Monday, March 2, 2020

ജനനം നൽകിയ ജീവിതം

PART 1
______________::__________
ഒരു വലിയ കുടുംബത്തിലെ മൂന്നു ആണ്മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ചു വീണവനാണ് ഷെഫീഖ്.....
അതു കൊണ്ട് തന്നെ വീട്ടിൽ കുടുംബത്തിൽ ഏറെ ലാണനയും പരിഗണനയും കൂടി ആണ് അവൻ ജീവിച്ചു വളർന്നത്.....
സമ്പത്തും സൗഭാഗ്യവും ഏറെ ഉള്ള ആ കുടുംബത്തിന്റെ  നിർഭാഗ്യം ആണ് ഷെഫീഖ്....
കാരണം കുസൃതിയും പോക്രിത്തരവും കൊണ്ട് നാട്ടുകാരെ കൊണ്ട് ഉം അയൽവാസികളെ കൊണ്ടും യെന്ന് മോശം മാത്രം പറയിപ്പിച്ചു കൊണ്ടായിരുന്നു അവന്റെ വളർച്ചയുടെ ഓരോ ഘട്ടവും.....
മാതാപിതാക്കൾ ഒരുപാട് പ്രതിരോധിച്ചും പ്രതികരിച്ചു അവനെ വളർത്താൻ ശ്രമിച്ചുവെങ്കിലും അവന്റെ ഇഷ്ടത്തിനല്ലാതെ ഷെഫീഖ് ഒരിക്കലും ജീവിച്ചിട്ടില്ല എന്നതാണ് സത്യം.....
നാട്ടിൽ വന്നു പെടാർ ഉള്ള എല്ലാ പ്രശ്നങ്ങളിലും ഷെഫീഖിന്റെ പേര് കേൾക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല.....
കൂട്ടുകാരുടെ കൂടി ലഹരിക്ക് പോലും അടിമ പെട്ടു പാതിരാത്രിയിൽ കേറി വരുന്ന ദിവസങ്ങൾ പോലും ഉണ്ടായി....
ആ മാതാപിതാക്കൾക്ക് അവനെ കൊല്ലാനും പറ്റില്ല മകനായി യെന്ന ഒറ്റ കാരണം കൊണ്ട് അവരും എല്ലാം സഹിക്കാൻ തുടങ്ങി......
അങ്ങെനെ ആ ജീവിതം മാറ്റമില്ലാതെ തുടർന്ന് പോവാൻ തുടങ്ങി.....
ജനനം നൽകിയ ജീവിതം
PART 2
______________::__________
അങ്ങെനെ ഒരു ദിവസം വീട്ടിൽ ഗൗരവമുള്ള ചർച്ച നടക്കുകയാണ്.....
ഷെഫീഖ് വീട്ടിൽ ഇല്ല....ബാക്കി 2 ആണ് മക്കളും മാതാപിതാക്കളും ചുറ്റും ഇരുന്നു അവരുടെ ഭാര്യമാരും കൂടെ ഉണ്ട്.....
ചർച്ച മറ്റൊന്നുമല്ല ഷെഫീഖിന്റെ ജീവിതം.....
ഇനിയും ഇങ്ങെനെ വിട്ടാൽൽ പറ്റില്ല.....
ഉമ്മ വഴി വക്കിലെ ഔകർച്ചന്റെ മോൻ വല്ലാത്ത പെണ്ണ് പിടിയനും താന്തോന്നിയും ആയിരുന്നല്ലേ ഇപ്പോ നോക്ക് എങ്ങെനെ ഇൻഡ്.....
അവനെ പോലൊരു നല്ല മനുഷ്യൻ ഇപ്പൊ ഈ നാട്ടിൽ ഉണ്ടോ....???
അത് എങ്ങെനെ യ സംഭവിച്ചത്.....
ഓന്റെ മംഗലം കഴിഞ്ഞതിനു ശേഷമല്ലേ.....
അതു പോലെ നമ്മുടെ മാൻക്കന്റെ മോൻ എന്തൊരു കള്ളു കുടി ആയിനി ഇപ്പോ നോക്ക് കല്യാണം കഴിഞ്ഞു എന്തൊരു ഡീസന്റ് ആയിട്ടാണ് ജീവിതം.....
അങ്ങെനെ രണ്ടു മക്കളും അവരുടെ ഭാര്യമാരും മാതാപിതാക്കകളും ഓരോ ആളുകളുടെ കഥകളും പറഞ്ഞു ......
സ്വന്തം മകന്റെ ജീവിതവും കല്യാണം യെന്ന പരീക്ഷണം കൊണ്ട് പരീക്ഷ നടത്താൻ തീരുമാനിച്ചു......
പക്ഷെ പെണ്ണ് എവിടെന് കിട്ടും ആര് കൊടുക്കും .....
പെണ്ണ് കാണാൻ പോകുന്ന ദിവസമെങ്കിലും അവനെ സ്വബോധത്തിൽ കിട്ടണ്ടേ.....
അങ്ങെനെ പല ചിന്തകൾക് ശേഷം പല ആലോജനകൾക്ക് ശേഷം  അവർ ഒരു പെണ്ണ് ഇനെ കണ്ടു വെച്ചു.....
