ്ടാണ് ഞാനും ശരിയായ രീതിയിൽ ജന്മം എടുത്തു വന്നതെന്ന്....
കാലങ്ങൾ മുൻപോട്ട് നീങ്ങി കഴിഞ്ഞു.....നല്ല സൗന്ദര്യം ഉള്ള ഒരു പെണ്ണ് പ്രായത്തേക്കാൾ ഏറെ ശരീര വളർച്ചയും....
എല്ലാ കുട്ടികളെ പോലെ കളിച്ചു നടക്കുന്നതിനിടയിൽ ആണ് കൂട്ടുകാരിൽ ഒരാളുടെ കാലിനു ഒരു കുപ്പി തറച്ചു ചോര വാർന്നൊലിക്കാൻ തുടങ്ങിയത്.....
അന്നെന്റെ കണ്ണുകൾക് അത് താങ്ങാൻ ആവാതെ ഞാൻ ബോധരഹിതയായി വീണു.....
സ്കൂളിലും കലയിലും ഏറെ മിടുക്കിയായ തന്നെ വളർന്നു...നന്നായി പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു
എന്റെ മാലാഖ
PART 3
____________!
പടിക്കുമ്പോഴൊന്നും എന്താവണം എന്നതിനെ കുറിച്ചു തീരുമാനങ്ങൾ ഒന്നും ഉണ്ടായതെ ഇല്ല....
എല്ലാ ക്ലാസുകളിലും നന്നായി പഠിച്ചു ഒരു ജോലി സ്വന്തം കാലിൽ നിന്നു മറ്റുള്ളവർക്കു ഞാൻ ഒരു ആശ്രയം ആവുകയല്ലാതെ ഞാൻ ഒരു ഭാരം ആവണം യെന്ന് ചിന്തിക്കാതെ ജീവിച്ചു പോയി.....
അന്ന് ഒരു ദിവസം എനിക് വല്ലാത്ത വയറു വേദന അനുഭവപ്പെട്ടു....എന്താണ് എങ്ങെനെ ആണ് എന്നൊന്നതും എനികരിയില്ലായിരുന്നു....
ആകെ പേടി ആയിരിന്നു....പറയാൻ ഉള്ള ധൈര്യമില്ല കൂടാതെ നാണവും....
ഒടുവിൽ ആ കാര്യവും എന്റെ പരിജാരക ആയിരുന്ന ഉമ്മ തന്നെ പറഞ്ഞു പഠിപ്പിച്ചു തന്നു.....പിന്നീട് അങ്ങോട്ട് എനിക് രക്തം കാണുമ്പോഴുള്ള പേടിയും തലകറക്കവും ഒക്കെ ഇല്ലാതെ ആയി....
ഒരാൾക് ഒരു കാര്യം സംഭവിച്ചാൽ എന്ത് പറയണം എന്ത് ചെയ്യണം എന്നുള്ളതിന് കുറിച്ചാണ് പിന്നീട് ചിന്ദിക്കാൻ തുടങ്ങിയത്....
മറ്റൊരു ദിവസം പനി വന്നിട്ടാണ് ഞങ്ങൾ അടുത്തുള്ള ഹോസ്പിറ്റലിൽ പോകുന്നത്.....
അന്ന് ഞാൻ ഡോക്ടറുടെ കൂടെ ഒരു മാലാഖയെ കണ്ടു....ഡോക്ടറോളം തന്നെ ആളുകൾ ബഹുമാനിക്കുന്ന ഡോക്ടറുടെ നിർദേശങ്ങൾ മുഴുവൻ അക്ഷരം തെറ്റാതെ പ്രവർത്ഥികമാക്കുന്ന ഒരു മാലാഖ.....അവരെയും ആളുകൾക് ബഹുമാനമാണ്....
അന്ന് മുതലാണ് ഞാൻ മാലാഖയെ കുറിച്ചു അറിയാൻ തുടങ്ങിയത്.....
പിന്നീട് അവരുടെ കർമ്മങ്ങളിൽ ഓരോന്നായി എന്റെ കണ്ണുകൾ ഉടക്കി കൊണ്ടേ ഇരുന്നു....
പനി കൂടുതൽ ആയതു കൊണ്ട് തന്നെ എമേർജൻസി റൂമിൽ ആയിരിന്നു എന്നെ കിടത്തിയത്....