അത് മറ്റാരും ആയിരുന്നില്ലേ വടക്കലെ പാത്തുമ്മന്റെ 3 പെണ്ണ് മക്കളിൽ മൂത്തത്.....
ജെസീല......
അവളായിരുന്നു അവർക്കുള്ള പരീക്ഷണ വസ്തു.......
പാത്തുമ്മക്ക് മൂന്ന് പെണ്ണ് മക്കളാണ് ഭർത്താവ് മരണപ്പെട്ടു പോയി.....
നിർധനമായ കുടുംബത്തിൽ ജനിച്ച ആ പെണ്ണിന് സന്തോഷം എന്തെന്ന് പോലും അറിഞ്ഞതെ ഇല്ല.....
അവർ വന്നു പെണ്ണിനെ കണ്ടു ബോധിച്ചു.....ഷെഫീഖിന്റെ കാര്യം അവർ എല്ലാം മറച്ചു വെച്ചു.....
സ്ത്രീധനം ഒന്നും ആവിശ്യപ്പെട്ടത് ഇല്ല.....
തീരുമാനം പിന്നെ അറിയിക്കാം എന്ന രീതിയിൽ സത്കാരവും കഴിഞ്ഞു വന്നവർ മടങ്ങി പോയി
ജനനം നൽകിയ ജീവിതം
PART 3
______________::__________
വീട്ടിൽ സന്തോഷം ....
മോളെ ജെസി.....നിന്റെ ഭാഗ്യമാണ് അവർ ഒക്കെ വലിയ കുടുംബത്തിൽ നിന്നും സമ്പാദ്യവും ഉള്ള കുടുംബക്കാരാണ്.....
എന്റെ മോളെ സ്വഭാവം ഒന്നു കൊണ്ട് മാത്രമാണ് അവർ ഒന്നും ഇല്ലാത്ത ഈ വീട്ടിൽ വന്നു നിന്നെ ചോദിച്ചത്.....
എന്റെ മോൾക് ഇനി സന്തോഷമുള്ള ജീവിതകാലം ഉണ്ടാവും യെന്ന് നിറമിഴികളോടെ സന്തോഷത്തിൽ ആ ഉമ്മ മോളോട് പറഞ്ഞു കൊടുത്തു....
എന്നിട്ട് പറഞ്ഞു മോളെ വലിയ കാഷ്‌കാരന്റെ ഭാര്യ  ആയിട്ടമ്പോ ഈ ഉമ്മനെയും അനിയതിമാരെയും മറക്കരുത് യെന്ന് തമാശ രൂപത്തിൽ മോളോട് പറഞ്ഞപ്പോൾ ജെസീല ഉമ്മയെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു....
ഇനി ഈ വീട്ടിൽ അനിയതിമാരോടപ്പം ഉമ്മയോടപ്പം ഓലകുടിൽ ആണേലും ആ കൂരയിൽ കിടന്നുറങ്ങാൻ പറ്റില്ലല്ലോ എന്നോർത്തു അവൾ വീണ്ടു വീണ്ടും പൊട്ടി കരഞ്ഞു കൊണ്ട് ഇരുന്നു....
മറു ഭാഗത്തു പ്രമാണിയായ ഹംസ മുതലാളിയുടെ മകൻ ഷെഫീഖിന്റെ കല്യാണം ആർഭാടവും അലങ്കാരവും തോരണങ്ങളും കൊണ്ട് നിറഞ്ഞു......
വരുന്നവർക്ക് ഭക്ഷണം അത് എല്ലാ തരവും....
ഒന്നുമില്ലാത്ത പെണ്ണിനെ അണിയെച്ചൊരുക്കാൻ ഉള്ള സ്വര്ണങ്ങളൊന്നും ഷെഫീഖിന്റെ വീട്ടുകാർ കൊടുത്തില്ല....
ഒന്നുമില്ലാതെ വരുന്നതാണ് ഞങ്ങൾക് അന്തസ്സ് യെന്ന് ആണ് അവർ പറഞ്ഞത്...എന്നാൽ അതായിരുന്നില്ല കാരണം....
സ്വർണം അവർ കെട്ടി കൊടുത്താൽ പിന്നീട് ഷെഫീഖ് അത് നശിപ്പിച്ചു അവന്റെ ആവശ്യങ്ങൾ നടത്തുമെന്ന് അവർ ഭയന്നു.....
പക്ഷെ എന്നാലും ജെസിന്റെ നാട്ടുകാരും സഹായ പ്രവർത്തകരും ചേർന്നു പത്തു പവനോളം സ്വരൂപിച്ചെടുത്തു ജെസീലനെ കെട്ടിച്ചയച്ചു...
ജനനം നൽകിയ ജീവിതം
PART 4
______________::__________
ഷെഫീഖിന്റെ വീട് .....ആളുകളും പരിവാരങ്ങളും ഒക്കെ ഒഴിഞ്ഞിട്ടുണ്ട്....
ആദ്യരാത്രി മണിയറരാത്രി പതിവിലും വിപരീതമായി ആണ്......ഷെഫീഖിന്റെ വീട്ടിൽ തന്നെ ആണ് ആ ദിവസം....അവിടെ ആ കുടിലിൽ പ്രമാണിയായ മകന്റെ ആദ്യ രാത്രി പാടില്ലെന്ന വാദം മാത്രം ആയിരിന്നു.....
അതല്ലാതെ ആദ്യ രാത്രി തന്നെ മകൻ ഷെഫീഖിന്റെ സ്വഭാവം തിരിച്ചറിഞ്ഞു ആ ജീവിതം അവിടെ വെച്ചു തന്നെ അവസാനം ആവണ്ട കരുതി ആണ് അങ്ങേനെ ഒരു ന്യായം കൊണ്ടു വന്നത്.....
ചെറിയ വീട് ആണേലും അന്തസ്സും അഭിമാനവും കൊണ്ട് തന്നെ ആണ് പാത്തുമ്മ മക്കളെ വളർത്തിയത്......
രാത്രി മണിയറയിൽ ജെസീല സന്തോഷത്തിൽ പടച്ചവനോട് സ്തുതി പറഞ്ഞു പ്രാർഥനയും കഴിഞ്ഞു ആകാംക്ഷയിൽ പുതുമണവാളന്റെ വരവും കാത്തു ഇരിപ്പാണ്.....
ഒരുപാട് സ്വപ്നങ്ങളും പ്രദീക്ഷകളും ഇന്ന് വരെ ജീവിതത്തിൽ അറിഞ്ഞിട്ടില്ലാത്ത ജെസിക് ഇതൊരു പുതിയ വെളിച്ചതിലേക്കുള്ള യാത്രയാണ്...ആ യാത്രയിൽ കൂടെ ഉണ്ടാവേണ്ട അയാൾ അന്ന് രാത്രി വന്നത് തന്നെ രണ്ടു പേരുടെ തോളിൽ തൂങ്ങി ആയിരിന്നു.....
കൊണ്ടു വന്നവർ മണിയറയിൽ കിടത്തി പുതുമണവാട്ടിയെ ഒരു പുച്ഛത്തോടെയുള്ള പരിഹാസത്തോടെയുള്ള നോട്ടവും നോക്കി അവർ പോയി.....
അന്ന് രാത്രി മുഴുവനും അവൾ അവിടെ പടച്ചതമ്പുരാനോട് മനമുരുകി പ്രാർത്ഥിച്ചു...ഇന്ന് വരെ ഒരു തെറ്റും ചെയ്യാതെ ആത്മാഭിമാനത്തോടെ വളർന്നു ജീവിച്ച അവൾക് കിട്ടിയത് ഒരു സ്വബോധം നഷ്ടപെട്ടവനെ ആണല്ലോ യെന്നോർത്......

ജനനം നൽകിയ ജീവിതം
PART 5
___________::_::::::_________
അങ്ങെനെ കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ ആ സുജൂദിലായി മയങ്ങിയത് അറിഞ്ഞതെ ഇല്ല....
പ്രഭാതമായി കർമ്മങ്ങളും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞു അവൾ അടുക്കളയിലേക്ക് പോയി....
ആരും അവളെയൊന്നു ഗൗനിച്ചതെ ഇല്ല...
അവൾ പൊന്നും മിന്നുമായി വന്നവളല്ല ,വലിയ വീട്ടിലെ പെണ്ണുമല്ല ,ചോദിക്കാനും പറയാനും ആരുമില്ലത്ത ജെസിക്ക് ആ വീട്ടിലും ആരും സ്ഥാനമാനം നല്കിയതില്ല......ഷെഫീക്കിനില്ലാത്ത ബഹുമാനം അവന്റെ ഭാര്യക്ക് എങ്ങെനെ കിട്ടാൻ ആണ്....
അടുകളിയിൽ ജോലികാരിയുടെ കൂടെ തന്നെ അന്ന് മുതൽ ജെസിയുടെ സ്ഥാനവും ഉറപ്പിച്ചു.....
മറുഭാഗത്തു ജെസിയുടെ ഉമ്മ കരുതുന്നത് മകൾ അവിടെ സന്തോഷത്തിലും സമാധാനത്തിലും സുഖസൗകര്യങ്ങളും ആര്ഭാടങ്ങളും കൂടി ജീവിക്കുകയാണെന്നാണ്....
അത്രയ്ക്ക് ആയിരിന്നു ഷെഫീഖിന്റെ വീട്ടുകാരുടെ പെർഫോമൻസ്....
പരീക്ഷണം ആരംഭിച്ചു....
ആദ്യ വിഷയമായ ആദ്യരാത്രി തന്നെ പരാജയം പാവം ഒന്നും അറിയാത്ത ജെസി പടച്ചവനോട് എന്നും കിടന്നു പ്രാർത്ഥിക്കാൻ തുടങ്ങി......
ഷെഫീഖിന്
മാറ്റം വന്നതെ ഇല്ല....
അവൾ ആരോടും അവളുടെ പരിഭവം പറഞ്ഞതെ ഇല്ല....ഉമ്മ മകളെ കാണാൻ വന്നപ്പോഴും തകർത്തഭിനയിച്ച ജെസിക് ഉമ്മയെ കരയിപ്പിക്കാനും വിഷമിപ്പിക്കാനും തോന്നിയില്ല ഇത്രയും കാലം ഉമ്മ കഷ്ടപ്പെട്ടു....