അപ്പോഴാണ് ആ റൂമിലേക്ക് ഒരു രോഗിയെയും കൊണ്ട് വരുന്നത്....കണ്ടാൽ പേടി തോന്നും പുറത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു യാചകൻ ആയിരിന്നു അത്....
കാലുകൾ വ്രണപ്പെട്ടു പുഴുക്കൾ അരിക്കുന്ന അവസ്‌ഥ ആയിരിന്നു.....
ഡോക്ടർ നോക്കി അടുത്തിരുന്ന മാലകയോട് പറഞ്ഞു ഇതൊന്നു ക്ളീൻ ചെയ്തു ഡ്രസിങ് ചെയ്തു കൊടുക്ക്......
അവർ അയാളുടെ അടുക്കൽ വന്നു ചിരിച്ചു കൊണ്ട് പേരും നാടും ഒക്കെ ചോദിക്കുന്നു....വെറുപ്പ് ദേഷ്യമോ ഒന്നും ആ മാലാഖയുടെ മുഖത്തു ഞാൻ കണ്ടതെ ഇല്ല....
കയ്യിൽ ഗ്ലൗസ് ധരിച്ചു ,,
ആന്റിസെപ്ടിക് കൊണ്ടു തുടച്ചു വൃത്തിയാക്കി മരുന്ന് പുരട്ടി ആ കാലിനു നല്ല രീതിയിൽ ബാൻഡേജ് ചെയ്തു കാര്യങ്ങൾ ഭംഗിയാക്കി അയച്ചു....അതെന്നെ അന്ന് കൂടുതൽ സന്തോഷിപ്പിച്ചു....പക്ഷെ അപ്പോഴും അങ്ങെനെ ചെയ്യുമ്പോ മനസ്സിനകത്തെ ഒരു ഫീൽ എന്തായിരിക്കും എന്നൊക്കെ അറിയാനുള്ള കൗതുകം ...
അമ്മയുടെ അനിയത്തി അവിടെ തന്നെ ഒരു ഹോസ്പിറ്റലിലെ സീനിയർ നഴ്‌സ് ആയിരിന്നു....ഞാൻ ഇലയമ്മയുടെ അടുത്തു പോയി.....അതിനെ കുറിച്ചു ഓരോന്നും ചോദിച്ചു മനസ്സിലാക്കി
എന്റെ മാലാഖ
PART 4
__________
മോളെ നഴ്‌സ് അത് നിങ്ങൾക് പുറത്തു നിന്ന് നോക്കുമ്പോൾ അവരെ കുറിച്ചു ഒന്നും അറിയില്ല....
ഞങ്ങൾ നഴ്സ്മാർ ഡോക്ടറെ പോലെ തന്നെ തുല്യമായവരാണ്....ഞങ്ങൾ ഇല്ല എങ്കിൽ ഓരോ രോഗിയും മരിച്ചു പോകുന്നതിനി തുല്യമാണ്.
ഞങ്ങൾ അവരെ സ്നേഹിക്കുന്നത് ഞങ്ങളുടെ സ്വന്തം പോലെ ആണ് ....
ഞങ്ങളുടെ ഓരോ പുഞ്ചിരിയിലും രോഗികൾക് കിട്ടുന്ന മൈൻഡ് പ്രെസെൻസ് അവരുടെ രോഗത്തെ തന്നെ കുറയ്ക്കും....
ഞങ്ങൾ രോഗികളോട് കാണിക്കുന്ന അമിതമായ സ്നേഹം പലരും ഞങ്ങളെ മോശകാരയി ചിത്രീകരിയ്ക്കുന്നുണ്ട്.....
മോൾക് അറിയോ....
നിന്നെ പോലെ തന്നെ ചെറുപ്പത്തിൽ എനിക് നഴ്‌സ് ആവാൻ വളരെ അധികം ഇഷ്ടമായിരുന്നു...പക്ഷെ +2എത്തുമ്പോഴേക്കും ഉപ്പ മരിച്ചു പോയി....
പിന്നെ പടിപ്പിക്കാൻ വളരെ ഏറെ പ്രയാസം ആയിരിന്നു വീട്ടിൽ ഉമ്മയ്ക്ക്....