മക്കളെ നോക്കി...വിവാഹം കഴിഞ്ഞു ഒരു മാസം ആയ മകൾ തിരിച്ചു വന്നാൽ അനിയതിമാരുടെ ജീവിതം.....
ഒക്കെ ഓർത്തു അവൾ സഹിച്ചു ആ വീട്ടിൽ ജീവിച്ചു

ജനനം നൽകിയ ജീവിതം
PART 6
__________:::_____________
തന്റെ ഭർത്താവിന് ഒരു ഭാര്യയുടെ പരിധി ലങ്കിക്കാതെ അവൾ ഉപദേശിച്ചും ശകാരിച്ചും സ്നേഹം കാണിച്ചും മാറ്റിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.....
അൽഹംദുലില്ലാഹ് ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട് ഞാൻ ആരാണെന്ന് മനസ്സിലാവാൻ തുടങ്ങിയിട്ടുണ്ട് .....
പക്ഷെ ഒരു ഭാര്യക് കിട്ടേണ്ടത് ഒന്നും ഇതുവരെ ലഭിച്ചതുമില്ല...
ആൽക്കഹോളിക്ക് ആയ സ്വബോധം നഷ്ട്ടപെട്ട ഒരാളുടെ കുട്ടിയെ പ്രസവിക്കാൻ ഇടവരുതല്ലേ എന്നും അവൾ എന്നും ദുആ ചെയ്തു കൊണ്ടിരുന്നു....
മക്കൾ അത് റഹ്മത് ആണ്...അവർ ഈ ഭൂമിയിൽ ജനികേണ്ടത് മാതാപിതാക്കളുടെ പൊരുത്തിൽ സന്തോഷത്തിൽ അവരുടെ പരസ്പര അറിവിലും ധാരനയിലും ഒക്കെ ആണ് അല്ലാതെ ജനിക്കുന്ന കുട്ടികൾ എന്താവുമെന് ഭയന്ന് പോകുന്നവലാണ് ജെസീല....
അങ്ങെനെ മാസങ്ങൾ വീണ്ടും നീണ്ടു പോയി....വീട്ടിലുള്ള എല്ലാ ദുരിതങ്ങളും പേറി ജീവിച്ചു ആരോടും ഒന്നും പറയാൻ ആവാതെ എല്ലാ സങ്കടങ്ങളും പടച്ചവനോട് പറഞ്ഞു ജീവിക്കുന്നത് പടച്ചവനും സഹിക്കാൻ ആയില്ലന്നു തോന്നുന്നു...
മാസം അഞ്ചു കഴിഞ്ഞു ഷെഫീഖ് ഇന്ന് വരെ ജെസിയെ ഒന്നു പുറത്തു കൊണ്ടു പോയില്ല...ഒരു വിരുന്നു സത്കാരമോ ഒന്നും അവൾ കണ്ടതില്ല...
പക്ഷെ എല്ലാം അറിയുന്നവൻ അവളുടെ കണ്ണീരിന് ചെറിയ ക്ഷമനം നൽകി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും അൽപ്പം സംസാരിക്കാനും ഒക്കെ തുടങ്ങി.....ഇന്ഷാല്ലാഹ് അവൾ പടച്ചവനെ സ്തുതിച്ചു അവരിലായി വിശ്വസിച്ചു.......
പരീക്ഷണം തീർന്നതെ ഇല്ല......അടുത്ത പരീക്ഷണം വന്നത് മറ്റൊരു തരത്തിൽ ആയിരിന്നു.....അവൾ പറഞ്ഞു ല ഹൊഉല വല കുവ്വത ഇല്ല ബില്ലാഹ്.....

ജനനം നൽകിയ ജീവിതം
_________PART 7________
ജെസിയുടെ കല്യാണം കഴിഞ്ഞു അഞ്ചാറു മാസം കഴിഞ്ഞില്ലേ കുട്ടികൾ ഒന്നും ആയില്ല ,,ആളുകൾ ഓരോന്നും കുത്തി പറയാൻ തുടങ്ങി....
അതിനിടയിൽ ആണ് വീട്ടിൽ വന്ന ഒരു ബന്ധു അവളോട്‌ പറഞ്ഞത്...ഇകക്കയ്ക് രാത്രി ബോധം ഉണ്ടാവൂലല്ലോ ആ കതക് ഒന്ന് തുറന്നു വെച്ചാൽ ഞാൻ വന്നോളം പിന്നെ ആളുകളുടെ ആ ചോദ്യവും അവസാനിക്കും ആരും അറിയാൻ പോകുന്നു ഇല്ലെന്നു.....
അവൾകത് തീരെ സഹിച്ചില്ല അവൻ പറഞ്ഞു തീരുന്നതിനു മുൻപ് അവന്റെ മുഖത്തേക്ക് ഒരു അടി കൊടുത്തു.....
അവൻ ആരും കണ്ടില്ലല്ലോ യെന്നോർത് വേഗം ഓടി .....