അങ്ങനെ ഞാൻ പിസിയോ തെറാപ്പി പഠിക്കാൻ വേണ്ടി പോയി കാരണം നുസ്സിങ് പഠിച്ചു തീർക്കാൻ 7.50 ലക്ഷത്തോളം വേണം ആയിരിന്നു അതുകൊണ്ട് ആ സ്വപ്നം എന്നിൽ നിന്നും അകന്നു പോയി....
ഫിസിയോ ക്ക് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീട്ടിൽ കഷ്ടപാട് കൂടി അതിന്റെ ഫീസ് അടക്കാൻ പറ്റാതെ ആയി വീട്ടിൽ തന്നെ ആയി.....
അങ്ങനെ വീട്ടിൽ ഇരിക്കുന്ന സമയത്താണ് നാട്ടിലെ സഹായിയായ ഒരാൾ വീട്ടിൽ വരുന്നത്....അദ്ദേഹം പറഞ്ഞു അടുത്തുള്ള നഴ്സിങ് കോളേജിൽ ഓർഫൻ ആയിട്ടുള്ളവർക് 5 സീറ്റുകൾ എല്ലാ വർഷവും മാറ്റി വെക്കുന്നുണ്ട് മോൾക് താല്പര്യം ഇന്ടെങ്കിൽ ചേർന്നോളൂ......ഫീസ് ഒന്നും വേണ്ട ന്നു....
ഞങ്ങൾ അത് ആലോചിച്ചു പറയാം ന്നു പറഞ്ഞു ആളെ തിരിച്ചു വിട്ടു....
അങ്ങനെ അന്ന് രാത്രി വീട്ടിൽ ചർച്ച ആയിരിന്നു എന്നെ നഴ്‌സ് നു പറഞ്ഞു വിടുന്നതിനെ കുറിച്ച്....
കുടുംബത്തിൽ നിന്ന് തന്നെ ആദ്യ വന്ന വാക്ക് വേണ്ട നഴ്സ്മാർ ശരിയല്ല നല്ല വിവാഹം ഒന്നും നടക്കില്ല......എല്ലാവരും പോക്കാണ് ആളുകൾ ആ കണ്ണിൽ മാത്രമേ കാണുകയുള്ളൂ......
പോരാത്തതിനു ചുമയും അഴുക്കളും മാരക രോഗങ്ങളും ഉണ്ടാവുന്ന ഒരു മേഖലയാണ് നമ്മുടെ കുടുംബത്തിന് അങ്ങെനെ ഒരാൾ വേണ്ട......
പക്ഷെ എനികത് ഒരു വാശി ആയിരിന്നു....
എന്റെ മാലാഖ
PART 5
________:::_____
ആ വാശിയിലും എന്റെ ആഗ്രഹത്തിലും ഞാൻ നഴ്‌സ് ഇങ് ചേരാൻ ആഗ്രഹിച്ചു അദ്ദേഹത്തോട് വിളിച്ചു പറഞ്ഞു അപ്പോഴേക്കും ആ കോളജിലെ അഡ്മിഷൻ തീയതി കഴിഞ്ഞു ഒന്നരമാസം കഴിഞ്ഞിരുന്നു......പിന്നീട് അദ്ദേഹത്തിന്റെ സ്വതീനം ഉപയോഗിച്ചു ഞങ്ങൾ കുറച്ചു പേർക് അഡ്മിഷൻ എടുക്കാനുള്ള അവസരം നീട്ടികിട്ടി......
അഡ്മിഷൻ എടുക്കുന്ന സമയത്തു എനിക് +2വിനി 84%മാർക്കുള്ളത് കൊണ്ട് തന്നെ അഡ്മിഷനും എളുപ്പമായി തന്നെ കിട്ടി....
ഒന്നര മാസം വൈകി വന്നത് കൊണ്ട് ക്ലാസ്സുകൾ കുറെ നഷ്ടപ്പെട്ടുപോയി എങ്കിലും കിട്ടിയ ക്ലാസ്സുകൾ നന്നായി തന്നെ പഠിച്ചു വളർന്നു....ഒന്നാം വർഷം കഴിയുമ്പോൾ എനിക് ഒന്നാം റാങ്ക് ആയിരിന്നു ആ കോളേജിൽ
പിനീട് അങ്ങോട്ട് നല്ല രീതിയിൽ തന്നെ പഠിച്ചു വളർന്നു ....നാട്ടിൽ തന്നെ ഉള്ള ഒരു പ്രഗത്ഭ ഹോസ്പിറ്റലിൽ ജോലി കിട്ടി.....