പതിയെ ജീവിതം തിരിച്ചു പിടിക്കാനുള്ള തത്ര പാടിലാണ് ജെസി....എങ്ങെനെയും തന്റെ ഭർത്താവിനെ ശരിയാക്കി എടുക്കണം അതിനുള്ള വഴികൾ പലതും പയറ്റി നോക്കി ഒന്നും ശരിയായില്ല....ഒരു കുട്ടി ആയാൽ ചിലപ്പോൾ നന്നാവുമെങ്കിലോ....
പക്ഷെ സ്വബോധം ഇല്ലാത്ത ഒരാളുടെ കുട്ടിയെ പ്രസവിക്കുന്നതിന്റെ ആപത്തു അവൾ ഭയന്നത് കൊണ്ട് ആ കടും കൈയ്യിക്ക് അവൾ തുനിഞ്ഞില്ല.....
പക്ഷെ പടച്ചവന്റെ വിധിയെ തടുക്കാൻ ആവില്ലല്ലോ.....
എത്ര വലിയ അതപതിച്ചവനെയും നേരിന്റെ പാതയിൽ നയിക്കാൻ ഒരു നിമിഷം മതിയല്ലോ.....
എന്തോ അന്ന് രാത്രി ഒന്നാം തീയതി കൊണ്ടു വന്ന മദ്യകുപ്പി താഴെ വീണു പൊട്ടി പോയി....
കടകൾ ഒന്നുമില്ല കുടിക്കാൻ കിട്ടാതെ വിഷമിച്ച ഷെഫീഖ് ബോധം ഉള്ളവനായി 8 മസങ്ങൾക് ശേഷം മണിയറയിൽ....
അവൾ അവന് അരികിൽ പോയി കുശലം പറഞ്ഞു....വുളു എടുത്തു വന്നു അവൾ നിസ്കരിച്ചു തന്റെ ഭർത്താവിലേക് ഒന്നു നോക്കി.....
എന്തോ അവന്റെ കണ്ണുകൾ അവളിൽ എന്തോ കണ്ടു ...
ആ കാഴ്ച്ച യിൽ ആ രാത്രി അവസാനിച്ചത് അവരുടെ മധുവിധു ആഘോഷത്തിൽ ആയിരിന്നു

ജനനം നൽകിയ ജീവിതം
_________PART 8________
അവൾ രാവിലെ സന്തോഷത്തോടെ എഴുനേറ്റു കുളിച്ചു നിസ്കരിച്ചു പതിവ് പോലെ അടുക്കള ജോലിയിൽ മുഴുകി....
ഷെഫീഖ് എഴുനേറ്റു...പതിവിലും വിപരീതമായി അവന്റെ മുഖവും സന്തോഷത്താൽ പ്രകാശിച്ചു.....
കഴിഞ്ഞു പോയ രാത്രിയുടെ മധുരമാണോ....
ആ കണ്ണുകളിൽ ജ്വലിക്കുന്ന പ്രകാശം....
ആ ലഹരി അവനെ മദ്യത്തേക്കാൾ ഏറെ പ്രിയമുള്ളതാക്കി.....രാത്രിയിലെ മദ്യപാനം വെറും പകലുകൾ മാത്രം ആയി മാറി എങ്കിലും പൂർണമായും  ഒരു ഭർത്താവ് ആവാൻ അവനു കഴിഞ്ഞതെ ഇല്ല....
വീട്ടിൽ ഉള്ള കഷ്ടപ്പാടുകളും കുത്തുവാകുകളും യേറി വന്നു....ഷെഫീഖ് ഒന്ന് തന്റേടത്തോടെ ആണായി നിന്നെങ്കിൽ അവൾക് ഈ ഗതി വരില്ലായിരുന്നു....ഇതിനിടയിൽ അവൾ ഗര്ഭിണിയും ആയി.....
ഷെഫീഖ് ഉപ്പ ആകാൻ പോകുന്നു എന്നറിഞ്ഞിട്ടും സന്തോഷിച്ചില്ല....ആരാണ് ഉപ്പ എന്താണ് ഭാര്യക് ചെയ്തു കൊടുക്കേണ്ടതെന്നോ ഒന്നും ആലോചിക്കാതെ അവൻ അങ്ങെനെ ജീവിച്ചു.....
അവനിൽ പ്രേതെകിച്ചും ഒരു മാറ്റം വന്നതെ ഇല്ല....
മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ തന്നെ ജെസിയുടെ പ്രസവം കഴിഞ്ഞു ആണ് കുട്ടി ആണ്....
പതിവ് ജീവിത ശൈലി കുഞ്ഞിനെ നോക്കാനോ അതിനെ ഒന്നു കൊഞ്ചിക്കനോ ഭാര്യയുമായി കുശലം പറയാനും നിന്നതെ ഇല്ല....
അങ്ങെനെ ഒരു ദിവസം
ആളുകളുടെ ഇടയിൽ ഷെഫീഖ് ഇരിക്കുന്നുണ്ടായിരുന്നു...
പല കഥകളും പറയുന്നതിനിടയിലും കൂട്ടത്തിൽ ഒരാൾ പറഞ്ഞു.....
ആ ഷെഫീഖ് ഉപ്പ ആയില്ലേ ....
ആണ് കുഞ്ഞി ആണല്ലേ....
അല്ലേലും നിനക്കു ഒക്കെ ആണ് കുട്ടിയെ മാത്രേ കിട്ടുള്ളൂ....പെണ്ണ് കുഞ്ഞിനെ കിട്ടണമെങ്കിൽ ഒരു യോഗ്യത വേണം...അതിനെ പോറ്റാൻ അർഹത വേണം അതിനെ സംരക്ഷിക്കൻ കഴിവ് വേണം അങ്ങെനെ ഉള്ളവർക് മാത്രേ പടച്ചവൻ പെണ്ണ് കുഞ്ഞിനെ കൊടുക്ക്......
അത് ആ വാക്ക് മുള്ളു പോലെ തറച്ചത് ഷെഫീഖിന്റെ ഹൃദയത്തിൽ ആയിരിന്നു....
അങ്ങെനെ ഷെഫീഖ് നാട്ടിൽ അറിയുന്ന ആളുകളുടെ മക്കളുടെ കണക്കും അവരുടെ ജീവിത ശൈലിയും തിരഞ്ഞു നോക്കി.....
പെണ്ണ് മക്കലുള്ളവരുടെ വീട് ഒരു പ്രേതകം പ്രകാശവും സന്തോഷവും.നിറഞ്ഞതായിരുന്നു...ചെറിയ ജോലി ആണെങ്കിലും അവരൊക്കെ ജീവിക്കുന്നത് നല്ല സന്തോഷത്തിലും ആഹ്ലാദത്തിലും ഒക്കെ ആയിരിന്നു....
മറ്റൊരു ദിവസം അറിയാതെ ആണ് ഷെഫീഖ് പള്ളിയിൽ എത്തി പെട്ടത്.....
പള്ളിയിൽ പോകാരില്ലായിരുന്ന ഷെഫീഖ് അന്ന് പള്ളിയിൽ കേട്ട പ്രസംഗവും പെണ്ണ് മക്കൾ അല്ലാഹുവിന്റെ റഹ്മാതും ബർകത്തും ആണെന്ന് ആയിരിന്നു....
ഒക്കെ കേട്ട് ഹൃദയം ഒരു പെണ്ണ് കുട്ടിക്ക് വേണ്ടി തുടിക്കാൻ തുടങ്ങിയ ഷെഫീഖ് വീട്ടിൽ പോയി.....

ജനനം നൽകിയ ജീവിതം
_________PART 9________
വീട്ടിൽ എത്തിയ ഷെഫീഖ് ഭാര്യയോട് കാര്യം പറഞ്ഞു....എനിക്കൊരു മോളെ വേണം.....
നിനക്കു ഇനി പ്രസവിക്കുന്നതിൽ ബുദ്ദിമുട്ടുണ്ടോ....???
എന്താണ് നിങ്ങൾ പറയുന്നത് നിങ്ങളുടെ സന്തോഷത്തിനു വേണ്ടി എത്ര പ്രസവിക്കാനും ഞാൻ തയ്യാറാണ് ..എന്റെ ആരോഗ്യം എത്ര ശയിച്ചാലും ഞാൻ നിങ്ങളുടെ ആഗ്രഹം സഫലീകരിച്ചു തരും....
പക്ഷെ നിങ്ങൾ അറിയാൻ  വേണ്ടി ഞാനൊന്നു പറഞ്ഞോട്ടെ.....
നിങ്ങൾ എന്നെങ്കിലും പടച്ചവനോട് നന്ദി പറഞ്ഞിട്ടുണ്ടോ??
എന്നെങ്കിലും നിങ്ങളുടെ ജീവിതത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ??
നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിച്ചിട്ടുണ്ടോ???
അവരോടുള്ള കടമ എന്താണെന്ന് അറിയോ???
നിങ്ങളുടെ സഹോദരന്മാരുടെ വാക്കുകൾ കേട്ടിട്ടുണ്ടോ???
എന്തിനീ നിങ്ങൾ മഹർ തന്നു സ്വീകരിച്ച എന്നെ നിങ്ങൾ ഗൗനിച്ചിട്ടുണ്ടോ???
അതും പോട്ടെ ആറു മാസം പ്രായമുള്ള നിങ്ങളുടെ രക്തത്തിൽ പിറന്ന ഈ കുഞ്ഞിന്റെ മുഖം നോക്കി നിങ്ങൾ ചിരിച്ചിട്ടുണ്ടോ???
ഇല്ലല്ലേ.....പിന്നെ എന്ത് യോഗ്യതയും അർഹതയും ആണ് നിങ്ങൾക് ഉള്ളത് ഇനിയും ഞാൻ പ്രസവിച്ചാൽ പടച്ചവൻ പെണ്കുഞ്ഞിനെ തരുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ???
ആചോദ്യങ്ങൾ ഒക്കെയും ഷെഫീഖിന്റെ ഹൃദയത്തെ കീറി മുറിച്ചു......
പറഞ്ഞു ജെസി നി പറഞ്ഞത്‌ സത്യം ആണ്...
പക്ഷെ ഞാൻ എങ്ങെനെ ഇത്രയും പെട്ടെന്ന് ഒരു മാറ്റം എന്നിൽ സൃഷ്ടിക്കുക...അത് എനിക് സാധ്യമല്ല....