എല്ലാം സെക്ഷനിലും ജോലി ചെയ്യണം ആയിരിന്നു.....
കുറച്ചു ദിവസം ഉണ്ടായിരുന്നത് ഓർത്തോ സെക്‌ഷനിൽ ആയതു കൊണ്ട് കുറെ അക്‌സിഡന്റ കേസുകൾ വന്നു....കാലുകൾ ഓടിഞ്ഞതും കൈകൾ ഒടിഞ്ഞതും ചോര വാർന്നൊലിക്കുന്നതും ആയ കുറെ രംഗങ്ങൾ മനസ്സിനെ വല്ലാതെ പേടിപ്പിച്ചു നിർത്തിയെങ്കിലും എന്റെ ആത്മ ധൈര്യം ഞാൻ കൈവിട്ടതെ ഇല്ല......
കുറച്ചു പരിചയവും മനകട്ടിയും ആയപ്പോൾ ഇഞ്ചക്ഷൻ വെക്കാൻ വേണ്ടി എന്റെ കയ്യിൽ തന്നു വിട്ടു......ഞാൻ കരുതി അഡ്മിറ്റ്ഡ് ആയ രോഗി ആയതു കൊണ്ട് ക്യാൻഡിലെ ഉണ്ടാകുമെന്ന് പക്ഷെ ഉണ്ടായതുമില്ല......
കയ്യിന്റെ ഞരവ് കണ്ടു പിടിച്ചു...ഇന്ജെക്ട് ചെയ്യുക ആദ്യ ടൈം എനിക് ഒരു വെല്ലുവിളി ആയിരിന്നു....ആരൊക്കെയോ കൂടെ ഉള്ളത് പോലെ ധൈര്യം സംഭരിച്ചു ഞാൻ ഇന്ജെക്ട് ചെയ്തു.....ഭാഗ്യം ഒറ്റ ടൈമിൽ തന്നെ ശരിയായത് എന്റെ ആത്മ വിശ്വാസം വർധിപ്പിച്ചു...
എന്റെ മാലാഖ
PART 6
_=====_____
പിന്നീട് അവർ എന്നെ ഓരോന്നും ഏല്പികൻ തുടങ്ങി....ഒരു ദിവസം രാത്രി ഞാൻ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക് പോവുകയായിരുന്നു...ദിവസവും പോകുന്ന ബസ്സ് പോയോ എന്നൊരു സംശയം......ആകെ പേടിയായി രാത്രി തനിച്ചാണ്.....നഴ്‌സ്മാരെ കാണുമ്പോൾ ആളുകളുടെ ഒരു നോട്ടമുണ്ട് അത് എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു....പെട്ടെന്ന് അവിടെ ഒരു സ്കൂട്ടർ വന്നു നിന്നു എന്നോട് ചോദിച്ചു....ബസ്സ് പോയോ....ഞാൻ പറഞ്ഞു അറിയില്ല....നിങ്ങൾ അവിടെ ഇറങ്ങാറുള്ള ആൾ അല്ലെ......ഏതായാലും ഒറ്റയ്ക് നിക്കണ്ട ഞാനും കൂട്ടിനു നിൽക്കാം ബസ്സ് വരുന്നത് വരെ......അപ്പോഴാണ് മനസ്സിലായത് ഞാൻ ഇടക് പോകാറുള്ള ബസ്സിലെ കണ്ടക്ടർ ആയിരിന്നു അത്....ശരിക്കും അന്ന് അയാൾ ഒരു ദൈവ ദൂതനെ പോലെ ആയിരിന്നു എന്നെ സഹായിക്കാൻ എത്തിയത്.....നഴ്‌സ് നെ കാണുമ്പോൾ മോശമായി ചിത്രീകരിക്കുന്ന മനുഷ്യരിൽ നിന്നും വിത്യാസതമായ ആളുകൾ ഉണ്ടെന്ന് എനിക് ബോധ്യമായി അന്ന്.....അപ്പോഴേക്കും എന്റെ ബസ്സ് വന്നു ഞാൻ അതിൽ കയറി പോയി.....
പിന്നീട് ഒരു ദിവസം ഇതു പോലെ ബസ്സ് കാത്തിരിക്കുന്ന സമയം ഒരു കാറിൽ കുറച്ചു ചെറുപ്പക്കാർ വന്നു ന്നോട് മോശമായി കുറെ സംസാരിച്ചു.....ഞാൻ മിണ്ടിയതെ ഇല്ല.....അപ്പോഴേക്കും കുറച്ചു പുറത്തു നിന്നുള്ള ആളുകൾ കൂടി വന്നപ്പോ അവർ വേഗം പോയി....അങ്ങെനെ ഓരോ രാത്രികളിലും കഷ്ടപ്പെട്ടു പേടിച്ചു ആണ് ഞങ്ങളെ പോലുള്ളവർ വീട്ടിൽ എത്താർ ഉള്ളത്...എന്നിട്ട് ഞങ്ങൾ മോശക്കാർ.....
ഞങ്ങളുടെ കൂട്ടത്തിലും ഉണ്ടാവും പണത്തിനു വേണ്ടി സുഗത്തിനു വേണ്ടി എന്തും ചെയ്യുന്ന കുറച്ചു ആളുകൾ അതിൽ എല്ലാം നഴ്‌സ് മാരെ പെടുത്തുമ്പോൾ കൽബ് പൊട്ടറുണ്ട്
എന്റെ മാലാഖ
PART 7
_______:_:_____
അങ്ങെനെ ജോലി ഒക്കെ ആയിരിക്കുമ്പോഴാണ് കല്യാണലോജനകൾ നടന്നത്....എല്ലാർക്കും നഴ്‌സ് എന്നത് കുറവ് മാത്രം ആയത് കൊണ്ട് പല ആലോചനകളും മുടങ്ങി പോയി....
ചില ആളുകൾക് കല്യാണം കഴിഞ്ഞാൽ ജോലി ഉപേക്ഷിക്കണം അങ്ങെനെ ഡിമാന്റ് എല്ലാം ഞാൻ നിരസിച്ചു....ഒടുവിൽ എന്നെ അറിയുന്ന മനസ്സിലാകുന്ന നഴ്സിന്റെ വില അറിയുന്ന ഒരാളെ എനിക് കിട്ടി ......
അങ്ങെനെ കല്യാണവും കഴിഞ്ഞു ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി....
ഓപറേഷൻ സെക്ഷൻ ആയിരിന്നു അന്ന്...ആ വീക്കിൽ എനിക് കിട്ടിയത്.....
രോഗിയുടെ അടി വയറിനി ഓപ്പറേഷൻ ....
രോഗിയെ സഞ്ചമാക്കണം...
24 മണിക്കൂർ മുൻപ് കട്ടിയുള്ള ആഹാരം നിർത്തി വെപ്പിച്ചു....
രോഗിയുടെ ശരീരത്തിലെ അടിഭാഗങ്ങൾ പോലും ഞങ്ങൾക് ഷേവ് ചെയ്യേണ്ടി വന്നു.....അവരുടെ ആഭരണങ്ങൾ ഊരി വെക്കാൻ പറഞ്ഞു തീയേറ്ററിൽ അവരെ കൊണ്ട് വരുമ്പോ പലപ്പോഴും അവർ വല്ല ഉറുക്കോ മറ്റോ പോലുള്ള സാധനങ്ങൾ ഊരി വെക്കാതെ ഞങ്ങൾക് ചീത്ത പോലും കെല്പിച്ചിട്ടുണ്ട്.....
അതു കഴിഞ്ഞു ഓപറേഷൻ റെഡി ആവുകായാണ്....
രോഗിയെ റ പോലെ മടക്കി കിടത്തി നടുമുള്ളു ഉരച്ചെടുത്തു മയക്കി കിടത്താനുള്ള ഇഞ്ചക്ഷൻ ഏത് ഒരാൾക്കും കണ്ടാൽ മനസ്സ് പിടഞ്ഞു പോകും ....
എന്നിട്ടും തളരാതെ പിടിച്ചു നിന്നു
എന്റെ മാലാഖ
PART 8_____
ഓപറേഷൻ റൂമിൽ നിന്നും ജോലി കഴിഞ്ഞു ഔട്ട് പേഷ്യൻസിനെ നോക്കാൻ ആയിരിന്നു അന്ന് എനിക് ചുമതല ഉണ്ടായിരുന്നത്.....
സീനിയർ നഴ്സ് ന്റെ കയ്യിൽ ഇഞ്ചക്ഷൻ തന്നിട്ട് 103 റൂമിൽ കിടക്കുന്ന അറബിക് ഇന്ജെക്ട് ചെയ്യാൻ ആയിരിന്നു പറഞ്ഞത്....