ആ വാക്കുകൾ പറയുമ്പോഴേക്കും ഷെഫീഖിന്റെ കണ്ണുകളിൽ ആദ്യമായി കണ്ണുനീർ പൊഴിഞ്ഞു....

ജനനം നൽകിയ ജീവിതം
_________PART 10________
അപ്പോൾ ഇതു കണ്ടു സന്തോഷം വന്ന ജെസി അവന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു ഇനി എല്ലാം നേരെ ആവും ഞാൻ ഉണ്ട് നിങ്ങളുടെ കൂടെ തന്നെ......
അങ്ങെനെ ഷെഫീഖ് ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടു വരുത്താൻ ശ്രമിച്ചു.....
അതിൽ ആദ്യ പടി വീട്ടിൽ കയറി വരുമ്പോൾ മാതാപിതാക്കളോട് സലാം ചെല്ലി കൊണ്ടായിരുന്നു....
അൽഹംദുലില്ലാഹ് ഇത് കണ്ടു അവർ പോലും സന്തോഷിച്ചു.....
അവരുടെ മകനിൽ നിന്നും ഇന്ന് വരെ കാണാത്ത മാറ്റം അറിഞ്ഞു അവർ മരുമകളോട് ചോദിച്ചു എന്താണ് ജെസി ഷെഫീഖിന് മാറ്റം വരാൻ കാരണം ...വിവാഹം കഴിഞ്ഞു മാറ്റം വന്നില്ല ...ഒരു കുട്ടി പ്രസവിച്ചു ആറു മാസം ആയി അപ്പോഴും കണ്ടില്ല ഇപ്പോൾ എങ്ങെനെ....!!!
ആ കുട്ടി തന്നെയാണ് ഉമ്മ കാരണം ഒരു ജനനം ആണ് ജീവിതം സൃഷ്ടിക്കുന്നത്...
ആ ജീവിതത്തിലേക്കുള്ള ചവിട്ട് പടികൾ ആണ് അവരുടെ മക്കൾ ....യെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു....
വീണ്ടും മാസങ്ങൾ കഴിഞ്ഞു ആദ്യ കുട്ടിക്ക് ഒന്നാരവയസ്സ് കഴിയുമ്പോഴേക്കും ജെസി അടുത്തതും പ്രസവിച്ചു പക്ഷെ കിട്ടിയത് ആണ് കുട്ടിയെ തന്നെ ആയിരിന്നു.....
അപ്പോഴേക്കും ഷെഫീഖ് മദ്യപാനവും മറ്റു സ്വഭാവ ദൂഷ്യങ്ങളും അവസാനിപ്പിച്ചിരിന്നു....
നേരിന്റെ പാതയിൽ നന്മയിലേക് വന്നിരുന്നു...
ആകെ സങ്കടം ഒരു പെണ്കുഞ്ഞിനെ കിട്ടിയില്ല.....
ആഗ്രഹങ്ങൾ ഓരോന്നായി അവനിലും വേദന സൃഷ്ടിക്കാൻ തുടങ്ങി....അങ്ങെനെ സ്നേഹത്തിന്റെ ആഗ്രഹത്തിന്റെ ജീവിതത്തിന്റെ വേദനയെ കുറിച്ചും ഷെഫീഖ് മനസ്സിലാക്കി തുടങ്ങി....
ഷെഫീഖ് ഭാര്യയോട് ചോദിച്ചു....ഞാൻ നന്നായല്ലോ എന്നിട്ടെന്തേ നമ്മുക് പടച്ചവൻ പെണ്കുഞ്ഞിനെ തന്നില്ല...

ജനനം നൽകിയ ജീവിതം
_________PART 11________
ഭാര്യ ചോദിച്ചു......!
നിങ്ങൾ നിസ്കരിക്കാറുണ്ടോ??
ഉണ്ട്
നിങ്ങൾ മാതാപിതാക്കളുടെ കാര്യങ്ങൾ ശ്രദ്ധികറുണ്ടോ??
ഉണ്ട്
കുടുംബവും ഒത്തു സമ്പർക്കത്തിൽ ഏര്പെടാറുണ്ടോ??
ഉണ്ട്
ഭാര്യയെ പരിചരിക്കുകയും അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കാറുമുണ്ടോ??
ഉണ്ട്....എന്നാണ് എന്റെ വിശ്വാസം
ആ വിശ്വാസം നിങ്ങൾ സൂക്ഷിക്കാൻ നിങ്ങളത് അവളോട് എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ???
ഇല്ല....
നിങ്ങൾ ദുആ ചെയ്യാറുണ്ടോ???
ഉണ്ട്
ആർക്കൊക്കെ വേണ്ടിയാണ് എന്തിന് വേണ്ടിയാണ്...
ഞാൻ ദുആ ചെയ്യുന്നത് എന്റെ ആവശ്യങ്ങൾക് വേണ്ടി ആണ്
എനിക്കൊരു പെണ്ണ് കുഞ്ഞിക് വേണ്ടി ആണ്...
എന്നാൽ നിങ്ങൾ ചെയ്ത കാര്യങ്ങളിൽ ഇപ്പോൾ എന്തെങ്കിലും തെറ്റ് തോന്നുണ്ടോ നിങ്ങളുടെ ജീവിതത്തിൽ....