3 ദിവസം മുൻപ് കുവൈറ്റിൽ നിന്നും വന്ന അറബി ആയിരിന്നു...ഇടക്കിടക്ക് അയാൾ ഈ ഹോസ്പിറ്റലിലെ നിത്യ സന്ദർശകൻ കൂടി ആയിരിന്നു....
ഞാൻ റൂമിൽ കടന്നു പോകുമ്പോൾ അയാളുടെ കൂടെ ആരും ഉണ്ടായിരുന്നില്ല....
ഞാൻ അയാളോട് കയ്യ് നീട്ടാൻ പറഞ്ഞു ഇഞ്ചക്ഷൻ ചെയ്യാൻ ആയി അടുത്തു നിന്നപ്പോൾ അയാൾ എന്റെ ശരീരത്തിലെ അവയവത്തിൽ കയറി പിടിച്ചു.....എനിക്കത് സഹിക്കാൻ ആയില്ല.....എനിക് എന്നല്ല ആത്മാഭിമാനമുള്ള ഏതൊരു പെണ്ണിനും സഹിക്കാൻ പറ്റില്ല....
ഞാൻ കൊണ്ടു വന്ന മരുന്നുകൾ അവിടെ വലിച്ചെറിഞ്ഞു അയാളുടെ മുഖത്തേക് അടിയും കൊടുത്തു ഇറങ്ങി ഓടി......
സീനിയർ നഴ്സ് ന്റെ അടുത്തു കംപ്ലൈൻറ്ചെയ്തു......
പിന്നീട് അത് വലിയ പ്രശ്നം ആയി....ഞാൻ മനപൂർവം അറബിയിൽ നിന്നും പണം തട്ടാൻ വേണ്ടി ചെയ്തത് ആണെന്ന് വരെ മാനേജ്മെന്റ് പറഞ്ഞു പരത്തി.....
അറബിയുടെ മകൻ എന്നെ തിരഞ്ഞു നടക്കാൻ തുടങ്ങി.....
എന്നെ ഓരോ ഷിഫ്റ്റും ഓരോ സെക്‌ഷനിലേക് മാറ്റി മറിക്കാൻ തുടങ്ങി....
അവര്ക് അറബി ആയിരിന്നു വലുത്.....
ഇങ്ങനെയൊക്കെ ആണ് മോളെ ഓരോ നഴ്‌സ് ന്റെയും ജീവിതം....
അതു കൊണ്ട് എന്റെ മോള് ഒന്നു കൂടി ആലോജിക്ക് നമ്മൾ എത്ര നന്മ ചെയ്താലും മറ്റുള്ളവരുടെ മുൻപിൽ നമ്മൾ എന്നും മോശപ്പെട്ടവരാണ്....
ഇല്ല എനിക് സേവനം ചെയ്യണം രോഗിയെ പരിചരിക്കണം അതാണ് എനിക് കിട്ടുന്ന എന്റെ ഏറ്റവും വലിയ സന്തോഷം ...
ആ സന്തോഷത്തിൽ വേണം എനിക് ജീവിക്കാൻ.....
നഴ്‌സ് ന്നു കേട്ടാൽ മുഖം ചുളിക്കുന്നവരുടെ മുന്നിൽ നിന്ന് രോഗിയെ പരിചരിക്കണം
എന്നിട്ടും അവർ എന്നെ ക്രൂശിക്കുന്നുവെങ്കിൽ ക്രൂശിക്കട്ടെ .....
നാളെ അവരും വരുന്നത് ഞങ്ങളുടെ അരികിലേക്ക് തന്നെ ആണ്...അന്ന് അവർക്ക് അവർ ചെയ്ത പാപഭാരം പേറി നടക്കേണ്ടി വരും.....
ചില്ല് മേടയിൽ ഇരുന്നു കല്ലെറിയുന്നവർ യെറിയട്ടെ.....
എന്റെ തീരുമാനം അതെന്റെ സന്തോഷമാണ്.......
രോഗിയെ പരിചരിക്കുക എന്നത് എനിക് ഒരു പുണ്യമാണ് ഞാൻ അത് തുടരുക തന്നെ ചെയ്യും.....
THE END STORY
JABIR CHALINGAL

No comments:
Post a Comment