ആ തോന്നുന്നുണ്ട് ഭാര്യയുടെ സംതൃപ്തി ഞാൻ അവളോട് ചോദിച്ചിട്ടില്ല...അതേനിക്കൊരു തെറ്റ് ആയി തോന്നുന്നുണ്ട്....
ഷെഫീക്ക....
അതുപോലെ അതിനേക്കാൾ ഏറെ തെറ്റ് ആണ് പ്രാർത്ഥനയിൽ ബൗദിക ആവശ്യങ്ങൾ മാത്രം ഉൾപ്പെടുത്തുന്നത്...
നമ്മുടെ പ്രാർത്ഥനയിൽ നാം എന്നും ആദ്യം അല്ലാഹുവിനെ സ്‌തുതികുകയും പ്രവാചകരുടെ മേൽ സ്വലത് ചെല്ലുകയും നമ്മുടെ തെറ്റുകൾ പൊറുക്കാൻ ആവശ്യപ്പെടുകയും വേണം അതിനു ശേഷം നമ്മുടെ ആരോഗ്യം നിലനിർത്താൻ വേണ്ടിയും അത്രയും നാല് പടച്ചവനും സ്തുതി പറയാനും മറ്റുള്ളവരുടെ നന്മയ്ക്കും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കണം കൂടാതെ നമ്മുടെ മാതാപിതാക്കൾ,ഗുരുക്കന്മാർ മക്കൾ കുടുംബം എന്നിവരുടെ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണം .....
അതല്ലാതെ ബൗദിക ആവശ്യങ്ങളും ആഗ്രഹങ്ങൾക് വേണ്ടി നന്മ ചെയ്യലും ഉദ്ദേശം പൂർത്തിയവൻ പടച്ചവനെ പ്രീതിപ്പെടുത്തലും കൊണ്ട് അള്ളാഹു ഒരാൾക് നന്മ നൽകില്ല....
ഇക്ക ഇനിയുള്ള നാളുകൾ ജീവിതത്തിൽ ഇങ്ങനെ മാറ്റം വരുത്തി നോക്ക്
ജനനം നൽകിയ ജീവിതം
_________PART12 ________
അങ്ങെനെ ഷെഫീഖ് ഭാര്യ പറഞ്ഞു തന്ന കാര്യങ്ങൾ ഓരോന്ന് ആയി ചെയ്യാൻ തുടങ്ങി....
ഷെഫീഖിന്റെ ജീവിത മാറ്റം കണ്ട്
അവരുടെ ജീവിതത്തിൽ എല്ലാ ഉയർച്ചകളും വന്നു തുടങ്ങി.....
മരുമകളെ അവർ മകളായി കണ്ടു കൊണ്ട് രണ്ടാമത്തെ കുട്ടി യുടെ  തൊട്ടിൽ കെട്ട് പരിപാടി വലിയ ആഘോഷത്തോടെ അവർ കൊണ്ടാടി ...
പൊന്നും മിന്നുമായി ജെസിയും ആ വീട്ടിൽ സ്ഥാനമുള്ള ഭാര്യയായി....
മക്കൾ രണ്ടു പേരും നല്ല ജീവിതശൈലിയിൽ വളരാൻ തുടങ്ങി....
ജെസിന്റെ അനിയതിമാർക്ക് നല്ല ഭർത്താക്കന്മാരെ കൊണ്ടു ദീനിരീതിയിൽ കല്യാണം കഴിച്ചു വിടാൻ മുൻപന്തിയിൽ ഉണ്ടായതും ഷെഫീഖ് തന്നെ ആയിരിന്നു....
ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ്സും രണ്ടാമത്തെ കുട്ടി  ഒന്നര വയസ്സും ആയപ്പോൾ ജെസീല വീണ്ടും പ്രസവിച്ചു....
അൽഹംദുലില്ലാഹ്....
അവരുടെ ആഗ്രഹം പോലെ  അതൊരു തിളക്കമുള്ള പെണ്കുട്ടി ആയിരിന്നു...
മനസ്സും ശരീരവും ഏറെ പവിത്രമായ അവരുടെ ജീവിതത്തിലേക്ക് പ്രഭമയതോടെ ജനിച്ച ആ കുട്ടിക്ക് ഫാതിമത് നൂറ ബിൻത് ഷെഫീഖ് യെന്ന് പേരു വിളിക്കുകയും ചെയ്തു....
പിന്നീട് അങ്ങോട്ട് നൂർ (പ്രകാശം) പോലെ ആ കുഞ്ഞു അവിടെ അവരുടെ ജീവിതത്തിൽ വളർന്നു......
ആ കുഞ്ഞിന് തലയിൽ എണ്ണ വെച്ചു കുളിപ്പിക്കാനും കണ്മഷി എഴുതാനും തലമുടി ചീകി കെട്ടാനും ഷെഫീഖ് കാണിക്കുന്ന വെപ്രാളം ഒരുമ്മയും മക്കളോട് കാണിക്കുന്നതിൽ അപ്പുറത് ആയിരിന്നു....
അതായിരുന്നു....ജനനം നൽകിയ ജീവിതം..
THE END STORY
JABIR CHALINGAL

No comments:

Post a Comment